ചില ന്യായാധിപ ചോദ്യങ്ങൾ – വായിക്കാം ‘ഇന്ത്യാ ഫയൽ’
രണ്ടു വർഷം നീണ്ട കാലാവധി അവസാനിക്കാറായിരിക്കെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പരസ്യകുമ്പസാരത്തിനൊത്ത ചില ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ‘ഞാൻ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടന്നോ? ചരിത്രം എന്റെ കാലാവധിയെ എങ്ങനെ വിലയിരുത്തും? മറ്റേതെങ്കിലും രീതിയിൽ പ്രവർത്തിക്കാമായിരുന്നോ? ജഡ്ജിമാരുൾപ്പെടെ നിയമമേഖലയിലുള്ളവർക്കു ഞാൻ കൈമാറുന്ന പൈതൃകമെന്ത്?’ ചോദ്യങ്ങളിൽ പലതും ഉത്തരമില്ലാതെ അവശേഷിക്കുമെന്നും തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തിച്ചുവെന്നതു തനിക്ക് ആശ്വാസം നൽകുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തുടർന്നുപറയുന്നു. ലക്ഷ്യത്തെക്കാൾ മാർഗത്തിലാണ് താൻ ശ്രദ്ധകേന്ദ്രീകരിച്ചത് എന്നൊരു ന്യായവാദവും അദ്ദേഹത്തിനുണ്ട്. ആദ്യ ചോദ്യത്തിന് ഉത്തരം നൽകേണ്ടതു ചീഫ് ജസ്റ്റിസ് തന്നെയാണ്. താൻ എന്താണ് ആഗ്രഹിച്ചതെന്നു കൃത്യമായി അറിയാവുന്നത് അദ്ദേഹത്തിനു മാത്രമാണ്. വാക്കുകളെക്കാൾ, പ്രവൃത്തിയിലൂടെയാവും താൻ സംസാരിക്കുകയെന്നും എല്ലാവിധത്തിലും താൻ പൗരരെ സംരക്ഷിക്കുമെന്നും പദവിയേൽക്കുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു. അവ മാത്രമാണോ ആഗ്രഹിച്ചത്? അതിലേറെയെന്തെങ്കിലും? ആഗ്രഹിച്ചതുപോലെയൊക്കെ സംഭവിച്ചോ ഇല്ലയോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ചീഫ് ജസ്റ്റിസ് എപ്പോഴെങ്കിലും പറയുമായിരിക്കും.

രണ്ടു വർഷം നീണ്ട കാലാവധി അവസാനിക്കാറായിരിക്കെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പരസ്യകുമ്പസാരത്തിനൊത്ത ചില ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ‘ഞാൻ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടന്നോ? ചരിത്രം എന്റെ കാലാവധിയെ എങ്ങനെ വിലയിരുത്തും? മറ്റേതെങ്കിലും രീതിയിൽ പ്രവർത്തിക്കാമായിരുന്നോ? ജഡ്ജിമാരുൾപ്പെടെ നിയമമേഖലയിലുള്ളവർക്കു ഞാൻ കൈമാറുന്ന പൈതൃകമെന്ത്?’ ചോദ്യങ്ങളിൽ പലതും ഉത്തരമില്ലാതെ അവശേഷിക്കുമെന്നും തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തിച്ചുവെന്നതു തനിക്ക് ആശ്വാസം നൽകുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തുടർന്നുപറയുന്നു. ലക്ഷ്യത്തെക്കാൾ മാർഗത്തിലാണ് താൻ ശ്രദ്ധകേന്ദ്രീകരിച്ചത് എന്നൊരു ന്യായവാദവും അദ്ദേഹത്തിനുണ്ട്.
ആദ്യ ചോദ്യത്തിന് ഉത്തരം നൽകേണ്ടതു ചീഫ് ജസ്റ്റിസ് തന്നെയാണ്. താൻ എന്താണ് ആഗ്രഹിച്ചതെന്നു കൃത്യമായി അറിയാവുന്നത് അദ്ദേഹത്തിനു മാത്രമാണ്. വാക്കുകളെക്കാൾ, പ്രവൃത്തിയിലൂടെയാവും താൻ സംസാരിക്കുകയെന്നും എല്ലാവിധത്തിലും താൻ പൗരരെ സംരക്ഷിക്കുമെന്നും പദവിയേൽക്കുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു. അവ മാത്രമാണോ ആഗ്രഹിച്ചത്? അതിലേറെയെന്തെങ്കിലും? ആഗ്രഹിച്ചതുപോലെയൊക്കെ സംഭവിച്ചോ ഇല്ലയോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ചീഫ് ജസ്റ്റിസ് എപ്പോഴെങ്കിലും പറയുമായിരിക്കും.
സുപ്രീം കോടതിയിലെ ജഡ്ജിമാർ വിധിന്യായങ്ങളാൽ വിലയിരുത്തപ്പെടാറുണ്ട്. ചീഫ് ജസ്റ്റിസിന്റെ കാര്യത്തിൽ അങ്ങനെ മാത്രമല്ല. വിധിപറയുന്നതിനപ്പുറം, ജനാധിപത്യ സംവിധാനത്തെ താങ്ങിനിർത്തുന്നതിലെ മൂന്നാം തൂണിന്റെ മുകളിലിരിക്കുമ്പോൾ ഭരണപരമായ ജോലികളുമുണ്ട്. സുപ്രീം കോടതിയിൽ ഓരോ കേസും കേൾക്കേണ്ടത് ഏതു ബെഞ്ച് എന്നു തീരുമാനിക്കുക, ഉന്നത ജുഡീഷ്യറിയിലെ ജഡ്ജിനിയമനത്തിൽ വേണ്ടതായ ജാഗ്രതയും വേഗവും ഉറപ്പാക്കുക, ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം സംരക്ഷിക്കാൻ മുന്നിൽനിൽക്കുക തുടങ്ങി പലതും.
ചരിത്രത്തിന്റെ ഭാഗമാകുംമുൻപേ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലാവധി ഏറക്കുറെ വിശദമായിത്തന്നെ വിലയിരുത്തപ്പെടുകയാണ്. തന്നെക്കുറിച്ചു താൻതന്നെ ഉന്നയിച്ച ചോദ്യങ്ങൾ പലതും ഉത്തരമില്ലാതെ അവശേഷിക്കുമെന്ന ചന്ദ്രചൂഡിന്റെ പ്രതീക്ഷയിൽ കാര്യങ്ങൾ അവസാനിക്കുന്നില്ല. മറ്റു രീതികളിൽ ചീഫ് ജസ്റ്റിസിനു പ്രവർത്തിക്കാമായിരുന്നെന്നും അദ്ദേഹം നല്ലൊരു പൈതൃകമല്ല ഭാവിക്കു കൈമാറുന്നതെന്നും വിധിയെഴുത്തുകൾ വന്നുകഴിഞ്ഞു. ചന്ദ്രചൂഡിൽനിന്നു പലരും ഏറെ പ്രതീക്ഷിച്ചുവെന്നതും അതിനു കാരണമാണ്. ആഴത്തിലും തെളിമയോടെയും ചിന്തിക്കാനും ഏതു സങ്കീർണവിഷയത്തെയും ഭരണഘടനാതത്വങ്ങൾ ചേർത്ത് ഇഴപിരിച്ചെടുക്കാനും അപാരശേഷിയുണ്ടെന്നു ചീഫ് ജസ്റ്റിസാകുംമുൻപേ തെളിയിച്ച് അദ്ദേഹംതന്നെയാണ് പ്രതീക്ഷ നൽകിയതെന്നു പറയാം. ബുദ്ധിജീവികൾ തത്വവ്യാഖ്യാനത്തിൽ കാണിക്കുന്ന അതേ പ്രാഗൽഭ്യം പ്രായോഗികബുദ്ധിയുടെ കാര്യത്തിൽ പ്രതീക്ഷിക്കേണ്ടതില്ലെന്നൊരു ന്യായീകരണം വിലപ്പോവുക പ്രയാസമാണുതാനും.
എന്നാൽ, രാഷ്ട്രീയമായി അഥവാ കേന്ദ്രത്തിലെ ഭരണകക്ഷിക്കു പ്രാധാന്യമുള്ള കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് എടുത്ത തീരുമാനങ്ങൾ പലതും വിമർശിക്കപ്പെട്ടിരിക്കുകയാണ്. പല കേസുകളും എന്തുകൊണ്ട് ജസ്റ്റിസ് ബേല എം.ത്രിവേദിയുടെ ബെഞ്ചിനു നൽകിയെന്നാണ് വിമർശക ചോദ്യം. ഇത്തരമൊരു ആരോപണമാണ് ഏതാനും വർഷംമുൻപ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത്, ചന്ദ്രചൂഡിന്റെ സഹപ്രവർത്തകരായിരുന്ന നാലു ജഡ്ജിമാർ പത്രസമ്മേളനം നടത്തി ഉന്നയിച്ചത്. അവരന്ന് ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തെയും ജനാധിപത്യത്തിന്റെ ഭാവിയെയുംകുറിച്ച് ആശങ്കപ്പെട്ടതാണ്.
അവതരണത്തിലെ അടുക്കും ചിട്ടയും, ഭാഷയിലെ ലാളിത്യം, വാദങ്ങളിലെ വ്യക്തത, കൃത്യമായ അടിക്കുറിപ്പുകൾ തുടങ്ങിയവ പരിഗണിച്ചാൽ ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയ വിധിന്യായങ്ങളോരോന്നും മികച്ച പാഠപുസ്തകങ്ങൾപോലെയാണ്; എങ്ങനെ വിധിന്യായങ്ങളെഴുതണമെന്നതിന് ഉദാഹരണങ്ങൾ. സ്വകാര്യത പൗരരുടെ മൗലികാവകാശമെന്നും ആധാർപദ്ധതി സ്വകാര്യതയുടെ ലംഘനമെന്നും ലൈംഗിക ന്യൂനപക്ഷങ്ങൾക്കു ജീവിതാവകാശത്തിൽ മറ്റാരെയുംപോലെ തുല്യതയുണ്ടെന്നും എത്ര ഗംഭീരമായാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞുവച്ചത്! പ്രഭാഷണങ്ങളിലൂടെ, കോടതിക്കുപുറത്തും മൗലികാവകാശ സംരക്ഷണത്തിന്റെയും വ്യാഖ്യാനത്തിന്റെയും മുഖ്യശബ്ദമായി ചന്ദ്രചൂഡ്; ലിബറൽ ജൂറിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെട്ടു.
വിയോജിപ്പെന്നതു ചലിക്കുന്ന ജനാധിപത്യത്തിന്റെ ലക്ഷണമാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുള്ളതിനാൽ, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈമാറുന്ന പൈതൃകം സംബന്ധിച്ച വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കാതെ വയ്യ. നേരത്തേ പറഞ്ഞ, രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളുടേത് ഒരു വിഷയം മാത്രം. ജഡ്ജി നിയമനത്തിൽ പലപ്പോഴും സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങളും പരിഗണിച്ചെന്നതാണ് മറ്റൊരു വിമർശനം. അയോധ്യ – ബാബ്റി മസ്ജിദ് കേസിലെ വിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടമെന്നാണ് ബിജെപിയുടെ പക്ഷം. അഞ്ചംഗ ബെഞ്ചിലെ ആരാണ് വിധിന്യായം തയാറാക്കിയതെന്നതു വ്യക്തമാക്കപ്പെട്ടതുമില്ല.
ജസ്റ്റിസ് ചന്ദ്രചൂഡാണ് വിധിന്യായം തയാറാക്കിയതെന്ന് അതിന്റെ എഴുത്തുരീതിവച്ച് ഊഹിക്കപ്പെടുകയായിരുന്നു. എന്നാൽ, ഈ ഊഹം ശരിയെന്നു സൂചിപ്പിക്കുക മാത്രമല്ല, തർക്കപരിഹാര വിധിയിൽ തനിക്കു ദൈവസഹായമുണ്ടായെന്നുമാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയിരിക്കുന്നത്. ഈശ്വരവിശ്വാസവും അതിന്റെ പരസ്യപ്രഖ്യാപനവും ജഡ്ജിമാർക്കുൾപ്പെടെ ആർക്കും വിലക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, അയോധ്യാവിധിയെ ദൈവഹിതമായിക്കൂടി വ്യാഖ്യാനിക്കാൻ പ്രേരിപ്പിക്കുന്ന പരസ്യപരാമർശത്തിന്റെ ഉദ്ദേശ്യശുദ്ധി എന്നെങ്കിലും വ്യക്തമായേക്കുമെന്നു കരുതേണ്ടതുണ്ട്.
പൂർണനീതി ഉറപ്പാക്കുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നു സുപ്രീം കോടതി ഇടയ്ക്കിടെ പറയാറുണ്ട്. എന്നാൽ, മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ഭരണം അവസാനിപ്പിച്ച ഗവർണറുടെ നടപടി തെറ്റെന്നുവിധിച്ചപ്പോൾതന്നെ ആ തെറ്റിലൂടെ അധികാരം ലഭിച്ച ഷിൻഡെ സർക്കാർ തുടരാൻ അനുവദിച്ചത്, തിരഞ്ഞെടുപ്പു കടപ്പത്ര പദ്ധതി ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിച്ചശേഷവും പദ്ധതിയുടെ നേട്ടം ലഭിച്ചവരെക്കുറിച്ച് അന്വേഷണം വേണ്ടെന്നു വച്ചത്, പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഹർജികൾ ഇനിയും തീർപ്പാക്കാതിരിക്കുന്നത്, ആരാധനാസ്ഥല നിയമം ആരാധനാലയങ്ങളുടെ സ്വഭാവം പരിശോധിക്കുന്നതിനു തടസ്സമല്ലെന്ന പരാമർശം തുടങ്ങിയവയും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൽനിന്ന് ഇതല്ല പ്രതീക്ഷിച്ചത് എന്ന വിലയിരുത്തലിനാണ് വിമർശകരെ പ്രേരിപ്പിക്കുന്നത്.
ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പിൻവലിച്ച കേന്ദ്ര നടപടി ശരിയോ എന്നതു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലത്ത് ഭരണഘടനാപരമായുണ്ടായ ഏറ്റവും ശ്രദ്ധേയമായ ചോദ്യമായിരുന്നു. ജമ്മു കശ്മീരിനെ മാത്രമല്ല, ഏതു സംസ്ഥാനത്തെയും അത്തരത്തിൽ കേന്ദ്ര താൽപര്യത്തിനു വിധേയമാക്കാമെന്ന ആശങ്ക ഉയർന്നതാണ്. എന്നാൽ, സംസ്ഥാനപദവി ഉടനെ തിരികെനൽകുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പുനൽകിയെന്ന കാരണത്താൽ മാത്രം ആദ്യനടപടി തെറ്റോ ശരിയോ എന്നു വ്യക്തമാക്കാൻ താനെഴുതിയ വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തയാറായില്ല. വിധിവന്ന് ഒരു വർഷമടുക്കാറായിട്ടും സംസ്ഥാനപദവി തിരികെ നൽകാൻ കേന്ദ്രം തയാറാകാത്തതിൽ വിശ്വാസവഞ്ചന മാത്രമാവില്ല ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കാണുന്നത്.
യുഎസ് ജുഡീഷ്യറിയുടെ ചരിത്രത്തിലെ മഹാനാമങ്ങളിലൊന്നാണ് ജസ്റ്റിസ് ബെഞ്ചമിൻ എൻ.കർഡോസോ. വിധിന്യായങ്ങളുടെ ശൈലിയും വ്യാഖ്യാനങ്ങളിലെ ലിബറൽ സമീപനവും ഉൾപ്പെടെ പലതുകൊണ്ടും ശ്രദ്ധേയൻ. സുപ്രീം കോടതിയിലെത്തുംമുൻപ് അദ്ദേഹം ന്യൂയോർക്കിലെ അപ്പീൽ കോടതിയിൽ ചീഫ് ജഡ്ജായിരുന്നു. അരനൂറ്റാണ്ടിനുശേഷം ഈ അപ്പീൽ കോടതിയിൽ ചീഫ് ജഡ്ജായി നിയമിക്കപ്പെട്ട ഒരു വ്യക്തി തന്റെ ഭാര്യയോടു പറഞ്ഞു: ‘ജസ്റ്റിസ് കർഡോസോ ഇരുന്ന കസേരയിലാണ് ഞാനിരിക്കുക’. കോടതിയലക്ഷ്യപ്പേടിയില്ലാത്ത ഭാര്യയുടെ മറുപടി: ‘ഇനി അരനൂറ്റാണ്ടു കഴിഞ്ഞാലും അതു കർഡോസോയുടെ കസേരയായി തുടരും.’ ഇന്ത്യയുടെ 50–ാമത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇരുന്നത് എന്നൊരു വിശേഷണം സുപ്രീം കോടതിയുടെ ഒന്നാം മുറിയിലെ കസേരയ്ക്കു മോഹിക്കാനേ കഴിയൂ.