അപകടം പിണറായി നേരത്തെ അറിഞ്ഞു! ജയരാജന്റെ പുസ്തകം തകർക്കുമോ സിപിഎം സ്വപ്നം? ഇത് അവർക്കുള്ള സന്ദേശം
സാർവദേശീയ തലത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനകൾ സാമ്രാജ്യത്വത്തിന് എതിരായതിനാൽ അവരെ കമ്യൂണിസ്റ്റുകാർ പിന്തുണയ്ക്കേണ്ടതല്ലേ? ഛെ.. അതൊക്കെ വർഗീയ സംഘടനകളാണ്, അവരോടൊന്നും ഒരു അനുഭാവവും പാടില്ല. ചോദ്യകർത്താവായ മാധ്യമപ്രവർത്തകൻ വീണ്ടും വീണ്ടും പലമട്ടിൽ ഇതേ ചോദ്യം ആവർത്തിച്ചെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവൻ ഓരോ തവണയും അവജ്ഞയോടെ ആ നിലപാട് തള്ളിക്കളഞ്ഞു. ആ ചൂണ്ടയിൽ കൊത്തിയില്ല. ജാതി, മത വിഷയങ്ങളിൽ തീവ്രവാദ നിലപാടുള്ള സംഘടനകളോടുള്ള കമ്യൂണിസ്റ്റുകാരുടെ പൊതു നിലപാടാണ് വെളിയത്തിന്റെ ‘ആട്ടി’ലൂടെ അന്ന് പുറത്തുവന്നത്. തീവ്രനിലപാടുകളുള്ള സംഘടനകളുടെ അമേരിക്കൻ വിരുദ്ധത ആയുധമാക്കി മുസ്‌ലിം ലീഗിന്റെ അപ്രമാദിത്വം തകർക്കാനുള്ള നീക്കങ്ങളുടെ സൂചനകളാണ് രണ്ടു പതിറ്റാണ്ടോളം മുൻപ് നടന്ന അഭിമുഖത്തിലെ ചോദ്യങ്ങളിൽ പതിയിരുന്നത്. എന്നാൽ ഇതേ നീക്കം കേരള രാഷ്ട്രീയത്തിൽ വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. മലബാറിലെ ലീഗിന്റെ പല ശക്തികേന്ദ്രങ്ങളും തിരഞ്ഞെടുപ്പിൽ തകർക്കാൻ സിപിഎമ്മിന്റെ നീക്കങ്ങൾക്ക് കഴിഞ്ഞു. രണ്ടു പതിറ്റാണ്ടോളമായി വിജയകരമായി നടന്ന ഈ രാഷ്ട്രീയ തന്ത്രത്തിൽ ഒരു യു ടേൺ സംഭവിക്കുകയാണെന്നു വേണം കരുതാൻ. അതിന്റെ സൂചന ആയും പി. ജയരാജന്റെ പുസ്തകത്തെ കാണാം. ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ഉണ്ടായ ആശങ്കയും അരക്ഷിതത്വവും മുതലെടുത്ത് സമുദായത്തിനുള്ളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയെന്നാണ് പി. ജയരാജൻ പറയുന്നത്. അതായത് മൂന്നു പതിറ്റാണ്ടോളമായി ഈ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്നാണ് ജയരാജൻ വ്യക്തമാക്കുന്നത്.

സാർവദേശീയ തലത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനകൾ സാമ്രാജ്യത്വത്തിന് എതിരായതിനാൽ അവരെ കമ്യൂണിസ്റ്റുകാർ പിന്തുണയ്ക്കേണ്ടതല്ലേ? ഛെ.. അതൊക്കെ വർഗീയ സംഘടനകളാണ്, അവരോടൊന്നും ഒരു അനുഭാവവും പാടില്ല.
ചോദ്യകർത്താവായ മാധ്യമപ്രവർത്തകൻ വീണ്ടും വീണ്ടും പലമട്ടിൽ ഇതേ ചോദ്യം ആവർത്തിച്ചെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവൻ ഓരോ തവണയും അവജ്ഞയോടെ ആ നിലപാട് തള്ളിക്കളഞ്ഞു. ആ ചൂണ്ടയിൽ കൊത്തിയില്ല. ജാതി, മത വിഷയങ്ങളിൽ തീവ്രവാദ നിലപാടുള്ള സംഘടനകളോടുള്ള കമ്യൂണിസ്റ്റുകാരുടെ പൊതു നിലപാടാണ് വെളിയത്തിന്റെ ‘ആട്ടി’ലൂടെ അന്ന് പുറത്തുവന്നത്. തീവ്രനിലപാടുകളുള്ള സംഘടനകളുടെ അമേരിക്കൻ വിരുദ്ധത ആയുധമാക്കി മുസ്‌ലിം ലീഗിന്റെ അപ്രമാദിത്വം തകർക്കാനുള്ള നീക്കങ്ങളുടെ സൂചനകളാണ് രണ്ടു പതിറ്റാണ്ടോളം മുൻപ് നടന്ന അഭിമുഖത്തിലെ ചോദ്യങ്ങളിൽ പതിയിരുന്നത്.
എന്നാൽ ഇതേ നീക്കം കേരള രാഷ്ട്രീയത്തിൽ വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. മലബാറിലെ ലീഗിന്റെ പല ശക്തികേന്ദ്രങ്ങളും തിരഞ്ഞെടുപ്പിൽ തകർക്കാൻ സിപിഎമ്മിന്റെ നീക്കങ്ങൾക്ക് കഴിഞ്ഞു. രണ്ടു പതിറ്റാണ്ടോളമായി വിജയകരമായി നടന്ന ഈ രാഷ്ട്രീയ തന്ത്രത്തിൽ ഒരു യു ടേൺ സംഭവിക്കുകയാണെന്നു വേണം കരുതാൻ. അതിന്റെ സൂചന ആയും പി. ജയരാജന്റെ പുസ്തകത്തെ കാണാം. ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ഉണ്ടായ ആശങ്കയും അരക്ഷിതത്വവും മുതലെടുത്ത് സമുദായത്തിനുള്ളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയെന്നാണ് പി. ജയരാജൻ പറയുന്നത്. അതായത് മൂന്നു പതിറ്റാണ്ടോളമായി ഈ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്നാണ് ജയരാജൻ വ്യക്തമാക്കുന്നത്.
ഐഎസ് പോലുള്ള ഭീകരസംഘടനകളിലേക്ക് മലയാളികൾ അടക്കമുള്ളവരെ റിക്രൂട്ട് ചെയ്തതിൽ ഈ സംഘടനകൾക്ക് പങ്കുണ്ടെന്നും ജയരാജൻ അഭിമുഖങ്ങളിൽ ആവർത്തിച്ചു പറയുന്നു. പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെയും സലഫി പ്രസ്ഥാനങ്ങളെയും ആണ് അദ്ദേഹം പ്രതിക്കൂട്ടിലാക്കുന്നത്. അതേസമയം ശ്രദ്ധേയമായത് മറ്റൊന്നാണ്. മുസ്ലിംലീഗ് പ്രവർത്തകർ അങ്ങനെ പോയ സംഭവങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അപ്പോൾ ആരാണ് പ്രതി എന്ന ആശയക്കുഴപ്പമാണ് ഈ വാദങ്ങൾ സൃഷ്ടിക്കുന്നത്.
∙ ഹമീദ് ചേന്ദമംഗലൂരിന്റെ നിലപാടിലേക്ക് സിപിഎം മടങ്ങുന്നു !
എം.വി. രാഘവൻ സിപിഎമ്മിനോട് ലീഗിനെ അടുപ്പിക്കാനായി ബദൽ രേഖ കൊണ്ടുവന്ന 1985–86 കാലത്താണ് ദേശീയതലത്തിൽ ഷബാനു കേസിന്റെ വിധിയും (1985) പുറത്തുവരുന്നത്. ശരീഅത്ത് വിവാദം സിപിഎം ആശയപോരാട്ടമായി ഏറ്റെടുത്തു. ശരീഅത്ത് വിവാദകാലത്ത് സിപിഎമ്മിന്റെ ഏറ്റവും വേണ്ടപ്പെട്ടവരായിരുന്നു ഹമീദ് ചേന്ദമംഗലൂരും കെഇഎൻ കുഞ്ഞഹമ്മദും. ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്ന തായാട്ട് ശങ്കരന് പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. മുസ്‌ലിം സമുദായത്തിലെ പരിഷ്കരണത്തിന്റെ വക്താക്കളായ ഇവരാണ് ഇഎംഎസ് തുടങ്ങിവച്ച ശരിഅത്ത് ക്യാംപയിൻ നയിച്ചത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കുന്നതായിരുന്നു അന്ന് സിപിഎമ്മിന്റെ നിലപാട്.
ഒരു നാണയത്തിന്റെ ഇരുവശവും പോലെയാണ് വർഗീയതയെന്നും ഇരുപക്ഷവും പരസ്പരം പോഷിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ആണ് എല്ലാ വർഗീയതയെയും ഒരേപോലെ എതിർക്കുന്നവർ പറയുന്നത്. ഒന്നിനെ കാണുകയും മറ്റേതിനെ കാണാതിരിക്കുകയും ചെയ്യുന്നത് തെറ്റാണെന്ന നിലപാടെടുത്ത (എക്കാലവും) ഹമീദ് ചേന്ദമംഗലൂർ പാർട്ടിക്ക് സ്വീകാര്യനായിരുന്നു. പൊളിറ്റിക്കൽ ഹിന്ദുയിസത്തെപ്പോലെ തന്നെയാണ് പൊളിറ്റിക്കൽ ഇസ്ലാമും അപകടം ചെയ്യുന്നതെന്നാണ് ഹമീദ് ചേന്ദമംഗലൂരിന്റെ നിലപാട്. അതിനാൽ രണ്ടുപേരും ‘ഐഡിയോളജിക്കൽ കസിൻസ്’ ആണ്.
പൊളിറ്റിക്കൽ ഹിന്ദുയിസം ഇന്ത്യയിൽ ഒതുങ്ങി നിൽക്കുമ്പോൾ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വേരുകൾ ആഗോളതലത്തിലാണ്. പൊളിറ്റിക്കൽ ഇസ്ലാമിനെ ചോദ്യം ചെയ്യുന്നത് അതിന്റെ മതരാഷ്ട്ര സങ്കൽപത്തെയും മതനിരപേക്ഷതയുടെ നിരാസത്തിന്റെയും പേരിലാണ്. അത് ഇസ്‌ലാം മതത്തോടുള്ള എതിർപ്പല്ല. ആർഎസ്എസ് ഹിന്ദുരാഷ്ട്രം വേണമെന്ന് പറയുന്നതു പോലെ തന്നെയാണ് ജമാഅത്തെ ഇസ്‌ലാമി ഇസ്ലാമിക രാഷ്ട്രം വരണമെന്ന് ആവശ്യപ്പെടുന്നത്– ഇതാണ് ഹമീദിന്റെ പ്രഖ്യാപിത നിലപാട്.
സിപിഎമ്മിന് അന്ന് ഈ നിലപാടിനോട് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ നയത്തിൽ വ്യത്യാസം വരാൻ തുടങ്ങിയതോടെ ഹമീദ് പാർട്ടിക്ക് അനഭിമതനായി എന്നതാണ് കൗതുകം. 2003നു ശേഷം അദ്ദേഹത്തെ യോഗങ്ങളിൽ നിന്ന് അകറ്റി നിർത്താൻ തുടങ്ങി. ന്യൂനപക്ഷ വർഗീയതയെ എതിർക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വാദം ഉന്നയിച്ചവരാണ് അതിനു പിന്നിലെന്നാണ് ഹമീദ് പിൽക്കാലത്ത് ആരോപിച്ചത്. ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചാലും അതു മുസ്ലിംകൾക്കെതിരായ വിമർശനമാകും എന്ന വാദമാണ് ഹമീദ് ചേന്ദമംഗലൂരിനെ അകറ്റിനിർത്തുന്ന കാലത്ത് ഒരുവിഭാഗം മുന്നോട്ടുവച്ചത്. ഇപ്പോൾ പി. ജയരാജനും പുസ്തകം പ്രകാശനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായി വിമർശിക്കുന്നത് ജമാഅത്തെ ഇസ്ലാമിയെ കൂടിയാണ്. വീണ്ടും ഹമീദിന്റെ നിലപാടിലേക്കാണ് പാർട്ടി മടങ്ങിയെത്തുന്നത്.
∙ വിജയൻ കൊടുത്ത വിഷം കുടിച്ചവർ, കെഇഎൻ എന്തു ചെയ്യും ?
ഹമീദ് ചേന്ദമംഗലൂർ 1980ൽ ഇസ്ലാമിക ഫണ്ടമെന്റലിസം എന്ന ലേഖനം എഴുതിയപ്പോൾ ഒ. അബ്ദുറഹ്മാൻ സെക്യുലർ ഫണ്ടമെന്റലിസം എന്ന മറുലേഖനം എഴുതി. മുസ്‌ലിം നാമധാരിയും ഇസ്‌ലാം വിരോധിയും എന്നാണ് ഹമീദിനെ അവർ കുറ്റപ്പെടുത്തിയത്. മുസ്‌ലിം സമുദായത്തിന് ഏറ്റവും കൂടുതൽ അപകടം വരുത്തുന്ന ഐഡിയോളജിയെ ആണ് താൻ എതിർക്കുന്നതെന്നായിരുന്നു ഹമീദ് വ്യക്തമാക്കിയത്. ഇരവാദമാണ് ഇതിന് ഉപയോഗിക്കുന്നത്. രാജ്യത്തെ മുസ്ലിംകളിൽ അന്യതാബോധം സൃഷ്ടിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
മുഖ്യധാരയിൽ നിന്ന് അവരെ മാറ്റിനിർത്തിയാൽ മാത്രമേ ഇത്തരം സംഘടനകൾക്ക് അവരെ ഉപയോഗിക്കാൻ കഴിയൂ. മറ്റു രാജ്യങ്ങളിൽ മുസ്ലിംകൾക്ക് നേരെ അതിക്രമം ഉണ്ടാകുമ്പോൾ മാത്രം കേരളത്തിൽ ഐക്യപ്പെടലുകൾ നടക്കുന്നു. മതപരമായ ഐക്യപ്പെടലുകൾ ശരിയല്ലെന്ന നിലപാടാണ് ഹമീദിനെ പോലുള്ളവർ സ്വീകരിക്കാറുള്ളത്. ഇതാണ് പലപ്പോഴും രാഷ്ട്രീയപാർട്ടികൾക്ക് അസൗകര്യം സൃഷ്ടിക്കുന്നതും. എല്ലാ വർഗീയതയും എതിർക്കപ്പെടേണ്ടതാണെന്ന നിലപാട് ക്രമേണ സിപിഎം ദുർബലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണമുണ്ടായത്.
മുസ്‌ലിം ലീഗിനെ എതിർക്കാനും സമുദായത്തിലേക്ക് കടന്നുകയറാനും മറ്റു സംഘടനകളെ ബന്ധപ്പെടാനാണ് സിപിഎം പിന്നീട് ശ്രമിച്ചത്. എം.എൻ. വിജയന്റെ നേതൃത്വത്തിലുള്ള പുകസയാണ് ഇസ്ലാമിക സംഘടനകളുമായുള്ള ബന്ധം വിളക്കിച്ചേർത്തതെന്ന് ആ നിലപാടിനോട് എതിർപ്പു പ്രകടിപ്പിച്ച് സംഘടനയിൽ നിന്നു പുറത്തുപോയവർ ആരോപിച്ചിരുന്നു.
ഇസ്ലാമിക സംഘടനകളുമായി ബന്ധം സ്ഥാപിക്കാനുള്ള അന്തരീക്ഷം ഒരുക്കുകയാണ് എം.എൻ. വിജയനും കെഇഎൻ കുഞ്ഞഹമ്മദും അടക്കമുള്ളവർ ചെയ്തത്. എം.എൻ. വിജയൻ പിന്നീട് സിപിഎമ്മിന് അനഭിമതനായി. എന്നാൽ ‘വിജയൻ കൊടുത്ത വിഷം കുടിച്ചവർക്ക് അതിൽ നിന്ന് വിമുക്തരാകാൻ കഴിഞ്ഞില്ലെന്ന്’ പുകസയിൽ പ്രവർത്തിച്ച ഒരു വിഭാഗം ആരോപിക്കുന്നു. അവർ ആ നിലപാടുമായി തന്നെ മുന്നോട്ടുപോയി. ഇന്ന് പി. ജയരാജൻ കുറ്റപ്പെടുത്തുന്ന സംഘടനകളുടെ വേദികളിൽ പ്രത്യക്ഷപ്പെടാനും അവരുടെ മാധ്യമങ്ങളിൽ എഴുതാനും കെഇഎൻ അടക്കമുള്ളവർ തയാറായി. പാർട്ടി മറ്റൊരു നിലപാടിലേക്ക് എത്തിയാൽ ആരെയൊക്കെ വീണ്ടും കൊണ്ടുവരുമെന്നും തള്ളുമെന്നും കണ്ടറിയേണ്ടതാണ്.
∙ ജയരാജന്റെ പുസ്തകത്തിലില്ല പിണറായിയുടെ നിലപാട്
അബ്ദുൽ നാസർ മഅദനിയുടെ പ്രതാപകാലത്തും സമുദായത്തിൽ വ്യാപകമായ പിന്തുണ ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്തമായി മുസ്ലിംകൾ ഇടകലർന്നും ഇടപഴകിയും ജീവിക്കുന്ന സാംസ്കാരിക അന്തരീക്ഷമാണ് കേരളത്തിൽ എക്കാലവും നിലവിലുണ്ടായിരുന്നത്. അത്തരമൊരു സാഹചര്യത്തിൽ മദനിയുടെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും സമുദായത്തിലെ വലിയൊരു വിഭാഗം സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ബാബറി മസ്ജിദ് തകർക്കലും ഗുജറാത്ത് കലാപവും പോലെ മുസ്ലിംകളുടെ മനസിൽ തീകോരിയിടുന്ന സംഭവങ്ങൾ ഉണ്ടായപ്പോഴും തീവ്രവാദത്തെ തടഞ്ഞുനിർത്തുന്നതിൽ വലിയ പങ്ക് ലീഗ് വഹിച്ചതായാണ് പൊതുവെ പറയാറുള്ളത്.
അങ്ങനെയെങ്കിൽ ലീഗിനെതിരെ പലവട്ടം മഅദനിയെ ഉപയോഗിച്ച സിപിഎം എന്തുപറയുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയരും. സിപിഐയുടെ എതിർപ്പിനെ വകവയ്ക്കാതെയാണ് ഈ നീക്കങ്ങളെല്ലാം സിപിഎം നടത്തിയതെന്നതാണ് ശ്രദ്ധേയം. മദനി മതമൗലികവാദിയാണെങ്കിൽ മൗലാനാ അബുൽകലാം ആസാദും മഹാത്മാഗാന്ധിയുമൊക്കെ അങ്ങനെയാണെന്ന് പറയേണ്ടിവരും എന്ന് ഇഎംഎസ് പറഞ്ഞപ്പോൾ വ്യാപകമായ വിമർശനം ഉണ്ടായി. ഘടകകക്ഷിയായ സിപിഐയും വിമർശവുമായി രംഗത്തുവന്നു.
2009ൽ പൊന്നാനിയിലെ തിരഞ്ഞെടുപ്പു യോഗത്തിൽ മദനിയുടെ ആ കടന്നുവരവ് ആഘോഷമായായിരുന്നു. വി.എസ്. അച്യുതാനന്ദൻ വന്നാൽ എണീക്കാത്ത പിണറായി മദനിയെ എണീറ്റു നിന്ന് സ്വീകരിച്ചുവെന്ന് മാധ്യമങ്ങളിലെല്ലാം വലിയ വാർത്തയായി. അതേ പിഡിപി ഇപ്പോൾ ജയരാജന്റെ പുസ്തകം പിണറായി വിജയൻ പ്രകാശനം ചെയ്യുമ്പോൾ വേദിക്കു പുറത്ത് പുസ്തകം കത്തിക്കുകയായിരുന്നു.
വിവാദ വിഷയങ്ങൾ ഉയരുമ്പോൾ പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്ന് സംസ്ഥാന സെക്രട്ടറി പറയുന്ന കാലത്താണ് ‘ജയരാജന്റെ അഭിപ്രായമാണ് എന്റേതെന്നും കരുതേണ്ടതില്ലെ’ന്ന് പിണറായി വിജയൻ പറഞ്ഞത്. ‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്യവെ ‘പുസ്തകത്തിലേതു ജയരാജന്റെ അഭിപ്രായമായി കണ്ടാൽ മതി’ എന്ന് പിണറായി തീർത്തു പറഞ്ഞു. ജയരാജന്റേതിൽ നിന്നു വ്യത്യസ്തമായി ലീഗ് ഭീകര പ്രസ്ഥാനങ്ങളുമായി ചേർന്ന് കമ്യൂണിസത്തെ എതിർക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ഇസ്‌ലാമിലെ ആർഎസ്എസ് ആണ് ജമാഅത്തെ ഇസ്‌ലാമി എന്ന ഹമീദ് ചേന്ദമംഗലൂരിനെപ്പോലുള്ളവർ പറഞ്ഞ വാക്കുകൾ തന്നെയാണ് മുഖ്യമന്ത്രിയും പറഞ്ഞത്.
∙ ജയരാജന്റെ ഉന്നമെന്ത്, പാർട്ടിയുടെ ഈ നീക്കമോ ?
പി. ജയരാജന്റെ രാഷ്ട്രീയത്തെ കുറച്ചുകാണുന്നവർക്കുള്ള സന്ദേശമാണ് പുസ്തകത്തിന്റെ രൂപത്തിൽ പുറത്തുവരുന്നതെന്ന വിലയിരുത്തലുണ്ട്. ഇടക്കാലത്ത് ലീഗുമായി ചങ്ങാത്തത്തിന് സിപിഎം പാലമിടുന്നതായി വാർത്തകളുണ്ടായിരുന്നു. ലീഗിന്റെ കൂടി പിന്തുണയുണ്ടെങ്കിൽ മൂന്നാം പിണറായി മന്ത്രിസഭ ഒരു സാധ്യതയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പലസ്തീൻ, പൗരത്വ നിയമഭേദഗതി വിഷയങ്ങളിൽ റാലികളുമായി സിപിഎം വന്നത് ഈ ലക്ഷ്യം കൂടി മുന്നിൽ കണ്ടുകൊണ്ടായിരുന്നു. എന്നാൽ അത്തരമൊരു സാധ്യതയെ കൂടിയാണ് പി. ജയരാജന്റെ പുസ്തകം തകർത്തുകളയുന്നതെന്നും പറയാം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു. അതേസമയം സിപിഎമ്മിന്റെ ശക്തമായ വോട്ടുബാങ്കായ പിന്നാക്ക സമുദായങ്ങളിൽ ബിജെപി കടന്നുകയറുകയും ചെയ്തു. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തെപ്പറ്റി ഒരു പുസ്തകം വരേണ്ട അടിയന്തര സാഹചര്യമല്ല ഇതൊന്നും മുന്നോട്ടുവയ്ക്കുന്നത്. ബിജെപിയെ നേരിടാൻ സഹായകരമായ രീതിയിലല്ലേ പുസ്തകം വരേണ്ടത് എന്നാണ് ചോദ്യം. (2008ൽ തന്നെ ആർഎസ്എസിനെതിരെ ജയരാജൻ പുസ്തകം എഴുതിയിട്ടുണ്ട് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്). ആർഎസ്എസ് വധശ്രമത്തെ അതിജീവിച്ച വ്യക്തിയാണ് പി.ജയരാജനെന്നാണ് പാർട്ടി എപ്പോഴും ചൂണ്ടിക്കാട്ടുന്നത്
കണ്ണൂരിലെ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായ പി. ജയരാജൻ ഇസ്ലാമിക വർഗീയതയെപ്പറ്റി എന്തുകൊണ്ട് പുസ്തകമെഴുതി എന്നത് ചർച്ചയാകുന്നത് ഈ ഘട്ടത്തിൽ സ്വാഭാവികം മാത്രം. ഇനി ന്യൂനപക്ഷ വിരുദ്ധ മനോഭാവം കാരണം ബിജെപിക്ക് വോട്ടുചെയ്യുന്നവരെ തിരിച്ചുകൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെങ്കിലും അവർ സിപിഎമ്മിനെ പിന്തുണയ്ക്കേണ്ട പ്രത്യേക സാഹചര്യമൊന്നും ഉരുത്തിരിഞ്ഞിട്ടില്ല. ഏതായും ലീഗ് അടക്കമുള്ള വിവിധ മുസ്‌ലിം സംഘടനകൾക്ക് പാർട്ടിയോട് അകൽച്ചയുണ്ടാക്കാൻ പുസ്തകം കാരണമാകും എന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. എങ്കിൽ ആർക്കാണ് ദോഷം എന്നും വ്യക്തമാണ്.
∙ ഇനി മറക്കാം, 1987 ലെ ആ വിജയം
എല്ലാ വർഗീയതയെയും തള്ളിക്കളയുന്ന മോഡൽ ആണ് 1987ൽ ഇടതുമുന്നണിയെ അധികാരത്തിലെത്തിച്ചത്. ലീഗിനോട് താൽപര്യം കാണിച്ച എം.വി. രാഘവനെ പുറത്താക്കിയതും ശരീഅത്ത് ക്യാംപയിനും അതിന്റെ മുന്നോടിയായിരുന്നു. വർഗീയതയെ പുറന്തള്ളുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസിലെ ഒരു വിഭാഗത്തെയും മുന്നണിയിൽ നിന്ന് പുറത്താക്കി. മതനിരപേക്ഷ പാർട്ടികൾ മാത്രം അടങ്ങുന്ന മുന്നണി എന്ന പ്രതിഛായയോടെയാണ് 1987ൽ വിജയിച്ച സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. മികച്ചതും സംശുദ്ധവുമായ രാഷ്ട്രീയവും തലയെടുപ്പുള്ള നേതാക്കളുമായിരുന്നു അന്ന് ഇടതുമുന്നണിയുടെ പ്രധാന കരുത്ത്.
ഇടതുസർക്കാരുകളിലെ മന്ത്രിമാർ ലളിത ജീവിതം നയിക്കുന്നവരും അഴിമതി തൊട്ടുതീണ്ടാത്തവരും മികച്ച ഭരണകർത്താക്കളും ആയി അറിയപ്പെട്ടിരുന്നു. ഇപ്പോൾ ഇടതുമുന്നണിക്ക് ആ മുൻതൂക്കം നഷ്ടമായെന്ന് ഇടതു ബുദ്ധിജീവികൾ തന്നെ തുറന്നു വിമർശിക്കുന്നു. സിപിഎം നിരന്തരം വിവാദത്തിൽ ഉൾപ്പെടുന്നു. സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർ സർക്കാരിന്റെ പ്രവർത്തനത്തിൽ കടുത്ത അസംതൃപ്തരാണ്. ഈ സാഹചര്യത്തിൽ 87 മോഡലിന്റെ ഫലപ്രാപ്തിയെപ്പറ്റി ആരും ചർച്ച ചെയ്യുന്നില്ല.