സമീപ ദിവസങ്ങളിൽത്തന്നെ സ്വർണ വില പവന് 60,000 രൂപയിലെത്തിയാലും കുതിപ്പിനു വിരാമമാകില്ലെന്നാണു വിപണിയിൽനിന്നുള്ള സൂചനകൾ. അമേരിക്കയുടെ പലിശ നയത്തിൽ വന്നിരിക്കുന്ന മാറ്റത്തിന്റെ ഫലമായി അടുത്ത വർഷത്തോടെ വില 70,000 രൂപയിലെങ്കിലും എത്തുമെന്നും നിരീക്ഷകർ അനുമാനിക്കുന്നു. പവന് ഒക്ടോബർ 26ന് (8 ഗ്രാം) 58,880 രൂപയിലെത്തിയ വില ഏതാനും ദിവസത്തിനകം 60,000 നിലവാരത്തിലേക്കു കുതിക്കാനുള്ള സാധ്യത വർധിച്ചിരിക്കുന്നതിനു കാരണം ധൻദേരസ്, ദീപാവലി ആഘോഷങ്ങളുടെയും യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും ദിനങ്ങൾ വളരെ അടുത്തെത്തിയിരിക്കുന്നതാണ്. ധൻദേരസ് ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യദായകമാണെന്നത്രേ വിശ്വാസം. റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപ ദിവസങ്ങളിൽത്തന്നെ സ്വർണ വില പവന് 60,000 രൂപയിലെത്തിയാലും കുതിപ്പിനു വിരാമമാകില്ലെന്നാണു വിപണിയിൽനിന്നുള്ള സൂചനകൾ. അമേരിക്കയുടെ പലിശ നയത്തിൽ വന്നിരിക്കുന്ന മാറ്റത്തിന്റെ ഫലമായി അടുത്ത വർഷത്തോടെ വില 70,000 രൂപയിലെങ്കിലും എത്തുമെന്നും നിരീക്ഷകർ അനുമാനിക്കുന്നു. പവന് ഒക്ടോബർ 26ന് (8 ഗ്രാം) 58,880 രൂപയിലെത്തിയ വില ഏതാനും ദിവസത്തിനകം 60,000 നിലവാരത്തിലേക്കു കുതിക്കാനുള്ള സാധ്യത വർധിച്ചിരിക്കുന്നതിനു കാരണം ധൻദേരസ്, ദീപാവലി ആഘോഷങ്ങളുടെയും യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും ദിനങ്ങൾ വളരെ അടുത്തെത്തിയിരിക്കുന്നതാണ്. ധൻദേരസ് ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യദായകമാണെന്നത്രേ വിശ്വാസം.

നിലവിൽ സ്വർണത്തിന്റെ രാജ്യാന്തര വില ഔൺസിന് (31.1 ഗ്രാം) 2750 – 2755 ഡോളറാണ്. യുഎസ് പ്രസിഡന്റ് സ്‌ഥാനത്തേക്കുള്ള വോട്ടെടുപ്പു നടക്കുന്ന നവംബർ 5ന് മുൻപ് വില 2800 ഡോളറിലെത്തുമെന്നാണു വിപണിയുമായി ബന്ധപ്പെട്ടവരുടെ അനുമാനം. തിരഞ്ഞെടുപ്പു തീയതി അടുത്തിരിക്കെയുള്ള രാഷ്ട്രീയ അനിശ്‌ചിതത്വമാണു സ്വർണത്തിനു പ്രിയം വർധിപ്പിക്കുന്നത്.

റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയായ ട്രംപാണു വിജയിക്കുന്നതെങ്കിൽ സ്വർണവില കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കുമെന്നും നിരീക്ഷണങ്ങളുണ്ട്. 2017 ജനുവരി 20നു ട്രംപ് പ്രസിഡന്റ് സ്‌ഥാനമേറ്റെടുത്തപ്പോൾ സ്വർണ വില ഔൺസിന് 1209 ഡോളറായിരുന്നു. ഭരണത്തിന്റെ അവസാന ദിനമായപ്പോഴേക്കു വില 1839 ഡോളറിലെത്തി. ട്രംപിന്റെ ഭരണത്തിൽ അമേരിക്ക മറ്റു രാജ്യങ്ങൾക്കു വിശ്വസിക്കാൻകൊള്ളാത്ത വ്യാപാര പങ്കാളിയായി മാറിയതാണു കാരണം. അതോടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഡോളറിനു പകരം സ്വർണം കരുതൽ ധനമെന്ന നിലയിൽ വാങ്ങിക്കൂട്ടാൻ ആരംഭിച്ചത്. ലോകത്ത് ഇതുവരെ ഖനനം ചെയ്‌തിട്ടുള്ള സ്വർണത്തിന്റെ 20% വിവിധ കേന്ദ്ര ബാങ്കുകളുടെ പക്കലാണ്.

ഡോണൾഡ് ട്രംപ് (Photo by Adam Gray / AFP)
ADVERTISEMENT

പലിശ നിരക്കുകൾ പടിപടിയായി കുറച്ചുകൊണ്ടുവരാനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ നീക്കമാണ് അടുത്ത വർഷത്തോടെ സ്വർണ വിലയിൽ 30 ശതമാനത്തോളം കുതിപ്പുണ്ടാകുമെന്നു കരുതാൻ കാരണം. അടുത്ത വർഷം ആദ്യത്തോടെ വില 2900 ഡോളറിലെത്തുമെന്ന് ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖ സ്‌ഥാപനമായ ഗോൾഡ് മാൻ സാക്‌സ് പ്രവചിക്കുന്നു. 3200 – 3500 ഡോളറിലെത്തുമെന്ന പ്രവചനവുമുണ്ട്. ഈ നിരക്കിലേക്കു രാജ്യാന്തര വില ഉയർന്നാൽ കേരളത്തിലെ വില പവന് 70,000 രൂപ വരെ ഉയരുമെന്നുറപ്പ്. ഫെഡ് റിസർവ് പലിശ നിരക്കിലെ ആദ്യ തവണ ഇളവ് എന്ന നിലയിൽ 2024 സെപ്റ്റംബറില്‍ പ്രഖ്യാപിച്ചത് 0.5% കുറവാണ്. ചരിത്രത്തിൽ എപ്പോഴൊക്കെ പലിശ ഇളവിന്റെ ചാക്രിക കാലം (Rate Cut Cycle) തുടർന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വർണ വില ഉയർന്നിട്ടുണ്ട്. 

(Representative image by Kondor83 / istock)

2000– 2003 കാലയളവിൽ നിരക്കുകൾ പല തവണ വെട്ടിക്കുറച്ചപ്പോൾ സ്വർണ വിലയിലുണ്ടായ വർധന 27%. 2007 – 2008 ചാക്രിക കാലത്ത് വർധന 31%. 2019 – 2020ൽ 12% പലിശയിളവിന്റെ ഏറ്റവും പുതിയ ചാക്രിക കാലത്തിനാണ് തുടക്കമായിരിക്കുന്നത്. ഈ വർഷം തന്നെ 0.5% കൂടി പലിശ നിരക്കു വെട്ടിക്കുറയ്‌ക്കുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. 2025ൽ ഒരു ശതമാനവും 2026ൽ അര ശതമാനവും പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ചാക്രിക കാലത്തിൽ പ്രതീക്ഷിക്കുന്ന നിരക്കിളവ് 2.5%. സ്വർണം അടിസ്‌ഥാനമാക്കിയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലേക്കു നിക്ഷേപം പ്രവഹിക്കുന്നതും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നുണ്ട്. വ്യവസായ ആവശ്യത്തിനു സ്വർണം കൂടിയ അളവിൽ ആവശ്യമായി വന്നിരിക്കുന്നതും വിലക്കയറ്റത്തിന് ഇടയാക്കുന്നു. ജപ്പാനിലെ ഇലക്ട്രോണിക്സ് വ്യവസായം മാത്രം പ്രതിവർഷം ശരാശരി 150 ടൺ സ്വർണം ഉപയോഗിക്കുന്നുണ്ട്.

English Summary:

Gold Price Surge: Will it Hit ₹70,000 in India?