സ്ത്രീകളാൽ നയിക്കപ്പെടുന്നതാവണം ഇന്ത്യയുടെ വികസനമെന്നും സ്ത്രീകൾക്കു പുതിയ അവസരങ്ങൾ ലഭിച്ചാലേ ഏതു രാജ്യത്തിനും പുരോഗതിയുണ്ടാവൂ എന്നും ബോധ്യമുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. എന്നാൽ, അതുമായി ഒത്തുപോകുന്നതല്ല സ്ത്രീകൾക്കു സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതിനോട് അദ്ദേഹത്തിനുള്ള എതിർപ്പ്. കർണാടകയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാപദ്ധതി പുനഃപരിശോധിച്ചേക്കുമെന്നു സർക്കാരിലോ പാർട്ടിയിലോ ആലോചിക്കാതെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സൂചിപ്പിച്ചതിനെ മോദി പ്രയോജനപ്പെടുത്തി. നടപ്പാക്കാൻ സാധിക്കുന്നതേ വാഗ്ദാനം ചെയ്യാവൂ എന്നും കോൺഗ്രസിന്റെ വഞ്ചനയുടെ സംസ്കാരമാണ് പ്രകടമാകുന്നതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ പ്രതിപക്ഷസഖ്യമായ മഹാ വികാസ് അഘാഡിയും സ്ത്രീകൾക്കു സൗജന്യയാത്ര വാഗ്ദാനം ചെയ്തിരിക്കെയാണ് മോദിയുടെ വിമർശനം. സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനോടുള്ള തിരഞ്ഞെടുപ്പുകാല എതിർപ്പായി അതിനെ കാണുക വയ്യ. കാരണം, ആ മേഖലയിൽ ബിജെപി ആർക്കും പിന്നിലല്ല. കർണാടകയ്ക്കു പുറമേ, പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ഡൽഹി, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും സ്ത്രീകൾക്കു യാത്രാ സൗജന്യമുണ്ട്. അങ്ങനെയൊരു സൗജന്യം നൽകുന്നതു മെട്രോ പദ്ധതികളെ നഷ്ടത്തിലാക്കുമെന്നു മോദിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളാൽ നയിക്കപ്പെടുന്നതാവണം ഇന്ത്യയുടെ വികസനമെന്നും സ്ത്രീകൾക്കു പുതിയ അവസരങ്ങൾ ലഭിച്ചാലേ ഏതു രാജ്യത്തിനും പുരോഗതിയുണ്ടാവൂ എന്നും ബോധ്യമുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. എന്നാൽ, അതുമായി ഒത്തുപോകുന്നതല്ല സ്ത്രീകൾക്കു സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതിനോട് അദ്ദേഹത്തിനുള്ള എതിർപ്പ്. കർണാടകയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാപദ്ധതി പുനഃപരിശോധിച്ചേക്കുമെന്നു സർക്കാരിലോ പാർട്ടിയിലോ ആലോചിക്കാതെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സൂചിപ്പിച്ചതിനെ മോദി പ്രയോജനപ്പെടുത്തി. നടപ്പാക്കാൻ സാധിക്കുന്നതേ വാഗ്ദാനം ചെയ്യാവൂ എന്നും കോൺഗ്രസിന്റെ വഞ്ചനയുടെ സംസ്കാരമാണ് പ്രകടമാകുന്നതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ പ്രതിപക്ഷസഖ്യമായ മഹാ വികാസ് അഘാഡിയും സ്ത്രീകൾക്കു സൗജന്യയാത്ര വാഗ്ദാനം ചെയ്തിരിക്കെയാണ് മോദിയുടെ വിമർശനം. സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനോടുള്ള തിരഞ്ഞെടുപ്പുകാല എതിർപ്പായി അതിനെ കാണുക വയ്യ. കാരണം, ആ മേഖലയിൽ ബിജെപി ആർക്കും പിന്നിലല്ല.

കർണാടകയ്ക്കു പുറമേ, പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ഡൽഹി, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും സ്ത്രീകൾക്കു യാത്രാ സൗജന്യമുണ്ട്. അങ്ങനെയൊരു സൗജന്യം നൽകുന്നതു മെട്രോ പദ്ധതികളെ നഷ്ടത്തിലാക്കുമെന്നു മോദിക്ക് അഭിപ്രായമുണ്ട്. ഹൈദരാബാദ് മെട്രോയിൽ‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞെന്ന റിപ്പോർട്ട് അതിനു പ്രേരിപ്പിച്ചിട്ടുണ്ടാവും. എങ്കിലും, പണം കയ്യിൽ വയ്ക്കുകയല്ല, ചെലവാക്കുകയാണ് വേണ്ടതെന്ന സിദ്ധാന്തത്താൽ നയിക്കപ്പെടുന്ന സാമ്പത്തികനയത്തിന്റെകൂടി ഭാഗമെന്ന് അതിനെ വ്യാഖ്യാനിക്കാം. സ്ത്രീകൾ സ്വതന്ത്രരായി അധികം യാത്ര ചെയ്യേണ്ടതില്ല എന്നൊരു കാഴ്ചപ്പാടിന്റെ സ്വാധീനമുണ്ടോയെന്നു സംശയിക്കുന്നവരുമുണ്ടാവും.

ചിത്രീകരണം ∙ മനോരമ
ADVERTISEMENT

സ്ത്രീകളാൽ നയിക്കപ്പെടുന്നതാവണം വികസനമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ദുർബലമാക്കുന്നതാണ് സൗജന്യയാത്രയോടുള്ള എതിർപ്പ് എന്നു പറയേണ്ടിവരും. സ്ത്രീകൾക്കുള്ള യാത്രാതടസ്സങ്ങളുടെ പരമ്പരാഗത കാരണങ്ങൾ മാത്രമല്ല, സൗജന്യയാത്ര അനുവദിച്ച സംസ്ഥാനങ്ങളിൽനിന്നുള്ള പഠനഫലങ്ങളും അതിനു പ്രേരിപ്പിക്കുന്നു. തൊഴിൽമേഖലയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ചു രാജ്യാന്തര തൊഴിൽ സംഘടന (ഐഎൽഒ) പറയുന്ന പുതിയകണക്കും മറ്റൊരു നിലപാടല്ല ആവശ്യപ്പെടുന്നത്. വീടുകളിലെ പരിചരണജോലികളുടെ തിരക്കിൽപ്പെടുന്നതിനാൽ പുറത്തു തൊഴിലിനു പോകാൻ സാധിക്കാത്തവരാണ് ഇന്ത്യയിൽ തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 53 ശതമാനവുമെന്നാണ് ഐഎൽഒ പറയുന്നത്. സാമ്പത്തിക പ്രതിഫലമില്ലാത്ത പരിചാരകരായി പരിമിതജീവിതമുള്ള സ്ത്രീകൾക്കുൾപ്പെടെ യാത്രച്ചെലവിനുള്ള പണം മറ്റാരോടെങ്കിലും വാങ്ങേണ്ടിവരുന്നില്ലെന്നതാണ് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മാറ്റം. അതുതന്നെ സ്ത്രീകൾക്കു യാത്രയ്ക്കു പ്രോത്സാഹനമാകുന്നു.

തുല്യതയുടെ അടയാളമായി പദ്ധതിയെ വർണിക്കുന്ന തമിഴ്നാട്ടിൽ സർക്കാർബസ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ലക്ഷങ്ങളുടെ വർധനയാണുണ്ടായത്. സംസ്ഥാനത്തു പദ്ധതി തുടങ്ങിയ 2021 ജൂലൈ മുതൽ ഇതുവരെ ഏകദേശം 450 കോടി സൗജന്യയാത്രകളുണ്ടായി. 

ഒരു സ്ത്രീയും പണം നൽകി ടിക്കറ്റ് വാങ്ങാൻ പാടില്ലെന്നൊരു നിബന്ധന പദ്ധതിസംസ്ഥാനങ്ങളിലില്ല. സർക്കാർ കണക്കുകളനുസരിച്ച് രാജ്യത്തെ എട്ടു ശതമാനം വീടുകളിലാണ് കാറുള്ളത്, 55% വീടുകളിൽ സൈക്കിളുണ്ട്, 54% വീടുകളിൽ ഇരുചക്ര വാഹനങ്ങളും. അവയെല്ലാം സ്ത്രീകൾ മാത്രം ഉപയോഗിക്കുന്നവയെന്ന് അർഥമില്ല. വലിയപങ്കു സ്ത്രീകളും കാൽനടയായോ പൊതുസംവിധാനങ്ങളുപയോഗിച്ചോ യാത്ര ചെയ്യുന്നവരാണ്. തൊഴിലിടത്തിലെത്താനുള്ള ചെലവുകാരണം മാത്രം തൊഴിൽ വേണ്ടെന്നുവയ്ക്കുന്ന സ്ത്രീകളുടെ, പ്രത്യേകിച്ചും സാമ്പത്തികമായി താഴെത്തട്ടിലുള്ളവരുടെ എണ്ണം വലുതാണ്. ചെലവില്ലാതെ യാത്രചെയ്തു തൊഴിലിടത്തിലെത്താൻ‍ സാധിക്കുന്ന സ്ത്രീകൾക്കു പ്രതിമാസം ശരാശരി 800 രൂപവരെ ലാഭിക്കാൻ കഴിയുന്നുവെന്നാണ് തമിഴ്നാട്ടിലെ പഠനങ്ങൾ പറയുന്നത്. അങ്ങനെ ലാഭിക്കുന്ന പണം വീട്ടാവശ്യങ്ങൾക്കു പ്രയോജനപ്പെടുത്തുകയാണ് മിക്ക സ്ത്രീകളും ചെയ്യുന്നതെന്നും കണ്ടെത്തലുണ്ട്. സൗജന്യം പറ്റുന്നവരല്ലേ നിങ്ങൾ എന്ന മട്ടിലുള്ള പുരുഷനോട്ടത്തിനു മറുപടികൂടിയാണത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്യുന്ന സ്ത്രീകൾ. (Photo by Punit PARANJPE / AFP)
ADVERTISEMENT

തൊഴിലിടങ്ങളിലേക്കു മാത്രമല്ല, ആരാധനാലയങ്ങളിലേക്കും ബന്ധു–സുഹൃദ് വീടുകളിലേക്കും ഉല്ലാസകേന്ദ്രങ്ങളിലേക്കുമുൾപ്പെടെ സ്ത്രീയാത്രകളുടെ എണ്ണത്തിൽ വലിയ വർധനയാണ് പദ്ധതിയുള്ള സംസ്ഥാനങ്ങളിൽ കാണുന്നത്. തുല്യതയുടെ അടയാളമായി പദ്ധതിയെ വർണിക്കുന്ന തമിഴ്നാട്ടിൽ സർക്കാർബസ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ലക്ഷങ്ങളുടെ വർധനയാണുണ്ടായത്. സംസ്ഥാനത്തു പദ്ധതി തുടങ്ങിയ 2021 ജൂലൈ മുതൽ ഇതുവരെ ഏകദേശം 450 കോടി സൗജന്യയാത്രകളുണ്ടായി. അതിനു സർക്കാർ നൽകിയ സബ്സിഡി പൊതുഗതാഗത നടത്തിപ്പുകാരെ കടക്കെണിയിൽനിന്നു രക്ഷപ്പെടുത്തിയത്രേ! കർണാടകയിൽ കഴിഞ്ഞ ജൂണിൽ തുടങ്ങിയ ‘ശക്തി’ പദ്ധതിക്ക് ഇതുവരെ ചെലവായത് 7,507 കോടി രൂപ; അതിലൂടെ 311 കോടി യാത്രകൾ.

പദ്ധതി ആദ്യം തുടങ്ങിയ ഡൽഹിയിൽ 2019 മുതൽ കഴിഞ്ഞമാസം വരെ 150 കോടി ‘പിങ്ക് ടിക്കറ്റു’കളാണ് ബസുകളിൽ നൽകിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു വർഷത്തിൽ പദ്ധതിക്കായി പഞ്ചാബ് സർക്കാർ ചെലവാക്കിയത് ഏകദേശം 1,500 കോടി രൂപ. അവിടെ അമരിന്ദർ സിങ് സർക്കാർ തുടങ്ങിയ പദ്ധതി, ഭഗവന്ത് സിങ് മാൻ തുടരുന്നു. ദിവസവും ശരാശരി മൂന്നു ലക്ഷം സ്ത്രീകൾ അതു പ്രയോജനപ്പെടുത്തുന്നു. രാജ്യാന്തര വിനോദയാത്രക്കാരിൽ കൂടുതലും സ്ത്രീകളാണ്; കേരളത്തിൽനിന്നുൾപ്പെടെ സ്ത്രീമാത്ര യാത്രാസംഘങ്ങളുടെ എണ്ണവും വർധിക്കുന്നു. അങ്ങനെയൊരു കാലത്ത്, സഞ്ചാരസ്വാതന്ത്ര്യത്തിന്റെ പുതിയ പതിപ്പാണ് അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും സർക്കാർ പിന്തുണയോടെ സ്ത്രീകൾ അനുഭവിക്കുന്നത്. ആ വഴിയിലൂടെ സാമ്പത്തികസ്വാതന്ത്ര്യത്തിലേക്കും രാഷ്ട്രീയമായ ശക്തിപ്പെടലിലേക്കും അവർക്കു ചെന്നെത്താനുമാവും.

ബിജെപിക്കുകൂടി പങ്കാളിത്തമുള്ള ആന്ധ്രപ്രദേശ് സർക്കാരും സൗജന്യയാത്ര അനുവദിക്കുകയാണ്; കൂടുതൽപേർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതു വായു മലിനീകരണം തടയുമെന്ന ന്യായവും അവർ പറയുന്നു. പദ്ധതി തികച്ചും അർ‍ഹതപ്പെട്ടവർക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന പഞ്ചാബ് സർക്കാരിന്റെ പ്രഖ്യാപനത്തെ അവിടെ ബിജെപി എതിർക്കുന്നു. ഡൽഹിയിൽ, ആം ആദ്മി പാർട്ടിയെപ്പോലെ തങ്ങളും സൗജന്യയാത്ര വാഗ്ദാനം ചെയ്യുമെന്ന് ഇപ്പോൾ ബിജെപി പറയുന്നു. അത്രമേലാണ് പദ്ധതിക്കുള്ള സ്ത്രീപക്ഷ പിന്തുണ. അപ്പോൾ, വാഗ്ദാന ബസിൽ പ്രധാനമന്ത്രിയും വൈകാതെ കയറേണ്ടിവരുമെന്നു പറയാൻ പ്രവചനസിദ്ധി വേണ്ട.

English Summary:

odi's Opposition to Free Bus Travel Sparks Debate on His Idea of Women Empowerment - India File

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT