കണക്കിൽ കണ്ണുവച്ച് ആ മൂന്നു പേർ; ഒപ്പം അൻവറും അപരനും; ‘ചേലുള്ള കര’ ഇവരിൽ ആർക്കൊപ്പം ചേരും?
ചേലക്കര നിയമസഭാ മണ്ഡലത്തിനകത്തുണ്ടൊരു മണ്ഡലം; കേരള കലാമണ്ഡലം. കേരളീയ കലകളുടെ അവസാനവാക്കായി കലാമണ്ഡലം ലോകശ്രദ്ധയിലുണ്ട്. ഇപ്പോൾ പക്ഷേ, അതൊന്നുമല്ലാതെതന്നെ കേരളം മുഴുവൻ ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കുന്നു ചേലക്കര. നിയമസഭയിലേക്കു രണ്ട് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതിൽ പാലക്കാട്ടെ പോളിങ് മാറ്റിവയ്ക്കുകകൂടി ചെയ്തതോടെ 13 വരെ കേരളത്തിന്റെ ആ ‘സവിശേഷ ശ്രദ്ധ’ ചേലക്കര ഒറ്റയ്ക്ക് ഏറ്റുവാങ്ങണം. സൗമ്യരാണ്, മണ്ഡലത്തിൽ സുപരിചിതരാണ്, ചെറുപ്പമാണ് എന്നതിനൊക്കെ പുറമേ; ഇവിടെ പരസ്പരം ഏറ്റുമുട്ടുന്ന മുന്നണി സ്ഥാനാർഥികൾ തമ്മിൽ വേറെയുമുണ്ട് സാമ്യം. മൂവരെയും നൂലിൽ കെട്ടിയിറക്കിയതല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളായ ശേഷമാണ് അവർ രംഗത്തെത്തിയത്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് 2019ൽ എംപിയാകും മുൻപു കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് 2016ൽ എംഎൽഎയാകും മുൻപു ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരുന്നു. എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ തിരുവില്വാമല പഞ്ചായത്തംഗമാണ്. നേരത്തേ, വൈസ് പ്രസിഡന്റായിരുന്നു. ഇഴയുടെ കണക്ക് മനപ്പാഠമാക്കി നെയ്ത്തുകാർ കൈത്തറികളിൽ വിസ്മയം വിരിയിക്കുന്ന കുത്താമ്പുള്ളി ചേലക്കരയിലാണ്. ഇവിടെ രാഷ്ട്രീയത്തിലും കണക്കുകൾ വിട്ടൊരു കളിയില്ല. പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. നിയമസഭാ തിരഞ്ഞെടുപ്പുകൾ നോക്കുമ്പോൾ, അവസാന ആറു തിരഞ്ഞെടുപ്പുകളിൽ വിജയം എൽഡിഎഫിനായിരുന്നു.

ചേലക്കര നിയമസഭാ മണ്ഡലത്തിനകത്തുണ്ടൊരു മണ്ഡലം; കേരള കലാമണ്ഡലം. കേരളീയ കലകളുടെ അവസാനവാക്കായി കലാമണ്ഡലം ലോകശ്രദ്ധയിലുണ്ട്. ഇപ്പോൾ പക്ഷേ, അതൊന്നുമല്ലാതെതന്നെ കേരളം മുഴുവൻ ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കുന്നു ചേലക്കര. നിയമസഭയിലേക്കു രണ്ട് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതിൽ പാലക്കാട്ടെ പോളിങ് മാറ്റിവയ്ക്കുകകൂടി ചെയ്തതോടെ 13 വരെ കേരളത്തിന്റെ ആ ‘സവിശേഷ ശ്രദ്ധ’ ചേലക്കര ഒറ്റയ്ക്ക് ഏറ്റുവാങ്ങണം. സൗമ്യരാണ്, മണ്ഡലത്തിൽ സുപരിചിതരാണ്, ചെറുപ്പമാണ് എന്നതിനൊക്കെ പുറമേ; ഇവിടെ പരസ്പരം ഏറ്റുമുട്ടുന്ന മുന്നണി സ്ഥാനാർഥികൾ തമ്മിൽ വേറെയുമുണ്ട് സാമ്യം.
മൂവരെയും നൂലിൽ കെട്ടിയിറക്കിയതല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളായ ശേഷമാണ് അവർ രംഗത്തെത്തിയത്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് 2019ൽ എംപിയാകും മുൻപു കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് 2016ൽ എംഎൽഎയാകും മുൻപു ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരുന്നു. എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ തിരുവില്വാമല പഞ്ചായത്തംഗമാണ്. നേരത്തേ, വൈസ് പ്രസിഡന്റായിരുന്നു.
∙ കണക്കു നോക്കിയാൽ
ഇഴയുടെ കണക്ക് മനപ്പാഠമാക്കി നെയ്ത്തുകാർ കൈത്തറികളിൽ വിസ്മയം വിരിയിക്കുന്ന കുത്താമ്പുള്ളി ചേലക്കരയിലാണ്. ഇവിടെ രാഷ്ട്രീയത്തിലും കണക്കുകൾ വിട്ടൊരു കളിയില്ല. പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. നിയമസഭാ തിരഞ്ഞെടുപ്പുകൾ നോക്കുമ്പോൾ, അവസാന ആറു തിരഞ്ഞെടുപ്പുകളിൽ വിജയം എൽഡിഎഫിനായിരുന്നു. ഇതിൽ 2016 ഒഴികെ അഞ്ചിലും എംഎൽഎയായത് കെ.രാധാകൃഷ്ണൻ. പക്ഷേ, മണ്ഡലത്തിന്റെ മൊത്തം ചരിത്രമെടുത്താൽ ചേലക്കര അങ്ങനെ എങ്ങോട്ടും ചാഞ്ഞുകിടക്കുകയല്ല എന്നു വ്യക്തം. 1965 മുതൽ 2021 വരെയുള്ള 14 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം ജയിച്ചത് 8 തവണ; യുഡിഎഫ് ജയിച്ചത് 6 തവണയും. 1996 മുതൽ യുഡിഎഫിനു കളം പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് എൽഡിഎഫിന് ബലമാണ്. എന്നാൽ, 1970 മുതൽ തുടർച്ചയായി മൂന്നു തിരഞ്ഞെടുപ്പുകളിൽ കെ.ബാലകൃഷ്ണനിലൂടെ കോൺഗ്രസിനെ തുണച്ചിട്ടുമുണ്ട് ചേലക്കര. 2016ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനുവേണ്ടി സ്ഥാനാർഥിത്വം വിട്ടുകൊടുത്തയാളാണ് ഇക്കുറി എൽഡിഎഫ് സ്ഥാനാർഥിയായ യു.ആർ.പ്രദീപ്.
ഇത്തവണ രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് ഉറപ്പിക്കുന്നതിനു പിന്നിൽ പഴക്കമില്ലാത്തൊരു കണക്കുകൂടിയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണന്റെ ലീഡ് 39,400 വോട്ടായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ സ്ഥാനാർഥി, സംസ്ഥാന മന്ത്രിയായിരിക്കെ മത്സരിച്ചപ്പോൾ ഈ നിയമസഭാ മണ്ഡലത്തിലെ ലീഡ് 5,173 മാത്രം. രമ്യ ഹരിദാസിന്റെ സ്വീകാര്യതയിലുണ്ടായ വളർച്ച യുഡിഎഫിനു പ്രതീക്ഷയേകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുവേണ്ടി ടി.എൻ.സരസു മത്സരിച്ചതു വഴി ഭിന്നിച്ച സ്ത്രീ വോട്ടുകൾകൂടി ഇക്കുറി രമ്യയ്ക്കു കിട്ടുമെന്ന പ്രതീക്ഷയുമുണ്ട്. എൻഡിഎയ്ക്കും പറയാനുള്ളതു കണക്കുകൾ തന്നെ.
2021ൽ എൻഡിഎ 24,045 വോട്ട് നേടിയ ഇവിടെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് 28,974 ആണ്. അതിനെ മറികടക്കുന്ന പ്രകടനമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് എൻഡിഎ ഉറപ്പിച്ചു പറയുന്നു. പോസ്റ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ‘ബാലേട്ടൻ’ പ്രയോഗം യുവാക്കളിലാണ് മുന്നണിയുടെ പ്രതീക്ഷ എന്നു വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ആര് ക്ഷണിച്ചുവരുത്തി എന്ന ചോദ്യം യുഡിഎഫും ബിജെപിയും അത്ര ഉച്ചത്തിലല്ലെങ്കിലും ചോദിക്കുന്നുണ്ട്.
∙ ഡീൽ മറിച്ചിട്ടാൽ ലീഡ്
മന്ത്രിയും സ്പീക്കറുമൊക്കെ മണ്ഡലത്തിൽനിന്ന് ഉണ്ടായിട്ടും അതനുസരിച്ചുള്ള വളർച്ച മണ്ഡലത്തിനുണ്ടായോ എന്നതാണ് യുഡിഎഫ് പ്രചാരണത്തിന്റെ കാതൽ. ആരോഗ്യരംഗത്തെ പരാധീനതകളാണ് പ്രധാനം. ചേലക്കര കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും ഡോക്ടറുടെ സേവനം മുഴുവൻ സമയം കിട്ടാത്തതിനാൽ കിടത്തിച്ചികിത്സ വേണ്ടവർ മണ്ഡലത്തിനു പുറത്തുതന്നെ പോകേണ്ട അവസ്ഥയാണ്. പ്രധാന റോഡുകൾ മാറ്റിനിർത്തിയാൽ മറ്റെല്ലാം താറുമാറാണ്. മലയോര മേഖലയിലെല്ലാം കർഷകർ വന്യജീവി ശല്യത്തിന്റെയും വിളകൾക്കു വില കിട്ടാത്തതിന്റെയും പ്രശ്നങ്ങൾ നേരിടുന്നു. ഈ മണ്ഡലം ഉൾപ്പെടുന്ന ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ എംപിയായിരിക്കെ രമ്യ ഹരിദാസ് മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തില്ല എന്നാണ് എൽഡിഎഫ് ആരോപണം. അതുകൊണ്ടുതന്നെ, കേരളത്തോടു കേന്ദ്രം കാണിക്കുന്ന അവഗണനയെന്ന എൽഡിഎഫിന്റെ പതിവുപ്രചാരണത്തിന് ഇവിടെ അത്ര മുഴക്കം പോരാ. സംസ്ഥാന ഭരണത്തിനെതിരായ വികാരം വോട്ടായി മാറും എന്നുതന്നെ യുഡിഎഫ് കണക്കുകൂട്ടുന്നു.
സ്വർണക്കടത്തും എഡിഎമ്മിന്റെ മരണവും രക്ഷാപ്രവർത്തനവും പൂക്കോട് വെറ്ററിനറി കോളജിലെ കൊലപാതകവും പൂരം കലക്കലും എല്ലാം സജീവചർച്ചയാണ് ചേലക്കരയിൽ. കരുവന്നൂർ, കൊടകര എന്നൊന്നും കേൾക്കാതെ ചേലക്കരയ്ക്ക് ഒരു ദിവസമില്ലിപ്പോൾ. വോട്ട് ഭരണാധികാര ധാർഷ്ട്യത്തിനുള്ള തിരിച്ചടിയായിരിക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവർത്തിച്ചുപറയുന്നു. കേന്ദ്ര പദ്ധതികളിലൂന്നിയും മണ്ഡലത്തിലെ വികസനപ്രശ്നങ്ങൾ ഉയർത്തിയുമാണ് എൻഡിഎ വോട്ടുതേടുന്നത്. ഡീൽ തുറന്നുകാട്ടി രാഷ്ട്രീയവോട്ടുകൾ പെട്ടിയിലാക്കാനും മുന്നണികൾ ലക്ഷ്യം വയ്ക്കുന്നു. തൃശൂരിൽ ബിജെപി ജയിച്ചതും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്കു പോയതും ഡീൽ ആണെന്ന് എൽഡിഎഫ് പറയുമ്പോൾ കരുവന്നൂർ കേസിൽ ഒന്നും സംഭവിക്കാത്തതു സിപിഎം– ബിജെപി ഡീലിനു തെളിവാണെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
പ്രാദേശികഭരണം ഇങ്ങനെ
കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ചേലക്കര മണ്ഡലം. 6 പഞ്ചായത്തുകൾ എൽഡിഎഫും 3 പഞ്ചായത്തുകൾ യുഡിഎഫുമാണ് ഭരിക്കുന്നത്. ഇതിൽ തിരുവില്വാമലയിൽ ബിജെപിക്കും തുല്യ സീറ്റുള്ളതിനാൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നേടിയത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെ 177 ബൂത്തുകളിൽ 110 എണ്ണത്തിൽ എൽഡിഎഫിനായിരുന്നു ലീഡ്. 64 എണ്ണത്തിൽ യുഡിഎഫും മൂന്നിടത്ത് എൻഡിഎയും ലീഡ് നേടി.
∙ ആർക്കാണ് ചേല്?
പി.വി.അൻവറിന്റെ പിന്തുണയോടെ കെപിസിസി മുൻ സെക്രട്ടറി എൻ.കെ.സുധീർ മത്സരരംഗത്തുണ്ട്. രമ്യ ഹരിദാസിന് ‘അപരൻ’ ആയി സിഐടിയുവിന്റെ സജീവ പ്രവർത്തകൻ ഹരിദാസൻ മത്സരിക്കുന്നു. ഹരിദാസൻ സിപിഎം വിമതനാണെന്നു കളിയാക്കുന്നു, യുഡിഎഫ്. ചേലുള്ള കരയാണ് ചേലക്കരയായതെന്നാണ് പഴമൊഴി. തിരഞ്ഞെടുപ്പു വിധി വരുമ്പോൾ ഈ പഴമൊഴി ശരിയെന്ന് ഏതു മുന്നണി വിധിയെഴുതും?