ലൈംഗികത്തൊഴിലാളികൾക്കും വിധവകൾക്കും സ്വന്തം ചെയർമാൻ; ഒറ്റപ്പെട്ടവരുടെ നഗരസഭാധ്യക്ഷനായ നെഹ്റു
ബ്യൂറോക്രാറ്റുകളും എഴുത്തുകാരും നയതന്ത്രവിദഗ്ധരും ബുദ്ധിജീവികളും പ്രഭാഷകരുമൊക്കെ വിരമിച്ചശേഷം സജീവരാഷ്ട്രീയത്തിലേക്കു കടക്കുന്നതും വളരെപ്പെട്ടെന്ന് അധികാരത്തിന്റെ ഭാഗമാകുന്നതും ഇന്ത്യയിലെ പതിവുകാഴ്ചയാണ്. ഇവരിൽ പലരും സ്വയം താരതമ്യം ചെയ്യുന്നത് എഴുത്തുകാരനും ദാർശനികനുമായിരുന്ന ജവാഹർലാൽ നെഹ്റുവുമായിട്ടാണ് എന്നതു രസകരമാണ്. എന്നാൽ, 1919ൽ സജീവരാഷ്ട്രീയത്തിലേക്കു കടന്നുവന്ന നെഹ്റു പത്തു വർഷത്തിനകം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയത് അദ്ദേഹം ബുദ്ധിജീവിയായതുകൊണ്ടാണെന്ന വാദം സത്യവിരുദ്ധമാണ്. കിഴക്കൻ യുപിയിലെ കർഷകരെയും തൊഴിലാളികളെയും വിദ്യാർഥി-യുവജനങ്ങളെയും സംഘടിപ്പിക്കാനും ഗാന്ധിയൻ സന്നദ്ധപ്രവർത്തനങ്ങളുടെ ഗ്രാമീണതലപ്രചാരണം ഏറ്റെടുക്കാനും മാത്രമല്ല, സാമ്രാജ്യത്വവിരുദ്ധലീഗിന്റെ രാജ്യാന്തര നേതൃത്വത്തെ നയിക്കാനും ചുരുങ്ങിയ കാലയളവു കൊണ്ടുതന്നെ അദ്ദേഹം പ്രാപ്തനായിരുന്നു. ഇന്ത്യയിലെ വിദൂരഗ്രാമങ്ങൾ മുതൽ യൂറോപ്പുവരെ പരന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. അതിലെ അവിസ്മരണീയമായ ഒരേടാണ് അദ്ദേഹം അലഹാബാദ് മുനിസിപ്പാലിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ച കാലയളവ്. പക്ഷേ, നെഹ്റുവിന്റെ ഭരണനിർവഹണപാടവവും നീതിബോധവും കൃത്യമായി അടയാളപ്പെടുത്തപ്പെട്ട ആ കാലത്തെക്കുറിച്ചു പലർക്കും അറിയില്ല.

ബ്യൂറോക്രാറ്റുകളും എഴുത്തുകാരും നയതന്ത്രവിദഗ്ധരും ബുദ്ധിജീവികളും പ്രഭാഷകരുമൊക്കെ വിരമിച്ചശേഷം സജീവരാഷ്ട്രീയത്തിലേക്കു കടക്കുന്നതും വളരെപ്പെട്ടെന്ന് അധികാരത്തിന്റെ ഭാഗമാകുന്നതും ഇന്ത്യയിലെ പതിവുകാഴ്ചയാണ്. ഇവരിൽ പലരും സ്വയം താരതമ്യം ചെയ്യുന്നത് എഴുത്തുകാരനും ദാർശനികനുമായിരുന്ന ജവാഹർലാൽ നെഹ്റുവുമായിട്ടാണ് എന്നതു രസകരമാണ്. എന്നാൽ, 1919ൽ സജീവരാഷ്ട്രീയത്തിലേക്കു കടന്നുവന്ന നെഹ്റു പത്തു വർഷത്തിനകം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയത് അദ്ദേഹം ബുദ്ധിജീവിയായതുകൊണ്ടാണെന്ന വാദം സത്യവിരുദ്ധമാണ്.
കിഴക്കൻ യുപിയിലെ കർഷകരെയും തൊഴിലാളികളെയും വിദ്യാർഥി-യുവജനങ്ങളെയും സംഘടിപ്പിക്കാനും ഗാന്ധിയൻ സന്നദ്ധപ്രവർത്തനങ്ങളുടെ ഗ്രാമീണതലപ്രചാരണം ഏറ്റെടുക്കാനും മാത്രമല്ല, സാമ്രാജ്യത്വവിരുദ്ധലീഗിന്റെ രാജ്യാന്തര നേതൃത്വത്തെ നയിക്കാനും ചുരുങ്ങിയ കാലയളവു കൊണ്ടുതന്നെ അദ്ദേഹം പ്രാപ്തനായിരുന്നു. ഇന്ത്യയിലെ വിദൂരഗ്രാമങ്ങൾ മുതൽ യൂറോപ്പുവരെ പരന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. അതിലെ അവിസ്മരണീയമായ ഒരേടാണ് അദ്ദേഹം അലഹാബാദ് മുനിസിപ്പാലിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ച കാലയളവ്. പക്ഷേ, നെഹ്റുവിന്റെ ഭരണനിർവഹണപാടവവും നീതിബോധവും കൃത്യമായി അടയാളപ്പെടുത്തപ്പെട്ട ആ കാലത്തെക്കുറിച്ചു പലർക്കും അറിയില്ല.
1923 ഏപ്രിൽ മൂന്നിനാണ് നെഹ്റു അലഹാബാദ് മുനിസിപ്പൽ ബോർഡിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. അഴിമതിരഹിതമായ, അടുക്കും ചിട്ടയുമുള്ള ചട്ടക്കൂടിലേക്ക് അലഹാബാദ് മുനിസിപ്പാലിറ്റിയെ നയിക്കാനും ശുപാർശകളും പിൻവാതിൽ നിയമനങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് ഭരണരംഗം ശുദ്ധീകരിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. ലൈംഗികത്തൊഴിലാളികളെ സമൂഹത്തിൽനിന്ന് അകറ്റി പ്രത്യേകമായി താമസിപ്പിക്കാനുള്ള ശ്രമങ്ങളെ എതിർത്ത അദ്ദേഹം, അങ്ങനെയാണെങ്കിൽ അവരെ ചൂഷണം ചെയ്യുന്ന പുരുഷന്മാർക്കുവേണ്ടിയും നഗരത്തിന്റെ മറ്റൊരുഭാഗത്ത് പ്രത്യേകം പാർപ്പിടങ്ങൾ പണിയണമെന്ന് ആവശ്യപ്പെട്ടു.
വിധവകൾക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുമുള്ള വസതികൾ, ഖാദിപ്രചാരണം തുടങ്ങിയ പരിപാടികൾ അദ്ദേഹം മുനിസിപ്പാലിറ്റിയിൽ നടപ്പാക്കി. വിദ്യാലയങ്ങളിൽ സ്കൗട്ട്പ്രസ്ഥാനം, അധ്യാപകരുടെ ശമ്പളം വർധിപ്പിക്കൽ തുടങ്ങിയ പരിഷ്കാരങ്ങൾക്കു തുടക്കമിട്ടപ്പോൾ ഗ്രാന്റ് വെട്ടിക്കുറച്ചാണ് സർക്കാർ പ്രതികരിച്ചത്. സാധാരണക്കാരും കൂലിവേലക്കാരും താമസിക്കുന്ന പ്രദേശങ്ങളിൽ അന്നു നല്ല നിരത്തുകളുണ്ടായിരുന്നില്ല. ഫണ്ടിന്റെ അഭാവമായിരുന്നില്ല കാരണം. മറിച്ച്, സിവിൽ സ്റ്റേഷൻ മനോഹരമാക്കാനും യൂറോപ്യൻമാരും വരേണ്യരും താമസിക്കുന്ന പ്രദേശങ്ങളിലെ നിരത്തുകൾ മിനുക്കാനും സർക്കാർ കൂടുതൽ തുക വകയിരുത്തിയതുകൊണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ നെഹ്റു, കൂടുതൽ ഫണ്ട് ചെറുകിട നിരത്തുകൾക്കായി വകയിരുത്തുക മാത്രമല്ല ചെയ്തത്.
ധനികർ താമസിക്കുന്ന വിശാലമായ കോംപൗണ്ടുകൾക്കു ചുമത്തുന്ന നികുതി വർധിപ്പിക്കുകയും ചെയ്തു. സാമൂഹികനീതിയെയും സ്ഥിതിസമത്വത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ് സൈക്കിളുകൾക്ക് ഒക്ട്രോയ് (ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു ചരക്കുകൾ കൊണ്ടുപോകുമ്പോൾ ചെക്പോസ്റ്റിൽ ചുമത്തുന്ന നികുതി) ഏർപ്പെടുത്തുന്നതു കർശനമായി തടഞ്ഞത്. അതുപോലെ, വെള്ളക്കരത്തിൽനിന്നു നിർധനരായ കുടുംബങ്ങളെ ഒഴിവാക്കാനും നെഹ്റു മടിച്ചില്ല. സോഷ്യലിസം കേവലം പ്രത്യയശാസ്ത്രമല്ലെന്നും പകരം നീതിയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ കാവ്യമാണെന്നും അദ്ദേഹം സ്വന്തം പ്രവർത്തനങ്ങളിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.
ഗോവധം നിരോധിക്കണമെന്ന ആവശ്യത്തെ ശക്തിയായി എതിർത്ത അദ്ദേഹം, മതമൗലികവാദത്തിലേക്കു നയിക്കുന്ന സകലപരിഷ്കാരങ്ങളെയും നഗരസഭാഭരണത്തിന്റെ പടിക്കു പുറത്തുനിർത്തി. പ്രാതിനിധ്യജനാധിപത്യത്തിന്റെ ശക്തനായ പ്രചാരകനായിരുന്ന നെഹ്റു, സാർവത്രികവോട്ടവകാശം നടപ്പാക്കാൻ അന്നുതന്നെ ശ്രമിച്ചിരുന്നു. പക്ഷേ, അത്തരം നയങ്ങൾ മുനിസിപ്പൽ ബോർഡിന്റെ അധികാരപരിധിക്കു പുറത്തായതുകൊണ്ട് അദ്ദേഹത്തിനു നിരാശയോടെ പിൻവാങ്ങേണ്ടി വന്നു. നഗരസഭാ ഭരണത്തിനിടയിലും, അദ്ദേഹം തന്റെ പ്രാഥമികമായ ലക്ഷ്യം മറന്നിരുന്നില്ല. ഈ സ്ഥാനംപോലും സ്വരാജിലേക്കു നടന്നുകയറാനുള്ള ഊടുവഴികളായാണ് അദ്ദേഹം കണ്ടത്. അതുകൊണ്ടുതന്നെ, എല്ലാ പരിമിതികൾക്കിടയിലും അസാമാന്യ ധീരതയോടെ അദ്ദേഹം ജനങ്ങളിൽ ദേശീയതയുടെ കിരണങ്ങൾ പതിപ്പിക്കാൻ ശ്രമിച്ചു.
മുഹമ്മദ് ഇക്ബാലിന്റെ ‘ഹിന്ദുസ്ഥാൻ ഹമാരാ’ എന്ന ദേശഭക്തിഗാനം സിലബസിന്റെ ഭാഗമാക്കുകയും സ്കൂളുകളിൽ നൂൽനൂൽപ് പ്രചരിപ്പിക്കുകയും ചെയ്തു. തിലക് ദിനം (തിലകിന്റെ ചരമവാർഷികദിനമായ ഓഗസ്റ്റ് 1), ഗാന്ധിജി ദിനം (ഗാന്ധിജി ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട മാർച്ച് 18) തുടങ്ങിയവ പൊതുഅവധി ദിനമായി പ്രഖ്യാപിക്കാൻ ബ്രിട്ടിഷുകാരുടെ എതിർപ്പിനിടയിലും ധൈര്യം കാട്ടിയ നെഹ്റു, സാമ്രാജ്യദിനം അവധിദിനങ്ങളിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. മഹാത്മാഗാന്ധി ജയിൽ മോചിതനായ ദിവസം, അദ്ദേഹം ആഘോഷിച്ചത് അലഹാബാദ് മുനിസിപ്പൽ മന്ദിരം പൂർണമായും വിളക്കുകൾകൊണ്ടും പൂക്കൾകൊണ്ടും അലങ്കരിച്ചാണ്. പ്രമുഖരായ ദേശീയനേതാക്കളെ ക്ഷണിച്ചുവരുത്തി പ്രഭാഷണങ്ങൾ നടത്താനും നെഹ്റു മടിച്ചിരുന്നില്ല. എല്ലായ്പോഴും ബ്രിട്ടിഷ് ഭരണകൂടത്തിന്റെ എതിർപ്പിനെ മറികടന്നായിരുന്നു ഇത്തരം തീരുമാനങ്ങൾ അദ്ദേഹം എടുത്തിരുന്നത്.
വൈസ്രോയി റീഡിങ് പ്രഭു അലഹാബാദ് സന്ദർശിച്ച അവസരത്തിൽ, അദ്ദേഹത്തെ മുനിസിപ്പൽ മന്ദിരത്തിലേക്കു പ്രഭാഷണത്തിനു ക്ഷണിക്കാതെ തന്റെ വ്യക്തമായ രാഷ്ട്രീയനിലപാട് പരസ്യമാക്കാനും അദ്ദേഹം മടിച്ചില്ല. ഗാന്ധിജിയെ അറസ്റ്റ് ചെയ്ത, പഞ്ചാബിലെ സിഖ് മുന്നേറ്റത്തെ അമർച്ച ചെയ്ത ജനവിരുദ്ധനായ വൈസ്രോയിയെ എഴുന്നള്ളിച്ചു നടക്കാൻ താൻ തയാറല്ലെന്നു പ്രഖ്യാപിക്കാൻ ഔദ്യോഗികപദവികളൊന്നും അദ്ദേഹത്തിനു തടസ്സമായിരുന്നില്ല. “ഞാൻ ദുർബലനും അശക്തനും അധികാരമില്ലാത്തവനുമാണ്. പക്ഷേ, എനിക്കും ആത്മാഭിമാനമുണ്ട്; ദുർബലനായ, അധികാരമില്ലാത്ത ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം. അതുകൊണ്ട്, ഇന്ത്യക്കാരനെ ദുഃഖത്തിലും ദുരിതത്തിലുമാഴ്ത്തിയ റീഡിങ് പ്രഭുവിന്റെ മുൻപിൽ തല കുനിക്കാൻ ഒരിക്കലും എനിക്കു കഴിയില്ല” എന്നാണ് നെഹ്റു അതെക്കുറിച്ചു മാധ്യമങ്ങളോടു പറഞ്ഞത്.
അലഹാബാദ് മുനിസിപ്പൽ ബോർഡിന്റെ സുവർണകാലമായിരുന്നു നെഹ്റുവിന്റെ ഭരണകാലം. സത്യസന്ധതയും ഉയർന്ന നീതിബോധവും കർശനമായ മേൽനോട്ടവും ക്ഷേമപ്രവർത്തനങ്ങളും അദ്ദേഹത്തെ അതിവേഗം ജനപ്രിയനാക്കി. എല്ലാ പരിമിതികൾക്കിടയിലും കൃത്യമായി നികുതി പിരിക്കുന്ന, സാമ്പത്തിക അച്ചടക്കം പാലിക്കുന്ന, സാമൂഹികക്ഷേമത്തിനു പ്രാധാന്യം നൽകുന്ന അനന്യവും ദേശീയവുമായ ഒരു ഭരണനിർവഹണ മാതൃക അദ്ദേഹം സൃഷ്ടിച്ചു. ഗംഗാനദിയിലെ തോണിക്കാർക്കും റിക്ഷ വലിക്കുന്നവർക്കും കുതിരവണ്ടിക്കാർക്കും ലൈംഗികത്തൊഴിലാളികൾക്കും എല്ലാം ജവാഹർ ‘അവരുടെ സ്വന്തം ചെയർമാൻ’ ആയി. തൊഴിലാളികൾക്കു നേരെയുള്ള പൊലീസ് അതിക്രമങ്ങൾ നാമമാത്രമായി.
അധികാരം, അത് എത്രമേൽ പരിമിതവും ദുർബലവുമാണെങ്കിലും അതിലൂടെ നീതിയുടെ തുല്യമായ വിതരണം സാധ്യമാകുമെന്നു നെഹ്റു സ്വാതന്ത്ര്യപൂർവ ഇന്ത്യയ്ക്കും ബ്രിട്ടിഷ് ഭരണകൂടത്തിനും കാണിച്ചുകൊടുക്കുകയായിരുന്നു. അതുകൊണ്ടാണ്, അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനയെ തിരസ്കരിക്കാൻ കൊളോണിയൽ ഭരണകൂടത്തിനുപോലും കഴിയാതെ പോയത്.
1925ൽ നെഹ്റു രാജിവച്ച ശേഷം പുതിയ ചെയർമാനായി പണ്ഡിറ്റ് കപിൽദിയോ മാളവ്യ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ബ്രിട്ടിഷ് അധികാരികൾക്ക് ഇങ്ങനെ പറയാതിരിക്കാൻ കഴിഞ്ഞില്ല: “ഒരു സ്വാതന്ത്ര്യസമരപ്രവർത്തകന് നല്ല ഭരണാധികാരിയും നല്ല മനുഷ്യനും ആകാൻ കഴിയുമെന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ജവാഹർലാൽ നെഹ്‌റു. അതുകൊണ്ടുതന്നെ പുതിയ ചെയർമാന്റെ ജോലി അത്ര എളുപ്പമായിരിക്കില്ല”.