രാഹുൽ പറയുന്നു: സിപിഎമ്മിലെ ആ ‘മൂന്നാം’ വിഭാഗം പാലക്കാട് കോണ്ഗ്രസിന് വോട്ട് ചെയ്യും; ‘ജയിലിൽ കിടന്നത് ത്യാഗമാണോ എന്ന് ഇടതുപക്ഷം പറയട്ടെ’
പാലക്കാട് ചുരം കേരളത്തിലേക്കുള്ള ഹൃദയവാതിൽ എന്നാണ് അറിയപ്പെടുന്നത്. വരണ്ടതും തണുത്തതുമായ പർവതക്കാറ്റുകൾ ചുരം കടന്നെത്തുന്നതുപോലെ ഇപ്പോൾ ഉപതിരഞ്ഞെടുപ്പിന്റെ ഉച്ചിപൊള്ളുന്ന ചൂടുകാറ്റാണ് പാലക്കാട്ടെങ്ങും. അടുത്തുതന്നെ നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും ഒന്നരവർഷം മാത്രമകലെ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള ഡ്രസ് റിഹേഴ്സലായും ഇതു മാറിക്കഴിഞ്ഞു. മണ്ഡലത്തിന്റെ ചരിത്രത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ ഏറെയും നിയമസഭയിലേക്ക് അയച്ചിട്ടുള്ള പാലക്കാട്, ഇടതുപക്ഷത്തിനും ഇപ്പോൾ ബിജെപിക്കും ശക്തമായ വേരോട്ടമുള്ള മണ്ണുകൂടിയാണ്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കോൺഗ്രസ് ജയിക്കുന്ന പാലക്കാട് ഇത്തവണ യുഡിഎഫിനായി മൽസരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ്. പ്രതിപക്ഷരാഷ്ട്രീയത്തിൽ വാക്കിന്റെ കുന്തമുനയും പോരാട്ടമുഖവുമാണ് ഈ യുവനേതാവ്. ഇടതുപക്ഷത്തുനിന്ന് അപ്രതീക്ഷിത വെല്ലുവിളിയായി മുൻ കോൺഗ്രസ് നേതാവ് പി. സരിനാണു മത്സരിക്കുന്നത്. സിപിഎം– ബിജെപി കൂട്ടുകെട്ട് പാലക്കാടുണ്ടെന്നാണ് കോൺഗ്രസിന്റെ നിരന്തര ആരോപണങ്ങളും. പടയോട്ടങ്ങളേറെക്കണ്ട പാലക്കാടിന്റെ മണ്ണിൽ പുത്തരിയങ്കം കുറിക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രതീക്ഷകളും സാധ്യതകളും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
പാലക്കാട് ചുരം കേരളത്തിലേക്കുള്ള ഹൃദയവാതിൽ എന്നാണ് അറിയപ്പെടുന്നത്. വരണ്ടതും തണുത്തതുമായ പർവതക്കാറ്റുകൾ ചുരം കടന്നെത്തുന്നതുപോലെ ഇപ്പോൾ ഉപതിരഞ്ഞെടുപ്പിന്റെ ഉച്ചിപൊള്ളുന്ന ചൂടുകാറ്റാണ് പാലക്കാട്ടെങ്ങും. അടുത്തുതന്നെ നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും ഒന്നരവർഷം മാത്രമകലെ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള ഡ്രസ് റിഹേഴ്സലായും ഇതു മാറിക്കഴിഞ്ഞു. മണ്ഡലത്തിന്റെ ചരിത്രത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ ഏറെയും നിയമസഭയിലേക്ക് അയച്ചിട്ടുള്ള പാലക്കാട്, ഇടതുപക്ഷത്തിനും ഇപ്പോൾ ബിജെപിക്കും ശക്തമായ വേരോട്ടമുള്ള മണ്ണുകൂടിയാണ്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കോൺഗ്രസ് ജയിക്കുന്ന പാലക്കാട് ഇത്തവണ യുഡിഎഫിനായി മൽസരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ്. പ്രതിപക്ഷരാഷ്ട്രീയത്തിൽ വാക്കിന്റെ കുന്തമുനയും പോരാട്ടമുഖവുമാണ് ഈ യുവനേതാവ്. ഇടതുപക്ഷത്തുനിന്ന് അപ്രതീക്ഷിത വെല്ലുവിളിയായി മുൻ കോൺഗ്രസ് നേതാവ് പി. സരിനാണു മത്സരിക്കുന്നത്. സിപിഎം– ബിജെപി കൂട്ടുകെട്ട് പാലക്കാടുണ്ടെന്നാണ് കോൺഗ്രസിന്റെ നിരന്തര ആരോപണങ്ങളും. പടയോട്ടങ്ങളേറെക്കണ്ട പാലക്കാടിന്റെ മണ്ണിൽ പുത്തരിയങ്കം കുറിക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രതീക്ഷകളും സാധ്യതകളും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
പാലക്കാട് ചുരം കേരളത്തിലേക്കുള്ള ഹൃദയവാതിൽ എന്നാണ് അറിയപ്പെടുന്നത്. വരണ്ടതും തണുത്തതുമായ പർവതക്കാറ്റുകൾ ചുരം കടന്നെത്തുന്നതുപോലെ ഇപ്പോൾ ഉപതിരഞ്ഞെടുപ്പിന്റെ ഉച്ചിപൊള്ളുന്ന ചൂടുകാറ്റാണ് പാലക്കാട്ടെങ്ങും. അടുത്തുതന്നെ നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും ഒന്നരവർഷം മാത്രമകലെ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള ഡ്രസ് റിഹേഴ്സലായും ഇതു മാറിക്കഴിഞ്ഞു. മണ്ഡലത്തിന്റെ ചരിത്രത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ ഏറെയും നിയമസഭയിലേക്ക് അയച്ചിട്ടുള്ള പാലക്കാട്, ഇടതുപക്ഷത്തിനും ഇപ്പോൾ ബിജെപിക്കും ശക്തമായ വേരോട്ടമുള്ള മണ്ണുകൂടിയാണ്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കോൺഗ്രസ് ജയിക്കുന്ന പാലക്കാട് ഇത്തവണ യുഡിഎഫിനായി മൽസരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ്. പ്രതിപക്ഷരാഷ്ട്രീയത്തിൽ വാക്കിന്റെ കുന്തമുനയും പോരാട്ടമുഖവുമാണ് ഈ യുവനേതാവ്. ഇടതുപക്ഷത്തുനിന്ന് അപ്രതീക്ഷിത വെല്ലുവിളിയായി മുൻ കോൺഗ്രസ് നേതാവ് പി. സരിനാണു മത്സരിക്കുന്നത്. സിപിഎം– ബിജെപി കൂട്ടുകെട്ട് പാലക്കാടുണ്ടെന്നാണ് കോൺഗ്രസിന്റെ നിരന്തര ആരോപണങ്ങളും. പടയോട്ടങ്ങളേറെക്കണ്ട പാലക്കാടിന്റെ മണ്ണിൽ പുത്തരിയങ്കം കുറിക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രതീക്ഷകളും സാധ്യതകളും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
പാലക്കാട് ചുരം കേരളത്തിലേക്കുള്ള ഹൃദയവാതിൽ എന്നാണ് അറിയപ്പെടുന്നത്. വരണ്ടതും തണുത്തതുമായ പർവതക്കാറ്റുകൾ ചുരം കടന്നെത്തുന്നതുപോലെ ഇപ്പോൾ ഉപതിരഞ്ഞെടുപ്പിന്റെ ഉച്ചിപൊള്ളുന്ന ചൂടുകാറ്റാണ് പാലക്കാട്ടെങ്ങും. അടുത്തുതന്നെ നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും ഒന്നരവർഷം മാത്രമകലെ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള ഡ്രസ് റിഹേഴ്സലായും ഇതു മാറിക്കഴിഞ്ഞു. മണ്ഡലത്തിന്റെ ചരിത്രത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ ഏറെയും നിയമസഭയിലേക്ക് അയച്ചിട്ടുള്ള പാലക്കാട്, ഇടതുപക്ഷത്തിനും ഇപ്പോൾ ബിജെപിക്കും ശക്തമായ വേരോട്ടമുള്ള മണ്ണുകൂടിയാണ്.
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കോൺഗ്രസ് ജയിക്കുന്ന പാലക്കാട് ഇത്തവണ യുഡിഎഫിനായി മത്സരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ്. പ്രതിപക്ഷരാഷ്ട്രീയത്തിൽ വാക്കിന്റെ കുന്തമുനയും പോരാട്ടമുഖവുമാണ് ഈ യുവനേതാവ്. ഇടതുപക്ഷത്തുനിന്ന് അപ്രതീക്ഷിത വെല്ലുവിളിയായി മുൻ കോൺഗ്രസ് നേതാവ് പി. സരിനാണു മത്സരിക്കുന്നത്. സിപിഎം– ബിജെപി കൂട്ടുകെട്ട് പാലക്കാടുണ്ടെന്നാണ് കോൺഗ്രസിന്റെ നിരന്തര ആരോപണങ്ങളും. പടയോട്ടങ്ങളേറെക്കണ്ട പാലക്കാടിന്റെ മണ്ണിൽ പുത്തരിയങ്കം കുറിക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രതീക്ഷകളും സാധ്യതകളും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
? പാലക്കാട് കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. കന്നിയങ്കത്തിൽ ആത്മവിശ്വാസത്തിനൊപ്പം സമ്മർദം കൂടിയായി ഇതു മാറുന്നില്ലേ.
∙ പാർട്ടി തന്ന വലിയൊരു സ്നേഹമായാണ് ഞാനിതിനെ കാണുന്നത്. മുൻകാല യുവജനനേതാക്കന്മാർക്ക് കിട്ടിയതിനേക്കാൾ വലിയൊരു അവസരമാണ് ലഭിച്ചത്. ആ സീറ്റ് ആധികാരികമായി തന്നെ നിലനിർത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരുത്തരവാദിത്തമാണ്. അതൊരു വെല്ലുവിളി എന്നതിനേക്കാൾ പ്രധാനപ്പെട്ട ഉത്തരവാദിത്തമായാണ് ഞാൻ കാണുന്നത്.
? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നേരിട്ടാണ് ഒടുവിൽ പാലക്കാട് കോൺഗ്രസ് ജയിച്ചു കയറിയത്. പാർട്ടിയിലെ പടലപിണക്കങ്ങളും കൊഴിഞ്ഞുപോക്കുകളും ഇത്തവണ തിരിച്ചടിയാകും എന്ന ആശങ്കയുണ്ടോ.
∙ മണ്ഡലത്തിനകത്ത് അങ്ങനെ എന്തെങ്കിലും പടലപിണക്കങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിലുള്ളതായി അനുഭവപ്പെടുന്നില്ല. പിന്നെ, സ്ഥാനാർഥി നിർണയത്തിനു ശേഷം എല്ലാ പാർട്ടികളിലും പ്രശ്നങ്ങളുണ്ടായിരുന്നു. ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമല്ലോ. പാലക്കാട് യുഡിഎഫിന്റെ പ്രധാനപ്പെട്ട കോട്ടയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞ സാഹചര്യം വ്യത്യസ്തമാണ്. യുഡിഎഫിന് അനുകൂലമല്ലാത്തൊരു കാറ്റ് കേരളത്തിലുണ്ടായിരുന്നു. മറ്റൊന്ന് ഇ.ശ്രീധരൻ സാറിനെപ്പോലെ പ്രധാനപ്പെട്ട ഒരാൾ മത്സരിക്കുന്നു. ബിജെപി ഛായയല്ലാത്ത മറ്റൊരു പ്രതിച്ഛായ ഉണ്ടായിരുന്നു അദ്ദേഹത്തിന്.
പിന്നെ അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്നത്തേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും യോഗി ആദിത്യനാഥിനെപ്പോലെയുള്ള മുഖ്യമന്ത്രിമാരൊക്കെ ഇവിടെ വരികയും പലരും പഞ്ചായത്തു തലത്തിൽ വരെ പ്രവർത്തിക്കുകയും ചെയ്ത തിരഞ്ഞെടുപ്പാണത്. എന്നിട്ടും ജയിക്കാൻ കഴിഞ്ഞു എന്നതാണ് ആ ഭൂരിപക്ഷത്തിന്റെ സൗന്ദര്യം. അതു കഴിഞ്ഞു നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വി.കെ. ശ്രീകണ്ഠന് പാലക്കാട് നിയമസഭാ മണ്ഡലം നൽകിയത് പതിനായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇത്തവണ അതിനേക്കാളൊക്കെ വലിയ വിജയമുണ്ടാകും. മാത്രമല്ല, ജനങ്ങൾക്കിടയിലേക്ക് പോകുമ്പോൾ ഷാഫി പറമ്പിലിന്റെയും വി.കെ. ശ്രീകണ്ഠന്റെയും പ്രവർത്തനങ്ങളെക്കുറിച്ചു ജനങ്ങൾക്കു നല്ല മതിപ്പുണ്ട്. അതെല്ലാം പോസിറ്റീവാണ്.
? എഡിജിപി–ആർഎസ്എസ് കൂടിക്കാഴ്ച, പൂരം കലക്കൽ, എഡിഎമ്മിന്റെ ആത്മഹത്യ ഇങ്ങനെ സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. എന്നാൽ പ്രചാരണം തുടങ്ങിയപ്പോൾ വിഷയം സീറ്റു തർക്കവും ഉൾപ്പാർട്ടി തമ്മിലടിയും മാത്രമായി മാറിയെന്ന് തോന്നുന്നുണ്ടോ.
∙ ചിലപ്പോൾ മറ്റു സ്ഥാനാർഥികൾ പ്രധാന വിഷയങ്ങൾ മാറ്റാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമം നടത്തുന്നുണ്ടായിരിക്കാം. ചില മാധ്യമങ്ങൾക്ക് അത് കൊടുക്കേണ്ടിയും വരുന്നുണ്ടാവും. പക്ഷേ ജനങ്ങളുടെ ഫോക്കൽ പോയിന്റ് മാറിയിട്ടില്ല. ഈ വിഷയങ്ങളിൽ ജനങ്ങളുടെ ശ്രദ്ധ മാറാത്തതുകൊണ്ട് എന്റെയും ശ്രദ്ധ മാറിയിട്ടില്ല.
? തുടക്കത്തിൽ മത്സര ചിത്രത്തിലേ ഇല്ലാതിരുന്ന സിപിഎമ്മിന് പി.സരിന്റെ സ്ഥാനാർഥിത്വത്തിലൂടെ മത്സരത്തിലേക്ക് മടങ്ങിയെത്താനുള്ള അവസരമല്ലേ ലഭിച്ചത്. കോൺഗ്രസിൽ നിന്നൊരാൾ സ്വന്തം പാളയത്തിലേക്ക് എത്തിയതിലൂടെ സിപിഎം മത്സരത്തിലേക്ക് തിരിച്ചെത്തിയെന്നാണ് വിലയിരുത്തൽ...
∙ ഇവിടെ ബിജെപിയും സിപിഎം നേതൃത്വവും തമ്മിൽ ആലോചിച്ചുറപ്പിച്ച ഒരു വർഗീയ കൂട്ടുകെട്ടുണ്ട്. എന്നുവച്ചാൽ പാലക്കാടിന്റെ മതേതര അന്തരീക്ഷത്തെ തകർക്കാനുള്ളൊരു കൂട്ടുകെട്ട് രൂപപ്പെട്ടിട്ടുണ്ട്. അതൊക്കെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. പഴയ കാലമൊന്നുമല്ലല്ലോ. ഡിജിറ്റൽ യുഗത്തിൽ കഴിയുന്ന അവരെ അങ്ങനെയങ്ങ് തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കന്മാരെ ഒറ്റക്കക്ഷിയായാണ് ജനങ്ങൾ കാണുന്നത്. ഇവർ കൂട്ടായിട്ട് മത്സരിക്കുമ്പോൾ ഇപ്പുറത്ത് മതേതര മുന്നണി കൂട്ടായി മത്സരിക്കുന്നു.
? മുൻപ് കുറു മുന്നണി, അവിശുദ്ധ സഖ്യം എന്നൊക്കെ പറഞ്ഞിരുന്നതിനു പകരം ഇന്നു പറയുന്ന വാക്കാണ് ‘ഡീൽ’. മുന്നണികൾ പരസ്പരം ഈ ‘ഡീൽ’ ആരോപനങ്ങൾ ഉന്നയിക്കുന്നുണ്ടല്ലോ.
∙ കോൺഗ്രസും ബിജെപിയും തമ്മിൽ പ്രത്യയശാസ്ത്രപരമായി അങ്ങനെയൊരു ധാരണയുണ്ടാക്കാൻ പറ്റില്ലെന്നുള്ളത് ഒന്നാമത്തെ കാര്യം. ഇനി പ്രായോഗികമായൊരു കാര്യം പറഞ്ഞാൽ ഇവിടെ ഞങ്ങൾ ഒന്നാമത് നിൽക്കുന്നുണ്ട്, ഞങ്ങൾക്ക് തന്നെ ഒന്നാമതു നിൽക്കുകയും വേണം. ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഇവിടെ രണ്ടാമതു നിൽക്കുന്ന പാർട്ടിയാണ്. അപ്പോൾ ആ ഡീൽ എങ്ങനെയാണുണ്ടാവുക?
ഒന്നാമതും രണ്ടാമതും നിൽക്കുന്നവർ തമ്മിൽ എന്തു ഡീലാണ് ഉണ്ടാക്കാൻ പറ്റുക? ഞങ്ങൾ തമ്മിൽ മുഖ്യ എതിരാളികളായി നിൽക്കുമ്പോൾ ഇതിൽ ആരാണ് വിട്ടുവീഴ്ചയ്ക്കു തയാറാവുക. പിന്നെ ഡീൽ സാധ്യമാവുക രണ്ടാമതും മൂന്നാമതും നിൽക്കുന്നവർ തമ്മിലാണ്. ഒന്നാമത് നിൽക്കുന്നവനെ പരാജയപ്പെടുത്താൻ വേണ്ടി അവർക്കു ഡീലുണ്ടാക്കാം. പക്ഷേ പരാജയപ്പെടില്ല. കാരണം ഇടതുപക്ഷത്തിന്റെ പ്രവർത്തകരടക്കം ആ ഡീലിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഞങ്ങൾ ജനങ്ങളുമായാണ് ഡീൽ വച്ചിട്ടുള്ളത്.
? ഇതുവരെ സ്വന്തം ചിഹ്നത്തിലാണ് സിപിഎം പാലക്കാട്ട് മത്സരിച്ചിട്ടുള്ളത്. ഇത്തവണ പാർട്ടി ചിഹ്നം നൽകാത്തത് ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പാണെന്ന് സംശയിക്കുന്നുണ്ടോ.
∙ ഞങ്ങൾക്ക് സംശയമൊന്നുമില്ല. ബിജെപിയെ സഹായിക്കാൻ എന്തൊക്കെയാണ് മാർഗങ്ങളെന്നുള്ള അവരുടെ ആലോചനയുടെ ഭാഗമാണത്. ഒരു പക്ഷേ കൂട്ടുകക്ഷികൾ ആലോചിച്ചെടുത്ത തീരുമാനമായിരിക്കാം. ഇനി അങ്ങനെയാണെങ്കിലും സിപിഎം പ്രവർത്തകർക്ക് പ്രത്യേകിച്ച് ആശയക്കുഴപ്പം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവർ സെക്യുലർ ഫോറത്തിലേക്ക് ഒഴുകി എത്തുക തന്നെ ചെയ്യും.
? സർക്കാരിനെതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കരുതുന്നുണ്ടോ.
∙ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം നമുക്ക് പുതുതായി രൂപപ്പെടുത്തേണ്ട ആവശ്യമില്ല. സാധാരണ, തിരഞ്ഞെടുപ്പിലൊക്കെ അതോർമപ്പെടുത്തേണ്ട സാഹചര്യമുണ്ടാവും. ഇവിടെ അതില്ല. കാരണം ഒരാളുടെ ജീവിതത്തിൽ അനുനിമിഷം, അനുദിനം അവർ അനുഭവിച്ചുകൊണ്ടിരിക്കുകയല്ലേ. നമ്മുടെ നാട്ടിലെ 62 ലക്ഷം മനുഷ്യർക്ക് ആറു മാസമായി പെൻഷൻ കിട്ടുന്നില്ല. കെട്ടിട നിർമാണത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് വർഷമായി ക്ഷേമനിധി ആനുകൂല്യങ്ങൾ കിട്ടുന്നില്ല. അടിയന്തര ചികിത്സാ സഹായമോ വിവാഹസഹായമോ കിട്ടുന്നില്ല. ഇങ്ങനെ എത്രയെത്ര... ഇവർ ഈ പൊറാട്ടു നാടകം മുഴുവൻ നടത്തി, വിവാദങ്ങൾ കുറേ ഉണ്ടാക്കിയാൽ ഈ 62 ലക്ഷം ആളുകൾക്കറിയില്ലേ അവർക്ക് പെൻഷൻ കിട്ടാത്ത കാര്യം?
അവർ അത് മറക്കുമെന്ന് കരുതുന്നുണ്ടോ? ഇവിടെ നെല്ല് സംഭരിക്കാത്ത കാര്യം അവരെ നമ്മൾ പ്രത്യേകമായി ഓർമപ്പെടുത്തണോ? ആളുകൾ വിവാദ നാടകത്തിനു പിന്നാലെ പോകുമോ അവരുടെ ജീവൽ പ്രശ്നങ്ങൾക്കു പിന്നാലെ പോകുമോ? മറ്റ് രണ്ട് സ്ഥാനാർഥികൾ തമ്മിലുള്ള ഐക്യം ഇക്കാര്യത്തിലും കാണാവുന്നതാണ്. ഒരാൾ സംസ്ഥാന സർക്കാരിനെപ്പറ്റി ഒന്നും മിണ്ടുന്നില്ല. മറ്റൊരാൾ കേന്ദ്രസർക്കാരിനെപ്പറ്റിയും. രണ്ട് മുന്നണികളും പരസ്പര ധാരണയാണല്ലോ. പരസ്പരം ആരോപണങ്ങളില്ല, ആക്ഷേപങ്ങളില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്തും വിലയിരുത്തലുമായി ഈ തിരഞ്ഞെടുപ്പ് മാറും.
? കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയപ്പോൾ 20ൽ 19 സീറ്റുകൾ കോൺഗ്രസ് നേടി. ഇപ്പോൾ പ്രിയങ്ക ഗാന്ധി ആദ്യമായി മത്സരിക്കാൻ വയനാട്ടിലേക്ക് എത്തുകയാണ്. അതിന്റെ പ്രതിഫലനം പാലക്കാടുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ.
∙ തീർച്ചയായും. പാലക്കാട്ടെ വിജയം കൂടുതൽ ആധികാരികമാവും. ചേലക്കര പിടിക്കും. അതിൽ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിന് വലിയ പങ്കുണ്ടാവും.
? ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗം എന്നാണ് പി.സരിൻ പറയുന്നത്.
∙ ഞാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിട്ട് 10 മാസമായി. ഇതിൽ ഒൻപതു മാസം മാത്രമേ പുറത്ത് പ്രവർത്തിക്കാനായിട്ടുള്ളൂ. മൂന്നുതവണയായി സംസ്ഥാന സർക്കാരിനെതിരായ സമരം നടത്തിയതിന്റെ പേരിൽ ഒരു മാസം ജയിലിലായിരുന്നു. നമ്മുടെ നാട്ടിലെ അമ്മമാർക്ക് ക്ഷേമപെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് നടത്തിയൊരു സമരമായിരുന്നു ഒന്ന്. ഏറ്റവുമൊടുവിൽ നടത്തിയത് കേരളത്തിലെ സർക്കാരും ആർഎസ്എസും തമ്മിൽ നടത്തിയ കൂട്ടുകച്ചവടത്തിനെതിരായ സമരം. അതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നതിൽ എനിക്കു വലിയ അഭിമാനമാണ്. അത് ത്യാഗമാണോ എന്ന് ജയിലിലൊക്കെ കിടന്നിട്ടുള്ള ഇടതുപക്ഷത്തിന്റെ നേതാക്കന്മാർ മറുപടി പറയട്ടെ.
? എഡിഎം നവീൻ ബാബുവിന്റെ വീട്ടിൽ പോയപ്പോൾ അവിടെ കണ്ട അച്ഛനെ നഷ്ടപ്പെട്ട കുട്ടികളുടെ വേദനയെ സ്വന്തം ജീവിതവുമായി ചേർത്തു വച്ചു പ്രസംഗിക്കുകയുണ്ടായല്ലോ. അച്ഛൻ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടോ
∙ ഞാൻ കോൺഗ്രസിനെ കാണുന്നത് എന്റെ അച്ഛന്റെ തോളിലിരുന്നിട്ടാണ്. ചെറിയ കുട്ടിയായിരിക്കെ അച്ഛന്റെ കൂടെ ഞാൻ ആദ്യം പങ്കെടുക്കുന്ന കോൺഗ്രസ് പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് കൺവൻഷനാണ്. അച്ഛൻ പിന്നീട് മരണപ്പെട്ടു. അച്ഛൻ ധരിച്ചിരുന്നത് വെള്ള ഖദർ ഷർട്ടാണ്. അങ്ങനെയാണ് ഞാൻ ഖദർ ഷർട്ടുകൾ ഇട്ടു തുടങ്ങുന്നത്. എനിക്ക് കോൺഗ്രസ് എന്ന് പറയുന്നത് എന്റെ അച്ഛനോടുള്ള സ്നേഹമാണ്. എനിക്കൊരു രക്ഷകർതൃത്വമാണത്.
അതിനപ്പുറം ആ കുട്ടികളുടെ കാര്യത്തിലേക്കു വന്നാൽ, എന്റെ അച്ഛൻ മരണപ്പെട്ടപ്പോഴും ഞാനിങ്ങനെയായിരുന്നു. ആ കുട്ടികളെക്കാൾ ചെറിയ പ്രായം. കരയുന്നൊന്നുമില്ല, ഞാനൊരു ഭിത്തിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. എഡിഎമ്മിന്റെ വീട്ടിൽ ചെല്ലുമ്പോൾ അന്നു ഞാനിരുന്നപോലെ ആ കുട്ടികളിരിക്കുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു. ഞാനകത്തേക്ക് പോകുന്നത് ഒരു പൊതുപ്രവർത്തകനായിട്ടും ഒരു രാഷ്ട്രീയ പ്രവർത്തനായിട്ടും ആയിരുന്നെങ്കിൽ പുറത്തേക്ക് വരുമ്പോൾ ഒരു മകനായി മാറിയതു പോലുള്ളൊരു വൈകാരികത.
ചിലപ്പോൾ മറ്റുള്ളവർക്കത് പറഞ്ഞാൽ ആ വിധത്തിൽ മനസ്സിലായെന്ന് വരില്ല. അതനുഭവിച്ചിട്ടുള്ള ആളുകൾക്ക് അത് പെട്ടെന്ന് തിരിച്ചറിയാനാകും. നാം അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങളൊക്കെ കെട്ടുകഥകളാണെന്ന് പറയുന്നതുപോലെ, മറ്റൊരാൾക്ക് ചിലപ്പോൾ അത് അനുഭവവേദ്യമായെന്നു വരില്ല. ഈ അവസ്ഥയിലൂടെ കടന്നുപോയ ആളുകൾക്കൊക്കെ അതിന്റെ വൈകാരികത മനസ്സിലാകും. എനിക്ക് ആ കുട്ടികളുടെ കാര്യത്തിൽ പ്രയാസമുണ്ട്. ഉൽകണ്ഠയുണ്ട്, അതുകൊണ്ടാണ് ഞാൻ അടിക്കടി അതു പറയുന്നത്. വേറെ ഉയർത്താൻ അതിനേക്കാൾ വലിയ വിഷയങ്ങൾ ഉള്ളപ്പോഴും എന്നെ അത് വേദനിപ്പിക്കുന്നത് അത് വ്യക്തിപരമായതിനാലാണ്.
? എഡിഎമ്മിന്റെ ആത്മഹത്യ സംബന്ധിച്ച വിഷയത്തിൽ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നു എന്നു തോന്നിപ്പിക്കുകയും പി.പി.ദിവ്യയെ സംരക്ഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം
∙ ഇക്കാര്യത്തിൽ സിപിഎം നിലപാട് കള്ളത്തരമാണ്. സിപിഎം പോലൊരു കേഡർ പാർട്ടിയുടെ ഒരു ജില്ലാ കമ്മിറ്റി ഒരു നിലപാടും മറ്റൊരു ജില്ലാ കമ്മിറ്റി മറ്റൊരു നിലപാടും എങ്ങനെയാണ് സ്വീകരിക്കുക. അങ്ങനെയൊക്കെ നിലപാട് എടുക്കുന്നു എന്ന് പറഞ്ഞ് പറ്റിച്ചാൽ ജനങ്ങളങ്ങനെ വിഡ്ഢികളാകാൻ നിൽക്കുകയാണോ. ജനം വിഡ്ഢികളാണെന്നാണ് സിപിഎം നേതാക്കൾ വിശ്വസിക്കുന്നത്. ഇവർ പറയുന്ന മുഴുവൻ ക്യാപ്സ്യൂളും മൂന്നുനേരം വീതം കഴിക്കുന്ന ആളുകളാണോ പൊതുജനം? അവർക്കങ്ങനെ ധാരണയുണ്ടെങ്കിൽ നല്ലതാണ്. അങ്ങനെ ചിന്തിച്ചോട്ടെ, കുഴപ്പമൊന്നുമില്ല.
? പി.വി. അൻവർ ഫാക്ടർ എങ്ങനെയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക.
∙ പി.വി. അൻവർ സിപിഎമ്മിന്റെ സ്പോയിലറാണ്. കോൺഗ്രസിന്റെ രണ്ടുതവണത്തെ എംഎൽഎ അല്ലല്ലോ അൻവർ. സിപിഎം രണ്ടു തവണ ജയിപ്പിച്ച എംഎൽഎയാണദ്ദേഹം. പിണറായി വിജയൻ പിതൃസ്ഥാനീയനാണെന്ന് പറഞ്ഞ പി.വി.അൻവറുണ്ടാക്കുന്ന എന്തു ബഹളവും തിരിച്ചടിയാകുന്നത് സിപിഎമ്മിന്റെ താൽപര്യങ്ങൾക്കാണ്. ചേലക്കരയിലെ സിപിഎം മോഹങ്ങൾക്കത് കനത്ത തിരിച്ചടിയാകും.
? സതീശന്റെയും ഷാഫിയുടെയും സ്ഥാനാർഥിയാണ് രാഹുലെന്നാണ് പ്രധാന ആരോപണം? കോൺഗ്രസിൽ അങ്ങനെ പുതിയൊരു അച്ചുതണ്ട് രൂപപ്പെടുന്നുണ്ടോ
∙ കോൺഗ്രസിൽ അങ്ങനെ ആർക്കെങ്കിലും ഒരാൾക്കോ രണ്ടുപേർക്കോ ഒരു സ്ഥാനാനാർഥിയെ തീരുമാനിക്കാൻ കഴിയുമോ? ഷാഫി പറമ്പിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ഏതെങ്കിലും സമിതിയിൽ അംഗമല്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രാഥമിക സ്ക്രീനിങ് കമ്മിറ്റിയിൽ പോലും അദ്ദേഹമില്ല. അപ്പോൾ അദ്ദേഹത്തിന് ഏകപക്ഷീയമായി ഒരു തീരുമാനം നടപ്പിലാക്കാൻ കഴിയുമോ. മറ്റൊന്ന് സ്ക്രീനിങ് കമ്മിറ്റി സ്ഥാനാർഥിയെ തീരുമാനിക്കാൻ കേരളത്തിലെ പ്രധാന നേതാക്കന്മാരെ ചുമതലപ്പെടുത്തുകയാണുണ്ടായത്.
പ്രിയങ്ക ഗാന്ധിയും രമ്യ ഹരിദാസും എങ്ങനെ സ്ഥാനാർഥിയായോ അതേ പ്രക്രിയയിലൂടെയാണ് എനിക്കും സ്ഥാനാർഥിത്വം ലഭിച്ചത്. അതിനെ ഒരാൾക്കുമാത്രമായി ബൈപാസ് ചെയ്യാൻ സാധിക്കുമോ. മറ്റൊന്ന് കോൺഗ്രസിനുള്ളിലെ അച്ചുതണ്ട് സംബന്ധിച്ചാണ്. എല്ലാവരും ഒറ്റക്കെട്ടായുള്ളൊരു അച്ചുതണ്ട് രൂപപ്പെട്ടിട്ടുണ്ട് പാർട്ടിയിൽ. ‘ഒറ്റക്കെട്ട്’ എന്ന അച്ചുതണ്ട്. ആ ‘ഒറ്റക്കെട്ട് അച്ചുതണ്ടി’ന്റെ വിജയമായിരുന്നു പുതുപ്പള്ളി, തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകളിലെയും പാർലമെന്റ് തിരഞ്ഞെടുപ്പിലെയും വലിയ വിജയങ്ങൾ.
? പാലക്കാട്ടെ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണോ കോൺഗ്രസും സിപിഎമ്മും തമ്മിലാണോ
∙ കോൺഗ്രസും വർഗീയ ശക്തികളും തമ്മിലാണ് മത്സരം. ഈ വർഗീയ ശക്തികളിൽ ബിജെപിയും സിപിഎമ്മിന്റെ ഒരു നേതൃനിരയും ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പുറത്ത് യുഡിഎഫും മറ്റ് സെക്യുലർ (മതേതര) പ്രസ്ഥാനങ്ങളിലെ എല്ലാ പ്രവർത്തകരും ഉൾപ്പെടുന്നു. ഇങ്ങനെ മതേതര ശക്തികളും വർഗീയ ശക്തികളും ഇരു ധ്രുവങ്ങളിലായുള്ള മത്സരമാണ് പാലക്കാട് നടക്കുന്നത്. ഇവിടെ എന്റെ ആത്മവിശ്വാസം ‘ബീയിങ് എ സെക്യുലർ’ എന്നതാണ്. ഞാൻ സെക്യുലറാണ്, എന്റെ മുന്നണി സെക്യുലറാണ്, എന്റെ പ്രത്യയശാസ്ത്രം സെക്യുലറാണ്, ഈ നാട് സെക്യുലറാണ്. ഈ നാല് ഘടകങ്ങളും ഒന്നിച്ചു ചേരുമ്പോൾ ആധികാരികമായ വിജയമുണ്ടാവും.
? സിപിഎമ്മിലെ സെക്യുലർ വിഭാഗം കോൺഗ്രസിന് വോട്ടുചെയ്യുമെന്നാണോ പ്രതീക്ഷിക്കുന്നത്
ഉറപ്പാണ്. 2026ൽ ബിജെപിയുടെ നേതാക്കന്മാരും സിപിഎമ്മിന്റെ നേതാക്കന്മാരും ആഗ്രഹിക്കുന്നത് സിപിഎമ്മിന്റെ ഒരു ഗവൺമെന്റ് വരണമെന്നാണ്. അതൊരു ഡീലാണ്. 2026ന് വേണ്ടിയുള്ളൊരു ഡ്രസ് റിഹേഴ്സലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, പാലക്കാട് തന്നെ അതിനെ രണ്ടിനെയും പരാജയപ്പെടുത്തുന്ന കോംബോയായി മാറും.
? ജയിച്ചുകയറാൻ സിപിഎം വോട്ടുകളിലാണ് കോൺഗ്രസും ബിജെപിയും ഒരുപോലെ കണ്ണുവയ്ക്കുന്നത്
സിപിഎമ്മിന്റെ താഴേത്തട്ടിലെ പ്രവർത്തകർ എന്നെ കണ്ടാൽപോലും മിണ്ടില്ലെന്നായിരുന്നു പ്രചാരണം. എന്നാൽ പ്രചാരണവുമായി ബന്ധപ്പെട്ട് അവർക്കിടയിലേക്കു പോകുമ്പോൾ എന്തൊരു ആത്മവിശ്വാസമാണ് അവർ തരുന്നത്. കാരണം അവർ മതേതര ശക്തികളുടെ ഭാഗമായി നിൽക്കുന്നവരാണ്. സിപിഎമ്മിനകത്ത് ഇപ്പോൾ മൂന്നു വിഭാഗമുണ്ട്. ഒന്ന് സിപിഎമ്മിന്റെ വോട്ട് കൃത്യമായി വർധിക്കണം എന്ന് വിചാരിക്കുന്ന വിഭാഗം. രണ്ട്, സിപിഎം നേതൃത്വത്തിന്റെ ഡീലിന് അനുകൂലമായി ബിജെപിക്കു വേണ്ടി നിലപാടെടുക്കുന്ന വിഭാഗം. മൂന്ന്, ഏറ്റവും സെക്യുലറായവർ.
അവർ ബിജെപി ജയിക്കാൻ പാടില്ല എന്ന ചിന്തയോടെ മാറി ചിന്തിക്കുന്നവരാണ്. ഈ വിഭാഗത്തിന്റെ വോട്ട് ഉറപ്പായും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിഎമ്മിലെ മതേതരവാദികളുടെ വോട്ട് നൂറു ശതമാനവും ലഭിക്കും. സിപിഎമ്മിലെ രണ്ടാമത്തെ വിഭാഗത്തിന്റെ ഡീൽ വോട്ട് തീർച്ചയായും ബിജെപിക്ക് പോകും. പക്ഷേ ഭൂരിപക്ഷം പ്രവർത്തകരുടെ വികാരം അതിന് അനുകൂലമല്ല. ചിഹ്നമില്ലാത്തതിനാൽ ഒന്നാമത്തെ വിഭാഗം എങ്ങനെ ചിന്തിക്കുമെന്നത് കാത്തിരുന്നു കാണാം.
? സിപിഎം ചിഹ്നം കൊടുക്കാത്തത് ബിജെപിക്ക് വോട്ടുമറിച്ചു നൽകാനുള്ള തന്ത്രമാണെന്നാണോ
∙ അത് തന്നെയാണല്ലോ പി.വി. അൻവർ തന്നെ പറയുന്നത്. ഞാനല്ല, അവരോടൊപ്പം എംഎൽഎയായ ആളുതന്നെ അത് പറഞ്ഞിട്ടുണ്ടല്ലോ, അങ്ങനെയൊരു ഡീൽ നടന്നിട്ടുണ്ടെന്ന്. കണ്ണിൽക്കണ്ട തെളിവില്ലെങ്കിലും മുന്നിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളായ ദത്താത്രോയ ഹൊസബൊളയേയും റാംമാധവിനെയും കണ്ടതും സിപിഐ ഇടഞ്ഞതുമെല്ലാമായ തുടർച്ചയായ സംഭവങ്ങളുണ്ട്. തൃശൂരിൽ എങ്ങനെ ബിജെപി ജയിച്ചു എന്നതടക്കമുള്ളവ.
? നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിനും യുഡിഎഫിനും ആത്മവിശ്വാസത്തിന്റെ ഇന്ധനം കൊടുക്കുന്ന തിരഞ്ഞെടുപ്പായി ഇതു മാറുമോ
∙ ചേലക്കര തിരഞ്ഞെടുപ്പ് കോൺഗ്രസും സിപിഎമ്മും തമ്മിൽ നേരിട്ടുള്ള മത്സരമാണ്. സിപിഎമ്മിന്റെ വലിയ കോട്ട എന്ന് അവർ അവകാശപ്പെടുന്ന സ്ഥലമാണത്. അങ്ങനെയൊരു സ്ഥലത്ത് ആധികാരികമായൊരു വിജയത്തിലൂടെ അതിനൊരു അവസാനമാകും. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രത്യേകതയായി മാറുക മറ്റൊന്നാണ്. സിപിഎമ്മും ബിജെപിയും ഒന്നിച്ചു നിന്നാലും കേരളത്തിൽ സിപിഎമ്മിന് ഭരണത്തുടർച്ചയുണ്ടാക്കാൻ കഴിയില്ല എന്നതിന്റെ ശക്തമായ ഉദാഹരണമായി പാലക്കാട് മാറും.