സ്ത്രീകളുടെ മാന്യത ഉറപ്പാക്കാൻ നിയമനിർമാണം നടത്തിയ ആദ്യസംസ്ഥാനമാണ് കേരളം. ആ സംസ്ഥാനത്ത് ആരുടെ വാക്കുകേട്ടായാലും, എന്തിന്റെ പേരിലായാലും സ്ത്രീകൾ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറുന്നതുപോലെ ഒരു ഇടപെടൽ പൊലീസ് നടത്തുന്നത് അപഹാസ്യമാണ്. പാലക്കാട്ട് കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന മുറിയിലേക്കു പൊലീസ് അതിക്രമിച്ചു കയറിയ സംഭവം സംബന്ധിച്ച് ഇപ്പോഴും കാര്യങ്ങൾക്കു വ്യക്തതയില്ലെങ്കിലും, നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പുകാലത്ത് ആ മണ്ഡലത്തിലെയും ജില്ലയിലെയും എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണം തിരഞ്ഞെടുപ്പു കമ്മിഷനിൽ നിക്ഷിപ്തമാണ്. കമ്മിഷന്റെ അറിവോടെയാണോ ഈ റെയ്ഡെന്ന് ഇനിയും വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്നു പൊലീസിന് അധികാരപ്പെട്ട സ്ഥാനങ്ങളിൽനിന്നു രഹസ്യവിവരം ലഭിച്ചെന്നുതന്നെ ഇരിക്കട്ടെ. അവർ അടിയന്തരമായി ചെയ്യേണ്ടതെന്താണ്? ആ പ്രദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ മാന്യത ഉറപ്പാക്കാൻ നിയമനിർമാണം നടത്തിയ ആദ്യസംസ്ഥാനമാണ് കേരളം. ആ സംസ്ഥാനത്ത് ആരുടെ വാക്കുകേട്ടായാലും, എന്തിന്റെ പേരിലായാലും സ്ത്രീകൾ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറുന്നതുപോലെ ഒരു ഇടപെടൽ പൊലീസ് നടത്തുന്നത് അപഹാസ്യമാണ്. പാലക്കാട്ട് കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന മുറിയിലേക്കു പൊലീസ് അതിക്രമിച്ചു കയറിയ സംഭവം സംബന്ധിച്ച് ഇപ്പോഴും കാര്യങ്ങൾക്കു വ്യക്തതയില്ലെങ്കിലും, നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നതിൽ സംശയമില്ല.

തിരഞ്ഞെടുപ്പുകാലത്ത് ആ മണ്ഡലത്തിലെയും ജില്ലയിലെയും എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണം തിരഞ്ഞെടുപ്പു കമ്മിഷനിൽ നിക്ഷിപ്തമാണ്. കമ്മിഷന്റെ അറിവോടെയാണോ ഈ റെയ്ഡെന്ന് ഇനിയും വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്നു പൊലീസിന് അധികാരപ്പെട്ട സ്ഥാനങ്ങളിൽനിന്നു രഹസ്യവിവരം ലഭിച്ചെന്നുതന്നെ ഇരിക്കട്ടെ. അവർ അടിയന്തരമായി ചെയ്യേണ്ടതെന്താണ്? ആ പ്രദേശം സൂക്ഷ്മ നിരീക്ഷണത്തിൽ വയ്ക്കുകയും ആവശ്യമായ ബന്തവസ് ഏർപ്പെടുത്തിയശേഷം നടപടിക്രമങ്ങൾ പാലിച്ചും വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കിയും റെയ്ഡ് നടത്തുകയുമാണ് വേണ്ടിയിരുന്നത്.

പാലക്കാട് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ കള്ളപ്പണം ഉണ്ടെന്ന് ആരോപിച്ച് പോലീസ് പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് എസ്ഡി ഓഫിസിലേക്ക് നടത്തിയ യുഡിഎഫിന്റെ പ്രതിഷേധ മാർച്ച് വടംകെട്ടി തടയുന്ന പൊലീസ്. ചിത്രം: മനോരമ
ADVERTISEMENT

പരിശോധനയ്ക്കു മുൻപ് ആ ഹോട്ടലിലെ റിസപ്ഷനിൽനിന്ന് ഓരോ മുറിയിലും ആരൊക്കെയുണ്ടെന്ന വിവരം ശേഖരിക്കണം. റെയ്ഡ് നടത്തേണ്ട മുറിയിൽ സ്ത്രീകളുണ്ടെന്നറിഞ്ഞാൽ ആവശ്യത്തിനു വനിതാ പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചശേഷം മാത്രം പരിശോധിക്കണം. അതുവരെ ഹോട്ടലിൽനിന്ന് ആരും പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസിനു കഴിയുമല്ലോ.

സ്ത്രീകൾ മാത്രം താമസിക്കുന്ന മുറിയിൽ അല്ലെങ്കിൽ സ്ത്രീകളുള്ള മുറിയിൽ അർധരാത്രിതന്നെ കയറി പരിശോധിക്കേണ്ട രഹസ്യവിവരമാണോ പൊലീസിനു കിട്ടിയതെന്നറിയില്ല. ‘ഒരു സാധാരണ റെയ്ഡ് ആയിരുന്നു’ എന്നാണ് റെയ്ഡിനു നേതൃത്വം നൽകിയ എഎസ്പി മാധ്യമങ്ങളിൽ പറയുന്നതു കേട്ടത്. അർധരാത്രി സ്ത്രീകളുടെ മുറിയിൽ പുരുഷന്മാർ കയറി പരിശോധിക്കുന്നതാണോ സാധാരണ റെയ്ഡ്? എന്താണ് ഇത്തരത്തിൽ ഒരു സാധാരണ റെയ്ഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എഎസ് പി തന്നെയാണു വ്യക്തമാക്കേണ്ടത്.

പാലക്കാട് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ കള്ളപ്പണം ഉണ്ടെന്ന് ആരോപിച്ച് പോലീസ് പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് എസ്ഡി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്നു. ചിത്രം: മനോരമ
ADVERTISEMENT

തിരഞ്ഞെടുപ്പുകാലത്ത് റോഡിൽ പരിശോധന പതിവാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പണവും ആയുധങ്ങളും മറ്റും വാഹനങ്ങളിൽ കടത്തുന്നുണ്ടോ എന്നാണ് പരിശോധിക്കാറുള്ളത്. അതു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലുമാണ്. ‘അസാധാരണ സമയത്ത്’ എന്തിന് ഇങ്ങനെയൊരു സാധാരണ പരിശോധന നടത്തണം?

ഒരു ഹീനകുറ്റകൃത്യം കണ്ടെത്താൻ പൊലീസ് നടത്തുന്ന റെയ്ഡും ഇതുപോലെയുള്ള റെയ്ഡുകളും തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. അതു തിരിച്ചറിയാനുള്ള വിവേകം പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടായില്ല.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നു എന്ന് അവകാശപ്പെടുമ്പോൾ ആ വിവരം എങ്ങനെ ചില കക്ഷികൾക്കു മാത്രമായി ചോർന്നു കിട്ടി എന്നതും പൊലീസിനെ നാണം കെടുത്തുന്നതാണ്. റെയ്ഡ് നടക്കുന്ന വിവരമറിഞ്ഞ് ചില കക്ഷികളിൽപ്പെട്ടവർ അവിടെ തടിച്ചുകൂടിയത് രഹസ്യവിവരത്തിന്റെ രഹസ്യാത്മകത പൊലീസിൽനിന്നുതന്നെ ചോരുന്നുണ്ട് എന്നതു വ്യക്തമാക്കുന്നു. ഒരു ഹീനകുറ്റകൃത്യം കണ്ടെത്താൻ പൊലീസ് നടത്തുന്ന റെയ്ഡും ഇതുപോലെയുള്ള റെയ്ഡുകളും തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. അതു തിരിച്ചറിയാനുള്ള വിവേകം പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടായില്ല.

ADVERTISEMENT

മഫ്തിയിലാണ് പൊലീസ് പരിശോധന നടത്തുന്നതെങ്കിൽ, പരിശോധനയ്ക്കു വിധേയരാകുന്നവർ ആവശ്യപ്പെട്ടാൽ തിരിച്ചറിയൽ കാർഡ് കാണിച്ച് ആധികാരികത ഉറപ്പുവരുത്തണം. പൊലീസ് യൂണിഫോമിലാണെങ്കിൽപോലും എതിർകക്ഷികൾക്കു പരിശോധന നടത്തുന്നതു പൊലീസ് തന്നെയാണെന്ന് ഉറപ്പാക്കാൻ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടാം. പൊലീസുകാർക്ക് അതു കാണിക്കുന്നതിൽ അഭിമാനക്കുറവു തോന്നേണ്ട കാര്യവുമില്ല.

പാലക്കാട് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ കള്ളപ്പണം ഉണ്ടെന്ന് ആരോപിച്ച് പോലീസ് പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് എസ്ഡി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന എംപിമാരായ വി.കെ. ശ്രീകണ്ഠനും ഷാഫി പറമ്പിലും. ചിത്രം: മനോരമ

പാലക്കാട്ടു നടന്നത് അവിവേകമാണെന്നതിൽ സംശയമില്ല. അതിനെ ഒരുവിധത്തിലും നീതീകരിക്കാനാകില്ല. തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ പാലക്കാട്ട് ക്യാംപ് ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോൺ നമ്പറും താമസസ്ഥലത്തിന്റെ വിവരങ്ങളും എല്ലാ രാഷ്ട്രീയകക്ഷികൾക്കും ലഭ്യവുമാണ്. ഇത്തരത്തിൽ ഒരു അറിവ്, അല്ലെങ്കിൽ പരാതി ഏതെങ്കിലും സ്ഥാനാർഥിക്കോ കക്ഷിക്കോ ഉണ്ടായിരുന്നെങ്കിൽ അവർ ആദ്യം ചെയ്യേണ്ടിയിരുന്നത് ആ നിരീക്ഷകനെ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയൊരു സംഭവം ഇവിടെ നടന്നതായി ഒരു അറിവുമില്ല. ഇതിന്റെ മറ്റു രാഷ്ട്രീയവശങ്ങളിലേക്കു തൽക്കാലം ഞാൻ കടക്കുന്നില്ല.

English Summary:

Midnight police raid in search of black money in Congress leaders' rooms in Palakkad is a shame for the Kerala police, writes former Additional Chief Secretary Sajen Peter.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT