‘സർവേക്കാർ’ പറയുന്നു: കമലയെ ഒരു വിഭാഗം കൈവിടുന്നത് ശുഭസൂചനയല്ല; ഒരു സംസ്ഥാനം കൂടി സ്വന്തമായാൽ ട്രംപ് പ്രസിഡന്റ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാടകീയതയ്ക്ക് ഒരു കാലത്തും കുറവുണ്ടായിട്ടില്ല. ഇത്തവണയും അങ്ങനെതന്നെ. പ്രായമേറിയവരും വെള്ളക്കാരുമായ രണ്ട് അമേരിക്കക്കാർ തമ്മിലുള്ള തണുപ്പൻ മത്സരമായി തുടങ്ങിയ തിരഞ്ഞെടുപ്പ് രാജ്യചരിത്രത്തിലെ ഏറ്റവും നാടകീയത നിറഞ്ഞ മത്സരങ്ങളിലൊന്നായി മാറി. തികച്ചും വേറിട്ട വ്യക്തിത്വവും സ്വഭാവവുമുള്ള രണ്ടു സ്ഥാനാർഥികൾ. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യചിത്രം 2020ലെ തിരഞ്ഞെടുപ്പിന്റെ തനിപ്പകർപ്പായിരുന്നു. നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരരംഗത്ത്. ആക്രമണോത്സുകനായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനോടു താരതമ്യം ചെയ്യുമ്പോൾ അത്ര ആവേശകരമെന്നൊന്നും പറയാനാകാത്ത പ്രചാരണവുമായി നിരാശപ്പെടുത്തിയ ബൈഡനു മത്സരത്തിൽനിന്നു പിന്മാറേണ്ടി വന്നു. തൊട്ടുപിന്നാലെ അദ്ദേഹം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സ്ഥാനാർഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചു. അതിൽപ്പിന്നെ ഈ തിരഞ്ഞെടുപ്പ് കടുത്ത മത്സരമായി തുടരുകയാണ്. കമല ഹാരിസിലൂടെ തെക്കേഷ്യൻ വേരുകളുള്ള കറുത്തവർഗക്കാരിയായ വനിതയെയാണ് ഡെമോക്രാറ്റിക് പാർട്ടി ഉയർത്തിക്കാട്ടുന്നത്. ഈ പ്രചാരണകാലത്ത് ഡെമോക്രാറ്റിക് പാർട്ടിയിലുണ്ടായ ഏറ്റവും നാടകീയമായ സംഭവവികാസം കമലയുടെ വരവായിരുന്നെങ്കിൽ, ജൂലൈ 13നു പെൻസിൽവേനിയയിൽ ട്രംപിനു

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാടകീയതയ്ക്ക് ഒരു കാലത്തും കുറവുണ്ടായിട്ടില്ല. ഇത്തവണയും അങ്ങനെതന്നെ. പ്രായമേറിയവരും വെള്ളക്കാരുമായ രണ്ട് അമേരിക്കക്കാർ തമ്മിലുള്ള തണുപ്പൻ മത്സരമായി തുടങ്ങിയ തിരഞ്ഞെടുപ്പ് രാജ്യചരിത്രത്തിലെ ഏറ്റവും നാടകീയത നിറഞ്ഞ മത്സരങ്ങളിലൊന്നായി മാറി. തികച്ചും വേറിട്ട വ്യക്തിത്വവും സ്വഭാവവുമുള്ള രണ്ടു സ്ഥാനാർഥികൾ. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യചിത്രം 2020ലെ തിരഞ്ഞെടുപ്പിന്റെ തനിപ്പകർപ്പായിരുന്നു. നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരരംഗത്ത്. ആക്രമണോത്സുകനായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനോടു താരതമ്യം ചെയ്യുമ്പോൾ അത്ര ആവേശകരമെന്നൊന്നും പറയാനാകാത്ത പ്രചാരണവുമായി നിരാശപ്പെടുത്തിയ ബൈഡനു മത്സരത്തിൽനിന്നു പിന്മാറേണ്ടി വന്നു. തൊട്ടുപിന്നാലെ അദ്ദേഹം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സ്ഥാനാർഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചു. അതിൽപ്പിന്നെ ഈ തിരഞ്ഞെടുപ്പ് കടുത്തമത്സരമായി തുടരുകയാണ്.
കമല ഹാരിസിലൂടെ തെക്കേഷ്യൻ വേരുകളുള്ള കറുത്തവർഗക്കാരിയായ വനിതയെയാണ് ഡെമോക്രാറ്റിക് പാർട്ടി ഉയർത്തിക്കാട്ടുന്നത്. ഈ പ്രചാരണകാലത്ത് ഡെമോക്രാറ്റിക് പാർട്ടിയിലുണ്ടായ ഏറ്റവും നാടകീയമായ സംഭവവികാസം കമലയുടെ വരവായിരുന്നെങ്കിൽ, ജൂലൈ 13നു പെൻസിൽവേനിയയിൽ ട്രംപിനു നേരെയുണ്ടായ വധശ്രമം അദ്ദേഹത്തിന്റെ പ്രചാരണസംഘത്തിനു നടുക്കത്തിന്റെ നിമിഷമായി. സെപ്റ്റംബർ 15ന് ഫ്ലോറിഡയിൽ ഗോൾഫ് കളിക്കിടെ മറ്റൊരു വധശ്രമമവും ട്രംപിനു നേരെ നടന്നു. തിരഞ്ഞെടുപ്പിനുമുൻപായി വിവിധ ഏജൻസികൾ നടത്തിയ അഭിപ്രായ സർവേകളേറെയും പ്രവചിക്കുന്നത് ഇരുസ്ഥാനാർഥികളും ഒപ്പത്തിനൊപ്പം എന്നു പറയാവുന്ന സ്ഥിതിവിശേഷമാണ്. സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം, ഗർഭഛിദ്രാവകാശം എന്നിങ്ങനെ തിരഞ്ഞെടുപ്പു വിഷയങ്ങളാകട്ടെ വൈവിധ്യപൂർണവും. സ്വതന്ത്രസ്ഥാനാർഥിയായി തത്വചിന്തകൻ കോർനൽ വെസ്റ്റും ഗ്രീൻ പാർട്ടി സ്ഥാനാർഥിയായി ഡോക്ടറും ആക്ടിവിസ്റ്റുമായ ജിൽ സ്റ്റേനും ഉൾപ്പെടെ മത്സരരംഗത്തുണ്ട്. മൂന്നാം പാർട്ടി സ്ഥാനാർഥികളോ സ്വതന്ത്രരോ ജനപിന്തുണയിൽ വളരെ പിന്നിലാണെങ്കിലും ശക്തമായ പോരാട്ടം നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ അവർക്കു കിട്ടുന്ന വോട്ടുകളും നിർണായകമാകും.
∙ സമ്പദ്‌വ്യവസ്ഥ
അവസരങ്ങളുറപ്പാക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് കമലയുടെ വാഗ്ദാനം. മധ്യവർഗ വോട്ടർമാർക്കു മുഖ്യപ്രാധാന്യം നൽകിയുള്ളതാണിത്. 28% കോർപറേറ്റ് നികുതി, ഭക്ഷ്യവസ്തുക്കളുടെ അമിതനിരക്കിനു നിരോധനം, വീടു വാങ്ങുന്നവർക്കുള്ള നികുതിയിളവുകൾ, ഭവനസഹായം തുടങ്ങിയവയാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. കോർപറേറ്റ് മേഖലയ്ക്കും വ്യക്തികൾക്കുമുള്ള 1.7 ട്രില്യൺ നികുതിയിളവു വ്യാപിപ്പിക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. ഇതുമായി ബന്ധപ്പെട്ട് 2017ൽ അദ്ദേഹം കൊണ്ടുവന്ന നിയമത്തിന്റെ കാലാവധി കഴിയുന്നത് അടുത്തവർഷമാണ്. ചൈനയിൽനിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് 60% നികുതിയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് 10% മുതൽ 20% വരെ നികുതിയും ഏർപ്പെടുത്തുമെന്നും പറയുന്നു. യുഎസിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാതെ വിദേശത്തേക്ക് ഉൽപാദനം മാറ്റുന്ന കമ്പനികൾക്കു പിഴ ചുമത്തുമെന്നും ട്രംപ് വാഗ്ദാനം ചെയ്യുന്നു.
∙ ഗർഭഛിദ്രം
കമല ഹാരിസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റ കേന്ദ്രബിന്ദുതന്നെ ഗർഭഛിദ്രാവകാശങ്ങളാണ്. രാജ്യമെമ്പാടുമുള്ളവർക്കു ഗർഭഛിദ്രാവകാശം ഉറപ്പാക്കാനുള്ള കോൺഗ്രസ് നടപടി അവർ ഉറപ്പു നൽകുന്നു. നേരത്തേ സുപ്രീം കോടതി എടുത്തുകളഞ്ഞ അവകാശമാണിത്. ഈ വിഷയത്തിൽ മിതവാദ സമീപനമാണ് ട്രംപിന്റേത്. പാർട്ടിയിലെ പരമ്പരാഗത ചിന്താഗതിക്കാരെ പിണക്കാതിരിക്കാനും നോക്കുന്നു.
∙ കുടിയേറ്റം
നിയമവിരുദ്ധമായി യുഎസിലെത്തിയ കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. കുടിയേറ്റം ആഗ്രഹിച്ചെത്തുന്ന ചില രാജ്യക്കാർ യുഎസിന്റെ രക്തത്തിൽ വിഷം കലർത്തുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെയുയർന്നത് ഡെമോക്രാറ്റ് ഭരണം മൂലമാണെന്നും അദ്ദേഹം ആരോപിക്കുന്നു. കമലയാകട്ടെ, അതിർത്തിയിലെ നുഴഞ്ഞുകയറ്റം നിയന്ത്രിക്കാനുള്ള കർശനനടപടികളും അഭയവ്യവസ്ഥകൾ ശക്തമാക്കാനുള്ള നീക്കങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. രേഖകളില്ലാതെയെത്തുന്ന കുടിയേറ്റക്കാർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ശക്തമാക്കുമെന്ന് അവർ പറയുന്നു.
∙ ഗാസ, യുക്രെയ്ൻ
ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും കമല ആവശ്യപ്പെടുന്നു. ഇസ്രയേലിന്റെ സുരക്ഷയ്ക്കുള്ള അചഞ്ചലമായ പിന്തുണ തുടരുമെന്നും പറയുന്നു. യുക്രെയ്ൻ–റഷ്യ യുദ്ധത്തിന്റെ കാര്യത്തിൽ, റഷ്യൻ അധിനിവേശത്തെ മാനവികതയ്ക്കുനേരെയുള്ള കുറ്റകൃത്യമായി ആരോപിക്കുന്നു. ഇസ്രയേലിനൊപ്പം നിലകൊള്ളുമെന്നും മധ്യപൂർവദേശത്തു സമാധാനം പുനഃസ്ഥാപിക്കുമെന്നും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പറയുന്നു. റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽനിന്നു ദൂരെമാറി നിൽക്കുന്ന നിലപാടായിരുന്നു ആദ്യമൊക്കെ ട്രംപിന്റേത്. പക്ഷേ, ഈയിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കണ്ടപ്പോൾ അദ്ദേഹം പിന്തുണ ഉറപ്പുനൽകി.
∙ പ്രചാരണ സംഘങ്ങൾ
വൈസ് പ്രസിഡന്റ് സ്ഥാനാർഥി മിനസോഡ ഗവർണർ ടിം വോൾസ് ഉൾപ്പെടെ കമലയുടെ ക്യാംപിലുള്ളതു തലമുതിർന്ന ഡെമോക്രാറ്റ് നേതാക്കളാണ്. മുൻ സ്പീക്കർ നാൻസി പെലോസി, പ്രചാരണമേധാവി ജെൻ ഒമാലി ഡിലൻ, കമലയുടെ ഭർത്താവും മുൻ അഭിഭാഷകനുമായ ഡഗ് എംഹോഫ്, സീനിയർ ഉപദേഷ്ടാവ് ഡേവിഡ് പ്ലൂഫ്, മുൻ പ്രസിഡന്റ് ബറാക് ഒബാമ എന്നിവരാണ് ടീമിലെ പ്രമുഖർ. വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസ്, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൻ, റിപ്പബ്ലിക്കൻ പാർട്ടി സഹഅധ്യക്ഷയും ട്രംപിന്റെ മരുമകളുമായ ലാറ ട്രംപ്, മക്കളായ എറിക്, ഡോണൾഡ് ട്രംപ് ജൂനിയർ, സീനിയർ ഉപദേഷ്ടാക്കളായ ക്രിസ് ലസിവിറ്റ, സൂസി വൈൽസ്സ തുടങ്ങിയവരാണ് ട്രംപിന്റെ ടീമിൽ.
∙ സെലിബ്രിറ്റികൾ
കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ച സെലിബ്രിറ്റികളേറെ. ഗായിക ടെയ്‌ലർ സ്വിഫ്റ്റ്, നടി ജൂലിയ റോബർട്സ്, പോപ് താരം ലിസോ, ഗായകൻ അഷർ, റാപ്പർ എമിനെം, നടനും സംവിധായകനുമായ ടൈലർ പെറി, ടിവി അവതാരക ഓപ്ര വിൻഫ്രി, ഗായിക ബെയോൻസെ തുടങ്ങിയവർ ഇതിൽപ്പെടും. ട്രംപിനെ പിന്തുണയ്ക്കുന്ന സെലിബ്രിറ്റികളിൽ ഗായകൻ ജേസന അൽഡീൻ, നടൻ സാകറി ലീവൈ, ഗായിക ലീ ഗ്രീൻവുഡ്, ശതകോടീശ്വരനായ ബിസിനസ് പ്രമുഖൻ ഇലോൺ മസ്ക് തുടങ്ങിയവരുണ്ട്.
∙ സർവേകളിലും പൊരിഞ്ഞ പോര്
യുഎസിൽ തിരഞ്ഞെടുപ്പുകാലം അഭിപ്രായ സർവേകളുടെ പൂരക്കാലവുമാണ്. സ്ഥാനാർഥി ജനപിന്തുണയുടെ ഗ്രാഫ് നിരന്തരം അളക്കുന്ന ഏജൻസികൾക്കും സർവേകൾ ഹരം തന്നെ. ഇത്തവണത്തെ തിരഞ്ഞെടുപ്പു സവിശേഷതകൾ മനോരമയോടു പങ്കുവയ്ക്കുകയാണ് രണ്ടു സർവേ ഏജൻസികളുടെ പ്രതിനിധികൾ (മലയാള മനോരമ പ്രതിനിധി ലീന ചന്ദ്രൻ നടത്തിയ അഭിമുഖം)
∙ ജെൻഡർ വ്യത്യാസം പ്രകടം
ക്വിനിപിയാക് യൂണിവേഴ്സിറ്റി പോൾ അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് ആൻഡ് ഡയറക്ടർ ഡഗ് ഷ്വാർട്സ് സംസാരിക്കുന്നു
? 2020ലെ തിരഞ്ഞെടുപ്പുകാലത്തു നടത്തിയ അഭിപ്രായ സർവേകളുടെ രീതികളിൽനിന്ന് ഇത്തവണത്തെ വ്യത്യാസങ്ങളെന്തെല്ലാം.
ഏതു സ്ഥാനാർഥിയെയാണ് പിന്തുണയ്ക്കുന്നതെന്നു ചോദിക്കുമ്പോൾ ഉത്തരം തരാൻ വിസമ്മതിക്കുന്നവരുടെ എണ്ണം 2020ൽ വളരെ കൂടുതലായിരുന്നു. പിന്നീട് ഞങ്ങൾ പുതിയ വഴി തേടി. ഉത്തരം തരാത്തവരെ തിരഞ്ഞ് വീണ്ടും വീണ്ടും ചെല്ലുക. അതു ഫലം കണ്ടു. 2022ലെ ഇടക്കാല തിരഞ്ഞെടുപ്പു സർവേകൾ പിഴച്ചില്ല. ഇത്തവണയും നിരന്തര അന്വേഷണ രീതിയാണ് ക്വിനിപിയാക് യൂണിവേഴ്സിറ്റി പോൾ പിന്തുടരുന്നത്.
? ഇത്തവണത്തെ സർവേകളിൽ കണ്ട ഏറ്റവും ശ്രദ്ധേയമായ കാര്യം എന്താണ്.
ജെൻഡർ വ്യത്യാസം. കമല ഹാരിസിനെ പിന്തുണയ്ക്കുന്നവരിൽ ഏറെയും സ്ത്രീകളാണെന്നതും ട്രംപിനെ പിന്തുണയ്ക്കുന്നവരിൽ ഏറെയും പുരുഷന്മാരാണെന്നതും. ചാഞ്ചാടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട മിഷിഗനിലും വിസ്കോൻസെനിലും ഞങ്ങൾ നടത്തിയ ഏറ്റവും പുതിയ സർവേയിലും ഈ ജെൻഡർ വ്യത്യാസം വളരെ പ്രകടമാണ്.
∙ ഇത് മാറ്റങ്ങളുടെ തിരഞ്ഞെടുപ്പ്
നോർത്ത് സ്റ്റാർ ഒപിനിയൻ റിസർച്ചിലെ ജോൻ മക്ഹെൻറി സംസാരിക്കുന്നു
? 2020ലെ സർവേകളിൽ ബൈഡനും ട്രംപും തമ്മിലുള്ള പോയിന്റ് നിലയിലെ അന്തരം വളരെ പ്രകടമായിരുന്നു. ഇത്തവണ അങ്ങനെയല്ല. പൊതുവേയുള്ള സ്ഥിതിയെന്താണ്.
അഭിപ്രായ സർവേകളിലെല്ലാം നേരിയ വ്യത്യാസം മാത്രമാണുള്ളത്. കടുത്ത മത്സരം എന്ന കാര്യത്തിൽ സംശയമില്ല. ദേശീയതലത്തിൽ പൊതുവേ കമല ഹാരിസിനു നേരിയ ലീഡും ചാഞ്ചാടുന്ന സംസ്ഥാനങ്ങളിൽ (സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പവും എന്ന നിലയാണ്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിലൊന്നിനും വ്യക്തമായ മുൻതൂക്കമില്ലാത്ത ഏഴു സംസ്ഥാനങ്ങളെയാണ് സ്വിങ് സ്റ്റേറ്റ്സ് അല്ലെങ്കിൽ ബാറ്റിൽഗ്രൗണ്ട് സ്റ്റേറ്റ്സ് എന്നു വിളിക്കുന്നത് : അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ. ജോർജിയയിലും അരിസോനയിലും ട്രംപിന്റെ നില മെച്ചപ്പെട്ടിരിക്കുന്നു. നോർത്ത് കാരോലൈനയിലും ജയം ഉറപ്പാക്കി, ഒരു സംസ്ഥാനം കൂടി സ്വന്തമാക്കിയാൽ ഇലക്ടറൽ കോളജ് വോട്ടുകളിൽ ജയിച്ച് ട്രംപിനു വീണ്ടും പ്രസിഡന്റാകാം.
? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബൈഡനുണ്ടായിരുന്ന മുൻതൂക്കം കമലയ്ക്ക് അവകാശപ്പെടാനാകില്ല എന്നാണ് ഏറ്റവും പുതിയ സർവേകൾ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് ഈ മാറ്റം.
കറുത്തവർഗക്കാരായ വോട്ടർമാർക്കിടയിൽ കമലയ്ക്കുള്ള പിന്തുണ കുറഞ്ഞു; പ്രത്യേകിച്ച്, പുരുഷന്മാർക്കിടയിൽ. മുൻ പ്രസിഡന്റ് ബറാക് ഒബാമയെ പ്രചാരണത്തിനിറക്കി കറുത്ത വർഗക്കാരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈ വിഭാഗം കമലയെ കൈവിടുകയാണെങ്കിൽ അതു ശുഭസൂചനയല്ല. നിഷ്പക്ഷ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുന്നതിലാണ് കമല ഇനി ശ്രദ്ധയൂന്നേണ്ടത്.
? ഫലത്തെക്കുറിച്ചു തർക്കമുണ്ടാകാനുള്ള സാധ്യതയുണ്ടോ.
ഇതു വളരെ കൗതുകമുള്ള ചോദ്യമാണ്. ഇരുപാർട്ടികളും വലിയ തയാറെടുപ്പുകളിലാണ്. നിർണായക സംസ്ഥാനങ്ങളിൽ നിരീക്ഷകരുടെ വൻ സംഘങ്ങളുണ്ടാകും. ഫലത്തെക്കുറിച്ചു തർക്കമുണ്ടായാലുടൻ നിയമനടപടി സ്വീകരിക്കാൻ ഇരുകൂട്ടരും അഭിഭാഷകരെ തയാറാക്കി നിർത്തിയിരിക്കുകയാണ്. 2020ലെ തിരഞ്ഞെടുപ്പു ഫലത്തിന് താൻ അംഗീകാരം നൽകില്ലായിരുന്നെന്നു ട്രംപിനൊപ്പമുള്ള വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസ് ഈയിടെ പറഞ്ഞതു വിവാദമായല്ലോ. ഇത്തവണ ഇത്തരം ആശങ്ക ഉന്നയിക്കാൻ പോകുന്നയാൾ കമല തന്നെയാണ്.