ചേലക്കരയുടെ 60 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം കോൺഗ്രസിന്റെയും സിപിഎമ്മിന്റേതുമാണ്. കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിനെ തുടർന്നു നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.കെ.ബാലകൃഷ്ണനാണ് വിജയിച്ചത്. പിന്നീട് തുടർ വിജയങ്ങൾ കോൺഗ്രസ് നേടി. 1967, 1982 വർഷങ്ങളിൽ സിപിഎം ജയിച്ചതൊഴിച്ചാൽ കോൺഗ്രസിന്റെ ആധിപത്യം ചേലക്കരയിൽ പ്രകടമായിരുന്നു. പിന്നീട് കെ.രാധാകൃഷ്ണൻ ഇടതുമുന്നണി സ്ഥാനാർഥിയായി എത്തിയതോടെയാണ് ചേലക്കര ചുവന്നു തുടങ്ങിയത്. ഇതുവരെ ആകെ നടന്ന 14 തിരഞ്ഞെടുപ്പിൽ 8 തവണ സിപിഎം ജയിച്ചു. 6 തവണ കോൺഗ്രസും. 1996 മുതൽ 2021 വരെ ആറു തവണയും എൽഡിഎഫ് ജയിച്ചു. കോൺഗ്രസോ, സിപിഎമ്മോ അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയിൽ ജയിച്ചിട്ടില്ല. മണ്ഡലം രൂപീകൃതമായ 1965 മുതൽ 5 തവണ കെ.രാധാകൃഷ്ണനും 4 തവണ കെ.കെ.ബാലകൃഷ്ണനും ജയിച്ചു. ഇരുവർക്കും മണ്ഡലത്തിൽ ആഴത്തിലുള്ള ബന്ധമുണ്ട്. രാധാകൃഷ്ണൻ രണ്ടു തവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായി. ബാലകൃഷ്ണൻ ചേലക്കരയുടെ പ്രതിനിധിയായിരിക്കെ 1977–78 കാലത്ത് കെ.കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. സിപിഎമ്മിലെ പി.കുഞ്ഞൻ (1967), സി.കെ.ചക്രപാണി (1982), യു.ആർ.പ്രദീപ് (2016), കോൺഗ്രസിലെ ഡോ.എം.എ.കുട്ടപ്പൻ(1987), എം.പി.താമി(1991) എന്നിവർ ഓരോ തവണവീതം മണ്ഡലത്തിൽ നിന്നു ജയിച്ചു നിയമസഭയിലെത്തി. ആലത്തൂർ സീറ്റ് എങ്ങനെയും പിടിച്ചെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണു ചേലക്കര എംഎൽഎ കൂടിയായ മന്ത്രി കെ.രാധാകൃഷ്ണൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായത്. കേരളത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് സിപിഎം മന്ത്രിയെ തന്നെ കളത്തിൽ ഇറക്കി മത്സരം മുറുക്കിയത്. പരീക്ഷണം ആലത്തൂരിൽ വിജയം കണ്ടു. ചേലക്കര എംഎൽഎ പാർലമെന്റിലെത്തി. ഇത്തവണ കെ.രാധാകൃഷ്ണൻ ചേലക്കരയിൽ മത്സരത്തിനില്ല. അതുകൊണ്ടു തന്നെ മണ്ഡലം തിരികെ പിടിക്കാമെന്ന അവേശത്തിലാണ് യുഡിഎഫ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേലക്കരയുടെ 60 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം കോൺഗ്രസിന്റെയും സിപിഎമ്മിന്റേതുമാണ്. കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിനെ തുടർന്നു നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.കെ.ബാലകൃഷ്ണനാണ് വിജയിച്ചത്. പിന്നീട് തുടർ വിജയങ്ങൾ കോൺഗ്രസ് നേടി. 1967, 1982 വർഷങ്ങളിൽ സിപിഎം ജയിച്ചതൊഴിച്ചാൽ കോൺഗ്രസിന്റെ ആധിപത്യം ചേലക്കരയിൽ പ്രകടമായിരുന്നു. പിന്നീട് കെ.രാധാകൃഷ്ണൻ ഇടതുമുന്നണി സ്ഥാനാർഥിയായി എത്തിയതോടെയാണ് ചേലക്കര ചുവന്നു തുടങ്ങിയത്.  ഇതുവരെ ആകെ നടന്ന 14 തിരഞ്ഞെടുപ്പിൽ 8 തവണ സിപിഎം ജയിച്ചു. 6 തവണ കോൺഗ്രസും. 1996 മുതൽ 2021 വരെ ആറു തവണയും എൽഡിഎഫ് ജയിച്ചു. കോൺഗ്രസോ, സിപിഎമ്മോ അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയിൽ ജയിച്ചിട്ടില്ല. 

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ ഓൺലൈൻ

മണ്ഡലം രൂപീകൃതമായ 1965 മുതൽ 5 തവണ കെ.രാധാകൃഷ്ണനും 4 തവണ കെ.കെ.ബാലകൃഷ്ണനും ജയിച്ചു. ഇരുവർക്കും മണ്ഡലത്തിൽ ആഴത്തിലുള്ള ബന്ധമുണ്ട്. രാധാകൃഷ്ണൻ  രണ്ടു തവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായി. ബാലകൃഷ്ണൻ ചേലക്കരയുടെ പ്രതിനിധിയായിരിക്കെ 1977–78 കാലത്ത് കെ.കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. സിപിഎമ്മിലെ പി.കുഞ്ഞൻ (1967), സി.കെ.ചക്രപാണി (1982), യു.ആർ.പ്രദീപ് (2016), കോൺഗ്രസിലെ ഡോ.എം.എ.കുട്ടപ്പൻ(1987), എം.പി.താമി(1991) എന്നിവർ ഓരോ തവണവീതം മണ്ഡലത്തിൽ നിന്നു ജയിച്ചു നിയമസഭയിലെത്തി. 

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ ഓൺലൈൻ
ADVERTISEMENT

ആലത്തൂർ സീറ്റ് എങ്ങനെയും പിടിച്ചെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണു ചേലക്കര എംഎൽഎ കൂടിയായ മന്ത്രി കെ.രാധാകൃഷ്ണൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായത്. കേരളത്തിന്റെ ലോക്സഭാ  തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് സിപിഎം മന്ത്രിയെ തന്നെ കളത്തിൽ ഇറക്കി മത്സരം മുറുക്കിയത്. പരീക്ഷണം ആലത്തൂരിൽ വിജയം കണ്ടു. ചേലക്കര എംഎൽഎ പാർലമെന്റിലെത്തി. ഇത്തവണ കെ.രാധാകൃഷ്ണൻ ചേലക്കരയിൽ മത്സരത്തിനില്ല. അതുകൊണ്ടു തന്നെ മണ്ഡലം തിരികെ പിടിക്കാമെന്ന അവേശത്തിലാണ് യുഡിഎഫ്.  

Show more

വരവൂർ, ദേശമംഗലം, വള്ളത്തോൾ നഗർ, പാഞ്ഞാൽ, ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, മുള്ളൂർക്കര, പഴയന്നൂർ എന്നീ ഒൻപതു പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ചേലക്കര നിയമസഭാ മണ്ഡലം. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊണ്ടാഴി, പഴയന്നൂർ ഗ്രാമപഞ്ചാത്തുകൾ യുഡിഎഫ് ജയിച്ചു. യുഡിഎഫിനും എൻഡിഎക്കും 6 സീറ്റ് വീതമുള്ള തിരുവില്വാമലയിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ആറിടത്ത് ജയം എൽഡിഎഫ് നേടി.

Show more

ADVERTISEMENT

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 39,500 വോട്ടിന്റെ ലീഡുമായി എൽഡിഎഫ് മിന്നുന്ന പ്രകടനമാണു നടത്തിയത്. 2024 ൽ രാധാകൃഷ്ണന്റെ ഭൂരിപക്ഷം  5173 ആയി ചുരുക്കാൻ  രമ്യയ്ക്കു കഴിഞ്ഞു. ചേലക്കര, മുള്ളൂർക്കര, പഴയന്നൂർ  ഗ്രാമപഞ്ചായത്തുകളിൽ ലീഡ് പിടിക്കാൻ യുഡിഎഫിന് കഴിഞ്ഞു. രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിൽ  34,327 വോട്ടിന്റെ കുറവുണ്ടായി. ഒരു പഞ്ചായത്തിൽ എൽഡിഎഫ് ഭൂരിപക്ഷത്തിൽ ശരാശരി നാലായിരത്തോളം വോട്ട് കുറഞ്ഞു. 

Show more

മണ്ഡലത്തിലെ ഒൻപതു പഞ്ചായത്തുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാൽ മണ്ഡലത്തിന്റെ സാംസ്കാരിക പൈതൃകവും വോട്ടർമാരുടെ മനസ്സും കണ്ടും കേട്ടുമറിയാം. ഭാരതപ്പുഴയുടെ തലോടൽ, കൈത്തറി  വ്യവസായത്തിന്റെ ഈറ്റില്ലമായ കുത്താമ്പുള്ളി, കാലാരംഗത്തു  ലോകശ്രദ്ധ നേടിയ കേരള കലാമണ്ഡലം കൽപിത സർവകലാശാല, യാഗങ്ങളുടെ നാടായ പാഞ്ഞാൾ, വാദ്യകുലപതികളുടെ നാടായ തിരുവില്വാമല ഇവയെല്ലാം ചേലക്കരയുടെ സാംസ്കാരിക സമ്പത്താണ്. കാർഷിക സമൃദ്ധിയിലും ചേലക്കര പിന്നില്ല. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കെല്ലാം വ്യക്തമായ സ്വാധീനം മണ്ഡലത്തിലുണ്ട്. 

Show more

ADVERTISEMENT

വോട്ടർമാരെ നേരിൽ കാണുമ്പോൾ മണ്ഡലത്തിന്റെ ഇല്ലായ്മകളാണ് അവർക്ക് ഏറെ പറയാനുള്ളത്. മണ്ഡലത്തിലെ പ്രധാന റോഡുകൾ മികച്ചതാണെങ്കിലും ഗ്രാമങ്ങളുടെ ഉള്ളിലേക്കുള്ള റോഡുകൾ വീതി കുറഞ്ഞതും പലതും പൊട്ടിപൊളിഞ്ഞ അവസ്ഥയിലുമാണ്. ആരോഗ്യരംഗത്തു മണ്ഡലം അനുവഭവിക്കുന്ന പരാധീനതകൾ ചർച്ചകളിൽ മുഖ്യ അജൻഡയാണ്. ചേലക്കര സിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അവിടെ അതനുസരിച്ചുള്ള ചികിത്സാ സൗകര്യങ്ങളില്ല. മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലൊന്നിലും രാത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. കാരുണ്യ ചികിത്സാ സഹായം നിലച്ചതും കോക്ലിയർ ഇംപ്ലാന്റ് അടക്കമുള്ള സേവനങ്ങൾ ലഭ്യമല്ലാത്തതും സാധാരണക്കാരുടെ പരാതികളിൽ നിറഞ്ഞു നിൽക്കുന്നു. 

Show more

പഴയന്നൂർ അടക്കമുള്ള കാർഷിക മേഖലകളിൽ വന്യമൃഗശല്യവും കാർഷികവിളകളുടെ വിലയിടിവും ചർച്ചകളിൽ മുഖ്യപരാതിയായി ഉയർന്നു വരുന്നു. കുത്താമ്പുള്ളി കൈത്തറി മേഖയിലെ പ്രതിസന്ധി ചർച്ചാവിഷയമാണ്. 18–ാം നൂറ്റാണ്ടിൽ കൊച്ചി രാജാവാണു മൈസൂരുവിൽ നിന്നുള്ള  നെയ്ത്തുകാരെ തിരുവില്വാമലയിലെ കുത്താമ്പുള്ളി ഗ്രാമത്തിൽ പാർപ്പിച്ചത്. ജനങ്ങൾക്കാവശ്യമായ തുണിത്തരങ്ങൾ ഇവിടെത്തന്നെ നെയ്തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണു നെയ്ത്തുകാരെ നാട്ടിലെത്തിച്ചത്. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും പരമ്പരാഗത ശൈലി പിന്തുടരുന്ന വിഭാഗമാണു കുത്താമ്പുള്ളി കൈത്തറി മേഖല. ഏറെ പ്രതിസന്ധി നേരിടുന്ന ഈ മേഖലയ്ക്കു സർക്കാർ സഹായം എത്തിയാലേ നിലനിൽക്കാൻ കഴിയൂ.

Show more

കൂടാതെ പൊതുവായ രാഷ്ട്രീയ സംഭവങ്ങളും വോട്ടർമാരുടെ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നു. തൃശൂർ പൂരം കലക്കൽ, ക്ഷേമപെൻഷൻ മുടങ്ങുന്നത്, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, കൊടകര കുഴൽപ്പണക്കേസ്, സ്വർണക്കടത്ത്, വിലക്കയറ്റം എല്ലാം ചർച്ചയിൽ സജീവമാണ്. 

മൂന്നു സ്ഥാനാർഥികളും തദ്ദേശസ്ഥാപനങ്ങളിലെ പ്രവർത്തന മികവിലൂടെ കരുത്തു തെളിയിച്ചവരാണ്.  യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാർഥി കെ.ബാലകൃഷ്ണൻ 2015 മുതൽ തിരുവില്വാമല പഞ്ചായത്ത് അംഗമാണ്. കുറച്ചുകാലം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. അതുകൊണ്ടു തന്നെ ജനങ്ങളുടെ പൾസ് നന്നായി അറിയാവുന്നവരാണ് മൂന്നു പേരും. 

Show more

28 വർഷമായി മണ്ഡലം ഇടതുപക്ഷത്താണ്. അതുകൊണ്ടു തന്നെ എൽഡിഎഫിന് എന്തുവിലകൊടുത്തും മണ്ഡലം നിലനിർത്തിയേ തീരൂ. മണ്ഡലം എൽഡിഎഫ് കുത്തകയാക്കാൻ കാരണക്കാരനായ നേതാവ് കെ.രാധാകൃഷ്ണൻ ഇക്കുറി മത്സരിക്കാത്തതു മുന്നണിക്ക് ആശങ്കയുണ്ട്. പക്ഷേ യു.ആർ.പ്രദീപിനുള്ള സ്വീകാര്യതയാണു സിപിഎമ്മിന്റെ കരുത്ത്. പിണറായി സർക്കാരിന് എതിരായ ശക്തമായ ഭരണവിരുദ്ധ വികാരവും മണ്ഡലത്തിന്റെ വികസന മുരടിപ്പും തങ്ങൾക്കു തുണയാകുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവർത്തനവും സ്ഥാനാർഥിയെന്ന നിലയിൽ രമ്യ ഹരിദാസിന്റെ മികവും യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്ന ഘടകങ്ങളാണ്.

മണ്ഡലത്തിൽ പ്രകടമായ ന്യൂനപക്ഷ ധ്രുവീകരണത്തെ പ്രതീക്ഷയോടെയാണ് യുഡിഎഫ് ക്യാംപ് വീക്ഷിക്കുന്നത്. വോട്ടുനിലയിൽ നേരിയ വ്യതിയാനമുണ്ടായാൽ വരവൂർ, ദേശമംഗലം, വള്ളത്തോൾ നഗർ, പാഞ്ഞാൾ, കൊണ്ടാഴി, തിരുവില്വാമല പഞ്ചായത്തുകളിൽ കൂടി ലീഡ് ചെയ്യാനുള്ള യുഡിഎഫ് സാധ്യത തെളിയും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര, മുള്ളൂർക്കര, പഴയന്നൂർ പഞ്ചായത്തുകളിൽ രമ്യ ഹരിദാസിനാണ് ലീഡ്. എന്നാൽ ബിജെപിയും ഏറെ പ്രതീക്ഷയിലാണ്. 2021ൽ ബിജെപി സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട് നേടിയ 24,045 വോട്ട്, 2024 ൽ ഡോ.ടി.എൻ.സരസു 28,974 ആയി ഉയർത്തിയത് പാർട്ടി ക്യാംപിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു.  അക്കൗണ്ടിൽ പതിനായിരത്തിലധികം   വോട്ടുകൂടി ചേർത്താൽ  ശക്തമായ ത്രികോണമത്സരത്തിൽ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയാണ് എൻഡിഎ ക്യാംപിലുള്ളത്. 

English Summary:

From Congress Bastion to Left Stronghold: Can the UDF Reclaim Chelakkara in By-election?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT