പിസിസി അധ്യക്ഷൻ നാനാ പഠോളെയുടെ കൈകൾക്കു മഹാരാഷ്ട്രയിൽ സുലഭമായി കാണുന്ന കരിമ്പിന്റെ കടുപ്പമുണ്ട്. കൃഷി ചെയ്തു തഴമ്പിച്ചതല്ല. കർഷകരുടെ തഴമ്പിച്ച കൈകളിൽ കൈകോർത്തു നടക്കുന്നതിന്റെ കാഠിന്യമാണത്. മഹാരാഷ്ട്രയിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവാരെന്ന ചോദ്യത്തിന് ആറടി രണ്ടിഞ്ചുകാരനായ നാനാ ബാവുവല്ലാതെ മറ്റൊരുത്തരമില്ല. കർഷക നേതാവാണെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ഭൂമിയിലല്ല, ആകാശത്താണു പഠോളെ. എല്ലായിടത്തും പ്രചാരണത്തിനു പഠോളെയെ വേണം. എളുപ്പത്തിലെത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിസിസി അധ്യക്ഷൻ നാനാ പഠോളെയുടെ കൈകൾക്കു മഹാരാഷ്ട്രയിൽ സുലഭമായി കാണുന്ന കരിമ്പിന്റെ കടുപ്പമുണ്ട്. കൃഷി ചെയ്തു തഴമ്പിച്ചതല്ല. കർഷകരുടെ തഴമ്പിച്ച കൈകളിൽ കൈകോർത്തു നടക്കുന്നതിന്റെ കാഠിന്യമാണത്. മഹാരാഷ്ട്രയിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവാരെന്ന ചോദ്യത്തിന് ആറടി രണ്ടിഞ്ചുകാരനായ നാനാ ബാവുവല്ലാതെ മറ്റൊരുത്തരമില്ല. കർഷക നേതാവാണെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ഭൂമിയിലല്ല, ആകാശത്താണു പഠോളെ. എല്ലായിടത്തും പ്രചാരണത്തിനു പഠോളെയെ വേണം. എളുപ്പത്തിലെത്താൻ ഹെലികോപ്റ്ററിലാണു യാത്രകൾ. 

പഠോള മത്സരിക്കുന്ന സകോളിയിലെ പ്രചാരണം ഭാര്യ മംഗളയെയും മക്കളെയും ഏൽപിച്ചിരിക്കുകയാണ്. കരിമ്പിൻ തണ്ടുപോലെ നിവർന്നാണു നിൽപെങ്കിലും കാറ്റു പിടിച്ചാൽ ഏതു ദിശയിലേക്കും വളയുമെന്നതാണു പട്ടോളെയുടെ ഇതുവരെയുള്ള രാഷ്ട്രീയം. കോൺഗ്രസിലാണു തുടക്കം. രണ്ടുവട്ടം എംഎൽഎയായി. 2008ൽ ബിജെപിയിൽ ചേർന്നു കോൺഗ്രസിൽനിന്നു സകോളി സീറ്റ് പിടിച്ചെടുത്തു. പ്രഫുൽ പട്ടേലിനെ തറപറ്റിച്ച് ബണ്ഡാര–ഗോണ്ട്യ മണ്ഡലത്തിൽനിന്ന് 2014ൽ ലോക്സഭയിലെത്തിയെങ്കിലും കർഷകരെ അവഗണിക്കുന്നുവെന്ന പ്രശ്നമുയർത്തി 2017ൽ ബിജെപിയിൽനിന്നു രാജിവച്ചു. വീണ്ടും കോൺഗ്രസിൽ. 

മഹാരാഷ്ട്രയിലെ അകോട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ പ്രവർത്തകർക്കൊപ്പം. (ചിത്രം: മനോരമ)
ADVERTISEMENT

2019ൽ സകോളിയിൽനിന്നു നിയമസഭയിലെത്തി ഉദ്ധവ് സർക്കാരിന്റെ കാലത്തു നിയമസഭാ സ്പീക്കറായി. 2021ൽ പിസിസി പ്രസിഡന്റ്. സ്വന്തം ഗ്രാമമായ സുക്ഡിയിലെ ഏറ്റവും വലിയ വീട് പഠോളെയുടേതാണ്. വീട് മാത്രമല്ല, പാർട്ടി ഓഫിസുമാണത്. യോഗം ചേരാൻ മുറ്റത്തു സ്ഥിരം പന്തലുണ്ട്. ഗ്രാമത്തിലെ സ്കൂളും ക്ഷേത്രവും കമ്യൂണിറ്റി ഹാളും മുതൽ ബാർബർ ഷോപ്പ് വരെ എല്ലാമുള്ളത് ഈ വീടിനു മുൻപിലാണ്. ഗ്രാമത്തിൽ വലിയ വികസനമൊന്നും കാണാനില്ലെങ്കിലും നാട്ടുകാർക്കു പരാതിയില്ല. 

‘ബാവു മുഖ്യമന്ത്രിയാകുമോ’ എന്നാണു കോളജിൽ ജൂനിയറായി പഠിച്ച കർഷകൻ യശോറാം ഷിൻഡെക്ക് അറിയേണ്ടിയിരുന്നത്. അന്തരിച്ച വിലാസ് റാവു ദേശ്മുഖിനും പാർട്ടി വിട്ട അശോക് ചവാനും സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിച്ച ശിവരാജ് പാട്ടീലിനും 78 വയസ്സായ പൃഥ്വിരാജ് ചവാനും പകരം വയ്ക്കാൻ കോൺഗ്രസിനു തലപ്പൊക്കമുള്ള ഒരു നേതാവിനെ വേണം. നാനാ ഫൽഗുൻറാവു പഠോളെയുടെ രാശി തെളിഞ്ഞാൽ മുഖ്യമന്ത്രി ആയിക്കൂടെന്നുമില്ല. മഹാരാഷ്ട്രയുടെ മണ്ണിലും രാഷ്ട്രീയത്തിലും എന്തും വിളയും. നാനാ പഠോളെ മനോരമയോട്

മഹാരാഷ്ട്രയിലെ അകോട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ പ്രവർത്തകർക്കൊപ്പം വേദിയിൽ. (ചിത്രം: മനോരമ)
ADVERTISEMENT

∙ മഹാവികാസ് അഘാഡി ഭരണം പിടിക്കുമോ?

ഉറപ്പായും. എല്ലാ അതിരും ലംഘിച്ചാണു സർക്കാർ അഴിമതി നടത്തുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും അതിന്റെ മൂർധന്യത്തിലാണ്. എല്ലാവർക്കും അവകാശമുള്ള ഈ മണ്ണിൽ സാമുദായിക ഐക്യം തകർക്കാനും ബിജെപി ശ്രമിക്കുന്നു. ഇതിനെല്ലാം ജനം തിരിച്ചടി നൽകും.

ADVERTISEMENT

∙ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് കാണിച്ച വിട്ടുവീഴ്ച സഖ്യം ജയിച്ചശേഷവും പ്രതീക്ഷിക്കാമോ?

ബിജെപിയുടെ കയ്യിൽനിന്നു മഹാരാഷ്ട്രയെ രക്ഷിക്കാനാണു ഞങ്ങളുടെ മുന്നണി. അതിനായി കോൺഗ്രസ് മാത്രമല്ല, എല്ലാ പാർട്ടികളും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും.

കോൺഗ്രസ് ഇത്രയധികം അധ്വാനിച്ചശേഷവും ഭരണത്തിന്റെ തലപ്പത്ത് ഇരിക്കാൻ കഴിയാതെ ഘടകകക്ഷികൾക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നതു പ്രവർത്തകരെ നിരാശരാക്കില്ലേ?

ജനങ്ങൾ ആഗ്രഹിക്കുന്ന സർക്കാരിനെ തിരഞ്ഞെടുക്കുകയെന്നതാണു കോൺഗ്രസിന്റെ കടമ. മുഖ്യമന്ത്രി പദവി ആർക്കെന്നതു തിരഞ്ഞെടുപ്പിനുശേഷമുള്ള സമവാക്യം നോക്കി തീരുമാനിക്കും. ജനങ്ങളുടെ ഇഷ്ടം നിറവേറ്റുന്ന ഒരു മുഖ്യമന്ത്രി തീർച്ചയായും വരും.

നാനാ പഠോളെ. (Photo: X/NANA_PATOLE)

∙ മഹാ അഘാഡി സഖ്യം വിജയിച്ചാൽ എൻസിപി അജിത് പവാറും ശിവസേന ഷിൻഡെയും തിരിച്ചുവരാൻ സാധ്യത കാണുന്നുണ്ടോ?

അവർക്കു തിരിച്ചുവരാതിരിക്കാൻ കഴിയില്ല. എൻസിപിയെയും ശിവസേനയെയും രണ്ടായി മുറിച്ചതു ബിജെപിയാണ്. അതിന്റെ മുറിവ് ആ പാർട്ടികളിലെ സാധാരണ പ്രവർത്തകർക്കുണ്ട്.

English Summary:

The political landscape in Maharashtra through the lens of Nana Pathole, a prominent figure in the Congress party. It delves into his background, his rise in politics, and his potential to become the next Chief Minister. The article also touches upon the upcoming Maharashtra Assembly Elections, the Mahavikas Aghadi alliance, and the possibility of political shifts.