പാലം കത്തിക്കല്ലേ! - ‘ഉൾക്കാഴ്ച’യിൽ ബി. എസ്. വാരിയർ എഴുതുന്നു
‘പാലം കത്തിക്കുക’ എന്നത് ഇംഗ്ലിഷിലെ പ്രശസ്തശൈലിയാണ് – Burn one's bridges. പല ശൈലികൾക്കുമെന്നപോലെ ഇതിന്റെ പിന്നിലുമുണ്ട് കഥ. പ്രാചീന റോമിലാണ് ഈ ശൈലിയുടെ തുടക്കം. റോമൻ പട്ടാളം പാലംകടന്ന് ശത്രുരാജ്യത്ത് എത്തിയാലുടൻ, കടന്നുവന്ന പാലം കത്തിച്ചുകളയാൻ നിർദേശം നൽകുമായിരുന്നു. തിരിച്ചുപോകാൻ മാർഗ്ഗമില്ലാത്ത സൈന്യത്തിനു ശത്രുവിനെ നേരിട്ടുതോൽപ്പിക്കുകയല്ലാതെ പിൻവാങ്ങാൻ അവസരം കിട്ടാതെയാക്കുകയാണു ലക്ഷ്യം. ശത്രുവിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ സ്വന്തം കഥ അതോടെ കഴിയുകയും ചെയ്യും. ഈ ശൈലി ക്രമേണ വിശാലമായ അർഥം കൈവരിച്ചു. മടങ്ങിപ്പോകാൻ കഴിയാത്ത വിധം ബന്ധങ്ങൾ തകർക്കുന്നതിനെവരെ ഇതു സൂചിപ്പിക്കുമെന്നായി. ഈ രീതി പലപ്പോഴും നമ്മെ പശ്ചാത്താപത്തിലേക്കു നയിച്ചെന്നുവരും. സ്വകാര്യസ്ഥാപനങ്ങളിലെ ജോലി മാറിപ്പോകുക ഇന്ന് സർവസാധാരണമാണ്. പോകുന്ന പോക്കിന് മോശമായ നാലു വാക്കുകൂടി പറഞ്ഞിട്ടു പോകുന്നവരുണ്ട്. അതിന്റെ ആവശ്യമുണ്ടോ? മെച്ചമായ കരിയർസാധ്യത സ്വീകരിക്കാൻ

‘പാലം കത്തിക്കുക’ എന്നത് ഇംഗ്ലിഷിലെ പ്രശസ്തശൈലിയാണ് – Burn one's bridges. പല ശൈലികൾക്കുമെന്നപോലെ ഇതിന്റെ പിന്നിലുമുണ്ട് കഥ. പ്രാചീന റോമിലാണ് ഈ ശൈലിയുടെ തുടക്കം. റോമൻ പട്ടാളം പാലംകടന്ന് ശത്രുരാജ്യത്ത് എത്തിയാലുടൻ, കടന്നുവന്ന പാലം കത്തിച്ചുകളയാൻ നിർദേശം നൽകുമായിരുന്നു. തിരിച്ചുപോകാൻ മാർഗമില്ലാത്ത സൈന്യത്തിനു ശത്രുവിനെ നേരിട്ടുതോൽപ്പിക്കുകയല്ലാതെ പിൻവാങ്ങാൻ അവസരം കിട്ടാതെയാക്കുകയാണു ലക്ഷ്യം. ശത്രുവിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ സ്വന്തം കഥ അതോടെ കഴിയുകയും ചെയ്യും.
ഈ ശൈലി ക്രമേണ വിശാലമായ അർഥം കൈവരിച്ചു. മടങ്ങിപ്പോകാൻ കഴിയാത്ത വിധം ബന്ധങ്ങൾ തകർക്കുന്നതിനെവരെ ഇതു സൂചിപ്പിക്കുമെന്നായി. ഈ രീതി പലപ്പോഴും നമ്മെ പശ്ചാത്താപത്തിലേക്കു നയിച്ചെന്നുവരും. സ്വകാര്യസ്ഥാപനങ്ങളിലെ ജോലി മാറിപ്പോകുക ഇന്ന് സർവസാധാരണമാണ്. പോകുന്ന പോക്കിന് മോശമായ നാലു വാക്കുകൂടി പറഞ്ഞിട്ടു പോകുന്നവരുണ്ട്. അതിന്റെ ആവശ്യമുണ്ടോ? മെച്ചമായ കരിയർസാധ്യത സ്വീകരിക്കാൻ പോകുമ്പോൾ അതുവരെ പ്രവർത്തിച്ചിരുന്ന സ്ഥാപനവുമായി സ്നേഹത്തോടെതന്നെ പിരിയാമല്ലോ. ആർക്കറിയാം, നാളെ വ്യത്യസ്തസാഹചര്യത്തിൽ നാം അതേ സ്ഥാപനത്തിലെ കൂടുതൽ ഉയർന്ന ജോലിയിലേക്കു മടങ്ങിയെത്തുമോ ഇല്ലയോയെന്ന്? ഇടംവലം നോക്കാതെ പാലം കത്തിക്കുന്നവർ ഇരിക്കുന്ന കൊമ്പ് വെറുതേ മുറിക്കുകയാകാം.
സുഹൃത്തുക്കൾ തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നു വരാം. തെറ്റിദ്ധാരണയുമുണ്ടാകാം. അപ്പോഴും തിരിച്ചുവരവിനുള്ള സാധ്യത കൊട്ടിയടച്ചുകൊണ്ടു സ്വിച്ചിട്ടപോലെ പിരിയുകയോ അധിക്ഷേപവാക്കുകൾ ചൊരിഞ്ഞ് സുഹൃത്തിനെ വേദനിപ്പിക്കുകയോ വേണോ? ഏതെങ്കിലുമൊരു കാര്യത്തിലെ പൊരുത്തക്കേടുകാരണം നിയമപരമായിത്തന്നെ വേർപിരിഞ്ഞ ദമ്പതിമാർ സുഹൃത്തുക്കളായി തുടരുന്ന സംഭവങ്ങളുണ്ടല്ലോ. സ്വന്തം തെറ്റു തിരിച്ചറിഞ്ഞാൽ, അതു സമ്മതിച്ച് ആവശ്യമെങ്കിൽ മാന്യമായി മാപ്പു പറഞ്ഞ് ബന്ധം നിലനിർത്താവുന്ന സാഹചര്യത്തിൽ, ‘മേലാൽ നിന്നോടു സംസാരിക്കുന്ന പ്രശ്നമേയില്ല’ എന്ന മട്ടിൽ അറുത്തുമുറിച്ച് പാലം കത്തിക്കേണ്ടതുണ്ടോ? സുഹൃത്തുക്കളോടു പിണങ്ങിയാലും അന്ത്യശാസനം നൽകേണ്ട. സത്യം നാം ധരിച്ചതുപോലെയല്ലെന്നു വരാം. പിൽക്കാലത്ത് വാസ്തവം തിരിച്ചറിഞ്ഞ് സൗഹൃദം പുനഃസ്ഥാപിക്കാം.
പാലം കത്തിക്കേണ്ടതില്ല. ആവശ്യമെങ്കിൽ കുറെ നാളത്തേക്കു റിപ്പയറിന് അടച്ചിടുക. കേടുപോക്കാൻ കഴിയില്ലെങ്കിൽമാത്രം തീ അന്വേഷിച്ചാൽ മതി. ഡോൺ ഹെൻലി എന്ന അമേരിക്കൻ സംഗീതജ്ഞൻ നർമം കലർത്തിപ്പറഞ്ഞു, പാലം കത്തിച്ചാൽ ചിലപ്പോൾ നല്ല പ്രകാശം കിട്ടും. അകാലത്ത് അന്തരിച്ച വെയിൽസുകാരൻ കവി ഡിലൻ തോമസ് ഇതേ കാര്യം മറ്റൊരു തരത്തിൽ സൂചിപ്പിച്ചു,, ‘പാലം കത്തിക്കുമ്പോൾ എത്ര ചേതോഹരമായ ജ്വാലയാണുണ്ടാകുക!’ പാലം കത്തിച്ചാലും ആവശ്യക്കാർക്കു നീന്തി മറുകര പറ്റാമെന്നു കരുതുന്നവരുമുണ്ട്. പക്ഷേ നദി എന്നും അനുകൂലമാകണമെന്നില്ല. കടത്തുവള്ളം കിട്ടാതിരിക്കാനും മതി. ജീവിതത്തിൽ ചില പാലങ്ങൾ കത്തിച്ചുകളയേണ്ടവയായിരിക്കാം. ചില പാതകൾ വീണ്ടും സന്ദർശിക്കേണ്ടവ അല്ലായിരിക്കാം. പക്ഷേ മിക്കതും അങ്ങനെയായിരിക്കില്ല എന്നുമോർക്കാം.
സ്വന്തം കമ്പനിയുടെ വാണിജ്യരഹസ്യങ്ങൾ മറ്റൊരു കമ്പനിക്കു കൈമാറുക, നിസ്സാരകാര്യങ്ങൾക്കു സ്വന്തം കമ്പനിയുമായി നിയമയുദ്ധങ്ങളിലേർപ്പെടുക എന്നിവ ബന്ധങ്ങൾ തകർക്കാനേ വഴിവയ്ക്കൂ. ഒറ്റ ആവേശത്തിന് അനന്തരഫലം നോക്കാതെ തീരുമാനങ്ങളെടുക്കുന്നതു തിരിച്ചുവരവ് അസാധ്യമാക്കുന്ന പ്രയാസങ്ങളിലേക്കു നയിക്കാം. എന്റെ തീരുമാനങ്ങൾ എപ്പോഴും ശരിയായിരിക്കും, ഏറെയൊന്നും എനിക്കു ചിന്തിക്കേണ്ടതില്ല എന്ന വിചാരം അവിവേകത്തിനു വഴിവയ്ക്കും. പാലം കത്തിക്കരുതെന്ന അർഥത്തിൽ പ്രയോഗിക്കുന്ന മറ്റൊരു ശൈലിയുമുണ്ട്: ബോട്ടുകൾ കത്തിക്കരുത് – Don’t burn your boats. ശത്രുരാജ്യത്ത് ബോട്ടുകളിൽ ചെന്നിറങ്ങുമ്പോൾ, കയറിവന്ന ബോട്ടുകൾ കത്തിച്ചുകളഞ്ഞാൽ തിരിച്ചുപോക്ക് അസാധ്യമാകും എന്ന സൂചന.
ബോട്ടുകൾ കത്തിക്കുന്നതിനെപ്പറ്റി ഷേക്സ്പിയർ എഴുതിയിട്ടുണ്ട് (ആന്റണി ആൻഡ് ക്ലിയോപാട്ര – 3 : 7, 49-53). 60 ബോട്ടുകളുമായി നാം ഒക്ടേവിയനുമായി യുദ്ധം ചെയ്യുന്നതു ബുദ്ധിയല്ല. വേണ്ടത്ര ജോലിക്കാരില്ലാത്ത നമ്മുടെ അധികബോട്ടുകളെല്ലാം കത്തിച്ചുകളയാം. സർവസജ്ജമായ ഏതാനും ബോട്ടുകളുമായി ഒക്ടേവിയനെ നേരിടാം. ഈ കടൽയുദ്ധതന്ത്രം ആന്റണി ക്ലിയോപാട്രയോടു പറയുന്നതാണ് രംഗം. ആ തന്ത്രം അന്നു പരാജയപ്പെട്ടെങ്കിലും, അങ്ങനെയൊന്ന് ജീവിതത്തിലും ചുരുക്കമായി പ്രയോഗിക്കേണ്ടിവരാം. സ്നേഹിതനെക്കുറിച്ചുള്ള കുറ്റങ്ങൾ രണ്ടാമതൊരു സ്നേഹിതനോടു പറയുന്നവർ പലപ്പോഴും പാലം കത്തിച്ചുകളയുകയാവാം ചെയ്യുന്നത്. എന്തെന്നാൽ രണ്ടാമനു നമ്മോടുള്ളതിനെക്കാൾ അടുപ്പം ആദ്യത്തെ സ്നേഹിതനോടായിരിക്കാം.
ബന്ധങ്ങൾ നിലനിർത്തുന്നതിൽ ഒരു കാര്യം നാം പലപ്പോഴും മറന്നുപോകാറുണ്ട്. ‘നമ്മെപ്പറ്റി മോശമായി വിലയിരുത്തുന്നവർ അങ്ങനെ ചെയ്തുകൊള്ളട്ടെ, വേണമെങ്കിൽ എന്നെ അവർ ശത്രുപക്ഷത്തു നിർത്തിക്കൊള്ളട്ടെ. അതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാൻ പോകുന്നില്ല’ എന്ന ചിന്ത പിൽക്കാലത്തു ദോഷം ചെയ്യും. നമുക്കു മുൻകൂട്ടി കാണാൻ കഴിയാത്ത പുതിയ സാഹചര്യത്തിൽ നമുക്കെതിരെ പലരും ഒത്തുചേരാൻ ഈ മോശമായ വിലയിരുത്തൽ കാരണമായേക്കാം. നിസ്സാരരെന്നു കരുതി ചിലരെ അവഗണിക്കുകയോ വെറുപ്പിക്കുകയോ ചെയ്താൽ, നാം അഹങ്കാരത്തോടെ ഞാഞ്ഞൂലുകളെന്നു കരുതുന്നവർ ഗ്രഹണസമയത്ത് നമുക്കെതിരെ തല പൊക്കിയെന്നു വരാം. നേരേമറിച്ച്, കെട്ടുറപ്പുള്ള സുഹൃദ്‌വലയം സൃഷ്ടിച്ചു നിലനിർത്താൻ കഴിഞ്ഞാൽ ആപത്തുകാലത്ത് പ്രതീക്ഷിക്കാത്ത സഹായം പോലും വന്നെത്താൻ സാധ്യതയുണ്ട്.
പാലം കത്തിക്കുകയെന്ന ശൈലി നിശ്ചയമില്ലെങ്കിലും ആ രീതിയിലുള്ള പ്രവർത്തനം പണ്ടും ഇന്നും പലേടത്തും പതിവ്. മഹാഭാരതകഥ നോക്കുക. ശകുനി മുൻകൈയെടുത്തു നടത്തിയ അധാർമ്മികമായ ചൂതുകളിയും, പാഞ്ചാലിയുെട വസ്ത്രാക്ഷേപവും നടന്നതോടെ, ശാന്തമായ ജീവിതത്തിലേക്കു തിരിച്ചുപോക്കില്ലാത്ത സാഹചര്യം ഉടലെടുത്തു. യുദ്ധമല്ലാതെ മറ്റു മാർഗ്ഗമില്ലാതെയായി. തിരുത്താനാകാത്ത തീരുമാനങ്ങളിലേക്കു ചാടുംമുൻപ് മൂന്നു വട്ടം ചിന്തിക്കണമെന്ന പാഠം ഈ സംഭവത്തിലുണ്ട്.
ഭാവിസാധ്യതകളെങ്ങനെയെന്നു പ്രവചിക്കാനാകാത്ത പുതിയ രീതിയിലുള്ള വലിയ പദ്ധതികളിൽ വൻതുകകൾ നിക്ഷേപിച്ച് ഊരാക്കുടുക്കിൽപ്പെട്ടു തകർന്ന കമ്പനികളുണ്ട്. കൂടുതൽ വേതനവും ആനുകൂല്യങ്ങളും ലഭിക്കുമെന്നു കേട്ട്, വേണ്ടവിധം ആലോചിക്കാതെ കൈവശമുള്ള ജോലി രാജിവച്ച് പശ്ചാത്തപിച്ച പലരുമുണ്ട്. ഇനിയൊരു മടങ്ങിപ്പോക്ക് സാധ്യമല്ലാത്തവിധം പിന്നിലെ വഴിയടച്ചുകെട്ടിയവർ. നേരിയ അഭിപ്രായവ്യത്യാസം പെരുപ്പിച്ചുകണ്ട് വിവാഹമോചനം നേടിയവരുമേറെ. പഴയ കാര്യങ്ങളെപ്പറ്റി പിന്നീടു ചിന്തിച്ചു വിഷാദിച്ചതുകൊണ്ടു പ്രയോജനമില്ല.
ഒരു കോപം കൊണ്ടങ്ങോട്ടു ചാടിയാൽ
ഇരുകോപം കൊണ്ടിങ്ങോട്ടു പോരാമോ?
എന്ന പഴയ ചോദ്യം മനസ്സിൽ വയ്ക്കാം. ശഠനു മിത്രമില്ല എന്നതും ഓർക്കാം. പാലങ്ങൾ കത്തിക്കുന്നതു ശീലമാക്കിയവർ ഒരുനാൾ രാവിെല എഴുനേറ്റു ചോദിച്ചുപോയേക്കാം : ‘അല്ല, എന്റെ കൂട്ടുകാരൊക്കെ എവിടെ?’ സാഹചര്യങ്ങൾ ക്ഷമയോടെ വിലയിരുത്തി, വിവേകത്തോടെ വേണം ഏതു തീരുമാനവും കൈക്കൊള്ളുന്നത്. പാലം കത്തിക്കുന്നത് എളുപ്പമായിരിക്കാം. പക്ഷേ അതു പുതുക്കിപ്പണിയാൻ കഴിയാതെ വരാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.