‘ചേകബാകു’ ബ്രാൻഡ് ഷർട്ട് ധരിച്ചിട്ടുണ്ടോ? പൈനാപ്പിൾ ചിപ്‌സ് കഴിച്ചിട്ടുണ്ടോ? കേരളം ചിലത് കണ്ടുപഠിക്കാനുണ്ട്
പല റെഡിമെയ്ഡ് ബ്രാൻഡുകളെയും പരിചയമുണ്ട്; പക്ഷേ, ചേകബാകു എന്നു കേട്ടിട്ടില്ല. പിന്നെങ്ങനെ ചേകബാകുവിന്റെ ഷർട്ടിടും? ഉത്തരം ലളിതം; ചേകബാകു ബ്രാൻഡ് ഷർട്ട് നമ്മൾതന്നെ ഉണ്ടാക്കണം. അങ്ങനെയൊരെണ്ണം ഉണ്ടാക്കിക്കഴിഞ്ഞാൽപ്പിന്നെ അത് ഇടുന്നതിനെക്കാൾ എളുപ്പം മറ്റുള്ളവരെ അത് ഇടീക്കുന്നതായിരിക്കും. കാരണം, നല്ലൊരു ചേകബാകു ഷർട്ടുണ്ടാക്കിയാൽ നമ്മൾ അതെടുത്തിടും മുൻപുതന്നെ മറുനാട്ടുകാർവന്ന് നല്ല വിലതന്ന് വാങ്ങിക്കൊണ്ടുപോകാൻ സാധ്യതയേറെ. വീണതു വിദ്യയാക്കുകയാണല്ലോ എളുപ്പം. അതുകൊണ്ടാണ് പറഞ്ഞത് ചേകബാകു ഇടുന്നതിനെക്കാൾ എളുപ്പമാകും അത് ഇടീക്കാനെന്ന്. നല്ല ഒന്നാന്തരമൊരു ചേകബാകു ഷർട്ടുണ്ടാക്കാൻ നമുക്കു പറ്റും. പക്ഷേ, ഉണ്ടാക്കിക്കഴിഞ്ഞാൽ അതു പണം മുടക്കി നമുക്കുതന്നെ ഒരെണ്ണം വാങ്ങിക്കൊടുക്കാൻ നമുക്കു ത്രാണിയുണ്ടാകുമോ എന്നതാണ് അടുത്തചോദ്യം. ആദ്യത്തെ കുറച്ചുകാലം അതിനുള്ള ത്രാണിയുണ്ടാകാതിരിക്കുകയാണ് നല്ലത്. കശുവണ്ടിപ്പരിപ്പും ചെമ്മീനുമൊക്കെ

പല റെഡിമെയ്ഡ് ബ്രാൻഡുകളെയും പരിചയമുണ്ട്; പക്ഷേ, ചേകബാകു എന്നു കേട്ടിട്ടില്ല. പിന്നെങ്ങനെ ചേകബാകുവിന്റെ ഷർട്ടിടും? ഉത്തരം ലളിതം; ചേകബാകു ബ്രാൻഡ് ഷർട്ട് നമ്മൾതന്നെ ഉണ്ടാക്കണം. അങ്ങനെയൊരെണ്ണം ഉണ്ടാക്കിക്കഴിഞ്ഞാൽപ്പിന്നെ അത് ഇടുന്നതിനെക്കാൾ എളുപ്പം മറ്റുള്ളവരെ അത് ഇടീക്കുന്നതായിരിക്കും. കാരണം, നല്ലൊരു ചേകബാകു ഷർട്ടുണ്ടാക്കിയാൽ നമ്മൾ അതെടുത്തിടും മുൻപുതന്നെ മറുനാട്ടുകാർവന്ന് നല്ല വിലതന്ന് വാങ്ങിക്കൊണ്ടുപോകാൻ സാധ്യതയേറെ. വീണതു വിദ്യയാക്കുകയാണല്ലോ എളുപ്പം. അതുകൊണ്ടാണ് പറഞ്ഞത് ചേകബാകു ഇടുന്നതിനെക്കാൾ എളുപ്പമാകും അത് ഇടീക്കാനെന്ന്.
നല്ല ഒന്നാന്തരമൊരു ചേകബാകു ഷർട്ടുണ്ടാക്കാൻ നമുക്കു പറ്റും. പക്ഷേ, ഉണ്ടാക്കിക്കഴിഞ്ഞാൽ അതു പണം മുടക്കി നമുക്കുതന്നെ ഒരെണ്ണം വാങ്ങിക്കൊടുക്കാൻ നമുക്കു ത്രാണിയുണ്ടാകുമോ എന്നതാണ് അടുത്തചോദ്യം. ആദ്യത്തെ കുറച്ചുകാലം അതിനുള്ള ത്രാണിയുണ്ടാകാതിരിക്കുകയാണ് നല്ലത്. കശുവണ്ടിപ്പരിപ്പും ചെമ്മീനുമൊക്കെ അങ്ങനെയായിരുന്നല്ലോ. ആദ്യകാലങ്ങളിൽ കയറ്റുമതി മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതൊന്നും സ്വയം വാങ്ങിക്കഴിക്കാൻ നമുക്കു ത്രാണിയുണ്ടായിരുന്നില്ല. കാലക്രമേണ നമ്മളും അത്യാവശ്യം സമ്പന്നരായി. നാടു മുഴുവൻ ഡ്രൈ ഫ്രൂട്‌സും നട്‌സും സീഫുഡും വിൽക്കുന്ന കടകളുമായി. നമ്മുടെ ചേകബാകുവിനും വൈകാതെ അങ്ങനെ ഒരുകാലം വരും എന്നുറപ്പാണ്. പക്ഷേ, അതിന് ആദ്യം അങ്ങനെയൊരു ഷർട്ട് നമ്മൾ ഉണ്ടാക്കണമെന്നു മാത്രം. ചേകബാകുവിന്റെ, ആണുങ്ങളിടുന്ന ഷർട്ട് മാത്രമല്ല പെണ്ണുങ്ങളിടുന്ന കുർത്തയും (കുർത്തിയും) കൂടി ഉണ്ടാക്കണം. കാരണം, ഷർട്ടിനെക്കാൾ വൻഡിമാൻഡ് ഇപ്പോൾ കുർത്തയ്ക്കും കുർത്തിക്കുമാണ്.
അതെ, റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കാര്യത്തിൽ പുരുഷന്മാർക്കുള്ള ബ്രാൻഡുകളാണ് ആദ്യം പ്രചാരത്തിലായതെങ്കിലും സ്ത്രീശാക്തീകരണത്തിനൊപ്പം സ്ത്രീകൾക്കുള്ള റെഡിമെയ്ഡ് ബ്രാൻഡുകളും ഇന്നു വമ്പൻ വളർച്ചയാണ് കാഴ്ചവയ്ക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ ചേകബാകു ബ്രാൻഡോ, അതെങ്ങനെ ശരിയാകും എന്നതാകും അടുത്തചോദ്യം. അതിനുള്ള ഉത്തരം ഫാബ്ഇന്ത്യ തരുന്നുണ്ട്; ബ്രാൻഡിങ്ങിൽ അവർക്ക് ആൺ-പെൺ വ്യത്യാസമില്ല. ആണുങ്ങൾക്കുള്ള ഷർട്ടും ജുബ്ബയും കുർത്തയും മാത്രമല്ല പെണ്ണുങ്ങൾക്കുള്ള കുർത്തയും കുർത്തിയും കമ്മീസും മാത്രമല്ല ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു ജീവിക്കുന്ന വീടുകളിലെ കിടക്കവിരികളും കർട്ടനുകളുമെല്ലാം ഒരേ ബ്രാൻഡിൽത്തന്നെ.
കേരളത്തിലെ പ്രധാന കൈത്തറി നിർമാണകേന്ദ്രങ്ങളായ ചേന്ദമംഗലം, കണ്ണൂർ, ബാലരാമപുരം, കുത്താമ്പുള്ളി എന്നിവയുടെ ആദ്യാക്ഷരങ്ങൾ കൊണ്ടുണ്ടാക്കിയ സാങ്കൽപിക ബ്രാൻഡ് പേരാണ് ചേകബാകു. അതിങ്ങനെ അതേ ക്രമത്തിൽ വേണമെന്നു നിർബന്ധമൊന്നുമില്ല. ബാകുചേക, ബാകചേകു, കബാകുചേ, കുചേബാക, കുകബാചേ... എങ്ങനെ വേണമെങ്കിലും ആകാം. അതിലിപ്പോൾ ഒന്നോ രണ്ടോ അക്ഷരം കുറഞ്ഞാലും രണ്ടെണ്ണം കൂടിയാലും കുഴപ്പമൊന്നുമില്ല. അങ്ങനെ ഒരു ബ്രാൻഡ് സർക്കാർതലത്തിൽ തുടങ്ങണോ, സഹകരണസംഘം വേണോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല.
സ്വകാര്യ ബ്രാൻഡുകളാവും ഇക്കാലത്തു വിജയിക്കാൻ കൂടുതൽ എളുപ്പം. കണ്ണൂരിൽനിന്നു മാത്രം ഒരു ബ്രാൻഡാകാം, ബാലരാമപുരത്തുനിന്നു വേറൊന്നും. കണ്ണൂരിൽനിന്നു മാത്രം ഒന്നല്ല, പല ബ്രാൻഡുകളുമാവാം. അതും പ്രശ്‌നമല്ല. പ്രശ്‌നം വേറെയാണ്. പെണ്ണുങ്ങൾക്കുള്ള സാധാരണമുണ്ടും നേര്യതും അഥവാ സെറ്റുമുണ്ടെന്നു വിളിക്കപ്പെടുന്ന മുണ്ടുസെറ്റ്, കേരള സാരി, ആണുങ്ങൾക്കുള്ള ജുബ്ബ, നിഴലടിക്കുന്നതും ഗുണനിലവാരം കുറഞ്ഞതുമായ ഷർട്ട്, ഏറ്റവും ചീപ്പ് ബട്ടൻസ്... കൈത്തറി എന്നു പറയുമ്പോൾ പെട്ടെന്ന് ഓർമവരുന്ന ഈ പരിമിത ഉൽപന്നനിര മാറണം.
പെട്ടെന്നു തന്നെ പറയട്ടെ, ഇതു കേരളീയ കൈത്തറിയെ എങ്ങനെ രക്ഷിച്ചെടുക്കാം എന്ന വിഷയത്തിലുള്ള ഉപന്യാസമല്ല. കഴുത്തറപ്പൻ മത്സരത്തിന്റെ ഇക്കാലത്ത് അത് ഒരു വിഷയവുമല്ല. കൈത്തറി എന്നാൽ അത്ര ദുർബലമായ സംഗതിയല്ല എന്നറിയണമെങ്കിൽ ഒരു ഫാബ്ഇന്ത്യ സ്റ്റോറിൽ പോയാൽ മതി. പോരെങ്കിൽ ഒരമേരിക്കാൻ സായിപ്പാണ് ഫാബ്ഇന്ത്യ സ്ഥാപിച്ചതെന്നറിയുമ്പോഴോ? രാധികാ സിങ് എഴുതിയ ‘ദ് ഫാബ്രിക് ഓഫ് ഔർ ലൈവ്‌സ്, ദ് സ്‌റ്റോറി ഓഫ് ഫാബ് ഇന്ത്യ’ എന്ന ഈയിടെ വായിച്ച പുസ്തകത്തിൽ അങ്ങനെ ഒരുപാട് വിവരങ്ങളുണ്ട്.
കണ്ണൂരിൽനിന്നും ബാലരാമപുരത്തുനിന്നും നല്ല ഒന്നാന്തരം കൈത്തറിത്തുണിയുണ്ടാക്കിച്ചെടുത്ത് (അതിനു നെയ്ത്തുകാർക്കു നല്ല വില കൊടുത്ത്) ആധുനിക ഫാഷനിലുള്ള ഷർട്ടുകളും കുർത്തകളും ഉണ്ടാക്കിക്കൂടേ? (ചിരട്ടക്കഷ്ണങ്ങളും കക്കയും മറ്റും കൊണ്ടുണ്ടാക്കിയ കിടിലൻ ബട്ടൻസുകളോടെ). വലിയ വില കൊടുത്താണ് ഇത്തരം പ്രീമിയം ഹാൻഡ്‌ലൂം ഉൽപന്നങ്ങൾ ലോകമെങ്ങും ആളുകൾ വാങ്ങുന്നത്. അങ്ങനെയൊരു സ്വർണഖനിയുടെ മേലാണ് നമ്മുടെ ഇരിപ്പ്. ഉൽപാദനവ്യവസായങ്ങളുടെ നാടല്ല കേരളം എന്നതു ശരിതന്നെ. ഐടി, ടൂറിസം, സാമ്പത്തികസേവനങ്ങൾ തുടങ്ങിയവയൊക്കെയാണ് ഇപ്പോൾ നമ്മുടെ അടിസ്ഥാന വ്യവസായങ്ങൾ.
ഫാഷനിലേക്കു തിരിച്ചുവന്ന ഹാൻഡ്‌ലൂം ബൂമിനെ മുതലെടുക്കാനും അതുപോലൊരു സാധ്യത നമ്മുടെ പിന്നിൽ കിടക്കുന്നു. നമ്മുടെ ജിഡിപിയുടെ പത്തു ശതമാനത്തിലേറെ സംഭാവന ചെയ്യുന്ന ടൂറിസവുമായി ഇതിനെ ചേർത്തുടുക്കാനും എളുപ്പമാണ് എന്നതാണ് മറ്റൊരു സാധ്യത. സാധാരണയായി ടൂറിസം സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി കരുതപ്പെടുന്ന സുവനീറുകളുടെ കാര്യത്തിൽ നമ്മൾ ഏറെ പിന്നിലാണ്. പേപ്പർ മാഷെ (Papier-macha) കഥകളിത്തലകളും ചെറുപാക്കറ്റുകളിലാക്കിയ സുഗന്ധവ്യഞ്ജനങ്ങളും കോഴിക്കോടൻ ഹൽവയും: തീർന്നു വിനോദസഞ്ചാരികൾക്കു മുന്നിൽ നമ്മൾ തുറന്നിടുന്ന ടൂറിസം ഷോപ്പിങ് സാധ്യതകൾ. കേരളം സന്ദർശിച്ചു മടങ്ങുന്നവർ ചേകബാകുവിന്റെ നാലഞ്ച് ഷർട്ടും കുർത്തയും വാങ്ങിപ്പോകണമെന്നതു സൗന്ദര്യാത്മകമായ ഒരു നിർബന്ധമായിത്തീരണം എന്നിടത്താണ് ഇതിന്റെ അടുത്ത ചുവടുവയ്പ് കിടക്കുന്നത്.
സിംഗപ്പുരിനെയും ഗൾഫ് രാജ്യങ്ങളെയുംപോലെ ഭക്ഷണ, സ്‌നാക്കിങ് ആവശ്യങ്ങൾക്ക് (അരിയായാലും ബ്രാൻഡഡ് പൊട്ടറ്റോ ചിപ്‌സ് ആയാലും) മറുനാടുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ. ആ നമുക്കുതന്നെ കടച്ചക്ക, ചേമ്പ്, പൈനാപ്പിൾ എന്നിവയുടെയെല്ലാം ചിപ്‌സുണ്ടാക്കാൻ കഴിയും. കാരണം തൽക്കാലം അവ നമ്മുടെ മാത്രം തട്ടകങ്ങളാണ്. (പൈനാപ്പിൾ ചിപ്‌സ് കഴിച്ചിട്ടില്ലെങ്കിൽ കഴിക്കേണ്ടതാണ്, ഇന്ത്യയിലെ പൈനാപ്പിളിന്റെ നാട് കേരളമാണെങ്കിലും കോയമ്പത്തൂരിൽ നിന്നാണ് അതു കഴിച്ചത്). യൂറോപ്യൻ രാജ്യങ്ങളിൽനിന്നു ഭക്ഷ്യോൽപാദന ബ്രാൻഡുകൾ ഉൾപ്പെടെയുള്ളവയുടെ ഉൽപാദന വ്യവസായങ്ങൾ ചൈനയിലേക്കും ഇന്ത്യയിലേക്കും തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കും മാറിയെന്നു നമുക്കറിയാം.
ആഴ്ചയിലെ പ്രവൃത്തിദിവസങ്ങൾ അഞ്ചിൽനിന്നു നാലാക്കുന്ന തിരക്കിലാണ് യൂറോപ്പ്. എന്നാലും ഇപ്പോഴും യുകെയിൽനിന്നു ലോകമെങ്ങും എത്തുന്ന ഒരു മധുരക്കിഴങ്ങ് ചിപ്‌സ് ബ്രാൻഡുണ്ട്. അസാധാരണവും അതീവ വിലയുള്ളതുമായ ബിസ്‌കറ്റ് ബ്രാൻഡുകളുമുണ്ട്. ചെറിയ അളവിലാണ് ഇവയൊക്കെ പലപ്പോഴും നിർമിക്കപ്പെടുക; ഹാൻഡ്‌ലൂമിന്റെ വ്യക്തിഗത സ്പർശത്തോടെ. അതുകൊണ്ടുതന്നെ ഇക്കാലത്തു വിൽക്കുന്നതോ, ഉയർന്ന വിലയിലും. ബ്രാൻഡിനുചുറ്റും ദീർഘകാലംകൊണ്ട് സൃഷ്ടിക്കേണ്ട ആ പ്രഭാവലയവും പ്രധാനമാണ്. (സ്‌കോച് വിസ്‌കി ഓർമ വന്നോ?). സത്യത്തിൽ വിലകൂടിയ അണ്ടിപ്പരിപ്പു തിന്നാൻ ത്രാണി നേടിയ അത്രയും കാത്തിരിപ്പ് വില കൂടിയ ഹാൻഡ്‌ലൂം ഷർട്ടിടാൻ ഇപ്പോൾ ആവശ്യമില്ല. അത്രയും കാത്തിരിപ്പ് ആവശ്യമില്ലെന്നല്ല, കാത്തിരിപ്പേ ആവശ്യമില്ല. ഗൂഗിൾ പേ ചെയ്യാൻ ഞാൻ ഫോണെടുത്തു, ചേകബാകു നീ എവിടെ?
ലാസ്റ്റ് സീൻ: പണ്ട് കേരളം ഭ്രാന്താലയമായിരുന്നെന്ന്. ഇന്നോ, ബ്രാൻഡാലയം!