ഈ ഇടിവിന് അവസാനമെന്ന്? 10 വർഷത്തിനിടയിലെ ഏറ്റവും മോശം വിപണി; ദീപാവലിയും രക്ഷിക്കില്ലേ? ഇനി പ്രതീക്ഷ ഇവയിൽ
ഇത് എന്താണ് ഇങ്ങനെ? ഇടിവ് എന്നാണ് അവസാനിക്കുക? ഓഹരി നിക്ഷേപകർ തമ്മിലെ സംഭാഷണങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതലായി കേൾക്കുന്ന ചോദ്യങ്ങളാണ് ഇവ. തുടർച്ചയായ ഇടിവിൽ നിക്ഷേപ മൂല്യത്തിന്റെ നല്ല പങ്കും ചോർന്നുപോയതിലെ കടുത്ത നിരാശ മാത്രമല്ല നിക്ഷേപകർക്കു വിപണിയിലുള്ള വിശ്വാസത്തകർച്ച കൂടി പ്രതിഫലിക്കുന്ന ചോദ്യങ്ങൾ... നിക്ഷേപകരുടെ വിശ്വാസത്തിനു കോട്ടംതട്ടുന്നത് ആദ്യമല്ല. വിപണിയിലെ പല ഉയർച്ചതാഴ്‌ചകളുടെയും സഹയാത്രികരായവർക്കുപോലും ഇപ്പോഴത്തെ ഇടിവിൽ തെല്ലൊരാശങ്കയുണ്ടുതാനും. അപ്പോൾ കോവിഡ് വ്യാപനത്തിനു ശേഷം വിപണിയിലേക്കു വലിയ തോതിലെത്തിയ പുതിയ നിക്ഷേപകർക്കുണ്ടായിരിക്കുന്ന പരിഭ്രാന്തി

ഇത് എന്താണ് ഇങ്ങനെ? ഇടിവ് എന്നാണ് അവസാനിക്കുക? ഓഹരി നിക്ഷേപകർ തമ്മിലെ സംഭാഷണങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതലായി കേൾക്കുന്ന ചോദ്യങ്ങളാണ് ഇവ. തുടർച്ചയായ ഇടിവിൽ നിക്ഷേപ മൂല്യത്തിന്റെ നല്ല പങ്കും ചോർന്നുപോയതിലെ കടുത്ത നിരാശ മാത്രമല്ല നിക്ഷേപകർക്കു വിപണിയിലുള്ള വിശ്വാസത്തകർച്ച കൂടി പ്രതിഫലിക്കുന്ന ചോദ്യങ്ങൾ... നിക്ഷേപകരുടെ വിശ്വാസത്തിനു കോട്ടംതട്ടുന്നത് ആദ്യമല്ല. വിപണിയിലെ പല ഉയർച്ചതാഴ്‌ചകളുടെയും സഹയാത്രികരായവർക്കുപോലും ഇപ്പോഴത്തെ ഇടിവിൽ തെല്ലൊരാശങ്കയുണ്ടുതാനും. അപ്പോൾ കോവിഡ് വ്യാപനത്തിനു ശേഷം വിപണിയിലേക്കു വലിയ തോതിലെത്തിയ പുതിയ നിക്ഷേപകർക്കുണ്ടായിരിക്കുന്ന പരിഭ്രാന്തി തികച്ചും സ്വാഭാവികം.
∙ ദീപാവലി അരികെ എത്തിയിട്ടും...
ആശ്വാസ മുന്നേറ്റത്തിനുപോലും അവസരം നിഷേധിച്ചുകൊണ്ടുള്ള ഇടിവ് അസാധാരണമെന്നുതന്നെ പറയാം. കോവിഡ് വ്യാപനത്തിനു ശേഷം ഇത്ര വലിയ ഇടിവുണ്ടായ മാസം വേറെയില്ല. നിക്ഷേപകരിൽ പ്രതീക്ഷയുടെ തിരികൾ തെളിയാറുള്ള ദീപാവലിക്കു തൊട്ടുമുൻപാണ് ഈ സ്‌ഥിതിയെന്നുകൂടി ഓർക്കണം. 10 വർഷത്തിനിടയിൽ ആദ്യമാണു ദീപാവലിക്കു തൊട്ടുമുൻപുള്ള കാലയളവിൽ വിപണി ഇത്ര മോശമായ അവസ്‌ഥയിലാകുന്നത്.
∙ പൊരുത്തപ്പെടലിന്റെ ഇടവേള
ഇടിവ് എന്നാണ് അവസാനിക്കുക എന്ന ചോദ്യത്തിന് ഈ സാഹചര്യത്തിലാണു പ്രസക്തി. ഇതിനുള്ള ഉത്തരം വിപണിതന്നെയാണ്. പശ്‌ചിമേഷ്യയിലെ സംഘർഷം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, ചൈനയിലെ സാമ്പത്തിക ഉത്തേജന നടപടികൾ, പണപ്പെരുപ്പത്തിന്റെ അനഭിലഷണീയ നിലവാരം, ഉത്സവകാല ഉപഭോഗത്തിലെ മാന്ദ്യം, കമ്പനികളിൽനിന്നു പുറത്തുവരുന്ന നിരാശപ്പെടുത്തുന്ന പ്രവർത്തനഫലങ്ങൾ, വിദേശ ധനസ്‌ഥാപനങ്ങളിൽനിന്നുള്ള വിൽപന സമ്മർദം തുടങ്ങിയവയൊക്കെ അവഗണിച്ചുകൊണ്ടായിരുന്നല്ലോ അസാധാരണ വേഗത്തിലും അനർഹമായ അളവിലും ഓഹരി വിലകൾ ഉയർന്നുകൊണ്ടേയിരുന്നത്. അമിതാവേശത്തിൽ അവഗണിക്കപ്പെട്ട സാമ്പത്തിക യാഥാർഥ്യങ്ങളോടു വിപണി ഇപ്പോൾ പൊരുത്തപ്പെടുകയാണ്. ആ നിലയ്‌ക്ക് ഇപ്പോഴത്തെ ഇടിവിനെ പൊരുത്തപ്പെടലിന്റെ ഇടവേളയായി അഥവാ തിരുത്തലിന്റെ അവശ്യ സന്ദർഭമായി മാത്രമേ കാണേണ്ടതുള്ളൂ.
∙ നഷ്‌ടസൗഭാഗ്യങ്ങൾ വീണ്ടെടുക്കാനാകും
പശ്‌ചിമേഷ്യയിലെ സംഘർഷത്തോടു വിപണി പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. യുഎസിലെ രാഷ്ട്രീയ അനിശ്‌ചിതത്വത്തിനു നവംബർ ആദ്യവാരം തന്നെ വിരാമമാകും. ചൈനയിലെ സാമ്പത്തിക ഉത്തേജന നടപടികളാകട്ടെ 2015നു ശേഷം അഞ്ചു തവണ പരാജയപ്പെട്ട പരീക്ഷണത്തിന്റെ ആവർത്തനമാണ്. വിദേശ ധനസ്‌ഥാപനങ്ങളുടെ ‘സെൽ ഇന്ത്യ, ബൈ ചൈന’ നിലപാട് അന്നൊക്കെ നഷ്‌ടക്കച്ചവടമാകുകയും ചെയ്‌തു. ഇത്തവണയും വിദേശ ധനസ്‌ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലേക്കു തിരിച്ചെത്തുന്ന ദിനങ്ങൾ വിദൂരമാകില്ല.
കമ്പനികളിൽനിന്നുള്ള കണക്കുകൾ ഈ ത്രൈമാസത്തിലും അടുത്ത പാദത്തിലും മെച്ചപ്പെട്ട നിലയിലായിരിക്കുമെന്നു വ്യവസായ മേഖല വിശ്വസിക്കുന്നു. ഓഹരി വിലകൾ തികച്ചും ന്യായവും വളരെ ആകർഷകവുമായ നിലവാരത്തിലേക്കു താഴ്ന്നിട്ടുമുണ്ട്. ഇന്ത്യയുടെ വളർച്ച ഇപ്പോഴും ശ്രദ്ധേയമായ നിലയിലാണ്. രാജ്യാന്തര നാണ്യ നിധിയോ (ഐഎംഎഫ്) റേറ്റിങ് ഏജൻസികളോ സമ്പദ്‌വ്യവസ്‌ഥയുടെ ഭദ്രതയിൽ സംശയം പ്രകടിപ്പിച്ചിട്ടില്ല. ഇന്ത്യ ഈ വർഷം 7% വളർച്ച നേടുമെന്നാണ് ഐഎംഎഫ് അനുമാനം. അടുത്ത 10 വർഷം ഏറ്റവും ആകർഷകമായ ഓഹരി വിപണി ഇന്ത്യയിലേതായിരിക്കുമെന്നു ധനസേവന രംഗത്തെ പ്രമുഖരായ ജെഫറീസിന്റെ ഇക്വിറ്റി സ്‌ട്രാറ്റജി വിഭാഗം തലവൻ ക്രിസ്‌റ്റഫർ വുഡ് പ്രസ്‌താവിച്ചിട്ടുള്ളതും ഭാവിസാധ്യതകളെപ്പറ്റി ആശങ്ക വേണ്ടെന്ന സന്ദേശമാണു നൽകുന്നത്.
∙ 24,500 പോയിന്റ് വരെ കാത്തിരിക്കണം
വിപണി നഷ്‌ടത്തിൽ അവസാനിച്ച നാലാമത് ആഴ്‌ച കടന്നുപോയതോടെ നിഫ്‌റ്റി താഴ്‌ന്നിരിക്കുന്നത് 24,180.80 പോയിന്റിലേക്കാണ്. പിന്തുണ പ്രതീക്ഷിക്കാവുന്ന തൊട്ടടുത്ത നിലവാരം 23,800 പോയിന്റാണെന്നു സാങ്കേതിക വിശകലനം സൂചിപ്പിക്കുന്നു. അവിടെയും പിന്തുണ നഷ്‌ടപ്പെട്ടാൽ 23,500 പോയിന്റിലേക്കു താഴ്‌ന്നെന്നുവരാം. മുന്നേറ്റ സാധ്യത ഉറപ്പാകണമെങ്കിൽ 24,500 പോയിന്റ് വീണ്ടെുക്കാനാകുന്നതുവരെ കാത്തിരിക്കണം.
∙ കണക്കുകളുമായി കേരള കമ്പനികളും
കമ്പനികളിൽനിന്നുള്ള കണക്കുകളുടെ വലിയ പ്രവാഹമാണ് ഈ ആഴ്‌ച (ഒക്‌ടോബർ 28– നവംബർ 1) പ്രതീക്ഷിക്കുന്നത്. കേരളത്തിൽനിന്നു ഫെഡറൽ ബാങ്ക് ഒക്ടോബർ 28നും വി ഗാർഡ്, മുത്തൂറ്റ് ക്യാപ്പിറ്റൽ എന്നിവ 29നും കിറ്റെക്‌സ് 30നും പ്രവർത്തന ഫലം പുറത്തുവിടും.
മുഹൂർത്ത വ്യാപാരം നവംബർ 1ന്
നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മുഹൂർത്ത വ്യാപാരം നവംബർ 1ന് നടക്കും. സംവത് 2081 വർഷത്തിന്റെ തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്. ദീപാവലി ദിനത്തിൽ വൈകിട്ട് 6 മുതൽ 7 മണി വരെ ഒരു മണിക്കൂർ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും പ്രത്യേക വ്യാപാരം നടക്കും. അന്ന് പതിവു വ്യാപാരം ഉണ്ടാകില്ല. സംവത് വർഷാരംഭത്തിൽ ഓഹരി വാങ്ങുന്നത്, നിക്ഷേപകർക്ക് വർഷം മുഴുവൻ ഐശ്വര്യവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം. 2012 മുതൽ 2023 വരെയുള്ള വർഷങ്ങളിലെ മുഹൂർത്ത വ്യാപാരത്തിൽ 9 ലും വിപണികൾ നേട്ടത്തിലായിരുന്നു. കഴിഞ്ഞ വർഷത്തെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 354 പോയിന്റും നിഫ്റ്റി 100 പോയിന്റും ഉയർന്നിരുന്നു.