മഞ്ഞ കുറ്റിയിൽ കുടുക്കരുതേ... മുപ്പതിനായിരം കുടുംബങ്ങളുടെ ഗതിയെന്താകും; ദയവുണ്ടാവണം ചിന്തിക്കാൻ
നേരു പറയാമല്ലോ, പത്രവാർത്തകണ്ട് ഞാൻ അമ്പരന്നു: രൂപരേഖയിലെ സാങ്കേതിക– പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരളത്തിന്റെ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരിക്കുന്നു. ‘ചാലും പൂലും അടങ്ങി’ എന്നു കേരളീയർ
നേരു പറയാമല്ലോ, പത്രവാർത്തകണ്ട് ഞാൻ അമ്പരന്നു: രൂപരേഖയിലെ സാങ്കേതിക– പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരളത്തിന്റെ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരിക്കുന്നു. ‘ചാലും പൂലും അടങ്ങി’ എന്നു കേരളീയർ
നേരു പറയാമല്ലോ, പത്രവാർത്തകണ്ട് ഞാൻ അമ്പരന്നു: രൂപരേഖയിലെ സാങ്കേതിക– പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരളത്തിന്റെ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരിക്കുന്നു. ‘ചാലും പൂലും അടങ്ങി’ എന്നു കേരളീയർ
നേരു പറയാമല്ലോ, പത്രവാർത്തകണ്ട് ഞാൻ അമ്പരന്നു: രൂപരേഖയിലെ സാങ്കേതിക– പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരളത്തിന്റെ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരിക്കുന്നു. ‘ചാലും പൂലും അടങ്ങി’ എന്നു കേരളീയർ ആശ്വസിച്ചിരുന്ന സിൽവർലൈൻ പദ്ധതി പൊടിതട്ടിയെടുക്കാൻ സംസ്ഥാന സർക്കാരിന് ഊർജം നൽകുന്ന പ്രസ്താവനയാണിത്. തമാശ തന്നെ: കേരളത്തിൽ യുഡിഎഫ് കക്ഷികളെക്കാൾ ഊർജത്തോടെ സിൽവർലൈൻ പദ്ധതിയെ എതിർത്തിരുന്ന ബിജെപി നേതൃത്വം കൊടുക്കുന്ന മുന്നണിയാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്. അന്നു പദ്ധതിക്കെതിരെ പ്രചാരവേല നടത്താൻ നിരത്തിലിറങ്ങിയ പ്രധാനപ്പെട്ട ബിജെപി നേതാവ് മുൻ കേന്ദ്രമന്ത്രി വി.മുരളീധരനായിരുന്നു.
തിരുവനന്തപുരത്തുനിന്നു കാസർകോടുവരെ പോകുന്ന അതിവേഗ റെയിൽപാതയാണ് സിൽവർലൈൻ, കെ റെയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത്. 587 കിലോമീറ്റർ ദൂരമുള്ള ഈ റൂട്ടിൽ ഇപ്പോൾ വണ്ടികൾ ഓടാനെടുക്കുന്ന സമയം 12 മണിക്കൂറാണ്. സിൽവർലൈൻ വന്നാൽ അതു മൂന്നര മണിക്കൂറായി കുറയുമെന്നാണ് കണക്ക്. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ഈ അതിവേഗപാതയിൽ 11 സ്റ്റേഷനുകൾ മാത്രമേ ഉണ്ടാകൂ എന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. 2025ൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന പദ്ധതിക്കു മതിപ്പുചെലവ് ഒരു ലക്ഷം കോടിക്കു മുകളിലാണ്. ഇതു വിഭാവനം ചെയ്തിരിക്കുന്നതു കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായിട്ടും.
റെയിൽവേ കേന്ദ്രസർക്കാരിന്റെ വകുപ്പാണ്. ഡൽഹിയുടെ അറിവോ അനുവാദമോ ഇല്ലാതെ ആ കാര്യത്തിൽ സംസ്ഥാനത്തിന് അനങ്ങാൻ കഴിയില്ല. അതൊന്നുമില്ലാതെതന്നെ പിണറായി സർക്കാർ അതിനുവേണ്ടി ധാരാളം പണവും സമയവും അധ്വാനവും പാഴാക്കി. 42 ലക്ഷത്തിലധികം രൂപ അതിന്റെ മഞ്ഞക്കുറ്റി നാട്ടാൻ മാത്രം പൊതുഖജനാവിൽനിന്നു ചെലവാക്കിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരങ്ങളുടെ ചെറുത്തുനിൽപിലാണ് ആ കോപ്രായം തൽക്കാലം നിലച്ചത്. പൊലീസും സിപിഎമ്മുകാരും ആ വകയിലും വീട്ടമ്മമാരെയും ചെറുപ്പക്കാരെയും വയോധികരെയും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാരുടെ മനസ്സിൽനിന്നു മായാൻ സമയമായിട്ടില്ല.കേരളത്തിന്റെ ഇപ്പോഴത്തെ അത്യാവശ്യം സിൽവർലൈനാണോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാനും സാമൂഹികപെൻഷൻ സമയത്തും കാലത്തും എത്തിക്കാനും മറ്റും പ്രയാസപ്പെടുന്ന സംസ്ഥാന ഭരണകൂടത്തിന്റെ മുൻഗണനാക്രമം എന്താണ്?
∙ സിൽവർലൈനിന് എന്താണു കുഴപ്പം?
ഞാൻ കാണുന്ന പ്രധാനപ്പെട്ട സംഗതി ആ പദ്ധതി ആവശ്യപ്പെടുന്ന കുടിയൊഴിപ്പിക്കലാണ്. മുപ്പതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാൽ അതു നടപ്പാക്കാനാവും. ചുരുങ്ങിയത് ഒന്നരലക്ഷം പേർക്കു പാർപ്പിടം നഷ്ടമാകും. അവർക്കു നഷ്ടപരിഹാരം നൽകുമെന്നും അവരെ പുനരധിവസിപ്പിക്കുമെന്നും സർക്കാർ ഏറ്റിട്ടുണ്ടല്ലോ എന്നാവും മറുപടി. ഞാൻ ചോദിക്കട്ടെ; തുറമുഖം, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, സർവകലാശാല മുതലായവയൊക്കെ പണിയാൻ കാലാകാലങ്ങളായി കുടിയിറക്കപ്പെട്ടവർക്കൊക്കെ മതിയായ നഷ്ടപരിഹാരം, കിട്ടേണ്ട സമയത്തു കിട്ടിയോ? അവരൊക്കെ വേണ്ടമാതിരി പുനരധിവസിപ്പിക്കപ്പെട്ടോ?
പിന്നത്തെ പ്രശ്നം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ആ പ്രശ്നത്തിന്റെ പേരിൽ സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നതു വല്ലവരും അല്ല; സിപിഎമ്മിന്റെ ഒപ്പമുള്ള ശാസ്ത്രസാഹിത്യ പരിഷത്താണ്. ആ സംഘടന അതു പഠിച്ച് കാര്യം പറഞ്ഞിട്ടുമുണ്ട്. സിൽവർലൈൻ തുടങ്ങുന്നതിനു മുൻപുതന്നെ ആ പേരിലുണ്ടായ ജനദ്രോഹം ഞാൻ തൊട്ടുകാണിക്കാം: വിവിധ ജില്ലകളിൽ പലയിടത്തും മഞ്ഞക്കുറ്റി നാട്ടിയിട്ടുണ്ട്. അവയൊക്കെ ജനങ്ങൾ കുഴിച്ചെടുത്ത് തോട്ടിലും പുഴയിലും എറിഞ്ഞു കഴിഞ്ഞു. പ്രശ്നം തീർന്നില്ല; ഉടമയ്ക്കു കുറ്റി കുത്തിയ ഭൂമി വിൽക്കാൻ പറ്റില്ല; അതിന്റെ ആധാരംവച്ച് ഒരുവിധമായ വായ്പയും എവിടെനിന്നും എടുക്കാൻ പറ്റില്ല. വ്യക്തികളും ബാങ്കുകളും പിന്മാറിക്കളയും.
പഴയ ശബരി റെയിൽപാതയുടെ കാര്യം ആലോചിച്ചു നോക്കൂ. അങ്കമാലിയിൽനിന്ന് എരുമേലി വരെ 111 കിലോമീറ്റർ നീളത്തിൽ പണിയാനായിരുന്നു പദ്ധതി. ഭക്തർക്കു ശബരിമലയിൽ എത്തിച്ചേരാൻ സൗകര്യമാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന ആ റെയിൽപാത കാൽനൂറ്റാണ്ടായിട്ടും എവിടെയും എത്തിയിട്ടില്ല. പക്ഷേ, ഒരു ഉപകാരമുണ്ടായി: ശബരി റെയിൽപാതയ്ക്കു വേണ്ടി അടയാളക്കല്ലുകൾ സ്ഥാപിച്ച പറമ്പുകൾ വിൽക്കാനോ പണയംവച്ച് വായ്പ എടുക്കാനോ പറ്റാത്തവിധം ആളുകളെ കഷ്ടപ്പെടുത്താൻ പറ്റി.
പദ്ധതികൾ നല്ലതോ ചീത്തയോ എന്ന തർക്കത്തിന് ഉത്തരം എന്തുമാകട്ടെ; അവ നടപ്പാക്കാൻ അന്തിമതീരുമാനം എടുത്തശേഷം പോരേ കുറ്റിനാട്ടലും അടയാളക്കല്ല് സ്ഥാപിക്കലും? അല്ലെങ്കിൽ ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾക്ക് ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ എത്രയെങ്കിലും ഉണ്ട്!
നമ്മുടെ ഭരണാധികാരികൾ ജനങ്ങളുടെ ഓരോപ്രശ്നവും ഏതളവിൽ മനസ്സിലാക്കുന്നെന്നും എനിക്കു തിരിഞ്ഞുകിട്ടുന്നില്ല. കേരളത്തെപ്പറ്റി ആലോചിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ ആദ്യം വരേണ്ടത് ഇവിടെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നുപോയ വയനാടല്ലേ, സിൽവർലൈൻ ആണോ? ആ വകയിൽ, വൈകിയാണെങ്കിലും പ്രധാനമന്ത്രി വയനാട്ടിൽ വന്നു, വിഡിയോ എടുത്തു, കുഞ്ഞുങ്ങളെ താലോലിച്ചു. പക്ഷേ, ഡൽഹിയിൽ ചെന്നിട്ട് നിർഭാഗ്യരും നിസ്സഹായരും ആയ വയനാട്ടിലെ സാധുജനങ്ങളെ സഹായിക്കാൻ ഒരു നയാപൈസപോലും അനുവദിച്ചില്ല. ഇപ്പോൾതന്നെ വയനാട്ടിലെ പുനരധിവാസം എന്തായി എന്നാലോചിക്കാൻ മനസ്സുള്ളവർ സിൽവർലൈനിന്റെ വകയിൽ കുടിയൊഴിപ്പിക്കപ്പെടാൻ പോകുന്ന മുപ്പതിനായിരം കുടുംബങ്ങളുടെ ഗതിയെന്താകും എന്നുകൂടി ചിന്തിക്കാൻ ദയവു വിചാരിക്കണം. (എഴുത്തുകാരനും ചിന്തകനുമാണ് ലേഖകൻ)