ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള ആശയഭിന്നത രൂക്ഷമാവുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ താൽക്കാലികമായി അവസാനിച്ചിരുന്ന വിവാദം ഇപ്പോൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. സമസ്ത മുശാവറ അംഗമായ മുക്കം ഉമ്മർ ഫൈസിയുടെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കുറിച്ച് നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സമസ്ത നേതൃത്വം ഉമ്മർ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലീഗ് നേതൃത്വം സമസ്തയിലെ ചില നേതാക്കൾക്കെതിരെ പരസ്യമായി രംഗത്ത് വന്നത് പ്രശ്നം പെട്ടെന്നു അവസാനിക്കാൻ സാധ്യതയില്ലെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ദിവസം കാസർകോട് നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരുമിച്ചു ആശ്ലേഷിക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള ആശയഭിന്നത രൂക്ഷമാവുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ താൽക്കാലികമായി അവസാനിച്ചിരുന്ന വിവാദം ഇപ്പോൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. സമസ്ത മുശാവറ അംഗമായ മുക്കം ഉമ്മർ ഫൈസിയുടെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കുറിച്ച് നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സമസ്ത നേതൃത്വം ഉമ്മർ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലീഗ് നേതൃത്വം സമസ്തയിലെ ചില നേതാക്കൾക്കെതിരെ പരസ്യമായി രംഗത്ത് വന്നത് പ്രശ്നം പെട്ടെന്നു അവസാനിക്കാൻ സാധ്യതയില്ലെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ദിവസം കാസർകോട് നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരുമിച്ചു ആശ്ലേഷിക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള ആശയഭിന്നത രൂക്ഷമാവുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ താൽക്കാലികമായി അവസാനിച്ചിരുന്ന വിവാദം ഇപ്പോൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. സമസ്ത മുശാവറ അംഗമായ മുക്കം ഉമ്മർ ഫൈസിയുടെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കുറിച്ച് നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സമസ്ത നേതൃത്വം ഉമ്മർ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലീഗ് നേതൃത്വം സമസ്തയിലെ ചില നേതാക്കൾക്കെതിരെ പരസ്യമായി രംഗത്ത് വന്നത് പ്രശ്നം പെട്ടെന്നു അവസാനിക്കാൻ സാധ്യതയില്ലെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ദിവസം കാസർകോട് നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരുമിച്ചു ആശ്ലേഷിക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള ആശയഭിന്നത രൂക്ഷമാവുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ താൽക്കാലികമായി അവസാനിച്ചിരുന്ന വിവാദം ഇപ്പോൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. സമസ്ത മുശാവറ അംഗമായ മുക്കം ഉമ്മർ ഫൈസി ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കുറിച്ച് നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സമസ്ത നേതൃത്വം ഉമ്മർ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലീഗ് നേതൃത്വം സമസ്തയിലെ ചില നേതാക്കൾക്കെതിരെ പരസ്യമായി രംഗത്ത് വന്നത് പ്രശ്നം പെട്ടെന്നു അവസാനിക്കാൻ സാധ്യതയില്ലെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ദിവസം കാസർകോട് നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരുമിച്ചു ആശ്ലേഷിക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു. 

ഏറെക്കാലം ഒരുമിച്ചു മുന്നോട്ടു പോയിരുന്ന ലീഗും സമസ്തയും തമ്മിൽ ഇപ്പോൾ എന്താണ് പ്രശ്നം? സമസ്തയിലെ ചില നേതാക്കന്മാർക്ക് ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യമാണ് പ്രശ്നത്തിന് കാരണമെന്ന വാദം ശരിയാണോ? സമസ്തയുടെ പിളർപ്പിലേക്ക് വരെ ഈ വിവാദം കാരണമാകുമോ? പാണക്കാട് സാദിഖലി തങ്ങൾക്കു യോഗ്യതയില്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന പ്രസ്താവനയ്ക്ക് പിന്നിലെന്താണ്? സമസ്തയുടെ നേതൃത്വം വിവാദത്തിൽ ഏത് ഭാഗത്താണ്? പരിശോധിക്കാം.

∙ സമസ്തയും ലീഗും

ADVERTISEMENT

കേരളത്തിലെ മുസ്‌ലിം സമുദായത്തിനിടയിൽ ഏറ്റവും സ്വാധീനമുള്ള മതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എക്കാലവും ലീഗിനൊപ്പം നിന്നിട്ടുള്ള സംഘടനയാണ്. 1926ൽ രൂപീകരിക്കപ്പെട്ട സമസ്ത 1989ല്‍ ഒരു വലിയ പിളർപ്പിനെ നേരിട്ടു. സംഘടനാ പ്രശ്നങ്ങളും ലീഗുമായും മറ്റും ഉണ്ടായ രാഷ്ട്രീയ ഇടപെടലുകളുടെ പേരിലുള്ള തർക്കവുമാണ് സമസ്തയുടെ പിളർപ്പിലേക്ക് വഴിവച്ചത്. ഇ.കെ.അബൂബക്കർ മുസല്യാർ നേതൃത്വം നൽകുന്ന ഇകെ വിഭാഗവും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നേതൃത്വം നൽകുന്ന എപി വിഭാഗവുമായാണ് വേർപിരിഞ്ഞത്. ഇതിൽ ഇകെ വിഭാഗം സമസ്ത ലീഗിനൊപ്പം അടിയുറച്ചു നിന്നു. ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസിഡന്റും ആലിക്കുട്ടി മുസല്യാർ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സമസ്തയെ ഇപ്പോൾ നയിക്കുന്നത്. 

40 പണ്ഡിതർ അടങ്ങുന്ന മുശാവറ (കൂടിയോലോചന സമിതി) അംഗങ്ങളാണ് സമസ്തയിലെ ഉന്നത നേതൃത്വം. അന്തരിച്ച മുൻ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സമസ്തയുടെ ഉപാധ്യക്ഷനായിരുന്നു. പരമ്പരാഗതമായി മുസ്‌ലിം ലീഗിനോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് സമസ്തക്കുള്ളത്. പ്രത്യക്ഷത്തിൽ രാഷ്ട്രീയ ആഭിമുഖ്യമോ താൽപര്യമോ ഇല്ലെങ്കിലും സമസ്തയുടെ ഭൂരിഭാഗം അണികളും മുസ്‌ലിം ലീഗിനെ പിന്തുണക്കുന്നവരാണ്. ലീഗിന്റെ ഏറ്റവും വലിയ വോട്ട് ബാങ്കായി കണക്കാക്കുന്നതും സമസ്തയെ ആണ്. അതുകൊണ്ടു തന്നെ സമസ്തയിൽ നിന്നു പുറത്തു പോയ എപി വിഭാഗം ഇടതുപക്ഷത്തിനോടാണ് ആഭിമുഖ്യം കാണിച്ചിരുന്നത്.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ആശ്ലേഷിക്കുന്നു. (ചിത്രം: മനോരമ)

∙ പ്രശ്നങ്ങൾ ആരംഭിക്കുന്നു

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മരിക്കുന്നതോടെയാണ് സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നങ്ങൾ മറ്റൊരു രീതിയിലേക്ക് മാറുന്നത്. ഹൈദരലി തങ്ങളുടെ വിയോഗത്തോടെ സാദിഖലി തങ്ങൾ മുസ്‌ലിം ലീഗിന്റെ നേതൃസ്ഥാനത്തേക്ക് വന്നു. സമസ്തയുടെ യുവജന വിഭാഗമായ എസ്‌വൈഎസിന്റെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് സാദിഖലി ശിഹാബ് തങ്ങൾ. പക്ഷേ മത പണ്ഡിതൻ കൂടിയായിരുന്ന ഹൈദരലി തങ്ങൾക്ക് ലഭിച്ചിരുന്ന പ്രാധാന്യം  സാദിഖലി തങ്ങൾക്ക് സമസ്തയിൽ നിന്നു ലഭിച്ചില്ല. 

ADVERTISEMENT

ജിഫ്രി മുത്തുക്കോയ തങ്ങൾ 2017ൽ ആണ് സമസ്തയുടെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്. സമസ്തയെ ലീഗിന്റെ ഒരു ബി ടീമായി കാണുന്നതിൽ സമസ്തക്കുള്ളിൽ നിന്നു തന്നെ എതിർപ്പുണ്ടായിരുന്നു. അത് ജിഫ്രി തങ്ങൾ നേതൃത്വത്തിലേക്ക് വന്നപ്പോൾ കൂടുതലായി പുറത്തുവന്നു. സമസ്തയെ ഒരു സ്വതന്ത്ര അസ്തിത്വമുള്ളതും ലീഗിന്റെ അപ്രമാദിത്വത്തിൽ നിന്നു മാറ്റിക്കൊണ്ടുമുള്ള സംഘടനയാക്കി മാറ്റുക എന്ന നിലപാടിന് മുൻകാലങ്ങളിൽ ലഭിക്കാതിരുന്ന പിന്തുണ പുതിയ നേതൃത്വത്തിൽ നിന്ന് ലഭിച്ചു.

∙ വിവാദങ്ങളുടെ കേന്ദ്രമാകുന്ന സിഐസി

മത, ഭൗതിക വിദ്യാഭ്യാസ രീതികൾ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ രീതി നടത്തുന്ന കോളജുകളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമാണ് സിഐസി (കോർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ്).  സാദിഖലി ശിഹാബ് തങ്ങളാണ് സിഐസിയുടെ പ്രസിഡന്റ്. രൂപീകരിക്കപ്പെട്ട 2002 മുതൽ പാണക്കാട് കുടുംബവുമായും ലീഗുമായും അടുത്തു നിൽക്കുന്ന സംവിധാനമായിരുന്നു സിഐസി. സംവിധാനത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ഹക്കീം ഫൈസി ആദൃശ്ശേരിക്ക് ആശയ വ്യതിയാനം സംഭവിച്ചെന്നും അദ്ദേഹത്തിന്റെ ആശയങ്ങളിൽ പുത്തൻ വാദങ്ങൾ കടന്നു വന്നെന്നും അത് സുന്നി ആശയങ്ങൾക്ക് വിരുദ്ധമാണെന്നും കഴിഞ്ഞ വർഷം സമസ്ത ആരോപിച്ചു. 

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനത്തോടനുബന്ധിച്ചു കോഴിക്കോട്ടു നടത്തിയ നേതൃസംഗമം പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു . കോട്ടുമല മൊയ്തീന്‍കുട്ടി മുസല്യാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രഫ. ആലിക്കുട്ടി മുസല്യാർ, എം.ടി അബ്ദുല്ല മുസല്യാര്‍, യു.എം അബ്ദുറഹ്മാന്‍ മുസല്യാര്‍, കെ.ഉമര്‍ ഫൈസി മുക്കം തുടങ്ങിയവര്‍ സമീപം. (File Photo : Special Arrangement)

സമസ്ത മലപ്പുറം ജില്ലാ മുശാവറാംഗമായിരുന്ന ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്ത പുറത്താക്കി. തുടർന്ന് സാദിഖലി തങ്ങൾ ഹക്കീം ഫൈസി ആദൃശ്ശേരിയുമായോട് രാജി ആവശ്യപ്പെട്ടു. എന്നിട്ടും വിവാദം അടങ്ങാതെ നിന്നിരുന്നു. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിലെ വൻ വിജയത്തോടെ സമസ്തയ്ക്ക് പൂർണമായും കീഴ്പ്പെടേണ്ടെന്ന വാദം ലീഗിൽ ശക്തമായി. സിഐസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ തുടരവെ കഴിഞ്ഞ മാസം ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും സിഐസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് സമസ്തയ്ക്ക് താൽപര്യമില്ലാത്ത തീരുമാനമായിരുന്നു. ഇതിന്റെ അനുരണനമാണ് സാദിഖലി തങ്ങൾക്കെതിരെയുള്ള മുക്കം ഉമ്മർ ഫൈസിയുടെ പ്രസ്താവനയിലൂടെ പുറത്തു വന്നത് എന്നാണ് വിലയിരുത്തപ്പെടന്നത്. 

ADVERTISEMENT

∙ ഭിന്നതകൾ പല വിഷയങ്ങളിലും

വഖഫ് പ്രതിഷേധം, സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽ കുമാർ തട്ടത്തെ സംബന്ധിച്ച വിവാദത്തിൽ ഇരുവിഭാഗത്തിലുമുള്ളവരുടെ പ്രതികരണങ്ങൾ, പാണക്കാട് തങ്ങൻമാരുടെ കീഴിലുള്ള മഹല്ലുകളെ ഏകോപിപ്പിച്ച് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് ഖാസി ഫൗണ്ടേഷൻ സ്ഥാപിച്ചത്, സുന്നി–വഹാബി ആശയധാരകൾ ലീഗിനെ നിയന്ത്രിക്കുന്നു എന്ന തരത്തിലുള്ള  ആരോപണം, സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലെ വിവിധ വാർത്തകൾ, ലേഖനങ്ങൾ, സുപ്രഭാതം ഗൾഫ് എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പാണക്കാട് തങ്ങളടക്കം ലീഗിന്റെ നേതാക്കന്മാര്‍ വിട്ടുനിന്നത്, സമസ്ത മുശാവറ അംഗമായ ബഹാവുദ്ദീൻ നദ്‌വിയുടെ ലീഗിനെ അനുകൂലിച്ചുള്ള അഭിപ്രായങ്ങൾ തുടങ്ങി വിവിധ സംഭവങ്ങൾ ഇരുവിഭാഗങ്ങളുടെയും ആശയ വ്യത്യാസങ്ങൾക്ക് കാരണമായി. 

പാണക്കാട് കുടുംബം സമസ്തയുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിച്ചു തങ്ങൾ അനുകൂലികളും സമസ്തയുടെ സ്വതന്ത്ര അസ്തിത്വം ചൂണ്ടിക്കാട്ടി സമസ്ത പക്ഷവും ഈ വിഷയങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റുമുട്ടി. 

∙ 2024 ലോക്സഭ തിരഞ്ഞെടുപ്പ്

സമസ്ത–ലീഗ് വിഷയം രാഷ്ട്രീയമായി മുതലെടുക്കാൻ അതോടെ സിപിഎം ശ്രമമാരംഭിച്ചു. ലീഗ് വിരുദ്ധത കത്തിച്ചു നിർത്തിയാൽ കുറച്ചെങ്കിലും വോട്ട് സമസ്ത വിഭാഗത്തിൽ നിന്ന് ലഭിച്ചേക്കാം എന്ന പ്രതീക്ഷയായിരുന്നു സിപിഎമ്മിനെ നയിച്ചത്. തുടർന്നാണ് പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ ലീഗിൽ നിന്നു പുറത്താക്കപ്പെട്ട കെ.എസ്.ഹംസ അപ്രതീക്ഷിതമായി ഇടതു സ്ഥാനാർഥിയായി എത്തുന്നത്. ഇരു വിഭാഗം സമസ്തയുടെയും പിന്തുണയുള്ള, സമസ്ത നേതൃത്വവുമായി നല്ല ബന്ധമുള്ള സ്ഥാനാർഥി എന്ന നിലയിലാണ് കെ.എസ്.ഹംസയെ അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം സമസ്തയിലെ ലീഗ് അനുകൂലരും വിരുദ്ധരും തമ്മിലുള്ള പ്രശ്നം കൂടുതൽ സങ്കീർണമായി. ഇതോടെ ഇടതുപക്ഷത്തേക്ക് സമസ്ത ചായുന്നുവെന്ന വാദം വീണ്ടും ശക്തമായി. 

മലപ്പുറത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് വിജയാഘോഷം. (ഫയൽ ചിത്രം: മനോരമ)

എന്നാൽ ജൂൺ 4ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തെളിഞ്ഞത് ലീഗിന്റെ മുഖമായിരുന്നു. ലീഗ് നേതാക്കളെ പോലും ഞെട്ടിച്ച വൻവിജയം ലീഗിന് മലപ്പുറത്തെ ഇരു മണ്ഡലങ്ങളിലുമുണ്ടായി. രാഹുൽ ഗാന്ധി തരംഗം ആഞ്ഞടിച്ച 2019നെ കടത്തി വെട്ടിയ തിരഞ്ഞെടുപ്പ് ഫലം സമസ്തയിലെ ഇടതു അനുകൂലികൾക്കെതിരെയുള്ള ജനവികാരമായി വായിക്കപ്പെട്ടു. സാധാരണ എൽഡിഎഫിനെ തുണക്കാറുള്ള എപി വിഭാഗം സമസ്ത വോട്ടുകളും തിരഞ്ഞെടുപ്പിൽ ലീഗിന് അനുകൂലമായി. സമസ്ത–ലീഗ് ഭിന്നത മുതലെടുക്കാൻ ശ്രമിച്ചത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കി.  

തിരഞ്ഞെടുപ്പ് ഫലത്തോടെ സമസ്തയിലെ ലീഗ് വിരുദ്ധർ പിറകോട്ടു വലിഞ്ഞു. തുടർന്നു സുപ്രഭാതത്തിൽ ലീഗിനെ അഭിനന്ദിച്ചും ഇടതുപക്ഷത്തെ വിമർശിച്ചും ലേഖനം വന്നു. സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരുമിച്ചു വേദി പങ്കിട്ടു സൗഹൃദത്തിന്റെ സന്ദേശം നൽകിയതോടെ പ്രശ്നം അവസാനിച്ചു എന്നാണ് വിലയിരുത്തിയിരുന്നത്.

∙ പുതിയ വിവാദം

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഖാസി സ്ഥാനത്തിനു യോഗ്യനല്ലെന്ന രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം രംഗത്തെത്തിയതാണ് പുതിയ വിവാദം. പള്ളികൾ കേന്ദ്രീകരിച്ചു മതപരമായ ഭരണകാര്യങ്ങളും മറ്റും നിയന്ത്രിക്കുന്ന സംവിധാനമാണ് മഹല്ലുകൾ. ഇവയുടെ നേതൃത്വവും അധികാരവും ഒരു ഖാസിയിൽ നിക്ഷിപ്തമായിരിക്കും. പാണക്കാട് സാദിഖലി തങ്ങൾ, അബ്ബാസലി തങ്ങൾ, പാണക്കാട് അബ്ബാസലി തങ്ങൾ, ഹമീദലി തങ്ങൾ തുടങ്ങിയ പാണക്കാട് കുടുംബത്തിലെ തങ്ങൾമാരും സമസ്തയുടെ നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസല്യാരും മറ്റു പല പ്രധാന നേതാക്കളുമെല്ലാം വിവിധ മഹല്ലുകളുടെ ഖാസിമാരാണ്. 

സമസ്തയുടെ കീഴിലുള്ള വിവിധ മഹല്ലുകളുടെ പോഷക സംഘടനയായാണ് സുന്നി മഹല്ല് ഫെഡറേഷന്‍. എന്നാൽ സാദിഖലി തങ്ങൾ നേതൃത്വത്തിൽ എത്തിയതിന് പിന്നാലെ ഈ സംഘടനയ്ക്ക് പുറമേ പാണക്കാട് ഖാസിമാരുടെ കീഴിലുള്ള മഹല്ലുകളെ മാത്രം കൂട്ടി പാണക്കാട് ഖാസി ഫൗണ്ടേഷൻ സ്ഥാപിച്ചിരുന്നു. ഇത് സമസ്തയ്ക്ക് സമാന്തരമായി സംഘടന രൂപീകരിക്കുന്നതിനുള്ള ലീഗിന്റെ നീക്കമായി സമസ്തയിലെ ഒരു വിഭാഗം വ്യാഖ്യാനിച്ചിരുന്നു. നിലവിൽ ആയിരത്തോളം മഹല്ലുകളുടെ ഖാസിയാണ് പാണക്കാട് സാദിഖലി തങ്ങൾ. 

‘മതവിധി പ്രകാരം ഖാസിയാകാനുള്ള യോഗ്യതയില്ലാത്ത ചിലരെ രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ ഖാസിയായി അവരോധിക്കുകയാണ്. ഇസ്‌ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാസിയായത്. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നിയമങ്ങൾ കണ്ടുപിടിക്കാൻ പറ്റിയവരാകണം ഖാസിമാർ. ഇതൊക്കെ ഉണ്ടെന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാസിയാക്കിക്കോളൂ എന്നാണ് പറയുന്നത്. അങ്ങനെ ഖാസിയാക്കാൻ കുറേ ആളുകളും. നമ്മുടെ കൂട്ടത്തിലുള്ളർ പോലും അതിന് കൂട്ടു നിൽക്കുന്നു. ഇതിനൊക്കെ ഒരു നിയമമില്ലേ? സിഐസി വിഷയത്തിൽ സമസ്ത പറഞ്ഞത് കേൾക്കാൻ തയാറായില്ല. പറഞ്ഞാൽ കേൾക്കേണ്ടേ? സമസ്തയെ വെല്ലുവിളിച്ച് വേറെ പാർട്ടിയുണ്ടാക്കുകയാണ്. ഖാസി ഫൗണ്ടേഷൻ എന്തിനാണ്? ഇതിന്റെ അർഥമെന്താണ്? ഇത്തരം പ്രശ്നങ്ങൾക്ക് അടുത്ത ദിവസം പരിഹാരമുണ്ടാവണം. ഇല്ലെങ്കിൽ ചിലതെല്ലാം തുറന്നു പറയും. ഉള്ളതുമായി സഹകരിച്ചു പോകുന്നത് രാഷ്ട്രീയ പാർട്ടികൾക്കും നല്ലതാണ്’ 

മുക്കം ഉമ്മർ ഫൈസിയുടെ വിവാദ പ്രസംഗം

പാണക്കാട് സാദിഖലി തങ്ങളിലേക്ക് നേരിട്ട് പ്രശ്നം എത്തിയതോടെ ലീഗ് വലിയ പ്രതിഷേധമുയർത്തി.  പാണക്കാട് തങ്ങൾ കുടുംബത്തിലുള്ളവരുടെ  യോഗ്യത അളക്കാൻ ഈ പറയുന്നവർ വളർന്നുവെന്നു തോന്നുന്നില്ലെന്നും ജനങ്ങൾ അത് അംഗീകരിക്കില്ലെന്നും ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മറുപടി നൽകി. ഉമർ ഫൈസിയുടെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണെന്നും സമസ്തയുടേതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുക്കം ഉമർ ഫൈസിക്കെതിരെ പരസ്യ നിലപാടുമായി സമസ്തയിലെ ലീഗ് അനുകൂലികളും രംഗത്തെത്തിയതോടെ വിഷയത്തിലെ സമസ്തയിലെ ഭിന്നതയും പുറത്തായി. തുടർന്ന് ഉമർ ഫൈസിയുടെ വിമർശനവുമായി ബന്ധമില്ലെന്ന് സമസ്ത നേതൃത്വം പ്രസ്താവന പുറപ്പെടുവിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. (ഫയൽ ചിത്രം: മനോരമ)

എന്നാൽ, പ്രസ്താവന മാത്രം പോരെന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മറുപടി ലീഗിന്റെ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. പിന്നാലെ കെ.എം.ഷാജി, പി.കെ.ഫിറോസ്. പി.കെ.ബഷീർ തുടങ്ങി വിവിധ നേതാക്കൾ സമസ്തയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തി. സമസ്തയിലെ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ അടക്കമുള്ളവർ മറുപടിയുമായും എത്തി. ഇതിനിടെ സമസ്ത വലിയ ശക്തിയാണെന്നും അതിനെ ആരും അവഗണിക്കരുതെന്നും അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ലീഗിനെ പരോക്ഷമായി വിമർശിച്ചു. എന്നാൽ കഴിഞ്ഞ ദിവസം സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉമ്മർ ഫൈസിക്കെതിരെ സമസ്ത  വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം. 

∙ ഖാസിയും വിവാദവും

മുൻപുള്ള ലീഗ് അധ്യക്ഷരായിരുന്ന പാണക്കാട് ശിഹാബ് തങ്ങളും ഹൈദരലി തങ്ങളുമെല്ലാം മതപരമായി വലിയ പാണ്ഡിത്യവും ബിരുദവും ഉള്ളവരായിരുന്നു. എന്നാൽ സാദിഖലി തങ്ങൾക്ക് മതപരമായി  അത്രമേൽ അറിവില്ലെന്നാണ് ഇപ്പോഴത്തെ പ്രധാന ആരോപണം. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഖാസിക്ക് വലിയ പ്രധാന്യമില്ലെന്നും മതവിധികൾ പുറപ്പെടുവിപ്പിക്കാൻ സാധിക്കില്ലെന്നും അതിനാൽ മതബിരുദത്തിനെക്കാൾ പ്രായോഗിക പരിജ്ഞാനവും സമൂഹത്തിൽ യോജിച്ചും സൗഹാർദവും കൊണ്ടുപോകാൻ കഴിയുന്ന, പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ കഴിയുന്നവരായാൽ മതിയെന്നാണ് ഈ വാദത്തെ എതിർക്കുന്നവർ പറയുന്നത്.

ഇനി മതപരമായി വിധി പറയണമെങ്കിൽ സാദിഖലി തങ്ങളെ സഹായിക്കാൻ ഒട്ടേറെ ആളുകൾ കൂടെയുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. സമസ്തയുടെ ഏറ്റവും പ്രധാന നേതാവായിരുന്ന ഇ.കെ.അബൂബക്കർ മുസല്യാരുടെ ഈ നിലപാടാണ് ഇവർ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ മതപരമായ സംവിധാനത്തിൽ കൂടതൽ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുന്ന ആളാണോ ഇരിക്കേണ്ടത് എന്ന ചോദ്യം ഇവർ വീണ്ടും ഉയർത്തുന്നു. 

Representative image: (Photo Arranged)

∙ ഭാവി എന്ത്?

വിഷയത്തിൽ സാദിഖലി തങ്ങളോ ജിഫ്രി തങ്ങളോ ഇതുവരെ വ്യക്തമായ ഒരു പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം കാസർകോട് നടന്ന പരിപാടിയിൽ സമസ്തയ്‌ക്കൊരു കോട്ടം വന്നാൽ വേദനിക്കുന്നത് ലീഗിനാണെന്നും ലീഗിന് പ്രതിസന്ധി വന്നാൽ പണ്ഡിതസമൂഹം ദൈവത്തോട് പ്രാർഥിക്കുന്ന പാരമ്പര്യവുമാണുള്ളതെന്ന് സാദിഖലി തങ്ങൾ പറഞ്ഞിരുന്നു. സംഘടനകളും നേതാക്കളും തമ്മിലുള്ള ഐക്യം തകർക്കാനും കൂട്ടായ്മ നശിപ്പിക്കാനും ശക്തമായ പ്രവർത്തനമാണ് നടക്കുന്നതെന്നും സമുദ്രത്തിരമാല പോലെ അവ അലയടിച്ചു വരികയാണെന്ന് ജിഫ്രി തങ്ങളും പറഞ്ഞു. ഇതോടെ ഇപ്പോഴത്തെ വിവാദം മെല്ലെ കെട്ടടങ്ങിയേക്കാം. ഒരു വിവാദമുണ്ടാവുകയും അതിന് ശേഷം ഇരുനേതാക്കളും ഒരുമിച്ചു വേദി പങ്കിട്ടു സൗഹൃദം പുതുക്കുകയും വിവാദം അവസാനിക്കുകയുമാണ് ഇപ്പോഴത്തെ രീതി. എന്നാൽ വീണ്ടും അടുത്ത വിവാദം വരുകയും ചെയ്യുന്നുണ്ട്.

വിഷയത്തിൽ ഉമ്മർ ഫൈസിക്കെതിരെ ചെറിയ നടപടിയെങ്കിലും എടുത്താൽ ഇപ്പോഴത്തെ വിവാദം കെട്ടടങ്ങിയേക്കും. എന്നാൽ സമസ്തയിലെ ലീഗ് അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള ആശയവ്യത്യാസങ്ങൾ ഇനിയും തുടരാനാണ് സാധ്യത. പ്രശ്നങ്ങൾ രൂക്ഷമാകുമ്പോൾ ജിഫ്രി തങ്ങൾ സമവായം മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും വിഷയത്തിൽ ലീഗിന് അനുകൂലമായ നിലപാടല്ല അദ്ദേഹത്തിനുള്ളതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. പിളർപ്പ് എന്ന തരത്തിലേക്ക് പ്രശ്നം വളരില്ലെങ്കിലും സമസ്തയിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ലീഗ് ഇനിയും പരിശ്രമിക്കും. തങ്ങളുടെ സ്വതന്ത്ര അസ്തിത്വം ഉറക്കെ വിളിച്ചു പറയാൻ സമസ്തയും. 

സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. (ചിത്രം: മനോരമ)

പാണക്കാട് സാദിഖലി തങ്ങൾ ആയിരത്തോളം മഹല്ലുകളുടെ ഖാസിയായി തുടരുന്നതിനാൽ ഈ വിവാദം ഇനിയും ഉയർന്നു വന്നേക്കാം. പാണക്കാട് കുടുംബത്തിന്റെ വിശ്വാസ്യത തകർക്കാനുള്ള ആയുധമായി സമസ്തയിലെ ഒരു വിഭാഗം വിഷയം ഉപയോഗിക്കുകയാണെന്നാണ് ലീഗിന്റെ വാദം. രാഷ്ട്രീയമായി ലീഗിന്റെ ഏറ്റവും വലിയ ശക്തി പാണക്കാട് കുടുംബത്തിനോട് മുസ്‌ലിം സമുദായത്തിനും സമൂഹത്തിനുമുള്ള ആദരവും സ്നേഹവുമാണ്. അതിന് ചെറുതായെങ്കിലും പരുക്കേൽപ്പിക്കാൻ സാധിച്ചാൽ സിപിഎമ്മിനും മലബാറിൽ ഗുണം ലഭിക്കും. മുക്കം ഉമ്മർ ഫൈസിയുടെ ഇത്തരം വാദങ്ങൾ മുഅല്ലിം ക്ഷേമനിധി ബോർഡിന്റെ അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ടാണെന്ന് ലീഗ് സംശയിക്കുന്നുണ്ട്.

ഇനി ഉമ്മർ ഫൈസിക്കെതിരെ നടപടി ഇല്ലാതിരുന്നാൽ ലീഗ് പ്രതിസന്ധിയിലാവും. പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയാണ് ലീഗ് ഉയർത്തുന്നത്. സമസ്തയുടെ വിവിധ പോഷക സംഘടകളുടെയെല്ലാം നേതൃത്വത്തിൽ ഇരിക്കുന്നത് പാണക്കാട് കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇവരും നിലപാട് കടുപ്പിച്ചാൽ പ്രശ്നം കൂടുതൽ ഗുരുതരമാകും. പരസ്പരം യോജിച്ചാണ് ഇതുവരെ സമസ്തയും ലീഗും പ്രവർത്തിച്ചിട്ടുള്ളത്.

സമസ്തയുടെ പിന്തുണയില്ലാതെ ലീഗിനോ ലീഗിന്റെ പിന്തുണയില്ലാതെ സമസ്തയ്ക്കോ നിലനിൽക്കാനാവുമോ എന്ന ചോദ്യമാണ് ഇരു സംഘടനകളിലും പ്രവർത്തിക്കുന്ന പ്രവർത്തകർ ചോദിക്കുന്നത്. ഇരു സംഘടനകളും യോജിച്ചു മുന്നോട്ടു പോകുന്നതാണ് നല്ലതെന്ന് എല്ലാവരും പറയുന്നുവെങ്കിലും നടപ്പിലാവുന്നില്ല. വിവാദങ്ങൾ ഇനിയും തുടരുമെന്നതിനാലും ആരോപണങ്ങൾ നിലനിൽക്കുന്നതിനാലും പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണൽ എളുപ്പമാവില്ല. 

English Summary:

Sadiq Ali Thangal Under Fire: New Controversy Rocks Indian Union Muslim League (IUML) and Samastha