പതിനേഴ് കൊല്ലം മുൻപു പൊതുജനമധ്യേ തള്ളിപ്പറഞ്ഞ ‘കട്ടൻചായയും പരിപ്പുവടയും’ ആണ് ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ആത്മകഥയ്ക്കു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ തലക്കെട്ടിന്റെ ആദ്യഭാഗത്തേക്കു തിരഞ്ഞെടുത്തത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുകയും പലവിധ കാരണങ്ങളാൽ പാർട്ടി മുഖ്യധാരയോട് അകലം പാലിച്ചും വരുന്നതിനിടെയാണ് ഒരു ഇംഗ്ലിഷ് ദിനപത്രം ജയരാജന്റെ ‘ആത്മകഥാ’ വാർത്ത ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ദിവസം പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പു ദിനത്തിലെ പുസ്തക ബോംബ് വിവാദമായതോടെ കട്ടൻ ചായയും പരിപ്പുവടയും വീണ്ടും ചർച്ചയിൽ എത്തി. അതോടൊപ്പം ഒരിക്കൽ തള്ളിപ്പറഞ്ഞ കട്ടൻ ചായയും പരിപ്പുവടയും എന്തിനാകും തലക്കെട്ടിൽ സ്വീകരിച്ചതെന്ന് ചോദ്യവും ഉയർന്നു. പണ്ട് കട്ടൻ ചായയെ തള്ളിപ്പറഞ്ഞതാണ് വിവാദമായത്. അതേസമയം അതേ കട്ടൻ ചായയെ ഇപി സ്വീകരിച്ചപ്പോഴും വിവാദം. പണ്ട് നാടൻ കടകളുടെ മെനുവും ലാളിത്യത്തിന്റെ ചിഹ്നവുമായിരുന്നു കട്ടൻ ചായയും പരിപ്പുവടയുമെങ്കിൽ ഇപ്പോൾ അതും മാറി. കട്ടൻ ചായ പഞ്ചനക്ഷത്ര വിഭവമാണ്, അതു പോലെ പരിപ്പുവടയും. അതേസമയം പണ്ടൊരു കട്ടൻ ചായ അടിച്ചതിന്റെ പേരിൽ പാർട്ടിയിലും പൊതുവേദിയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനേഴ് കൊല്ലം മുൻപു പൊതുജനമധ്യേ തള്ളിപ്പറഞ്ഞ ‘കട്ടൻചായയും പരിപ്പുവടയും’ ആണ് ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ആത്മകഥയ്ക്കു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ തലക്കെട്ടിന്റെ ആദ്യഭാഗത്തേക്കു തിരഞ്ഞെടുത്തത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുകയും പലവിധ കാരണങ്ങളാൽ പാർട്ടി മുഖ്യധാരയോട് അകലം പാലിച്ചും വരുന്നതിനിടെയാണ് ഒരു ഇംഗ്ലിഷ് ദിനപത്രം ജയരാജന്റെ ‘ആത്മകഥാ’ വാർത്ത ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ദിവസം പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പു ദിനത്തിലെ പുസ്തക ബോംബ് വിവാദമായതോടെ കട്ടൻ ചായയും പരിപ്പുവടയും വീണ്ടും ചർച്ചയിൽ എത്തി.

അതോടൊപ്പം ഒരിക്കൽ തള്ളിപ്പറഞ്ഞ കട്ടൻ ചായയും പരിപ്പുവടയും എന്തിനാകും തലക്കെട്ടിൽ സ്വീകരിച്ചതെന്ന് ചോദ്യവും ഉയർന്നു. പണ്ട് കട്ടൻ ചായയെ തള്ളിപ്പറഞ്ഞതാണ് വിവാദമായത്. അതേസമയം അതേ കട്ടൻ ചായയെ ഇപി സ്വീകരിച്ചപ്പോഴും വിവാദം. പണ്ട് നാടൻ കടകളുടെ മെനുവും ലാളിത്യത്തിന്റെ ചിഹ്നവുമായിരുന്നു കട്ടൻ ചായയും പരിപ്പുവടയുമെങ്കിൽ ഇപ്പോൾ അതും മാറി. കട്ടൻ ചായ പഞ്ചനക്ഷത്ര വിഭവമാണ്, അതു പോലെ പരിപ്പുവടയും. അതേസമയം പണ്ടൊരു കട്ടൻ ചായ അടിച്ചതിന്റെ പേരിൽ പാർട്ടിയിലും പൊതുവേദിയിലും ഇപി നേരിട്ട കോലാഹലം ചില്ലറയല്ല. സിപിഎമ്മിലെ വിഭാഗീയതയ്ക്കു വരെ അന്ന് കട്ടൻ ഊർജം പകർന്നു.

ഇ.പി. ജയരാജൻ (ചിത്രം: മനോരമ)
ADVERTISEMENT

∙ മാർട്ടിന്റെ ബോണ്ടിനെ തടുക്കാൻ ഒരു ‘കട്ടൻ ചായ’

വർത്തമാനകാല രാഷ്ട്രീയ പരിതസ്ഥിതിയിൽ കാവ്യനീതിയായും ‘പാർട്ടി പഴമയിലേക്കുള്ള’ ജയരാജന്റെ മടക്കമായും പുസ്തകത്തിന്റെ പേരിനെ (കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം) വ്യാഖ്യാനിക്കുന്നവരേറെ. ലോട്ടറി ഉടമ സാന്റിയാഗോ മാർട്ടിനിൽനിന്നു ദേശാഭിമാനി ദിനപത്രത്തിന് 2 കോടി രൂപ ബോണ്ടായി വാങ്ങിയ പ്രശ്‌നത്തിൽ ജനറൽ മാനേജർ പദവിയിൽ നീക്കിയ ശേഷം 2007 ജൂലൈയിൽ കണ്ണൂർ ജില്ലയിലെ മൊറാഴയിൽ പ്രതികരിക്കുമ്പോഴായിരുന്നു ജയരാജന്റെ ‘പ്രശസ്തമായ’ കട്ടൻചായ പരിപ്പുവട പ്രയോഗം ആദ്യം വന്നത്.

തൊഴിലില്ലായ്മയ്ക്കെതിരെ കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ ഡിവൈഎഫ്എഫ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്ന ഇ.പി. ജയരാജൻ. 2005ലെ ചിത്രം (മനോരമ)

‘അൻപതു വർഷം മുൻപു പ്രവർത്തിച്ചിരുന്നതുപോലെ ഇന്നും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കണമെന്നാണു ചിലരുടെ ശാഠ്യം. ബീഡി വലിച്ച്, താടി നീട്ടി, കട്ടൻ ചായ കുടിച്ച്, പരിപ്പുവടയും തിന്ന് കുളിക്കാതെ പാർട്ടി വളർത്തണമെന്നാണ് അവരുടെ ഉപദേശം. എന്നാൽ ഇന്ന് അത്തരത്തിൽ പ്രവർത്തിക്കാൻ ആളുണ്ടാവില്ല’. തൃശൂർ ജില്ലയിലെ സമ്പന്നരുമായുള്ള ജയരാജന്റെ ബന്ധങ്ങളെക്കുറിച്ച് 2007 ജൂലൈ ആറിനു സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അന്വേഷണം തീരുമാനിച്ചതിന്റെ തൊട്ടടുത്ത ദിവസം നടത്തിയ ‘കട്ടൻചായ പരിപ്പുവട’ പ്രയോഗത്തിൽ പലരോടും ഉള്ള ചൊരുക്ക് മുഴച്ചു നിന്നിരുന്നു. ഇപിയുടെ കട്ടൻ ചായയിലും ചിന്തകർ ചില സിദ്ധാന്തങ്ങൾ കണ്ടു.

ഇ.പി. ജയരാജനും പിണറായി വിജയനും (ഫയൽ ചിത്രം: മനോരമ)

∙ ‘അത് സാമ്രാജ്യത്വ ധൈഷണിക കേന്ദ്രങ്ങളുടെ രീതി’; അല്ല പിന്നെ

ADVERTISEMENT

എന്തിനെയും സൈദ്ധാന്തികമായി സമീപിക്കുന്നതാണ് കമ്യൂണിസ്റ്റ് രീതി. തള്ളിക്കളയാൻ എളുപ്പമുള്ളതും സ്വീകരിക്കാൻ ബുദ്ധിമുട്ടേറിയതുമായ ഒന്നാണു കമ്യൂണിസ്റ്റ് സദാചാരം എന്നു ജയരാജനെ ഓർമിപ്പിച്ചുകൊണ്ട്, മൊറാഴയിലെ പ്രതികരണത്തിനെതിരെ പാർട്ടിയിലെ വംശമറ്റു തുടങ്ങിയ പാരമ്പര്യവാദികളുടെ പ്രതികരണം ഉടനടി വന്നു. രൂപങ്ങളെ തകർത്താൽ പ്രത്യയശാസ്ത്രം തകരുമെന്ന സാമ്രാജ്യത്വ ധൈഷണിക കേന്ദ്രങ്ങളുടെ പൊതുരീതി ജയരാജൻ പിൻപറ്റുകയാണെന്നും അവർ നിരീക്ഷിച്ചു. താടിവയ്ക്കുന്നതു കൊണ്ടു വിപ്ലവ പ്രസ്ഥാനങ്ങൾക്കു പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാകുന്നില്ലെങ്കിലും താടിവിരുദ്ധതയുടെ രാഷ്ട്രീയത്തിലൂടെ പ്രത്യയശാസ്ത്ര നിരാസം ലക്ഷ്യമിടുകയാണെന്ന് എഡ്മണ്ടോ ദിസ്നോസ് എന്ന മാർക്സിയൻ നിരീക്ഷകനെ ഉദ്ധരിച്ചു തീവ്രസൈദ്ധാന്തിക പക്ഷക്കാർ ജയരാജനെ ഓർമിപ്പിച്ചു.

കട്ടൻ ചായ കുടിക്കുന്നവന്റെയും കീറിയ മുണ്ടുടുക്കുന്നവന്റെയും മുഷിഞ്ഞ ഗന്ധമുള്ളവന്റെയും കുളിക്കാത്തവന്റെയുമൊക്കെ പാർട്ടി തന്നെയാണിത്. പാവപ്പെട്ടവന്റെ പാർട്ടി ഇങ്ങനെയൊക്കെത്തന്നെയായിരിക്കും.

2007 ഓഗസ്റ്റ് 19ന് പി. കൃഷ്‌ണപിള്ള അനുസ്‌മരണ സമ്മേളനത്തിൽ മുൻ പാലക്കാട് എംപി എൻ.എൻ. കൃഷ്‌ണദാസ് പറഞ്ഞത്.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ, പ്രത്യേകിച്ചും സിപിഎമ്മിന്റെ വളർച്ചയ്ക്കു ഗർഭഗൃഹങ്ങളായി മാറിയ മലബാറിലെ ബീഡിതെറുപ്പു കേന്ദ്രങ്ങളെ തള്ളിപ്പറയാൻ കാട്ടിയ ജയരാജന്റെ ഉത്സാഹം കടന്നുവന്ന വഴികളും അന്തിമ ലക്ഷ്യങ്ങളും വിസ്മരിക്കുന്ന റിവിഷനിസ്റ്റുകളുടേതിനു സമാനമാണെന്നു പറഞ്ഞുവച്ചവരും കുറവില്ലായിരുന്നു. സോഷ്യലിസം എന്ന ലക്ഷ്യം മുന്നിൽവച്ചു തൊഴിലാളിവർഗം ഒന്നും ചെയ്യേണ്ടതില്ല, അപ്പോഴത്തെ ദൈനംദിന പ്രവർത്തനം നടത്തിയാൽ മതി എന്ന റിവിഷനിസ്റ്റുകളുടെ അപ്പോസ്തലൻ ബേൺസ്റ്റെൻ പറഞ്ഞ രീതിയാണു പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗമായ ജയരാജൻ സ്വീകരിച്ചിട്ടുള്ളതെന്നായിരുന്നു വേറൊരു കൂട്ടരുടെ വാദം. എന്നാൽ പരിപ്പുവട ചർച്ച അതിൽ നിന്നില്ല.

2006ൽ സിപിഎം യോഗങ്ങളിലൊന്ന് കൊല്ലത്ത് നടക്കുന്നതിനിടെ കട്ടൻചായ വിതരണം ചെയ്യുന്നയാൾ (ഫയൽ ചിത്രം: മനോരമ)

∙ ചില പാവം സഖാക്കൾ പ്രതിഷേധച്ചായ വാങ്ങിക്കുടിച്ചു!

സൈദ്ധാന്തിക തലത്തിൽ ഇമ്മട്ടിൽ വിമർശനം മുറുകുന്നതിനിടെ ‘വിവാദ അഭിപ്രായം’ പ്രകടിപ്പിച്ച് ഒരു മാസവും 10 ദിവസവും കഴിഞ്ഞ് 2007 ഓഗസ്റ്റ് 17നു തൃശൂരിൽ ഡിവൈഎഫ്‌ഐയുടെ നവഭാരത മാർച്ചിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ ജയരാജനെത്തി. വേദിയുടെ സമീപം കട്ടൻചായയും പരിപ്പുവടയും വിതരണം ചെയ്ത് ഒരുവിഭാഗം പാർട്ടിക്കാർ ജയരാജന്റെ പരിപ്പുവട വിരുദ്ധതയോടു പോരു കുറിച്ചു. മാർച്ചിൽ പങ്കെടുത്തുവന്നവരിലേറെപ്പേർ പരിപ്പുവട വിതരണത്തിൽ ‘രാഷ്‌ട്രീയം’ കാണാതെ അതു വാങ്ങി കഴിച്ചു. ഇക്കാര്യം അറിഞ്ഞ് ‘ഞാൻ പരിപ്പുവടയെക്കുറിച്ചു പറഞ്ഞപ്പോൾ പരിപ്പുവടയുടെ ചെലവ് കൂടി. ഇനി വറുത്ത കടലയെക്കുറിച്ച് പ്രസംഗിക്കാനാണു കടല വിൽപനക്കാരനായ സുഹൃത്ത് പറഞ്ഞത്’ എന്നായിരുന്നു യോഗത്തിൽ ജയരാജന്റെ പ്രതികരണം. പിണറായി പക്ഷത്തു നിലയുറപ്പിച്ച ജയരാജനെതിരെ ‘പരിപ്പുവട കട്ടൻചായ’ പ്രയോഗം ആയുധമാക്കുകയായിരുന്നു തുടർന്നങ്ങോട്ടു വിഎസ് പക്ഷം.

2011ൽ കണ്ണൂർ മട്ടന്നൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇ.പി. ജയരാജനും വി.എസ്. അച്യുതാനന്ദനും (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

വൈകാതെ വിഎസ് പക്ഷമൊരുക്കുന്ന പൊതുപരിപാടികളിൽ ആവി പറക്കുന്ന കട്ടൻചായ ‘ഔദ്യോഗിക പാനീയ’മായി മാറി. മുറിബീഡി വലിക്കുന്നവരുടെയും കട്ടൻചായ കുടിക്കുന്നവരുടെയും പ്രസ്‌ഥാനമാണു സിപിഎമ്മെന്ന് ഒറ്റപ്പാലം എംപിയായിരുന്ന എസ്.അജയകുമാർ 2007 ഓഗസ്റ്റ് 19ന് മുട്ടിപ്പാലത്തു പി. കൃഷ്‌ണപിള്ള അനുസ്‌മരണ സമ്മേളനത്തിന്റെ പൊതുവേദിയിൽ പ്രസ്താവിച്ചതായിരുന്നു വിഎസ് പക്ഷത്തു നിന്നുള്ള ആദ്യപ്രതികരണം. കട്ടൻ ചായ കുടിക്കുന്നവന്റെയും കീറിയ മുണ്ടുടുക്കുന്നവന്റെയും മുഷിഞ്ഞ ഗന്ധമുള്ളവന്റെയും കുളിക്കാത്തവന്റെയുമൊക്കെ പാർട്ടി തന്നെയാണിതെന്നും പാവപ്പെട്ടവന്റെ പാർട്ടി ഇങ്ങനെയൊക്കെ തന്നെയായിരിക്കുമെന്നും ആയിരുന്നു ഇതേ വേദിയിൽ പാലക്കാട് എംപി ആയിരുന്ന എൻ.എൻ. കൃഷ്‌ണദാസിന്റെ നിരീക്ഷണം. എല്ലാവരും എതിർത്തുവെന്നു കരുതരുത്.

2009ൽ തൃശൂരിൽ സിപിഎമ്മിന്റെ നവകേരള മാർച്ചിനിടെ ഇ.പി. ജയരാജനും പിണറായി വിജയനും (ഫയൽ ചിത്രം: മനോരമ)

∙ ‘ഹൗ ടു ബി എ ഗുഡ് കമ്യൂണിസ്റ്റ്’ ആ പുസ്തകം ഇപി വായിച്ചിരുന്നോ

ഇമ്മട്ടിൽ അക്കാലത്തു പാർട്ടിയിൽ കട്ടൻചായ, പരിപ്പുവട അനുകൂലികളും വിയോജിക്കുന്നവരും രണ്ടു പക്ഷത്തായി നിലയുറപ്പിച്ചു. അതേസമയം കട്ടൻ ചായയെ തള്ളിപ്പറയാനും ചില സൈദ്ധാന്തിക നിരീക്ഷണങ്ങൾ ഉണ്ടെന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു. ‘കമ്യൂണിസ്റ്റുകാർ സാധാരണ മനുഷ്യരാണ്, സാധാരണ മനുഷ്യർക്കുള്ള എല്ലാ ഗുണങ്ങളുമുള്ള ലക്ഷക്കണക്കിന് അംഗങ്ങളും അനുഭാവികളുമുള്ള, അതോടൊപ്പം എല്ലാ ദോഷങ്ങളും ഉള്ള ഒരു സംഘടനയാണിത് എന്നും ഇഎംഎസിനെ ഉദ്ധരിച്ചു കെഇഎൻ കുഞ്ഞമ്മദിനെപ്പോലെയുള്ള പു.ക.സക്കാർ ജയരാജനെ ന്യായീകരിച്ചു രംഗത്ത് എത്തി.

ലു ഷാവ് ചി എഴുതിയ ‘ഹൗ ടു ബി എ ഗുഡ് കമ്യൂണിസ്റ്റ്’ എന്ന പുസ്തകം.

ലു ഷാവ് ചിയുടെ ‘ഹൗ ടു ബി എ ഗുഡ് കമ്യൂണിസ്റ്റ്’ എന്ന പുസ്തകം വായിക്കാൻ കെഇഎന്നിനെ പോലെയുള്ളവർ ജയരാജനെ ഉപദേശിക്കണമെന്നു മറുവിഭാഗത്തിന്റെ നിർദേശം. കാര്യങ്ങൾ ഇമ്മട്ടിൽ പുരോഗമിച്ചെങ്കിലും വൈകാതെ ‘കട്ടൻചായയും പരിപ്പുവടയും ’ കളം ഒഴിഞ്ഞു. നീണ്ട ഒന്നരപതിറ്റാണ്ടിനു ശേഷം ജയരാജനിലൂടെ ‘കട്ടൻചായയും പരിപ്പുവടയും’, സീപ്ലെയിൻ ഇറങ്ങിയ കാലത്തു കമ്യൂണിസ്റ്റുകാരുടെ ഇടയിലേക്കു പറന്നിറങ്ങുകയാണ്. മറ്റു പലതുമെന്ന പോലെ ചരിത്രത്തിന്റെ അനിവാര്യമായ ഇടപെടലാണത്. ഇനി അറിയേണ്ടത് ഒന്നു മാത്രം. ഈ കട്ടൻ ചായയും പരിപ്പുവടയും ഇപിയെ എവിടെ എത്തിക്കും? അതോ പഴയതു പോലെ സൈദ്ധാന്തിക ചർച്ചകളിൽ ഞെരുങ്ങി ഇല്ലാതാകുമോ?

English Summary:

EP Jayarajan Revoked the 'Kattan Chaya-Parippu Vada' Discussion Again: What Will Be the Outcome for CPM?