ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ക്ലാസിൽ ഒന്നാമനായി പഠിക്കുന്ന കുട്ടിയെ പോലെ ഒരു മിടുക്കൻ സംസ്ഥാനമുണ്ടായിരുന്നു, ബംഗാള്‍. നാളെയുടെ പുരോഗതിയിൽ രാജ്യത്തിന് താങ്ങായി നിലകൊള്ളുമെന്ന് ഏവരും കരുതിയ സംസ്ഥാനം. വർഷങ്ങൾ കഴിഞ്ഞപ്പോൾ മിക്ക സംസ്ഥാനങ്ങളും പുരോഗതിയിലേക്ക് മുന്നേറി പക്ഷേ അപ്പോഴേക്കും ബംഗാളിന്റ സാമ്പത്തിക വളർച്ച റിവേഴ്സ് ഗിയറിലായിരുന്നു. 2023–24ലെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) റിപ്പോർട്ട് പുറത്തുവരുമ്പോൾ ബംഗാളിന്റെ സ്ഥാനം ബാക്ക് ബെഞ്ചിലാണ്. ഒരുകാലത്ത് മഹാരാഷ്ട്രയ്ക്കും മുകളിൽ സാമ്പത്തിക പുരോഗതി കൈവരിച്ച സംസ്ഥാനം എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത് ? മാറ്റം എന്നർഥം വരുന്ന പരിബർത്തൻ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബംഗാളിൽ 34 വർഷത്തെ തുടർച്ചയായ ഇടത് ഭരണത്തിന് 2011ൽ മമത ബാനർജി അന്ത്യം കുറിച്ചത്. പക്ഷേ തുടർന്ന് 13 വർഷം 'ദീദി' ഭരിച്ചിട്ടും ബംഗാൾ സാമ്പത്തികമായി പുരോഗതിയിലേക്ക് എത്തിയില്ലെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഇന്ത്യയിൽ വ്യവസായശാലകളുടെ പ്രത്യേകിച്ച് ചണം, ടെക്സ്റ്റൈൽ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്ന ബംഗാളിനെ രാജ്യത്തെ ഭിക്ഷക്കാരിൽ ഒന്നാമതുള്ള സംസ്ഥാനമെന്ന നാണക്കേടിലേക്ക് എത്തിച്ചതിന് ആരാണ് ഉത്തരം പറയേണ്ടത്?

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ക്ലാസിൽ ഒന്നാമനായി പഠിക്കുന്ന കുട്ടിയെ പോലെ ഒരു മിടുക്കൻ സംസ്ഥാനമുണ്ടായിരുന്നു, ബംഗാള്‍. നാളെയുടെ പുരോഗതിയിൽ രാജ്യത്തിന് താങ്ങായി നിലകൊള്ളുമെന്ന് ഏവരും കരുതിയ സംസ്ഥാനം. വർഷങ്ങൾ കഴിഞ്ഞപ്പോൾ മിക്ക സംസ്ഥാനങ്ങളും പുരോഗതിയിലേക്ക് മുന്നേറി പക്ഷേ അപ്പോഴേക്കും ബംഗാളിന്റ സാമ്പത്തിക വളർച്ച റിവേഴ്സ് ഗിയറിലായിരുന്നു. 2023–24ലെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) റിപ്പോർട്ട് പുറത്തുവരുമ്പോൾ ബംഗാളിന്റെ സ്ഥാനം ബാക്ക് ബെഞ്ചിലാണ്. ഒരുകാലത്ത് മഹാരാഷ്ട്രയ്ക്കും മുകളിൽ സാമ്പത്തിക പുരോഗതി കൈവരിച്ച സംസ്ഥാനം എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത് ? മാറ്റം എന്നർഥം വരുന്ന പരിബർത്തൻ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബംഗാളിൽ 34 വർഷത്തെ തുടർച്ചയായ ഇടത് ഭരണത്തിന് 2011ൽ മമത ബാനർജി അന്ത്യം കുറിച്ചത്. പക്ഷേ തുടർന്ന് 13 വർഷം 'ദീദി' ഭരിച്ചിട്ടും ബംഗാൾ സാമ്പത്തികമായി പുരോഗതിയിലേക്ക് എത്തിയില്ലെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഇന്ത്യയിൽ വ്യവസായശാലകളുടെ പ്രത്യേകിച്ച് ചണം, ടെക്സ്റ്റൈൽ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്ന ബംഗാളിനെ രാജ്യത്തെ ഭിക്ഷക്കാരിൽ ഒന്നാമതുള്ള സംസ്ഥാനമെന്ന നാണക്കേടിലേക്ക് എത്തിച്ചതിന് ആരാണ് ഉത്തരം പറയേണ്ടത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ക്ലാസിൽ ഒന്നാമനായി പഠിക്കുന്ന കുട്ടിയെ പോലെ ഒരു മിടുക്കൻ സംസ്ഥാനമുണ്ടായിരുന്നു, ബംഗാള്‍. നാളെയുടെ പുരോഗതിയിൽ രാജ്യത്തിന് താങ്ങായി നിലകൊള്ളുമെന്ന് ഏവരും കരുതിയ സംസ്ഥാനം. വർഷങ്ങൾ കഴിഞ്ഞപ്പോൾ മിക്ക സംസ്ഥാനങ്ങളും പുരോഗതിയിലേക്ക് മുന്നേറി പക്ഷേ അപ്പോഴേക്കും ബംഗാളിന്റ സാമ്പത്തിക വളർച്ച റിവേഴ്സ് ഗിയറിലായിരുന്നു. 2023–24ലെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) റിപ്പോർട്ട് പുറത്തുവരുമ്പോൾ ബംഗാളിന്റെ സ്ഥാനം ബാക്ക് ബെഞ്ചിലാണ്. ഒരുകാലത്ത് മഹാരാഷ്ട്രയ്ക്കും മുകളിൽ സാമ്പത്തിക പുരോഗതി കൈവരിച്ച സംസ്ഥാനം എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത് ? മാറ്റം എന്നർഥം വരുന്ന പരിബർത്തൻ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബംഗാളിൽ 34 വർഷത്തെ തുടർച്ചയായ ഇടത് ഭരണത്തിന് 2011ൽ മമത ബാനർജി അന്ത്യം കുറിച്ചത്. പക്ഷേ തുടർന്ന് 13 വർഷം 'ദീദി' ഭരിച്ചിട്ടും ബംഗാൾ സാമ്പത്തികമായി പുരോഗതിയിലേക്ക് എത്തിയില്ലെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഇന്ത്യയിൽ വ്യവസായശാലകളുടെ പ്രത്യേകിച്ച് ചണം, ടെക്സ്റ്റൈൽ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്ന ബംഗാളിനെ രാജ്യത്തെ ഭിക്ഷക്കാരിൽ ഒന്നാമതുള്ള സംസ്ഥാനമെന്ന നാണക്കേടിലേക്ക് എത്തിച്ചതിന് ആരാണ് ഉത്തരം പറയേണ്ടത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ക്ലാസിൽ ഒന്നാമനായി പഠിക്കുന്ന കുട്ടിയെ പോലെ ഒരു മിടുക്കൻ സംസ്ഥാനമുണ്ടായിരുന്നു; ബംഗാള്‍. നാളെയുടെ പുരോഗതിയിൽ രാജ്യത്തിന് താങ്ങായി നിലകൊള്ളുമെന്ന് ഏവരും കരുതിയ സംസ്ഥാനം. വർഷങ്ങൾ കഴിഞ്ഞപ്പോൾ മിക്ക സംസ്ഥാനങ്ങളും പുരോഗതിയിലേക്ക് മുന്നേറി. പക്ഷേ അപ്പോഴേക്കും ബംഗാളിന്റ സാമ്പത്തിക വളർച്ച റിവേഴ്സ് ഗിയറിലായിരുന്നു. 2023–24ലെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) റിപ്പോർട്ട് പുറത്തുവരുമ്പോൾ ബംഗാളിന്റെ സ്ഥാനം ബാക്ക് ബെഞ്ചിലാണ്. ഒരുകാലത്ത് മഹാരാഷ്ട്രയ്ക്കും മുകളിൽ സാമ്പത്തിക പുരോഗതി കൈവരിച്ച സംസ്ഥാനം എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത് ?

മാറ്റം എന്നർഥം വരുന്ന പരിബർത്തൻ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബംഗാളിൽ 34 വർഷത്തെ തുടർച്ചയായ ഇടത് ഭരണത്തിന് 2011ൽ മമത ബാനർജി അന്ത്യം കുറിച്ചത്. പക്ഷേ തുടർന്ന് 13 വർഷം 'ദീദി' ഭരിച്ചിട്ടും ബംഗാൾ സാമ്പത്തികമായി പുരോഗതിയിലേക്ക് എത്തിയില്ലെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഇന്ത്യയിൽ വ്യവസായശാലകളുടെ പ്രത്യേകിച്ച് ചണം, ടെക്സ്റ്റൈൽ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്ന ബംഗാളിനെ രാജ്യത്ത് ഏറ്റവും കൂടുതൽ ഭിക്ഷക്കാരുള്ള സംസ്ഥാനമെന്ന നാണക്കേടിലേക്ക് എത്തിച്ചതിന് ആരാണ് ഉത്തരം പറയേണ്ടത്? ബംഗാളിന്റെ തളർച്ചയും അതിന്റെ കാരണങ്ങളുമാണ് ഇവിടെ വിശദമാക്കുന്നത്. ഈ യാത്രയിൽ ബംഗാളിന് തിരിച്ചടിയായ വീഴ്ചകളിൽ ചിലതെങ്കിലും  കേരളത്തിലും സംഭവിച്ചതായി കാണാനാവും എന്ന പ്രത്യേകതയുമുണ്ട്.  

കൊൽക്കത്തയിലെ ഹൗറ പാലത്തിലൂടെ സഞ്ചരിക്കുന്ന കാർ (File Photo by DESHAKALYAN CHOWDHURY / AFP)
ADVERTISEMENT

∙ പുറത്തുവന്ന കണക്കുകൾ

പ്രതീശീർഷ വരുമാനത്തിന്റെയും ദേശീയ ജിഡിപിക്ക് സംസ്ഥാനം നൽകുന്ന സംഭാവനയുടേയും അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് ബംഗാളിന്റെ തളർച്ച വിശദീകരിക്കുന്നത്. 1960–61 മുതലുള്ള ഓരോ പത്തുവർഷവും ഇന്ത്യൻ സംസ്ഥാനങ്ങൾ ഈ രണ്ട് അളവുകളിൽ ഉണ്ടാക്കിയ നേട്ടമാണ് വളർച്ചയുടെ അടയാളമായി കാട്ടുന്നത്. 1960-61ൽ ദേശീയ ജിഡിപിയുടെ മൂന്നാമത്തെ വലിയ വിഹിതം സംഭാവന  ചെയ്ത സംസ്ഥാനമായിരുന്നു ബംഗാൾ. 10.5 ശതമാനമായിരുന്നു ബംഗാളിന്റെ വിഹിതം. ഇതാണ് 2023-24 എത്തിയപ്പോഴേക്കും 5.6 ശതമാനമായി കുറഞ്ഞത്. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിശീർഷ വരുമാനത്തിലും ഇക്കാലയളവിൽ വലിയ ഇടിവ് ദൃശ്യമാണ്. 1960-61 ൽ ബംഗാളിന്റെ പ്രതിശീർഷ വരുമാനം രാജ്യത്തിന്റെ ശരാശരി വരുമാനത്തിന്റെ  127.5 ശതമാനമായിരുന്നെങ്കിൽ ഇന്നത് 83.7 ശതമാനമായി. 

രാജ്യത്ത് സമുദ്രവുമായി അതിരുപങ്കിടുന്ന സംസ്ഥാനങ്ങളെല്ലാം പുരോഗതിയിലേക്ക് നീങ്ങിയപ്പോൾ അതിനൊരു അപവാദം ബംഗാൾ മാത്രമാണെന്നും ഈ റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നു. മുൻ പ്രിൻസിപ്പൽ‌ ഇക്കണോമിക് അഡ്വൈസർ സഞ്ജീവ് സന്യാലും പിഎം–ഇഎസി ജോയിന്റ് ഡയറക്ടർ ആകാൻഷ അറോറയും ചേർന്നാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മികച്ച സാമ്പത്തിക പുരോഗതി കൈവരിച്ച ബംഗാളിനെ പിന്നീട് തളർത്തിയ ഘടകങ്ങൾ എന്തൊക്കെയാണ്? പരിശോധിക്കാം. 

∙ വിഭജനം തളർത്തിയ ബംഗാൾ

ADVERTISEMENT

നൂറ്റാണ്ടുകൾ ഇന്ത്യയെ കോളനിയാക്കിയ ബ്രിട്ടിഷുകാരുടെ കണ്ണിൽ ബംഗാളിന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഹൂഗ്ലി നദിക്കരയിലാണ് ബംഗാളിൽ ആദ്യ വ്യാപാരകേന്ദ്രം ബ്രിട്ടിഷുകാർ തുറക്കുന്നത്. ജലമാർഗം ചരക്കുകൾ യൂറോപ്പിലേക്ക് അയക്കാനാവും എന്ന സൗകര്യവും യൂറോപ്പിൽ ഏറെ ആവശ്യക്കാരുള്ള പരുത്തി, നീലം തുടങ്ങിയവ കയറ്റുമതി ചെയ്യാം എന്നതുമാണ് ബ്രിട്ടിഷുകാരെ ഇവിടെ എത്തിച്ചത്. 1757-ൽ പ്ലാസി യുദ്ധത്തിലൂടെ ബംഗാളിൽ അധികാരം നേടിയ ബ്രിട്ടിഷുകാർ കൽക്കട്ടയെ(കൊൽക്കത്ത) തലസ്ഥാനമാക്കിയാണ് ഇന്ത്യയിലെ ഇടപാടുകൾ നൂറ്റാണ്ടുകളോളം നിയന്ത്രിച്ചത്. 1911ലാണ് ബ്രിട്ടിഷുകാർ തലസ്ഥാനം ബംഗാളിൽ നിന്നും ഡൽഹിയിലേക്ക് മാറ്റുന്നത്. വ്യാപാരത്തിനെത്തി ഒരു ഭരണകൂടമായി മാറിയ ബ്രിട്ടിഷുകാർക്ക് ബംഗാൾ വളർച്ചയുടെ പാലമായിരുന്നു. എന്നാൽ ഇന്ത്യ–പാക്ക് വിഭജനത്തിലൂടെ ബംഗാളിന്റെ തളർച്ചയ്ക്കും വഴിമരുന്നിട്ടാണ് അതേ ബ്രിട്ടിഷുകാർ മടങ്ങിയത്.

ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന ഫ്ലൈഓവർ ഭാഗികമായി തകർന്നപ്പോൾ (File Photo by Bikas Das/AP)

ഇന്ത്യ–പാക്ക് വിഭജനം വ്യാവസായികമായി ഏറ്റവും വലിയ തിരിച്ചടി നൽകിയത് ബംഗാളിലെ  ചണം വ്യവസായത്തിനായിരുന്നു. ചണം ഉൽപാദിപ്പിക്കുന്ന കൃഷിയിടങ്ങൾ പാക്കിസ്ഥാനിലും (ഇന്നത്തെ ബംഗ്ലദേശ്) ഫാക്ടറികൾ ഇന്ത്യയിലുമായതാണ് വലിയ തിരിച്ചടിയായത്. ചണനാരുകൾ ലഭിക്കാതായതോടെ അസംസ്കൃത വസ്തുക്കൾക്ക് വലിയ വിലവർധനയുണ്ടായി. ഇതേതുടർന്ന് ബംഗാളിലെ ചണനിർമാണ ഫാക്ടറികൾക്ക് ഒന്നൊന്നായി താഴ് വീഴാൻ തുടങ്ങി. ഇതിനുപുറമെ ചണത്തിന്റെ ഉപയോഗം ലോകമാകെ കുറയാൻ ആരംഭിച്ചതും പുതിയ ഉൽപന്നങ്ങൾ പകരക്കാരായി എത്തിയതും ചണവ്യവസായത്തിന് തിരിച്ചടിയായി. 

∙ രാജ്യത്തിന്റെ പ്രതീക്ഷയായ ബംഗാൾ

ചണം, ടെക്സ്റ്റൈൽ മേഖലകളിൽ ഇന്ത്യ–പാക്ക് വിഭജനം തിരിച്ചടിയായെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പത്തുവർഷത്തെ വളർച്ചയിൽ  ബംഗാളിന്റെ സംഭാവന മികച്ചതായിരുന്നു. 1960ലെ കണക്ക് പ്രകാരം ഇന്ത്യൻ ജിഡിപിയുടെ 10.5 ശതമാനം ബംഗാളിന്റെ മാത്രം സംഭാവനയായിരുന്നു. പഞ്ചവൽസര പദ്ധതിയുടെ ഫലമായി ബംഗാളിന് വലിയ വ്യാവസായിക പുരോഗതിയാണുണ്ടായത്. ദുർഗാപൂർ സ്റ്റീൽ പ്ലാന്റ്, ദാമോദർ വാലി  പവർ കോർപറേഷൻ, കാർഷികമേഖലയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ എന്നിവയെല്ലാം സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിച്ചു.

ADVERTISEMENT

1958വരെയുള്ള ബംഗാളിന്റെ വളർച്ചാനിരക്ക് 3.31 ശതമാനമായിരുന്നു. ഇക്കാലത്ത് ഇന്ത്യയുടെ വളർച്ചാ നിരക്ക് 2.75 ശതമാനമായിരുന്നു എന്നതും ഓർക്കണം. മഹാരാഷ്ട്രയ്ക്കൊപ്പമായിരുന്നു ഇക്കാലയളവിൽ ബംഗാളിന്റെ വളർച്ച. വ്യാവസായിക മേഖലയിൽ ബംഗാൾ രാജ്യത്തിന്റെ നെടുന്തൂണായി മാറുന്ന കാഴ്ച. 1964 ആയപ്പോഴേക്കും ബംഗാളിൽ 8.87 ലക്ഷം പേർക്ക് ഫാക്ടറികളിൽ ജോലിയുണ്ടായിരുന്നു. 

∙ വ്യവസായ സൗഹൃദം നഷ്ടമായി

1947ൽ ഇന്ത്യയുടെ വ്യവസായ ഉൽപാദനത്തിന്റെ 24 ശതമാനവും ബംഗാളിലായിരുന്നു. എന്നാൽ 2020–21ൽ എത്തിയപ്പോഴേക്കും  ഇത് 3.5 ശതമാനമായി കുറഞ്ഞു. വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന ചരക്കുനീക്കനയമാണ് ബംഗാളിന് ആദ്യ തിരിച്ചടിയായത്. പുതിയ വ്യാവസായിക നയത്തിന്റെ  ഭാഗമായി രാജ്യത്തുടനീളം കൽക്കരി, ഇരുമ്പയിര് തുടങ്ങിയ അസംസ്കൃത വസ്തുക്കൾക്ക് ഏകീകൃത വില നടപ്പിലാക്കി. ഇതോടെ ഖനികൾക്ക് സമീപത്തായി ഫാക്ടറികൾ തുറക്കുന്നതിൽ അർഥമില്ലാതായി. കൽക്കരിയുടെയും ഉരുക്ക് തുടങ്ങിയ ഖനികളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ  ആവശ്യമായിരുന്ന ഫാക്ടറികളും മറ്റു സംസ്ഥാനങ്ങൾ തേടിപ്പോയി.

അപ്പോഴും ബംഗാളിലെ സംസ്ഥാന സർക്കാരുകൾ ചണം, തേയില തുടങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാനാണ് താൽപര്യം കാട്ടിയത്.  1965, 71 വർഷങ്ങളിലെ ഇന്തോ–പാക്ക് യുദ്ധങ്ങളും ബംഗാളിന്റെ തിരിച്ചടിക്ക് കാരണമായി. റെയിൽവേയുടെ ബജറ്റിലടക്കം വലിയ കുറവുകൾ കേന്ദ്രം വരുത്തിയത് എൻജിനീയറിങ് മേഖലയിലെ വ്യവസായങ്ങൾക്ക് തിരിച്ചടിയായി. ഇത് ബംഗാളിന് വലിയ നഷ്ടമാണുണ്ടാക്കിയത്. 

തൊഴിലാളികളുടെ സമരവും ബംഗാളിന് വൃവസായ സൗഹൃദ പദവി നഷ്ടമാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. ട്രേഡ് യൂണിയനുകളുടെ അതിപ്രസരവും ഇടത് വിപ്ലവ പാർട്ടികളുടെ അമിതമായ തൊഴിലാളി സ്നേഹവും ഫാക്ടറികൾക്ക് മുന്നിൽ സമരങ്ങളുടെ പരമ്പര തീർത്തു. ഒട്ടേറെ ഫാക്ടറികൾ പൂട്ടി. ഇതിനൊപ്പം വളർന്നുവന്ന തീവ്ര ഇടതു നക്സലൈറ്റ് പ്രവർത്തനങ്ങളും ബംഗാളിന്റെ മണ്ണിലേക്ക് വ്യവസായങ്ങളുമായി എത്താൻ സംരംഭകരെ ഭയപ്പെടുത്തി. ഇതിനുപുറമേ സംസ്ഥാനത്ത് വ്യാപകമായ ബന്ദും പണിമുടക്കുകളും വ്യവസായിക ഉൽപാദനത്തെ കാര്യമായി ബാധിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ പണിമുടക്കും ബന്ദും ബംഗാളിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. ഇതും സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയ്ക്ക് തടസ്സമായി.  

ബംഗാളിലെ കിഴക്കൻ സിങ്ഭും ജില്ലയില്‍ പുല്ലുമേഞ്ഞ പഴയ കെട്ടിടത്തിൽ കെട്ടിയ സിപിഎം പതാക (File Photo by PTI)

∙ ബംഗാളിനെ ഇടിച്ചിട്ട ഇടത് നയങ്ങൾ

ബംഗാളിന്റെ വ്യാവസായിക തളർച്ചയ്ക്ക് ഒരു പരിധിവരെ ഇടത് സർക്കാർ നയങ്ങളും കാരണമായി. ചെറുകിട വ്യവസായങ്ങൾ, പരമ്പരാഗത കുടിൽ വ്യവസായങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകാനാണ് 34 വർഷത്തോളം ബംഗാൾ ഭരിച്ച ഇടത് സർക്കാരുകൾ താൽപര്യം കാട്ടിയത്. ഇത് വൻകിട ബിസിനസുകാരെ സംസ്ഥാനത്ത് നിന്നും അകറ്റാൻ കാരണമായി. വൻകിട വ്യവസായങ്ങൾ കുറഞ്ഞതോടെ സർക്കാരിലേക്കുള്ള നികുതി വരവും കുറഞ്ഞു. ഇതോടെ പ്രധാന വരുമാന മാർഗം അടഞ്ഞു. വരുമാനം കുറഞ്ഞത് സംസ്ഥാനത്ത് ഗതാഗതം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെയും വികസനത്തെയും  ബാധിച്ചു. ഇതും ബംഗാളിന്റെ സാമ്പത്തിക പുരോഗതിക്ക് തടയിട്ടു. 

2010 മുതൽ 2019വരെയുള്ള കാലയളവിൽ ബംഗാളിൽ 161 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംഭവിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇക്കാലയളവിൽ ഉണ്ടായതും ബംഗാളിലാണ്.

സ്വാതന്ത്ര്യാനന്തരം ദീർഘനാൾ കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരുകളും ബംഗാളിൽ അധികാരത്തിൽ വന്ന സിപിഎം സർക്കാരുകളും തമ്മിലുള്ള രാഷ്ട്രീയവൈരവും സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമായിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് അമിത പ്രാധാന്യമുണ്ടായിട്ടും രാജ്യം ഹരിതവിപ്ലവത്തിന്റെ പൊൻകിരണങ്ങൾ കൊയ്തെടുത്തപ്പോൾ ബംഗാളിൽ ആ ഫലം ലഭിച്ചില്ല. അതേസമയം ബംഗാളിന് വലിയ തിരിച്ചടിയായത് 1990കളിൽ ഇന്ത്യയിൽ തുടക്കമായ ഉദാരവൽകരണ  ശ്രമങ്ങൾക്ക് നേരെ മുഖം തിരിച്ചതാണ്. തെരുവിലും നിയമനിർമാണ സഭകളിലും സമരപാതകൾ തുറന്നാണ് ഇടത് പാർട്ടികൾ ഇന്ത്യയുടെ പുതിയ തീരുമാനത്തെ എതിർത്തത്. ഇടത് സിദ്ധാന്തങ്ങൾക്ക് ചേരാത്ത ആഗോളവൽകരണ നയങ്ങൾക്കെതിരെ ഘോരഘോരം എതിര്‍ത്ത് സംസാരിച്ച ഇടത് നേതൃത്വം അവരുടെ ശക്തികേന്ദ്രമായ ബംഗാളിൽ വൻപ്രതിരോധ കോട്ടയാണ് തീർത്തത്. 

ബംഗാൾ മുൻമുഖ്യമന്ത്രി ജ്യോതിബസു (File Photo by Deshakalyan CHOWDHURY/ AFP)

ലൈസൻസ് രാജിന്റെ അന്ത്യം കുറിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഉദാരവൽകരണ നടപടികളിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ഉദാരവൽകരണത്തെ പരസ്യമായി എതിർത്തപ്പോഴും 1994ൽ വ്യവസായ നയത്തില്‍ ബംഗാൾ മാറ്റം വരുത്തി. വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്തു എന്നതായിരുന്നു ഈ നയത്തിലെ പ്രത്യേകത. ഇതിനൊപ്പം നിക്ഷേപം ആകർഷിക്കുന്നതിനായി ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു ഒട്ടേറെ വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഇവയിൽ പലതും സിപിഎം നഖശിഖാന്തം എതിർത്തിരുന്ന മുതലാളിത്ത രാജ്യങ്ങളായിരുന്നു. പുതിയ നയത്തിന്റെ ഭാഗമായി ശിൽപ് ബന്ധു എന്ന ഏകജാലക സംവിധാനവും കൊണ്ടുവന്നു.

പക്ഷേ എന്നിട്ടും ബംഗാളിലേക്ക് നിക്ഷേപമിറക്കാൻ വലിയ ബിസിനസ് ഗ്രൂപ്പുകൾ‍ താൽപര്യം കാട്ടിയില്ല. ഇത് ബംഗാളിന്റെ വ്യാവസായിക ഉൽപാദനം കുറയ്ക്കാൻ കാരണമായി. 1999–20 കാലയളവിൽ രാജ്യത്തെ ഫാക്ടറി മൂല്യവർദ്ധിത ഉൽപാദന കണക്കിൽ ബംഗാളിന്റെ സംഭാവന 3.9 ശതമാനമായി കുറഞ്ഞു. 1990–91 കാലയളവിൽ ഉണ്ടായിരുന്ന ആറ് ശതമാനത്തിൽ നിന്നുമാണ് ഈ വീഴ്ചയുണ്ടായത്. ഇന്ത്യയുടെ ഉദാരവൽകരണ നയം ഉപയോഗപ്പെടുത്താൻ ബംഗാളിന് കഴിഞ്ഞതുമില്ല തിരിച്ചടി നേരിടുകയും ചെയ്തു. 

മുൻ ബംഗാൾ മുഖ്യമന്ത്രിയും സിപിഐ(എം) നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (File Photo by Ashok Bhaumik/PTI)

സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഇടത് പാർട്ടികളുടെ മനോഭാവത്തിൽ വ്യവസായവൽകരണ വിഷയത്തിലും മാറ്റമുണ്ടായി. ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യ പാർട്ടിയിലും സർക്കാരിലും കരുത്തനായപ്പോൾ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. എന്നാൽ സഞ്ചരിച്ച പാതയിൽ നിന്നും പെട്ടെന്നുണ്ടായ വ്യതിയാനം ഉൾക്കൊള്ളുന്നതിൽ സംഭവിച്ച പ്രശ്നങ്ങൾ ബംഗാളിൽ ഇടതുമുന്നണിയെ ഭരണത്തിൽ നിന്നും താഴെ ഇറക്കാൻ കാരണമായി. 

∙ എന്തു ചെയ്തു മമത?

ബംഗാളിന്റെ ഇന്നത്തെ അവസ്ഥയ്ക്കുള്ള ഉത്തരവാദിത്തം കഴിഞ്ഞ 15 വർഷമായി സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനും ഇല്ലേ? ടാറ്റയുടെ നാനോ കാർ നിര്‍മിക്കുന്നതിനായുള്ള പ്ലാന്റിനായി സിംഗൂരിൽ സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചതാണ് സിപിഎമ്മിന്റെ വലിയ വീഴ്ചയ്ക്കും മമതയുടെ ഉയർച്ചയ്ക്കും കാരണമായത്. അതിനാൽ തന്നെ ഭരണത്തിലേറിയ മമത വന്ന വഴി മറക്കാൻ തയാറായില്ല. വമ്പൻ വ്യവസായങ്ങൾക്ക് സ്ഥലം ഏറ്റെടുക്കലാണ് ബംഗാളിലെ വലിയ പ്രതിസന്ധി. 88,752 സ്ക്വയർ കിലോമീറ്ററുള്ള വലുപ്പത്തിൽ രാജ്യത്ത് 13–ാം സ്ഥാനമുള്ള ബംഗാളിൽ പത്ത് കോടിയോളം ജനങ്ങളാണ് താമസിക്കുന്നത്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (file photo by PTI)

ജനസംഖ്യയിൽ രാജ്യത്ത് നാലാം സ്ഥാനമാണ് ബംഗാളിനുള്ളത്. കൃഷി മുഖ്യവരുമാന മാർഗമായതിനാൽ കൃഷി സ്ഥലം വ്യവസായങ്ങൾക്ക് ഏറ്റെടുക്കുന്നതും തടസ്സമാവുന്നു. ബംഗാളിൽ നിന്നും മറ്റുസംസ്ഥാനങ്ങളിലേക്ക് ചേക്കേറിയ വമ്പൻ കമ്പനികളുടെ പേരുവിവരങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മമത വന്നിട്ടും സംസ്ഥാനം വ്യവസായ സൗഹൃദമായിട്ടില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. 

∙രാഷ്ട്രീയ അതിപ്രസരം 

അക്രമ രാഷ്ട്രീയത്തിന്റെ അതിപ്രസരം ബംഗാളിന്റെ വികസനത്തെയും തിരിച്ചടിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ സമാധാനം കെടുത്തി. ഇത് നിക്ഷേപകരെയും പിന്നിലേക്ക് വലിച്ചു. 2010 മുതൽ 2019വരെയുള്ള കാലയളവിൽ ബംഗാളിൽ 161 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംഭവിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇക്കാലയളവിൽ ഉണ്ടായതും ബംഗാളിലാണ്. മമത ബാനർജിയുടെ കാലത്തും സംസ്ഥാനത്ത് സമാധാനം പുലർന്നില്ല. സിപിഎം ക്ഷീണിച്ചപ്പോൾ വളർന്നു വന്ന ബിജെപിയാണ് ഇപ്പോൾ തൃണമൂലിന്റെ ഒത്ത എതിരാളി.

പൗരത്വ ഭേദഗതി ബില്ല് പാസ്സായതിനെ തുടർന്നുള്ള പ്രക്ഷോഭത്തിൽ ബംഗാളിലെ ഹൗറ ജില്ലയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ കത്തിച്ചപ്പോൾ (File Photo by PTI)

കേരളത്തിന് സമാനമായി ഗവർണർ–മുഖ്യമന്ത്രി പോര് ബംഗാളിലും പതിവാണ്. വികസനത്തിനായി കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്ന പരാതിയും സംസ്ഥാന സർക്കാർ ഉയർത്തുന്നു. 2018ൽ ബംഗാളിൽ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തോളം സീറ്റുകൾ എതിരാളികളില്ലാതെ ഒഴിഞ്ഞു കിടന്നു. സംസ്ഥാനം ഭരിക്കുന്ന പാർട്ടി കൈക്കരുത്തിൽ തിരഞ്ഞെടുപ്പ് ഫലം നേടിയെടുക്കുന്നതിനുള്ള തെളിവായി ഇത് മാറി.

കാലാകാലങ്ങളായി വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബംഗാളിൽ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ജനസംഖ്യയിൽ സിംഹഭാഗവും ഗ്രാമങ്ങളിലായിരുന്നതിനാൽ സർക്കാർ പദ്ധതികളിലും അധികമായി പണം ചിലവിട്ടിരുന്നത് അവിടെയാണ്. ബജറ്റിന്റെ 85 ശതമാനം വരെ സമൂഹിക പരിരക്ഷയ്ക്കും കാർഷിക മേഖലയുടെ പുരോഗതിക്കുമായി ചെലവഴിച്ച പതിവാണ് ബംഗാളിനുണ്ടായിരുന്നത്. സാമ്പത്തിക വളർച്ചയിൽ പിന്നിലാണെങ്കിലും ദാരിദ്ര്യരേഖയിൽ താഴെയുള്ളവരുടെ കണക്കിൽ ബംഗാള്‍ രാജ്യശരാശരിയിലും പിന്നിൽ നിൽക്കുന്നതിനുള്ള കാരണമായി ഇതിനെ ചൂണ്ടിക്കാട്ടുന്നു. അതേസമയം കേന്ദ്ര സാമൂഹിക നീതിമന്ത്രാലയം 2021 ഡിസംബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് യാചകവൃത്തി ഉപജീവനമാർഗമാക്കുന്നവർ കൂടുതലുള്ള സംസ്ഥാനം ബംഗാളാണ്. കണക്ക് പ്രകാരം 81244 േപർ ബംഗാളിൽ ഭിക്ഷയെടുത്താണ് ജീവിതം തള്ളിനീക്കുന്നത്. 

English Summary:

The Factors Behind West Bengal's Economic Stagnation