കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1864-1914) മലയാളസാഹിത്യത്തിലെ അനന്യവിസ്മയമാണ്. ഒന്നേകാൽ ലക്ഷത്തിലേറെ ശ്ലോകങ്ങളുള്ള വ്യാസഭാരതം കേവലം 874 ദിവസംകൊണ്ട് പദ്യരൂപത്തിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. തീർന്നില്ല, അദ്ദേഹത്തിന്റെ വിവർത്തനത്തിൽ പിഴവുണ്ടെന്ന് മാവേലിക്കരത്തമ്പുരാനും ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരും ആരോപണമുന്നയിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ പദ്യരൂപത്തിൽ മറുപടിയെഴുതി, ഇത്ര ബൃഹത്തായ രചനയിൽ തനിക്ക് ഒരു പിശകു പോലും വരില്ലെന്നും, വല്ലതും കണ്ടെങ്കിൽ അത് അച്ചടിത്തെറ്റാണെന്നും പറയുന്നയാളുടെ ആത്മവിശ്വാസം ആരെയാണ് അദ്ഭുതപ്പെടുത്താത്തത്? 101 ശ്ലോകങ്ങളും ഗദ്യത്തിലുള്ള സംഭാഷണവും ഉൾപ്പെടുന്ന നാടകം അഞ്ചു മണിക്കൂറിലെഴുതിയും മറ്റും അതിവേഗരചനയിൽ പ്രതിഭ തെളിയിച്ച അദ്ദേഹത്തിനു ‘സരസദ്രുതകവികിരീ‌ടമണി’ എന്ന പേരും ലഭിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1864-1914) മലയാളസാഹിത്യത്തിലെ അനന്യവിസ്മയമാണ്. ഒന്നേകാൽ ലക്ഷത്തിലേറെ ശ്ലോകങ്ങളുള്ള വ്യാസഭാരതം കേവലം 874 ദിവസംകൊണ്ട് പദ്യരൂപത്തിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. തീർന്നില്ല, അദ്ദേഹത്തിന്റെ വിവർത്തനത്തിൽ പിഴവുണ്ടെന്ന് മാവേലിക്കരത്തമ്പുരാനും ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരും ആരോപണമുന്നയിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ പദ്യരൂപത്തിൽ മറുപടിയെഴുതി :

മാവേലിക്കര മന്ന, മാന്യമതിയാം മന്നാടിയാരേ നമുക്കീ-
വേലയ്ക്കൊരബദ്ധമച്ചുപിഴയിൽപ്പെട്ടേ പെടുള്ളൂ ദൃഢം

ഇത്ര ബൃഹത്തായ രചനയിൽ തനിക്ക് ഒരു പിശകു പോലും വരില്ലെന്നും, വല്ലതും കണ്ടെങ്കിൽ അത് അച്ചടിത്തെറ്റാണെന്നും പറയുന്നയാളുടെ ആത്മവിശ്വാസം ആരെയാണ് അദ്ഭുതപ്പെടുത്താത്തത്? 101 ശ്ലോകങ്ങളും ഗദ്യത്തിലുള്ള സംഭാഷണവും ഉൾപ്പെടുന്ന നാടകം അഞ്ചു മണിക്കൂറിലെഴുതിയും മറ്റും അതിവേഗരചനയിൽ പ്രതിഭ തെളിയിച്ച അദ്ദേഹത്തിനു ‘സരസദ്രുതകവികിരീ‌ടമണി’ എന്ന പേരും ലഭിച്ചു.

ആൽബർട്ട് ഐൻസ്റ്റൈൻ. (Photo by AFP)
ADVERTISEMENT

ഇനി മറ്റൊരു സംഭവം. ആർതർ എഡിങ്ടൺ അടക്കം ഒരു പറ്റം മികച്ച വാനശാസ്ത്രജ്ഞർ 1919 മെയ് 29ന് സമ്പൂർണ സൂര്യഗ്രഹണവേളയിൽ പശ്ചിമാഫ്രിക്കു സമീപമുള്ള പ്രിൻസിപ്പി ദ്വീപിലും, ബ്രസീലിലെ സൊബ്രാൽ പട്ടണത്തിലും സാങ്കേതികനിരീക്ഷണങ്ങൾ നടത്തി. ഐൻസ്റ്റൈന്റെ ആപേക്ഷികസിദ്ധാന്തം (Theory of general relativity) ശരിയാണോയെന്ന് പരിശോധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഭാരിച്ച വസ്തുക്കളുടെ സാമീപ്യംകൊണ്ട് പ്രകാശരശ്മികൾക്കു വ്യതിചലനമുണ്ടാകുമെന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. സൂര്യന്റെ സമീപത്ത് ഗുരുത്വാകർഷണബലത്തിനു വിധേയമായി താരപ്രകാശരേഖകൾ വ്യതിചലിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അതുവഴി ഐൻസ്റ്റൈന്റെ സിദ്ധാന്തം കിറുകൃത്യമാണെന്നു തെളിഞ്ഞു.

പരീക്ഷണദിവസം ഐൻസ്റ്റൈൻ നേരത്തേ ഉറങ്ങാൻ പോയി. പിരിമുറുക്കത്തിന്റെ ലവലേശം പോലും അദ്ദഹത്തെ ബാധിച്ചില്ല. സിദ്ധാന്തം തെറ്റാണെന്ന് എഡിങ്ടന്റെ നിരീക്ഷണം തെളിയിച്ചിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്ന് പിന്നീട് ചോദിച്ചപ്പോൾ, ഐൻസ്റ്റൈൻ നല്കിയ മറുപടി പ്രസിദ്ധം : “I would feel sorry for the dear Lord. The theory is correct anyway.” (ദൈവത്തോടു സഹതാപം തോന്നും. എന്തായാലും സിദ്ധാന്തം ശരിയാണ്). അദ്ദേഹം പറഞ്ഞത് Lord എന്നല്ല, വയസ്സിൽ താണ എഡിങ്ടനെ ഉദ്ദേശിച്ച് lad (പയ്യൻ) എന്നാണെന്നും കഥയുണ്ട്. അതിസങ്കീർണമായ വിഷയത്തിലെ സ്വന്തം കണക്കുകൂട്ടൽ പിഴയ്ക്കില്ലെന്ന് പാറപോലെ ഉറച്ച വിശ്വാസം എത്ര വിസ്മയകരം!

(Representative image by: istock/ insta_photos)
ADVERTISEMENT

ഈ രണ്ടു ദൃഷ്ടാന്തങ്ങളിലും ഒരു കാര്യം വ്യക്തമായിക്കാണാം. താൻ ശ്രദ്ധയോടെ ചെയ്ത കാര്യം ശരിയെന്നുറപ്പാക്കാൻ മറ്റാരുടെയും അംഗീകാരം ആവശ്യമില്ല. അത് ശരിയാണെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് എന്നിൽ അത്രമാത്രം വിശ്വാസമുണ്ട്. പക്ഷേ നാം നിത്യജീവിതത്തിൽ കണ്ടുമുട്ടുന്നവരുടെ രീതികൾ  ഇതിൽനിന്ന് എത്രയോ വ്യത്യസ്തമാണ്. വർഷങ്ങൾക്കു മുമ്പുള്ള കഥയാണ്. സുഹൃത്തായ ഡോക്ടറുടെ മകൾ മെഡിക്കൽ എൻട്രൻസിനു തയാറെടുക്കുകയായിരുന്നു. ആ പരീക്ഷയെ നേരിട്ടു വിജയിക്കാനുള്ള തന്ത്രങ്ങളെപ്പറ്റി എന്നോടു ചോദിക്കാറുണ്ട്. സമർത്ഥയായ വിദ്യാർത്ഥിനി. നല്ല റാങ്ക് നേടുമെന്ന് തീർച്ചയായിരുന്നു. 

പക്ഷേ, പരീക്ഷയുടെയന്നു രാവിലെ അവൾ വിളിച്ചുപറഞ്ഞു, ‘അങ്കിൾ, പഠിച്ചതെല്ലാം ഞാൻ മറന്നുപോയി. യാതൊന്നും ഓർമയിലില്ല.’ പിരിമുറുക്കവും പരിഭ്രമവും കാരണം അവളുടെ ആത്മവിശ്വാസം നഷ്ടമായതാണെന്നു വ്യക്തം. പ്രോത്സാഹജനകമായി കുറെ സംസാരിച്ചതിനുശേഷം അവളുടെ അച്ഛനെ വിളിച്ച് പിരിമുറുക്കം കുറയ്ക്കാനുള്ള രീതിയിൽ സംസാരിച്ചു സമാധാനിപ്പിക്കാൻ പറഞ്ഞു. അദ്ദേഹം അതുപോലെ ചെയ്തു. കുട്ടിക്കു വിശ്വാസം തിരികെക്കിട്ടി. നന്നായി പരീക്ഷയെഴുതി. തുടർന്ന് പ്രഫഷനിൽ ഉയർന്ന സ്ഥാനത്ത് എത്തുകയും ചെയ്തു.

(Representative image by: istock/ lakshmiprasad S)
ADVERTISEMENT

ഓരോരുത്തർക്കും അവരവരിൽ നിറഞ്ഞ വിശ്വാസം വേണമെന്നതു ശരി. നമ്മെപ്പോലെയുള്ള സാധാരണക്കാർ അമിതമായ ആത്മവിശ്വാസം പുലർത്തി, അഹങ്കാരത്തിന്റെ മേഖലയിലേക്കു കടക്കാതെ നോക്കുകയും വേണം. ഇവ രണ്ടും തമ്മിലുള്ള അതിർത്തിരേഖ തീരെ നേർത്തതാണ്. ചെയ്യുന്നതിൽ തെറ്റു വന്നുപോകുമോയെന്ന ഭയമാണ് ആത്മവിശ്വാസം കുറയാൻ ഒരു കാരണം. അതിനെ അതിജീവിച്ചെങ്കിലേ കാര്യമായ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. ഏതു കാര്യമാണെങ്കിലും  ആവർത്തിച്ചു ചെയ്ത്, തെറ്റുകൾ തിരുത്തിക്കഴിയുമ്പോൾ ആത്മവിശ്വാസം മെച്ചപ്പെടും. എല്ലാം നമുക്ക് അറിയാമെന്നതല്ല, സംശയങ്ങളോ പ്രശ്നങ്ങളോ വന്നാൽ അവ പരിഹരിക്കാമെന്ന തീർച്ചയാണ് ഇതിനു പിന്നിൽ. ഞാൻ വിജയിക്കുകതന്നെ ചെയ്യുമെന്നു സ്വയം പറയുന്നതും പ്രധാനം. സംശയമോ നിഷേധചിന്തയോ വേണ്ട.

കൃത്യങ്ങളെല്ലാം തീർത്തും കുറ്റമറ്റതാക്കി, പരിപൂർണതയിലെത്തണമെന്നു ശഠിച്ചാൽ ഏറെയൊന്നും ചെയ്യാൻ നമുക്കു കഴിയാതെപോകുമെന്നും ഓർക്കാം. നിസ്തുല ഭാവനാശാലിയായ രവീന്ദനാഥ ടഗോർ നമ്മുടെ മാതൃഭൂമി ഏതു തരത്തിലായിരിക്കണമെന്നു സ്വപ്നം കണ്ടതിൽ ഏഴു കാര്യങ്ങളുണ്ട്. അവയിൽ അഞ്ചാമത്തേത് ‘അക്ഷീണമായ .യത്നം എവിടെയാണോ കരങ്ങൾ പരിപൂർണതയിലേക്കു നീട്ടുന്നത്’ എന്നാണ് (ഗീതാഞ്ജലി – 35). പരിപൂർണത കൈപ്പിടിയിലൊതുക്കണമെന്ന് മഹത്തായ ആ സ്വപ്നത്തിൽപ്പോലും ഇല്ല. പിന്നെ, പരിപൂർണത കൈവരിക്കണമെന്നു നാമെല്ലാം വാശി പിടിക്കേണ്ടതുണ്ടോ?

അസാധാരണവ്യക്തികളുമായി താരതമ്യം ചെയ്ത് താൻ മോശക്കാരനാണെന്ന മട്ടിൽ ചിന്തിക്കേണ്ട. പക്ഷേ ഏർപ്പെടുന്ന ഏതിലും മനസ്സുവച്ചു പരമാവധി പരിശ്രമിക്കാം. ചെറിയ നേട്ടങ്ങളിലും സന്തോഷിക്കാം. തെറ്റിൽനിന്നു പാഠം പഠിക്കാം.. 

അന്യരുടെ തെറ്റിൽനിന്നും നമുക്കു പാഠം പഠിക്കാം. വലിയ കാര്യങ്ങൾ ചെയ്താലേ വലിയ വിജയങ്ങളുണ്ടാകൂ. പ്രശസ്ത ഐറിഷ് നാടകൃത്തും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സ്വതന്ത്രചിന്തകരുടെപോലും ചിന്തയെ സ്വാധീനിച്ചയാളും, സാഹിത്യത്തിലെ നൊബേൽവിജയിയുമായ ജോർജ് ബെർണാഡ് ഷാ (1856–1950) നർമത്തിൽ കുതിർത്തു പറഞ്ഞത്രേ, ‘ലോകത്തിൽ മൂന്നു മഹാപ്രതിഭാശാലികളേയുള്ളൂ – ഐൻസ്റ്റൈൻ, സ്റ്റാലിൻ. മൂന്നാമത്തേത് ആരെന്നു പറയാൻ എന്റെ വിനയം അനുവദിക്കുന്നില്ല’. 

വില്യം ഷേക്സ്പിയർ. (Picture courtesy: Wikimedia Commons)

നർമമാണെങ്കിൽത്തന്നെയും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുമ്പോൾ അങ്ങനെ പറയണമെങ്കിൽ അദ്ദേഹം ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരിക്കണമല്ലോ. ‘നമ്മുടെ സംശയങ്ങൾ മിത്രദ്രോഹികളാണ്. വിജയസാദ്ധ്യതയുള്ള പരിശ്രമങ്ങൾ നഷ്ടപ്പെടുത്താൻ അവ വഴിയൊരുക്കുന്നു. കിട്ടുമായിരുന്ന നന്മ ഇല്ലതാക്കുന്നു’ എന്നു ഷേക്സ്പിയർ (Measure for Measure – 1:4). സംശയം തീരാത്തയാൾ നശിക്കുമെന്നു ഭഗവദ്ഗീത (4:40). കഴിവുകൾ പൂർണമായി വിനിയോഗിച്ച് പ്രയത്നിക്കുക, ദൃഢനിശ്ചയം മനസ്സിൽ സൂക്ഷിക്കുക, വിജയിക്കുമോയെന്ന സംശയം മനസ്സിൽ കടക്കാതെ സൂക്ഷിക്കുക എന്നിവയാണ് നമുക്കു ചെയ്യാവുന്നത്.

English Summary:

The Power of Belief: How to Conquer Fear and Achieve Greatness

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT