ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള ഉപതിരഞ്ഞെടുപ്പുകൾ കേരളത്തിലും പതിവായിരിക്കുകയാണ്. എംഎല്‍എമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്ന പതിവ് ഇരുമുന്നണികളും ശീലമാക്കിയതോടെയാണ് ഇത് സംഭവിച്ചത്. ഇത്തരത്തിൽ ജയിച്ച ഇടത്– വലത് എംഎൽഎമാർ ഡൽഹിയിലേക്ക് പോയ ഒഴിവിലാണ് ഇത്തവണ ചേലക്കരയിലും പാലക്കാട്ടും ഉപതിരഞ്ഞെടുപ്പുകൾ വേണ്ടിവന്നത്. യുപിയിൽ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെ ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. രാഹുലിന് പകരം വയനാട്ടിൽ സഹോദരി പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയായി. കേരളത്തിൽ ലോക്സഭയിലും നിയമസഭയിലുമായി മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആവേശകരമായ ജനശ്രദ്ധ ആകർഷിക്കുന്ന മണ്ഡലമായി പാലക്കാട് മാറിയത് എന്തുകൊണ്ടാണ്? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ പാലക്കാടിന്റെ ജനഹിതം അറിയാൻ കേരളം ഒന്നായി കാത്തിരുന്നതാണ്. കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന എണ്ണം പറഞ്ഞ മണ്ഡലമായി പാലക്കാട് മാറിയിട്ട് വർഷങ്ങളേറെയായി. എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും പാലക്കാട് അടിയറവ് പറയുന്നത് അതുകൊണ്ടാണ്. ഇവിടെ ഏത് പാർട്ടി ജയിക്കുമെന്ന് ഒറ്റനോട്ടത്തിൽ പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. എന്നാൽ പാലക്കാടിന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെ, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ചില പ്രത്യേകതകൾ പരിശോധിച്ചാൽ കോൺഗ്രസിന്റെ ആത്മവിശ്വാസം എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാകും.

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള ഉപതിരഞ്ഞെടുപ്പുകൾ കേരളത്തിലും പതിവായിരിക്കുകയാണ്. എംഎല്‍എമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്ന പതിവ് ഇരുമുന്നണികളും ശീലമാക്കിയതോടെയാണ് ഇത് സംഭവിച്ചത്. ഇത്തരത്തിൽ ജയിച്ച ഇടത്– വലത് എംഎൽഎമാർ ഡൽഹിയിലേക്ക് പോയ ഒഴിവിലാണ് ഇത്തവണ ചേലക്കരയിലും പാലക്കാട്ടും ഉപതിരഞ്ഞെടുപ്പുകൾ വേണ്ടിവന്നത്. യുപിയിൽ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെ ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. രാഹുലിന് പകരം വയനാട്ടിൽ സഹോദരി പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയായി. കേരളത്തിൽ ലോക്സഭയിലും നിയമസഭയിലുമായി മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആവേശകരമായ ജനശ്രദ്ധ ആകർഷിക്കുന്ന മണ്ഡലമായി പാലക്കാട് മാറിയത് എന്തുകൊണ്ടാണ്? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ പാലക്കാടിന്റെ ജനഹിതം അറിയാൻ കേരളം ഒന്നായി കാത്തിരുന്നതാണ്. കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന എണ്ണം പറഞ്ഞ മണ്ഡലമായി പാലക്കാട് മാറിയിട്ട് വർഷങ്ങളേറെയായി. എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും പാലക്കാട് അടിയറവ് പറയുന്നത് അതുകൊണ്ടാണ്. ഇവിടെ ഏത് പാർട്ടി ജയിക്കുമെന്ന് ഒറ്റനോട്ടത്തിൽ പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. എന്നാൽ പാലക്കാടിന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെ, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ചില പ്രത്യേകതകൾ പരിശോധിച്ചാൽ കോൺഗ്രസിന്റെ ആത്മവിശ്വാസം എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള ഉപതിരഞ്ഞെടുപ്പുകൾ കേരളത്തിലും പതിവായിരിക്കുകയാണ്. എംഎല്‍എമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്ന പതിവ് ഇരുമുന്നണികളും ശീലമാക്കിയതോടെയാണ് ഇത് സംഭവിച്ചത്. ഇത്തരത്തിൽ ജയിച്ച ഇടത്– വലത് എംഎൽഎമാർ ഡൽഹിയിലേക്ക് പോയ ഒഴിവിലാണ് ഇത്തവണ ചേലക്കരയിലും പാലക്കാട്ടും ഉപതിരഞ്ഞെടുപ്പുകൾ വേണ്ടിവന്നത്. യുപിയിൽ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെ ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. രാഹുലിന് പകരം വയനാട്ടിൽ സഹോദരി പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയായി. കേരളത്തിൽ ലോക്സഭയിലും നിയമസഭയിലുമായി മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആവേശകരമായ ജനശ്രദ്ധ ആകർഷിക്കുന്ന മണ്ഡലമായി പാലക്കാട് മാറിയത് എന്തുകൊണ്ടാണ്? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ പാലക്കാടിന്റെ ജനഹിതം അറിയാൻ കേരളം ഒന്നായി കാത്തിരുന്നതാണ്. കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന എണ്ണം പറഞ്ഞ മണ്ഡലമായി പാലക്കാട് മാറിയിട്ട് വർഷങ്ങളേറെയായി. എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും പാലക്കാട് അടിയറവ് പറയുന്നത് അതുകൊണ്ടാണ്. ഇവിടെ ഏത് പാർട്ടി ജയിക്കുമെന്ന് ഒറ്റനോട്ടത്തിൽ പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. എന്നാൽ പാലക്കാടിന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെ, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ചില പ്രത്യേകതകൾ പരിശോധിച്ചാൽ കോൺഗ്രസിന്റെ ആത്മവിശ്വാസം എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള ഉപതിരഞ്ഞെടുപ്പുകൾ കേരളത്തിലും പതിവായിരിക്കുകയാണ്. എംഎല്‍എമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്ന പതിവ് ഇരുമുന്നണികളും ശീലമാക്കിയതോടെയാണ് ഇത് സംഭവിച്ചത്. ഇത്തരത്തിൽ ജയിച്ച ഇടത്– വലത് എംഎൽഎമാർ ഡൽഹിയിലേക്ക് പോയ ഒഴിവിലാണ് ഇത്തവണ ചേലക്കരയിലും പാലക്കാട്ടും ഉപതിരഞ്ഞെടുപ്പുകൾ വേണ്ടിവന്നത്. യുപിയിൽ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെ ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. രാഹുലിന് പകരം വയനാട്ടിൽ സഹോദരി പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയായി. കേരളത്തിൽ ലോക്സഭയിലും നിയമസഭയിലുമായി മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആവേശകരമായ ജനശ്രദ്ധ ആകർഷിക്കുന്ന മണ്ഡലമായി പാലക്കാട് മാറിയത് എന്തുകൊണ്ടാണ്?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ പാലക്കാടിന്റെ ജനഹിതം അറിയാൻ കേരളം ഒന്നായി കാത്തിരുന്നതാണ്. കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന എണ്ണം പറഞ്ഞ മണ്ഡലമായി പാലക്കാട് മാറിയിട്ട് വർഷങ്ങളേറെയായി. എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും പാലക്കാട് അടിയറവ് പറയുന്നത് അതുകൊണ്ടാണ്. ഇവിടെ ഏത് പാർട്ടി ജയിക്കുമെന്ന് ഒറ്റനോട്ടത്തിൽ പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. എന്നാൽ പാലക്കാടിന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെ, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ചില പ്രത്യേകതകൾ പരിശോധിച്ചാൽ കോൺഗ്രസിന്റെ ആത്മവിശ്വാസം എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാകും. ഒപ്പം എന്തുകൊണ്ടു കോൺഗ്രസ് വിട്ടുവന്ന സ്വതന്ത്രനെ സിപിഎം സ്ഥാനാർഥിയാക്കിയെന്നും. ഇതിനേക്കാളും കൗതുകം പാലക്കാടിനെ ത്രികോണ മത്സരത്തിലേക്ക് ഉയർത്തിയ  ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനങ്ങളാണ്. കേരളത്തിൽ ബിജെപിയെ ഏറെക്കാലമായി കൊതിപ്പിക്കുന്ന പാലക്കാട് മണ്ഡലം കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടപ്പെടുന്നതിനും കാരണങ്ങൾ ഏറെ. ഇവയെല്ലാം വിശദമായി പരിശോധിക്കാം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ  പാര്‍ട്ടികൾക്ക് ലഭിച്ച വോട്ടുകള്‍ വിശകലനം ചെയ്തുതന്നെ.

പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണം (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ പലകാലം പലർക്കൊപ്പം നിന്ന പാലക്കാട്

1952ലെ തിരഞ്ഞെടുപ്പിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു പാലക്കാട്. നെല്ലറയായ പാലക്കാട് കേരളപ്പിറവിയോടെ നമുക്ക് സ്വന്തമായി. 1957ൽ നടന്ന പ്രഥമ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ആർ. രാഘവമേനോൻ സിപിഐ സ്ഥാനാര്‍ഥി എം.പി. കുഞ്ഞിരാമനെ പരാജയപ്പെടുത്തി ജയിച്ചു. 1960ൽ അടുത്ത തിരഞ്ഞെടുപ്പിലും രാഘവമേനോൻ വിജയിയായി. എന്നാൽ മണ്ഡല പുനർനിർണയം നടന്നതിനു ശേഷമുള്ള തിരഞ്ഞെടുപ്പിൽ പാലക്കാട് ചെങ്കോട്ടയായി മാറുന്ന കാഴ്ചയാണുണ്ടായത്. 1965ൽ സിപിഎം സ്ഥാനാർഥി എം.വി. വാസു ജയിച്ചു. 1967, 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ. കൃഷ്ണനും ജയിച്ചതോടെ മണ്ഡലത്തിൽ സിപിഎം ഹാട്രിക് ജയം സ്വന്തമാക്കി. പന്ത്രണ്ട് വർഷം പാലക്കാട് സിപിഎം കോട്ടയായി നിന്നു. പിന്നാലെ വീണ്ടും മണ്ഡല പുനർനിർണയം നടന്ന ശേഷമുള്ള തിരഞ്ഞെടുപ്പിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് സി.എം. സുന്ദരത്തിന് മുന്നിൽ സിപിഎം സ്ഥാനാർഥി ആർ. കൃഷ്ണൻ  അടിയറവ് പറഞ്ഞു. പിന്നീട് 1977മുതൽ 1996 വരെ പാലക്കാടിനെ പ്രതിനിധീകരിച്ച് നിയമസഭയിൽ മുഴങ്ങിയത് സി.എം. സുന്ദരത്തിന്റെ ശബ്ദം. 

സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി ബോംബെയിൽ പ്രവർത്തിച്ച സി.എം. സുന്ദരം ജന്മനാടായ പാലക്കാട്ട് മടങ്ങിയെത്തിയ ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായത്. തുടർച്ചയായി അഞ്ചുവട്ടം (1977, 80, 82, 87, 91) അദ്ദേഹം പാലക്കാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന അദ്ദേഹം പിന്നീട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ടിക്കറ്റിൽ 1991ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ (1996) പരാജയമറിഞ്ഞു. ടി.കെ നൗഷാദാണ് സുന്ദരത്തിനെ തോൽപ്പിച്ചത്. ഇതോടെ വലിയൊരു ഇടവേളയ്ക്ക് ശേഷം മണ്ഡലം സിപിഎമ്മിന് തിരികെ ലഭിച്ചു. എന്നാൽ 2001ൽ കേരളമാകെ യുഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോൾ പാലക്കാട് വീണ്ടും കോൺഗ്രസ് പിടിച്ചു. മുതിർന്ന നേതാവ് കെ. ശങ്കരനാരായണനിലൂടെയാണ് കോൺഗ്രസ് ഇത് സാധ്യമാക്കിയത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും മണ്ഡലം സിപിഎം സ്വന്തമാക്കി. കെ. കെ. ദിവാകരനാണ് സിപിഎം സ്ഥാനാർഥിയായി ജയിച്ച് നിയമസഭയിലേക്ക് എത്തിയത്. 

Show more

മണ്ഡല പുനഃനിർണയത്തിന് ശേഷം 2011ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മാറ്റമാണ് പാലക്കാട് സംഭവിച്ചത്. ഷാഫി പറമ്പിലിലൂടെ പാലക്കാട് കോൺഗ്രസ് പിടിച്ചെടുത്തു എന്നതായിരുന്നു അത്. പിന്നീട് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഷാഫി പാലക്കാടിനെ കോൺഗ്രസിന്റെ ഉറച്ച കോട്ടയായി മാറ്റിയെടുത്തു. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു പ്രധാന മാറ്റത്തിനും പാലക്കാട് സാക്ഷ്യം വഹിച്ചു. ദശാബ്ദങ്ങളായി കോൺഗ്രസും സിപിഎമ്മും മുഖാമുഖം എതിരിട്ട പാലക്കാട് ബിജെപിയുടെ ഉയർച്ച പുതിയ വെല്ലുവിളിയായി. സംസ്ഥാന ഭരണമാറ്റത്തിനൊപ്പം എംഎൽഎയെ മാറ്റി പരീക്ഷിക്കുന്ന പാരമ്പര്യം പൊതുവെ കാട്ടാത്ത മണ്ഡലമാണ് പാലക്കാട്. ഒരേ എംഎൽഎയെ തുടർച്ചയായി ജയിപ്പിക്കുന്ന പാരമ്പര്യം ഈ മണ്ണിനുണ്ട്. അതേസമയം മണ്ഡല പുനർനിർണയം വന്നപ്പോഴേല്ലാം പാലക്കാട് മനസ്സുമാറ്റി എന്നതും ശ്രദ്ധേയമാണ്. 

Show more

ADVERTISEMENT

∙ പാലക്കാടൻ ‘കോട്ട’യുടെ കരുത്തുകൂട്ടി കോൺഗ്രസ് 

ബിജെപിയുടെ രൂപീകരണത്തിന് പിന്നാലെ 1982 മുതൽ പാലക്കാട് പാർട്ടി മത്സരത്തിനുണ്ട്. പക്ഷേ  എന്നുമുതലാണ് പാലക്കാട് കോൺഗ്രസ്, സിപിഎം, ബിജെപി എന്നീ മൂന്ന് പാർട്ടികൾ മുഖാമുഖം വന്ന് ത്രികോണ മത്സരം തുടങ്ങിയത്? 2006ലെ തിരഞ്ഞെടുപ്പോടെയാണ് ബിജെപി 20 ശതമാനത്തിന് മുകളിലേക്ക് വോട്ടുകൾ ഉയർത്താൻ ആരംഭിച്ചത്. ഇതിന് മുൻപുള്ള തിരഞ്ഞെടുപ്പുകളിൽ 15 ശതമാനത്തിനും താഴെ മാത്രമായിരുന്നു ബിജെപിയുടെ വോട്ടുകൾ. എന്നാല്‍ 2006ലെ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ മത്സരിക്കാനിറങ്ങിയതോടെ ബിജെപിക്ക് ആദ്യമായി 27,667 വോട്ടുകൾ ലഭിച്ചു. വോട്ടിങ് ശതമാനം 24.85 ആയി ഉയർന്നു. 

എന്നാൽ 2011ൽ ബിജെപിയുടെ വോട്ടിങ് ശതമാനം വീണ്ടും 20ൽ താഴേക്കെത്തി. സി. ഉദയഭാസ്കർ സ്ഥാനാർഥിയായി മത്സരിച്ച ഈ തിരഞ്ഞെടുപ്പിൽ കേവലം 22,317 വോട്ടുകൾ മാത്രമേ ബിജെപിക്ക് ലഭിച്ചുള്ളു. വോട്ടിങ് ശതനമാനം 19.86% ആയി കുറഞ്ഞു. എന്നാൽ ഇത് 2016ലെ വലിയ കയറ്റത്തിനുള്ള പടിയിറക്കമായിരുന്നു. കേരളത്തിലെ ബിജെപിയുടെ  ക്രൗഡ് പുള്ളറെന്ന് വിശേഷിപ്പിക്കുന്ന ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയായി എത്തിയതോടെ വോട്ട് നിലയിൽ സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റാൻ ബിജെപിക്കായി. ചരിത്രത്തിൽ ആദ്യമായി പാലക്കാട്  40,076 വോട്ടുകൾ പിടിച്ച ബിജെപി 29.08% വോട്ടുകളും സ്വന്തമാക്കി. നേമത്തിലൂടെ ആദ്യമായി കേരള നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്ന തിരഞ്ഞെടുപ്പു കൂടിയായിരുന്നു ആ വർഷത്തേത്. 

2016ൽ പാലക്കാട് മണ്ഡലത്തിൽ എൻഎഡിഎ സ്ഥാനാർഥിയായി മത്സരിച്ച ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം: മനോരമ)

അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാടും ജയം സ്വന്തമാക്കാനാവും എന്ന തിരിച്ചറിവിൽ 2021ൽ ഇ. ശ്രീധരനെ ബിജെപി സ്ഥാനാര്‍ഥിയാക്കി. മെട്രോമാൻ വന്നതോടെ പാലക്കാട് ദേശീയതലത്തിൽതന്നെ ശ്രദ്ധാകേന്ദ്രമായി. പാർട്ടി വോട്ടുകളും ഒപ്പം ശ്രീധരന്റെ വ്യക്തിപ്രഭാവത്തിന് ലഭിക്കുന്ന നിഷ്പക്ഷ വോട്ടുകളും ചേർത്ത് ജയം സ്വന്തമാക്കാമെന്ന പാർട്ടിയുടെ മനക്കോട്ട പക്ഷേ അവസാന നിമിഷം തകർന്നു. എങ്കിലും 50,220 വോട്ടുകൾ ബിജെപി പാലക്കാട് സ്വന്തമാക്കി. 35.34 ശതമാനം വോട്ടുകളും നേടി രണ്ടാം സ്ഥാനത്തെത്തി. പാലക്കാടിനെ ബിജെപി ത്രികോണ മത്സരത്തിലേക്ക് എത്തിച്ചത് സംസ്ഥാനത്ത് അവർക്ക് ലഭിക്കാവുന്ന മികച്ച സ്ഥാനാർഥികളെ എത്തിച്ചപ്പോഴാണ്. 

Show more

ADVERTISEMENT

ബിജെപി ഏറെ കൊതിച്ചിട്ടും എന്തുകൊണ്ടാണ് പാലക്കാട് അക്കൗണ്ട് തുറക്കാൻ കഴിയാതെ പോയത്? ത്രികോണം എന്ന് പേരിലുണ്ടെങ്കിലും അവസാന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലായി മാറി എന്നുകാണാം. കോൺഗ്രസ് വോട്ടുകളാണ് ബിജെപിയിലേക്ക് പോകുന്നതെന്ന സിപിഎമ്മിന്റെ വാദത്തിന് മറുവാക്കായിരുന്നു പാലക്കാട്. ബിജെപിയെ നേരിടുമ്പോൾ യുഡിഎഫിന്റെ കരുത്ത് വർധിക്കുന്ന മണ്ഡലമായി പാലക്കാട് മാറി. അതേസമയം, സിപിഎം വോട്ടുശതമാനത്തിലാണ് ഗണ്യമായ കുറവുണ്ടായത്.

∙ നഗരവും ഗ്രാമങ്ങളും ഒത്തുചേർന്ന മണ്ഡലം

പാലക്കാട് ജില്ലയിൽ പന്ത്രണ്ട് നിയമസഭ മണ്ഡലങ്ങളാണുള്ളത്. ഇതിൽ ജില്ലയുടെ പേരുള്ള പാലക്കാട് നിയമസഭാ മണ്ഡലത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇത് നഗരവും ഗ്രാമങ്ങളും ഒത്തുചേർന്ന മണ്ഡലമാണെന്നതാണ്. പാലക്കാട് നഗരസഭയ്ക്കൊപ്പം മൂന്ന് പഞ്ചായത്തുകളും ചേർന്നതാണ് ഈ നിയമസഭാ മണ്ഡലം. കണ്ണാടി, പിരായിരി, മാത്തൂർ എന്നിവയാണ് മൂന്ന് പഞ്ചായത്തുകൾ. 

Show more

∙ പാലക്കാട് നഗരസഭ

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ ആദ്യമണിക്കൂറുകൾ ബിജെപി സ്ഥാനാര്‍ഥി മികച്ച ലീഡുമായി മുന്നിട്ടു നിൽക്കുന്ന കാഴ്ചയാണുണ്ടായത്. ഇതിന്റെ പ്രധാന കാരണം പാലക്കാട് നഗരസഭയിലെ വോട്ടുകൾ ആദ്യം എണ്ണുന്നതാണ്. കേരളത്തിൽ ബിജെപി ആദ്യമായി ഭരണം പിടിച്ച നഗരസഭയാണ് പാലക്കാട്ടേത്. 2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിലെ 52 സീറ്റുകളില്‍ 28 ഇടത്തും ജയിച്ചാണ് ബിജെപി നഗരം ഭരിക്കുന്നത്. ഈ മുന്നേറ്റമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കുണ്ടാകുന്നത്. നഗരസഭയിലെ 14 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചപ്പോൾ സിപിഎം ജയം 7ൽ മാത്രമായി. 2021ൽ പാലക്കാട് നഗരസഭയിലെ വോട്ടുകൾ എണ്ണിതീർന്നപ്പോൾ ഇ. ശ്രീധരൻ 6238‬ വോട്ടുകൾക്ക് മുന്നിലായിരുന്നു. 34,143 വോട്ടുകളാണ് ബിജെപി നേടിയത് 27,905 വോട്ടുകളുമായി കോൺഗ്രസ് രണ്ടാമതെത്തി. കേവലം 16,455 വോട്ടുകൾ മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. 

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഹാട്രിക് ജയം സ്വന്തമാക്കിയ ഷാഫി പറമ്പിൽ (ഫയൽ ചിത്രം: മനോരമ)

∙ കണ്ണാടി ഗ്രാമപഞ്ചായത്ത്

15 വാർഡുകൾ ഉള്ള കണ്ണാടി ഗ്രാമപഞ്ചായത്തിൽ 7 സിപിഎം 1 സിപിഐ ജനപ്രതിധികളാണുള്ളത്. ഏഴ് വാർഡുകളിൽ കോൺഗ്രസും ജയിച്ചിട്ടുണ്ട്. ബിജെപിക്ക് ഒരു ജനപ്രതിനിധി പോലും കണ്ണാടിയില്‍ നിലവിൽ ഇല്ല. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണാടിയിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് മുന്നിട്ട് നിന്നത്. ആകെ പോൾ ചെയ്തതിൽ 6078 വോട്ടുകൾ സിപിഎം നേടിയപ്പോള്‍ കോൺഗ്രസിന് ലഭിച്ചത് 5965 വോട്ടുകളാണ്. അതേസമയം ബിജെപിക്ക് ലഭിച്ചത് 4697 വോട്ടുകളും. വ്യക്തിപ്രഭാവം ഏറെയുള്ള ഇ.ശ്രീധരന്  കണ്ണാടിയിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 

∙ മാത്തൂർ ഗ്രാമപഞ്ചായത്ത്

16 വാർഡുകൾ ഉള്ള മാത്തൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന് 8 ജനപ്രതിനിധികളാണുള്ളത്. സിപിഎമ്മിന് 7 ജനപ്രതിനിധികളും. ഒരു വാർഡിൽ മാത്രമാണ് ബിജെപി ഇവിടെ ജയിച്ചിട്ടുള്ളത്. ഈ പഞ്ചായത്തിലും കോൺഗ്രസ്–സിപിഎം മത്സരമാണ് പ്രധാനമായും ഉള്ളതെന്ന് വ്യക്തം. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്തൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്–സിപിഎം സ്ഥാനാർഥികൾ ഒപ്പത്തിനൊപ്പമായിരുന്നു നിന്നത്. 6445 വോട്ടുകൾ ഷാഫി പറമ്പിൽ നേടിയപ്പോൾ സിപിഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 6475 വോട്ടുകൾ. 30 വോട്ടുകൾക്ക് സിപിഎം സ്ഥാനാർഥി മുന്നിട്ടു നിന്നു. അതേസമയം ഇ. ശ്രീധരൻ ഇവിടെ പിടിച്ചത് കേവലം 3960 വോട്ടുകൾ മാത്രമാണ്. ബിജെപിക്ക് വലിയ തിരിച്ചടി നൽകാൻ മാത്തൂരിനായെന്ന് ചുരുക്കം. 

Show more

∙ പിരായിരി ഗ്രാമപഞ്ചായത്ത്

രാഷ്ട്രീയമായി മാത്തൂർ, കണ്ണാടി ഗ്രാമപഞ്ചായത്തുകളിൽ നിന്നും വ്യത്യസ്തമാണ് പിരായിരി ഗ്രാമപഞ്ചായത്ത്. ഇവിടം കോൺഗ്രസിനൊപ്പം മുസ്‌ലിം ലീഗിന്റെയും ശക്തികേന്ദ്രമാണ്.  21 വാർഡുകളായി പരന്നുകിടക്കുന്നതാണ് പിരായിരി ഗ്രാമപഞ്ചായത്ത്. ആറ് വാർഡുകളിൽ കോൺഗ്രസിനും 4 വാർഡുകളിൽ മുസ്‌ലിം ലീഗിനും ഇവിടെ ജനപ്രതിനിധികളുണ്ട്. സിപിഎമ്മിന് 4 വാർഡിൽ മാത്രമാണ് ജനപ്രതിനിധികളുള്ളത്. അതേസമയം മൂന്ന് വാർഡുകളിൽ ബിജെപിയും ജയിച്ചിട്ടുണ്ട്. ജെഡി(എസ്) ഒന്നും ബാക്കി വാർഡുകളിൽ സ്വതന്ത്രരുമാണ് 2020ലെ തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടുള്ളത്.

2021ലെ പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് മികച്ച മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചത് പിരായിരി ഗ്രാമപഞ്ചായത്തിലെ ഫലമാണ്. ഇവിടെ 12,815 വോട്ടുകളാണ് ഷാഫി നേടിയത്. അതേസമയം സിപിഎം 6614 വോട്ടുകളും ബിജെപി 6355 വോട്ടുകളും നേടി. ഇരു പാർട്ടികളും നേടിയ വോട്ടുകൾ ഒറ്റയ്ക്ക്  കോൺഗ്രസ് സ്വന്തമാക്കിയ പഞ്ചായത്താണ് പിരായിരി. ആദ്യം വോട്ടെണ്ണിയ പാലക്കാട് നഗരസഭയിൽ ഇ.ശ്രീധരൻ സ്വന്തമാക്കിയ ആറായിരം വോട്ടുകളുടെ ഭൂരിപക്ഷം പിരായിരി ഒറ്റയ്ക്ക് ഷാഫിക്ക് നികത്തി നൽകിയ കാഴ്ചയാണ് 2021ൽ കണ്ടത്. കോൺഗ്രസിനൊപ്പം മുസ്‌ലിം ലീഗിന്റെ കരുത്തും യുഡിഎഫിന് തുണയേകി. പാലക്കാട് പട്ടണം കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് ഇറങ്ങുമ്പോൾ ബിജെപിയുടെ ശക്തി ക്ഷയിക്കുന്ന കാഴ്ചയാണ്. ഇവിടെ ഇപ്പോഴും പോരാട്ടം കോൺഗ്രസും സിപിഎമ്മും തമ്മിലാണ്. 

∙ വോട്ടിങ് ശതമാനവും ജയവും

തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് ശതമാനവും ജയവും കൂട്ടിയിണക്കിയുള്ള വിശകലനങ്ങൾ സാധാരണമാണ്. കേരളത്തിൽ പ്രത്യേകിച്ച് വോട്ടെടുപ്പ് കഴിഞ്ഞയുടനെയാണ് ഈ വിലയിരുത്തൽ. കേഡർ പാർട്ടികളായ സിപിഎം, ബിജെപി എന്നിവയുടെ വോട്ടുകൾ കൃത്യമായി പോളിങ് ബൂത്തിലെത്തുമെന്നും, സാധാരണ ശരാശരിയിലും മുകളിൽ വോട്ടിങ് ശതമാനം ഉയർന്നാൽ അത് കോൺഗ്രസിന് അനുകൂലമാവും എന്നുമാണ് വിലയിരുത്തപ്പെടുന്നത്. മിക്കപ്പോഴും കോൺഗ്രസ് പാർട്ടി പ്രതിപക്ഷത്താകുമ്പോൾ ഭരണവിരുദ്ധ വോട്ടുകളായും ഇവയെ കാണാറുണ്ട്. പാലക്കാടും ഇത്തരം ഒരു വിലയിരുത്തൽ സാധ്യമാണോ? 

Show more

വോട്ടിങ് ശതമാനവും ജയവും ചേർത്തുവച്ച് പാലക്കാട് മണ്ഡലത്തിൽ വിലയിരുത്തൽ നടത്തിയാൽ ലഭിക്കുക മറ്റൊരു ചിത്രമാണ്. കഴിഞ്ഞ 30 വർഷത്തെ ചരിത്രമെടുത്താൽ വോട്ടുകണക്കിൽ സംസ്ഥാന ശരാശരിക്കൊപ്പം നിൽക്കുന്ന പാലക്കാടിനെയാവും കഴിഞ്ഞ 3–4 തിരഞ്ഞെടുപ്പുകളായി കാണാനാവുക. എന്നാല്‍ 1991,1996, 2001 വർഷത്തെ നിയമസഭ തിരഞ്ഞെടുപ്പുകളിൽ 70 ശതമാനം കടക്കാൻ മടികാട്ടുന്ന പാലക്കാട് മണ്ഡലത്തെ കാണാനാവും. ത്രികോണ മത്സരം കടുത്തതോടെയാണ് പാലക്കാട് വോട്ടിങ് ശതമാനവും വർധിച്ചത്. മൂന്ന് പാർട്ടികളും അവർക്ക് ഉറപ്പായ വോട്ടുകൾ പോളിങ് ബൂത്തിലെത്തിക്കുവാൻ ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവാണിത്. പാലക്കാട് വോട്ടിങ് ശതമാനം കൂടിയ അവസാന മൂന്ന് തിരഞ്ഞെടുപ്പിലും ഫലം കോൺഗ്രസിന് അനുകൂലവുമായിരുന്നു. 

2021ലെ എൽഡിഎഫ് സ്ഥാനാർഥി സി.പി.പ്രമോദ് (ഫയൽ ചിത്രം: മനോരമ)

∙ ഇടതിന് എന്തിന് സ്വതന്ത്രൻ?

തിരഞ്ഞെടുപ്പുകളിൽ പാലക്കാട് ജില്ല പൊതുവെ ഇടത് അനുകൂലമായാണ് സഞ്ചരിക്കാറുള്ളത്. എന്നാൽ പാലക്കാട് നിയമസഭാ മണ്ഡലത്തിന്റെ ചിത്രം മറ്റൊന്നാണ്. കേരളപ്പിറവിക്ക് ശേഷം ഇവിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ സിപിഎം 5 വട്ടം മാത്രമാണ് ജയിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി സിപിഎം സ്ഥാനം മൂന്നാമതും. ഇതൊക്കെയാവാം സ്വതന്ത്ര സ്ഥാനാർഥിയായ പി. സരിനിലേക്ക് പാർട്ടി എത്തിയ വഴി. അപ്രതീക്ഷിതമായി എതിര്‍ പാളയത്തിൽനിന്ന് ലഭിച്ച ആയുധം ഉപയോഗിക്കാൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു. കേരളത്തിൽ ബിജെപി വളരുന്നത് കോൺഗ്രസിന് നഷ്ടമാവുന്ന വോട്ടുകൾ കൊണ്ടാണ് എന്ന സിപിഎം വിലയിരുത്തലിന് അപവാദമാണ് പാലക്കാട്. കഴിഞ്ഞ 30 വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎം സ്ഥാനാർഥികൾക്ക് പാലക്കാട് മണ്ഡലത്തിൽ ലഭിച്ച വോട്ട് ശതമാനം പരിശോധിക്കാം.

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ 7 തിരഞ്ഞെടുപ്പുകളിൽ രണ്ട് പ്രാവശ്യം മാത്രമാണ് സിപിഎമ്മിന് ജയിക്കാനായത്. 5 വട്ടവും ജയം കോൺഗ്രസിനൊപ്പമായിരുന്നു. അതിൽ അവസാനം ഹാട്രിക് ജയമാണെന്നതും ചേർത്ത് വായിക്കണം. 1991ലും 96ലും ജയിച്ചപ്പോഴും തോറ്റപ്പോഴും സിപിഎമ്മിന് 40 ശതമാനത്തിന് മുകളിൽ വോട്ടുണ്ടായിരുന്ന മണ്ഡലമാണ് പാലക്കാട്. ഇവിടെ നിന്നുമാണ് 25 ശതമാനത്തിലേക്ക് 2021ൽ പാർട്ടി താഴെക്ക് എത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയിലേക്ക് സിപിഎം എത്തിയത് വെറുതെയല്ലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. 

∙ ഭൂരിപക്ഷം നൽകുന്ന സൂചന

ത്രികോണ മത്സരങ്ങൾ ഉണ്ടാകുമ്പോഴുള്ള ഒരു പ്രത്യേകത ജയിക്കുന്ന സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിലെ കുറവാണ്. 2021ൽ തീപാറുന്ന പോരാട്ടത്തിൽ 3859 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി പാലക്കാട്ട് ജയിച്ചത്. എന്നാൽ ചരിത്രം പരിശോധിച്ചാൽ ഇതിലും കുറവ് വോട്ടുകൾക്ക് പാലക്കാട് ജയം സംഭവിച്ചിട്ടുണ്ട്. ഭൂരിപക്ഷവും ത്രികോണ മത്സരവും തമ്മിലുള്ള കണക്കുകളിലും പാലക്കാട് വേറിട്ട് നിൽക്കുകയാണോ? അതോ കോൺഗ്രസ്-ബിജെപി നേരിട്ടുള്ള പോരാട്ടമായി മാറുകയാണോ പാലക്കാടിന്റെ മണ്ണ്? കണക്കുകൾ പരിശോധിക്കാം

Show more

കഴിഞ്ഞ 30 വർഷത്തെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ യുഡിഎഫ് സ്ഥാനാർഥികള്‍ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുന്നത് കാണാനാവും. അതേസമയം സിപിഎം ജയം 1344 (2006),  596 (1996) വോട്ടുകൾക്കാണ് ഇവിടെ ഇക്കാലയളവിൽ ഉണ്ടായിട്ടുള്ളത്. 

∙ സ്വതന്ത്രർ പേരിന്

എൽഡിഎഫ് വിട്ട പി.വി. അൻവർ 'ഡിഎംകെ' കൂട്ടായ്മയിൽ സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചപ്പോൾ എന്തുകൊണ്ടാവും പ്രതിപക്ഷ നേതാവ് നേരിട്ട് വിളിച്ച് പിന്മാറാൻ അഭ്യർഥിച്ചത്? തിരഞ്ഞെടുപ്പുകളില്‍ പ്രധാന പാർട്ടികളുടേയും മുന്നണികളുടെയും നെഞ്ചിടിപ്പേറ്റുന്നതാണ് സ്വതന്ത്രരുടെയും ചെറുപാർട്ടികളുടേയും രംഗപ്രവേശം. പ്രത്യകിച്ച് ത്രികോണ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ സ്വതന്ത്രർ പിടിക്കുന്ന ഓരോ വോട്ടും വിലയേറിയതാണ്. പാലക്കാടിന്റെ ചരിത്രം പരിശോധിച്ചാൽ സ്വതന്ത്രർ വലിയ അളവിൽ വോട്ടു പിടിച്ച ചരിത്രം കഴിഞ്ഞ 30 വർഷത്തിനുള്ളിൽ കാണാനാവില്ല. വിമതരായി രംഗത്തുവരുന്നവരെ അനുനയിപ്പിച്ച ചരിത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പാലക്കാടിനുള്ളത്. 

2021ൽ 7 പേർ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും കോൺഗ്രസ്, സിപിഎം, ബിജെപി സ്ഥാനാർഥികൾ ഒഴികെ ആർക്കും 500 വോട്ടിന് മുകളിൽ ലഭിച്ചിട്ടില്ലെന്നതാണ് പ്രത്യേകത. 514 വോട്ട് ലഭിച്ച നോട്ടയായിരുന്നു ഇവിടെ മൂന്ന് പ്രധാന പാർട്ടികളുടെ സ്ഥാനാർഥിക്ക് ശേഷം നാലാമതെത്തിയത്.

2021ൽ പാലക്കാട് മണ്ഡലത്തിൽ എൻഎഡിഎ സ്ഥാനാർഥിയായി മത്സരിച്ച ഇ, ശ്രീധരന്റെ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം: മനോരമ)

∙ തോറ്റാൽ അടിപൊട്ടും

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജയിക്കുന്ന പാർട്ടിയേക്കാളും പിന്നീടുള്ള ദിവസങ്ങളിൽ ശ്രദ്ധ ലഭിക്കുന്നത് തോൽക്കുന്ന പാർട്ടികൾക്കായിരിക്കും. കാരണം മൂന്ന് പാർട്ടികളിലും സ്ഥാനാർഥി നിർണയം വലിയ വിവാദങ്ങളും ചർച്ചകളും ഉണ്ടാക്കിയിട്ടുണ്ട്. തെക്കൻ കേരളത്തിൽനിന്ന് പാലക്കാട്ടേയ്ക്ക് സ്ഥാനാർഥിയെ എത്തിച്ചതാണ് കോൺഗ്രസിൽ ഭിന്നതയുണ്ടാവാൻ കാരണമായത്. കോൺഗ്രസ് വിട്ടിറങ്ങിയ ഡോ.പി. സരിനെ സ്വീകരിച്ചതും അതിവേഗം സ്ഥാനാർഥിയാക്കിയതുമാണ് ഇടതുപാളയത്തിലെ ചർച്ച. സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.പി. സരിൻ ഇടത് സ്ഥാനാര്‍ഥിയാകുമ്പോൾ പാർട്ടി ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ് പ്രവർത്തകർക്കും പാർട്ടി അനുഭാവികൾക്കും നഷ്ടമാവുന്നത്. ഇന്നലെവരെ തങ്ങളുടെ നേതാക്കളെ കുറ്റംപറഞ്ഞ കോൺഗ്രസ്, പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പഴയ അഡ്മിന് വോട്ട് ചെയ്യേണ്ടിവരുന്ന അവസ്ഥയുമുണ്ട്. സ്ഥാനാർഥി നിർണയത്തിൽ ബിജെപി അണികളിലും അമർഷം ശക്തമാണ്. ബിജെപി അനുകൂല മണ്ഡലമെന്ന വിലയിരുത്തലുള്ളപ്പോഴും പാലക്കാട് ബിജെപി ചലനമുണ്ടാക്കിയിട്ടുള്ളത് താരപ്രചാരകരും മുതിർന്ന നേതാക്കളും സ്ഥാനാർഥിയായി എത്തിയപ്പോഴാണ്. ഒ. രാജഗോപാൽ, ശോഭാ സുരേന്ദ്രൻ, ഇ. ശ്രീധരൻ എന്നിവർ ഈ ഗണത്തിൽപെടും. പാര്‍ട്ടി നേതാക്കൾ തമ്മിലുള്ള ഭിന്നത സ്ഥാനാർഥി നിർണയത്തിലും പ്രതിഫലിച്ചു എന്ന തോന്നലും അണികൾക്കിടയിൽ ശക്തമാണ്. 

കരുത്തുള്ള കോട്ടയാൽ സമ്പന്നമായ പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ അടിയൊഴുക്കുകൾ ഇക്കുറി സാധാരണയിലും കവിഞ്ഞുണ്ടാകും എന്നത് ഉറപ്പാണ്. എന്നാൽ അത് കേവലം ഒരു പാർട്ടിയിലോ രണ്ട് പാർട്ടിയിലോ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് പ്രത്യേകത. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് ശ്രദ്ധേയമാകുന്നതും ഈ അടിയൊഴുക്കും ത്രികോണ പോരാട്ടവും കാരണമാണ്.

English Summary:

Why did the BJP's lotus not bloom in the Palakkad Assembly Elections? Is the triangular competition over there?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT