മോദിക്കാലത്തെ രഘുറാം രാജന്റെ അവസ്ഥയാകുമോ പവലിന്? ട്രംപിന്റെ മനസ്സിൽ കെവിൻ; തന്നിഷ്ടം കാണിച്ചാല് വിലക്കയറ്റം, യുഎസ് ‘മുങ്ങും’
കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ അരങ്ങേറിയ പോരാട്ടത്തിലെ വിജയിയെ നിർണയിച്ചു കഴിഞ്ഞതോടെ യുഎസിൽ മറ്റൊരു ദ്വന്ദ്വയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്കു തിരിച്ചെത്തുന്ന ട്രംപും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഈ പോരാട്ടത്തിനു പിന്നിൽ വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകൾ മാത്രമാണെന്നു പറയാനാവില്ല. പ്രധാനമായും സാമ്പത്തിക നയത്തിൽ അധിഷ്‌ഠിതമായ ഭിന്നാഭിപ്രായങ്ങളാണ് ഏറ്റുമുട്ടലിനു കാരണം. ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതു പവലാണ്. ട്രംപാണു പ്രസിഡന്റ് സ്‌ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്‌തമായപ്പോൾത്തന്നെ പവൽ കാഞ്ചി വലിക്കുകയായിരുന്നു. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്‌ഥാനത്തുനിന്നു
കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ അരങ്ങേറിയ പോരാട്ടത്തിലെ വിജയിയെ നിർണയിച്ചു കഴിഞ്ഞതോടെ യുഎസിൽ മറ്റൊരു ദ്വന്ദ്വയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്കു തിരിച്ചെത്തുന്ന ട്രംപും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഈ പോരാട്ടത്തിനു പിന്നിൽ വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകൾ മാത്രമാണെന്നു പറയാനാവില്ല. പ്രധാനമായും സാമ്പത്തിക നയത്തിൽ അധിഷ്‌ഠിതമായ ഭിന്നാഭിപ്രായങ്ങളാണ് ഏറ്റുമുട്ടലിനു കാരണം. ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതു പവലാണ്. ട്രംപാണു പ്രസിഡന്റ് സ്‌ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്‌തമായപ്പോൾത്തന്നെ പവൽ കാഞ്ചി വലിക്കുകയായിരുന്നു. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്‌ഥാനത്തുനിന്നു
കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ അരങ്ങേറിയ പോരാട്ടത്തിലെ വിജയിയെ നിർണയിച്ചു കഴിഞ്ഞതോടെ യുഎസിൽ മറ്റൊരു ദ്വന്ദ്വയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്കു തിരിച്ചെത്തുന്ന ട്രംപും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഈ പോരാട്ടത്തിനു പിന്നിൽ വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകൾ മാത്രമാണെന്നു പറയാനാവില്ല. പ്രധാനമായും സാമ്പത്തിക നയത്തിൽ അധിഷ്‌ഠിതമായ ഭിന്നാഭിപ്രായങ്ങളാണ് ഏറ്റുമുട്ടലിനു കാരണം. ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതു പവലാണ്. ട്രംപാണു പ്രസിഡന്റ് സ്‌ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്‌തമായപ്പോൾത്തന്നെ പവൽ കാഞ്ചി വലിക്കുകയായിരുന്നു. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്‌ഥാനത്തുനിന്നു
കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ അരങ്ങേറിയ പോരാട്ടത്തിലെ വിജയിയെ നിർണയിച്ചു കഴിഞ്ഞതോടെ യുഎസിൽ മറ്റൊരു ദ്വന്ദ്വയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്കു തിരിച്ചെത്തുന്ന ട്രംപും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഈ പോരാട്ടത്തിനു പിന്നിൽ വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകൾ മാത്രമാണെന്നു പറയാനാവില്ല. പ്രധാനമായും സാമ്പത്തിക നയത്തിൽ അധിഷ്‌ഠിതമായ ഭിന്നാഭിപ്രായങ്ങളാണ് ഏറ്റുമുട്ടലിനു കാരണം.
ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതു പവലാണ്. ട്രംപാണു പ്രസിഡന്റ് സ്‌ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്‌തമായപ്പോൾത്തന്നെ പവൽ കാഞ്ചി വലിക്കുകയായിരുന്നു. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്‌ഥാനത്തുനിന്നു തന്നെ ഭ്രഷ്‌ടനാക്കാൻ ട്രംപ് തുനിഞ്ഞാൽ പരാജയമായിരിക്കും ഫലം എന്നു തുറന്നടിച്ചുകൊണ്ടായിരുന്നു പവലിന്റെ യുദ്ധപ്രഖ്യാപനം.
∙ ട്രംപിനെന്താ കൊമ്പുണ്ടോ?
നിയമയുദ്ധത്തിലൂടെ ഒരു തരത്തിലും തെറിപ്പിക്കാനാവാത്ത കസേരയിലാണു താൻ ഇരിക്കുന്നതെന്നുകൂടി പവൽ വ്യക്‌തമാക്കി. ട്രംപിനെന്താ കൊമ്പുണ്ടോ എന്നു വ്യംഗ്യം. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്‌ഥാനത്തു പവലിന് ഇതു രണ്ടാമൂഴമാണ്. പവലിനെ 2018ൽ ആദ്യമായി ചെയർമാൻ സ്‌ഥാനത്ത് അവരോധിച്ചതു ട്രംപിന്റെ കന്നിയൂഴത്തിലായിരുന്നെങ്കിലും പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം മോശമാകുകയായിരുന്നു. പവലിനു രണ്ടാമൂഴം ലഭിച്ചതാകട്ടെ ജോ ബൈഡൻ പ്രസിഡന്റായിരിക്കെയാണ്.
പവലിനെ നിരന്തരം വിമർശിക്കുന്നതിൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹം ഒരു പിശുക്കും കാട്ടിയിരുന്നില്ല. കിട്ടുന്ന അവസരത്തിലൊക്കെ ഫെഡറൽ റിസർവിനെയും പവലിനെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ സംസാരിക്കുന്നതു ട്രംപിന്റെ ഇഷ്‌ടവിനോദമായിരുന്നോ എന്നുപോലും സംശയിക്കണം.
മുൻ പ്രസിഡന്റുമാർ ആരുംതന്നെ കേന്ദ്ര ബാങ്കിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടില്ലെന്നതിനാൽ പതിവു തെറ്റിച്ചുള്ള ട്രംപിന്റെ നടപടിക്കു ലഭിച്ച വാർത്താപ്രാധാന്യവും വലുതായിരുന്നു. എന്നാൽ പവലാകട്ടെ അതൊക്കെ അവഗണിച്ചുകൊണ്ടുതന്നെ കേന്ദ്ര ബാങ്കിന്റെ നയങ്ങൾ നടപ്പാക്കുന്നതിൽ ശ്രദ്ധിച്ചു. യുഎസിലെ നിയമ നിർമാണ സഭയായ കോൺഗ്രസിന്റെ നിരീക്ഷണത്തിനു വിധേയമായും നിയമപരമായ സ്വാതന്ത്യത്തോടെയുമാണു കേന്ദ്ര ബാങ്കിന്റെ പ്രവർത്തനം എന്നതിനാലാണു പവൽ ട്രംപിന്റെ വിമർശനങ്ങളെ അവഗണിച്ചത്.
∙ പവലിന്റേതു തണുപ്പൻ നയമെന്ന് ആക്ഷേപം
പലിശ നിരക്കുകൾ വെട്ടിക്കുറയ്‌ക്കുന്നതിൽ പവൽ പിന്തുടരുന്നതു തണുപ്പൻ നയമാണെന്നായിരുന്നു ട്രംപിന്റെ ആദ്യ ഭരണകാലത്തെ ആക്ഷേപം. വീണ്ടും അധികാരത്തിലെത്തുന്ന ട്രംപ് ഇതേ ആക്ഷേപം ആവർത്തിക്കാനാണു സാധ്യത. ഇതു മുൻകൂട്ടി കണ്ടു മാധ്യമ പ്രവർത്തകർ പ്രതികരണത്തിനായി പവലിനെ വളഞ്ഞതു സ്വാഭാവികം. ഫെഡറൽ റിസർവിന്റെ നിരക്കു നിർണയ സമിതിയായ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ (എഫ്‌ഒഎംസി) ഏതാനും ദിവസം മുൻപു നടന്ന യോഗം കഴിഞ്ഞു പവൽ വാർത്താസമ്മേളനത്തിനെത്തിയപ്പോഴായിരുന്നു ഇത്. പവൽ നയം വ്യക്‌തമാക്കിയത് ഈ അവസരത്തിലാണ്; ട്രംപിന്റെ സമ്മർദങ്ങൾക്കു കീഴടങ്ങി സ്‌ഥാനത്യാഗം ചെയ്യാൻ താൻ തയാറല്ലെന്ന സുവ്യക്‌തമായ നയം.
ഫെഡറൽ റിസർവിന്റെ ചെയർമാൻ മാത്രമല്ല പവൽ. കേന്ദ്ര ബാങ്കിന്റെ ഗവർണർമാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ചെയർമാനായ തന്നെ മാത്രമല്ല ഫെഡറൽ റിസർവിന്റെ ഏതെങ്കിലും ഗവർണറെ പുറത്താക്കാനും പ്രസിഡന്റിന് അധികാരമില്ലെന്നു പവൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞതിനു പിന്നിലെ കാരണം ഇതാണ്. കാലാവധി തീരുന്നതിനുമുൻപ് ചെയർമാനെയോ ഗവർണർമാരെയോ നീക്കം ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്നാണു പവലിന്റെ വാദം. പവലിന്റെ കാലാവധി തീരുന്നതു 2026 മേയിലാണ്. ഗവർണർ എന്ന നിലയിൽ പവലിന്റെ കാലാവധി തീരുന്നതാകട്ടെ 2028 ജൂണിലും. ട്രംപ് – പവൽ പോരാട്ടം കൂടുതൽ ശക്‌തമായും കൂടുതൽ കാലത്തേക്കും തുടരുമെന്നു ചുരുക്കം.
∙ ട്രംപിന്റെ മനസ്സിൽ കെവിൻ ഒന്നല്ല രണ്ട്
ഫെഡറൽ റിസർവിന്റെ മുൻ ഗവർണർ കെവിൻ വാർഷ് കേന്ദ്ര ബാങ്കിന്റെ ഇപ്പോഴത്തെ നയങ്ങളുടെ നിത്യവിമർശകനാണ്. അതുകൊണ്ടുതന്നെ കെവിനെ ഫെഡറൽ റിസർവിന്റെ അധ്യക്ഷസ്‌ഥാനത്ത് അവരോധിച്ചാൽ കൊള്ളാമെന്നാണു ട്രംപിന്റെ ആഗ്രഹം. ഈ കെവിനല്ലെങ്കിൽ മറ്റൊരു കെവിനും ട്രംപിന്റെ മനസ്സിലുണ്ട്. ട്രംപിന്റെ ആദ്യ ഭരണകാലത്തു സാമ്പത്തികോപദേശങ്ങൾ നൽകിയിരുന്ന കെവിൻ ഹാസെറ്റാണത്. രണ്ടു പേരിൽ ഒരാളെ പവലിനു പകരക്കാരനായി കാണുന്ന ട്രംപ് അതിനുള്ള ശ്രമം നടത്തുമെന്നു തീർച്ച.
∙ ട്രംപിന്റെ നിലപാടിൽ വിപണികൾക്ക് ആശങ്ക
ഫെഡ് റിസർവിന്റെ അധ്യക്ഷനെ പുറത്താക്കാനുള്ള ഏതു ശ്രമവും, അതു വിഫലമായാൽക്കൂടി, സാമ്പത്തിക ലോകത്തിന് അംഗീകരിക്കാൻ കഴിയുന്നതായിരിക്കില്ല എന്ന യാഥാർഥ്യം ട്രംപ് അവഗണിക്കുമോ എന്നാണു കണ്ടറിയേണ്ടത്. അവഗണിച്ചു തന്നിഷ്‌ടപ്രകാരംപ്രവർത്തിച്ചാൽ അതു ലോകമെങ്ങുമുള്ള സാമ്പത്തിക വിപണികൾ പ്രതികൂലമായി മാത്രമേ കണക്കാക്കുകയുള്ളൂ. അതാകട്ടെ വിലക്കയറ്റമുൾപ്പെടെയുള്ള അനേകം അനഭിലഷണീയ പ്രവണതകൾക്കു പ്രേരണയാകുകയും ചെയ്യും.
അധികാരത്തിലെത്തിയാൽ ഇറക്കുമതി നയത്തിൽ മാറ്റം വരുത്തുമെന്നു ട്രംപ് പ്രചാരണകാലത്തുതന്നെ പ്രഖ്യാപിച്ചതാണല്ലോ. ഇന്ത്യയിൽനിന്നും മറ്റുമുള്ള ഇറക്കുമതിക്ക് 20% ചുങ്കം, ചൈനയിൽനിന്നാണെങ്കിൽ 60% എന്നിങ്ങനെയൊക്കെയാണു ട്രംപിന്റെ മനസ്സിലിരിപ്പ്. ഈ നയം നടപ്പാക്കിയാൽ യുഎസിൽ സർവ ഉൽപന്നങ്ങൾക്കും വിലക്കയറ്റമായിരിക്കും ഫലം. പണപ്പെരുപ്പം പിടിച്ചുനിർത്താൻ ഫെഡറൽ റിസർവ് ഇക്കാലമത്രയും കൈക്കൊണ്ട നടപടികൾക്ക് അർഥമില്ലാതാകുകയും ചെയ്യും. പലിശ നിരക്കുകൾ കുറയ്‌ക്കുന്നതിനു പകരം വർധിപ്പിക്കാനായിരിക്കും ഇാ സാഹചര്യം ഫെഡറൽ റിസർവിനെ നിർബന്ധിതമാക്കുക. അതാകട്ടെ ട്രംപിന്റെ ആഗ്രഹത്തിനു കടകവിരുദ്ധമായ കാര്യവും. ട്രംപ് – പവൽ പോരാട്ടം മുറുകാനുള്ള എല്ലാ സാഹചര്യവും അതോടെ സംജാതമാകും.
∙ രാഷ്ട്രീയ ഇടപെടൽ വിനാശകരം
വിലസ്‌ഥിരത ഉറപ്പാക്കുന്നതിലുള്ള വിജയത്തിന്റെ അടിസ്‌ഥാനത്തിലാണ് ഏതു രാജ്യത്തെയും കേന്ദ്ര ബാങ്കിന്റെ മികവു വിലയിരുത്തപ്പെടുക. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രമേ ഫലപ്രദമായ പ്രവർത്തനം കാഴ്‌ചവയ്‌ക്കാൻ കേന്ദ്ര ബാങ്കുകൾക്കു കഴിയൂ എന്നതും അംഗീകൃത വസ്‌തുതയാണ്. കേന്ദ്ര ബാങ്കിന്റെ പ്രവർത്തനത്തിൽ രാഷ്‌ട്രീയ ഇടപെടലുണ്ടായാൽ ഫലം വിനാശകരമായിരിക്കുമെന്നതിനു ചരിത്രത്തിൽ അനേകം ഉദാഹരണങ്ങളുണ്ട്.
അർജന്റീനയിലും തുർക്കിയിലും പണപ്പെരുപ്പം അതിഭീമമായ അളവിലേക്കു കുതിച്ചുയർന്നതിനു പിന്നിൽ സർക്കാരിന്റെ ഇടപെടലായിരുന്നു. ഇരു രാജ്യങ്ങളെയും നെടുനാളത്തെ സാമ്പത്തിക അസ്‌ഥിരതയിലേക്കു തള്ളിവിടാൻ മാത്രമേ രാഷ്‌ട്രീയ ഇടപെടൽ ഉപകരിച്ചുള്ളൂ.
തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്‌ഥ നിലവിലുള്ള തായ്‌ലൻഡിൽ പ്രധാനമന്ത്രിയും കേന്ദ്ര ബാങ്കും തമ്മിൽ അരങ്ങേറിയ പോരാട്ടവും ചരിത്രത്തിലുണ്ട്. പലിശ നിരക്കുകൾ കുറയ്‌ക്കണമെന്നു പ്രധാനമന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും എല്ലാ തവണയും അഭ്യർഥന അവഗണിക്കുകയാണു കേന്ദ്ര ബാങ്ക് ചെയ്‌തത്.
ഡിജിറ്റൽ യൂറോ സംബന്ധിച്ചു യൂറോപ്യൻ സെൻട്രൽ ബാങ്കും (ഇസിബി) യൂറോപ്പിലെ ചില പ്രമുഖ രാജ്യങ്ങളും തമ്മിൽ തർക്കം നടക്കുകയാണ്. വീസ, മാസ്‌റ്റർകാർഡ് എന്നിവയ്‌ക്കു ബദലായ പേയ്‌മെന്റ് സംവിധാനം വികസിപ്പിച്ചെടുക്കുന്നതിൽ ഇസിബി അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ് അതേച്ചൊല്ലി തർക്കം അരങ്ങേറിയിരിക്കുന്നത്.
∙ ഒസ്ബോൺ സ്മിത് മുതൽ രഘുറാം രാജൻ വരെ
വിദേശങ്ങളിൽ മാത്രമല്ല ഇന്ത്യയിലുമുണ്ട് ഉദാഹരണങ്ങൾ. ബ്രിട്ടിഷ് ഇന്ത്യൻ സർക്കാരും അന്നത്തെ കേന്ദ്ര ബാങ്കിന്റെ ആദ്യ ഗവർണറായിരുന്ന ഒസ്‌ബോൺ സ്‌മിത്തും (1935 –37) തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഗവർണറായിരുന്ന ബി. രാമ റാവുവും നെഹ്‌റു സർക്കാരും തമ്മിലും ഭിന്നത നിലനിന്നിരുന്നു. അന്നത്തെ ധന മന്ത്രിയായിരുന്ന ടി.ടി. കൃഷ്‌ണമാചാരിയുമായിട്ടായിരുന്നു രാമ റാവുവിന്റെ ഏറ്റുമുട്ടൽ. എന്നാൽ നെഹ്‌റു കൃഷ്‌ണമാചാരിയുടെ പക്ഷം ചേർന്നു രാമ റാവുവിനെ തള്ളിപ്പറയുകയാണുണ്ടായത്. സർക്കാരിന്റെ നയം പിന്തുടരാൻ കേന്ദ്ര ബാങ്ക് ബാധ്യസ്‌ഥമാണെന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്.
എസ്. ജഗന്നാഥൻ, കെ.ആർ.പുരി, ആർ.എൻ. മൽഹോത്ര എന്നിവർ ആർബിഐയിൽനിന്നു പടിയിറക്കപ്പെട്ടവരോ സ്വയം പടിയിറങ്ങിയവരോ ആയിരുന്നുവല്ലോ. ആർബിഐ ഗവർണർ ഊർജിത് പട്ടേൽ കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ 2018ൽ സ്‌ഥാനമൊഴിഞ്ഞതു വ്യക്‌തിപരമായ കാരണങ്ങൾ മൂലമാണെന്നു പറഞ്ഞിരുന്നു. എന്നാൽ സർക്കാരുമായുള്ള പൊരുത്തക്കേടായിരുന്നു യഥാർഥ കാരണമെന്നതു പരസ്യമായ രഹസ്യം.
1992നു ശേഷം അഞ്ചു വർഷ കാലാവധി കിട്ടാതിരുന്ന ഏക ഗവർണറാണ് രഘുറാം രാജൻ. 2013 സെപ്റ്റംബർ നാലിന് മൻമോഹൻ സിങ് സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹം റിസര്‍വ് ബാങ്ക് ഗവർണറായത്. 2016 സെപ്റ്റംബർ നാലിന് നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് പടിയിറങ്ങി. കാലാവധി നീട്ടിക്കിട്ടാൻ കേന്ദ്ര സർക്കാരിന്റെ വാതിലിൽ മുട്ടിയില്ലെന്നും എന്നാൽ തുടരാനുള്ള താൽപര്യം അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തുടരാൻ സർക്കാർ അനുവദിക്കാതിരുന്നതിന്റെ കാരണം സ്വരച്ചേർച്ചയില്ലായ്‌മയായിരുന്നു എന്ന് അദ്ദേഹത്തിന്റെ പിൽക്കാലത്തെ പ്രസ്‌താവനകളിൽനിന്നുതന്നെ വായിച്ചെടുക്കാം.