‘ബിജെപിയിലേക്കു പോകുമോ?’– ശശി തരൂർ പറയുന്നു, എനിക്ക് ചില മറുപടികളുണ്ട്...; ‘മോദി അന്നു പറഞ്ഞത് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ട്’
മുംബൈയിലെ സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി എന്നോട് ഒരാൾ ജാതി ചോദിക്കുന്നത്. രാജ് കപൂറിന്റെ മകൻ, പിൽക്കാലത്ത് ബോളിവുഡ് സെൻസേഷനായ ഋഷി കപൂറായിരുന്നു അത്– ‘ഏതാ നിന്റെ ജാതി?’ എന്നാണ് ഋഷി ചോദിച്ചത്. സ്കൂളിലെ ഒരു മത്സരത്തിൽ ഋഷിക്കെതിരെ ഞാനൽപം തിളങ്ങിനിന്നതിനു പിന്നാലെയായിരുന്നു പടിക്കെട്ടുകളിലൊന്നിൽ വച്ച് എന്നെ തടഞ്ഞ് അദ്ദേഹം അക്കാര്യം ചോദിച്ചത്. ‘ആർ യു എ ബ്രാഹ്മിൺ ഓർ സംതിങ്’ എന്നാണ് ചോദിച്ചത്. ഞാൻ ‘സംതിങ്’ കൂടിയാണോ എന്നെനിക്കറിയില്ല എന്നാണു ഞാൻ സരസമായി മറുപടി പറഞ്ഞത്. എന്താണ് മറുപടി കൊടുക്കേണ്ടതെന്ന് യഥാർഥത്തിൽ എനിക്കറിയില്ലായിരുന്നു. അതിനു പിന്നിലും ജീവിതവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങളുണ്ട്. ഇന്ത്യയിൽ ദേശീയപ്രസ്ഥാനം ശക്തമായിരുന്ന കാലത്താണ് എന്റെ പിതാവും പ്രവർത്തിച്ചിരുന്നത്. പാലക്കാട് പഠിക്കുന്ന കാലത്ത് ഹൈസ്കൂൾ വരെ അദ്ദേഹത്തിന്റെ പേരിനൊപ്പം ജാതിപ്പേര് ഉണ്ടായിരുന്നു. അക്കാലത്ത് ഗാന്ധിജിയുടെ ഉൾപ്പെടെ വാക്കുകൾ കേട്ട് അദ്ദേഹം പേരിലെ ജാതിവാൽ ഉപേക്ഷിച്ചു, പേരിനൊപ്പം വീട്ടുപേര് മാത്രമാക്കി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. ജാതി തനിയെ ഇന്ത്യയിൽനിന്ന് മാഞ്ഞു പോകുമെന്നാണ് നെഹ്റു പോലും അന്ന് വിശ്വസിച്ചിരുന്നത്. പിന്നീട് ഞങ്ങൾ ബോംബെയിലേക്ക് താമസം മാറി. അവിടത്തെ വീട്ടിൽ പല ജാതിയിലും മതത്തിലുമുള്ള കുട്ടികൾ എനിക്കൊപ്പം കളിക്കാൻ വരുമായിരുന്നു. എന്നാൽ അവരോടൊന്നും എന്റെ വീട്ടിലെ ആരും ജാതിയോ മതമോ ചോദിച്ചിട്ടില്ല. അതിനെപ്പറ്റി വീട്ടിലാരും സംസാരിച്ചിട്ടുമില്ല. എന്റെ 10–11 വയസ്സുവരെയൊന്നും എന്താണ് ജാതിയെന്നു പോലും എനിക്കറിയില്ലായിരുന്നു. മതവുമായി ബന്ധപ്പെട്ട് ചിലർ എന്തെല്ലാമോ പഠിക്കുന്നു, അതിൽ എന്തോ വ്യത്യാസങ്ങളൊക്കെ ഉണ്ടെന്നു മാത്രം അറിയാം. വീട്ടിൽ ജാതിയോ മതമോ ഒരു പ്രശ്നവുമായിരുന്നില്ല. ഋഷി കപൂർ എന്നോടു ജാതി ചോദിച്ചതിനെപ്പറ്റി ഞാൻ അച്ഛനോടു പറഞ്ഞു. എന്താണ് ജാതിയെന്നും ചോദിച്ചു.

മുംബൈയിലെ സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി എന്നോട് ഒരാൾ ജാതി ചോദിക്കുന്നത്. രാജ് കപൂറിന്റെ മകൻ, പിൽക്കാലത്ത് ബോളിവുഡ് സെൻസേഷനായ ഋഷി കപൂറായിരുന്നു അത്– ‘ഏതാ നിന്റെ ജാതി?’ എന്നാണ് ഋഷി ചോദിച്ചത്. സ്കൂളിലെ ഒരു മത്സരത്തിൽ ഋഷിക്കെതിരെ ഞാനൽപം തിളങ്ങിനിന്നതിനു പിന്നാലെയായിരുന്നു പടിക്കെട്ടുകളിലൊന്നിൽ വച്ച് എന്നെ തടഞ്ഞ് അദ്ദേഹം അക്കാര്യം ചോദിച്ചത്. ‘ആർ യു എ ബ്രാഹ്മിൻ ഓർ സംതിങ്’ എന്നാണ് ചോദിച്ചത്. ‘ഞാൻ ‘സംതിങ്’ കൂടിയാണോ എന്നെനിക്കറിയില്ല’ എന്നാണു ഞാൻ സരസമായി മറുപടി പറഞ്ഞത്. എന്താണ് മറുപടി കൊടുക്കേണ്ടതെന്ന് യഥാർഥത്തിൽ എനിക്കറിയില്ലായിരുന്നു. അതിനു പിന്നിലും ജീവിതവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങളുണ്ട്.
ഇന്ത്യയിൽ ദേശീയപ്രസ്ഥാനം ശക്തമായിരുന്ന കാലത്താണ് എന്റെ പിതാവും പ്രവർത്തിച്ചിരുന്നത്. പാലക്കാട് പഠിക്കുന്ന കാലത്ത് ഹൈസ്കൂൾ വരെ അദ്ദേഹത്തിന്റെ പേരിനൊപ്പം ജാതിപ്പേര് ഉണ്ടായിരുന്നു. അക്കാലത്ത് ഗാന്ധിജിയുടെ ഉൾപ്പെടെ വാക്കുകൾ കേട്ട് അദ്ദേഹം പേരിലെ ജാതിവാൽ ഉപേക്ഷിച്ചു, പേരിനൊപ്പം വീട്ടുപേര് മാത്രമാക്കി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. ജാതി തനിയെ ഇന്ത്യയിൽനിന്ന് മാഞ്ഞു പോകുമെന്നാണ് നെഹ്റു പോലും അന്ന് വിശ്വസിച്ചിരുന്നത്.
പിന്നീട് ഞങ്ങൾ ബോംബെയിലേക്ക് താമസം മാറി. അവിടത്തെ വീട്ടിൽ പല ജാതിയിലും മതത്തിലുമുള്ള കുട്ടികൾ എനിക്കൊപ്പം കളിക്കാൻ വരുമായിരുന്നു. എന്നാൽ അവരോടൊന്നും എന്റെ വീട്ടിലെ ആരും ജാതിയോ മതമോ ചോദിച്ചിട്ടില്ല. അതിനെപ്പറ്റി വീട്ടിലാരും സംസാരിച്ചിട്ടുമില്ല. എന്റെ 10–11 വയസ്സുവരെയൊന്നും എന്താണ് ജാതിയെന്നു പോലും എനിക്കറിയില്ലായിരുന്നു. മതവുമായി ബന്ധപ്പെട്ട് ചിലർ എന്തെല്ലാമോ പഠിക്കുന്നു, അതിൽ എന്തോ വ്യത്യാസങ്ങളൊക്കെ ഉണ്ടെന്നു മാത്രം അറിയാം. വീട്ടിൽ ജാതിയോ മതമോ ഒരു പ്രശ്നവുമായിരുന്നില്ല. ഋഷി കപൂർ എന്നോടു ജാതി ചോദിച്ചതിനെപ്പറ്റി ഞാൻ അച്ഛനോടു പറഞ്ഞു. എന്താണ് ജാതിയെന്നും ചോദിച്ചു. എന്നാൽ അതൊരു പഴയകാല ചിന്തയാണെന്നായിരുന്നു അച്ഛന്റെ മറുപടി. ‘ഞങ്ങൾ അതൊന്നും ശ്രദ്ധിക്കാറില്ല’ എന്നും അച്ഛൻ പറഞ്ഞു.
ഞാനെന്റെ കൂടെ പ്രവർത്തിക്കുന്നവരുടെ ജാതി ചോദിക്കാറില്ല. ഇതുവരെ ആരോടും ഞാൻ ജാതി ചോദിച്ചിട്ടില്ല, ഇനി ചോദിക്കാനും പോകുന്നില്ല. എന്നാൽ രാഷ്ട്രീയത്തിൽ അത്തരമൊരു ചിന്ത ഒഴിവാക്കാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. എന്റെ ‘വൈ അയാം എ ഹിന്ദു’ എന്ന പുസ്തകത്തിൽ ഞാൻ ജാതിയെപ്പറ്റി എഴുതിയത് വായിച്ച ഒരു പെൺകുട്ടി എനിക്ക് കത്തയച്ചിരുന്നു. അവൾ പറഞ്ഞത് ഇങ്ങനെയാണ്– ‘നിങ്ങൾ ഉയർന്ന ജാതിക്കാർക്ക് ഇതൊന്നും ഒരു പ്രശ്നമല്ലായിരിക്കാം. എന്നാൽ മറ്റുള്ളവർക്ക് അങ്ങനെയല്ല’. സവർണ ജാതിക്കാർക്ക് പ്രിവിലേജുണ്ട്. അവർക്ക് പറയാം, ‘ഞങ്ങൾ ജാതിയെപ്പറ്റി ചിന്തിക്കാതെ വളർന്നു’വെന്ന്. എന്നാൽ ഒരു ദലിത് വിഭാഗക്കാരന്റെ കാര്യമോ? ‘എന്റെ എല്ലാ ദിനവും ജാതി അറിഞ്ഞിട്ടും അതിനെ തിരിച്ചറിഞ്ഞുമാണ് വളർന്നത്’ എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. അതാണ് ഇന്ത്യൻ സാഹചര്യം’.
ഇനി നമ്മൾ രാഷ്ട്രീയത്തിൽ എന്താണ് കാണുന്നത്? ഇങ്ങനെ പെരുമാറിയാൽ നമുക്കുതന്നെ തിരിച്ചടി കിട്ടുമെന്നതാണ് യാഥാർഥ്യം. എംപിയായുള്ള എന്റെ ആദ്യത്തെ ടേമിൽ എനിക്കെതിരെയും ആരോപണം ഉയർന്നിരുന്നു. എന്റെ ഓഫിസിലേക്ക് ഞാൻ റിക്രൂട്ട് ചെയ്തത് മുഴുവനും നായർ വിഭാഗത്തിൽപ്പെട്ടവരെയാണെന്നായിരുന്നു വിമർശനം. സത്യത്തിൽ ഞാൻ അക്കാര്യം ശ്രദ്ധിച്ചിട്ടു പോലുമില്ലായിരുന്നു. പക്ഷേ, ആ പ്രചാരണത്തിനു പിന്നാലെ എനിക്ക് വിവിധ ജാതി–മതസ്ഥരെ ഓഫിസിൽ പിടിച്ചിരുത്തേണ്ടി വന്നു. ഇന്ത്യയിലെ പാർട്ടികൾ ജാതിയെപ്പറ്റി ചിന്തിക്കാതെ ടിക്കറ്റ് കൊടുക്കുമോ? അവർക്കറിയാം ചില സ്ഥലത്ത് നിശ്ചിത ജാതിക്കാരെ ജയിക്കൂ എന്ന്.
രാഹുൽ ഗാന്ധി പറഞ്ഞത്, നമ്മുടെ രാജ്യത്തെ പല ഗുണഫലങ്ങളും ദൗർബല്യങ്ങളും ജാതിയുമായി ബന്ധപ്പെട്ടതാണ് എന്നാണ്. അപ്പോൾ ജാതിയെപ്പറ്റി അറിയില്ലെന്ന് നമുക്ക് നടിക്കാനാകില്ല. മാത്രവുമല്ല, ഇന്നത്തെ പല ആനുകൂല്യങ്ങളും സർക്കാർ നൽകുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ്. അപ്പോൾ പിന്നെങ്ങനെ ജാതിയെക്കുറിച്ച് ചോദിക്കാതിരിക്കാനാകും? ഉദാഹരണത്തിന് ഒബിസി സംവരണം നിശ്ചിത ശതമാനം വേണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വാദം നടന്നു. സുപ്രീം കോടതി അനുവദിച്ചു. പക്ഷേ 50 ശതമാനത്തിൽ കൂടരുതെന്ന് പറഞ്ഞു. അപ്പോൾ ഒബിസിയിലെ ഒരു വിഭാഗം പറഞ്ഞു, അവർതന്നെ 60–70% ഉണ്ടെന്ന്. ഞങ്ങളെ നിങ്ങൾ ഒതുക്കുക്കയാണോ എന്ന്. വിവാദങ്ങൾ ഇങ്ങനെയെല്ലാമിരിക്കെ, ആദ്യം എണ്ണം (ജാതി സെന്‍സസ്) ശരിക്കു നടക്കട്ടെ, എന്നിട്ട് നയങ്ങളെപ്പറ്റി സംസാരിക്കാം. ജാതി സെൻസസ് വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതും ഇക്കാരണം കൊണ്ടാണ്.
∙ ‘കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്’
ശ്രീനാരായണ ഗുരു പറയുന്നതു പോലെയാകണം– ഒരു ജാതി, ഒരു മതം, ഒരു ദൈവം മതി മനുഷ്യന്. ബാക്കിയെല്ലാം നമ്മുടെ മനസ്സുണ്ടാക്കുന്ന വിഭജനങ്ങളാണ്. നമ്മെ ഭിന്നിപ്പിക്കുന്ന ചിന്തയാണ് ജാതിയെന്നത്. അതൊരു യാഥാർഥ്യമാണ്. അതിനെ ഇന്ത്യയില്‍ ഒഴിവാക്കാനും സാധിക്കില്ല. അതേസമയം, കേരളത്തിലെ അവസ്ഥ അങ്ങനെയല്ല. ശരിക്കും ഇന്ത്യൻ സാഹചര്യത്തിൽ അസ്വാഭാവിക സംസ്ഥാനമാണ് കേരളം. ഇവിടെ എല്ലാവർക്കും വിവേചനമില്ലാതെ പഠിക്കാനാകുന്നു, എല്ലാവരും സാക്ഷരത നേടുന്നു. എല്ലാവർക്കും എഴുതാനും വായിക്കാനും അറിയാം. എന്നാൽ ഇന്ത്യയൊട്ടാകെ അതല്ല സ്ഥിതി. പലയിടത്തും ജാതിയും വിദ്യാഭ്യാസവും തമ്മിൽപോലും ബന്ധമുണ്ട്. തൊഴിലില്ലായ്മയുമായും നല്ല ജോലി ലഭിക്കാത്തതുമായും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ജാതിക്ക് ബന്ധമുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും രാഷ്ട്രീയത്തിൽ നാം ജാതിയെപ്പറ്റി സംസാരിക്കുന്നത്. ഭാരതത്തിന്റെ യാഥാർഥ്യം ജാതിയാണെന്നാണ് അംബേദ്കർ പോലും പറഞ്ഞത്.
2022ലാണ് എന്റെ ‘അംബേദ്‌കർ: എ ലൈഫ്’ എന്ന പുസ്തകം പുറത്തിറങ്ങുന്നത്. അതിൽ മഹാത്മാഗാന്ധിയും ബി.ആർ.അംബേദ്കറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വരെ ഞാൻ എഴുതിയിട്ടുണ്ട്. ഗാന്ധിജി അന്തരിച്ചപ്പോൾ പോലും അംബേദ്കർ അദ്ദേഹത്തെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് കുറേ നാളുകൾ കഴിഞ്ഞ് ഗാന്ധിജിയെ വിമർശിക്കുന്ന വാക്കുകളുമായി രംഗത്തു വരികയും ചെയ്തു. അംബേദ്കർ ചെയ്ത നല്ല കാര്യങ്ങൾ കണ്ടുതന്നെയാണ് അദ്ദേഹത്തെപ്പറ്റി പുസ്തകം എഴുതിയത്. അതോടൊപ്പം നെഗറ്റിവ് ആയ ചില കാര്യങ്ങളും എഴുതി. ജവാഹർ ലാൽ നെഹ്റുവിനെപ്പറ്റിയും ഞാനെഴുതിയിട്ടുണ്ട്. അതിൽ പലതും നല്ല കാര്യങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ കെട്ടിപ്പൊക്കിയ വ്യക്തിയായിരുന്നു നെഹ്റു. എന്നാൽ അദ്ദേഹം ചെയ്ത ചില കാര്യങ്ങൾ ശരിയായിരുന്നില്ല. അതിനെപ്പറ്റി എഴുതാൻ എനിക്ക് ഒരു നാണവും വന്നിരുന്നില്ല. ദൈവങ്ങൾക്കു പോലും തെറ്റു വരാം. ആ വിശ്വാസത്തിലാണ് ഞാൻ വളർന്നത്. മനുഷ്യനെ ‘വിശുദ്ധനാ’ക്കാൻ ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരനുമല്ല ഞാൻ.
∙ മോദിയും ആർഎസ്എസും
നിലവിൽ നമ്മെ ഭരിക്കുന്നവർ പറയുന്നത്. ഭാരതം എല്ലാവരുടെയുമല്ല അത് ഹിന്ദുരാഷ്ട്രമാണെന്നാണ്. ആർഎസ്എസ് അതിന്റെ തുടക്കം മുതൽ പറയുന്ന കാര്യമാണിത്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും മന്ത്രിസഭയിലെ അംഗങ്ങളുമെല്ലാം ഇതേ ഭാഷയിൽ സംസാരിക്കുന്നത് ഇതാദ്യമായിട്ടാണ്. അവരുടെ ദൈവം വേറെയാണെങ്കിൽ അവരെ നമുക്ക് വേണ്ട എന്നതാണ് നിലപാട്. വാജ‌്പേയിയുടെ ഭരണകാലത്തു പക്ഷേ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. കഴിഞ്ഞ 10 വർഷമായി പക്ഷേ കാര്യങ്ങൾ അങ്ങനെയാണ്. 2024ലെ തിരഞ്ഞെടുപ്പിൽ അത് കൂടുതൽ പ്രകടമായി. എന്നാൽ ആത്യന്തികമായി ആദ്യം എല്ലാവരും ഇന്ത്യക്കാരനാകണം എന്നാണ് അംബേദ്കർ പറഞ്ഞത്. എല്ലാവരും അദ്ദേഹത്തെ ഒരു ദലിത് നേതാവായാണു കാണുന്നത്. പക്ഷേ യഥാർഥത്തിൽ അദ്ദേഹമൊരു ഇന്ത്യൻ ദാർശനികനായിരുന്നു.
നെഹ്റു ഭരിക്കുന്ന സമയത്തുതന്നെ ആർഎസ്എസ് മുസ്‌ലിംകൾക്ക് എതിരായിരുന്നു. ഇന്ന് നാഥുറാം ഗോഡ്സെ ആർഎസ്എസ് അംഗമായിരുന്നില്ല എന്നൊക്കെ പലരും പറയുന്നുണ്ട്. എന്നാൽ അതല്ല സത്യം. ആർഎസ്എസിൽനിന്ന് രാജിവച്ചാണ് ഗോഡ്സെ ഗാന്ധിജിയെ വെടിവച്ചു കൊലപ്പെടുത്തുന്നത്. നരേന്ദ്ര മോദി എട്ടാം വയസ്സിൽ ആർഎസ്എസ് സ്വയം സേവക് ആയതാണ്. അന്നു മുതൽ അദ്ദേഹം കേട്ടുവളരുന്നത്, രാജ്യത്തെ ചതിച്ച വ്യക്തിയാണ് ഗാന്ധിജി എന്നാണ്. അതും മേൽപ്പറഞ്ഞ കാര്യങ്ങൾക്കൊപ്പം ചേർത്തു വായിക്കേണ്ടതാണ്.
∙ ശശി തരൂർ ബിജെപിയിലേക്കു പോകുമോ?
ഒരു സാധ്യതയുമില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ പല കാരണങ്ങളുണ്ട്. അത്തരത്തിലൊരു കാര്യം പറയാം. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി ഞാൻ മത്സരിച്ച സമയം. തിരഞ്ഞെടുപ്പിൽ തോറ്റു. എന്നിട്ടും കുറച്ചുകാലം അവിടെത്തന്നെ തുടർന്നിരുന്നു. അക്കാലത്ത് വാജ്പേയി മന്ത്രിസഭയിലെ ഒരു മന്ത്രി എന്റെ ന്യൂയോർക്കിലെ ഓഫിസിലേക്കു വന്നു. ബിജെപിയിൽ ചേരാമോയെന്നു ചോദിച്ചു. ഞാൻ ചോദിച്ചു– ‘‘നിങ്ങളെന്റെ പുസ്തകങ്ങളൊക്കെ വായിച്ചിട്ടില്ലേ?’’ ഒന്നു രണ്ടെണ്ണമൊക്കെ വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം. ‘‘നിങ്ങൾക്ക് എന്റെ വിശ്വാസം അറിയാമല്ലോ. നിങ്ങൾ ഭാരതത്തെ കാണുന്നതു പോലെയല്ല ഞാൻ ഭാരതത്തെ കാണുന്നത്. ആ ഞാൻ എങ്ങനെ നിങ്ങളുടെ ഭാഗമാകും?’’ എന്നായിരുന്നു എന്റെ മറുചോദ്യം. രാഷ്ട്രീയത്തിൽ ഇതൊക്കെ ചെറിയ കാര്യങ്ങളാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഒരു പാർട്ടിയും പെർഫെക്റ്റല്ല. അതുപോലെത്തന്നെ ഇതിനെയും കണക്കാക്കിക്കൂടെ എന്നും അദ്ദേഹം ചോദിച്ചു. ഞാൻ പക്ഷേ അദ്ദേഹത്തെ ഒഴിവാക്കി വിട്ടു.
പിന്നീട് തിരികെ ഇന്ത്യയിലേക്ക് വന്നപ്പോഴാണ് കോൺഗ്രസ് സമീപിച്ചത്. അന്ന് ഞാൻ ഒരു പാർട്ടിയുടെയും അംഗമായിരുന്നില്ല. ഞാനപ്പോഴും കരുതിയിരുന്നത് രാഷ്ട്രീയത്തിൽ വരണമെങ്കിൽ ചെറുപ്പകാലം മുതൽ രാഷ്ട്രീയത്തിൽ ഉണ്ടാകണം, അല്ലെങ്കിൽ രാഷ്ട്രീയ കുടുംബക്കാരനാകണം എന്നായിരുന്നു. അതിനിടെ കോൺഗ്രസ് മത്സരിക്കാൻ തയാറാണോ എന്നു ചോദിച്ചപ്പോൾ ഒട്ടും ചിന്തിക്കാതെതന്നെ ‘യെസ്’ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിനകത്ത് ഒരു രാജ്യത്തെ മെച്ചപ്പെടുത്താനുള്ള ഒരേയൊരു വഴി ഇതുതന്നെയാണ് എന്നാണ് ഞാൻ അന്നേരം ചിന്തിച്ചത്. എനിക്കൊരു അവസരം കിട്ടിയാൽ പിന്നെ ഞാനെങ്ങനെ ചാടാതിരിക്കും? അതുപക്ഷേ ഒരു ബുദ്ധിപരമായ നീക്കമായിരുന്നോ എന്നൊരു സംശയമുണ്ടായിരുന്നു.
പത്തൊൻപതാം വയസ്സിലാണ് ഞാൻ പഠനത്തിനായി ഇന്ത്യ വിടുന്നത്. അതുവരെ വോട്ട് പോലും ചെയ്തിട്ടില്ല. ഒരു അനുഭവും ഉണ്ടായിരുന്നില്ല. സത്യത്തിൽ രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. അതിനിടെ ഒരിക്കല്‍ സ്വയം ചോദിക്കേണ്ടി വന്നു: എന്തിനാണ് ഞാൻ രാഷ്ട്രീയത്തിലേക്കു വന്നത്? എനിക്കൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. നമുക്കീ രാജ്യം നന്നാക്കുന്നതിനു വേണ്ടി ഏറ്റവും മികച്ച മാർഗം ഇതുതന്നെയാണ്. പുസ്തകം എഴുതാം, പ്രഭാഷണം നടത്താം. പക്ഷേ അതിലൂടെ ഒരു ചെറിയ വിഭാഗം ജനങ്ങളിലേക്കു മാത്രമേ എത്താനാകൂ,
എഴുത്തു വഴിക്ക് നമുക്ക് സാധിക്കുന്നതിന് പരിമിതികളുണ്ട്. മറിച്ച് സർക്കാർ സംവധാനത്തിന്റെയോ രാഷ്ട്രീയത്തിലോ ഭാഗമായാൽ പല തീരുമാനങ്ങളെയും നമുക്ക് സ്വാധീനിക്കാൻ സാധിക്കും. ഒരു രാഷ്ട്രീയക്കാരന് മെച്ചപ്പെട്ട ഒരു രാജ്യത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് ഉണ്ടായിരിക്കണം. അതെന്റെ മനസ്സിലുണ്ടായിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനം ബഹുസ്വരതയായിരുന്നു. 1996ൽ ഞാനെഴുതിയ ‘ഇന്ത്യ ഫ്രം മിഡ്നൈറ്റ് ടു മിലേനിയം ആൻഡ് ബിയോൻഡ്’ എന്ന പുസ്തകത്തിൽ, ഇന്ത്യയിൽ സംഭവിക്കുന്ന ബഹുസ്വരതയുടെ പരീക്ഷണം ലോകത്തിനാകെ മാതൃകയാണ് എന്നെഴുതിയിട്ടുണ്ട്. അങ്ങനെ വിശ്വസിക്കുന്ന ഒരാൾ ഒരിക്കലും ബിജെപിയിൽ ചേരുന്നതിനെപ്പറ്റി ആലോചിക്കില്ല.
ബിജെപിയുടെ പ്രലോഭനം അതിജീവിക്കാൻ പിന്നെയുമുണ്ട് കാരണങ്ങൾ. രാഷ്ട്രീയം വെറും സ്ഥാനത്തെപ്പറ്റിയും അധികാരത്തെപ്പറ്റിയുമാണെങ്കിൽ അതിൽ എവിടെയാണ് മൂല്യത്തിന് സ്ഥാനം? ഞാൻ രാഷ്ട്രീയത്തിൽ വന്നത് ചില മൂല്യങ്ങളും തത്വങ്ങളും മുറുകെപ്പിടിച്ചുകൊണ്ടാണ്.
∙ ‘ഇതെങ്ങനെ സാധിക്കുന്നു!’
ചിലർ കുറേ വർഷം ഒരു പാർട്ടിയിൽ പ്രവർത്തിച്ചു, പെട്ടെന്നൊരുനാൾ അതുവരെ വിമർശിച്ചവർക്കൊപ്പം പോകുന്നത് എനിക്കിതു വരെ മനസ്സിലാകാത്ത ഒരു കാര്യമാണ്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ എന്നിവരൊക്കെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു പോയപ്പോൾ എനിക്ക് അതിന്റെ പിന്നിലെ യുക്തി മനസ്സിലായില്ല. ഇന്നലെ വരെ പറഞ്ഞതിനെ എങ്ങനെ അവർക്ക് പിന്നീടങ്ങോട്ട് ‘180 ഡിഗ്രി’ തിരിച്ചു പറയാനാകും. ഇതെങ്ങനെ മനുഷ്യന് സാധിക്കും? രാഷ്ട്രീയത്തിൽ വിശ്വാസമില്ലെങ്കിൽ, തത്വങ്ങളില്ലെങ്കിൽ, മൂല്യങ്ങളില്ലെങ്കിൽ പിന്നെന്തിനാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്? നമുക്ക് ജോലിയോ പണമോ വേണമെങ്കിൽ വേറെ എന്തെല്ലാം മേഖലകളുണ്ട്!
ഞാനെപ്പോഴും പറയാറുണ്ട്, സമൂഹത്തിൽ എനിക്ക് ചില മാറ്റങ്ങൾ വരുത്താനുണ്ടെന്ന്. അതെങ്ങനെ സാധ്യമാക്കും? അതിന് വേണ്ടി വാദിച്ച്, മൂല്യങ്ങൾ മുറുകെപ്പിടിച്ചാണ് ഞാൻ മുന്നോട്ടു പോകുന്നത്. ശരിയാണ്, ചില ബിജെപിക്കാർ എന്നെ സമീച്ചിരുന്നു. അവരോട് നേരിട്ടു പറഞ്ഞു, എന്റെ ബിജെപി പ്രവേശം ഒരിക്കലും സാധിക്കില്ല എന്ന്. അത് മറ്റൊരു പാർട്ടിയാണെന്ന ശത്രുത കൊണ്ടൊന്നുമല്ല. മറിച്ച്, ബിജെപിക്കാർ ഭാരതത്തെ കാണുന്നതു പോലെയല്ല ഞാൻ കാണുന്നത്. അവർക്കൊരു കാഴ്ചപ്പാടുണ്ട്. അതിന്റെ പേരിൽ അവർ വോട്ടു വാങ്ങുന്നു. ഞാനും എന്റെ വോട്ടു വാങ്ങുന്നു. അതിന് എനിക്കൊരു കാഴ്ചപ്പാടുണ്ട്. വിദേശകാര്യ മന്ത്രിയായി ജയശങ്കറിന്റെ സ്ഥാനത്ത് എന്നെ ഇരുത്താൻ അവർ ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ ആ അവസരമെല്ലാ ഞാൻ അന്നുതന്നെ ഉപേക്ഷിച്ചതാണ്. ഞാൻ ബിജെപിയിലേക്കു പോകുകയാണെന്ന പ്രചാരണം നടക്കുന്ന സമയത്ത് ഒരു എഴുത്തുകാരന്‍ ചിലരോട് പറഞ്ഞത് ഓര്‍ക്കുന്നു.
∙ ‘ഭരണഘടന ചീന്തിയെറിയേണ്ട, പക്ഷേ...’
പല ജനാധിപത്യ സംവിധാനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടു വരുന്നവർ ജനാധിപത്യ സ്ഥാപനങ്ങളെ ഒന്നൊന്നായി ദുർബലമാക്കുന്നതാണ് 2014 മുതൽ കാണുന്നത്. ആദ്യം പലരും ഭയന്നിരുന്നത്, ഭരണത്തിലേറിയവർ നിലവിലെ ഭരണഘടനയെ ചീന്തിക്കളഞ്ഞുകൊണ്ട് മറ്റൊരു ഭരണഘടന എഴുതുമെന്നായിരുന്നു. ഗുരുമൂർത്തി എന്ന ആർഎസ്എസ് സൈദ്ധാന്തികൻ ഒരു ഭരണഘടന എഴുതുന്നെന്ന് നേരത്തേ അഭിമുഖം വരെ നൽകി പറഞ്ഞ കാര്യം അവരുടെ മുന്നിലുണ്ട്. പുതിയ ഭരണഘടന വരുമെന്നു പോലും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ ഭരണഘടന ചീന്തിയെറിയേണ്ട ആവശ്യമില്ലെന്ന് മോദിയും മറ്റ് മന്ത്രിമാരും തിരിച്ചറിഞ്ഞു. ഇതേ ഭരണഘടന വച്ചിട്ട് അതിന്റെ ചേതനയും അതിന്റെ അർഥവും മാറ്റിക്കളഞ്ഞാൽ മതിയെന്ന് അവർ തീരുമാനിക്കുകയായിരുന്നു.
ബിജെപി അടിയന്തരാവസ്ഥയെ എല്ലാ ദിവസവും ആക്ഷേപിക്കുന്നുണ്ട്. പക്ഷേ അടിയന്തരാവസ്ഥാക്കാലത്തേക്കാളും വളരെ മോശമായ നിയമങ്ങളാണ് അവർ നടപ്പാക്കുന്നത്. ഉദാഹരണത്തിന് യുഎപിഎ. ഒരു മനുഷ്യനെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം, ജാമ്യം പോലും നൽകേണ്ട, കോടതി പോലും വേണ്ട. അങ്ങനെയൊരു സംവിധാനം രാജ്യം ഭരിക്കുമ്പോഴാണ് പ്രശ്നം. സ്വീഡനിലെ വെറൈറ്റീസ് ഇൻ ഡമോക്രസീസ് ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കിയ ഒരു റിപ്പോർട്ടിൽ ചോദിച്ചത്, ഇന്ത്യയിൽ ജനാധിപത്യമാണോ അതോ തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം ആണോ എന്നാണ്. തിരഞ്ഞെടുപ്പ് നമ്മൾ നടത്തും പക്ഷേ ജയിച്ച ശേഷം ഇഷ്ടമുള്ളത് ചെയ്യാം, വോട്ടു ചെയ്തു ജയിപ്പിച്ചവരെയും എന്തുവേണമെങ്കിലും ചെയ്യാം. ജനാധിപത്യം എന്നാൽ ഓരോ അഞ്ചുവർഷം കൂടുമ്പോഴും നടത്തുന്ന തിരഞ്ഞെടുപ്പ് മാത്രമല്ലല്ലോ. ആ വർഷങ്ങൾക്കിടെ നമുക്ക് ഏത് അവകാശത്തോടെയും ജീവിക്കാൻ സാധിക്കുക, എന്തും സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ സാധിക്കുക, എഴുതാൻ സാധിക്കുക, പ്രതിഷേധിക്കാൻ സാധിക്കുകയൊക്കെ വേണ്ടേ? അതൊക്കെയല്ലേ ജനാധിപത്യം?
∙ സെൻസസ് എന്ന തന്ത്രം
കേരളത്തിൽ അടുത്ത സെൻസസ് നടക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തിലെ ജനസംഖ്യ കുറയുകയാണുണ്ടാവുക. ഉത്തർപ്രദേശിൽ ജനസംഖ്യ കൂടുകയും ചെയ്തേക്കാം. കേരളത്തിൽ 20 ലക്ഷം പേർക്ക് ഒരു എംപി, യുപിയിൽ 27 ലക്ഷം പേർക്ക് ഒരു എംപി എന്ന നില വരും. അതെന്താണ് അങ്ങനെയെന്ന ചോദ്യം ഉയരുക സ്വാഭാവികം. പക്ഷേ, ബഹുസ്വര സ്വഭാവമുള്ള ഒരു രാജ്യത്ത് എല്ലാവരുടെയും താൽപര്യം പരിഗണിക്കേണ്ടേ! നാളെ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ദക്ഷിണേന്ത്യയ്ക്ക് എന്തു സംഭവിക്കും? അവരുടെ ആവശ്യങ്ങൾക്ക് എങ്ങനെ പ്രാധാന്യം കിട്ടും? ഭാരതത്തിന്റെ ഐക്യത്തിന് പ്രശ്നമുണ്ടാക്കുന്ന രീതിയാണിത്.
കോവിഡ് കാരണം 2021ൽ സെൻസസ് നടന്നില്ല. ഇനി 2025ലാണ് സെൻസസ്. 2026ൽ അതിന്റെ കണക്ക് വരും. അതിനു തൊട്ടുപിന്നാലെ ഡീലിമിറ്റേഷൻ (അതിർത്തി പുനർനിർണയം) നടത്താം. 2027ൽത്തന്നെ നടത്താം. നിയമം പോലും അതിന് സമ്മതം മൂളുന്നുണ്ട്. നിലവിലെ പാർലമെന്റ് അംഗങ്ങൾ പക്ഷേ ഈ വിഷയത്തിൽ ചർച്ചകൾ അടിയന്തരമായി കൊണ്ടു വരണം. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാർ ഇക്കാര്യത്തിൽ കൂടിച്ചേർന്ന് ഒറ്റക്കെട്ടായി ഒരു തീരുമാനത്തിലെത്തണം. ഇല്ലെങ്കിൽ രാജ്യത്തിന്റെ മുഖംതന്നെ മാറിപ്പോകും. മുൻപൊരിക്കൽ ചന്ദ്രബാബു നായിഡുവിനെയും എം.കെ. സ്റ്റാലിനെയും കണ്ടപ്പോൾ, സംസ്ഥാനത്ത് കൂടുതൽ കുട്ടികളെയുണ്ടാക്കണമെന്നതിനെ പറ്റിയൊക്കെ പറഞ്ഞു. പക്ഷേ നമുക്ക് കുട്ടികളെയല്ല ആവശ്യം, ആശയങ്ങളാണ്. ഈ ആശയങ്ങൾ കേൾക്കാൻ ഡൽഹിയിൽ ആളും ഉണ്ടാകണം. ഉത്തരേന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ച്.
ഉത്തരേന്ത്യയിൽ ജനത്തിന്റെ മനസ്സിനെ മാറ്റുന്ന സംഭവങ്ങളാണ് നടക്കുന്നത്. മുൻപെല്ലാം വാതിലടച്ച് സംസാരിക്കേണ്ടിയിരുന്ന കാര്യങ്ങൾ ഇന്ന് മന്ത്രിമാർ വരെ പൊതുവേദിയിൽ സംസാരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യമായിരുന്നു എല്ലാവരും സ്വന്തം രീതിയിൽ ജീവിക്കുക, സ്വന്തം ദൈവത്തിൽ വിശ്വസിക്കുക, സ്വന്തം സംസ്കാരത്തെ മുന്നോട്ടു കൊണ്ടുപോകുക എന്നതെല്ലാം. അതെല്ലാമായിരുന്നു ഭാരതത്തിന്റെ ശക്തി. വൈവിധ്യവൽക്കരണം ഭാരതത്തിലേതു പോലെ വേറെ എവിടെയും കാണാനാകില്ല എന്നാണ് ലോകം വിശ്വസിച്ചിരുന്നത്. വൈവിധ്യവൽക്കരണത്തെ ഇത്ര മനോഹരമായി കൈകാര്യം ചെയ്യുന്ന രാജ്യമെന്ന ബഹുമതിയും നമുക്ക് സ്വന്തമായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയെപ്പറ്റി കേൾക്കുന്നത് ‘ഇടുങ്ങിയ ചിന്താഗതിയുള്ള ഹിന്ദു നാഷനലിസ്റ്റ് ഗവണ്മെന്റ്’ എന്നാണ്.
പുരോഗതിക്ക് നമുക്ക് വേണ്ടത് സാമൂഹിക ഐക്യമായിരുന്നു. നാം ഒരു കുടുബം പോലെയല്ലേ ജീവിക്കേണ്ടത്? പലതരത്തിൽ ജീവിച്ചാലും പ്രാർഥിച്ചാലും ആത്യന്തികമായി നാം ഒന്നാണ്. ആ വിശ്വാസത്തിലാണ് ജനാധിപത്യം മുന്നോട്ടു പോകുന്നത്. ആ സമൂഹിക ഐക്യത്തെ ബാധിക്കുന്ന രാഷ്ട്രീയമാണ് ചുറ്റിലും. നമ്മുടെ പ്രധാനമന്ത്രി 2024 പൊതുതിരഞ്ഞെടുപ്പിനിടെ പറഞ്ഞ ചില കാര്യങ്ങൾ വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. നമ്മെയെല്ലാം പ്രതിനിധീകരിക്കുന്ന, ഉത്തരവാദിത്തപ്പെട്ട ഒരു പ്രധാനമന്ത്രി ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോഴാണ് പ്രശ്നം. മറ്റ് പല മന്ത്രിമാരും നേതാക്കളും അതേസ്വരത്തിൽത്തന്നെ പറയുന്നു. അത് എങ്ങനെ നമുക്ക് അംഗീകരിക്കാനാകും? അത് രാജ്യത്തെ ബാധിക്കുന്ന കാര്യം കൂടിയാണ്.
ഭാവിയിൽ സാമൂഹിക ഐക്യംതന്നെ നഷ്ടപ്പെടുത്തുന്ന ഒന്നാണ്, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. എന്നാൽ കേരളത്തിലും തമിഴ്നാട്ടിലും ആദ്യം മതം നോക്കി മനുഷ്യനെ കാണുന്ന രീതിയില്ല. നമുക്ക് സ്വന്തം ആഗ്രഹപ്രകാരം ജീവിക്കാം. അതുതന്നെയാണ് നമ്മുടെ അടിസ്ഥാന തത്വവും. പക്ഷേ ഉത്തരേന്ത്യയിൽ മുസ്‌ലിംകൾ ഇന്ന് സ്വന്തം പേരുപോലും പറയാൻ മടിക്കുന്നു. അത്തരമൊരു ചിന്ത അവിടെ വന്നു. അത് നമ്മുടെ ഭാഗത്ത് വരരുത്. നമ്മെപ്പോലെ, കേരളത്തിലെപ്പോലെ അവരും ആകണം. അവരെ നമ്മൾ പഠിപ്പിക്കണം എങ്ങനെയാണ് ഐക്യത്തോടെ ജീവിക്കുകയെന്ന്. അതാണ് കേരളത്തിന്റെ സൗന്ദര്യം. അതാണ് ഭാരതം മുഴുവൻ കാണേണ്ടതും.