യുഎസിൽ പുകയുന്ന ‘മാലിന്യം’ കത്തിപ്പടരുമോ? ‘ആടിയുലയുന്ന’ വോട്ടുകൾ ആര് പിടിക്കും; ഇത്തവണയും ‘തുറുപ്പുചീട്ട്’ വിസ്കോൻസെൻ!
മിൽവോക്കിയിൽ ഇതു തണുപ്പുകാലമാണ്. കരുതലില്ലാതെ പുറത്തിറങ്ങിയാൽ വിറയ്ക്കും. പക്ഷേ, അളക്കുന്നതു രാഷ്ട്രീയ താപമാപിനികൊണ്ടാണെങ്കിൽ കൊടുംചൂടെന്നു പറയേണ്ടി വരും. തണുപ്പു മാത്രമാണെങ്കിൽ സഹിക്കാമെന്നുവയ്ക്കാം. കാറ്റാണ് പ്രശ്നം. നിന്നനിൽപിൽ തണുത്ത കാറ്റു വീശിക്കളയും. എവിടെ നിന്നെന്നോ എങ്ങോട്ടെന്നോ മനസ്സിലാവില്ല. രാഷ്ട്രീയക്കാറ്റും അങ്ങനെതന്നെ. ചുറ്റും വീശുന്നുണ്ട്. ദിശയാണ് പിടികിട്ടാത്തത്. നമുക്കു മാത്രമല്ല; നവംബർ അഞ്ചിനു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റാകാൻ കാത്തിരിക്കുന്ന കമല ഹാരിസിനും ഡോണൾഡ് ട്രംപിനും അതു മനസ്സിലാകുന്നില്ല. ആഞ്ഞുപിടിക്കുകയാണ് ഇരുവരും. അല്ലെങ്കിൽ ഒരേ ദിവസം, ഒരേ സമയത്തു മിൽവോക്കിയിൽ വെറും 10 കിലോമീറ്റർ അകലത്തിൽ രണ്ടുപേരും റാലി വയ്ക്കില്ലല്ലോ. രാഷ്ട്രീയ ദ്വന്ദ്വയുദ്ധം തന്നെ. മിൽവോക്കിയടങ്ങുന്ന വിസ്കോൻസെൻ സംസ്ഥാനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. പ്രവചനാതീതമെന്നു കണക്കാക്കപ്പെടുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിലൊന്നായ വിസ്കോൻസെൻ പിടിച്ചെടുക്കുക നിർണായകമാണ്. പ്രസിഡന്റ് പദവിയിലെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകൾ. ഇരുപാർട്ടികളും ഉറച്ചകോട്ടകളെന്നു കരുതുന്ന സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകൾ തങ്ങൾക്കു കിട്ടുമെന്നു കണക്കുകൂട്ടുകയും ഒപ്പത്തിനൊപ്പമെന്നു കരുതുന്ന സംസ്ഥാനങ്ങളിൽ ഒന്നാമതെത്താൻ പതിനെട്ടടവും പയറ്റുകയും ചെയ്യുന്നതാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണരീതി. ആടിയുലയുന്ന ഏഴിടങ്ങളിലായി 93 ഇലക്ടറൽ വോട്ടുകളാണുള്ളത്. ഉറച്ച കോട്ടകൾ കാക്കാനാകുമെങ്കിൽ കമലയ്ക്ക് 19 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിൽ നിന്നുമായി 226 ഇലക്ടറൽ വോട്ടുകൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ട്രംപിന് 24 സംസ്ഥാനങ്ങളിൽനിന്ന് 219. 270ൽ എത്താൻ വേണ്ടത് ബാക്കിയുള്ള ഏഴു സംസ്ഥാനങ്ങളിൽനിന്നു കണ്ടെത്തണം.

മിൽവോക്കിയിൽ ഇതു തണുപ്പുകാലമാണ്. കരുതലില്ലാതെ പുറത്തിറങ്ങിയാൽ വിറയ്ക്കും. പക്ഷേ, അളക്കുന്നതു രാഷ്ട്രീയ താപമാപിനികൊണ്ടാണെങ്കിൽ കൊടുംചൂടെന്നു പറയേണ്ടി വരും. തണുപ്പു മാത്രമാണെങ്കിൽ സഹിക്കാമെന്നുവയ്ക്കാം. കാറ്റാണ് പ്രശ്നം. നിന്നനിൽപിൽ തണുത്ത കാറ്റു വീശിക്കളയും. എവിടെ നിന്നെന്നോ എങ്ങോട്ടെന്നോ മനസ്സിലാവില്ല. രാഷ്ട്രീയക്കാറ്റും അങ്ങനെതന്നെ. ചുറ്റും വീശുന്നുണ്ട്. ദിശയാണ് പിടികിട്ടാത്തത്. നമുക്കു മാത്രമല്ല; നവംബർ അഞ്ചിനു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റാകാൻ കാത്തിരിക്കുന്ന കമല ഹാരിസിനും ഡോണൾഡ് ട്രംപിനും അതു മനസ്സിലാകുന്നില്ല. ആഞ്ഞുപിടിക്കുകയാണ് ഇരുവരും. അല്ലെങ്കിൽ ഒരേ ദിവസം, ഒരേ സമയത്തു മിൽവോക്കിയിൽ വെറും 10 കിലോമീറ്റർ അകലത്തിൽ രണ്ടുപേരും റാലി വയ്ക്കില്ലല്ലോ. രാഷ്ട്രീയ ദ്വന്ദ്വയുദ്ധം തന്നെ. മിൽവോക്കിയടങ്ങുന്ന വിസ്കോൻസെൻ സംസ്ഥാനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. പ്രവചനാതീതമെന്നു കണക്കാക്കപ്പെടുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിലൊന്നായ വിസ്കോൻസെൻ പിടിച്ചെടുക്കുക നിർണായകമാണ്.
പ്രസിഡന്റ് പദവിയിലെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകൾ. ഇരുപാർട്ടികളും ഉറച്ചകോട്ടകളെന്നു കരുതുന്ന സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകൾ തങ്ങൾക്കു കിട്ടുമെന്നു കണക്കുകൂട്ടുകയും ഒപ്പത്തിനൊപ്പമെന്നു കരുതുന്ന സംസ്ഥാനങ്ങളിൽ ഒന്നാമതെത്താൻ പതിനെട്ടടവും പയറ്റുകയും ചെയ്യുന്നതാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണരീതി. ആടിയുലയുന്ന ഏഴിടങ്ങളിലായി 93 ഇലക്ടറൽ വോട്ടുകളാണുള്ളത്. ഉറച്ച കോട്ടകൾ കാക്കാനാകുമെങ്കിൽ കമലയ്ക്ക് 19 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിൽ നിന്നുമായി 226 ഇലക്ടറൽ വോട്ടുകൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ട്രംപിന് 24 സംസ്ഥാനങ്ങളിൽനിന്ന് 219. 270ൽ എത്താൻ വേണ്ടത് ബാക്കിയുള്ള ഏഴു സംസ്ഥാനങ്ങളിൽനിന്നു കണ്ടെത്തണം.
ഏഴിടത്തും ജനകീയ വോട്ടിൽ മുന്നിലെത്തുന്ന സ്ഥാനാർഥിക്കാണ് അവിടങ്ങളിലെ മുഴുവൻ ഇലക്ടറൽ വോട്ടും. വിസ്കോൻസെനിൽ പത്ത് ഇലക്ടറൽ വോട്ടാണുള്ളത്. പത്തല്ലേയുള്ളൂ, പോട്ടെന്നു വയ്ക്കാൻ പറ്റില്ല. കഴിഞ്ഞ ആറു തിരഞ്ഞെടുപ്പുകളിൽ നാലിലും ഒരു ശതമാനത്തിൽ താഴെ വോട്ടിനാണ് വിസ്കോൻസെനിൽ ജയം തീരുമാനിക്കപ്പെട്ടത്. കഴിഞ്ഞ നാലു തവണയും ഇവിടെ ജയിച്ച സ്ഥാനാർഥി പ്രസിഡന്റാകുകയും ചെയ്തു. വിസ്കോൻസെൻ, പെൻസിൽവേനിയ, മിഷിഗൻ സംസ്ഥാനങ്ങൾ പിടിച്ചെടുക്കുക ഡെമോക്രാറ്റുകൾക്കു നിർണായകമാണ്. മൂന്നിടത്തുമായി 44 ഇലക്ടറൽ വോട്ടുകളുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ നീലക്കോട്ടകൾ പൊളിയാതിരുന്നാൽ കമലയ്ക്ക് ആദ്യ വനിതാ പ്രസിഡന്റാകാം.
തിരഞ്ഞെടുപ്പാണ്, ഏതു കോട്ടയും പൊളിയാം, ഏതു കണക്കും തെറ്റാം. അതു നന്നായി അറിയാവുന്നയാളാണ് ട്രംപ്. വിസ്കോൻസെൻ തന്നെ ഉദാഹരണം. 1988 മുതൽ 2012 വരെ ഡെമോക്രാറ്റുകൾ തുടർച്ചയായി ജയിച്ച സംസ്ഥാനമായിരുന്നു. 2016ൽ വെറും 0.7 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ട്രംപിനൊപ്പം നിന്നു. സകല അഭിപ്രായ സർവേ ഫലങ്ങളും തെറ്റി. 2020ൽ പക്ഷേ, ട്രംപിനു വിസ്കോൻസെൻ നിലനിർത്താനായില്ല. കാലിവളർത്തലിനും നാടൻ ബിയറിനും പേരുകേട്ട സംസ്ഥാനം ഒരിക്കൽകൂടി നീലക്കുപ്പായമണിഞ്ഞു. 2016ൽ വിസ്കോൻസെനിൽ വേണ്ടത്ര പ്രചാരണം നടത്താതിരുന്നതാണ് അന്നത്തെ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലറി ക്ലിന്റനു തിരിച്ചടിയായതെന്നു വിശ്വസിക്കുന്നവരുണ്ട്. നിശ്ചയിച്ച പരിപാടികളിൽ ഹിലറിക്കു പങ്കെടുക്കാനായില്ല. വേറെ തീയതി നിശ്ചയിച്ചതുമില്ല. കോട്ട കൈവിടില്ലെന്ന അമിത ആത്മവിശ്വാസം വിനയായതുമാകാം.
∙ റിസ്ക് എടുക്കുന്ന ട്രംപ്
വാക്കിലെയും പ്രവൃത്തിയിലെയും അസാധാരണത്വമാണ് ട്രംപിന്റെ മുഖമുദ്ര. ഈ പ്രചാരണത്തിന്റെ അവസാനനിമിഷവും അതു തിരുത്താൻ ഉദ്ദേശ്യമില്ലെന്നുവേണം മനസ്സിലാക്കാൻ. സ്വിങ് സ്റ്റേറ്റുകളിൽ കഴിയുന്നത്ര സമയം ചെലവഴിക്കുകയെന്ന പരമ്പരാഗതരീതി മറന്നിരിക്കുകയാണ് മുൻ പ്രസിഡന്റ്. പകരം, പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടി ജയിക്കാത്ത ന്യൂമെക്സിക്കോയിലും വെർജീനിയയിലും ഈ ദിവസങ്ങളിൽ അദ്ദേഹം റാലികളിൽ പങ്കെടുക്കുന്നു. മറ്റു പലയിടങ്ങളിലെയും പോലെ ഈ സംസ്ഥാനങ്ങളിലും കൂടുതൽ പേർ ‘ഏർലി വോട്ടിങ്’ സംവിധാനമുപയോഗിച്ച് നേരത്തേ വോട്ടു ചെയ്യുന്ന പ്രവണതയാണ് ട്രംപിനെ ഈ സാഹസത്തിനു പ്രേരിപ്പിക്കുന്നതെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പിനു മൂന്നു ദിവസം ബാക്കി നിൽക്കെ, ആറു കോടിയോളം പേർ വോട്ട് ചെയ്തു കഴിഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇരുപാർട്ടികളും ഇതു തങ്ങൾക്കനുകൂലമായ ട്രെൻഡായി കരുതുന്നു. നേരത്തേ വോട്ടു ചെയ്യാൻ റിപ്പബ്ലിക്കൻ പാർട്ടി ആളുകളോട് ആഹ്വാനം ചെയ്യുന്നുമുണ്ട്.
∙ ആരുടെ മാലിന്യം ?
പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും വഴക്കോളമെത്തുന്ന വാക്പോരിന് ഒരു കുറവും വന്നിട്ടില്ല. സ്വന്തം നാക്കാണ് സാധാരണ ട്രംപിനു വിനയാകാറുള്ളത്. ഇത്തവണ പിന്തുണയറിയിക്കാൻ വന്ന ഹാസ്യതാരം ടോണി ഹിൻചക്ലിഫാണ് പണി പറ്റിച്ചത്. ഹിസ്പാനിക് വിഭാഗക്കാർ താമസിക്കുന്ന പോർട്ടറീക്കോ ദ്വീപ് ഒഴുകി നടക്കുന്ന മാലിന്യക്കൂമ്പാരമാണെന്നു ന്യൂയോർക്കിൽ ട്രംപിന്റെ റാലിയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു കളഞ്ഞു. ആ കൊമീഡിയൻ ആരാണെന്നു തനിക്കറിയുകയേ ഇല്ലെന്നും പോർട്ടറീക്കോയോടു തനിക്കു സ്നേഹം മാത്രമേയുള്ളൂവെന്നും പറഞ്ഞു തടിയൂരേണ്ടി വന്നു ട്രംപിന്. ഹിസ്പാനിക്, കറുത്ത വർഗക്കാർ തുടങ്ങിയവർക്കിടയിൽ ട്രംപിനു പിന്തുണ കൂടുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ വന്ന വിവാദം റിപ്പബ്ലിക്കൻ ക്യാംപിനു ക്ഷീണമായി. പറഞ്ഞതാരായാലും, അതു ട്രംപ് വർഷങ്ങളായി അവതരിപ്പിക്കുന്ന കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ പ്രതിഫലനമാണെന്നാണ് വിമർശകരുടെ വാദം.
മാലിന്യക്കൂമ്പാര വിവാദത്തെ ട്രംപ് നേരിട്ടതു സ്വതസിദ്ധമായ നാടകീയത കൊണ്ടാണ്. തന്നെ പിന്തുണയ്ക്കുന്നവർ മാലിന്യങ്ങളാണെന്നു പ്രസിഡന്റ് ബൈഡൻ പറഞ്ഞുവെന്നാരോപിച്ച ട്രംപ്, ഒരു മാലിന്യവണ്ടി ഓടിക്കുകയും അതു കമലയ്ക്കും ബൈഡനുമുള്ള ആദരമാണെന്നു പറയുകയും ചെയ്തു. തന്റെ പരാമർശം വളച്ചൊടിച്ചതാണെന്നു ബൈഡൻ പറയാൻ ശ്രമിച്ചെങ്കിലും കമലയ്ക്കും സ്വന്തം പ്രസിഡന്റിനെ തള്ളിപ്പറയേണ്ടി വന്നു.
സ്ത്രീകളുടെ അവകാശം, ഗർഭഛിദ്രം തുടങ്ങിയ വിഷയങ്ങളിലുള്ള തർക്കം അവസാനഘട്ടത്തിലും മുറുകിയിട്ടേയുള്ളൂ. താൻ സ്ത്രീകളെ സംരക്ഷിക്കുമെന്നും അവർ ഗർഭഛിദ്രത്തെക്കുറിച്ചു ചിന്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും കുറെ നാളായി ട്രംപ് പറയുന്നുണ്ട്. അതിൽ അനൗചിത്യമുണ്ടെന്നു തന്റെ സഹായികൾ പറഞ്ഞെന്നും എന്നാൽ താനതു മാറ്റിപ്പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞു. സ്വന്തം ജീവിതത്തെയും ശരീരത്തെയും കുറിച്ച് തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ചുള്ള അജ്ഞതയാണ് ട്രംപിനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്നു കമല തിരിച്ചടിക്കുന്നു.
∙ ഇവാൻക എവിടെ ?
കഴിഞ്ഞ പ്രചാരണങ്ങളിൽ ട്രംപിനൊപ്പമുണ്ടായിരുന്ന മകൾ ഇവാൻകയുടെ അസാന്നിധ്യമാണ് ഇത്തവണ ശ്രദ്ധിക്കപ്പെടുന്നത്. വിവാദനായകനായ ട്രംപിന്റെ പ്രചാരണത്തിന്റെ മാനുഷികമുഖമായിരുന്നു മുൻപ് ഇവാൻക. ഭരണത്തിലടക്കം ട്രംപിന്റെ ഉപദേശകരായിരുന്ന ഇവാൻകയും ഭർത്താവ് ജാറദ് കുഷ്നറും ഇത്തവണ കളത്തിനു പുറത്താണ്. അവസാനഘട്ടത്തിലും അവർ രംഗപ്രവേശം ചെയ്യാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. ഒരുവശത്ത് ഡോണൾഡ് ട്രംപാണ്. നാടകീയതകൾക്കു തിരഞ്ഞെടുപ്പിനു ശേഷവും സമയമുണ്ട്.
∙ പിന്മാറിയിട്ടും വോട്ട്
റോബർട്ട് എഫ് കെന്നഡിയെന്ന ആർ.എഫ്.കെന്നഡിയാണ് ഈ തിരഞ്ഞെടുപ്പിലെ ഒരു കൗതുകം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയ കെന്നഡി ഓഗസ്റ്റിൽ പിന്മാറുകയും ട്രംപിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ, കെന്നഡിയുടെ പേര് ബാലറ്റിലുണ്ട്. തന്റെ പേര് ബാലറ്റിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ട് കെന്നഡി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രസകരമായ കാര്യം, മിൽവോക്കിയിലെ മാർക്കറ്റ് ലോ സ്കൂൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർവേയിലും 5% ആളുകൾ കെന്നഡിക്കു വോട്ടു ചെയ്യുമെന്നു വെളിപ്പെടുത്തിയതാണ്. എതിർസ്ഥാനാർഥിയുടെ വോട്ട് ഭിന്നിപ്പിക്കാൻ മുഖ്യധാരാ പാർട്ടികൾ പണം ചെലവഴിച്ചു നിർത്തുന്നതാണ് സ്വതന്ത്രരെ എന്ന ഗൂഢാലോചനാ സിദ്ധാന്തം ഈ തിരഞ്ഞെടുപ്പുകാലത്തും അമേരിക്കയിൽ കേൾക്കുന്നുണ്ട്.