‘ആ ട്രോളി ബാഗ് സിപിഎമ്മിന് ബാധ്യത’; അപരന്മാരില്ലാത്തത് അന്തർധാരയോ! തിളച്ചുമറിഞ്ഞ് പാലക്കാട് ‘ട്രയാംഗിൾ’
തേരോട്ടത്തിന് കൽപ്പാത്തി ഒരുങ്ങുന്നതിനൊപ്പം പാലക്കാട്ടേക്ക് ചുരം കടന്ന് കാറ്റെത്തും. നാട്ടിൽ എവിടെ നിന്നാലും പാലക്കാടൻ കാറ്റിന്റെ വരവും പോക്കും അറിയാം. നെടുങ്ങൻ മരങ്ങൾ പിടിച്ചു കുലുക്കുന്ന കാറ്റ് നിലത്തെ പൊടിമണ്ണ് നാലാൾ പൊക്കത്തിൽ പറത്തും. ഇക്കുറി തേരിന് പാലക്കാടൻ കാറ്റിനൊപ്പം ഒരു കാറ്റു കൂടിയുണ്ട്. രാഷ്ട്രീയക്കാറ്റാണത്. കണ്ണും മൂക്കും അടച്ച് ഒന്നും തിരിയാത്ത മട്ടിൽ ആളെ ആക്കുന്ന കാറ്റു വരുമ്പോൾ പാലക്കാട്ടുകാർ ഇങ്ങനെ ചോദിക്കും. ഇതെന്ത് കാറ്റ്, ആ. ഇതേ സ്വഭാവം തന്നെയാണ് ഇപ്പോൾ രാഷ്ട്രീയക്കാറ്റിനും. ആകെ പൊടിപടലം. എന്നും വിവാദവും പരസ്പരം പോർവിളിയും. ഇതു കാണുമ്പോൾ മറ്റുള്ളവരും ചോദിക്കും. എന്താണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇത്രയും ബഹളം. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാടും മുൻ മന്ത്രി കെ. രാധാകൃഷ്ണന്റെ തട്ടകമായ ചേലക്കരയിലും പാലക്കാടിനൊപ്പം ഉപതിരഞ്ഞെടുപ്പു നടക്കുകയാണ്. എന്നാൽ പാലക്കാട്ടെ തിരഞ്ഞെടുപ്പു ചൂടു അൽപം ജാസ്തിയാണ്. എല്ലാ മുന്നണികളുടെയും മുതിർന്ന നേതാക്കളും മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം തമ്പടിച്ചതോടെ പാലക്കാട് ഹോട്ടൽമുറി പോലും ലഭിക്കാത്ത അവസ്ഥയാണ്. മുൻ കോൺഗ്രസുകാരൻ കൂടിയായ ഡോ. പി. സരിൻ എൽഡിഎഫ് സ്ഥാനാർഥി ആയതോടെ കോൺഗ്രസിലും സിപിഎമ്മിലും കമ്പക്കെട്ടിന് തീപിടിച്ചു. രാഹുൽ സ്ഥാനാർഥി ആയതോടെ പുറത്തു വന്ന കത്ത് കോൺഗ്രസിൽ ലെറ്റർ ബോംബായി.

തേരോട്ടത്തിന് കൽപ്പാത്തി ഒരുങ്ങുന്നതിനൊപ്പം പാലക്കാട്ടേക്ക് ചുരം കടന്ന് കാറ്റെത്തും. നാട്ടിൽ എവിടെ നിന്നാലും പാലക്കാടൻ കാറ്റിന്റെ വരവും പോക്കും അറിയാം. നെടുങ്ങൻ മരങ്ങൾ പിടിച്ചു കുലുക്കുന്ന കാറ്റ് നിലത്തെ പൊടിമണ്ണ് നാലാൾ പൊക്കത്തിൽ പറത്തും. ഇക്കുറി തേരിന് പാലക്കാടൻ കാറ്റിനൊപ്പം ഒരു കാറ്റു കൂടിയുണ്ട്. രാഷ്ട്രീയക്കാറ്റാണത്. കണ്ണും മൂക്കും അടച്ച് ഒന്നും തിരിയാത്ത മട്ടിൽ ആളെ ആക്കുന്ന കാറ്റു വരുമ്പോൾ പാലക്കാട്ടുകാർ ഇങ്ങനെ ചോദിക്കും. ഇതെന്ത് കാറ്റ്, ആ. ഇതേ സ്വഭാവം തന്നെയാണ് ഇപ്പോൾ രാഷ്ട്രീയക്കാറ്റിനും. ആകെ പൊടിപടലം. എന്നും വിവാദവും പരസ്പരം പോർവിളിയും. ഇതു കാണുമ്പോൾ മറ്റുള്ളവരും ചോദിക്കും. എന്താണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇത്രയും ബഹളം.
പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാടും മുൻ മന്ത്രി കെ. രാധാകൃഷ്ണന്റെ തട്ടകമായ ചേലക്കരയിലും പാലക്കാടിനൊപ്പം ഉപതിരഞ്ഞെടുപ്പു നടക്കുകയാണ്. എന്നാൽ പാലക്കാട്ടെ തിരഞ്ഞെടുപ്പു ചൂട് അൽപം ജാസ്തിയാണ്.
എല്ലാ മുന്നണികളുടെയും മുതിർന്ന നേതാക്കളും മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം തമ്പടിച്ചതോടെ പാലക്കാട് ഹോട്ടൽമുറി പോലും ലഭിക്കാത്ത അവസ്ഥയാണ്. മുൻ കോൺഗ്രസുകാരൻ കൂടിയായ ഡോ. പി. സരിൻ എൽഡിഎഫ് സ്ഥാനാർഥി ആയതോടെ കോൺഗ്രസിലും സിപിഎമ്മിലും കമ്പക്കെട്ടിന് തീപിടിച്ചു. രാഹുൽ സ്ഥാനാർഥി ആയതോടെ പുറത്തു വന്ന കത്ത് കോൺഗ്രസിൽ ലെറ്റർ ബോംബായി. സരിന്റെ സ്ഥാനാർഥി ചർച്ച സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റിയിൽ വരെ എത്തി. സി. കൃഷ്ണകുമാർ സ്ഥാനാർഥി ആയതോടെ ബിജെപിയിലും വെടിപൊട്ടി. പാലക്കാട് എന്താണ് സംഭവിക്കുന്നത്? ട്രോളി ബാഗ് വിവാദം അടക്കം വോട്ടെടുപ്പിനെ എങ്ങനെ ബാധിക്കും? വായിക്കാം, വിശദമായി...
∙ ട്രോളി ബാഗ് തിരിച്ചടിക്കും! ഷാഫിയുടെ ആ വോട്ടുകൾ ആർക്കു കിട്ടും
കഴിഞ്ഞ പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി മെട്രോമാൻ ഇ.ശ്രീധരനുമായി ഇഞ്ചോടിഞ്ചുള്ള മത്സരത്തിൽ കോൺഗ്രസിലെ ഷാഫി പറമ്പിൽ 3,859 വോട്ടുകൾക്കു ജയിച്ചപ്പോൾ കയ്യടിച്ചവരിൽ ഇടതുപക്ഷക്കാരും ഉണ്ടായിരുന്നോ? ബിജെപി ജയിക്കാതിരിക്കാൻ വേണ്ടി ഇടത് അനുഭാവികൾ കൈപ്പത്തിക്കു കുത്തിയെന്നു ആരോപണം ഉയർന്നിരുന്നു. എങ്ങനെയാണ് ജയിച്ചതെന്ന് സ്പീക്കർ എം.എൻ. ഷംസീർ നിയമസഭയിൽ ഷാഫി പറമ്പിലിനോട് ചോദിച്ചത് എന്തിനായിരുന്നുവെന്ന് ഇപ്പോൾ പലരും ഓർക്കുന്നുണ്ട്. പക്ഷേ, ഷാഫി പറമ്പിൽ വടകര എംപിയായ ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പു വന്നപ്പോൾ സിപിഎമ്മിന്റെ പ്രധാന ശത്രു ബിജെപിയല്ല.
ഒന്നാം സ്ഥാനത്തുള്ള കോൺഗ്രസിനെ പ്രചാരണരംഗത്ത് ഇടംവലം തിരിയാൻ സമ്മതിക്കാതെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്നത് ആർക്കുവേണ്ടി ആണെന്നതാണു ചോദ്യം. അതിനു കാരണമുണ്ട്. എൽഡിഎഫ് സർക്കാരിനെതിരെ നിരന്തരം സമരങ്ങൾ നയിക്കുന്ന രാഹുല്‍, വടകരപ്പോരിൽ വിജയിച്ചു കയറിയ ഷാഫിയെപ്പോലെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാണ്. പക്ഷേ, ബിജെപി അതു നോക്കുമ്പോൾ അത്ര വലിയ ഭീഷണിയും അല്ല. രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചാൽ അത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയം തന്നെയാകും. തൃശൂർ പൂരം വിവാദത്തിനൊടുവിൽ ലോക്സഭയിൽ താമര വിരിയിച്ച അതേ ഡീൽ പാലക്കാടുമുണ്ടോയെന്ന് യുഡിഎഫ് ചോദിക്കുന്നു.
പക്ഷേ, കോൺഗ്രസിനെയും ബിജെപിയെയും തോൽപിച്ച് തങ്ങളുടെ മുന്നേറ്റം ഉറപ്പിക്കുകയാണെന്നു സിപിഎം പറയുന്നു. ഇടതുപക്ഷത്തിലും അതൃപ്തിയുണ്ട്. സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസ് അതു വ്യക്തമാക്കുകയും ചെയ്തു. ഹോട്ടൽ മുറിയിലെ പെട്ടി വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു പകരം കേന്ദ്രസർക്കാർ സംസ്ഥാനത്തോടു കാണിക്കുന്ന സാമ്പത്തിക ഉപരോധവും വയനാട് ദുരന്തത്തിലെ സഹായം വൈകിക്കുന്നതുമെല്ലാം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നത് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കൂടിയായ മുൻ എംപി എൻ.എൻ.കൃഷ്ണദാസാണ്. ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ ഉൾപ്പെടെ സിപിഎമ്മിന്റെ ചുവടുമാറ്റത്തിൽ അതൃപ്തിയുള്ളതായി പാർട്ടിയിലെ ഒരു വിഭാഗം തന്നെ പറയുന്നു.
∙ പാലക്കാടുണ്ടോ ‘പൂരം ഡീൽ’
പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം നോക്കിയാൽ കോൺഗ്രസിനു നഷ്ടമാകുന്ന ഓരോ വോട്ടും ബിജെപിയുടെ വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കും. ഇത് ഏറ്റവും നന്നായി അറിയുന്നത് സിപിഎമ്മിനാണ്. പക്ഷേ, ബിജെപി അക്കൗണ്ട് തുറക്കുന്നതു മഹാപരാധമാണെന്ന തോന്നൽ പണ്ടത്തെ പോലെ ഇപ്പോൾ സിപിഎമ്മിനില്ലെന്നു യുഡിഎഫ് പറയുന്നു. പ്രത്യേകിച്ച് തൃശൂരിലെ സുരേഷ്ഗോപിയുടെ വിജയത്തിനു ശേഷം. ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റു ലഭിച്ചാലും വീണ്ടും യുഡിഎഫ് ഭരണത്തിലെത്തുന്നതിന്റെ അത്ര റിസ്ക് ഇല്ല.
തൃശൂർ പൂരം കലങ്ങിയെന്നും ഇല്ലെന്നുമുള്ള വാദം നിലനിൽക്കുകയാണെങ്കിലും പൂരം വിവാദം ബിജെപിക്കു സുവർണാവസരമായെന്ന് മൂന്നു മുന്നണികളും ഒരുപോലെ സമ്മതിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും മൗനാനുവാദം ഇതിനു പിന്നിലുണ്ടെന്നതെക്കുറിച്ച് തെളിവുകൾ പുറത്തുവരുന്നതേയുള്ളു. പക്ഷേ, പൂരം നിർത്തിവെച്ചപ്പോൾ സുരേഷ് ഗോപി ഉടൻ സ്ഥലത്തെത്തിയതും ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ പല ബൂത്തുകളിലും ബിജെപി ഒന്നാമതെത്തിയതും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഭാഗമാണെന്നു കോൺഗ്രസ് ആരോപിക്കുന്നു.
പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തർധാരയാണ് തൃശൂരിലും ഇപ്പോൾ പാലക്കാടും നടക്കാൻ പോകുന്നതെന്നു യുഡിഎഫ് വാദിക്കുന്നു. കോൺഗ്രസും ബിജെപിയും പാലക്കാട് നിയമസഭയിൽ ഏതാണ്ടു തുല്യശക്തികളാണെന്ന തിരിച്ചറിവിലാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ. ശ്രീധരനെ ബിജെപി എത്തിച്ചത്. നിഷ്പക്ഷ വോട്ടുകൾ കൂടി കിട്ടിയാൽ ശ്രീധരൻ ജയിക്കുമെന്ന് ബിജെപി ഉറപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇടതുപക്ഷത്തിൽ നിന്നു കിട്ടിയ വോട്ടുകളാണ് കഴിഞ്ഞ തവണ ഷാഫിയുടെ വിജയം ഉറപ്പിച്ചതെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇക്കുറി ആര് ആരെ സഹായിക്കും.
∙ രാഹുലിനെ സിപിഎം ഭയക്കുന്നോ? ? കൃഷ്ണകുമാറിന് അപരനെ കിട്ടിയില്ല!
ഈ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ഏറ്റവും കൂടുതൽ ഉറ്റുനോക്കിയിരുന്നത് ഇടതുസ്ഥാനാർഥി ആരാകുമെന്നായിരുന്നു. ബിജെപി ജയിക്കാതിരിക്കാൻ സിപിഎമ്മിന്റെ ഭാഗത്തു നിന്നു ‘കരുതൽ ’ ഉണ്ടാകുമെന്ന് കരുതി. എന്നാൽ, കോൺഗ്രസുമായി ഇടഞ്ഞ ഡോ.പി.സരിനെ ഉടൻ തന്നെ സിപിഎം ഏറ്റെടുക്കുകയായിരുന്നു. അന്നു മുതൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമായി തുറന്ന പോരിലാണ് സിപിഎം. രാഹുലിനെതിരെ ഇടംവലം തിരിയാതെ പ്രചാരണം നടത്തുമ്പോൾ ബിജെപിക്കെതിരായ ആക്രമണം പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങുന്നു.
വനിത നേതാക്കളുടെയടക്കം ഹോട്ടൽമുറികളിൽ നടന്ന പാതിരാപ്പരിശോധന വിവാദത്തിൽ സിപിഎമ്മും ബിജെപിയും ഒരുപോലെ ചേർന്നു നിന്നാണു സമരം നടത്തിയത്. സമരത്തിനിടെ ഇരുപാർട്ടികളിലെ നേതാക്കൾ തമ്മിലുള്ള സംസാരവും ആശയവിനിമയങ്ങളുമെല്ലാം കോൺഗ്രസ് ചിത്രം സഹിതം പ്രചരിപ്പിക്കുന്നുണ്ട്. മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുമായി സാമ്യമുള്ള 2 അപരൻമാർ മത്സരരംഗത്തുണ്ട്. ഒരാൾ സിപിഎം പശ്ചാത്തലവും അടുത്തയാൾ ബിജെപി പശ്ചാത്തലവും ഉള്ളയാൾ. എന്നാൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിന് അപരനെ നിർത്താൻ സിപിഎമ്മോ സരിന് അപരനെ നിർത്താൻ ബിജെപിയോ ശ്രമിക്കാത്തത് ഡീലിന്റെ ഉദാഹരണമാണെന്നു യുഡിഎഫ് ആരോപിക്കുന്നു.
നീലപ്പെട്ടി വിവാദത്തിലും രാഹുൽ മാങ്കൂട്ടത്തിലിനെ ദുരൂഹതയുടെ പുകമറയിൽ നിർത്താൻ സിപിഎം നന്നായി ശ്രമിച്ചു. പക്ഷേ, ഈ പ്രശ്നങ്ങളിലൊന്നും കോൺഗ്രസിനെതിരെ ബിജെപി കടുത്ത രീതിയിൽ ആക്രമണം നടത്തുന്നില്ല. ബിജെപിയുടെ റോൾ കൂടി സിപിഎം ഏറ്റെടുക്കുകയാണെന്നാണ് കോൺഗ്രസ് പറയുന്നത്. കേന്ദ്രസർക്കാരിനെതിരെ സിപിഎം നടത്തുന്ന പൊതുപ്രസംഗങ്ങൾക്കപ്പുറം ബിജെപിക്കെതിരായോ അവരുടെ സ്ഥാനാർഥിയായ സി.കൃഷ്ണകുമാറിന് എതിരായോ ഇടതുപക്ഷം രംഗത്തു വരുന്നില്ല.
∙ പാലക്കാട്ടെ പോസ്റ്റർ വടകരയിൽ പതിപ്പിച്ച് സിപിഎം !
പിണറായി വിജയനെതിരെ നിയമസഭയിലും തെരുവിലും ഒരുപോലെ പോരാടിയിരുന്ന ഷാഫി സിപിഎമ്മിന് അനഭിമതനായിരുന്നു. വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്കെതിരായ ഷാഫിയുടെ പോരാട്ടം കേരളം കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ വിവാദങ്ങൾ നേരിട്ട മത്സരമായി. കാഫിർ പ്രയോഗവും മോർഫിങ് വിവാദവുമായി നിറഞ്ഞ മത്സരത്തിൽ ഷാഫിയുടെ തോൽവിയാണ് കേരളത്തിലെ സിപിഎമ്മുകാരാകെ കാത്തിരുന്നത്. എന്നാൽ ഷാഫി പറമ്പിൽ വടകരയിൽ ജയിച്ചതോടെ ശത്രു നമ്പർ വൺ ആയി അദ്ദേഹം മാറി. ഷാഫി പറമ്പിലിനു പകരം ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടം മത്സരിക്കാനെത്തുമ്പോൾ കോൺഗ്രസിലെ എതിരഭിപ്രായം മുതലെടുക്കാനാണ് ആദ്യം സിപിഎം ശ്രമിച്ചത്.
കത്ത് വിവാദവും കോൺഗ്രസിലെ എതിർപ്പും തുടക്കത്തിൽ സിപിഎമ്മിന് ആയുധമായി. സരിൻ സ്ഥാനാർഥി ആയതോടെ ഈ എതിർപ്പ് പ്രയോജനപ്പെടുത്താമെന്ന് സിപിഎം കരുതി. എന്നാൽ ട്രോളി ബാഗ് വിവാദം വന്നപ്പോൾ കോൺഗ്രസുകാർ ഒന്നിക്കുന്നതാണ് കാഴ്ച. പിണറായി വിജയനെതിരെ ഏറ്റവും രൂക്ഷമായ രീതിയിൽ സമര പരമ്പരകൾ നടത്തിയ രാഹുലിന് നിഷ്പക്ഷ സിപിഎം വോട്ടുകൾ കിട്ടില്ലെന്ന് സിപിഎം തന്നെ പ്രചരിപ്പിച്ചു. ഇടതുപക്ഷ വോട്ടുകൾ കൂടിയില്ലാതെ കോൺഗ്രസ് ജയിക്കില്ല. രാഹുലിന് ഇടതുപക്ഷ വോട്ടുകൾ ആകർഷിക്കാൻ കഴിയില്ലെന്നതിനാൽ ബിജെപി ജയിക്കും. അത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഡീലാണെന്ന് സിപിഎം പ്രചരിപ്പിച്ചു.
ഇത് ആദ്യം പറഞ്ഞവരിൽ ഒരാളായ മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഡോ. പി. സരിൻ പിന്നീട് ഇടതുസ്വതന്ത്രനായി. അതോടെ ബിജെപിയെക്കാൾ ശത്രുമായി കോൺഗ്രസ് മാറി. ഇവിടെയാണ് സിപിഎമ്മും ബിജെപിയും തമ്മിൽ ഡീൽ ആരംഭിച്ചതെന്നു കോൺഗ്രസ് പറയുന്നു. പിണറായി വിജയനുമായി ബന്ധപ്പെട്ട കേസുകൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഡീലാണിതെന്നു കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പു വേദികളിൽ പ്രസംഗിച്ചു തുടങ്ങിയെങ്കിലും ഓരോ ദിവസവും ഇടതുപക്ഷം രാഹുലിനെതിരെ കൊണ്ടുവരുന്ന വിവാദങ്ങൾക്കു മറുപടി പറയാൻ മാത്രമാണ് കൂടുതൽ സമയവും ചെലവാക്കുന്നത്.