എംഎൽഎമാർ പാർട്ടി വിട്ടു, എംപിമാർ മറുകണ്ടം ചാടി, കുതിരക്കച്ചവടം നടത്തിയും കോഴ കൊടുത്തും നേതാക്കളെ തട്ടിയെടുത്തു... ഇതെല്ലാം സ്ഥിരം പല്ലവിയാണ് ഇന്ത്യയിൽ. ജനാധിപത്യത്തിന്റെ മനോഹാരിതയിൽ അഭിരമിക്കുമ്പോൾത്തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിനു മേൽ ഇതെല്ലാം പലപ്പോഴും ഒരു പുഴുക്കുത്തായി അഭംഗി പടർത്തുകയും ചെയ്യാറുണ്ട്. ഏതെങ്കിലും പാർട്ടിക്കൊടിക്കു കീഴിൽനിന്ന് വോട്ടു വാങ്ങി ജയിച്ച് മറ്റൊരു പാർട്ടിയിലേക്ക് എപ്പോൾ വേണമെങ്കിലും ചാടാമെന്ന സ്ഥിതിയാണിന്ന്. വന്നുവന്ന് ആരൊക്കെ ഏതൊക്കെ പാർട്ടിയിലാണെന്നു വ്യക്തമായി കണ്ടെത്താൻ പോലും പറ്റാത്ത സാഹചര്യം. ഇന്ന് ഒരു പാർട്ടിയിൽ ആണെങ്കിൽ നാളെ അതേ പാർട്ടിയിൽ ഉണ്ടാവില്ല. നേതാക്കൾക്കിടയിലെ ഒരു കലാരൂപമെന്ന പോലെ രാഷ്ട്രീയത്തിലെ കൂറുമാറ്റ പ്രവണത മാറ്റപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉയർത്തുന്ന ആദർശങ്ങളിൽ ശരിക്കും കഴമ്പുണ്ടോ എന്നു ജനത്തെക്കൊണ്ടു ചിന്തിപ്പിക്കുന്ന തരത്തിലായിരിക്കുന്നു പലരുടെയും പ്രവർത്തനം. എന്നാൽ ഈ സാഹചര്യങ്ങളിലൊക്കെ ഉയരുന്നൊരു ചോദ്യമുണ്ട്: കൂറുമാറ്റ നിരോധന നിയമം ഇവർക്കൊന്നും ബാധകമല്ലേ? വർഷങ്ങളായി ഒരു പാർട്ടിയുടെ പ്രവർത്തകനായി നിലകൊണ്ടു, പാർട്ടി ആദർശങ്ങളോടൊപ്പം നേതാക്കളെയും വാഴ്ത്തി പിന്നീട് അതേ പാർട്ടിയും ആദർശങ്ങളും നേതാക്കളും ഏറ്റവും വലിയ ശത്രുക്കളായി മാറുക. അങ്ങനെയൊരു ‘മാറ്റം’ എളുപ്പത്തിൽ സാധിക്കുമെങ്കിൽ പിന്നെ നമ്മളെങ്ങനെ ഈ നേതാക്കളെ വിശ്വസിക്കും? ഇവരുടെ രാഷ്ട്രീയ ആദർശങ്ങൾ എങ്ങനെ സത്യസന്ധമാകും? വളരെയധികം ചിന്തിക്കേണ്ടുന്ന വസ്തുതയായി മാറിയിരിക്കുകയാണിത്. കാരണം, ജനാധിപത്യ രാഷ്ട്രത്തിലെ പ്രധാനികൾ എന്നു വാഴ്ത്തപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംഎൽഎമാർ പാർട്ടി വിട്ടു, എംപിമാർ മറുകണ്ടം ചാടി, കുതിരക്കച്ചവടം നടത്തിയും കോഴ കൊടുത്തും നേതാക്കളെ തട്ടിയെടുത്തു... ഇതെല്ലാം സ്ഥിരം പല്ലവിയാണ് ഇന്ത്യയിൽ. ജനാധിപത്യത്തിന്റെ മനോഹാരിതയിൽ അഭിരമിക്കുമ്പോൾത്തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിനു മേൽ ഇതെല്ലാം പലപ്പോഴും ഒരു പുഴുക്കുത്തായി അഭംഗി പടർത്തുകയും ചെയ്യാറുണ്ട്. ഏതെങ്കിലും പാർട്ടിക്കൊടിക്കു കീഴിൽനിന്ന് വോട്ടു വാങ്ങി ജയിച്ച് മറ്റൊരു പാർട്ടിയിലേക്ക് എപ്പോൾ വേണമെങ്കിലും ചാടാമെന്ന സ്ഥിതിയാണിന്ന്. വന്നുവന്ന് ആരൊക്കെ ഏതൊക്കെ പാർട്ടിയിലാണെന്നു വ്യക്തമായി കണ്ടെത്താൻ പോലും പറ്റാത്ത സാഹചര്യം. ഇന്ന് ഒരു പാർട്ടിയിൽ ആണെങ്കിൽ നാളെ അതേ പാർട്ടിയിൽ ഉണ്ടാവില്ല. നേതാക്കൾക്കിടയിലെ ഒരു കലാരൂപമെന്ന പോലെ രാഷ്ട്രീയത്തിലെ കൂറുമാറ്റ പ്രവണത മാറ്റപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉയർത്തുന്ന ആദർശങ്ങളിൽ ശരിക്കും കഴമ്പുണ്ടോ എന്നു ജനത്തെക്കൊണ്ടു ചിന്തിപ്പിക്കുന്ന തരത്തിലായിരിക്കുന്നു പലരുടെയും പ്രവർത്തനം. എന്നാൽ ഈ സാഹചര്യങ്ങളിലൊക്കെ ഉയരുന്നൊരു ചോദ്യമുണ്ട്: കൂറുമാറ്റ നിരോധന നിയമം ഇവർക്കൊന്നും ബാധകമല്ലേ?

വർഷങ്ങളായി ഒരു പാർട്ടിയുടെ പ്രവർത്തകനായി നിലകൊണ്ടു, പാർട്ടി ആദർശങ്ങളോടൊപ്പം നേതാക്കളെയും വാഴ്ത്തി പിന്നീട് അതേ പാർട്ടിയും ആദർശങ്ങളും നേതാക്കളും ഏറ്റവും വലിയ ശത്രുക്കളായി മാറുക. അങ്ങനെയൊരു ‘മാറ്റം’ എളുപ്പത്തിൽ സാധിക്കുമെങ്കിൽ പിന്നെ നമ്മളെങ്ങനെ ഈ നേതാക്കളെ വിശ്വസിക്കും? ഇവരുടെ രാഷ്ട്രീയ ആദർശങ്ങൾ എങ്ങനെ സത്യസന്ധമാകും? വളരെയധികം ചിന്തിക്കേണ്ടുന്ന വസ്തുതയായി മാറിയിരിക്കുകയാണിത്. കാരണം, ജനാധിപത്യ രാഷ്ട്രത്തിലെ പ്രധാനികൾ എന്നു വാഴ്ത്തപ്പെടുന്ന സമൂഹവും ജനങ്ങളും അവർക്ക് അനുയോജ്യമായ നേതാക്കളെ പാർട്ടി അടിസ്ഥാനത്തിലോ ആദർശാടിസ്ഥാനത്തിലോ തിരഞ്ഞെടുത്തു കഴിയുമ്പോൾ, ഒരു സുപ്രഭാതത്തിൽ അവർ നിലകൊള്ളുന്നത് പുതിയ വസ്തുതകൾക്കു വേണ്ടിയാണ്.

സിപിഎം, കോൺഗ്രസ് പതാകളുമായി ബംഗാളിൽ തിരഞ്ഞെടുപ്പു സമ്മേളനത്തിനെത്തിയ പാർട്ടി പ്രവർത്തകർ (PTI Photo by Swapan Mahapatra)
ADVERTISEMENT

പണ്ടൊക്കെ ദിവസേന നേതാക്കൾ തങ്ങളുടെ പാർട്ടി വിട്ട് മറ്റു പാർട്ടികളിലേക്ക് ചേക്കേറുമായിരുന്നെങ്കിൽ ഇന്ന് അത് സ്ഥാന ചർച്ചകൾ നടക്കുമ്പോഴോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴോ മാത്രമാകുന്നത് ആശ്വസിക്കാനാകുന്ന വസ്തുതയാണോ അതോ ആശങ്ക ഉയർത്തുന്നതാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. പാർട്ടിയിൽ നിലനിൽപ്പില്ല എന്നു തിരിച്ചറിഞ്ഞാൽ പിന്നെ പച്ചപ്പു നിറഞ്ഞ സുന്ദര പ്രദേശം തേടിയൊരു യാത്രയാണ്, ഒരു ‘ആയാ റാം ഗയാ റാം’ സ്റ്റൈലില്‍!

 1967ൽ ഏകദേശം 142 എംപിമാരും 1900 എംഎൽഎമാരുമാണ് ഒരോ പാർട്ടിയിൽനിന്നും മറ്റു പാർട്ടിയിലേക്ക് ചേക്കേറിയത്. തുടർച്ചയായ കുതിരക്കച്ചവടം ഒഴിവാക്കാൻ രാജീവ് ഗാന്ധിയാണ് കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തിൽ കൊണ്ടു വന്നത്. 

വ്യക്തി നിലപാടുകളേക്കാള്‍ പാർട്ടി തീരുമാനങ്ങൾ ആഘോഷമാക്കുന്ന നേതാക്കൾ, പാർട്ടി മാറുമ്പോൾ അതേ തീരുമാനങ്ങളെ വിമർശിക്കുന്നതും കാണാം. അപ്പോൾ ശരിക്കും ഈ നേതാക്കൾ തങ്ങളുടെ പാർട്ടി നയങ്ങളെ കഷ്ടപ്പെട്ട് അംഗീകരിക്കുന്നതാണോ, അതോ എതിര്‍ വശത്തു വരുമ്പോൾ മത്രം ഈ നയങ്ങൾക്കു മൂല്യമില്ലാതായി മാറുന്നതാണോ? അപ്പോഴും ചോദ്യം നേതാക്കൾക്കു നേരെയാണ്, കാരണം ഇവർ ശരിക്കും നിലകൊള്ളുന്നത് പാർട്ടിക്കു വേണ്ടിയാണോ അതോ ആദർശങ്ങൾക്കു വേണ്ടിയാണോ അതോ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടിയാണോ? ചർച്ചകൾ അനിവാര്യമാകേണ്ട സമയമായിക്കഴിഞ്ഞു. നമുക്കു ചുറ്റിലും നടക്കുന്ന പാർട്ടി മാറ്റങ്ങളും കോഴ കൊടുത്തുള്ള പ്രലോഭനങ്ങളുമൊക്കെത്തന്നെ കാരണം.

സിപിഎം, ബിജെപി, കോൺഗ്രസ് പതാകകൾ (ചിത്രം: മനോരമ)

∙ ‘ആയാ റാം ഗയാ റാം’

ഇന്ത്യന്‍ രാഷ്ട്രീയത്തിൽ കൂറുമാറ്റത്തോടൊപ്പം പ്രചാരത്തിലായ വാചകമാണ് ‘ആയാ റാം ഗയാ റാം’. അതിനു പിന്നിലും ഒരു കൂറൂമാറ്റക്കഥയുണ്ട്. 1967ല്‍ ഹരിയാനയിലെ ഹോഡൽ (ഇന്നത്തെ ഹസ്സൻപുർ) മണ്ഡലത്തിൽനിന്ന് ഗയ ലാൽ എന്ന സ്വതന്ത്ര സ്ഥാനാർഥിയെ എംഎൽഎ ആയി തിരഞ്ഞെടുത്തു. അതിനുശേഷം അദ്ദേഹം കോൺഗ്രസിൽ അംഗത്വം നേടി. പിന്നാലെ യുണൈറ്റഡ് ഫ്രണ്ട് പാർട്ടിയിലേക്കു മാറി. ഒരൊറ്റ ദിവസത്തിൽ, ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇങ്ങനെ കോൺഗ്രസിലും യുണൈറ്റഡ് ഫ്രണ്ടിലും മാറിമാറി അംഗത്വമെടുത്തു. ഒറ്റ ദിവസത്തിൽ മൂന്നു തവണ പാർട്ടി മാറിയ അപൂർവ അവസ്ഥ!

ഗയ ലാൽ (Photo Arranged)
ADVERTISEMENT

ഒടുവിൽ കോൺഗ്രസിലാണ് അവസാനമായി ഗയ ലാൽ എത്തിച്ചേർന്നത്. അതിന് ചരടുവലി നടത്തിയതാകട്ടെ കോൺഗ്രസ് നേതാവും പിന്നീട് ഹരിയാന മുഖ്യമന്ത്രിയുമായ റാവു ബീരേന്ദര്‍ സിങ്ങും. ഹരിയാന സംസ്ഥാനം രൂപപ്പെട്ട ശേഷം വിധാൻ സഭയിലേക്കു നടത്തിയ ആദ്യത്തെ തിരഞ്ഞെടുപ്പുമായിരുന്നു അത്. ചണ്ഡിഗഡിൽ നടന്ന വാർത്താസമ്മേളനത്തിലേക്ക് ബീരേന്ദർ സിങ് ഗയ ലാലുമായി എത്തി. അന്ന് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് പിന്നീട് കൂറുമാറ്റത്തിന്റെ അപ്രഖ്യാപിത മുദ്രാവാക്യമായ ‘ആയാ റാം ഗയാ റാം’ ആയി മാറിയത്. ഗയ ലാൽ കടന്നു വന്നു, പിന്നെ പോയി എന്ന അർഥത്തിലായിരുന്നു അത്.

ഗയ ലാലിനെ തിരിച്ചുകൊണ്ടുവന്ന ബീരേന്ദർ പിന്നീട് വിശാൽ ഹരിയാന പാർട്ടി രൂപീകരിച്ച് കോൺഗ്രസ് എംഎൽഎമാരെ സ്വന്തം പാർട്ടിയിലേക്കു ചാടിച്ച് മുഖ്യമന്ത്രിയായതും, അരക്ഷിതാവസ്ഥയെ തുടർന്ന് ഹരിയാനയിൽ പ്രസിഡന്റ് ഭരണം വന്നതുമൊക്കെ ചരിത്രം. ഗയ ലാലാകട്ടെ പാർട്ടിമാറ്റം പിന്നെയും തുടർന്നുകൊണ്ടേയിരിക്കുകയും ചെയ്തു. അങ്ങനെ ഗയ ലാലിലൂ‍ടെ സ്ഥാപിതമായ കൂറുമാറ്റ പ്രവർത്തനം ഇന്നും അതീവ ശക്തിയോടെ നേതാക്കൾ ഏറ്റെടുത്തിട്ടുണ്ട്. അതിനു സൂചകമായി പലരുടെയും കുതിച്ചു ചാട്ടം നമുക്കു മുന്നിൽ വ്യക്തവുമാണ്. തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ ഇഷ്ടാനുസരണം പാർട്ടി മാറാനും എത്ര തവണ വേണമെങ്കിലും പാർട്ടി മാറാനുമുള്ള അവസരങ്ങൾ നമ്മുടെ ജനാധിപത്യം അനുവദിക്കുന്നുണ്ടോ? കൂറുമാറ്റം തടയാൻ ഒരു നിയമം തന്നെ സ്ഥാപിതമായിട്ടുണ്ട്. അതു സ്ഥാപിതമാക്കാൻ തക്കതായ സാഹചര്യങ്ങൾ ഒരുക്കിയതും നമ്മുടെ നേതാക്കൾത്തന്നെ.

2022 ഗോവ തിര‍ഞ്ഞെടുപ്പു പ്രചാരണ വേളയില്‍ രാഹുൽഗാന്ധിയുടെ മുൻപിൽ ഭരണഘടന തൊട്ട് കൂറുമാറില്ല എന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർഥികൾ. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം ഇവരിൽ ഏതാനും പേർ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. (ചിത്രം ∙ മനോരമ)

∙ എന്താണ് ഈ നിയമം?

കൂറുമാറ്റം തകൃതിയായി ഇന്ത്യയിൽ അരങ്ങേറുമ്പോൾ അത് തടയാൻ ഒരു നിയമം സ്ഥാപിതമായിട്ടുണ്ടെന്ന് എത്ര പേർക്കറിയാം. അറിയില്ല എന്നാണ് ഉത്തരമെങ്കിൽ അതിൽ ആശ്ചര്യപ്പെടാനായി ഒന്നുമില്ലെന്നു തന്നെ പറയാം. കൂറുമാറ്റ നിരോധന നിയമം അന്നും ഇന്നും കടലാസിൽ മാത്രമായി ചുരുങ്ങിക്കിടക്കുന്നു എന്നതു തന്നെയാണ് അതിന്റെ കാരണവും. നിയന്ത്രണങ്ങൾ മുന്നിൽ കണ്ടുകൊണ്ട് പുറത്തിറക്കിയ നിയമം മറ്റൊരു തരത്തിൽ നേതാക്കൾക്ക് അവസരങ്ങളും ഒരുക്കികൊടുക്കുന്ന സാഹചര്യം. രാഷ്ട്രീയ നേതാക്കന്മാരുടെ കൂറുമാറ്റ പ്രവണതയ്ക്കു കൂച്ചു വിലങ്ങിടാൻ പുറത്തിറക്കിയ ആ നിയമത്തെക്കുറിച്ചൊന്നു വിശദമാക്കാം.

ADVERTISEMENT

1960–70 കാലഘട്ടത്തിൽ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ വ്യാപകമായ കൂറൂമാറ്റ പ്രവണത മുൻനിർത്തിയാണ് 1985ൽ കൂറുമാറ്റ നിരോധന നിയമം ഇന്ത്യൻ ഭരണഘടനയുടെ പത്താം ഷെഡ്യൂളിന് കീഴില്‍ വന്നത്. 1967ൽ ഏകദേശം 142 എംപിമാരും 1900 എംഎൽഎമാരുമാണ് ഒരോ പാർട്ടിയിൽനിന്നും മറ്റു പാർട്ടിയിലേക്ക് ചേക്കേറിയത്. തുടർച്ചയായ കുതിരക്കച്ചവടം ഒഴിവാക്കാൻ പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധിയാണ് കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തിൽ കൊണ്ടു വന്നത്.

കോൺഗ്രസും ബിജെപിയും വിട്ടു സിപിഎമ്മിൽ ചേർന്നവർക്കു സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽനിന്ന് (ചിത്രം ∙ മനോരമ)

അതോടെ വ്യവസ്ഥാപിതമായി തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കൾ പാർട്ടി വിടുന്നത് ഒരു പരിധി വരെ തടയാനായി. രണ്ടു സുപ്രധാന ഭേദഗതികളാണ് കൂറുമാറ്റ നിരോധന നിയമത്തിനു കീഴിലുള്ളത്. ഇന്ത്യൻ ഭരണഘടനയുടെ 52–ാം ഭേദഗതി പ്രകാരം ഏറ്റവും സുപ്രധാന നിയമ ഭേദഗതിയാണിത്. 2003ലെ ഭേദഗതി കൂറുമാറ്റ നിയമത്തെ കൂടുതൽ കർശനമാക്കി. അങ്ങനെ 91–ാം ഭേദഗതിയായി വന്ന നിയമങ്ങൾ ഭരണഘടനയിലെ 10–ാം പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. നിയമം അനുശാസിക്കുന്നത് ഇക്കാര്യങ്ങളാണ്:

∙ തിരഞ്ഞെടുക്കപ്പെട്ട അംഗം സ്വമേധയാ പാർട്ടി അംഗത്വം ഉപേക്ഷിച്ചാൽ ആ വ്യക്തിക്കു നിയമസഭ/ പാര്‍ലമെന്റ് അംഗത്വം നഷ്ടമാകും.

∙ പാർട്ടി വിപ്പ് ലംഘിക്കുകയോ പാർട്ടി നിർദേശിക്കുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായി വോട്ടെടുപ്പിൽ പങ്കെടുക്കുകയോ വോട്ടെടുപ്പിൽനിന്നു മാറി നിൽക്കുകയോ ചെയ്താൽ നിയമസഭ/ പാര്‍ലമെന്റ് അംഗത്വം നഷ്ടമാകും. എന്നാൽ കൃത്യമായ അനുവാദത്തോടെ മാറിനിൽക്കുന്ന വ്യക്തികൾക്ക് ഇളവുകളുമുണ്ട്.

∙ സ്വതന്ത്ര അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഏതെങ്കിലും പാർട്ടിയിൽ അംഗമായാൽ അവര്‍ക്കും അംഗത്വം നഷ്ടമാകും.

∙ തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം, തിരഞ്ഞെടുക്കപ്പെട്ട ആറു മാസക്കാലയളവിനു ശേഷം മറ്റു പാർട്ടിയിലേക്കു ചേർന്നാൽ അംഗത്വം നഷ്ടമാകും.

∙ ഒരു പാർട്ടിയിലുള്ള നിയമസഭാഗംങ്ങൾ മറ്റു പാർട്ടിയിലേക്ക് ലയിക്കാൻ ആ പാർട്ടിയുടെ മൂന്നിൽ രണ്ടു നിയമസഭാംഗങ്ങളുടെ പിൻബലം ഉണ്ടായിരിക്കണം.

∙ കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കർക്കോ സഭാ അധ്യക്ഷനോ മാത്രമാണ് അന്തിമ തീരുമാനം എടുക്കുവാനുള്ള അധികാരം. സഭാ അധ്യക്ഷന്റെയോ സ്പീക്കറുടെയോ തീരുമാനത്തിൽ ഇടപെടുന്നതിൽനിന്നു കോടതികൾക്കു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കൂറുമാറ്റ നിയമത്തെ ‘ടോർപിഡോ’ ചെയ്യാനുള്ള വഴികളും പല പാർട്ടികളും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ കണ്ടുകൊണ്ടിരിക്കുന്നതും അതാണ്. നിയമം ശക്തമായിരുന്നെങ്കിൽ എത്രയെത്ര സംസ്ഥാനങ്ങളിലെ ഭരണംതന്നെ ഇതിനോടകം മാറിമറിഞ്ഞിട്ടാകും. നിയമസഭ, പാർലമെന്റ് അംഗങ്ങളല്ലാതെ പാർട്ടി പ്രവർത്തകർ മറ്റു പാർട്ടികളിലേക്ക് പോകുന്നതും കേരളത്തിൽ ഉൾപ്പെടെ സ്ഥിരം കാഴ്ചയാണ്. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ നിലവിൽ വഴികളൊന്നുമില്ലതാനും. അവിടെയും ആദർശശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതും തുടക്കത്തിലെ ചില ഒച്ചപ്പാടുകളിൽ മാത്രമായി ഒതുങ്ങുകയും ചെയ്യും. ഒരുപക്ഷേ പാർട്ടി മാറിയവർ വീണ്ടും പഴയ പാർട്ടിയിലേക്കോ മറ്റൊരു പാർട്ടിയിലേക്കോ പോയെന്നും വരാം.

∙ പെൻഷനും പോകും

മേൽപ്പറഞ്ഞതു പോലെ സ്ഥാന ചർച്ചകളും തിരഞ്ഞെടുപ്പു സ്ഥാനാർഥി ചർച്ചകളും ഉയരുമ്പോൾ മാത്രമാണോ നേതാക്കൾ കൂടുവിട്ടു കൂടുമറുന്നത്? ഇന്നത്തെ സാഹചര്യത്തിൽ അതു മാത്രമല്ല കാരണം എന്നും പറയാം. ഒരു പാർട്ടി വിട്ടു മറു പാർട്ടിയിലേക്ക് ചേരാൻ പ്രേരിതമാകുന്ന ഒട്ടേറെ പ്രതിസന്ധികൾ നേതാക്കള്‍ നേരിടുന്നുണ്ടെന്നു മനസ്സിലാക്കേണ്ടതുണ്ട്. കോഴപ്പണം, ആരോപണങ്ങൾ, ഭീഷണി, സ്വന്തം പാർട്ടിയിൽ തന്നെയുള്ള കുതികാൽ വെട്ട്, പാർട്ടി നിലപാടുകളോടുള്ള എതിർപ്പ് ഇതൊക്കെ മറുകരയിലേക്ക് തുഴഞ്ഞടുക്കാൻ കാരണങ്ങളേറെയാണ്.

പി.സി.ജോർജ്, ടി.എം.ജേക്കബ്, കെ.എം.മാണി, ആർ.ബാലകൃഷ്ണപിള്ള ( ഫയൽ ചിത്രം: മനോരമ)

എന്നിരുന്നാലും ജനാധിപത്യ സംരക്ഷണത്തിന്റെ ഭാഗമായി കൂറുമാറ്റ നിരോധന നിയമം കർശനമാക്കേണ്ടതുണ്ട്. അതിനു മാതൃകയാക്കത്തക്ക മാറ്റമായിരുന്നു സെപ്റ്റംബറിൽ ഹിമാചൽ പ്രദേശിൽ പ്രാബല്യത്തിൽ വന്നത്. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കപ്പെടുന്ന നേതാക്കളുടെ പെൻഷനും അയോഗ്യമാക്കപ്പെടുമെന്നതായിരുന്നു അത്. 2024ൽ ആറു നേതാക്കളാണ് പാർട്ടി വിപ്പ് ലംഘിച്ചു എന്ന കാരണത്താൽ ഹിമാചൽ പ്രദേശിൽ അയോഗ്യരാക്കപ്പെട്ടത്. കേരള നിയമസഭയില്‍ നിന്ന് ഇത്തരത്തിൽ ആദ്യമായി അയോഗ്യനാക്കപ്പെട്ടത് ആർ.ബാലകൃഷ്ണപിള്ളയായിരുന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പം ലയിച്ച് കൊട്ടാരക്കരയിൽ നിന്ന് ജയിച്ച പിള്ള,  കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് പിളർന്ന് മാറിയതോടെ കൂറു മാറ്റ നിരോധന നിയമ പ്രകാരം 1990 ജനുവരിയിൽ അയോഗ്യനായിത്തീരുകയായിരുന്നു.

English Summary:

Why Defection in India is a Widespread Issue? What are the Motivations Behind Party-Switching? Is the Anti-Defection Law in Indian Democracy is Effective?