ട്രംപിനെ കണ്ട് കൊതിക്കേണ്ട, സ്വർണവില കേരളത്തിൽ 75,000 രൂപ വരെയെത്താം; കാരണം ഇവയാണ്...
അമേരിക്കൻ തിരഞ്ഞെടുപ്പും സ്വർണവുമായി അഭേദ്യമായ ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിലെല്ലാം സ്വർണവില കൂപ്പുകുത്തുകയാണു പതിവ്. പുതിയ പ്രസിഡന്റിനെ വരവേൽക്കാൻ സ്വർണം ഇങ്ങനെ കുമ്പിട്ടു നിൽക്കുന്നതാണ് സ്വർണവിപണിയുടെ ചരിത്രം. ഇത്തവണ ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവിൽ വിപണി വ്യാപാരം തുടങ്ങിയതു തന്നെ 3 ശതമാനത്തിനു മുകളിൽ നഷ്ടത്തോടെയാണ്. അതായത് ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 100 ഡോളറോളം വില കുറഞ്ഞു. കാര്യമായ തിരുത്തലുകളില്ലാതെ കുതിപ്പു തുടർന്നുവന്ന സ്വർണം ഇത്ര വലിയ ഇടിവുനേരിടുന്നത് വലിയ ഇടവേളയ്ക്കുശേഷം. ട്രംപ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന വിശ്വാസത്തിൽ ഡോളർ ഇൻഡെക്സ് കുതിച്ചു കയറിയതും ബോണ്ട് വരുമാനം (യുഎസിലെ സർക്കാർ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായം) കുതിച്ചുയർന്നതുമെല്ലാം സ്വർണത്തിന്റെ തിളക്കം കുറച്ചു. രാജ്യാന്തര വിപണിയിലെ 100 ഡോളറിന്റെ ഇടിവ് കേരളത്തിൽ പവന് 1350 രൂപ ഇടിയാൻ കാരണമായി. ഡോളർ ശക്തിപ്പെടുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നതാണ് ആനുപാതികമായ കുറവ് ഇവിടെ സ്വർണവിലയിൽ ഉണ്ടാകാത്തതിന്റെ കാരണം. കേരളത്തിൽ ദിവസവും രാജ്യാന്തര സ്വർണവിലയ്ക്കൊപ്പം ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കുകൂടി പരിഗണിച്ചാണ് സ്വർണവില നിശ്ചയിക്കുന്നത്. അമേരിക്കൻ പ്രസിഡന്റു തിരഞ്ഞെടുപ്പും സ്വർണവിലയുടെ ചാഞ്ചാട്ടങ്ങളും പരിശോധിക്കാം. ഒപ്പം ട്രംപ് ഭരണത്തിൽ സ്വർണവിലയുടെ ഭാവിയും നോക്കാം.

അമേരിക്കൻ തിരഞ്ഞെടുപ്പും സ്വർണവുമായി അഭേദ്യമായ ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിലെല്ലാം സ്വർണവില കൂപ്പുകുത്തുകയാണു പതിവ്. പുതിയ പ്രസിഡന്റിനെ വരവേൽക്കാൻ സ്വർണം ഇങ്ങനെ കുമ്പിട്ടു നിൽക്കുന്നതാണ് സ്വർണവിപണിയുടെ ചരിത്രം. ഇത്തവണ ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവിൽ വിപണി വ്യാപാരം തുടങ്ങിയതു തന്നെ 3 ശതമാനത്തിനു മുകളിൽ നഷ്ടത്തോടെയാണ്. അതായത് ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 100 ഡോളറോളം വില കുറഞ്ഞു.
കാര്യമായ തിരുത്തലുകളില്ലാതെ കുതിപ്പു തുടർന്നുവന്ന സ്വർണം ഇത്ര വലിയ ഇടിവുനേരിടുന്നത് വലിയ ഇടവേളയ്ക്കുശേഷം. ട്രംപ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന വിശ്വാസത്തിൽ ഡോളർ ഇൻഡെക്സ് കുതിച്ചു കയറിയതും ബോണ്ട് വരുമാനം (യുഎസിലെ സർക്കാർ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായം) കുതിച്ചുയർന്നതുമെല്ലാം സ്വർണത്തിന്റെ തിളക്കം കുറച്ചു. രാജ്യാന്തര വിപണിയിലെ 100 ഡോളറിന്റെ ഇടിവ് കേരളത്തിൽ പവന് 1350 രൂപ ഇടിയാൻ കാരണമായി.
ഡോളർ ശക്തിപ്പെടുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നതാണ് ആനുപാതികമായ കുറവ് ഇവിടെ സ്വർണവിലയിൽ ഉണ്ടാകാത്തതിന്റെ കാരണം. കേരളത്തിൽ ദിവസവും രാജ്യാന്തര സ്വർണവിലയ്ക്കൊപ്പം ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കുകൂടി പരിഗണിച്ചാണ് സ്വർണവില നിശ്ചയിക്കുന്നത്. അമേരിക്കൻ പ്രസിഡന്റു തിരഞ്ഞെടുപ്പും സ്വർണവിലയുടെ ചാഞ്ചാട്ടങ്ങളും പരിശോധിക്കാം. ഒപ്പം ട്രംപ് ഭരണത്തിൽ സ്വർണവിലയുടെ ഭാവിയും നോക്കാം.
∙ ട്രംപിന്റെ ഒന്നാം ഭരണവും സ്വർണവും
2016 നവംബറിൽ ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി വന്നപ്പോൾ സ്വർണവിലയിലുണ്ടായതു വമ്പൻ ഇടിവാണ്. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള 30 ദിവസങ്ങൾക്കൊണ്ട് സ്വർണവില 9 ശതമാനം ഇടിഞ്ഞു. 112 ഡോളറിന്റെ ഇടിവ്. 1169 ഡോളർ നിലവാരത്തിലേക്കാണ് ഡോളർ ഇടിഞ്ഞത്. അന്ന് ട്രംപ് പ്രസിഡന്റായി വരുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നില്ലെന്നു വേണം കരുതാൻ. അല്ലെങ്കിൽ അതിനായി വിപണി തയാറെടുത്തിരുന്നില്ലെന്നും. എന്നാൽ തുടർന്ന് സ്വർണവിലയിൽ വലിയ കുതിപ്പു പ്രകടമായി. 4 വർഷംകൊണ്ട് സ്വർണവിലയിലുണ്ടായ വർധന 60 ശതമാനത്തിനു മുകളിലാണ്. ട്രംപിന്റെ വിജയദിനത്തിൽ മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞ സ്വർണവില രണ്ടാം വ്യാപാരദിനത്തിന്റെ തുടക്കത്തിൽതന്നെ 30 ഡോളറിനു മുകളിൽ കയറിയത് ഇതേ ട്രെൻഡ് തന്നെയാണു സൂചിപ്പിക്കുന്നത്.
∙ അമേരിക്കൻ പ്രസിഡന്റുമാരും സ്വർണവും
കഴിഞ്ഞ 6 പ്രസിഡന്റുമാരുടെ ഭരണം താരതമ്യം ചെയ്യുകയാണെങ്കിലും 5 തവണയും സ്വർണവില വൻതോതിലുള്ള വർധനയാണു രേഖപ്പെടുത്തിയത്. ഒബാമയുടെ രണ്ടാമൂഴത്തിലാണ് സ്വർണവിലയിൽ വലിയ തിരിച്ചടി നേരിട്ടത്. 2012 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ. വില 29.97% ഇടിഞ്ഞു. എന്നാൽ ഒബാമയുടെ ഒന്നാമൂഴത്തിൽ സ്വർണവില ഏറ്റവും വലിയ നേട്ടമുണ്ടാക്കി. 2008 മുതൽ 2012 വരെയുള്ള കാലഘട്ടിൽ സ്വർണവിലയിലുണ്ടായത് 137.13% വർധന. ആഗോള സാമ്പത്തിക പ്രതിസന്ധി ഡോളറിന്റെ മൂല്യത്തെ ബാധിച്ചതും സ്വർണവില ഉയരാൻ കാരണമായി. ജോർജ് ഡബ്ല്യു. ബുഷിന്റെ ഒന്നാമൂഴത്തിൽ സ്വർണവിലയിലുണ്ടായ വർധന 68 ശതമാനമാണ്. അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിൽ 60% വില ഉയർന്നു. ജോ ബൈഡന്റെ കാലഘട്ടത്തിൽ സ്വർണവിലയിലുണ്ടായ കുതിപ്പ് 47%.
∙ സ്വർണവിപണിയിൽ ലാഭമെടുപ്പും
കഴിഞ്ഞ 3 മാസങ്ങളായി മുകളിലേക്ക് നിർത്താതെയുള്ള ഓട്ടത്തിലായിരുന്നു സ്വർണവില. 2790 ഡോളർ വരെ കയറിപ്പോയത് കാര്യമായ ഇറക്കങ്ങളില്ലാതെയായിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് അവസാനമാകാത്തതും പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ മേഖലകളിലേക്കു പടർന്നു പിടിക്കുന്നതുമെല്ലാം സ്വർണത്തെ നിക്ഷേപകർക്കു കൂടുതൽ പ്രിയപ്പെട്ടതാക്കി. സുരക്ഷിത നിക്ഷേപമെന്ന പേരിലുള്ള സ്വർണം വാങ്ങിക്കൂട്ടലാണ് മാസങ്ങളായി വിപണിയിൽ നടന്നിരുന്നത്. ഈ കയറ്റത്തിന്റെ പശ്ചാത്തലത്തിലുള്ള ലാഭമെടുപ്പ് വിപണിയിൽ നടക്കേണ്ടതുണ്ട്. അതായത് സ്വർണത്തിന്റെ പിടിവിട്ടുള്ള കയറ്റത്തിൽ വൻതോതിൽ നേട്ടമുണ്ടാക്കിയ വൻകിട നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുക്കാനുള്ള സാധ്യത കൂടുതലാണ്. ഇതും വരുംനാളുകളിൽ പ്രതീക്ഷിക്കണം.
പക്ഷേ, പ്രസിഡന്റ് ട്രംപിന്റെ നയതീരുമാനങ്ങളായിരിക്കും ഇനി വിപണിയെ കൂടുതലായി സ്വാധീനിക്കുക. അമേരിക്കൻ ഫെഡറൽ റിസർവിന്റെ നയതീരുമാനവും സ്വർണവിലയെ സ്വാധീനിക്കും. ഫെഡറൽ റിസർവ് അര ശതമാനം പലിശനിരക്ക് സെപ്റ്റംബറിൽ കുറച്ചിരുന്നു. പലിശനിരക്കു തുടരാനുള്ള തീരുമാനമാണ് ഫെഡറൽ റിസർവിൽ നിന്നുണ്ടാകുന്നതെങ്കിൽ സ്വർണവില ഉയരും. അതേസമയം ഡോളർ ശക്തിപ്രാപിക്കാനുള്ള പ്രഖ്യാപനങ്ങളാണു ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെങ്കിൽ സ്വർണത്തിനു കാര്യമായ വിലവർധനയുണ്ടാകുകയുമില്ല.
∙ പലിശനിരക്കും സ്വർണവിലയും
2016ൽ ട്രംപ് അധികാരം ഏൽക്കുമ്പോൾ 1250 ഡോളർ ആയിരുന്നു രാജ്യാന്തര വിപണിയിൽ സ്വർണവില. 2019 വരെ 1200-1350 ഡോളറിൽ തന്നെ വിലനിലവാരം വലിയ ചാഞ്ചാട്ടങ്ങളില്ലാതെ തുടർന്നു. 2019ൽ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനമെടുത്തതോടെ സ്വർണവില ഉയരാൻ തുടങ്ങി. 2019 ജൂണിൽ 2.5% ആയിരുന്ന പലിശ നിരക്ക് 2020 മാർച്ച് വരെ ഘട്ടം ഘട്ടമായി പൂജ്യം ശതമാനമാക്കി. 2020 ഓഗസ്റ്റിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയും ആഭ്യന്തര വിലയും റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറി. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ 1400 ഡോളറിനു മുകളിൽ വർധനയാണു സ്വർണത്തിൽ അനുഭവപ്പെട്ടത്.
പലിശ നിരക്കു കുറച്ചതിനെ തുടർന്ന് അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് 1.4 ശതമാനത്തിൽ നിന്നു വലിയ തോതിൽ ഉയർന്ന് 9.1% വരെ എത്തി. ഈ കാലയളവിൽ പല കേന്ദ്രബാങ്കുകളും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടി. 2022 മാർച്ചിൽ പലിശ നിരക്ക് 0.05% ഉയർത്തി. അതിനുശേഷം പല ഘട്ടങ്ങളിലായി 5.5% വരെ ഉയർത്തി. ജോ ബൈഡൻ പ്രസിഡന്റായ ശേഷം സ്വർണവില പുതിയ റെക്കോർഡുകളിലേക്കു കുതിച്ചു. 2024 നവംബർ മാസം 1800 ഡോളറായിരുന്ന വില ഒരു വർഷം കൊണ്ട് കാര്യമായ തിരുത്തൽ ഇല്ലാതെ 2800 ഡോളറിനടുത്തു വരെ എത്തി. എന്നാൽ, അമേരിക്കയിൽ ട്രംപിന്റെ ഭരണം ഉറപ്പായതോടെ ഒറ്റ ദിവസം കൊണ്ട് 2750 ഡോളറിൽനിന്ന് 2652 ഡോളർ വരെ സ്വർണവില കുറഞ്ഞു.
∙ എന്താകും ഭാവി?
ഓഹരി വിപണികളും ക്രിപ്റ്റോ വിപണിയും ഡോളറുമെല്ലാം ട്രംപിന്റെ വിജയത്തിൽ വലിയ റാലി നടത്തിയെങ്കിലും ഇതിന് എത്ര ആയുസ്സുണ്ടെന്നതിനെ ആശ്രയിച്ചായിരിക്കും സ്വർണവിലയുടെ ഭാവി. വിപണിയിലെ മുന്നേറ്റത്തിനു കിതപ്പുവന്നാൽ സ്വർണവില കയറും. ട്രംപിന്റെ നയങ്ങൾ ഡോളറിനെ എങ്ങനെ സ്വാധീനിക്കുമെന്നും കണ്ടറിയണം. ട്രംപിന്റെ ഭരണകാലഘട്ടത്തിൽ വ്യാപാരയുദ്ധങ്ങളും സാമ്പത്തിക അസ്ഥിരതകളും പ്രതീക്ഷിക്കുന്നവരുണ്ട്. പലിശ നിരക്ക് ഇളവിനോടുള്ള ട്രംപിന്റെ മനോഭാവവും വിലയെ സ്വാധീനിക്കുന്നതാണ്.
യുദ്ധം മൂർച്ഛിക്കാനാണ് ട്രംപിന്റെ തീരുമാനങ്ങൾ വഴിവയ്ക്കുകയെങ്കിൽ സ്വാഭാവികമായും സ്വർണവില ഉയരും. സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണം വാങ്ങൽ ഹ്രസ്വകാലത്തേക്ക് അവസാനിക്കാനുള്ള സാധ്യതകളില്ലെന്നു നിരീക്ഷിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. സ്വർണവില 2025 ആദ്യം തന്നെ 3000 ഡോളർ നിലവാരത്തിലേക്ക് എത്തുമെന്നും ഇവർ വിലയിരുത്തുന്നു. 3000 ഡോളറിലേക്ക് രാജ്യാന്തര വില കടക്കുകയാണെങ്കിൽ കേരളത്തിൽ വില പവന് 75,000 കടക്കാനാണു സാധ്യത.