യുദ്ധമുഖത്ത് എതിരാളിക്ക് ആയുധം നൽകരുത്: സന്ദീപിനെതിരെ കൃഷ്ണകുമാർ; ‘ശോഭ’യിലും ‘ഇ.ശ്രീധരനി’ലും നിലപാട്
കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായ സി.കൃഷ്ണകുമാറാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥിയായിരുന്നു. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു മികച്ച വോട്ടു നേടിയാണ് കൃഷ്ണകുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പാലക്കാട്ടും മലമ്പുഴയിലും പാർട്ടിയുടെ വോട്ട് ഉയർത്തിയ സ്ഥാനാർഥി എന്ന നിലയിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് ബിജെപി കൃഷ്ണകുമാറിനെ അവതരിപ്പിച്ചതും. എന്നാൽ സ്ഥാനാർഥിത്വം തൊട്ട് ഒരു പിടി വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ബിജെപിയുടെ പ്രമുഖ നേതാവായ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിത്വത്തിനായി സൃഷ്ടിച്ച സമ്മർദം തൊട്ട് കുഴൽപ്പണക്കേസും കടന്ന് സന്ദീപ് വാര്യരുടെ കലാപം വരെ അത് എത്തിനിൽക്കുന്നു. ഈ വിവാദങ്ങളിൽ തനിക്കു പറയാനുള്ളത് എന്തെന്ന് ആദ്യമായി സി.കൃഷ്ണകുമാർ പങ്കുവയ്ക്കുന്നു. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ (തിരുവനന്തപുരം) സുജിത് നായരുമായി നടത്തിയ സംഭാഷണം.
കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായ സി.കൃഷ്ണകുമാറാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥിയായിരുന്നു. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു മികച്ച വോട്ടു നേടിയാണ് കൃഷ്ണകുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പാലക്കാട്ടും മലമ്പുഴയിലും പാർട്ടിയുടെ വോട്ട് ഉയർത്തിയ സ്ഥാനാർഥി എന്ന നിലയിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് ബിജെപി കൃഷ്ണകുമാറിനെ അവതരിപ്പിച്ചതും. എന്നാൽ സ്ഥാനാർഥിത്വം തൊട്ട് ഒരു പിടി വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ബിജെപിയുടെ പ്രമുഖ നേതാവായ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിത്വത്തിനായി സൃഷ്ടിച്ച സമ്മർദം തൊട്ട് കുഴൽപ്പണക്കേസും കടന്ന് സന്ദീപ് വാര്യരുടെ കലാപം വരെ അത് എത്തിനിൽക്കുന്നു. ഈ വിവാദങ്ങളിൽ തനിക്കു പറയാനുള്ളത് എന്തെന്ന് ആദ്യമായി സി.കൃഷ്ണകുമാർ പങ്കുവയ്ക്കുന്നു. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ (തിരുവനന്തപുരം) സുജിത് നായരുമായി നടത്തിയ സംഭാഷണം.
കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായ സി.കൃഷ്ണകുമാറാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥിയായിരുന്നു. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു മികച്ച വോട്ടു നേടിയാണ് കൃഷ്ണകുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പാലക്കാട്ടും മലമ്പുഴയിലും പാർട്ടിയുടെ വോട്ട് ഉയർത്തിയ സ്ഥാനാർഥി എന്ന നിലയിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് ബിജെപി കൃഷ്ണകുമാറിനെ അവതരിപ്പിച്ചതും. എന്നാൽ സ്ഥാനാർഥിത്വം തൊട്ട് ഒരു പിടി വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ബിജെപിയുടെ പ്രമുഖ നേതാവായ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിത്വത്തിനായി സൃഷ്ടിച്ച സമ്മർദം തൊട്ട് കുഴൽപ്പണക്കേസും കടന്ന് സന്ദീപ് വാര്യരുടെ കലാപം വരെ അത് എത്തിനിൽക്കുന്നു. ഈ വിവാദങ്ങളിൽ തനിക്കു പറയാനുള്ളത് എന്തെന്ന് ആദ്യമായി സി.കൃഷ്ണകുമാർ പങ്കുവയ്ക്കുന്നു. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ (തിരുവനന്തപുരം) സുജിത് നായരുമായി നടത്തിയ സംഭാഷണം.
കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായ സി.കൃഷ്ണകുമാറാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥിയായിരുന്നു. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു മികച്ച വോട്ടു നേടിയാണ് കൃഷ്ണകുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പാലക്കാട്ടും മലമ്പുഴയിലും പാർട്ടിയുടെ വോട്ട് ഉയർത്തിയ സ്ഥാനാർഥി എന്ന നിലയിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് ബിജെപി കൃഷ്ണകുമാറിനെ അവതരിപ്പിച്ചതും.
എന്നാൽ സ്ഥാനാർഥിത്വം തൊട്ട് ഒരു പിടി വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ബിജെപിയുടെ പ്രമുഖ നേതാവായ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിത്വത്തിനായി സൃഷ്ടിച്ച സമ്മർദം തൊട്ട് കുഴൽപ്പണക്കേസും കടന്ന് സന്ദീപ് വാര്യരുടെ കലാപം വരെ അത് എത്തിനിൽക്കുന്നു. ഈ വിവാദങ്ങളിൽ തനിക്കു പറയാനുള്ളത് എന്തെന്ന് ആദ്യമായി സി.കൃഷ്ണകുമാർ പങ്കുവയ്ക്കുന്നു. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ (തിരുവനന്തപുരം) സുജിത് നായരുമായി നടത്തിയ സംഭാഷണം.
∙ തൃശൂരിൽ ലോക്സഭാ അക്കൗണ്ട് തുറന്നതിനു പിന്നാലെ പാലക്കാട് നിന്നു നിയമസഭയിലേക്കും കടന്നുവരാനാണല്ലോ ബിജെപി ശ്രമിക്കുന്നത്. താങ്കളിലൂടെ അതു സാധ്യമാകുമെന്നാണോ?
പാലക്കാട് നിയമസഭാ മണ്ഡലം ബിജെപിക്ക് ഏറെ സാധ്യതയുള്ള ഒന്നാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തി. ഉപതിരഞ്ഞെടുപ്പുകളിൽ രണ്ടു മുന്നണികൾക്കും ഒപ്പത്തിനൊപ്പം ബിജെപി ഏറ്റുമുട്ടുന്നതും അപൂർവമാണ്. നിസ്സാരവോട്ടുകൾക്ക് പരാജയപ്പെട്ട ഒരു മണ്ഡലത്തിൽ ഞങ്ങളുടെ വിജയം തടയാനായിരിക്കുമല്ലോ മുന്നണികൾ ഒരുപോലെ നോക്കുക. പക്ഷേ ഇത്തവണ ആ ശ്രമം ഒട്ടും എളുപ്പമാകില്ല. ഏറ്റവും കൂടുതൽ ബൂത്ത് വരുന്നത് പാലക്കാട് നഗരസഭാ പരിധിയിലാണ്. തുടർച്ചയായി രണ്ടാം തവണയും ആ നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. ഞങ്ങൾക്ക് ഇവിടെ ശക്തമായ അടിത്തറയുണ്ട്. അതു തന്നെയാണ് പ്രതീക്ഷയും.
∙ പക്ഷേ താങ്കൾതന്നെ മത്സരിച്ച ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഒന്നാമതെത്താൻ ബിജെപിക്ക് കഴിഞ്ഞില്ലല്ലോ? 11 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്തിട്ടും താങ്കൾ പറയുന്ന അടിത്തറയുള്ള ഈ മണ്ഡലത്തിൽ എന്തുകൊണ്ട് അതു സാധ്യമായില്ല?
ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ നിഷ്പക്ഷ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി വന്നിട്ടുണ്ട്. തൃശൂരും തിരുവനന്തപുരത്തും ആറ്റിങ്ങലും അതാണ് സംഭവിച്ചത്. ജയിച്ചു വരുമെന്ന പ്രതീതി ഉണ്ടായിരുന്നതിനാൽ ഈ മൂന്നിടത്തും ചില നിയമസഭാ മണ്ഡലങ്ങളിൽ ഞങ്ങൾക്ക് ലീഡ് നേടാനായി. ജയസാധ്യത ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ ആ തോതിൽ നിഷ്പക്ഷ വോട്ടുകൾ ബിജെപിക്കു ലഭിക്കാറില്ല.
∙ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് തുടക്കം മുതൽ പാർട്ടിക്കുളളിലുണ്ടായ ഭിന്നതയും അസ്വസ്ഥതയും തിരഞ്ഞെടുപ്പിനെ ബാധിച്ചാലോ?
സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് അതെല്ലാം സ്വാഭാവികമാണ്. എല്ലാ പാർട്ടികളിലും അതുണ്ടാകും. മറ്റു മുന്നണികളിലുള്ള അപസ്വരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബിജെപിയിലേത് ഒറ്റപ്പെട്ട പ്രശ്നങ്ങൾ മാത്രമാണ്.
∙ പി.സരിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കിയതു വഴി പാർട്ടിയിലേക്ക് എല്ലാ വിഭാഗക്കാരെയും ആകർഷിക്കാനുളള സിപിഎം നീക്കം എൻഡിഎ വോട്ടുകളും ലക്ഷ്യമിടുന്നില്ലേ?
സിപിഎമ്മിന്റെ പാർട്ടി വോട്ടുകൾ പോലും സരിന് ലഭിച്ചേക്കില്ലെന്ന ആശങ്കയാണ് അവരുടെ കേന്ദ്രങ്ങളിലുള്ളത്. ഏറ്റവും ഒടുവിൽ ട്രോളിയുടെ പേരിൽ ഉയർന്ന ഭിന്നസ്വരങ്ങളെല്ലാം അതിന്റെ പ്രതിഫലനമാണ്. എന്താണോ അവർ ഉദ്ദേശിച്ചത് അതിന്റെ നേർവിപരീത ഫലമാണ് സരിന്റെ സ്ഥാനാർഥിത്വം കൊണ്ട് അവർക്ക് സംഭവിക്കാൻ പോകുന്നത്. പരമ്പരാഗത വോട്ടുകളടക്കം ചോരും.
∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ ശ്രീധരനു കിട്ടിയ വോട്ട് കൃഷ്ണകുമാറിന് ലഭിക്കില്ല എന്ന താരതമ്യ വിശകലനം കുറച്ചു ദിവസമായി താങ്കളും കേൾക്കുന്നുണ്ടാകുമല്ലോ. അങ്ങനെയാണോ?
ഇ.ശ്രീധരനെ പോലെ രാജ്യം മുഴുവൻ ബഹുമാനിക്കുന്ന ഒരാളുമായി ഒരു കാരണവശാലും എന്നെ താരതമ്യം ചെയ്യാൻ കഴിയില്ല. പക്ഷേ പാലക്കാടാണ് എന്റെ എല്ലാം. അത് എനിക്കുളള പ്ലസ് പോയിന്റാണ്. ജനിച്ചതും വളർന്നതും ഈ മണ്ണിലാണ്. വിദ്യാഭ്യാസവും പൊതുജീവിതവും ഇവിടെത്തന്നെ. അരനൂറ്റാണ്ട് കാലത്തെ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ഇവിടെയുണ്ട്. ആ നിലയിൽ എനിക്ക് നേടിയെടുക്കാൻ കഴിയുന്ന വോട്ടുകളുടെ പത്തിലൊന്നു പോലും മറ്റ് രണ്ടു സ്ഥാനാർഥികൾക്കും കിട്ടുമെന്നു വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പു ഫലം എന്തായാലും കൃഷ്ണകുമാർ പാലക്കാട്ട് കാണുമെന്ന് ഈ നാട്ടുകാർക്ക് അറിയാം. എന്നെ കാണാനായി ആരെയും അതിനായി അവർക്ക് ആശ്രയിക്കേണ്ടിവരില്ല. ഷാഫി പറമ്പിൽ പാലക്കാട് വിട്ടുപോയതു പോലെ കൃഷ്ണകുമാർ എങ്ങോട്ടും പോകില്ല.
∙ നഗരസഭാപരിധിയിൽ ബിജെപിക്കൊപ്പം നിൽക്കുന്ന വിവിധ വിഭാഗങ്ങളിൽ ഇത്തവണ പാർട്ടിയോട് അതൃപ്തിയുണ്ടെന്ന സൂചനകളുണ്ടല്ലോ?
അതു തെറ്റായ പ്രചാരണമാണ്. പച്ചക്കറിച്ചന്തയെക്കുറിച്ചാണ് ചില മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം വന്നത്. എന്നാൽ എനിക്കു കെട്ടിവയ്ക്കാനുള്ള പണം തന്നത് തന്നെ അവിടെ നിന്നാണെന്നു വന്നതോടെ ആ പ്രചാരണം പൊളിഞ്ഞു. തികച്ചും ആവേശകരമായ സ്വീകരണമാണ് എനിക്ക് ലഭിച്ചത്. മൂത്താൻ സമുദായത്തെക്കുറിച്ചാണ് വേറൊന്ന്. സംഘപരിവാർ പ്രസ്ഥാനങ്ങളുമായി തികഞ്ഞ അടുപ്പമാണ് എക്കാലത്തും അവർ പ്രകടിപ്പിക്കുന്നത്. ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ല അവർ നിലപാട് എടുത്തുവരുന്നത്. ഒരു കാരണവശാലും മാറിച്ചിന്തിക്കുന്നവരല്ല ആ വിഭാഗം.
∙ താങ്കൾ സ്ഥിരമായി ബിജെപിയുടെ സ്ഥാനാർഥിയാകുന്നുവെന്ന വിമർശനത്തെക്കുറിച്ചോ? അത് ഒരു മടുപ്പുണ്ടാക്കുമെന്ന ആശങ്കയുണ്ടോ? ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും താങ്കൾ തന്നെയാണല്ലോ പാലക്കാട് മത്സരിച്ചത്.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഞാൻ എത്ര തവണ മത്സരിച്ചു? ആദ്യമായല്ലേ ഞാൻ ഇവിടെ പോരാടുന്നത്? കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഒന്നിൽ കൂടുതൽ തവണ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചവരല്ലേ? ആരാധ്യനായ രാജേട്ടനെ (ഒ.രാജഗോപാൽ) പോലുള്ളവർ ഒരു പ്രതീക്ഷയും ഇല്ലാതെ പാലക്കാട് മുനിസിപ്പൽ തിരഞ്ഞെടുപ്പ് തൊട്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ വരെ മത്സരിച്ചതു ബിജെപിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ വേണ്ടിയാണ്. പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അതു ചെയ്തത്.
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പാണ് അവരുടെ സംഘടനാ ശക്തിയുടെ ഉരകല്ല്. അങ്ങനെയിരിക്കെ ഏറ്റവും യോജ്യനായ സ്ഥാനാർഥിയായി ഒരു പാർട്ടി കാണുന്നവർ മത്സരിക്കുന്നത് ശരിയല്ലെന്ന വിമർശനം വിഡ്ഢിത്തമാണ്. നിയമസഭയിലേക്ക് രണ്ടുതവണയും ഞാൻ നേരത്തേ മത്സരിച്ചത് മലമ്പുഴയിലാണ്. മൂവായിരത്തിൽ നിന്ന് 46,000 ആയും അതിൽ നിന്ന് 50,000 ആയും വോട്ടു വർധിപ്പിക്കാൻ സാധിച്ചു. 2016നേക്കാളും 2021ൽ പല മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ടു കുറഞ്ഞപ്പോഴും വോട്ട് കൂടിയ ചുരുക്കം മണ്ഡലങ്ങളിലൊന്ന് മലമ്പുഴയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 2014ൽ കിട്ടിയ 1.34 ലക്ഷം ഞാൻ 2019ൽ മത്സരിച്ചപ്പോൾ 2.18 ലക്ഷം ആയി. 2024ൽ അത് 2.52 ലക്ഷത്തിലേക്കെത്തിച്ചു. ഇതെല്ലാം പാർട്ടി കണക്കിലെടുത്തിട്ടുണ്ടാകുമല്ലോ.
∙ ക്രോസ് വോട്ടിങ് സാധ്യത കാണുന്നുണ്ടോ വീണ്ടും? താങ്കൾ അവകാശപ്പെടുന്ന ബിജെപിയുടെ ജയം തടയാൻ മുന്നണികൾ ഒരുമിക്കുമോ?
ഇത്തവണ സിപിഎം അതിനു ശ്രമിച്ചാൽ ആ പാർട്ടിയുടെ സാധാരണക്കാരായ പ്രവർത്തകർ പാർട്ടിയെ തള്ളി എൻഡിഎയ്ക്കു വോട്ടു ചെയ്യും. കാരണം കഴിഞ്ഞ തവണ ഷാഫിക്ക് ആ സഹായം ചെയ്തുകൊടുത്ത നേതൃത്വത്തിന്റെ മുഖത്തിനു കിട്ടിയ അടിയാണ് വടകര. ഭസ്മാസുരനു വരം കൊടുത്തതു പോലെ ആയില്ലേ കാര്യങ്ങൾ? സിപിഎം തങ്ങളുടെ കോട്ടയെന്ന് വിശ്വസിച്ചിരുന്ന വടകരയിൽ അവരുടെ അടിവേര് ഇളകുന്നതു പോലെയാണ് വോട്ട് ചോർന്നത്. അതിൽ പ്രവർത്തകർക്ക് വലിയ അമർഷമുണ്ട്.
∙ ത്രികോണ മത്സരത്തിൽ ആരാണ് ശക്തരായ എതിരാളി? യുഡിഎഫോ എൽഡിഎഫോ?
എൽഡിഎഫിനെ ഒരു പ്രധാന പ്രതിയോഗിയായി ബിജെപി ഇവിടെ കാണുന്നില്ല. കാരണം കഴിഞ്ഞ തവണത്തെ അതേ ‘മറിക്കൽ’ പരിപാടിക്ക് ഇത്തവണയും അവർ ശ്രമിക്കും. ആഗ്രഹിച്ച പ്രയോജനം അവർക്ക് സരിനെക്കൊണ്ട് ഉണ്ടായിട്ടില്ല. പുറമേ നിന്നുള്ള ഒരു സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിനെ മനസ്സുകൊണ്ട് അംഗീകരിക്കാൻ പാലക്കാട്ടെ കോൺഗ്രസുകാർക്ക് കഴിഞ്ഞിട്ടില്ല. ഇതു രണ്ടും ഞങ്ങൾക്ക് ഗുണകരമായി ഭവിക്കും. കഴിഞ്ഞ രണ്ടു തവണയും നഷ്ടപ്പെട്ടത് നേടുമെന്നുതന്നെ ഞങ്ങൾ വിശ്വസിക്കുന്നു
∙ കുഴൽപ്പണക്കേസ് വീണ്ടും ചർച്ചയായത് പാലക്കാട് സ്ഥാനാർഥി നിർണയത്തിന്റെയും സംഘടനാ തിരഞ്ഞെടുപ്പിന്റെയും ഭാഗമാണെന്ന ആരോപണത്തെക്കുറിച്ച് എന്താണു പറയാനുള്ളത്?
പാലക്കാട്ടെ വോട്ടർമാരൊന്നും ഇത്തരം വിവാദങ്ങൾക്കു ചെവി കൊടുക്കുന്നില്ല. ഏറ്റവും കൂടുതൽ പേരെ നേരിട്ടു കണ്ടു വോട്ടു ചോദിച്ച സ്ഥാനാർഥി ഞാനായിരിക്കും. വീടുകൾ കയറുന്ന രീതിയാണ് എന്റേത്. ഇത്രയും ദിവസമായിട്ടും കൊടകര കുഴപ്പൽപ്പണക്കേസിനെക്കുറിച്ച് ആരും ചോദിച്ചിട്ടില്ല. അനുഭാവികളോ പ്രവർത്തകരോ ഇക്കാര്യം ആരാഞ്ഞിട്ടില്ല. നെല്ലു സംഭരണവും കുടിവെള്ള പ്രശ്നങ്ങളും റോഡുകളുടെ പോരായ്മയും ചികിത്സാ സൗകര്യങ്ങളുടെ കുറവുമെല്ലാമാണ് അവർ ചർച്ച ചെയ്യുന്നത്.
∙ താങ്കൾക്കൊപ്പം സ്ഥാനാർഥിയായി പരിഗണിക്കപ്പെടുകയും ഒടുവിൽ സീറ്റ് കിട്ടാതെ പോകുകയും ചെയ്ത ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് പലതും തുറന്നു പറയാൻ പ്രേരിപ്പിച്ചതെന്ന് ബിജെപിയുടെ തൃശൂർ ഓഫിസ് സെക്രട്ടറി ആയിരുന്ന തിരൂർ സതീഷ് വെളിപ്പെടുത്തിയിട്ടുണ്ടല്ലോ?
ശോഭാ സുരേന്ദ്രനെ പൊലെ സമുന്നതയായ ബിജെപി നേതാവിനെതിരെ ആരോപണം ഉന്നയിക്കുന്ന തിരൂർ സതീഷിന്റെ വിശ്വാസ്യത എന്താണെന്ന് എല്ലാവർക്കും ബോധ്യമുണ്ട്. ബിജെപിയുടെ തൃശൂർ ഓഫിസ് സെക്രട്ടറി ആയിരിക്കെ ആരോപണങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ട ഒരാളാണ് അദ്ദേഹം. പാലക്കാടും ചേലക്കരയും ബിജെപിയുടെ ജയസാധ്യത ഇല്ലാതാക്കാൻ മുന്നണികൾ അയാളെ കരുവാക്കുകയാണ് ചെയ്തത്. ശോഭയെ പ്രകോപിപ്പിക്കാനും പ്രവർത്തനരംഗത്തുനിന്നു പിന്മാറ്റാൻ ശ്രമിക്കുന്നതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഞങ്ങളുടെ നേതാക്കന്മാരെക്കുറിച്ചു പരിപൂർണവിശ്വാസമുണ്ട്. അവർ പാർട്ടിക്കു വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവരാണ്.
∙ തിരഞ്ഞെടുപ്പു കൺവൻഷന് ശോഭ സുരേന്ദ്രൻ എത്തിയെങ്കിലും അവരുമായി അകൽച്ചയുണ്ടെന്ന് ആരോപണമുണ്ടല്ലോ? ബിജെപിക്കുള്ളിൽ കാര്യങ്ങൾ ഭദ്രമല്ല എന്ന സ്ഥിതിയില്ലേ?
അങ്ങനെ ഒരു ചർച്ചയോ ആശയക്കുഴപ്പമോ ബിജെപിയിൽ ഇല്ല. കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ, എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവരെല്ലാം ഇവിടെ സജീവമാണ്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നേരിട്ട് ക്യാംപ് ചെയ്താണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ജില്ല തൊട്ട് സംസ്ഥാനം വരെയുള്ള ബിജെപിയുടെ എല്ലാ നേതാക്കളും ഇവിടെയുണ്ട്.
∙ ശോഭ സുരേന്ദ്രനോ?
ശോഭ രണ്ടു പൊതുയോഗങ്ങളിൽ കഴിഞ്ഞ ദിവസം സംസാരിച്ചു. അമ്മയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾ വന്നതിനാൽ മറ്റൊരു യോഗത്തിൽ അവർക്ക് പങ്കെടുക്കാനായില്ല. പാലക്കാട്ടെ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തതു സംബന്ധിച്ച വിവരങ്ങൾ അവരുടെ ഫെയ്സ്ബുക് പേജിൽത്തന്നെ ശോഭ പങ്കുവച്ചിട്ടുണ്ടല്ലോ. ബാക്കിയെല്ലാം അവാസ്തവമാണ്. വ്യക്തിപരമായി ചില പ്രയാസങ്ങൾ വന്നാൽ ചില പരിപാടികളിൽ പങ്കെടുക്കാൻ കഴിയാതെ വരും. അതിനെ വിഭാഗീയതയായി ചിത്രീകരിക്കുന്നത് തെറ്റാണ്. പാലക്കാട് സ്ഥാനാർഥിയാൻ യോഗ്യനെന്ന് ഡിസിസി വിലയിരുത്തിയ കെ.മുരളീധരനെ ഇവിടെ ഒരു മാസമായിട്ട് കാണുന്നില്ലല്ലോ. മാധ്യമങ്ങൾ അതൊന്നും ശ്രദ്ധിക്കില്ല.
∙ തിരൂർ സതീഷ് ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളാണ് നടത്തിയത്. സിപിഎം ഉൾപ്പെട്ട ഗൂഢാലോചന എന്നതിനപ്പുറം സതീഷിന്റെ ആരോപണങ്ങളെ ഖണ്ഡിക്കുന്ന ശക്തമായ വാദങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്നു വന്നിട്ടില്ലല്ലോ?
സതീഷിനെ പോലെ ഒരു വിശ്വാസ്യതയും ഇല്ലാത്ത ഒരാൾക്ക് ഒരു ദേശീയ പാർട്ടി എല്ലാ ദിവസവും മറുപടി കൊടുക്കണമെന്ന് വാദിക്കുന്നത് അർഥശൂന്യതയാണ്. തൃശൂർ ജില്ലാ ഓഫിസ് സെക്രട്ടറി ആയിരുന്ന ആളുടെ ആരോപണങ്ങൾക്ക് തൃശൂർ ജില്ലാ അധ്യക്ഷൻ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. അതു ധാരാളം.
∙ കുഴൽപ്പണക്കേസ് ബിജെപിയിലെ ഉൾപ്പാർട്ടി പോരിലേക്കു കൂടിയാണു വിരൽചൂണ്ടുന്നത്. ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, പാർട്ടിയിൽ പോര് മുറുകുകയാണോ?
ആ പ്രചാരണം എതിരാളികൾ നടത്തുമല്ലോ. സ്വഭാവികം. കാരണം ഇവിടെ ആരോടു ചോദിച്ചാലും ജയസാധ്യത ബിജെപിക്കാണെന്നെ പറയൂ എന്നതു തന്നെ. അതു തകർക്കാനാണ് ഈ ദുഷ്പ്രചാരണം. വളരെ ചിട്ടയോടെയുള്ള പ്രവർത്തനമാണ് ഞങ്ങൾ നടത്തുന്നത്. സംഘപരിവാറിന്റെ എല്ലാ പ്രസ്ഥാനങ്ങളും ഇവിടെയുണ്ട്. ബിഡിജെഎസിന്റെ സംസ്ഥാന പ്രസിഡന്റ് തുഷാർ വെളളാപ്പള്ളി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ ഉണ്ട്. മുൻപില്ലാത്ത ശ്രദ്ധയോടെ സംഘടനാപ്രവർത്തനം മുന്നേറുന്നു. ഇതെല്ലാം കാണുന്നതിന്റെ പരിഭ്രാന്തിയിൽ സൃഷ്ടിക്കുന്ന ഇല്ലാക്കഥകളാണ് ബാക്കിയെല്ലാം.
∙ ബിജെപിയുടെ ജയം തടയാൻ എതിരാളികൾ ദുഷ്പ്രചാരണം നടത്തുന്നുവെന്നു താങ്കൾ ആരോപിക്കുന്നതിന്റെ യുക്തി മനസ്സിലാക്കാം. പക്ഷേ താങ്കളുടെ തന്നെ പാർട്ടിക്കാരനും മുൻ വക്താവുമായ സന്ദീപ് വാര്യർക്കെന്താണ് പറ്റിയത്? അദ്ദേഹം ആ പട്ടികയിൽ പെടുന്നയാളല്ലല്ലോ?
സന്ദീപിന് ചില വിഷമങ്ങളുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അദ്ദേഹം എന്റെ കൂടെ ഒന്നുരണ്ടു ദിവസം പ്രചാരണത്തിനുണ്ടായിരുന്നു. കൊട്ടാരക്കരയ്ക്ക് പോകാനിരുന്ന സന്ദീപ് എന്റെ അഭ്യർഥന മാനിച്ച് തിരഞ്ഞെടുപ്പ് കൺവൻഷന്റെ അവിടെ വരെ വന്നിട്ട് പോയി. എന്തായാലും എന്തെങ്കിലും വിഷമമുണ്ടെങ്കൽ അതു പരിഹരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം മുറുകി നിൽക്കുന്ന സമയത്തല്ലല്ലോ ഇത്തരം കാര്യങ്ങൾക്കു വേണ്ടി സമയം ചെലവഴിക്കാൻ. അതെല്ലാം തിരഞ്ഞെടുപ്പിനു ശേഷം കൈകാര്യം ചെയ്യും. ഇതിലും വലിയ പ്രശ്നങ്ങൾ ബിജെപി പരിഹരിച്ചിട്ടുണ്ട്.
∙ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്താണോ സ്ഥാനാർഥിയായ താങ്കൾക്കെതിരെ ആക്ഷേപങ്ങളുമായി സന്ദീപ് രംഗത്തു വരേണ്ടിയിരുന്നത് എന്നതു തന്നെയാണ് എന്റെയും ചോദ്യം?
അത് ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്. അവർ പുലർത്തേണ്ട മാന്യതയാണ്. ഒരു യുദ്ധമുഖത്ത് നിൽക്കുന്ന സമയത്ത് എതിരാളികൾക്ക് ആയുധമാകുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ ആരു നടത്തിയാലും അതു നല്ലതല്ല. പാർട്ടിയോട് ആത്മാർഥതയും പ്രസ്ഥാനത്തോട് പ്രതിബദ്ധതയും ഉള്ള ഒരു പ്രവർത്തകന് അതു ചെയ്യാനും സാധിക്കില്ല. അത്തരം പരാമർശങ്ങൾ ഒരു പ്രവർത്തകനും ആലോചിക്കാൻ പോലും കഴിയാത്തതാണ്.
∙ സന്ദീപിന്റെ മാതാവ് മരിച്ചപ്പോൾ താങ്കൾ നേരിട്ടെത്തി ആശ്വസിപ്പിച്ചില്ല എന്നാണല്ലോ ഒരു ആക്ഷേപം?
അതു തീർത്തും വ്യക്തിപരമായ കാര്യങ്ങളല്ലേ. പാർട്ടി പ്രസിഡന്റിനോടും എന്നോട് അക്കാര്യം സംസാരിച്ച പരിവാർ പ്രസ്ഥാനങ്ങളുടെ നേതാക്കളോടും എന്താണ് സംഭവിച്ചതെന്നു ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനം കഴിഞ്ഞ ശേഷം ആവശ്യമെങ്കിൽ സന്ദീപിനോട് സംസാരിച്ച് തെറ്റിദ്ധാരണ മാറ്റാനും തയാറാണ്.
∙ സന്ദീപ് വാര്യർ ബിജെപി വിടുമെന്നു കരുതുന്നുണ്ടോ?
ഒരിക്കലുമില്ല. ഈ ആശയത്തിൽ ആകൃഷ്ടനായി പാർട്ടിയുടെ ഭാഗമായ ആർക്കും മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ സാധിക്കില്ല. ഒരു ചെറിയ കാര്യത്തിനു വേണ്ടി വലിച്ചെറിയേണ്ടതല്ലല്ലോ ആശയം. ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ കഴിയുമെന്ന പ്രതീക്ഷ പോലും ഇല്ലാത്ത സമയത്താണ് ഞാൻ ഈ പാർട്ടിയുടെ ഭാഗമാകുന്നത്. എന്റെ വീടിരിക്കുന്ന ഭാഗത്ത് ബിജെപി മൂന്നാം സ്ഥാനത്താണ്. മത്സരിക്കാൻ പോലും ആളെ കിട്ടാത്ത മേഖലയായിരുന്നു അത്. അവിടെനിന്ന് പടിപടിയായാണ് പാർട്ടിയും ഞങ്ങളെല്ലാവരും രാഷ്ട്രീയത്തിൽ മുന്നോട്ടു വന്നത്.
∙ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിട്ടും പാലക്കാട് ഒതുങ്ങിക്കൂടുന്നുവെന്ന് തോന്നിയിട്ടുണ്ടല്ലോ?
അതു തെറ്റായ ധാരണയാണ്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ എല്ലാം ചുമതല വഹിച്ച് അവിടെ കേന്ദ്രീകരിച്ച് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര, അരുവിക്കര കോന്നി, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുപ്രധാനമായ ചുമതലകൾ വഹിച്ചു. കോഴിക്കോട് ബിജെപി ദേശീയ കൗൺസിൽ യോഗം നടക്കുമ്പോൾ സ്വാഗത സംഘത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്ത് 60 ദിവസത്തോളം അവിടെ ഉണ്ടായിരുന്നു. ചായ കുടിക്കുന്നതടക്കം സോഷ്യൽ മീഡിയയിൽ ഇടുന്ന രീതി എനിക്കില്ല. മാധ്യമങ്ങളിൽ നിറഞ്ഞു നിന്നുള്ള പ്രവർത്തന രീതിയല്ല ഞാൻ അവലംബിക്കുന്നത്.
∙ അതു തന്നെയാണ് ചോദിക്കാൻ വന്നത്. വാർത്താ സമ്മേളനങ്ങൾ, പ്രതികരണങ്ങൾ ഇവയിൽ നിന്നൊക്കെ പിൻവാങ്ങി നിൽക്കുന്നത് എന്തുകൊണ്ടാണ്?
പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ നിർവഹിക്കുന്നതിലാണ് ഞാൻ സംതൃപ്തി കാണുന്നത്. രണ്ടു വിധത്തിൽ പ്രവർത്തിക്കുന്നവരുണ്ടല്ലോ. ഏറ്റവും താഴേക്ക് ഇറങ്ങി ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവർ, മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്നവർ. ബൂത്ത് പ്രസിഡന്റായി തൊട്ടു പ്രവർത്തനം തുടങ്ങിയ ആളെന്ന നിലയിൽ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിലാണ് ഞാൻ സന്തോഷം കാണുന്നത്. അങ്ങനെയാണ് പാർട്ടിയുടെ നേതാവായി അറിയപ്പെട്ടു തുടങ്ങിയത്. ചർച്ചകളിലൂടെയും പ്രതികരണങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റി നേതാവായ ചരിത്രമല്ല എന്റേത്.