32 മാസം പിന്നിടുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം മറ്റു ലോക രാഷ്ട്രങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനേക്കാള്‍ പിന്നിലാണ്‌. ഇസ്രയേലും ഹമാസും തമ്മില്‍ ഗാസയില്‍ തുടങ്ങിയ യുദ്ധം ലെബനനിലേക്കും ഇറാനിലേക്കും വ്യാപിച്ചതും ദിനംപ്രതി എന്നോണം ഈ പ്രദേശത്തു പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നതുമാണ്‌ ഒരു വര്‍ഷത്തിലേറെ പിന്നിട്ടിട്ടും ഈ യുദ്ധം ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുവാനുള്ള കാരണം. എന്നാല്‍ ഇറാനും ഇസ്രയേലും അങ്ങോട്ടുമിങ്ങോട്ടും മിസൈല്‍ വര്‍ഷം നടത്തുമ്പോള്‍ റഷ്യ- യുക്രെയ്ൻ പോര്‍മുഖത്ത്‌ ലോക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ ഉണ്ടായേക്കാവുന്ന ഒരു സംഭവം അരങ്ങേറി. ഇത്‌ വരെ റഷ്യയുടെ സുഹൃത്തുക്കളായ രാജ്യങ്ങള്‍ അവര്‍ക്ക്‌ രഹസ്യമായാണ്‌ സഹായം നല്‍കിയിരുന്നത്‌. എന്നാല്‍ തങ്ങളുടെ പട്ടാളത്തെ യുദ്ധഭൂമിയില്‍ ഇറക്കുക വഴി നിലവിലെ സ്ഥിതി ഉത്തര കൊറിയ മാറ്റിമറിക്കുന്ന കാഴ്ചയാണ്‌ ഇന്ന്‌ ലോകം കാണുന്നത്‌. ഈ വാര്‍ത്ത യുഎസിന്റെയും നാറ്റോയുടെയും ഔദ്യോഗിക വക്താക്കള്‍ സ്ഥിരീകരിച്ചതിനാല്‍ ഇത്‌ അവിശ്വസിക്കേണ്ട കാര്യവുമില്ല. ലോക രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ താരതമ്യേന ഒറ്റപ്പെട്ടു കഴിയുന്ന ഒരു രാജ്യമാണ്‌ ഉത്തര കൊറിയ. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ പല രാജ്യാന്തര സംഘടനകളിലും അംഗമാണെങ്കിലും ഉത്തര കൊറിയക്ക്‌ വളരെ കുറച്ചു രാജ്യങ്ങളുമായി മാത്രമേ സജീവ നയതന്ത്ര ബന്ധമുള്ളൂ. യുഎസ്, ജപ്പാന്‍ മുതലായ ചില രാജ്യങ്ങളുമായി ഈ രാഷ്ട്രത്തിനു നയതന്ത്ര ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്‌. ഇന്ത്യയും ഉത്തര കൊറിയയും തമ്മില്‍ 1962 മുതല്‍ നയതന്ത്രബന്ധമുണ്ട്‌. ഇവരുടെ തലസ്ഥാനമായ യോങ്യാങില്‍ ഇന്ത്യയുടെ എംബസി പ്രവര്‍ത്തിക്കുന്നുമുണ്ട്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

32 മാസം പിന്നിടുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം മറ്റു ലോക രാഷ്ട്രങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനേക്കാള്‍ പിന്നിലാണ്‌. ഇസ്രയേലും ഹമാസും തമ്മില്‍ ഗാസയില്‍ തുടങ്ങിയ യുദ്ധം ലെബനനിലേക്കും ഇറാനിലേക്കും വ്യാപിച്ചതും ദിനംപ്രതി എന്നോണം ഈ പ്രദേശത്തു പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നതുമാണ്‌ ഒരു വര്‍ഷത്തിലേറെ പിന്നിട്ടിട്ടും ഈ യുദ്ധം ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുവാനുള്ള കാരണം. എന്നാല്‍ ഇറാനും ഇസ്രയേലും അങ്ങോട്ടുമിങ്ങോട്ടും മിസൈല്‍ വര്‍ഷം നടത്തുമ്പോള്‍ റഷ്യ- യുക്രെയ്ൻ പോര്‍മുഖത്ത്‌ ലോക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ ഉണ്ടായേക്കാവുന്ന ഒരു സംഭവം അരങ്ങേറി.

ഇത്‌ വരെ റഷ്യയുടെ സുഹൃത്തുക്കളായ രാജ്യങ്ങള്‍ അവര്‍ക്ക്‌ രഹസ്യമായാണ്‌ സഹായം നല്‍കിയിരുന്നത്‌. എന്നാല്‍ തങ്ങളുടെ പട്ടാളത്തെ യുദ്ധഭൂമിയില്‍ ഇറക്കുക വഴി നിലവിലെ സ്ഥിതി ഉത്തര കൊറിയ മാറ്റിമറിക്കുന്ന കാഴ്ചയാണ്‌ ഇന്ന്‌ ലോകം കാണുന്നത്‌. ഈ വാര്‍ത്ത യുഎസിന്റെയും നാറ്റോയുടെയും ഔദ്യോഗിക വക്താക്കള്‍ സ്ഥിരീകരിച്ചതിനാല്‍ ഇത്‌ അവിശ്വസിക്കേണ്ട കാര്യവുമില്ല. ലോക രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ താരതമ്യേന ഒറ്റപ്പെട്ടു കഴിയുന്ന ഒരു രാജ്യമാണ്‌ ഉത്തര കൊറിയ. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ പല രാജ്യാന്തര സംഘടനകളിലും അംഗമാണെങ്കിലും ഉത്തര കൊറിയക്ക്‌ വളരെ കുറച്ചു രാജ്യങ്ങളുമായി മാത്രമേ സജീവ നയതന്ത്ര ബന്ധമുള്ളൂ. യുഎസ്, ജപ്പാന്‍ മുതലായ ചില രാജ്യങ്ങളുമായി ഈ രാഷ്ട്രത്തിനു നയതന്ത്ര ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്‌. ഇന്ത്യയും ഉത്തര കൊറിയയും തമ്മില്‍ 1962 മുതല്‍ നയതന്ത്രബന്ധമുണ്ട്‌. ഇവരുടെ തലസ്ഥാനമായ യോങ്യാങില്‍ ഇന്ത്യയുടെ എംബസി പ്രവര്‍ത്തിക്കുന്നുമുണ്ട്‌.

യുക്രെയ്ൻ – റഷ്യ യുദ്ധത്തിന്റെ ഫലമായി ദുരിതത്തിലായ യുക്രെയ്ൻ വിദ്യാർഥികൾ യുഎൻ ആസ്ഥാനത്തിന്റെ മുന്നിൽ പ്രതിഷേധിക്കുന്നു. (Photo by Sergei SUPINSKY / AFP)
ADVERTISEMENT

∙ രണ്ടായി പിളർന്ന കൊറിയ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ജപ്പാന്‍ ഒരു സാമ്രാജ്യത്വ ശക്തിയായി വളര്‍ന്നപ്പോള്‍ അവര്‍ ആദ്യം പിടിച്ചടക്കിയ പ്രദേശം കൊറിയന്‍ അര്‍ദ്ധദ്വീപാണ്‌. 1910 മുതല്‍ രണ്ടാം ലോക മഹായുദ്ധം കഴിയുന്നത്‌ വരെ ഇത് ജപ്പാന്റെ കീഴില്‍ ആയിരുന്നു. യുദ്ധം കഴിഞ്ഞപ്പോള്‍ ഈ അര്‍ദ്ധദ്വീപിന്റെ വടക്കന്‍ ഭാഗം സോവിയറ്റ്‌ യൂണിയന്റെ കൈവശവും തെക്കന്‍ ഭാഗം യുഎസിന്റെ കൈയിലും ആയിരുന്നു. ഈ രണ്ടു ഭാഗങ്ങളും യോജിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. സോവിയറ്റ്‌ യൂണിയനും യുഎസും ഇവിടെ നിന്നും 1948ല്‍ പിന്മാറിയപ്പോള്‍ രണ്ടു കൊറിയകള്‍ നിലവില്‍ വന്നു- കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ മുറുകെ പിടിക്കുന്ന ഉത്തര കൊറിയയും യുഎസിനോട് പ്രകടമായ ചായ്‌വുള്ള ദക്ഷിണ കൊറിയയും.

നോർത്ത് കൊറിയയുടെ നേതാവ് കിം ജോങ് ഉന്നും സൗത്ത് കൊറിയയുടെ പ്രസിഡന്റ് മൂൺ ജേ ഇന്നും ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ അഭിവാദ്യം ചെയ്യുന്നു (Photo: x/@Pillandia)

1950ല്‍ ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിച്ചു കീഴ്പെടുത്തുവാന്‍ ശ്രമിച്ചു. ഈ യുദ്ധത്തില്‍ ദക്ഷിണ കൊറിയയെ യുഎസും ഉത്തര കൊറിയയെ ചൈനയും സൈനികമായി സഹായിച്ചു. ചൈനയുടെ സേന യുദ്ധത്തിനിറങ്ങിയതിനു ശേഷമാണ്‌ യുഎസ് സൈന്യത്തെ ഉത്തര കൊറിയയില്‍ നിന്നും പിന്തള്ളുവാന്‍ സാധിച്ചത്‌. 1953ൽ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ വഴി 38 ഡിഗ്രി ലാറ്റിട്യൂഡിന്‌ വടക്കുള്ള പ്രദേശം ഉത്തര കൊറിയയും അതിനു തെക്കുള്ളത്‌ ദക്ഷിണ കൊറിയയും കൈവശപ്പെടുത്തി. അങ്ങനെ ആ കാലം മുതല്‍ പരസ്പര വൈരികളായി 38 ഡിഗ്രി ലാറ്റിട്യൂഡിന്റെ വടക്കും തെക്കുമായി രണ്ടു കൊറിയകള്‍ സ്ഥിതി ചെയ്യുന്നു.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനം നടപ്പിലാക്കിയെങ്കിലും ഉത്തര കൊറിയ സോവിയറ്റ്‌ യൂണിയന്റെ നിര്‍ദേശങ്ങള്‍ പാടെ വിഴുങ്ങുന്ന ഒരു അടിമ രാജ്യമായി മാറിയില്ല. അവിടെ അധികാരത്തില്‍ ഉണ്ടായിരുന്ന കിം ഇല്‍ സങ്‌ നികിത ക്രൂഷ്ചേവിനെ വരെ ധിക്കരിക്കുവാനുള്ള നെഞ്ചുറപ്പ്‌ കാണിച്ച നേതാവാണ്‌. സോവിയറ്റ്‌ യൂണിയനും ചൈനയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തപ്പോള്‍ കിം ഇല്‍ സങ്‌ ആ അവസരം മുതലെടുത്തു. ചൈനയും ഉത്തര കൊറിയയും തമ്മില്‍ 1961ല്‍ പരസ്പര സഹായത്തിനും സഹകരണത്തിനും വേണ്ടി ഒരു കരാര്‍ ഒപ്പ്‌ വച്ചു. ഇതിനു പുറമെ അദ്ദേഹം ഉത്തര കൊറിയയെ ചേരിചേരാ നയം പിന്തുടരുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ചേർക്കുകയും ആ പ്രസ്ഥാനത്തില്‍ ഉശിരോടെ പ്രയത്നിച്ച് അതിന്റെ നേതൃനിരയിലേക്ക്‌ ഉയരുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്തു ഉത്തര കൊറിയയില്‍ വ്യവസായവൽക്കരണം നടന്നു. പല മേഖകളിലും കാരൃമായ പുരോഗതിയും ഉണ്ടായി. 

കിം ഇൽ സങിനെ പ്രകീർത്തിച്ചുകൊണ്ട് സൗത്ത് കൊറിയയുടെ അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന സ്തൂപം. (Photo by KIM JAE-HWAN / AFP)
ADVERTISEMENT

എന്നാല്‍ 1992ല്‍ കിം ഇല്‍ സങിന്റെ മരണശേഷം അധികാരത്തില്‍ വന്ന അദ്ദേഹത്തിന്റെ പുത്രന്‍ കിം ജോങ് ഇല്‍ന്റെ ഭരണത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉടലെടുത്തു. എന്ത്‌ വില കൊടുത്തും ശക്തമായ സൈന്യത്തിന്‌ മുന്‍ഗണന നല്‍കണമെന്ന നയവും തുടരെത്തുടരെ ഉണ്ടായ വെള്ളപ്പൊക്കവും മൂലം കനത്ത ഭക്ഷ്യപ്രതിസന്ധിയും പട്ടിണിയും ഈ രാജ്യത്തുണ്ടായി. ഇതൊന്നും വകവയ്ക്കാതെ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയതും ആണവായുധങ്ങള്‍ നിർമിക്കുവാനുള്ള ശ്രമം തുടങ്ങിയതും ഉത്തര കൊറിയയെ യുഎസിന്റെ സംശയദൃഷ്ടിയിലാക്കി. ഇറാനും ഇറാഖിനുമൊപ്പം ഉത്തര കൊറിയയും ലോകസമാധാനം നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന ‘തിന്മയുടെ അച്ചുതണ്ടിന്റെ’ ഭാഗമാണെന്ന്‌ യുഎസ് പ്രസിഡന്റ് ജോര്‍ജ്‌ ബുഷ്‌ 2002ല്‍ പ്രഖ്യാപിച്ചത്‌ ഈ സാഹചര്യത്തിലാണ്‌. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ 2006ല്‍ ഉത്തര കൊറിയ ആദ്യത്തെ ആണവായുധ പരീക്ഷണം നടത്തി. ഇതിനെ തുടര്‍ന്ന്‌ ഐക്യരാഷ്ട്ര സഭ ഈ രാജ്യത്തിന്‌ മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.

∙ യുഎസുമായി ഇടയുന്നു

2011ല്‍ കിം ജോങ് ഇല്‍ന്റെ മരണശേഷം അദ്ദേഹത്തിന്റെ ഇളയ മകനായ കിം ജോങ് ഉന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റു. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനോടൊപ്പം തന്നെ ഹൈഡ്രജന്‍ ബോംബും ദീര്‍ഘ ദൂര മിസൈലുകളും ഉണ്ടാക്കുവാന്‍ കിം ജോങ് ഉന്‍ തയാറെടുത്തത്‌ യുഎസിനെ ചൊടിപ്പിച്ചു. ഡോണള്‍ഡ്‌ ട്രംപ്‌ പ്രസിഡന്റ് ആയതിനു ശേഷം അദ്ദേഹവും കിം ജോങ് ഉന്നുമായുള്ള പരസ്യമായ വാഗ്വാദങ്ങള്‍ ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. 2017ല്‍ ഉത്തര കൊറിയ യുഎസ് വരെ എത്തുവാന്‍ കെല്‍പ്പുള്ള മിസൈല്‍ പരീക്ഷിച്ചതും ഹൈഡ്രജന്‍ ബോംബ്‌ സ്ഫോടനം നടത്തിയെന്ന വാര്‍ത്ത പരന്നതും വലിയ തോതില്‍ സംഘര്‍ഷത്തിന്‌ വഴിവച്ചു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നോർത്ത് കൊറിയയുടെ നേതാവ് കിം ജോങ് ഉന്നും കണ്ടുമുട്ടിയപ്പോൾ (Photo by Brendan Smialowski / AFP)

പക്ഷേ ദക്ഷിണ കൊറിയ മുന്‍കൈയെടുത്തു നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ട്രംപും കിം ജോങ് ഉനും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടന്നു. ഇതിനു ശേഷം ഉത്തര കൊറിയയുടെ സുരക്ഷയ്ക്ക്‌ യുഎസ് ഉറപ്പ്‌ നല്‍കുന്നതിന്‌ പകരമായി കൊറിയന്‍ അര്‍ദ്ധദ്വീപ് ആണവായുധ വിമുക്തമാക്കുവാന്‍ നടപടികള്‍ എടുക്കുമെന്ന്‌ കിം ജോങ് ഉന്നും പ്രഖ്യാപിച്ചു. ഈ പ്രദേശത്തുള്ള സമുദ്രത്തില്‍ നാവിക സേനയുടെ അഭ്യാസങ്ങള്‍ നടത്തുന്നത്‌ യുഎസും നിര്‍ത്തി വച്ചു. ഇതോടെ ഇവിടെ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് തല്‍ക്കാലത്തേക്കെങ്കിലും ഒരു പരിധി വരെ അയവ്‌ വന്നു.

ADVERTISEMENT

പക്ഷേ 2022ല്‍ ഒരു ദീര്‍ഘ ദൂര മിസൈല്‍ പരീക്ഷണം നടത്തിക്കൊണ്ട് കിം ജോങ് ഉന്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചു. വേണ്ടി വന്നാല്‍ ഒരു യുദ്ധം വഴിയാണെങ്കില്‍ പോലും ദക്ഷിണ കൊറിയ പിടിച്ചെടുത്ത് കൊറിയയുടെ ഏകീകരണം നടത്തുവാനുള്ള തന്റെ ലക്ഷ്യം അദ്ദേഹം ലോകത്തെ അറിയിച്ചു. ഇതോടെ ഈ പ്രദേശം വീണ്ടും സംഘര്‍ഷത്തിന്റെ നിഴലിലായി. ഇതിനിടെ ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. 1980കള്‍ക്ക്‌ ശേഷം ചൈന സാമ്പത്തിക ഉദാരവൽകരണത്തിന്റെ പാത തിരഞ്ഞെടുത്തത്‌ മുതല്‍ ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തില്‍ ചില ചെറിയ വിള്ളലുകള്‍ വിണു തുടങ്ങി. എന്നാലും ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും ഉണ്ടായപ്പോള്‍ ചൈന സഹായഹസ്തം നീട്ടുവാന്‍ ഒരു മടിയും കാണിച്ചില്ല.

നോർത്ത് കൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തിന്റെ ചിത്രം. (Photo by KCNA VIA KNS / AFP)

കിം ജോങ് ഉന്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ ചൈനയുമായുള്ള ബന്ധം കാര്യമായി മെച്ചപ്പെട്ടില്ല. ഉത്തര കൊറിയ 2017ല്‍ നടത്തിയ മിസൈല്‍- ആണവായുധ പരീക്ഷണങ്ങളെ ചൈന പരസ്യമായി വിമര്‍ശിച്ചിരുന്നു. 2018ല്‍ കിം ജോങ് ഉന്‍ ചൈനയില്‍ പോയി ഷി ജിന്‍പിങിനെ കണ്ടതിനു ശേഷമാണ്‌ ബന്ധത്തിലുള്ള ഊഷ്മളത പുനസ്ഥാപിക്കുവാന്‍ സാധിച്ചത്‌. അടുത്തകാലം വരെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒരു ഒറ്റയാന്‍ കണക്കെ പെരുമാറിയിരുന്ന ഉത്തര കൊറിയയുടെ ഏക സുഹൃത്ത് എന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചൈന മാത്രമായിരുന്നു.

∙ റഷ്യയുമായുള്ള ബന്ധം

സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയ്ക്ക്‌ ശേഷം നിലവില്‍ വന്ന റഷ്യയുമായി ആദ്യ വര്‍ഷങ്ങളില്‍ നല്ല ബന്ധം ഉണ്ടായിരുന്നില്ല. ഏന്നാല്‍ വ്ളാഡിമിര്‍ പുട്ടിന്‍ അധികാരത്തില്‍ വന്നതിനു ശേഷം അധികം താമസിയാതെ അദ്ദേഹം യോങ്യാങ്‌ സന്ദര്‍ശിച്ചത്‌ ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുവാനുള്ള നീക്കമായി പലരും കണ്ടെങ്കിലും അങ്ങനെ സംഭവിച്ചില്ല. ഉത്തര കൊറിയയുടെ പക്കല്‍ ആണവായുധങ്ങള്‍ ഉണ്ടാകുന്നതിനോട്‌ റഷ്യയ്ക്ക്‌ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട്‌ തന്നെ ഐക്യരാഷ്ട്ര സഭ നടപ്പാക്കിയ സാമ്പത്തിക ഉപരോധങ്ങള്‍ റഷ്യയും പിന്തുണച്ചു. എന്നാല്‍ ഉത്തര കൊറിയ റഷ്യയ്ക്ക്‌ മടക്കി കൊടുക്കുവാനുണ്ടായിരുന്ന 12 ബില്യണ്‍ ഡോളറിന്റെ കടത്തില്‍ 90 ശതമാനം എഴുതി തള്ളുവാൻ 2012ല്‍ പുട്ടിൻ തീരുമാനിച്ചതോടെ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുത്തു തുടങ്ങി.

റഷ്യ ‘വീറ്റോ’ അധികാരമുള്ള ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ സ്ഥിര അംഗമാണ്‌. ഉത്തര കൊറിയയുടെ മേലുള്ള പരിശോധനകളും ഉപരോധങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ വരുമ്പോള്‍ റഷ്യ ‘വീറ്റോ’ അധികാരം ഉപയോഗിച്ച്‌ തങ്ങളുടെ സുഹൃത്തിനെ സംരക്ഷിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പിക്കാം. 

2019 ല്‍ കിം ജോങ് ഉന്‍ വ്ലാഡിവോസ്റ്റോക്കില്‍ ചെന്ന്‌ പുട്ടിനെ കണ്ടു ചര്‍ച്ച നടത്തിയതോടെ ഇവര്‍ തമ്മില്‍ ഒരു സൗഹൃദവും ഉടലെടുത്തു. 2022ല്‍ റഷ്യ യുക്രെയ്നെ ആക്രമിച്ചപ്പോള്‍ റഷ്യയെ വിമര്‍ശിച്ചുള്ള ഐക്യരാഷ്ട്ര സഭ പ്രമേയം ഉത്തര കൊറിയ പിന്തുണച്ചില്ല. 2024ല്‍ യോങ്യാങ്‌ സന്ദര്‍ശിച്ച പുട്ടിൻ യുക്രെയ്നുമായുള്ള യുദ്ധത്തില്‍ ഉത്തര കൊറിയ നല്‍കുന്ന പിന്തുണയ്ക്ക്‌ നന്ദി പറഞ്ഞു. അതോടൊപ്പം തന്നെ ഇരു രാഷ്ട്രങ്ങളും ഒരു ‘കോംപ്രിഹെന്‍സീവ്‌ സ്ട്രാറ്റജിക്‌ പാർട്ണർഷിപ്’ ഉടമ്പടിയില്‍ ഒപ്പ് വച്ചു. ഈ ഉടമ്പടിയിലെ നാലാം വകുപ്പ്‌ പ്രകാരം ഇവരില്‍ ഒരു രാഷ്ട്രത്തിനു നേരെ ആക്രമണം ഉണ്ടായാല്‍ മറ്റേ രാഷ്ട്രം കാലവിളംബം കൂടാതെ സൈനിക സഹായം ഉൾപ്പെടെ ചെയ്തു കൊടുക്കുവാന്‍ ബാധ്യസ്ഥരാണ്‌.

യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍ യുഎസും പാശ്ചാത്യ രാജ്യങ്ങളും റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും യുദ്ധത്തിനാവശ്യമായ ഉപകരണങ്ങളും സാമഗ്രികളും റഷ്യക്ക്‌ നല്‍കുന്നതില്‍ നിന്നും ബാക്കി രാഷ്ട്രങ്ങളെ വിലക്കുകയും ചെയ്തു. എന്നാല്‍ ഉത്തര കൊറിയ ഇത്‌ ഗൗനിച്ചില്ലെന്നു മാത്രമല്ല യുദ്ധത്തിനാവശ്യമായ സാമഗ്രികള്‍ റഷ്യക്ക്‌ യഥേഷ്ടം നല്‍കുകയും ചെയ്തു. ഇതിനെല്ലാം പുറമെയാണ്‌ ഇപ്പോള്‍ ഉത്തര കൊറിയന്‍ സേനയെ യുക്രെയ്നിനെതിരെ യുദ്ധഭൂമിയില്‍ വിന്യസിക്കുന്നത്‌. റഷ്യയെ സംബന്ധിച്ചിടത്തോളം രണ്ടര വര്‍ഷത്തിലേറെയായി നടക്കുന്ന, എവിടെയും എത്താതെ നീങ്ങുന്ന, ഈ യുദ്ധത്തില്‍ തങ്ങള്‍ക്ക്‌ വേണ്ടി പോരാടുവാന്‍ വേറൊരു രാജ്യത്തു നിന്നും സേനയേയും സൈനികരേയും ലഭിക്കുന്നത്‌ ഒരു വലിയ നയതന്ത്ര വിജയം തന്നെയാണ്‌.

നോർത്ത് കൊറിയൻ ആർമി ടാങ്കറുകൾ. (Photo by Anthony WALLACE / AFP)

ചുരുങ്ങിയ സമയം കൊണ്ട്‌ യുക്രെയ്നെ മലര്‍ത്തിയടിച്ചു വിജയക്കൊടി പാറിക്കും എന്ന വീരവാദം പറഞ്ഞു റഷ്യ തുടങ്ങിയ യുദ്ധം ഒരു പരിഹാരവും കാണാതെ അനന്തമായി നീളുകയാണ്‌. യുദ്ധം ഉണ്ടാക്കുന്ന ഞെരുക്കത്തിന്‌ പുറമെ പാശ്ചാത്യ ലോകം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധവും കൂടി ചേര്‍ന്ന്‌ റഷ്യയുടെ സാമ്പത്തിക നില പരുങ്ങലില്‍ ആക്കിയിട്ടുണ്ട്‌. ഇതിനു പുറമെ യുദ്ധം സൈനികരെയും ജനങ്ങളെയും പരിക്ഷീണിതരാക്കിയിട്ടുമുണ്ട്‌. ഓഗസ്റ്റ്‌ മാസത്തില്‍ യുക്രെയ്ൻ റഷ്യയുടെ കർക്സ് പ്രദേശത്തേക്ക്‌ നടത്തിയ കടന്നുകയറ്റം മോസ്‌കോയ്ക്ക് നാണക്കേടുണ്ടാക്കിയെങ്കിലും ഇത്‌ വരെ ശത്രു പട്ടാളത്തെ അവിടെ നിന്നും ഒഴിപ്പിക്കുവാന്‍ റഷ്യക്ക്‌ സാധിച്ചിട്ടില്ല.

റഷ്യ ആക്രമണം കേന്ദ്രീകരിച്ചിട്ടുള്ള കിഴക്കന്‍ മേഖലയില്‍ നിന്നും സൈനികരെ പിന്‍വലിച്ചാല്‍ മാത്രമേ കര്‍ക്സിൽ നിന്നും യുക്രെയ്ൻ പട്ടാളത്തെ പിന്തള്ളുവാന്‍ സാധിക്കുള്ളൂ. പക്ഷേ ഇങ്ങനെ ഒരു നടപടി എടുത്താല്‍ അത്‌ കിഴക്കന്‍ മേഖലയിലെ മുന്നേറ്റത്തെ സാരമായി ബാധിക്കും. ഈ സാഹചര്യത്തില്‍ യുദ്ധം ചെയ്യുവാന്‍ വെമ്പി നില്‍ക്കുന്ന ഉത്സാഹഭരിതരായ കൊറിയന്‍ സേനയെ കര്‍സ്കില്‍ വിന്യസിക്കുവാന്‍ കഴിഞ്ഞാല്‍ കിഴക്കന്‍ മേഖലയില്‍ തിരിച്ചടികള്‍ നേരിടാതെ യുക്രെയ്ൻ സേനയെ പിന്തള്ളുവാന്‍ കഴിഞ്ഞേക്കും. തങ്ങളുടെ സേനയെ റഷ്യയില്‍ യുദ്ധത്തിനയച്ചത്‌ കൊണ്ട്‌ ഉത്തര കൊറിയയ്ക്ക്‌ എന്താണ്‌ നേട്ടം?

നോർത്ത് കൊറിയയുടെ നേതാവ് കിം ജോങ് ഉൻ (Handout / South Korea's Joint Chiefs of Staff / AFP)

ഏറ്റവും ബുദ്ധിമുട്ടുള്ള കാലത്തു കൂടെ നില്‍ക്കുന്നവനാണ്‌ ഉത്തമ സുഹൃത്തെങ്കില്‍ ഇന്ന്‌ റഷ്യയുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് ഉത്തര കൊറിയയാണ്‌. ഈ ആപല്‍ഘട്ടത്തില്‍ റഷ്യയുടെ ഒപ്പം നില്‍ക്കുന്നതിനു പുറമെ അവര്‍ക്ക്‌ വേണ്ടി പൊരുതുവാന്‍ സൈനികരെ യാതൊരു മടിയും കൂടാതെ അയയ്ക്കുവാന്‍ തയാറായ ഉത്തര കൊറിയയോടും കിം ജോങ് ഉന്നിനോടും റഷ്യയും പുട്ടിനും എന്നും കടപ്പെട്ടിരിക്കും. അതുകൊണ്ട്‌ തന്നെ സാമ്പത്തിക നേട്ടങ്ങള്‍ക്ക്‌ പുറമെ ഇതിനു പ്രത്യുപകാരമായി ബഹിരാകാശ മേഖലയിലെ സാങ്കേതിക വിദ്യയും ജ്ഞാനവും റഷ്യ ഉത്തര കൊറിയയ്ക്ക്‌ നല്‍കുമെന്ന്‌ നിരീക്ഷകര്‍ കരുതുന്നു. ഇത്‌ ഉപയോഗിച്ചു കൂടുതല്‍ ശക്തമായ ദീഘ ദൂര മിസൈലുകള്‍ നിർമിക്കാമെന്ന്‌ മാത്രമല്ല ചാരവൃത്തിക്കുള്ള ഉപഗ്രഹങ്ങളും ഉണ്ടാക്കുവാന്‍ സാധിക്കും. ഇത്‌ ഉത്തര കൊറിയയുടെ സൈനിക ശക്തി വര്‍ധിപ്പിക്കുവാന്‍ തീര്‍ച്ചയായും ഉപകരിക്കും.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും നോർത്ത് കൊറിയയുടെ നേതാവ് കിം ജോങ് ഉന്നും (Korean Central News Agency/Korea News Service via AP)

റഷ്യ ‘വീറ്റോ’ അധികാരമുള്ള ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ സ്ഥിര അംഗമാണ്‌. ഉത്തര കൊറിയയുടെ മേലുള്ള പരിശോധനകളും ഉപരോധങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ വരുമ്പോള്‍ റഷ്യ ‘വീറ്റോ’ അധികാരം ഉപയോഗിച്ച്‌ തങ്ങളുടെ സുഹൃത്തിനെ സംരക്ഷിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പിക്കാം. ഇത്‌ കൂടുതല്‍ ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കുവാനും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തുവാനും ഉത്തര കൊറിയയ്ക്ക്‌ കരുത്തു നല്‍കും. ഇന്ന്‌ ലോകത്തിലെ സൈന്യങ്ങളില്‍ വച്ച്‌ ആള്‍ബലം കൊണ്ട്‌ നാലാം സ്ഥാനത്താണ്‌ ഉത്തര കൊറിയ നില്‍ക്കുന്നത്‌. ഇവിടെ പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാരും സൈനിക സേവനം നിര്‍ബന്ധമായി ചെയ്തിരിക്കേണ്ടതാണ്‌. 

ആ രാജ്യം തങ്ങളുടെ സൈന്യത്തെ സുസജ്ജമായി നിര്‍ത്തുവാന്‍ ധാരാളം പണം ചെലവഴിക്കുന്നുണ്ട്‌. പക്ഷേ ഈ സേനയ്ക്ക്‌ യഥാര്‍ത്ഥ യുദ്ധത്തില്‍ പങ്കെടുത്താല്‍ മാത്രം ലഭിക്കുന്ന അനുഭവസമ്പത്ത്‌ ഇത്‌ വരെ കിട്ടിയിട്ടില്ല. റഷ്യക്ക്‌ വേണ്ടി യുക്രെയ്നിൽ പോരാടുമ്പോള്‍ ഈ ന്യൂനത താനേ മാറിക്കിട്ടും.

ഈ രീതിയില്‍ ഉത്തര കൊറിയ സൈനികമായി ശക്തി ആർജിച്ചാൽ കിഴക്കന്‍ ഏഷ്യയില്‍ ഇപ്പോള്‍ നിലവിലുള്ള സൈനിക ശക്തിയുടെ സമവാക്യങ്ങള്‍ തിരുത്തി എഴുതേണ്ടതായി വരും. ഇങ്ങനെ സംഭവിച്ചാല്‍ അത്‌ ദക്ഷിണ കൊറിയയെയും ജപ്പാനെയും മാത്രമല്ല ചൈനയെയും പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. തങ്ങളെ മറികടന്ന്‌ ഉത്തര കൊറിയ റഷ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായി പരിണമിച്ചതില്‍ ചൈനക്ക്‌ അപ്രീതിയും അസന്തുഷ്ടിയും ഉണ്ട്‌. ഇതിനു പുറമെ അവര്‍ റഷ്യയുടെ സഹായത്തോടെ തങ്ങളെ വെല്ലുവിളിക്കുവാന്‍ കഴിവുള്ള ഒരു ശക്തിയായി വളര്‍ന്നാല്‍ അത്‌ ചൈനയ്ക്ക്‌ സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാകും. ഇതെല്ലാം മൂലം ഉത്തര കൊറിയയുടെ എല്ലാ നീക്കങ്ങളും അവര്‍ സൂക്ഷ്മതയോടെയും അൽപം സംശയത്തോടും മാത്രമേ കാണുകയുള്ളൂ.

ഉത്തര കൊറിയയുടെ ഈ നീക്കത്തില്‍ യുഎസിനും ആശങ്കകള്‍ ഉണ്ട്‌. അവരുടെ പ്രതികരണം അറിയണമെങ്കില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വരണം. ഇതില്‍ ട്രംപ്‌ വിജയിക്കുകയാണെങ്കില്‍ ഉത്തര കൊറിയക്കെതിരെ ശക്തമായ നടപടികള്‍ പ്രതീക്ഷിക്കാം. കമല ഹാരിസും ഈ കാര്യത്തില്‍ നിഷ്ക്രിയത്വം പാലിക്കുമെന്ന്‌ തോന്നുന്നില്ല. കിം ജോങ് ഉന്നിന്റെ പ്രതികരണങ്ങള്‍ അപക്വവും രീതികള്‍ ഏകാധിത്യപരവും നടപടികള്‍ പ്രവചനാതീതവുമാണെന്ന്‌ ചൈനയ്ക്കും യുഎസിനും നല്ലതു പോലെ അറിയാം.

ഈ സ്വഭാവ വിശേഷതകള്‍ ഉള്ള ഒരു വ്യക്തിയുടെ കൈവശം വന്‍തോതില്‍ നശീകരണം നടത്തുവാന്‍ കെല്‍പുള്ള ആണവായുധങ്ങളും മിസൈലുകളും ഉണ്ടായാല്‍ അത്‌ ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഒരു ഭീഷണിയായി ഭവിക്കും. ഇത്‌ കൊണ്ട്‌ തന്നെ ഇങ്ങനെ ഒരു സാഹചര്യം ഉരുത്തിരിയുന്നത്‌ തടയുവാന്‍ യുഎസും ചൈനയും ഒരുമിച്ചു നീങ്ങിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. റഷ്യക്ക്‌ വേണ്ടി യുക്രെയ്നിൽ പോരാടാൻ തന്റെ സൈന്യത്തെ അയക്കുക വഴി കിം ജോങ് ഉന്‍ ഒരു അപകടം നിറഞ്ഞ പോര്‍മുഖമാണ്‌ തുറന്നിരിക്കുന്നത്‌. ഇതിന്റെ അനന്തര ഭവിഷ്യത്തുകള്‍ എന്തൊക്കെയാണെന്ന്‌ വരും മാസങ്ങള്‍ നമുക്ക്‌ കാണിച്ചു തരും. 

English Summary:

Kim Jong Un's Master Plan: How the Ukraine War Benefits North Korea?