ജയം കോൺഗ്രസിന്റെ ആവശ്യം; ഒന്നിന് മുകളിൽ എല്ലാം ബിജെപിക്ക് ഇരട്ടി മധുരം; രാജസ്ഥാനിൽ വീണ്ടും പൊരിഞ്ഞ പോരാട്ടം
ഹരിയാനയിലെ ആവേശകരമായ വിജയത്തിനു പിന്നാലെ ഉത്തരേന്ത്യയിൽ കോൺഗ്രസിനുമേൽ രാഷ്ട്രീയവും മാനസികവുമായ മറ്റൊരു മത്സരത്തിനു തയാറെടുക്കുകയാണ് ബിജെപി. രാജസ്ഥാനിൽ ഏഴു നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് പാർട്ടിക്ക് ഇതിന് അവസരമൊരുക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു മുതൽ വയനാട്ടിലെ പ്രിയങ്കയുടെ സാന്നിധ്യം വരെ ദേശീയതലത്തിൽ ചർച്ചയാകുമ്പോൾ അതിലൊന്നും പെടാതെ രാജസ്ഥാനിൽ നിശബ്ദമായ ഒരട്ടിമറിക്കാണു പാർട്ടി ലക്ഷ്യമിടുന്നത്. നവംബർ 13നാണ് ഏഴു നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതാകില്ല രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലം. 200 അംഗ നിയമസഭയിൽ ഇപ്പോൾത്തന്നെ ബിജെപിക്ക് 114 സീറ്റുമായി വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനാകട്ടെ 65 സീറ്റുകൾ മാത്രവും. ഭാരതീയ ആദിവാസി പാർട്ടി (ബിഎപി)– 3, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)– 2, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി)– 1, സ്വതന്ത്രർ – 8 എന്നിങ്ങനെയാണ് രാജസ്ഥാനിലെ കക്ഷിനില. ഇതൊക്കെയാണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെ വലുതാണെന്നു ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ പ്രധാന കാരണം, മത്സരം നടക്കുന്ന ഏഴു സീറ്റിൽ നാലും കോൺഗ്രസിന്റേതാണ് എന്നതാണ്. മറ്റു രണ്ടെണ്ണം ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്ന ഭാരത് ആദിവാസി പാർട്ടി (ബിഎപി), രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) എന്നിവയുടേതുമായിരുന്നു. ഭരണകക്ഷിയായ ബിജെപി ഈ സീറ്റുകളിൽ ഒന്നിൽ മാത്രമായിരുന്നു വിജയിച്ചത്.

ഹരിയാനയിലെ ആവേശകരമായ വിജയത്തിനു പിന്നാലെ ഉത്തരേന്ത്യയിൽ കോൺഗ്രസിനുമേൽ രാഷ്ട്രീയവും മാനസികവുമായ മറ്റൊരു മത്സരത്തിനു തയാറെടുക്കുകയാണ് ബിജെപി. രാജസ്ഥാനിൽ ഏഴു നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് പാർട്ടിക്ക് ഇതിന് അവസരമൊരുക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു മുതൽ വയനാട്ടിലെ പ്രിയങ്കയുടെ സാന്നിധ്യം വരെ ദേശീയതലത്തിൽ ചർച്ചയാകുമ്പോൾ അതിലൊന്നും പെടാതെ രാജസ്ഥാനിൽ നിശബ്ദമായ ഒരട്ടിമറിക്കാണു ബിജെപി ലക്ഷ്യമിടുന്നത്.
നവംബർ 13ന് ആണ് ഏഴു നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതാകില്ല രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലം. 200 അംഗ നിയമസഭയിൽ ഇപ്പോൾത്തന്നെ ബിജെപിക്ക് 114 സീറ്റുമായി വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 65 സീറ്റുകൾ മാത്രവും. ഭാരതീയ ആദിവാസി പാർട്ടി (ബിഎപി)– 3, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)– 2, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി)– 1, സ്വതന്ത്രർ – 8 എന്നിങ്ങനെയാണ് രാജസ്ഥാനിലെ കക്ഷിനില.
ഇതൊക്കെയാണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെ വലുതാണെന്നു ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ പ്രധാന കാരണം, മത്സരം നടക്കുന്ന ഏഴു സീറ്റിൽ നാലും കോൺഗ്രസിന്റേതായിരുന്നു എന്നതാണ്. മറ്റു രണ്ടെണ്ണം ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്ന ഭാരത് ആദിവാസി പാർട്ടി (ബിഎപി), രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) എന്നിവയുടേതുമായിരുന്നു. ഭരണകക്ഷിയായ ബിജെപിയുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു സീറ്റിൽ മാത്രമാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
ഝുൻഝുനു, ദൗസ, ദേവലി–ഉനിയാര, ഖീംവസർ, ചൗരാസി, സാലൂംബർ, രാംഗഡ് എന്നീ മണ്ഡലങ്ങളിലാണ് നവംബർ 13ന് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ഇതിൽ രാംഗഡിൽ കോൺഗ്രസ് എംഎൽഎ സുബൈർ ഖാൻ, സാലുമ്പറിൽ ബിജെപി എംഎൽഎ അമൃത് ലാൽ മീണ എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് സീറ്റ് ഒഴിവായത്. ബാക്കി അഞ്ചു മണ്ഡലങ്ങളിലെയും എംഎൽഎമാർ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഝുൻഝുനുവിൽ ബൃജേന്ദ്ര ഓല, ദേവലി – ഉനിയാരയിൽ ഹരീഷ് ചന്ദ്ര മീന, ദൗസയിൽ മുരാരി ലാൽ മീണ എന്നിവർ കോൺഗ്രസിന്റെ എംപിമാരായി മാറിയപ്പോൾ ഖീംവസറിൽ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി അധ്യക്ഷൻ ഹനുമാൻ ബേനിവാൽ, ചൗരാസിയിൽ ഭാരതീയ ആദിവാസി പാർട്ടിയുടെ നേതാവ് രാജ്കുമാർ രോത് എന്നിവരും എംഎൽഎ സ്ഥാനം ഉപേക്ഷിച്ചു ലോക്സഭയിലേക്കു മാറി.
കോൺഗ്രസിനും മറ്റു പ്രതിപക്ഷ കക്ഷികൾക്കും സീറ്റു നിലനിർത്താനുള്ള പോരാട്ടമായി ഉപതിരഞ്ഞെടുപ്പു മാറുമ്പോൾ, ബിജെപിയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങൾ മാത്രം സമ്മാനിക്കാവുന്ന ഒരു മത്സരമായി തിരഞ്ഞെടുപ്പ് മാറുകയാണ്. പിടിച്ചെടുക്കപ്പെടുന്ന ഓരോ സീറ്റും സമ്മാനിക്കുന്ന എംഎൽഎമാരുടെ എണ്ണത്തേക്കാൾ പ്രധാനമായിരിക്കും ഈ വിജയത്തിലൂടെ പ്രതിപക്ഷത്തിനുമേൽ നേടാനാകുന്ന മാനസികമായ ആധിപത്യം എന്ന തിരിച്ചറിവു ബിജെപിക്കുണ്ട്. ഹരിയാനയിൽ ലഭിച്ച വിജയം അണികളിൽ പകർന്ന ആവേശത്തീയിലേക്ക് എണ്ണ പകരുന്നതാകും ഉപതിരഞ്ഞെടുപ്പിലെ ഓരോ വിജയമെന്നും ബിജെപി കരുതുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ കൈവശമുണ്ടായിരുന്ന 10 സീറ്റുകൾ ഇന്ത്യ സഖ്യത്തിന് അടിയറ വയ്ക്കേണ്ടിവന്നത് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനു ചെറുതല്ലാത്ത വീഴ്ചയായി. നിയമസഭയിലേക്കു മികച്ച രീതിയിൽ വിജയിച്ചു കയറിയിട്ടും തൊട്ടു പിന്നാലെ വന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയം രുചിക്കേണ്ടിവന്നത് പാർട്ടിക്കെന്നതുപോലെ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്കും കനത്ത തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഏതാണ്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ വരുന്ന ഉപതിരഞ്ഞെടുപ്പിലെ ഫലം അനുകൂലമായാൽ ‘പുതുമുഖ’ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്ക് വലിയ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ സാധിക്കും. ഇതെല്ലാം തിരിച്ചറിഞ്ഞുള്ള തയാറെടുപ്പുകളോടെയാണ് ബിജെപി രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പിന് കളത്തിലിറങ്ങുന്നത്. അതേസമയം കോൺഗ്രസിനാകട്ടെ ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടിയുടെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ഹിന്ദി ഹൃദയഭൂമിയിൽ ഒരിടത്തും ശക്തമായ സാന്നിധ്യം ഇല്ലെന്നത് പാർട്ടിക്ക് ഏറെനാൾ കൊണ്ടുനടക്കാവുന്ന അലങ്കാരമല്ലെന്ന തിരിച്ചറിവും കോൺഗ്രസിനുണ്ട്.
അതിനാൽത്തന്നെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാനം രക്ഷിക്കാനുള്ള മത്സരമായി ഈ ഉപതിരഞ്ഞെടുപ്പു മാറിയിരിക്കുന്നു. തങ്ങൾ ജയിച്ചു കയറിയ സീറ്റുകൾ നിലനിർത്തിയില്ലെങ്കിൽ ബിജെപിയുടെ മുന്നിൽ വീണ്ടും അടിയറവു പറയുന്നു എന്ന നാണക്കേട് സ്വന്തമാകും. അതിനേക്കാൾ പാർട്ടി അണികളിൽ പരാജയം സൃഷ്ടിക്കാവുന്ന നിരാശയുടെ ഫലം ഏറെ ഗുരുതരമാകാം എന്നും അവർ മനസ്സിലാക്കുന്നു.
ഹരിയാനയിൽ വിജയം ഉറപ്പെന്നു കരുതി കോൺഗ്രസ് പോരാടിയപ്പോൾ പരാജയപ്പെട്ടേക്കാമെന്ന ധാരണയോടെ കൃത്യമായ ജാതി സമവാക്യങ്ങൾ അടക്കം വലിയ മുന്നൊരുക്കത്തോടെയാണ് ബിജെപി മത്സരത്തിനിറങ്ങിയത്. അമിത ആത്മവിശ്വാസവുമായി രംഗത്തെത്തിയ കോൺഗ്രസ് അതിൽത്തട്ടി വീഴുകയും ചെയ്തു. ഇനിയും അത്തരം പാളിച്ചകൾ പറ്റാതിരിക്കാനുള്ള മുൻകരുതൽ എടുത്താണ് രാജസ്ഥാനിൽ കോൺഗ്രസ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സ്ഥാനാർഥി പട്ടികയിൽ വ്യക്തം. എങ്കിലും മിക്കപ്പോഴും ഭരണത്തിലിരിക്കുന്ന പാർട്ടിക്ക് അനുകൂലമാകുന്ന ഉപതിരഞ്ഞെടുപ്പു ഫലങ്ങളെ തങ്ങൾക്കൊപ്പം നിലനിർത്താൻ കോൺഗ്രസിന് ഇനിയും വിയർപ്പൊഴുക്കേണ്ടിവരും എന്നതാണു യാഥാർഥ്യം.
∙ മണ്ഡലങ്ങളും , സ്ഥാനാർഥികളും
രാംഗഡിൽ അന്തരിച്ച സുബൈർ ഖാന്റെ മകൻ ആര്യൻ ഖാനാണ് കോൺഗ്രസ് സ്ഥാനാർഥി. സുഖ്‌വന്ത് സിങ്ങിനെയാണ് ഇവിടെ 27 വയസ്സുകാരനായ ആര്യൻ ഖാനെ നേരിടാൻ ബിജെപി നിയോഗിച്ചിരിക്കുന്നത്. സുബൈർ ഖാനെ നേരിടാൻ കഴിഞ്ഞ വർഷം ബിജെപി നിയോഗിച്ചതും സുഖ്‌വന്ത് സിങ്ങിനെയായിരുന്നു.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള സുബൈർ ഖാൻ 2024 ലോക്സഭ തിരഞ്ഞെടുപ്പു പര്യടനങ്ങളിൽ വലിയ ആവേശത്തോടെ രംഗത്തിറിങ്ങിയിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്. ദീർഘനാൾ ചികിത്സയിലിരിക്കെ സെപ്റ്റംബറിൽ അന്തരിച്ചു. കഴിഞ്ഞ നിയമസഭയിൽ സുബൈർ ഖാന്റെ ഭാര്യ ഷാഫിയ സുബൈർ പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു രാംഗഡ്. അത്തരത്തിൽ മാതാപിതാക്കൾ രണ്ടുപേരും എംഎൽഎ ആയിരുന്ന മണ്ഡലത്തിലാണ് ആര്യൻ ഖാൻ ജനവിധി തേടുന്നത്.
ഉദയ്പുർ ജില്ലയിലെ സാലുമ്പർ മണ്ഡലത്തിൽ തുടർച്ചയായി മൂന്നു തവണ എംഎൽഎ ആയിരുന്ന അമൃത് ലാൽ മീണയുടെ നിര്യാണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ശാന്ത ദേവി മീണയെ രംഗത്തിറക്കി മണ്ഡലം നിലനിർത്താനുള്ള പോരിലാണ് ബിജെപി. നിലവിൽ സേമാരി പഞ്ചായത്ത് പ്രസിഡന്റ് ആണ് ശാന്താദേവി. സഹതാപ വോട്ടിനൊപ്പം വനിതകൾക്കു പ്രാതിനിധ്യം എന്ന കാർഡും ബിജെപി കളത്തിലിറക്കി.
ഇതിനു ബദലായി സീറ്റിലേക്ക് ഏറ്റവും ശക്തമായി കേട്ടിരുന്ന രഘുവീർ മീണയെ മാറ്റി വനിതാ സ്ഥാനാർഥിയായി രേഷ്മ മീണയെ കളത്തിലിറക്കിയിരിക്കുകയാണ് കോൺഗ്രസ്. 2018ൽ ഇതേ മണ്ഡലത്തിൽ വിമതയായി മത്സരിച്ചതിനെ തുടർന്നു പാർട്ടിക്കു പുറത്തായ രേഷ്മ പിന്നീട് തിരികെ എത്തുകയായിരുന്നു. അന്നു പാർട്ടി ഔദ്യോഗിക സ്ഥാനാർഥി രഘുവീർ മീണ ആയിരുന്നു എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ കൂട്ടിവായിക്കേണ്ടിവരും. പതിവായി തോൽക്കുന്ന മണ്ഡലമാണെങ്കിലും തനിക്കു പകരം രേഷ്മയെ സ്ഥാനാർഥിയാക്കിയതിലെ അതൃപ്തി രഘുവീർ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.
സാലുമ്പർ മണ്ഡലത്തിൽ ത്രികോണ മത്സരത്തിനു കളമൊരുക്കി ഭാരതീയ ആദിവാസി പാർട്ടിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ജിതേഷ് കടാരയാണ് ബിഎപിയ്ക്കായി മത്സരിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ വിജയിച്ച ചൗരാസി മണ്ഡലത്തിനു പുറമേ ഇവിടെയും മത്സരിക്കാൻ പാർട്ടി തീരുമാനിച്ചതു തിരഞ്ഞെടുപ്പു ഫലത്തെ എങ്ങനെ സ്വാധീനിക്കും എന്ന കാര്യത്തിൽ നിശ്ചയമില്ല. ആദിവാസി ജനവിഭാഗത്തിനു കാര്യമായ സ്വാധീനമുള്ള മേഖലകളടങ്ങുന്നതാണ് മണ്ഡലം.
ഝുൻഝുനുവിൽ ബൃജേന്ദ്ര ഓല എംപിയുടെ മകൻ അമിത് ഓലയാണ് കോൺഗ്രസ് സ്ഥാനാർഥി. പ്രദേശത്തെ ജാട്ടുകളുടെ അറിയപ്പെടുന്ന നേതാവായിരുന്ന മുത്തച്ഛൻ ശീശറാം ഓല ഏഴു തവണ എംഎൽഎയും അഞ്ചു തവണ എംപിയുമായിരുന്നു. പിതാവ് ബൃജേന്ദ്ര ഓല നാലു തവണ എംഎൽഎയും രണ്ടുതവണ മന്ത്രിയുമായിരുന്നു. ഇത്രമേൽ കുടുംബ പാരമ്പര്യം അവകാശപ്പെടുന്ന മണ്ഡലത്തിലാണ് അമിത് ഓല അങ്കം കുറിക്കുന്നത്.
ബിജെപി രാജേന്ദ്ര ഭാംബുവിനെ സ്ഥാനാർഥിയായി ആദ്യമേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ടു തവണയും ബിജെപി റിബലായി മത്സരിച്ചു ബൃജേന്ദ്ര ഓലയോടു പരാജയപ്പെട്ട ആളാണ് രാജേന്ദ്ര ഭാംബു. പാർട്ടി ഭാംബുവിനെ ഇത്തവണ ഔദ്യോഗിക സ്ഥാനാർഥിയായി രംഗത്തിറക്കുമ്പോൾ മണ്ഡലത്തിന് തികച്ചും പരിചിതനെന്ന മെച്ചവുമുണ്ട്. എന്നാൽ ഭാംബുവിന്റെ സ്ഥാനാർഥിത്വത്തിനെതിരെ കഴിഞ്ഞ തവണ പാർട്ടി സ്ഥാനാർഥിയായിരുന്ന നിഷീദ് ചൗധരി ശക്തമായ പ്രതികരണവുമായി രംഗത്തുണ്ട്.
ദൗസയിൽ കൃഷിമന്ത്രി കിരോഡി ലാൽ മീണയുടെ സഹോദരൻ ജഗ്‌മോഹൻ മീണയ്ക്കാണ് ബിജെപി സീറ്റ് നൽകിയിരിക്കുന്നത്. കിരോഡി ലാൽ മീണയുടെ പ്രക്ഷോഭങ്ങളുടെ തട്ടകമായാണ് ദൗസ അറിയപ്പെടുന്നത്. മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള വിപുലമായ സ്വാധീനം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ സഹോദരനെത്തന്നെ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചത്.
അതേസമയം സിറ്റിങ് സീറ്റിൽ ദീൻദയാൽ ബൈർവയെ നിർത്തിയതോടെ ദലിത് കാർഡ് ഇറക്കിയിരിക്കുകയാണ് കോൺഗ്രസ്. ജനറൽ സീറ്റിലാണ് ഇരു പാർട്ടികളും ദലിത് സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത് എന്ന വലിയ മാറ്റവും ഇവിടെയുണ്ട്. പാർട്ടി ഏതെന്നതിനേക്കാൾ ജാതി ഏതെന്നതു പ്രധാനമായ മണ്ഡലത്തിൽ മീണ വോട്ടുകൾ സാധാരണ നിലയിൽ കോൺഗ്രസിനും ബിജെപിക്കുമിടയിൽ തുല്യമായി വീതിക്കപ്പെടാറുള്ളതാണ്. അതുകൊണ്ടുതന്നെ ബെർവയെ നിർത്തിയതോടെ കോൺഗ്രസ് സമർഥമായ കരുനീക്കമാണു നടത്തിയിരിക്കുന്നത്. മാത്രവുമല്ല ദൗസയിൽ വലിയ സ്വാധീനമുള്ള സച്ചിൻ പൈലറ്റിന്റെ അടുപ്പക്കാരനുമാണ് ബൈർവ. അപ്പോഴും ഹരിയാനയിലെ അനുഭവം പാഠമാക്കിയില്ലെങ്കിൽ കോൺഗ്രസിനു മണ്ഡലത്തിൽ വലിയ വില നൽകേണ്ടി വരും.
സിറ്റിങ് സീറ്റായ ദേവലി ഉനിയാറയിൽ കസ്തൂർചന്ദ് മീണയാണ് കോൺഗ്രസിന്റെ സ്ഥാനാർഥി. എന്നാൽ റിബലായി നരേഷ് മീണയും രംഗത്തുണ്ട്. കസ്തൂർ ചന്ദും സച്ചിൻ പൈലറ്റ് ഗ്രൂപ്പിലെ നേതാവാണ്. 2018ൽ ബിജെപി ടിക്കറ്റിൽ ഇവിടെ മത്സരിച്ചു തോറ്റ രാജേന്ദ്ര ഗുജർ വീണ്ടും പാർട്ടിക്കായി മത്സരിക്കുന്നു. 2018ൽ ബിജെപി വിട്ട് കോൺഗ്രസിലേക്കു കൂറുമാറിയ ഹരീഷ് മീണയോട് 26,000ൽ ഏറെ വോട്ടിനായിരുന്നു തോൽവി. കഴിഞ്ഞ വർഷം രാജേന്ദ്ര ഗുജറിനു പകരം വിജയ് ബൈൻസ്‌ലയെ മത്സരിപ്പിച്ചെങ്കിലും വിജയം കോൺഗ്രസിനൊപ്പമായിരുന്നു.
ഇന്ത്യ മുന്നണിയുടെ ഭാഗമായി നഗോറിൽനിന്ന് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി അധ്യക്ഷൻ ഹനുമാൻ ബേനിവാൽ രാജിവച്ച ഒഴിവിലാണു ഖിംവസറിൽ ഇടക്കാല തിരഞ്ഞെടുപ്പു നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ധാരണയൊക്കെ പൊളിഞ്ഞതോടെ സീറ്റിൽ ആർഎൽപിയും കോൺഗ്രസും വെവ്വേറേയാണു മത്സരം. ഹനുമാൻ ബേനിവാലിന്റെ ഭാര്യ കനിക ബേനിവാലാണ് ഭർത്താവിന്റെ സീറ്റ് നിലനിർത്താൻ രംഗത്തിറങ്ങിയിരിക്കുന്നത്. രത്തൻ ചൗധരി എന്ന മറ്റൊരു വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കിയാണു കോൺഗ്രസ് ഖിംവസറിൽ പോരു നയിക്കുന്നത്. രേവന്ത് റാം ഡാങ്ക് ആണ് ബിജെപി സ്ഥാനാർഥി.
ഡൂംഗർപുർ ജില്ലയിലെ ചൗരാസിയിലും ഇന്ത്യ മുന്നണിയിലെ അസ്വാരസ്യങ്ങളുടെ കഥ മുൻപറഞ്ഞതിന്റെ ആവർത്തനമാണ്. ബാൻസ്‌വാഡ മണ്ഡലത്തിൽനിന്ന് ഇന്ത്യ മുന്നണിയുടെ ഭാഗമായി ഭാരതീയ ആദിവാസി പാർട്ടി നേതാവ് രാജ്കുമാർ രോത് വിജയിച്ചതോടെയാണ് ചൗരാസി സീറ്റ് ഒഴിവായത്. അനിൽ കടാരയാണ് ബിഎപിയുടെ സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥി മഹേഷ് രോത്, ബിജെപിക്കായി കാരിലാൽ നനോമ എന്നിവർ എത്തുന്നതോടെ ത്രികോണ മത്സരത്തിനു മണ്ഡലം കളമൊരുങ്ങി. 2018ൽ ഭാരതീയ ട്രൈബൽ പാർട്ടി സ്ഥാനാർഥിയായും 2023ൽ ഭാരതീയ ആദിവാസി പാർട്ടി സ്ഥാനാർഥിയായും രാജ്കുമാർ രോത് മത്സരിച്ചു വിജയിച്ച സീറ്റാണിത്. രണ്ടു തവണയും ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്.
∙ മുന്നണിയില്ലാതെ കോൺഗ്രസ്
ലോക്സഭ തിരഞ്ഞെടുപ്പു കാലത്തെ മുന്നണി ബന്ധങ്ങൾ ഇല്ലാതെ മത്സരിക്കുന്നത് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രത്യേകിച്ചു പാർട്ടിയുടെ സിറ്റിങ് സീറ്റായ സാലൂംബറിൽ. ഖിംവസറും ചൗരാസിയും യഥാക്രമം ആർഎൽപിയുടെയും ബിഎപിയുടെയും സിറ്റിങ് സീറ്റാണ്. എന്നാൽ ഈ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ മറ്റു സീറ്റുകളിലും ഏറെ ഗുണകരമാകുമായിരുന്നു എന്നതാണു യാഥാർഥ്യം.
സംസ്ഥാനത്തെ ജാട്ട് ജനവിഭാഗത്തിനിടയിൽ ശക്തമായ സ്വാധീനം ഉള്ള വ്യക്തിയാണ് ഹനുമാൻ ബേനിവാൽ. അദ്ദേഹത്തിന്റെ പാർട്ടിക്ക് നഗോർ ജില്ലയ്ക്കു പുറത്തേക്കു വലിയ പ്രാതിനിധ്യം ഇല്ലെങ്കിലും ജനവിഭാഗത്തെ സ്വാധീനിക്കാൻ കഴിയുമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജനവിഭാഗങ്ങളിൽ ഒന്നായ ആദിവാസികൾക്കിടയിൽ വേരുകളുള്ള പാർട്ടിയാണ് ബിഎപി. ചൗരാസിയിലും സാലുമ്പറിലും വലിയ വോട്ടുവിഹിതം ഇവർക്കുണ്ട്. നിർണായക മത്സരത്തിൽ മറ്റു മണ്ഡലങ്ങളിലെ ഫലം നിശ്ചയിക്കുന്നതിലും ഇവരുടെ വോട്ട് പ്രധാനപ്പെട്ടതായേക്കാം.
∙ റിബലുകളെ പറഞ്ഞൊതുക്കി ബിജെപി
റിബലുകളായി സ്വരമുയർത്തിയവരെ വാഗ്ദാനങ്ങൾ നൽകിയും സമാശ്വസിപ്പിച്ചുമൊക്കെ അടക്കി നിർത്തുന്നതിൽ ബിജെപി വിജയിച്ചിട്ടുണ്ട്. സ്വകാര്യ വിമാനങ്ങളിൽ ആളെ വിട്ടും മന്ത്രിമാരെ അയച്ചുമൊക്കെ പിണങ്ങിനിന്നവരെ പിന്തിരിപ്പിക്കാൻ പാർട്ടിക്കു കഴിഞ്ഞു. ഇതോടെ ഉപതിരഞ്ഞെടുപ്പു വിജയം ലക്ഷ്യമിടുന്ന പാർട്ടി ആദ്യ കടമ്പ കടന്നു എന്നു വേണമെങ്കിൽ പറയാം.
സാലുമ്പർ, ഝുൻഝുനു, ദേവലി ഉനിയാറ, രാംഗഡ് എന്നിവിടങ്ങളിലാണ് റിബൽ പ്രശ്നം പാർട്ടിയെ ഏറ്റവും പ്രയാസപ്പെടുത്തിയത്. സാലുമ്പറിൽ 2013 മുതൽ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർഥിയാകാൻ മുൻനിരയിൽ ഉണ്ടായിരുന്ന നരേന്ദ്ര മീണയായിരുന്നു ഇവരിൽ പ്രധാനി. ഇത്തവണയും സീറ്റു കിട്ടാതായതോടെ പരസ്യമായ പ്രതികരണവുമായി നരേന്ദ്ര മീണ രംഗത്തെത്തി. പത്രസമ്മേളനത്തിൽ റിബൽ സ്ഥാനാർഥിയായി രംഗത്തെത്തുമെന്ന് പറഞ്ഞ് അദ്ദേഹം കരഞ്ഞതോടെ അണികൾ ഇത് ഏറ്റുപിടിച്ചു. എങ്കിലും മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ഇടപെട്ട് ചർച്ചകൾ നടത്തിയതോടെ റിബലാകുന്നതിനുള്ള തീരുമാനത്തിൽനിന്ന് അദ്ദേഹം പിന്തിരിഞ്ഞു.
ബിജെപി സ്ഥാനാർഥികൾ പാർട്ടിക്കുള്ളിൽനിന്നുതന്നെ ഏറ്റവും എതിർപ്പു നേരിട്ട മറ്റൊരു മണ്ഡലം രാംഗഡ് ആണ്. ഇവിടെ സുഖ്‌വന്ദ് സിങ്ങിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചു പല മുതിർന്ന നേതാക്കളും പാർട്ടിയിൽനിന്നു രാജി പ്രഖ്യാപിച്ചു. സീറ്റ് പ്രതീക്ഷിക്കുകയും കിട്ടാതായതോടെ ഇടയുകയും ചെയ്ത ജയ് അഹൂജയുടെ വീട്ടിൽ കൂടിയ യോഗത്തിലേക്കു രണ്ടു മന്ത്രിമാരും ജയ്പുർ ഡപ്യൂട്ടി മേയറുമൊക്കെയാണു പാഞ്ഞെത്തിയത്. റിബലായി അദ്ദേഹം രംഗത്തു വരില്ലെന്നു തുടർന്നു പ്രഖ്യാപനം ഉണ്ടായെങ്കിലും ഔദ്യോഗിക സ്ഥാനാർഥിയായ സുഖ്‌വന്ദ് സിങ്ങിനെ പിന്തുണയ്ക്കില്ലെന്നു ജയ് അഹൂജയുടെ അമ്മാവനും മുൻ എംഎൽഎയുമായ ജ്ഞാൻദേവ് അഹൂജ പ്രഖ്യാപിച്ചിട്ടുണ്ട്.
ഝുൻഝുനുവിൽ കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന നിഷീദ് ചൗധരി ഉയർത്തിയ വെല്ലുവിളിയുടെ ഗുരുതരാവസ്ഥ ആദ്യം തന്നെ മനസ്സിലാക്കി ബിജെപി നേതൃത്വം ഉടൻ ഇടപെട്ടു. തന്റെ പരാജയത്തിനു കാരണം കഴിഞ്ഞ തവണ രാജേന്ദ്ര ഭാംബുലിന്റെ റിബൽ സ്ഥാനാർഥിത്വം ആയിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന നിഷീദ് ചൗധരി, ഇത്തവണ ഭാംബൂലിനെത്തന്നെ പാർട്ടി സ്ഥാനാർഥിയാക്കിയതോടെ അതിശക്തമായി പ്രതികരിക്കുകയായിരുന്നു. എങ്കിലും ഇവിടെയും പാർട്ടി നേതൃത്വം ഇടപെട്ട് അദ്ദേഹത്തെയും അനുയായികളെയും സമാധാനിപ്പിച്ചു നിർത്തിയിരിക്കുകയാണ്. റിബൽ സ്ഥാനാർഥിയായി ഇത്തരക്കാർ രംഗത്തു വരാത്തിടത്തോളം വലിയ വോട്ട് ചോർച്ച ഉണ്ടാകാതെ തടയാമെന്നതാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ യാഥാർഥ്യം.
ദേവലി ഉനിയാറയിൽ രാജേന്ദ്ര ഗുജറിനെ സ്ഥാനാർഥിയാക്കിയതും പാർട്ടിയിൽ മുറുമുറുപ്പിന് ഇടയാക്കിയിരുന്നു. ഗുജർ സമുദായ നേതാക്കൾ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ വിജയ് ബൈൻസ്‌ലയ്ക്കുവേണ്ടി അവസാന നിമിഷംവരെ രംഗത്തുണ്ടായിരുന്നു. സ്ഥാനാർഥിയെ അറിഞ്ഞതോടെ പ്രതിഷേധിച്ച ഇവരെയും വാഗ്ദാനങ്ങളും മറ്റുമായി പിണക്കം മാറ്റി ഒപ്പം നിർത്താൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ഉപതിരഞ്ഞെടുപ്പിലെ വിജയത്തിലേക്കു നയിക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി. നിലവിലുള്ള ഒരു സീറ്റിനപ്പുറത്തേക്കു നേടുന്നതെന്തും ഇരട്ടി മധുരമാണെന്ന് അറിയാവുന്ന പാർട്ടി സാധിക്കുമെങ്കിൽ കൂടുതൽ സീറ്റുകൾ പിടിച്ചെടുത്ത് വലിയ വിജയം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.