പുറ്റിങ്ങൽ പാഠമായില്ല; നിർദേശങ്ങൾക്ക് പുല്ലുവില; വൈകാരികതയ്ക്കു മുന്നിൽ സുരക്ഷ മറന്ന് നീലേശ്വരവും; ഇത് കയ്യെത്തിപിടിച്ച ദുരന്തം!
വെടിക്കെട്ട് സുന്ദരമായ കലയാണ്. അതിന്റെ ഭംഗി സുരക്ഷിതമായിനിന്ന് ആസ്വദിക്കാൻ കഴിയുകയെന്നത് അതിലേറെ പ്രാധാന്യമുള്ള കാര്യവും. 2016 ൽ കൊല്ലം പുറ്റിങ്ങലിൽ വെടിക്കെട്ട് അപകടത്തിൽ 110 പേർ മരിക്കുകയും 656 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടും നമ്മൾ പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞദിവസം കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടം അതാണു വ്യക്തമാക്കുന്നത്. വെടിക്കെട്ട് നിർത്തണമെന്നൊന്നും ആരും പറയുന്നില്ല. ആഘോഷത്തെയും വെടിക്കെട്ടിനെയും വൈകാരികമായല്ല കാണേണ്ടത്. സുരക്ഷ തന്നെയാണു പ്രധാനം. അപകടങ്ങളിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടു വെടിക്കെട്ട് കാലാനുസൃതമായി പരിഷ്കരിക്കാൻ നമുക്കു കഴിയണം. തൃശൂർ പൂരം വെടിക്കെട്ടിൽ കഴിഞ്ഞ 16 വർഷമായി അപകടങ്ങളുണ്ടായിട്ടില്ല. സുരക്ഷാമാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതുകൊണ്ടാണത്. നീലേശ്വരം അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. എന്നാൽ, 40 ശതമാനത്തിലേറെ പൊള്ളലേറ്റവരുടെ മുന്നോട്ടുള്ള ജീവിതം എത്ര ദുഷ്കരമാണെന്ന്

വെടിക്കെട്ട് സുന്ദരമായ കലയാണ്. അതിന്റെ ഭംഗി സുരക്ഷിതമായിനിന്ന് ആസ്വദിക്കാൻ കഴിയുകയെന്നത് അതിലേറെ പ്രാധാന്യമുള്ള കാര്യവും. 2016 ൽ കൊല്ലം പുറ്റിങ്ങലിൽ വെടിക്കെട്ട് അപകടത്തിൽ 110 പേർ മരിക്കുകയും 656 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടും നമ്മൾ പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞദിവസം കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടം അതാണു വ്യക്തമാക്കുന്നത്. വെടിക്കെട്ട് നിർത്തണമെന്നൊന്നും ആരും പറയുന്നില്ല. ആഘോഷത്തെയും വെടിക്കെട്ടിനെയും വൈകാരികമായല്ല കാണേണ്ടത്. സുരക്ഷ തന്നെയാണു പ്രധാനം. അപകടങ്ങളിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടു വെടിക്കെട്ട് കാലാനുസൃതമായി പരിഷ്കരിക്കാൻ നമുക്കു കഴിയണം.
തൃശൂർ പൂരം വെടിക്കെട്ടിൽ കഴിഞ്ഞ 16 വർഷമായി അപകടങ്ങളുണ്ടായിട്ടില്ല. സുരക്ഷാമാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതുകൊണ്ടാണത്. നീലേശ്വരം അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. എന്നാൽ, 40 ശതമാനത്തിലേറെ പൊള്ളലേറ്റവരുടെ മുന്നോട്ടുള്ള ജീവിതം എത്ര ദുഷ്കരമാണെന്ന് ഓർത്തുനോക്കൂ. പുറ്റിങ്ങൽ അപകടത്തിനുശേഷം കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി സുരക്ഷിതമായി വെടിക്കെട്ടു നടത്തുന്നതിനു നിർദേശങ്ങൾ നൽകിയിരുന്നു. ഇതിനൊപ്പം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിയാണു പുതിയ കേന്ദ്ര നിയമം തയാറാക്കിയത്.
വെടിക്കെട്ട് നടത്തുന്നതിനു ലൈസൻസ് വേണമെന്നു നിർബന്ധമാണ്. അതു കർശനമായി നടപ്പാക്കണം. നീലേശ്വരത്തു വെടിക്കെട്ടു നടത്താനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണു മനസ്സിലാക്കുന്നത്. അത്തരത്തിലുള്ള വെടിക്കെട്ട് അനധികൃതം തന്നെയാണ്. 3500 കിലോ വരെയുള്ള വെടിക്കെട്ടു സാമഗ്രികൾ ഉപയോഗിക്കുന്ന വെടിക്കെട്ടിന് വെടിപ്പുരയും വെടിക്കെട്ടു നടക്കുന്ന സ്ഥലവും തമ്മിൽ 45 മീറ്റർ അകലം വേണം. കാഴ്ചക്കാരായി ജനങ്ങൾ നിൽക്കേണ്ടത് 100 മീറ്റർ അകലെയാകണം. ഈ മാനദണ്ഡങ്ങൾ നീലേശ്വരത്തു പാലിച്ചിരുന്നില്ല. വെടിക്കെട്ടു നടക്കുന്ന സ്ഥലവുമായി 45 മീറ്റർ അകലം ഉണ്ടായിരുന്നെങ്കിൽ തീപ്പൊരി വെടിപ്പുരയിൽ വന്നു വീഴില്ലായിരുന്നു.
വെടിക്കെട്ടു സംബന്ധിച്ച പുതിയ നിയമത്തിൽ വെടിപ്പുരയും വെടിക്കെട്ടു നടക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലം വേണമെന്നാണു നിഷ്കർഷിച്ചിട്ടുള്ളത്. പുറ്റിങ്ങൽ വെടിക്കെട്ടിനെക്കുറിച്ച് അന്വേഷിച്ച സമിതി 45 മീറ്ററാണു നിർദേശിച്ചിരുന്നത്. 200 മീറ്റർ അകലം വേണമെന്നതു പെസോയുടെ നിർദേശമായിരുന്നു. വെടിക്കെട്ടു നടത്തേണ്ടതു ഫയർ വർക്സ് ഡിസ്പ്ലേ ഓപ്പറേറ്ററുടെയും അസി. ഫയർ വർക്സ് ഡിസ്പ്ലേ ഓപ്പറേറ്ററുടെയും മേൽനോട്ടത്തിലാകണം. വെടിക്കെട്ടിനു മുൻപ് അപകടസാധ്യത പരിശോധിച്ച് ദുരന്തനിവാരണ പ്ലാനിനു രൂപം നൽകണം. ഇതൊന്നും നീലേശ്വരത്തു പാലിച്ചിട്ടില്ല. ശിവകാശി പടക്കങ്ങൾക്കൊപ്പം പ്രാദേശികമായി നിർമിച്ച പടക്കങ്ങളും ഉപയോഗിച്ചിരുന്നു. വെടിക്കെട്ടിന് ഉപയോഗിച്ച പടക്കങ്ങളിലെ രാസവസ്തുക്കൾ എന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല.
വീര്യവും സാന്ദ്രതയും കുറഞ്ഞ ശിവകാശി പടക്കങ്ങൾ കൂടുതൽ ഉപയോഗിച്ചതുകൊണ്ടാകാം അപകടത്തിന്റെ ആഘാതം കുറഞ്ഞത്. വീര്യം കൂട്ടാനുള്ള പൊട്ടാസ്യം ക്ലോറേറ്റ് ശിവകാശിയിൽ നിർമിക്കുന്ന പടക്കങ്ങളിൽ പൊതുവേ ഉപയോഗിക്കാറില്ല. അപകടസ്ഥലത്തെ സാംപിളുകൾ പരിശോധിച്ചാൽ മാത്രമേ പടക്കങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കളുടെ ഘടന മനസ്സിലാവുകയുള്ളൂ. പുറ്റിങ്ങൽ, നീലേശ്വരം അപകടങ്ങൾ തമ്മിൽ ചില സാമ്യങ്ങളുണ്ട്.
തീപ്പൊരി വെടിപ്പുരയിൽ വന്നു വീണതാണു നീലേശ്വരത്ത് അപകടത്തിനു കാരണമായത്. പുറ്റിങ്ങലിലും സമാനമായ രീതിയിലാണ് അപകടമുണ്ടായത്. വെടിക്കെട്ടും വെടിപ്പുരയും കാണികളും തമ്മിലുള്ള സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പുറ്റിങ്ങലിലും നീലേശ്വരത്തും വീഴ്ചകളുണ്ടായി. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിച്ച സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള കാര്യമാണ്. ഉത്സവ സീസൺ വരാനിരിക്കുകയാണെന്നതിനാൽ വെടിക്കെട്ട് അപകടങ്ങൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടം കർശന ജാഗ്രത കാണിക്കേണ്ടതുണ്ട്.