ഞാൻ പുതിയകാലത്തെ അഭിമന്യുവാണ്, ഏതു ചക്രവ്യൂഹവും ഭേദിക്കാൻ എനിക്കു കഴിയും’– ബിജെപിയുടെ തിരഞ്ഞെടുപ്പു റാലികളിലെ സ്തുതിഗീതങ്ങൾക്കിടയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഈ പഞ്ച് ഡയലോഗുമുണ്ട്. മഹാവികാസ് അഘാഡിയുടെ മാത്രമല്ല, സ്വന്തം സഖ്യമായ മഹായുതിയുടെയും ചക്രവ്യൂഹം ഭേദിക്കേണ്ടതുണ്ട് ഫഡ്നാവിസിന്. കൂടുതൽ സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ പ്രതിപക്ഷത്തോടു മാത്രമല്ല, ശിവസേന(ഷിൻഡെ)യോടും എൻസിപി(അജിത് പവാർ)യോടും കൂടിയാണു ബിജെപിയുടെ മത്സരം. സഖ്യം ജയിച്ചാൽ ആരാകും മുഖ്യമന്ത്രിയെന്നുപോലും ആലോചിക്കാൻ കഴിയാത്ത അനിശ്ചിതാവസ്ഥയാണ് നിലവിൽ. സഖ്യത്തിലെ അസ്വാരസ്യം ഒഴിവാക്കാൻ, ഒരു തിരഞ്ഞെടുപ്പു റാലിയിലും ‘അടുത്ത മുഖ്യമന്ത്രി’യെന്നു ഫഡ്നാവിസിനെ വിശേഷിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ നേതാക്കൾ ചെലുത്തുന്നുണ്ട്. എങ്കിലും, മഹാരാഷ്ട്രയിലെ ആദ്യ ബിജെപി സർക്കാരിനെ നയിച്ച ഫഡ്നാവിസ് തന്നെയാണ് ഇത്തവണയും ബിജെപിയുടെ മുഖം. സംസ്ഥാനമാകെ ഓടി നടന്നുള്ള പ്രചാരണത്തിനിടയിൽ സ്വന്തം മണ്ഡലമായ സൗത്ത് വെസ്റ്റ് നാഗ്പുരിൽ വിരളമായി മാത്രമേ പ്രചാരണത്തിനിറങ്ങുന്നുള്ളൂ. അരലക്ഷത്തോളം വോട്ടിനു ജയിച്ച മണ്ഡലത്തിൽ കാര്യമായ വെല്ലുവിളിയില്ല. 2014ലും ഫഡ്നാവിസിനെതിരെ മത്സരിച്ചിട്ടുള്ള കോൺഗ്രസിന്റെ പ്രഫുല്ല ഗുഡാധേ പാട്ടീലാണു പ്രധാന എതിർസ്ഥാനാർഥി. ഇദ്ദേഹത്തിന്റെ പിതാവ് വിനോദ് ഗുഡാധേ പാട്ടീലായിരുന്നു നാഗ്പുർ ജില്ലയിലെ ആദ്യത്തെ ബിജെപി എംഎൽഎ. 1999ൽ ഫഡ്നാവിസിന്റെ കന്നിമത്സരത്തിനായി മണ്ഡലം ഒഴിഞ്ഞുകൊടുത്തു. പിതാവിന്റെ രാഷ്ട്രീയത്തിൽനിന്നു മാറിനടന്ന പ്രഫുല്ല പാട്ടീൽ ഇവിടെ കോൺഗ്രസിന്റെ കൗൺസിലറുമാണ്. ആദ്യവട്ടം 5 വർഷവും രണ്ടാം ടേമിൽ അഞ്ചുദിവസവും മുഖ്യമന്ത്രിയായിരുന്നു ഫഡ്നാവിസ്. കൂറുമാറ്റവും കുറുമുന്നണികളും പതിവായ മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് ഇതിലും വലിയ തെളിവു വേണ്ട. നിയമസഭാംഗത്വത്തിന്റെ രജതജൂബിലിയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ ആറാം മത്സരമാണിത്. തോൽവിയറിയാത്ത അദ്ദേഹം അധികാരം പിടിച്ച് സുവർണതാരമാകുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ പുതിയകാലത്തെ അഭിമന്യുവാണ്, ഏതു ചക്രവ്യൂഹവും ഭേദിക്കാൻ എനിക്കു കഴിയും’– ബിജെപിയുടെ തിരഞ്ഞെടുപ്പു റാലികളിലെ സ്തുതിഗീതങ്ങൾക്കിടയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഈ പഞ്ച് ഡയലോഗുമുണ്ട്. മഹാവികാസ് അഘാഡിയുടെ മാത്രമല്ല, സ്വന്തം സഖ്യമായ മഹായുതിയുടെയും ചക്രവ്യൂഹം ഭേദിക്കേണ്ടതുണ്ട് ഫഡ്നാവിസിന്. കൂടുതൽ സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ പ്രതിപക്ഷത്തോടു മാത്രമല്ല, ശിവസേന(ഷിൻഡെ)യോടും എൻസിപി(അജിത് പവാർ)യോടും കൂടിയാണു ബിജെപിയുടെ മത്സരം. സഖ്യം ജയിച്ചാൽ ആരാകും മുഖ്യമന്ത്രിയെന്നുപോലും ആലോചിക്കാൻ കഴിയാത്ത അനിശ്ചിതാവസ്ഥയാണ് നിലവിൽ.

സഖ്യത്തിലെ അസ്വാരസ്യം ഒഴിവാക്കാൻ, ഒരു തിരഞ്ഞെടുപ്പു റാലിയിലും ‘അടുത്ത മുഖ്യമന്ത്രി’യെന്നു ഫഡ്നാവിസിനെ വിശേഷിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ നേതാക്കൾ ചെലുത്തുന്നുണ്ട്. എങ്കിലും, മഹാരാഷ്ട്രയിലെ ആദ്യ ബിജെപി സർക്കാരിനെ നയിച്ച ഫഡ്നാവിസ് തന്നെയാണ് ഇത്തവണയും ബിജെപിയുടെ മുഖം. സംസ്ഥാനമാകെ ഓടി നടന്നുള്ള പ്രചാരണത്തിനിടയിൽ സ്വന്തം മണ്ഡലമായ സൗത്ത് വെസ്റ്റ് നാഗ്പുരിൽ വിരളമായി മാത്രമേ പ്രചാരണത്തിനിറങ്ങുന്നുള്ളൂ. അരലക്ഷത്തോളം വോട്ടിനു ജയിച്ച മണ്ഡലത്തിൽ കാര്യമായ വെല്ലുവിളിയില്ല. 2014ലും ഫഡ്നാവിസിനെതിരെ മത്സരിച്ചിട്ടുള്ള കോൺഗ്രസിന്റെ പ്രഫുല്ല ഗുഡാധേ പാട്ടീലാണു പ്രധാന എതിർസ്ഥാനാർഥി. ഇദ്ദേഹത്തിന്റെ പിതാവ് വിനോദ് ഗുഡാധേ പാട്ടീലായിരുന്നു നാഗ്പുർ ജില്ലയിലെ ആദ്യത്തെ ബിജെപി എംഎൽഎ. 1999ൽ ഫഡ്നാവിസിന്റെ കന്നിമത്സരത്തിനായി മണ്ഡലം ഒഴിഞ്ഞുകൊടുത്തു. പിതാവിന്റെ രാഷ്ട്രീയത്തിൽനിന്നു മാറിനടന്ന പ്രഫുല്ല പാട്ടീൽ ഇവിടെ കോൺഗ്രസിന്റെ കൗൺസിലറുമാണ്. 

ദേവേന്ദ്ര ഫഡ്നാവിസ് (File Photo by PTI)
ADVERTISEMENT

ആദ്യവട്ടം 5 വർഷവും രണ്ടാം ടേമിൽ അഞ്ചുദിവസവും മുഖ്യമന്ത്രിയായിരുന്നു ഫഡ്നാവിസ്. കൂറുമാറ്റവും കുറുമുന്നണികളും പതിവായ മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് ഇതിലും വലിയ തെളിവു വേണ്ട. നിയമസഭാംഗത്വത്തിന്റെ രജതജൂബിലിയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ ആറാം മത്സരമാണിത്. തോൽവിയറിയാത്ത അദ്ദേഹം അധികാരം പിടിച്ച് സുവർണതാരമാകുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.

∙ കൂടിക്കാഴ്ചാ വിവാദം  ആസ്ഥാനത്തും  ചർച്ചയായി

ADVERTISEMENT

ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും കേരളത്തിലെ എഡിജിപി എം.ആർ.അജിത്കുമാറും ഉൾപ്പെട്ട കൂടിക്കാഴ്ചാ വിവാദം ആർഎസ്എസ് ആസ്ഥാനത്തും ചർച്ചയായി. വിവാദമുണ്ടായപ്പോൾ വിഷയം ഹെഡ്ക്വാർട്ടേഴ്സിൽ തങ്ങൾ ചർച്ച ചെയ്തിരുന്നുവെന്ന് ആർഎസ്എസ് ആസ്ഥാനത്തെ കാര്യാലയ പ്രമുഖ് അജയ് തൽത്താഡെ ‘മനോരമ’യോടു പറഞ്ഞു. 

ബിജെപിയുടെ വികസനം കെട്ടിടങ്ങളിൽ മാത്രം. സാമൂഹിക വികസനമില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും  പ്രധാന പ്രശ്നമാണ്. 2014ൽ ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയതിനാലാണു ഞാൻ പരാജയപ്പെട്ടത്. ഫഡ്നാവിസിനെ ജനത്തിനു മടുത്തു. 

പ്രഫുല്ല ഗുഡാധേ പാട്ടീൽ, ഫഡ്നാവിസിന്റെ എതിർസ്ഥാനാർഥി

ആർഎസ്എസിന്റെ നേതൃത്വം ഏതു പാർട്ടിയുടെ നേതാക്കളെയും ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെയും കാണും. സാമൂഹിക വികസനംകൂടി ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സംഘടനയാണു തങ്ങളുടേത്. ഇത്തരം വിവാദത്തിലൊന്നും  ഭയമില്ല. കണ്ടുവെന്നു പുറത്തുപറയാൻ ഭയക്കുന്നതു കോൺഗ്രസും സിപിഎമ്മുമൊക്കെയാണ്. കേരളത്തിലെ ആർഎസ്എസ് ശാഖകൾ വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണെന്നും കാര്യാലയ പ്രമുഖ് പറഞ്ഞു. കണ്ണൂരിൽ ആർഎസ്എസിനെതിരെ സിപിഎം നടത്തുന്ന കടന്നാക്രമണത്തെക്കുറിച്ചു നല്ല ബോധ്യമുണ്ട്. അക്രമരാഷ്ട്രീയംകൊണ്ടാണു സിപിഎം കേരളത്തിൽ മാത്രമായി ഒതുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

BJP's Star Candidate in Maharashtra Election; Fadnavis Heads Party's Quest for Power - Ground Report