കാല്‍പന്ത്‌ കളിയിലെ പ്രാവീണ്യം വഴി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച രാജ്യമാണ്‌ ബ്രസീല്‍. പെലെയുടെയും സീക്കോയുടെയും റൊണാൾഡോയുടെയും ആരാധകരില്ലാത്ത ഒരു രാജ്യവും ഇന്ന്‌ ലോകത്തുണ്ടാകില്ല. തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമെന്നതിനു പുറമെ ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ വിസ്തീര്‍ണമുള്ള രാജ്യവുമാണ്‌ (ബ്രസീല്‍. ലോകത്തില്‍ വച്ച്‌ ഏറ്റവും കൂടുതല്‍ ജലം പ്രവഹിക്കുന്ന ആമസോണ്‍ നദി ഏതാണ്ട്‌ മുഴുവനായും ബ്രസീലില്‍ കൂടിയാണ്‌ ഒഴുകുന്നത്‌. ഇതിന്റെ ഇരു ഭാഗങ്ങളിലും ഘോരവനങ്ങളും നിര്‍ണയിക്കുവാന്‍ പോലും സാധിക്കാത്തത്ര സസ്യജാലങ്ങളും നിറഞ്ഞു നില്‍ക്കുന്നു. 1825 വരെ പോർച്ചുഗലിന്റെ അധീശത്തിലായിരുന്നത്‌ കൊണ്ടാകാം പോര്‍ച്ചുഗീസ്‌ ആണ്‌ ബ്രസീലിന്റെ രാഷ്ട്രഭാഷ; ഇവരുടെ തലസ്ഥാനം ബ്രസീലിയയും. 2014 മുതല്‍ നിലവില്‍ വന്ന ‘ബ്രിക്സ്‌’ എന്ന ഓദ്യോഗിക കൂട്ടായ്മയില്‍ ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം ബ്രസീലും ഒരു സ്ഥാപക രാജ്യമാണ്‌. സാധാരണ അന്താരാഷ്ട്ര രംഗത്ത്‌ ഉടലെടുക്കുന്ന വിവാദങ്ങളില്‍ ബ്രസീല്‍ ഭാഗമാകാറില്ല. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഈ രാജ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ബ്രസീല്‍ ചൈനയുടെ ‘ബെല്‍റ്റ്‌ ആന്‍ഡ്‌ റോഡ്‌ ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗം ആകുമോ എന്നതായിരുന്നു വാര്‍ത്തയ്ക്ക്‌ കാരണമായ വിഷയം. ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവര്‍ ബിആർഐയുടെ ഭാഗമാകുവാന്‍ നിശ്ചയിച്ചു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ദേശീയ ദിനപത്രങ്ങളും മാധ്യമങ്ങളും ബ്രസീൽ ബിആർഐയുടെ ഭാഗമാകേണ്ട എന്ന്‌ തീരുമാനിച്ചു എന്നറിയിച്ചു കൊണ്ടുള്ള വാർത്തകള്‍ പുറത്തുവിട്ടു. പ്രധാനപ്പെട്ട നയപരമായ കാര്യങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു നിലപാടുമാറ്റം വളരെ വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ. അത്‌ കൊണ്ട്‌ തന്നെ ഇതിനെ കുറിച്ച്‌ കൂടുതല്‍ ഗഹനമായ പഠനം ആവശ്യമാണ്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാല്‍പന്ത്‌ കളിയിലെ പ്രാവീണ്യം വഴി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച രാജ്യമാണ്‌ ബ്രസീല്‍. പെലെയുടെയും സീക്കോയുടെയും റൊണാൾഡോയുടെയും ആരാധകരില്ലാത്ത ഒരു രാജ്യവും ഇന്ന്‌ ലോകത്തുണ്ടാകില്ല. തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമെന്നതിനു പുറമെ ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ വിസ്തീര്‍ണമുള്ള രാജ്യവുമാണ്‌ ബ്രസീല്‍. ലോകത്തില്‍ വച്ച്‌ ഏറ്റവും കൂടുതല്‍ ജലം പ്രവഹിക്കുന്ന ആമസോണ്‍ നദി ഏതാണ്ട്‌ മുഴുവനായും ബ്രസീലില്‍ കൂടിയാണ്‌ ഒഴുകുന്നത്‌. ഇതിന്റെ ഇരു ഭാഗങ്ങളിലും ഘോരവനങ്ങളും നിര്‍ണയിക്കുവാന്‍ പോലും സാധിക്കാത്തത്ര സസ്യജാലങ്ങളും നിറഞ്ഞു നില്‍ക്കുന്നു. 1825 വരെ പോർച്ചുഗലിന്റെ അധീശത്തിലായിരുന്നത്‌ കൊണ്ടാകാം പോര്‍ച്ചുഗീസ്‌ ആണ്‌ ബ്രസീലിന്റെ രാഷ്ട്രഭാഷ; ഇവരുടെ തലസ്ഥാനം ബ്രസീലിയയും. 2014 മുതല്‍ നിലവില്‍ വന്ന ‘ബ്രിക്സ്‌’ എന്ന ഓദ്യോഗിക കൂട്ടായ്മയില്‍ ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം ബ്രസീലും ഒരു സ്ഥാപക രാജ്യമാണ്‌.

സാധാരണ അന്താരാഷ്ട്ര രംഗത്ത്‌ ഉടലെടുക്കുന്ന വിവാദങ്ങളില്‍ ബ്രസീല്‍ ഭാഗമാകാറില്ല. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഈ രാജ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ബ്രസീല്‍ ചൈനയുടെ ‘ബെല്‍റ്റ്‌ ആന്‍ഡ്‌ റോഡ്‌ ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗം ആകുമോ എന്നതായിരുന്നു വാര്‍ത്തയ്ക്ക്‌ കാരണമായ വിഷയം. ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവര്‍ ബിആർഐയുടെ ഭാഗമാകുവാന്‍ നിശ്ചയിച്ചു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ദേശീയ ദിനപത്രങ്ങളും മാധ്യമങ്ങളും ബ്രസീൽ ബിആർഐയുടെ ഭാഗമാകേണ്ട എന്ന്‌ തീരുമാനിച്ചു എന്നറിയിച്ചു കൊണ്ടുള്ള വാർത്തകള്‍ പുറത്തുവിട്ടു. പ്രധാനപ്പെട്ട നയപരമായ കാര്യങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു നിലപാടുമാറ്റം വളരെ വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ. അത്‌ കൊണ്ട്‌ തന്നെ ഇതിനെ കുറിച്ച്‌ കൂടുതല്‍ ഗഹനമായ പഠനം ആവശ്യമാണ്‌.

2019ൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിൽ എത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങിന് നൽകിയ വരവേൽപ്പിൽ നിന്ന്. (Photo by Sergio LIMA / AFP)
ADVERTISEMENT

∙ ചൈനയുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കൊണ്ടുവന്ന പദ്ധതി

എന്താണ്‌ ബിആർഐ? എന്താണ്‌ ബിആർഐയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ നിലപാട്‌? എന്തുകൊണ്ടാണ്‌ ബ്രസീലിന്റെ ബിആർഐ പ്രവേശനം ഒരു വലിയ വാർത്തയാകുന്നത്‌? ചൈനയുടെ ഇന്നത്തെ പരമോന്നത നേതാവായ ഷി ചിന്‍പിങ്ങിന്റെ സ്വപ്ന പദ്ധതി ആയിട്ടാണ്‌ ബിആർഐ അറിയപ്പെടുന്നത്‌. ചൈനയുടെ സാമ്പത്തിക സ്രോതസുകളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ അവികസിത- വികസ്വര രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി ഉല്‍പാദനം, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുതലായവ വികസിപ്പിക്കുവാനുള്ള ബൃഹത്‌ പദ്ധതി ആയിട്ടാണ്‌ ചൈന ഇതിനെ അവതരിപ്പിക്കുന്നത്‌.

എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ചൈനയുടെ സ്വാധീനം വർധിപ്പിക്കുവാനും അവര്‍ക്ക്‌ ആവശ്യമായ സൈനിക- നാവിക താവളങ്ങള്‍ നിര്‍മിക്കുവാനുമുള്ള ഒരു ഉപായമായിട്ടാണ്‌ അമേരിക്കയും പാശ്ചാത്യ ലോകവും ബിആർഐയെ കാണുന്നത്‌. ഇതിനു പുറമെ ചെറിയ രാജ്യങ്ങളുടെ മേല്‍ അവര്‍ക്കാവശ്യമില്ലാത്ത വലിയ പദ്ധതികള്‍ കെട്ടിവച്ച് അവര്‍ക്ക്‌ കടുത്ത സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നും കാലക്രമേണ അവരെ കടക്കെണിയിലേക്ക്‌ ഇത്‌ തള്ളി വിടുമെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരിയല്ലെന്നും ലോക രാഷ്ട്രങ്ങളുടെ മേല്‍ അമേരിക്കയുടെ സ്വാധീനം കുറയുമോ എന്ന ഉള്‍ഭയം കാരണം അവര്‍ ഇവ പടച്ചു വിടുന്നതാണെന്നും ചൈന തിരിച്ചടിക്കുന്നു.

ബിആർഐ തുടക്കം മുതല്‍ തന്നെ എതിര്‍ത്ത ഒരു രാജ്യമാണ്‌ ഇന്ത്യ.  പാക്കിസ്താനിലെ ബിആർഐ പദ്ധതികള്‍ നടപ്പിലാക്കുന്നത്‌ ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന പ്രദേശത്തു കൂടിയാണെന്നതായിരുന്നു മുഖ്യ കാരണം.

ബിആർഐയെ കുറിച്ച്‌ പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍ അതിന്റെ പിറവിയെ കുറിച്ചും അതിനു കാരണമായ സാഹചര്യങ്ങളെക്കുറിച്ചും കൂടി അറിയേണ്ടതുണ്ട്‌. 2008ൽ അമേരിക്കയില്‍ തുടങ്ങി ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളെയും ബാധിച്ച സാമ്പത്തിക മാന്ദ്യം പരിഹരിക്കുവാന്‍ മുന്‍പില്‍ നിന്നത്‌ ചൈന ആയിരുന്നു. ഒരു കണക്കില്‍ ലോകത്തെ മുഴുവന്‍ തന്നെ ഈ പ്രതിസന്ധിയില്‍ നിന്നും കരകയറ്റിയത്‌ ഒരു രക്ഷകന്റെ രൂപമണിഞ്ഞ ചൈന തന്നെയായിരുന്നു. തങ്ങളുടെ പക്കലുള്ള ഭീമമായ വിദേശനാണ്യ ശേഖരം ഉപയോഗിച്ച്‌ അവര്‍ അമേരിക്കയുടെ ട്രഷറി ബില്ലുകള്‍ വാങ്ങി കൂട്ടി. അതോടൊപ്പം തന്നെ ചൈനക്കുള്ളിലെ വ്യവസായങ്ങള്‍ക്കും മറ്റു മേഖലകള്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാന്‍ ധാരാളം പണം വാരിയെറിഞ്ഞു കൊണ്ട്‌ ഒരു ‘സാമ്പത്തിക ഉത്തേജക പാക്കേജ്‌’ അവര്‍ നടപ്പിലാക്കി.

ADVERTISEMENT

ഇത്‌ ഉപയോഗിച്ചു കൊണ്ട്‌ വ്യവസായങ്ങള്‍ തങ്ങളുടെ ഉല്‍പാദനത്തിനുള്ള ശേഷി ഗണ്യമായി വര്‍ധിപ്പിച്ചു. സാമ്പത്തിക മാന്ദ്യം അകറ്റുവാനായി ഈ നടപടികള്‍ സഹായിച്ചുവെങ്കിലും പിന്നെയുള്ള വര്‍ഷങ്ങളില്‍ ഇതിന്റെ ദൂഷ്യ വശങ്ങള്‍ പുറത്തേക്ക്‌ വന്നു. ആവശ്യത്തിലധികം ഉല്‍പാദനശേഷി വർധിപ്പിച്ചപ്പോള്‍ ഈ വ്യവസായങ്ങള്‍ക്ക്‌ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുവാനുള്ള വിപണി ലഭിക്കാതെ വന്നു. ചൈനയ്ക്കുള്ളിലെ വിപണിയെ മാത്രം ആശ്രയിച്ചായിരുന്നില്ല ഈ രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പ്‌. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉല്‍പാദനകേന്ദ്രമായി ചൈന മാറിയത്‌ തങ്ങളുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ എല്ലാ രാജ്യങ്ങളിലും വിറ്റഴിക്കുവാന്‍ സാധിക്കുന്ന വിലയ്ക്ക്‌ അവിടെ എത്തിക്കുവാന്‍ കഴിയുമെന്ന ഉത്തമ വിശ്വാസത്തിലായിരുന്നു.

വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ചൈനയിലെ രാജ്യാന്തര തുറമുഖത്ത് തയാറാക്കിവച്ചിരിക്കുന്ന ഇലക്ട്രിക് കാറുകൾ. (Photo by AFP)

എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്നും പുറത്തു വരുവാന്‍ ക്ലേശിക്കുന്ന രാജ്യങ്ങള്‍ക്ക്‌ ചൈന ഉണ്ടാക്കുന്ന ഉരുക്ക്‌, സിമന്റ്‌, വളങ്ങള്‍ മുതലായവ വാങ്ങുവാനുള്ള കെല്‍പ്പുണ്ടായിരുന്നില്ല. ഈ സാഹചര്യം തരണം ചെയ്യുവാന്‍ വേണ്ടി ചൈന മറ്റു രാജ്യങ്ങള്‍ക്ക്‌ ‘പീപ്പിള്‍സ്‌ ബാങ്ക്‌ ഓഫ്‌ ചൈന’യില്‍ നിന്നും കടമായി ധനസഹായം നല്‍കി. ആ പണം ഉപയോഗിച്ച്‌ ഈ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള ഉരുക്കും കമ്പിയും സിമന്റും വാങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുവാനുള്ള പദ്ധതികളില്‍ നിക്ഷേപിക്കുന്ന തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചു. ഇതിനു വേണ്ടി ആദ്യം ചൈനയുടെ അടുത്ത്‌ സ്ഥിതി ചെയ്യുന്ന പാക്കിസ്ഥാന്‍, മധ്യ ഏഷ്യയിലെ രാജ്യങ്ങള്‍ എന്നിവരുമായി ധാരണയില്‍ എത്തി. ചൈനയില്‍ നിന്നുള്ള പണത്തിനും ഉല്‍പന്നങ്ങള്‍ക്കും പുറമെ അവിടെ നിന്നുള്ള തൊഴിലാളികളെ കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കണമെന്നും ധാരണയുണ്ടാക്കി.

∙ ചൈന മുന്നിൽക്കണ്ടത് സ്വന്തം നേട്ടം

2013ല്‍ ഷി ചിന്‍പിങ്‌ കസഖ്സ്ഥാൻ സന്ദര്‍ശിച്ചപ്പോഴാണ്‌ ഈ പദ്ധതിയെ കുറിച്ച്‌ അദ്ദേഹം ആദ്യമായി പൊതുവേദിയില്‍ സംസാരിച്ചത്‌. പുരാതനമായ ‘സില്‍ക്ക്‌ റൂട്ടിന്റെ’ പുനരാവിഷ്കാരമായിട്ടാണ്‌ അദ്ദേഹം ഇതിനെ അവതരിപ്പിച്ചത്‌. പക്ഷേ ചൈനയില്‍ നിന്നും യൂറോപ്പിലേക്ക്‌ റെയില്‍ മാര്‍ഗത്തിലൂടെ ചരക്കുകള്‍ അയയ്ക്കുന്നത്‌ കടല്‍ വഴി അയയ്ക്കുന്നതിനേക്കാള്‍ വളരെ ചെലവേറിയതാകും എന്ന തിരിച്ചറിവ്‌ കൊണ്ടാകാം തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കുറച്ചു കൂടി വിപുലമായ ഒരു പദ്ധതി ബെയ്‌ജിങ് പുറത്തെടുത്തത്‌. ഇങ്ങനെ കടല്‍ വഴിയും റെയില്‍ വഴിയും ചൈനയെ ലോകത്തിലെ മറ്റെല്ലാ ഭൂഖണ്ഡങ്ങളുമായും ബന്ധിപ്പിക്കുന്ന പദ്ധതി ആദ്യം ‘വണ്‍ ബെല്‍റ്റ്‌ വണ്‍ റോഡ്‌’ എന്ന പേരില്‍ കൊണ്ടുവന്നു; ഇത്‌ പിന്നീട്‌ ‘ബെല്‍റ്റ്‌ ആന്‍ഡ്‌ റോഡ്‌ ഇനിഷ്യേറ്റീവ്‌’ ആയി പരിണമിച്ചു.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും. . (Photo by Pavel Volkov / POOL / AFP)
ADVERTISEMENT

ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കുറിച്ചുകൊണ്ടുള്ള ചടങ്ങ്‌ 2017മേയ്‌ മാസത്തില്‍ ബെയ്ജിങ്ങിൽ നടന്നു. റഷ്യയിലെ വ്ളാഡിമിർ പുട്ടിൻ ഉൾപ്പെടെ ധാരാളം രാഷ്ട്ര നേതാക്കളും ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലും അടക്കം പ്രമുഖര്‍ പങ്കെടുത്ത ഒരു വൻ ആഘോഷ പരിപാടി ആയിരുന്നു അത്. ചൈനയിലെ വ്യവസായങ്ങളുടെ അമിത ഉൽപാദനശേഷി പരിഹരിക്കുവാനുള്ള ഒരു ഉപായം മാത്രമായി ബിആർഐയെ കാണുവാന്‍ സാധിക്കില്ല. ചൈനയുടെ ഏറ്റവും അടുത്ത സുഹൃത്തായ പാക്കിസ്ഥാനില്‍ വന്‍തോതില്‍ അടിസ്ഥാന സൗകര്യം, വൈദ്യുതി എന്നീ മേഖലകളില്‍ നിക്ഷേപം നടത്തുക മാത്രമല്ല ചെയ്തത്‌. ഗ്വാദര്‍ തുറമുഖം വികസിപ്പിച്ചെടുക്കുകയും തങ്ങളുടെ സിന്‍ജിയാങ്‌ പ്രവിശ്യ മുതല്‍ ഇവിടം വരെ നീണ്ടു കിടക്കുന്ന ഒരു സാമ്പത്തിക ഇടനാഴി നിര്‍മിക്കുകയും വഴി മലാക്ക തുരുത്തിനു പുറമേ ചരക്കുകള്‍ നീക്കുവാനുള്ള പുതിയൊരു മാര്‍ഗവും ബെയ്‌ജിങ് ഇതിലൂടെ തുറന്നു.

ചൈന നിർമിച്ച ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖം. Photo by Ishara S.KODIKARA / AFP)

അതുപോലെ മധ്യ ഏഷ്യയിലുള്ള രാജ്യങ്ങളില്‍ നിന്നും എണ്ണ, പ്രകൃതി വാതകം എന്നിവയ്ക്ക്‌ പുറമേ വ്യവസായങ്ങള്‍ക്കാവശ്യമായ ധാതുക്കളും ലോഹങ്ങളും ചൈനയ്ക്ക്‌ ലഭിക്കുന്നു. ശ്രീലങ്കയിലെ ഹംപന്‍തോട്ട തുറമുഖം നിര്‍മിച്ചത്‌ ഭാവിയില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍ക്ക്‌ കൂടി അത് ഉപയോഗിക്കുവാന്‍ കഴിയണമെന്ന ദീര്‍ഘദൃഷ്ടിയോടെയാണ്‌. ആഫ്രിക്കയിലെ രാഷ്ട്രങ്ങളില്‍ ഈ പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവിടെ സുലഭമായ ലോഹങ്ങളും ധാതുക്കളും ചൈനയ്ക്ക്‌ യഥേഷ്ടം ലഭ്യമാകുന്നു.

∙ തുടക്കത്തിലേ വിയോജിച്ച് ഇന്ത്യ

വന്‍കിട പദ്ധതികള്‍ തുടങ്ങിയ പല രാജ്യങ്ങളും ഇത്‌ മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതും കടക്കെണിയുടെ ഭീഷണിയിലായതും ബിആർഐക്ക്‌ ഒരു തിരിച്ചടിയായി. ശ്രീലങ്ക തന്നെയാണ്‌ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഈ പദ്ധതി കടുത്ത സാമ്പത്തിക പരാധീനത വരുത്തി വച്ചുവെന്ന് മലേഷ്യയും പറഞ്ഞിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങള്‍ ച്രഖ്യാപിച്ചിരുന്ന പല പദ്ധതികളും തുടങ്ങാതിരിക്കുകയോ അല്ലെങ്കില്‍ പകുതി വഴിയില്‍ നിര്‍ത്തി വയ്ക്കുകയോ ചെയ്യുന്ന സ്ഥിതിയും ഉണ്ടായി. ഈ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ്‌ ‘ഒരു തെറ്റുതിരുത്തല്‍’ പ്രക്രിയ ഉണ്ടാകുമെന്ന് ഷി ചിന്‍പിങ്‌ 2023ല്‍ പ്രസ്താവിച്ചത്‌.

ബിആർഐ പദ്ധതിയുടെ ഭാഗമായി ചൈനയുടെ സാമ്പത്തിക സഹായത്തിൽ മലേഷ്യയിൽ ഉയർന്ന ഫോറസ്റ്റ് സിറ്റി. (Photo by Mohd RASFAN / AFP)

ഇതിനൊക്കെ പുറമേ ഇതുപോലുള്ള വലിയ നിക്ഷേപങ്ങള്‍ വഴി ചൈന മറ്റു രാജ്യങ്ങളെ സ്വാധീന വലയത്തില്‍ കൊണ്ടുവന്ന്‌ തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ചു നയങ്ങള്‍ രുപീകരിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്‌. ഇങ്ങനെ ഓരോ രാജ്യത്തുള്ള നിക്ഷേപവും തങ്ങളുടെ താല്‍പര്യങ്ങള്‍ വളര്‍ത്തുവാനുള്ള വഴി ആയി കൂടി ചൈന കണ്ടു വച്ചിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്റെ ഉള്ളില്‍ ഹംഗറിയും ഗ്രീസും പല വിഷയങ്ങളിലും ചൈനയ്ക്ക്‌ അനുകൂലമായ നിലപാടുകള്‍ കൈക്കൊള്ളുന്നത്‌ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുക വഴി അവര്‍ വരുത്തിവച്ച ആശ്രയത്വം കൊണ്ടാണെന്ന ധാരണ പരക്കെയുണ്ട്‌.

ബിആർഐ തുടക്കം മുതല്‍ തന്നെ എതിര്‍ത്ത ഒരു രാജ്യമാണ്‌ ഇന്ത്യ. ചൈന ആദ്യമുണ്ടാക്കിയ ബിആർഐയുടെ ഘടനയില്‍ കൊല്‍ക്കത്ത ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അത്‌ പിന്നീട്‌ മാറ്റുകയായിരുന്നു. തങ്ങളുടെ എതിര്‍പ്പിനുള്ള കാരണങ്ങള്‍ ഇന്ത്യ പുറം ലോകത്തെ അറിയിക്കുകയും ചെയ്തു. പാക്കിസ്താനിലെ ബിആർഐ പദ്ധതികള്‍ നടപ്പിലാക്കുന്നത്‌ ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന പ്രദേശത്തു കൂടിയാണെന്നതായിരുന്നു മുഖ്യ കാരണം. അതിനു പുറമേ പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റും തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും ചൈന ആയതു കൊണ്ട്‌ ഈ രീതിയില്‍ രാജ്യങ്ങളുടെ പരമാധികാരങ്ങളുടെ മേലുള്ള കടന്നുകയറ്റം നടക്കുമോ എന്നും വേണ്ടത്ര സുതാര്യത ഇവയ്ക്കുണ്ടാകുമോ എന്ന സന്ദേഹങ്ങളും ഇന്ത്യ പ്രകടിപ്പിച്ചു. ഈ പദ്ധതി വഴി സാമ്പത്തിക ബാധ്യതയും കടക്കെണിയും സംഭവിക്കുവാനുള്ള സാധ്യതയും ഇന്ത്യ ചൂണ്ടിക്കാട്ടി.

ബിആർഐയുടെ ഉദ്ഘാടന വേളയില്‍ നിന്നും ഇന്ത്യ വിട്ടു നിന്നത്‌ ചൈനയെ വല്ലാതെ ക്ഷോഭിപ്പിച്ചു. ഇതു കഴിഞ്ഞ് അധികം നാള്‍ കഴിയുന്നതിനു മുന്‍പാണ്‌ ഭൂട്ടാനിലെ ദോക് ലാ താഴ്‌വരയിൽ ഇന്ത്യന്‍ സേനയും ചൈനീസ്‌ ഭടന്മാരും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സ്ഥിതി ഉണ്ടായത്‌. കുറച്ചു മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ഈ മേഖലയിലെ സംഘര്‍ഷം കുറയ്ക്കുവാന്‍ സാധിച്ചത്‌. ഇന്ത്യ- ചൈന ബന്ധത്തില്‍ ഉണ്ടായ ഈ വിള്ളലുകളാണ്‌ അവസാനം 2020ല്‍ ഗല്‍വാന്‍ പ്രദേശത്ത് ഇരു രാജ്യങ്ങളുടെയും സൈനികരുടെ മരണത്തില്‍ കലാശിച്ച സംഘര്‍ഷത്തിലേക്ക്‌ നയിച്ചത്‌.

ഇന്ന്‌ 150ല്‍ പരം രാജ്യങ്ങള്‍ ബിആർഐയില്‍ അംഗങ്ങളാണ്‌. ഇതില്‍ എല്ലാ രാജ്യങ്ങളിലും ചൈനയുടെ നിക്ഷേപങ്ങളോ പദ്ധതികളോ ഇല്ല; എന്നാലും ഇവര്‍ തത്വത്തില്‍ ഈ പദ്ധതിയുമായി യോജിക്കുന്നുവെന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. ഇതില്‍ പെടാതെ നില്‍ക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ പ്രമുഖര്‍ അമേരിക്ക, ജപ്പാന്‍, ബ്രസീല്‍, ഇംഗ്ലണ്ട്‌, ഫ്രാൻസ് എന്നിവരാണ്‌. ഇറ്റലി 2023ല്‍ ഇതില്‍ നിന്നും പുറത്തു വരുന്നതായി പ്രഖ്യാപിച്ചിരുന്നു. തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ബ്രസീലിന്‌ പുറമേ കൊളംബിയയും പാരഗ്വായും ബിആർഐയുടെ ഭാഗമല്ല.

∙ വിവാദം ബ്രസീലിന്റെ തന്ത്രമോ?

ഇപ്പോഴത്തെ വിവാദത്തിനു തുടക്കം കുറിച്ചത്‌ ബ്രസീല്‍ പ്രസിഡന്റ്‌ ലുല ഡസില്‍വ 2024 ജൂലൈ മാസത്തില്‍ നടത്തിയ ഒരു പ്രസ്താവനയാണ്. ബ്രസീല്‍ ബിആർഐയില്‍ ചേരുവാനുള്ള ഒരു നിര്‍ദേശം പഠിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു അത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ കാര്യത്തില്‍ ചൈനയുടെയും ബ്രസീലിന്റെയും താൽപര്യങ്ങള്‍ തമ്മില്‍ സമന്വയം ഉണ്ടെന്നു പറഞ്ഞ ലുല ഡസില്‍വ ബിആർഐയിൽ ചേരുന്നത്‌ കൊണ്ട്‌ തങ്ങള്‍ക്ക്‌ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാകുമെന്ന്‌ പഠിക്കുമെന്നും അറിയിച്ചിരുന്നു. ഈ വാര്‍ത്ത ഹോങ്കോങ്ങില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘സൗത്ത്‌ ചൈന മോണിങ് പോസ്റ്റ്‌’ എന്ന പത്രത്തില്‍ അച്ചടിച്ചു വന്നു. ചൈനയില്‍ നിരോധിക്കപ്പെട്ട ഒരു പ്രസിദ്ധീകരണമാണ്‌ ഇതെന്നതും പ്രസക്തമാണ്‌.

ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങും ബ്രസീലിന്റെ പ്രസിഡന്റ്‌ ലുല ഡസില്‍വയും. (Photo by Phill Magakoe / AFP)

ഒരു രാഷ്ട്രത്തിന്റെ തലവന്‍ നയപരമായ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കുമ്പോള്‍ ആ രാജ്യം ബിആർഐയില്‍ ചേരുവാനുള്ള തീരുമാനത്തില്‍ എത്തിച്ചേർന്നുവെന്ന് നിരീക്ഷകര്‍ കരുതിയാല്‍ അവരെ കുറ്റം പറയുവാനാകില്ല. പക്ഷേ ഏതാനും ദിവസങ്ങള്‍ക്ക്‌ മുൻപ് ലുല ഡസിൽവയുടെ രാജ്യാന്തര കാര്യങ്ങളിലെ ഉപദേഷ്ടാവായ സെല്‍സോ അമൊരിം ബ്രസീല്‍ ബിആർഐയില്‍ അംഗമാകില്ലെന്നും എന്നാൽ ചൈനയുമായുള്ള ഉഭയ കക്ഷി ബന്ധം എങ്ങനെ അടുത്ത തലത്തിലേക്ക്‌ ഉയർത്താമെന്നു പരിശോധിക്കുകയാണെന്നും ബ്രസീലിയന്‍ പത്രമായ ‘ഓ ഗ്ലോബോ’യുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ഈ വാര്‍ത്തയും പുറത്തു വിട്ടത്‌ സൗത്ത്‌ ചൈന മോണിങ് പോസ്റ്റ്‌ തന്നെയാണ്‌; അത്‌ ഇന്ത്യന്‍ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തുവെന്നു മാത്രം.

ചൈനയുടെ വിദേശനയത്തിന്റെ ആണിക്കല്ല്‌ മാത്രമല്ല ബിആർഐ. 2017ല്‍ കൊണ്ടുവന്ന ഒരു ഭേദഗതി വഴി ഇന്നത്‌ ചൈനയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഭരണഘടനയുടെ ഭാഗമാണ്‌. ഇതില്‍ നിന്നും ചൈനയുടെ നേതൃത്വത്തിന്‌ ബിആർഐ എത്രത്തോളം പ്രാധാന്യമുള്ള പദ്ധതിയാണെന്ന്‌ മനസ്സിലാക്കുവാന്‍ സാധിക്കും. ബിആർഐ പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഇത്‌ വരുത്തി വയ്ക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെപ്പറ്റിയും ധാരാളം പരാതികളും ആക്ഷേപങ്ങളും നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യങ്ങളില്‍ ബ്രസീലിനെ പോലെ ഒരു വലിയ രാഷ്ട്രം ഇതിന്റെ ഭാഗമാവുകയാണെങ്കില്‍ അത്‌ ചൈനയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നയതന്ത്ര വിജയമാകും. അതുകൊണ്ടു തന്നെ, ബ്രസീലിന്റെ ഈ നീക്കം ചൈനയെ ഒരു വലിയ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്‌.

ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത സോയ്ബീൻ ഉൽപന്നങ്ങൾ ചൈനയിലെ തുറമുഖത്ത് തൊഴിലാളികൾ സംഭരിക്കുന്നു. (Photo by AFP)

ഈ അവസരത്തില്‍ ഇങ്ങനെ ഒരു വാര്‍ത്ത പുറത്തു വരുന്നതിനു വേറൊരു പ്രസക്തി കൂടിയുണ്ട്‌. നവംബർ 18നും 19നും നടക്കുന്ന ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുവാനായി ഷി ചിന്‍പിങ്‌ ബ്രസീലില്‍ എത്തുന്നുണ്ട്‌. ഇത്‌ കഴിഞ്ഞാല്‍ നവംബര്‍ 20 മുതല്‍ ബ്രസീലില്‍ ഷി ചിന്‍ചിങിന്റെ ഓദ്യോഗിക സന്ദര്‍ശനവുമുണ്ട്‌. രാഷ്ട്രത്തലവന്മാരുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ സമയത്ത്‌ പ്രധാനപ്പെട്ട കരാറുകളും ഉടമ്പടികളും ഒപ്പു വയ്ക്കുക ഒരു പതിവാണ്‌. ബിആർഐയുടെ ഭാഗമാകുവാന്‍ തീരുമാനിച്ചുള്ള കരാര്‍ ഷി ചിന്‍പിങിന്റെ സന്ദര്‍ശനവേളയില്‍ ബ്രസീല്‍ ഒപ്പു വയ്ക്കുമെന്ന്‌ ചൈനയുടെ നയതന്ത്രജ്ഞര്‍ ലുല ഡസില്‍വയുടെ പ്രഖ്യാപനത്തെ തുടര്‍ന്നു പ്രതീക്ഷിച്ചിട്ടുണ്ടാകാം.

അങ്ങനെ ഒരു പ്രതീക്ഷ വേണ്ട എന്ന സന്ദേശമാണോ സെല്‍സോ അമൊരിമിന്റെ പ്രസ്താവന നല്‍കുന്നത്‌? അതോ, മറ്റു രാജ്യങ്ങളെ പോലെ ബ്രസീല്‍ ഇതില്‍ ഒപ്പ് വയ്ക്കുമെന്ന്‌ കരുതരുത്‌, ഞങ്ങള്‍ക്ക്‌ കൂടുതല്‍ പ്രയോജനങ്ങളും മെച്ചങ്ങളും ഉണ്ടാകണം എന്ന ഒരു വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമാണോ? അങ്ങനെയാണെങ്കില്‍ ചൈന ഈ സമ്മര്‍ദ തന്ത്രത്തിന്‌ വഴങ്ങുമോ? അതോ ചൈന സംശയിക്കുന്നത്‌ പോലെ അമേരിക്കയുടെ സമ്മര്‍ദം മൂലമാണോ ബ്രസീല്‍ ഇപ്പോള്‍ ഈ ഒരു തീരുമാനത്തിലേക്ക്‌ നീങ്ങുന്നത്‌? ബ്രസീല്‍ ബിആർഐയില്‍ ചേരുവാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ഷി ചിന്‍പിങ്‌ ജി- 20 ഉച്ചകോടിയില്‍ പങ്കെടുക്കുമോ? അതോ കഴിഞ്ഞ പ്രാവശ്യം ഡല്‍ഹിയില്‍ ചെയ്തത്‌ പോലെ ഈ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുമോ? ചൈന ആകാംക്ഷയോടെ കാത്തുനോക്കിയിരുന്ന കസ്തൂരിമാമ്പഴം അവസാന നിമിഷം കയ്യകലത്തില്‍ എത്തുമ്പോള്‍ അവര്‍ക്ക്‌ അപ്രാപ്യമായി ഭവിക്കുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അറിയുവാന്‍ നവംബര്‍ 20 വരെ കാത്തിരിക്കേണ്ടി വരും. 

(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)

English Summary:

BRI Controversy: Is Brazil Playing China? A High-Stakes Game of Diplomacy