വീണ്ടും ഒരു നവവധുകൂടി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തിരിക്കുന്നു, അഥവാ, ദുരൂഹമായി മരണമടഞ്ഞിരിക്കുന്നു. കോയമ്പത്തൂരിൽ‍ താമസക്കാരായ മലയാളിദമ്പതികളുടെ മകളാണ് ശുചീന്ദ്രത്തെ ഭർതൃഗൃഹത്തിൽ‍ മരിച്ചത്. മകളുടെ പരാതിപ്പെടലുകൾക്കൊടുവിൽ അന്വേഷിക്കാനായി പുറപ്പെട്ട മാതാപിതാക്കൾ എത്തുംമുൻപേ മരണം സംഭവിച്ചിരുന്നു. വിവാഹം നടന്നത് 2024 ഏപ്രിലിൽ. ഇത്തരത്തിൽ മരണമടയുന്ന മലയാളിനവവധുക്കളുടെ എണ്ണം 20–21 നൂറ്റാണ്ടുകളിൽ പതിനായിരങ്ങളിലേക്കു കടന്നിട്ടുണ്ടാകണം; ഇന്ത്യയൊട്ടാകെ അതു ലക്ഷങ്ങളിലേക്കും. ഭർതൃഗൃഹങ്ങളിൽ ആത്മഹത്യ ചെയ്യുകയോ സംശയാസ്പദമായ മരണത്തിനിരയാകുകയോ ചെയ്യുന്ന നവവധുക്കളുടെ കണക്ക് ആരും ശേഖരിച്ചിട്ടുള്ളതായി അറിവില്ല. തെരുവുനായ കടിച്ച് ഒരാൾ ആശുപത്രിയിലെത്തുമ്പോൾ ഉണ്ടാകുന്ന മാധ്യമ–സാമൂഹിക ഭൂമികുലുക്കം നമ്മുടെ പെൺമക്കളുടെ ഭർതൃഗൃഹത്തിലെ അപമൃത്യു പരമ്പരയെ സംബന്ധിച്ചു സൃഷ്ടിക്കപ്പെടുന്നില്ല. നവവധുവിന്റെ ദുർമരണത്തെക്കാൾ തെരുവുനായയുടെ കടിക്കു ലഭിക്കുന്ന മാധ്യമ–സാമൂഹിക ശ്രദ്ധയെപ്പറ്റി അദ്ഭുതപ്പെടാനില്ല. കാരണം, തെരുവുനായയെപ്പറ്റി കോളിളക്കമുണ്ടാക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും ഒരു നവവധുകൂടി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തിരിക്കുന്നു, അഥവാ, ദുരൂഹമായി മരണമടഞ്ഞിരിക്കുന്നു. കോയമ്പത്തൂരിൽ‍ താമസക്കാരായ മലയാളിദമ്പതികളുടെ മകളാണ് ശുചീന്ദ്രത്തെ ഭർതൃഗൃഹത്തിൽ‍ മരിച്ചത്. മകളുടെ പരാതിപ്പെടലുകൾക്കൊടുവിൽ അന്വേഷിക്കാനായി പുറപ്പെട്ട മാതാപിതാക്കൾ എത്തുംമുൻപേ മരണം സംഭവിച്ചിരുന്നു. വിവാഹം നടന്നത് 2024 ഏപ്രിലിൽ. ഇത്തരത്തിൽ മരണമടയുന്ന മലയാളിനവവധുക്കളുടെ എണ്ണം 20–21 നൂറ്റാണ്ടുകളിൽ പതിനായിരങ്ങളിലേക്കു കടന്നിട്ടുണ്ടാകണം; ഇന്ത്യയൊട്ടാകെ അതു ലക്ഷങ്ങളിലേക്കും. ഭർതൃഗൃഹങ്ങളിൽ ആത്മഹത്യ ചെയ്യുകയോ സംശയാസ്പദമായ മരണത്തിനിരയാകുകയോ ചെയ്യുന്ന നവവധുക്കളുടെ കണക്ക് ആരും ശേഖരിച്ചിട്ടുള്ളതായി അറിവില്ല. തെരുവുനായ കടിച്ച് ഒരാൾ ആശുപത്രിയിലെത്തുമ്പോൾ ഉണ്ടാകുന്ന മാധ്യമ–സാമൂഹിക ഭൂമികുലുക്കം നമ്മുടെ പെൺമക്കളുടെ ഭർതൃഗൃഹത്തിലെ അപമൃത്യു പരമ്പരയെ സംബന്ധിച്ചു സൃഷ്ടിക്കപ്പെടുന്നില്ല.

നവവധുവിന്റെ ദുർമരണത്തെക്കാൾ തെരുവുനായയുടെ കടിക്കു ലഭിക്കുന്ന മാധ്യമ–സാമൂഹിക ശ്രദ്ധയെപ്പറ്റി അദ്ഭുതപ്പെടാനില്ല. കാരണം, തെരുവുനായയെപ്പറ്റി കോളിളക്കമുണ്ടാക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. തെരുവുനായ മതത്തിന്റെയോ ജാതിയുടെയോ സമ്പത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പിന്തുണയില്ലാത്ത അനാഥജീവിയാണ്. എന്നാൽ, ഒരു നവവധുവിന്റെ ദുർമരണത്തിനുനേരെ വിരൽചൂണ്ടുമ്പോൾ അതു നമുക്കുനേരെതന്നെയാണു ചൂണ്ടുന്നത്. ഒരു വലിയ പങ്ക് സ്ത്രീകളുടെകൂടി പിന്തുണയുള്ള മലയാളി പുരുഷപ്രാമാണിത്വത്തിലേക്കും സങ്കുചിതങ്ങളായ ദുരഭിമാനങ്ങളിലേക്കും പാരമ്പര്യത്തിൽ വേരിറക്കിയ സ്ത്രീവിരുദ്ധ ദുശ്ശാഠ്യങ്ങളിലേക്കുമാണ് ആ വിരൽ ചൂണ്ടുന്നത്.

പീഡിതയായ സ്ത്രീക്ക് സ്വന്തം കുടുംബത്തിൽനിന്നു ലഭിക്കുന്ന ഉപദേശം എങ്ങനെയെങ്കിലും ‘അഡ്ജസ്റ്റ്’ ചെയ്ത് മുന്നോട്ടുപോകുക എന്നാണ്. ‘അഡ്ജസ്റ്റ്’ ചെയ്യാൻ ഭർ‍ത്താവിനോടോ ഭർതൃകുടുംബത്തോടോ പറയാറില്ല. അങ്ങനെ അവരോടു പറയ‌രുത് എന്നത് അംഗീകൃത കീഴ്‌‌വഴക്കമാണ്.

ADVERTISEMENT

ഈ സത്യം അഭിമുഖീകരിക്കാൻ നമ്മുടെ മുഖ്യധാരയ്ക്കു ബുദ്ധിമുട്ടുണ്ട്. മതങ്ങളും ജാതികളും രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും ഒരുപക്ഷേ, നീതിന്യായ വ്യവസ്ഥയും ഉൾപ്പെടെയുള്ള സാമൂഹികശക്തികൾക്കെല്ലാം ആ ബുദ്ധിമുട്ടുണ്ട്. ഓരോ നവവധുവിന്റെയും ദുർമരണത്തിനു പിന്നിലേക്കു കടന്നുചെല്ലുമ്പോൾ അവിടെ കാണപ്പെടുന്നത് നമ്മുടെതന്നെ അപരിഷ്കൃത മൂല്യങ്ങളാണെന്ന വാസ്തവത്തിൽനിന്നു നാം ഒഴിഞ്ഞുമാറുന്നു.

(Representative image by doidam10 / istock)

ഏതാണ്ടെല്ലാ നവവധുദുർമരണങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഒരു പൊതുഘടകമുണ്ട്. ഒരു നവവധു ഭർതൃഗൃഹത്തിൽ നേരിടുന്ന ദുരനുഭവങ്ങളെപ്പറ്റി മാതാപിതാക്കളോടു നടത്തുന്ന പരാതിപ്പെടൽ. ഒരു അപരിചിതകുടുംബത്തിന്റെ ജീവിതശൈലിയുമായി ഇണങ്ങുന്നതിലുണ്ടാകുന്ന കല്ലുകടികളെ നവവധു പർവതീകരിക്കുകയാണെന്നാണ് അതിനെപ്പറ്റിയുള്ള സാധാരണ വ്യാഖ്യാനം. അങ്ങനെയുള്ള സംഭവങ്ങളുമുണ്ടാകാം. പക്ഷേ, താൽക്കാലിക ബുദ്ധിമുട്ടുകളെപ്പറ്റിയുള്ള പരാതികളല്ലാത്ത, വേദനയുടെയും ദുരിതത്തിന്റെയും നിസ്സഹായതയുടെയും ഒറ്റപ്പെടലിന്റെയും ഭീതിയുടെയും നിഴൽവീണ അപേക്ഷകൾ നവവധുവിൽനിന്ന് ആവർത്തിച്ചു പുറപ്പെടുമ്പോൾ അതു തിരിച്ചറിയാൻ അവളുടെ കുടുംബം പലപ്പോഴും വിസമ്മതിക്കുന്നു; അല്ലെങ്കിൽ താമസിച്ചുപോകുന്നു.

ADVERTISEMENT

എങ്ങനെയെങ്കിലും എല്ലാം ശരിയായിക്കൊള്ളും എന്ന അന്ധമായ വിശ്വാസം ഒരുവശത്ത്. വിവാഹം കഴിച്ചുവിട്ട മകൾ മടങ്ങിവന്നാൽ‍ കുടുംബത്തിനുള്ളിലും സമൂഹത്തിലും അതുണ്ടാക്കിയേക്കാവുന്ന അസ്വസ്ഥതകളെപ്പറ്റിയുള്ള ഭയം മറുവശത്ത്. ഭർതൃകുടുംബത്തിന്റെയും ഭർത്താവിന്റെയും എല്ലാ അന്യായങ്ങൾക്കും കീഴടങ്ങുകയാണ് ഭാര്യയുടെ ധർമം എന്ന അലിഖിത നിയമമുണ്ടെന്നു വിശ്വസിക്കുന്നവർ‍ ഏറെയുണ്ട്. ഒരു ഭാരമിറക്കിയതുപോലെ വിവാഹത്തിലേക്കു പറഞ്ഞയയ്ക്കപ്പെടുന്ന പെൺകുട്ടി വീട്ടിലേക്കു മടങ്ങിവരുമ്പോൾ അവൾ പഴയതിലും വലിയ ഭാരമായിത്തീരുന്നു. കാരണം, അവൾ പരാജിതയാണ്. കുടുംബത്തിന് അപമാനമാണ്. ആ വിധത്തിൽ ഓരോ നവവധുവിന്റെ ദുർമരണത്തിൻമേലും ദുരഭിമാനക്കൊലപോലെയൊന്നിന്റെ നിഴൽ വീഴുന്നു.

പ്രതീകാത്മക ചിത്രം∙ Image Credits : Daniel Jedzura/Shutterstock.com

അവൾക്കു സ്വന്തം ഉപജീവനമാർഗമില്ലെങ്കിൽ കുടുംബം കൂടുതൽ പരിഭ്രാന്തിപ്പെടുന്നു. അവളെ പുലർത്താനുള്ള ചെലവ് അവർ കണ്ടെത്തേണ്ടതായി വരുന്നു. അതിലുമേറെ, 21–ാം നൂറ്റാണ്ടിന്റെ 24–ാം വർഷത്തിലും വിവാഹമോചനത്തെ പാപമായോ അപമാനമായോ കാണുന്നവർ ധാരാളമുണ്ട്. ഇതെല്ലാം ഒന്നുചേരുമ്പോൾ ഭർതൃഗൃഹത്തിൽനിന്നു പുറത്തുപോകുന്ന ഭാര്യ എല്ലാവർക്കും ഒരു ബാധ്യതയും വിചിത്ര ജീവിയുമായി മാറുന്നു. ഭർതൃഗൃഹം പീഡനാലയമായിത്തീരുന്ന പെൺകുട്ടി എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദിയെന്ന് ഇരുകുടുംബങ്ങളും വിധിക്കുന്നു. പീഡിതയായ സ്ത്രീക്ക് സ്വന്തം കുടുംബത്തിൽനിന്നു ലഭിക്കുന്ന ഉപദേശം എങ്ങനെയെങ്കിലും ‘അഡ്ജസ്റ്റ്’ ചെയ്ത് മുന്നോട്ടുപോകുക എന്നാണ്. ‘അഡ്ജസ്റ്റ്’ ചെയ്യാൻ ഭർ‍ത്താവിനോടോ ഭർതൃകുടുംബത്തോടോ പറയാറില്ല. അങ്ങനെ അവരോടു പറയ‌രുത് എന്നത് അംഗീകൃത കീഴ്‌‌വഴക്കമാണ്. ഓടിപ്പോന്ന് സ്വന്തം വീട്ടിൽ അഭയം തേടിയാലും അവൾ എത്രയുംവേഗം മടക്കിയയയ്ക്കപ്പെടുന്നു. ഗർഭിണിയാണെങ്കിൽ പതിന്മടങ്ങു ഭീകരമാണ് അവളുടെ അവസ്ഥ.

നവവധുവാണ് താൻ ജനിച്ചുവളർന്ന പശ്ചാത്തലത്തിൽനിന്നു നിർബന്ധിതമായി പറിച്ചുനടപ്പെടുന്നത്. ജീവിതപരിചയം നേടിത്തുടങ്ങുക മാത്രം ചെയ്ത ഒരു യുവതി മറ്റൊരു ഇടത്തിൽ, മറ്റൊരു വീട്ടിൽ, അതുവരെ അവൾ പരിചയിച്ചിട്ടില്ലാത്ത ജീവിതശൈലികളും പെരുമാറ്റരീതികളും വിശ്വാസങ്ങളുമായി ഒരു സുപ്രഭാതത്തിൽ പൊരുത്തപ്പെടാൻ നിർബന്ധിതയാകുകയാണ്. അവൾ ചെന്നുചേരുന്ന അപരിചിതലോകവുമായി സന്ധിചെയ്യാൻ അവൾക്ക് ആ‍ജ്ഞ ലഭിച്ചിരിക്കുന്നു. ഭീമമായ ഉത്തരവാദിത്തങ്ങൾക്കും ഉടച്ചുവാർക്കലിനും അവൾ‌ വിധേയയാകുന്നു. ഈ വമ്പിച്ച ജീവിതവഴിത്തിരിവിനെ സ്വാർഥവും കരുണയറ്റതുമായ രീതികളിൽ കൈകാര്യം ചെയ്യുന്ന സമൂഹമനസ്സാണ് അവളുടെ യഥാർഥ ശത്രു. അവളുടെ നിലവിളികൾ ബധിരകർണങ്ങളിൽ പതിക്കുന്നു.

ADVERTISEMENT

വാസ്തവമെന്തെന്നാൽ, സാമൂഹിക പുരോഗതി അവകാശപ്പെടുന്ന കേരളത്തിൽ, വിവാഹം കഴിച്ചുവിടപ്പെടുന്ന പെൺകുട്ടിക്ക് ജീവിതമൊരു ദുരനുഭവമായി മാറിയാൽ പലപ്പോഴും അവൾ അനാഥയായിത്തീരുന്നു. ആ നിർഭാഗ്യവതികൾക്കുവേണ്ടി മണിമുഴങ്ങുമ്പോൾ കേൾക്കാൻ ആരുമില്ല. സർക്കസിലെ പിഴവുപറ്റിയ ആകാശ ഊഞ്ഞാൽ അഭ്യാസിനിയെപ്പോലെയാണ് ആ നവവധു. ഒരു ഊഞ്ഞാലിൽനിന്നു കൈവിട്ടു; മറ്റേതിൽ പിടിമുറുക്കാനാകുന്നില്ല. മരണം അവളെ ഏറ്റുവാങ്ങുന്നു.

English Summary:

Silent Screams: The Alarming Rise of Bride Suicides in India