രാജ്യത്തെതന്നെ പ്രധാന രാഷ്ട്രീയകുടുംബത്തിന്റെ പിന്തുടർച്ച ആർക്കെന്നു നിശ്ചയിക്കുന്ന നിർണായക പോരാട്ടത്തിന്റെ നേർപകുതിയിലാണു ബാരാമതി. ഒരുവശത്ത് എൻഡിഎയുടെ കൊടിയേന്തി അജിത് പവാർ. മറുവശത്ത് സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്ര; എൻസിപി പിളർത്തി ബിജെപിയോടു കൈകോർത്ത അജിത്തിനെ മലർത്തിയടിക്കാൻ ശരദ് പവാർ കണ്ടെടുത്ത പുതുമുറക്കാരൻ. മറാഠാ പോരാട്ടത്തിന്റെ മുഴുവൻ സസ്പെൻസും ഒത്തുചേരുന്ന ത്രില്ലറിന്റെ അടുത്ത പകുതിയിൽ എന്തായിരിക്കും സംഭവിക്കുകയെന്ന ആകാംക്ഷയിലാണു മഹാരാഷ്ട്ര. 7 മാസത്തിനിടെ പവാർ കുടുംബാംഗങ്ങൾ തമ്മിൽ നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പു മത്സരത്തിൽ മേൽക്കൈ ലഭിക്കുന്നവരാകും ‘പവാർ പൊളിറ്റിക്സി’ന്റെ പിന്തുടർച്ചാവകാശികളാകുക. ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയ്ക്കും പവാറിന്റെ സഹോദരപുത്രൻ അജിത്തിനുമിടയിൽ നടക്കുന്ന പിന്തുടർച്ചാ പോരാട്ടത്തിൽ യുഗേന്ദ്ര പവാർ നിർണായക കാലാൾ മാത്രം. ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെതന്നെ പ്രധാന രാഷ്ട്രീയകുടുംബത്തിന്റെ പിന്തുടർച്ച ആർക്കെന്നു നിശ്ചയിക്കുന്ന നിർണായക പോരാട്ടത്തിന്റെ നേർപകുതിയിലാണു ബാരാമതി. ഒരുവശത്ത് എൻഡിഎയുടെ കൊടിയേന്തി അജിത് പവാർ. മറുവശത്ത് സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്ര; എൻസിപി പിളർത്തി ബിജെപിയോടു കൈകോർത്ത അജിത്തിനെ മലർത്തിയടിക്കാൻ ശരദ് പവാർ കണ്ടെടുത്ത പുതുമുറക്കാരൻ. മറാഠാ പോരാട്ടത്തിന്റെ മുഴുവൻ സസ്പെൻസും ഒത്തുചേരുന്ന ത്രില്ലറിന്റെ അടുത്ത പകുതിയിൽ എന്തായിരിക്കും സംഭവിക്കുകയെന്ന ആകാംക്ഷയിലാണു മഹാരാഷ്ട്ര. 7 മാസത്തിനിടെ പവാർ കുടുംബാംഗങ്ങൾ തമ്മിൽ നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പു മത്സരത്തിൽ മേൽക്കൈ ലഭിക്കുന്നവരാകും ‘പവാർ പൊളിറ്റിക്സി’ന്റെ പിന്തുടർച്ചാവകാശികളാകുക.

ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയ്ക്കും പവാറിന്റെ സഹോദരപുത്രൻ അജിത്തിനുമിടയിൽ നടക്കുന്ന പിന്തുടർച്ചാ പോരാട്ടത്തിൽ യുഗേന്ദ്ര പവാർ നിർണായക കാലാൾ മാത്രം. ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ സുപ്രിയയ്ക്കെതിരെ തന്റെ ഭാര്യ സുനേത്രയെ എൻഡിഎ സ്ഥാനാർഥിയാക്കിയ അജിത്തിന് വൻ തിരിച്ചടിയാണുണ്ടായത്. ഒന്നരലക്ഷം വോട്ടിനായിരുന്നു സുനേത്രയുടെ തോൽവി. ഇപ്പോൾ ബാരാമതി നിയമസഭാ മണ്ഡലത്തിൽ വീണ്ടും കുടുംബപ്പോരാട്ടത്തിനു കളമൊരുങ്ങുമ്പോൾ എൻസിപി അണികളാണു ധർമസങ്കടത്തിലാകുന്നത്. ആരെ തള്ളണം, ആരെ കൊള്ളണം.

അജിത് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർക്കൊപ്പം (PTI Photo)
ADVERTISEMENT

‘അജിത് പവാർ മണ്ഡലത്തിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതുപറഞ്ഞ് ശരദ് പവാറിനെ കയ്യൊഴിയാനാകുമോ? വരൾച്ചയും തൊഴിലില്ലായ്മയുമൊക്കെയായി പിന്നാക്കാവസ്ഥയിലായിരുന്ന ബാരാമതിയെ ഫലഭൂയിഷ്ഠമാക്കിയത് ശരദ് പവാറാണ്. അണക്കെട്ടും കനാലും കരിമ്പും മുന്തിരിക്കൃഷിയുമെല്ലാം ‍അദ്ദേഹം കൊണ്ടുവന്നു. പഞ്ചസാര ഫാക്ടറികളും വൈനറികളും ഡിസ്റ്റിലറികളും വ്യവസായ പാർക്കുകളും സ്ഥാപിച്ചു. ഗ്രാമീണർക്കു തൊഴിൽ ലഭിച്ചു. കെജി മുതൽ പിജി വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കമിട്ടു. യുഗേന്ദ്രയുടെ കൈപിടിച്ച് 83–ാം വയസ്സിൽ പവാർ സാഹെബ് വീണ്ടും വോട്ടർമാരെ കാണാനെത്തുമ്പോൾ എങ്ങനെ മുഖംതിരിക്കും?’ – ഷിർസുഫൽ ഗ്രാമത്തിലെ ആൽത്തറയിലിരുന്ന് നിതിൻ സാത്തവ് പറഞ്ഞു. 3 പതിറ്റാണ്ടായി ബാരാമതി എംഎൽഎയാണ് ഉപമുഖ്യമന്ത്രി അജിത് പവാർ (65). നിയമസഭയിലേക്ക് എട്ടാം മത്സരമാണിത്. യുഗേന്ദ്രയുടേതാകട്ടെ ആദ്യത്തെ തിരഞ്ഞെടുപ്പുമത്സരം.മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ എൻസിപിയിലെ ശരദ് പവാർ, അജിത് പക്ഷങ്ങൾ 36 സീറ്റുകളിലാണു നേർക്കുനേർ മത്സരിക്കുന്നത്. ജനമനസ്സിലെ യഥാർഥ എൻസിപി ഏതെന്ന ചോദ്യത്തിന് തിരഞ്ഞെടുഫലം ഉത്തരം നൽകും.

ധിക്കാരവും അഹങ്കാരവുമുള്ളവരെ (അജിത്) ജനം ഒരുപരിധിക്കപ്പുറം അംഗീകരിക്കില്ല. എൻസിപിയുടെ മതനിരപേക്ഷ ആശയം വെട്ടിനുറുക്കിയാണ് അജിത് പവാർ ബിജെപിയോടു കൈകോർത്തത്. ഞാൻ ഒരിക്കലും വർഗീയകക്ഷികളുമായി കൈകോർക്കില്ല; അവസരവാദിയുമല്ല.

യുഗേന്ദ്ര പവാർ

∙ പവാറിന്റെ സ്വന്തം ബാരാമതി

പുണെയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ബാരാമതി 1967 മുതൽ ശരദ് പവാറിന്റെ രാഷ്ട്രീയതട്ടകമാണ്. 1991 വരെ 24 വർഷം അദ്ദേഹം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. തുടർന്ന് ബാരാമതി ലോക്സഭാ മണ്ഡലത്തിൽനിന്നു പാർലമെന്റിലെത്തിയതോടെയാണ് അതേപേരിലുള്ള നിയമസഭാ മണ്ഡലം അജിത് പവാറിനെ ഏൽപിച്ചത്. ഇന്നുവരെ അജിത്തിനെ മണ്ഡലം കൈവിട്ടിട്ടില്ല. 2009ൽ മകൾ സുപ്രിയ സുളെയ്ക്കായി ബാരാമതി ലോക്സഭാ മണ്ഡലവും ശരദ് പവാർ ഒഴിഞ്ഞുകൊടുത്തു. അങ്ങനെ ദേശീയ രാഷ്ട്രീയത്തിൽ സുപ്രിയയും സംസ്ഥാന രാഷ്ട്രീയത്തിൽ അജിത്തും എന്ന സമവാക്യം വന്നു. എന്നാൽ, പിൻഗാമിയാരെന്ന ചോദ്യത്തിന് ശരദ് പവാർ ഒരിക്കലും ഉത്തരം പറഞ്ഞില്ല. കാത്തിരിപ്പു നീണ്ടതോടെ, കഴിഞ്ഞവർഷം പാർട്ടി പിളർത്തി അജിത് സ്വന്തം വഴിയിലേക്കു നീങ്ങി. ഇതോടെയാണ് സുപ്രിയയ്ക്കു ബലമായി കുടുംബത്തിലെ മൂന്നാംതലമുറക്കാരനായ യുഗേന്ദ്രയെ ശരദ് പവാർ കൈപിടിച്ചുയർത്തിയിരിക്കുന്നത്.

യുഗേന്ദ്ര പവാർ ശരദ് പവാറിനൊപ്പം(Photo: Facebook/Yugendra Pawar)

∙ അജിത്തിന് അഗ്നിപരീക്ഷ

ADVERTISEMENT

അജിത് പവാറിന് ഇത് ജീവൻമരണപ്പോരാട്ടമാണ്. പാർട്ടി പിളർത്തി സ്വന്തം വഴിക്കു നീങ്ങാനുള്ള തീരുമാനം ശരിയായിരുന്നുവെന്നു തെളിയിക്കാനുള്ള അവസാന അവസരം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാലിടത്തു മത്സരിച്ച അദ്ദേഹത്തിന്റെ പാർട്ടി ഒന്നിലൊതുങ്ങി. ബാരാമതി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ബാരാമതി നിയമസഭാ മണ്ഡലത്തിൽ 47,000 വോട്ടുകൾക്കാണ് സുപ്രിയ ലീഡ് ചെയ്തത്. കഴിഞ്ഞതവണ 1.65 ലക്ഷം വോട്ടുകൾക്ക് അദ്ദേഹം ജയിച്ചിടത്താണിത്. ഒപ്പം ശരദ് പവാർ നേരിട്ടു പ്രചാരണം നയിക്കുന്നതും വെല്ലുവിളി. മൂന്നു പതിറ്റാണ്ടിനിടെ ബാരാമതിയിൽ താൻ കൊണ്ടുവന്ന വികസനത്തിന്റെയും പദ്ധതികളുടെയും പേരെടുത്തുപറഞ്ഞാണ് അജിത് വോട്ടുതേടുന്നത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച്, സ്ത്രീകൾക്കു പ്രതിമാസം 1500 രൂപ നൽകുന്ന ലാഡ്കി ബഹിൻ പദ്ധതി മാത്രം മതി തന്റെ ജയം ഉറപ്പാക്കാനെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ വോട്ടുബാങ്കും ബിജെപിയുടെയും ശിവസേനാ ഷിൻഡെ പക്ഷത്തിന്റെയും പിന്തുണയും ചേർത്തുവച്ചാൽ നിഷ്പ്രയാസം ജയിക്കാമെന്നും കണക്കുകൂട്ടുന്നു. പാർട്ടി പിളർന്നപ്പോൾ ഒൗദ്യോഗിക ചിഹ്നവും പേരും അജിത്തിനു ലഭിച്ചത് നേട്ടമാണ്. 54ൽ 38 സിറ്റിങ് എംഎൽഎമാരും അജിത്തിനൊപ്പമാണെന്നതും അനുകൂല ഘടകം.

പുതു‘യുഗ’പ്പിറവി

മുംബൈയിലും പുണെയിലും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്‌സർലൻഡിലാണ് യുഗേന്ദ്ര പവാർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. യുഎസിലെ നോർത്ത് ഇൗസ്റ്റേൺ സർവകലാശാലയിൽ ഫിനാൻസ് ആൻഡ് ഇൻഷുറൻസിൽ തുടർപഠനം. തിരിച്ചെത്തി അച്ഛന്റെ നേതൃത്വത്തിലുള്ള സരയൂ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ ചേർന്നു. അതിനിടെ ബാരാമതി കേന്ദ്രീകരിച്ച് സരയൂ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയ്ക്കു യുഗേന്ദ്ര തുടക്കമിട്ടു. പരിസ്ഥിതിസംരക്ഷണം, ശുദ്ധജലവിതരണം, ചികിത്സാസഹായം എന്നീ മേഖലകളിൽ സംഘടന സജീവമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുപ്രിയയുടെ പ്രചാരണത്തിന്റെ ചുമതല പവാർ ഏൽപിച്ചതു യുഗേന്ദ്രയെയാണ്. അജിത് പവാറിനെയും അദ്ദേഹത്തിന്റെ മക്കളെയും പോലെ എടുത്തുചാട്ടമില്ലാത്ത, മറ്റുള്ളവരെ കേൾക്കാൻ മനസ്സുള്ള, ഉന്നതവിദ്യാഭ്യാസമുള്ള നേതാവ് എന്നതാണു മുപ്പത്തിരണ്ടുകാരനായ യുഗേന്ദ്രയുടെ പ്രതിഛായ.

? അച്ഛന്റെ സഹോദരനെതിരെയാണു പോരാട്ടം. എന്താണു മനസ്സിലുള്ളത്.

ഇങ്ങനെയൊരു പോരാട്ടം സങ്കൽപത്തിൽ പോലുമില്ലായിരുന്നു. എൻസിപിയിലും കുടുംബത്തിലും പിളർപ്പുണ്ടാകുമെന്നും കരുതിയിരുന്നില്ല. പിതൃസഹോദരനെതിരെയുള്ള മത്സരം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. പക്ഷേ, വേണ്ടിവന്നു. അജിത് ദാദാ കയ്യൊഴിഞ്ഞപ്പോൾ ശരദ് പവാർ സാഹെബിനൊപ്പം നിൽക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ആരാണ് മുന്നിലുള്ള എതിരാളി എന്നതു വിഷയമല്ല; എന്റെ പിന്നിൽ ആരാണ് (ശരദ് പവാർ) എന്നതിലാണു കാര്യം. വിജയം ഉറപ്പാണ്.

യുഗേന്ദ്ര പവാർ ((Photo Credit: Facebook/Yugendra Pawar)

? എന്താണ് അനുകൂല ഘടകങ്ങൾ

ADVERTISEMENT

സിറ്റിങ് എംഎൽഎയായ അജിത് ദാദായുടെ വഞ്ചന ജനങ്ങളുടെ മനസ്സിലുണ്ട്. ഞാൻ പുതുമുഖം. എനിക്കെതിരെ ഭരണവിരുദ്ധവികാരമില്ല. ശരദ് പവാറിന്റെ നോമിനി എന്നതിനപ്പുറം ബാരാമതിയിൽ ഒരു വിലാസം വേണ്ട. സാധാരണ ജനങ്ങളെ കേൾക്കുന്ന നേതാവാണ് ശരദ് പവാർ. അദ്ദേഹത്തിന്റെ ശൈലിയാണ് എന്റേതും. ധിക്കാരവും അഹങ്കാരവുമുള്ളവരെ (അജിത്) ജനം ഒരുപരിധിക്കപ്പുറം അംഗീകരിക്കില്ല. എൻസിപിയുടെ മതനിരപേക്ഷ ആശയം വെട്ടിനുറുക്കിയാണ് അജിത് പവാർ ബിജെപിയോടു കൈകോർത്തത്. ഞാൻ ഒരിക്കലും വർഗീയകക്ഷികളുമായി കൈകോർക്കില്ല; അവസരവാദിയുമല്ല.

? അജിത്തിന് മണ്ഡലം കൈവെള്ളയിലെന്നപോലെയാണ്.

അദ്ദേഹത്തിനു ബന്ധങ്ങളും അനുഭവങ്ങളും ഏറെയുണ്ടെന്നതു സത്യംതന്നെ. ഒട്ടേറെ കാര്യങ്ങൾ മണ്ഡലത്തിനായി ചെയ്തിട്ടുമുണ്ട്. എന്നാൽ, പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് മണ്ഡലത്തെ നയിക്കാൻ എനിക്കു കഴിയും. നിങ്ങൾ എന്നെ പുതുമുഖമെന്നു വിശേഷിപ്പിക്കുന്നു. എന്നാൽ, 5 വർഷം മുൻപ് ബാരാമതിയിലേക്കു താമസം മാറ്റിയ ആളാണു ഞാൻ. സാമൂഹികപ്രവർത്തനങ്ങളിൽ സജീവം. വഴി കൂടുതൽ ബന്ധങ്ങളായി. ഭാവിജീവിതം ബാരാമതിയിൽത്തന്നെയായിരിക്കും.

English Summary:

How Ajith Pawar and the new comer Yugendra Pawar heats up a fierce battle for power succession? Who will be the successor of the veteran politician Sharad Pawar?