ട്രംപിന്റെ പ്രഖ്യാപനങ്ങളിൽ ആശങ്ക; ‘തിരിച്ചടികളിൽ നിരാശ വേണ്ട’; വിപണിയുടെ പ്രതീക്ഷ ഈ കണക്കുകളിൽ
ട്രംപാണു ട്രംപ് കാർഡ്. കടന്നുപോയ വ്യാപാരവാരത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലെ മുന്നേറ്റത്തിന്റെയും വാരാന്ത്യത്തിലെ മുഹൂർത്ത വ്യാപാരത്തിൽ പ്രകടമായ പ്രസരിപ്പിന്റെയും അടിസ്‌ഥാനത്തിൽ ഓഹരി വിപണി ഇതാ കുതിപ്പിനൊരുങ്ങുന്നു എന്നു കരുതുക പ്രയാസം. ഒരു പൂ വിരിയുന്നതുകൊണ്ടു പൂക്കാലമാകില്ലല്ലോ. യുഎസ് പ്രസിഡന്റ് സ്‌ഥാനത്തേക്കു നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയിലെ ഓഹരി വിപണിയിൽ ബുൾ – ബെയർ മത്സര വിജയിയെ നിശ്‌ചയിക്കുക. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനാണു യുഎസിലെ വിജയമെങ്കിൽ ഇന്ത്യൻ വിപണിയിൽ തൽക്കാലത്തേക്കെങ്കിലും ബെയർ പക്ഷത്തിനായിരിക്കും വിജയമെന്നു കരുതണം. ട്രംപുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികൾക്കു യുഎസ് വിപണിയിൽ അടുത്തിടെയായി കണ്ടുവരുന്ന വർധിച്ച പ്രിയം രാഷ്ട്രീയ പ്രവണത പ്രതിഫലിക്കുന്നതാണ്. ∙ ട്രംപിന്റെ സാമ്പത്തിക നയ പ്രഖ്യാപനങ്ങൾ സാമ്പത്തിക നയം സംബന്ധിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങളാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്. അവ ഇന്ത്യയ്ക്കു ദോഷകരമാണ്. യുഎസിനുതന്നെ അവ ദോഷകരമാണെന്നത്രേ കൊളംബിയ സർവകലാശാലയിലെ പ്രഫ. ജോസഫ് സ്‌റ്റിഗ്‌ലിറ്റ്സ് മുതൽ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡാരോൺ അസെമോഗ്‌ലു വരെയുള്ള നൊബേൽ ജേതാക്കളായ 23 സാമ്പത്തിക ശാസ്‌ത്രജ്ഞരുടെ പോലും അഭിപ്രായം.

ട്രംപാണു ട്രംപ് കാർഡ്. കടന്നുപോയ വ്യാപാരവാരത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലെ മുന്നേറ്റത്തിന്റെയും വാരാന്ത്യത്തിലെ മുഹൂർത്ത വ്യാപാരത്തിൽ പ്രകടമായ പ്രസരിപ്പിന്റെയും അടിസ്‌ഥാനത്തിൽ ഓഹരി വിപണി ഇതാ കുതിപ്പിനൊരുങ്ങുന്നു എന്നു കരുതുക പ്രയാസം. ഒരു പൂ വിരിയുന്നതുകൊണ്ടു പൂക്കാലമാകില്ലല്ലോ. യുഎസ് പ്രസിഡന്റ് സ്‌ഥാനത്തേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയിലെ ഓഹരി വിപണിയിൽ ബുൾ – ബെയർ മത്സര വിജയിയെ നിശ്‌ചയിക്കുക.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനാണു യുഎസിലെ വിജയമെങ്കിൽ ഇന്ത്യൻ വിപണിയിൽ തൽക്കാലത്തേക്കെങ്കിലും ബെയർ പക്ഷത്തിനായിരിക്കും വിജയമെന്നു കരുതണം. ട്രംപുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികൾക്കു യുഎസ് വിപണിയിൽ അടുത്തിടെയായി കണ്ടുവരുന്ന വർധിച്ച പ്രിയം രാഷ്ട്രീയ പ്രവണത പ്രതിഫലിക്കുന്നതാണ്.
∙ ട്രംപിന്റെ സാമ്പത്തിക നയ പ്രഖ്യാപനങ്ങൾ
സാമ്പത്തിക നയം സംബന്ധിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങളാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്. അവ ഇന്ത്യയ്ക്കു ദോഷകരമാണ്. യുഎസിനുതന്നെ അവ ദോഷകരമാണെന്നത്രേ കൊളംബിയ സർവകലാശാലയിലെ പ്രഫ. ജോസഫ് സ്‌റ്റിഗ്‌ലിറ്റ്സ് മുതൽ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡാരോൺ അസെമോഗ്‌ലു വരെയുള്ള നൊബേൽ ജേതാക്കളായ 23 സാമ്പത്തിക ശാസ്‌ത്രജ്ഞരുടെ പോലും അഭിപ്രായം.
∙ പ്രതീക്ഷിക്കാനും ആശ്വസിക്കാനും
അതിനിടെ, പ്രഖ്യാപനങ്ങളുടെ ഫലപ്രാപ്‌തി സംശയകരമാണെന്ന ഏതാനും സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം ഇന്ത്യൻ വിപണിക്ക് ആശ്വാസമേകുന്നതാണ്. പുതിയ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തുക ജനുവരിയിലാണെന്നതും വിപണിക്കു താൽക്കാലത്തേക്ക് ആശ്വസിക്കാൻ വക നൽകുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയുടെ വളർച്ചയും വിപണിക്കു പ്രതീക്ഷയേകുന്നതാണ്. ഏറ്റവും വേഗത്തിലുള്ള സാമ്പത്തിക വളർച്ച ഇന്ത്യയിലാണെന്നു രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) ആവർത്തിക്കുന്നു. വാഹന വിൽപന, യുപിഐ ഇടപാടുകളുടെ മൂല്യം, ജിഎസ്‌ടി വരുമാനം, ഇന്ധന ഉപയോഗം, സ്‌റ്റീലിന്റെയും സിമന്റിന്റെയും ഉൽപാദനം തുടങ്ങിയവയുടെ ഏറ്റവും പുതിയ കണക്കുകളിലും വിപണിക്കു പ്രതീക്ഷയർപ്പിക്കാം. വിദേശ ധനസ്‌ഥാപനങ്ങൾ ഇന്ത്യയെ ഉപേക്ഷിച്ചു ചൈനയിലേക്കു ചേക്കേറുന്നതും മറ്റും മൂലം വിപണി തൽക്കാലം നേരിടുന്ന തിരിച്ചടികളിൽ നിരാശപ്പെടേണ്ടതില്ലെന്നർഥം. വിപണിയുടെ ദീർഘകാല സാധ്യതകൾ തീർത്തും ശോഭനമാണെന്നു പറയാം.
∙ കയറ്റിറക്കങ്ങളോടുള്ള പ്രതികരണം
മുഹൂർത്ത വ്യാപാരത്തോടെ അവസാനിച്ച കഴിഞ്ഞ വ്യാപാരവാരത്തിൽ നിഫ്‌റ്റി അവസാനിച്ചത് 24,304.35 പോയിന്റിലാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് ഇന്നു വ്യാപാരം പുനരാരംഭിക്കുന്നത് എന്നതിനാൽ ഈ ആഴ്‌ചയിൽ വില സൂചികകളിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ വിപണിയുടെ താൽക്കാലിക പ്രതികരണം മാത്രമായിരിക്കും. അതുകൊണ്ടുതന്നെ സൂചികകൾക്കുള്ള പിന്തുണയുടെ നിലവാരത്തിനോ പ്രതിരോധത്തിന്റെ പരിധിക്കോ പ്രസക്‌തിയില്ല.
എസ്‌ബിഐ, എൽഐസി, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽഐസി, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്‌റ്റീൽ, ടൈറ്റൻ തുടങ്ങിയ പല പ്രമുഖ കമ്പനികളുടെയും പ്രവർത്തന ഫലങ്ങൾ പരിഗണിക്കാൻ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ഈ ആഴ്‌ച യോഗം ചേരുന്നുണ്ട്. ഈ കമ്പനികളിൽനിന്നുള്ള കണക്കുകളും വിപണിയിൽ ചലനങ്ങളുണ്ടാക്കാം.
ഇന്ന്: എബിബി, ഐആർസിടിസി.
നാളെ: ഡോ. റെഡ്‌ഡീസ്, ടൈറ്റൻ, ഗെയ്‌ൽ.
6ന്: ടാറ്റ സ്‌റ്റീൽ, അപ്പോളോ ഹോസ്‌പിറ്റൽ, ജിൻഡാൽ സ്‌റ്റീൽ, പവർ ഗ്രിഡ് കോർപറേഷൻ.
7ന്: ട്രെന്റ്, എം & എം, എൻഎച്ച്‌പിസി.
8ന്: ടാറ്റ മോട്ടോഴ്‌സ്, സ്‌റ്റേറ്റ് ്‌ബാങ്ക് ഓഫ് ഇന്ത്യ, എൽഐസി, ഇൻഫോ എഡ്‌ജ്.
9ന്: ഏഷ്യൻ പെയിന്റ്‌സ്.