ഈ മണ്ഡലത്തിൽ താമരയില്ല, മോദിയുമില്ല, പകരം മറ്റൊരാളുടെ ചിത്രം! മത്സരിക്കുന്നത് ബിജെപി സ്ഥാനാർഥിയും!
താനെ നഗരത്തിലെ കൂറ്റൻ ഹോർഡിങ്ങുകൾ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്‌ക്കൊപ്പം ബാൽ താക്കറെയുടെയും ആനന്ദ് ദിഘെയുടെയും ചിത്രങ്ങളുള്ളവയാണ്. ഒരുകാലത്തു താനെയിൽ ശിവസേനയെന്നാൽ ആനന്ദ് ദിഘെയായിരുന്നു; ഷിൻഡെയുടെ രാഷ്ട്രീയഗുരു. എല്ലാ അർഥത്തിലും യഥാർഥ പിന്തുടർച്ചാവകാശി താനാണെന്നു തെളിയിക്കാനാണ് ഇപ്പോൾ ഷിൻഡെയുടെ ശ്രമം. എന്നാൽ, താനെയിലെ കോപ്രി- പാഞ്ച്പഖാഡി മണ്ഡലത്തിൽ ഷിൻഡെയ്‌ക്കെതിരെ ആനന്ദ് ദിഘെയുടെ അനന്തരവൻ കേദാർ ദിഘെയെ രംഗത്തിറക്കി ഷിൻഡെയുടെ എല്ലാ പിന്തുടർച്ചാവകാശവാദങ്ങളെയും വെല്ലുവിളിക്കുന്നു ഉദ്ധവ് താക്കറെയുടെ ശിവസേന. ഇത്തവണ മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ശിവസേനകളുടെ നിലനിൽപിന്റെ കൂടി പോരാട്ടമാണ്. യഥാർഥ ശിവസേന ഏതെന്നു തെളിയിക്കാനുള്ള മത്സരം.

∙ ഷിൻഡെയുടെ ഡ്രൈവിങ്
താനെയിലെ ഊടുവഴികളിലൂടെ പണ്ട് ഓട്ടോറിക്ഷ ഓടിക്കുമ്പോൾ ബിജെപിയും എൻസിപിയും ശിവസേനയും ചേർന്നുള്ള മുച്ചക്ര സർക്കാരിന്റെ ഡ്രൈവറാകുമെന്നു സ്വപ്നംപോലും കണ്ടിട്ടുണ്ടാകില്ല ഏക്‌നാഥ് ഷിൻഡെ. പശ്ചിമ മഹാരാഷ്ട്രയിലെ ഉൾഗ്രാമത്തിൽനിന്നു താനെയിലേക്കു കുടിയേറിയതാണ് കുടുംബം. ഓട്ടോ ഡ്രൈവറായി തുടക്കം.
‘താനെ താക്കറെ’ എന്നറിയപ്പെട്ടിരുന്ന ആനന്ദ് ദിഘെയ്ക്കായി ഒരിക്കൽ കാറോടിച്ചതാണ് വഴിത്തിരിവായത്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പതിയെ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചു നയിച്ചു. 2001ൽ ദിഘെയുടെ അപ്രതീക്ഷിത മരണം രാഷ്ട്രീയജീവിതത്തിൽ പുതിയപാത വെട്ടിത്തുറന്നു. താനെയിലെ ശിവസേനയുടെ ചുക്കാൻ ഷിൻഡെയുടെ കയ്യിലെത്തി. കോർപറേറ്റർ, എംഎൽഎ, മന്ത്രി എന്നിങ്ങനെ വളർന്ന് ഒടുവിൽ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സർക്കാരിനെ വീഴ്ത്തിയ രാഷ്ട്രീയ നാടകത്തിലൂടെ സർക്കാരിന്റെ അമരക്കാരനായിട്ടു രണ്ടരവർഷമാകുന്നു. 2022 ജൂണിൽ ശിവസേന പിളർത്തി ഭൂരിഭാഗം എംഎൽഎമാരുമായി ബിജെപിയോടു കൈകോർത്ത ഷിൻഡെയെ മോദിയും അമിത് ഷായും ചേർന്നാണു മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തിയത്. ഉദ്ധവ് നയിച്ചിരുന്ന ശിവസേനയിലെ 56ൽ 40 എംഎൽഎമാരെ ഇല അറിയാതെ അടർത്തിമാറ്റിയ ‘മിടുക്കി’നു നൽകിയ പൊൻതൂവൽ.
ജനകീയ മുഖ്യമന്ത്രിയെന്ന പരിവേഷത്തോടെയാണ് ഷിൻഡെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ചു മാസത്തിനിടെ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളാണ് പ്രതിഛായ മാറ്റിയത്. 2.5 കോടി സ്ത്രീകൾക്കു പ്രതിമാസം 1500 രൂപ, 50 ലക്ഷത്തിലേറെ കുടുംബങ്ങൾക്കു മൂന്നു സൗജന്യ പാചകവാതക സിലിണ്ടർ, അർഹരായ കർഷകർക്കു വൈദ്യുതി സൗജന്യം എന്നിങ്ങനെ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപുള്ള ഒരു മാസം മാത്രം 150 ജനപ്രിയ തീരുമാനങ്ങളാണ് ഷിൻഡെ സർക്കാർ പ്രഖ്യാപിച്ചത്. സീറ്റ് വിഭജനത്തിൽ വേണ്ടതെല്ലാം നേടിയെടുത്തു മെയ്‌വഴക്കം തെളിയിച്ചെങ്കിലും ശിവസേന പിളർത്തിയ വഞ്ചകനെന്ന ദുഷ്‌പേര് മായ്ക്കുക എളുപ്പമല്ല.
∙ ആടിയുലഞ്ഞ് അതിജീവനയാത്ര
അധികാരത്തിന്റെ അരങ്ങിൽനിന്നു മാറിനിൽക്കാനുള്ള പിതാവ് ബാൽ താക്കറെയുടെ തീരുമാനത്തിനു വിരുദ്ധമായി മുഖ്യമന്ത്രിപദമേറിയ നേതാവാണ് ഉദ്ധവ്. എന്നാൽ, ഒപ്പമുണ്ടായിരുന്നവരിൽ ഭൂരിപക്ഷവും കൊഴിഞ്ഞുപോയതു തടയാൻ സാധിക്കാതിരുന്ന ഉദ്ധവിനെ രാഷ്ട്രീയതന്ത്രജ്ഞനായി കാണാനാകില്ല. 2019 നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ബിജെപിയുമായി പിണങ്ങിയിറങ്ങി. രാഷ്ട്രീയ എതിരാളികളുമായി സഖ്യം സ്ഥാപിച്ച് മികച്ച മുഖ്യമന്ത്രിയെന്ന പേരു നേടിയെടുത്തെങ്കിലും അതിന് ഉദ്ധവ് കൊടുക്കേണ്ടിവന്ന വില വലുത്.
ഭൂരിഭാഗം നേതാക്കളും ഷിൻഡെയ്‌ക്കൊപ്പം നിൽക്കുമ്പോഴും മണ്ണിന്റെ മക്കളുടെ പാർട്ടി പിളർത്തിയവരോടു ജനം ക്ഷമിക്കില്ലെന്ന വിശ്വാസത്തിലാണ് ഉദ്ധവ്്. ജനഹൃദയങ്ങളിൽ താക്കറെയുടെ പിൻഗാമി ഉദ്ധവ് തന്നെയാണ്. ഷിൻഡെയോളം കഠിനാധ്വാനിയല്ല എന്നതും ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നതും കരുത്തു കുറയ്ക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒൻപതു സീറ്റ് കരസ്ഥമാക്കിയെങ്കിലും ‘സ്‌ട്രൈക് റേറ്റിൽ’ ഷിൻഡെയ്ക്കു പിന്നിലായി എന്നതും ഭീഷണി. 21 സീറ്റിൽ മത്സരിച്ച ഉദ്ധവ് വിഭാഗം ഒൻപതു സീറ്റ് നേടിയപ്പോൾ, 15 ഇടത്തു മത്സരിച്ച ഷിൻഡെ പക്ഷം ഏഴിടത്തു ജയിച്ചിരുന്നു.
മഹായുതി സഖ്യത്തിലെ വിള്ളലുകളിലാണ് ഉദ്ധവിന്റെ പ്രതീക്ഷ. അജിത് പവാറുമായും ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള ഷിൻഡെയുടെ സ്വരചേർച്ചയില്ലായ്മ എങ്ങനെ പ്രതിഫലിക്കുമെന്നതാകും മുംബൈ - കൊങ്കൺ മേഖലയിൽ താക്കറെയുടെ ശക്തി തീരുമാനിക്കുന്നത്. അടുത്തകാലം വരെ ശിവസേനയുടെ ശത്രുപക്ഷത്തായിരുന്ന മതന്യൂനപക്ഷങ്ങളാണ് ഇന്ന് ഉദ്ധവ് താക്കറെയുടെ മറാഠി ഇതര വോട്ട് ബാങ്കിലെ പ്രബലർ. ബിജെപിയെ ശക്തമായി എതിർക്കാൻ ശേഷിയുള്ള പാർട്ടിയെന്ന പ്രതിഛായ മൂലം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉദ്ധവിനു സ്വീകാര്യതയേറുന്നു. സംസ്ഥാനത്തിന്റെ കടം ഏഴു ലക്ഷം കോടി രൂപ കടന്നിരിക്കെ, വോട്ടിനായി വാരിക്കോരി വാഗ്ദാനങ്ങളും ക്ഷേമപദ്ധതികളും പ്രഖ്യാപിക്കുന്നതിന്റെ പൊള്ളത്തരം ഉദ്ധവ് ചൂണ്ടിക്കാട്ടുന്നു. വഞ്ചകരെ വേണോ, വിശ്വസ്തരെ വേണോയെന്ന ചോദ്യം പ്രചാരണത്തിലുടനീളം ആവർത്തിക്കുന്നു.
‘ഷിൻഡെയ്ക്ക് അധികാരക്കൊതി’
താനെയിലെ കോപ്രി-പാഞ്ച്പഖാഡി മണ്ഡലത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരെ മത്സരിക്കുന്ന കേദാർ ദിഘെ മനോരമയോട്:
? മുഖ്യമന്ത്രിയോടാണ് ഏറ്റുമുട്ടുന്നത്. ആദ്യമത്സരം തന്നെ വലിയ വെല്ലുവിളിയല്ലേ.
വെല്ലുവിളി ഏറ്റെടുത്താണു മത്സരിക്കുന്നത്. ഇ.ഡിയെ പേടിച്ചും അധികാരം മോഹിച്ചും ശിവസേന പിളർത്തി ബിജെപിയോടു കൈകോർത്ത് മുഖ്യമന്ത്രിയായതാണ് ഏക്നാഥ് ഷിൻഡെ. ശിവസേനയുടെ അസ്തിത്വം നിലനിർത്താനാണ് ബിജെപിക്കൊപ്പം പോയതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. പാർട്ടിയുടെ ഹിന്ദുത്വ അജൻഡ സംരക്ഷിക്കാനാണ് തന്റെ ശ്രമമെന്നാണ് മറ്റൊരവകാശവാദം. എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് യഥാർഥ ഹിന്ദുത്വ ആശയമെന്ന് അദ്ദേഹത്തിനറിയില്ല. ശിവസേന സ്ഥാപിച്ച താക്കറെയുടെ കുടുംബത്തെ അധികാരത്തിനുവേണ്ടി വഞ്ചിച്ചയാളാണ് ഷിൻഡെ.
? ജൂനിയർ ആനന്ദ് ദിഘെ എന്ന മട്ടിലാണ് അദ്ദേഹം സ്വയം അവതരിപ്പിക്കുന്നത്.
താനെയിൽ ശിവസേനയെ വളർത്തിയ നേതാവാണ് ആനന്ദ് ദിഘെ. അദ്ദേഹത്തിന്റെ അച്ഛനും എന്റെ മുത്തച്ഛനും സഹോദരങ്ങളാണ്. അധികാരം പിടിക്കാൻ ഷിൻഡെ ഉപയോഗിക്കുന്ന ആയുധം മാത്രമാണ് ആനന്ദ് ദിഘെ എന്ന പേര്.
∙ ജയം തേടി അച്ഛന്റെ ശ്രീ
കോൺഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയെ വരിച്ച അശോക് ചവാന് മകളുടെ ജയം അനിവാര്യം മറാത്ത്‌വാഡ മേഖലയിലെ ഭോകർ സീറ്റിൽ ബിജെപി സ്ഥാനാർഥി മകൾ ശ്രീജയയാണെങ്കിലും ‘മത്സരിക്കുന്നതു’ പിതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാനാണ്. അപ്രതീക്ഷിതമായി കോൺഗ്രസിനെ ഉപേക്ഷിച്ച ചവാനു തന്റെ തീരുമാനം തെറ്റിയിട്ടില്ലെന്നു തെളിയിക്കണം. മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ നിലനിൽക്കണമെങ്കിലും ജയം അനിവാര്യം.
ചവാൻ കുടുംബത്തിന്റെ സ്വന്തമാണു ഭോകർ മണ്ഡലം. അശോക് ചവാൻ മാത്രമല്ല, അച്ഛനും മുൻ മുഖ്യമന്ത്രിയുമായ ശങ്കർ റാവു ചവാൻ, അശോകിന്റെ ഭാര്യ അമീത ചവാൻ എന്നിവരും ഇവിടെ എംഎൽഎയായിട്ടുണ്ട്. ബിജെപിയിൽ ചേർന്നശേഷം രാജ്യസഭയിലെത്തിയ അശോക് ചവാനു പകരമാണു മകൾ ശ്രീജയ(32)യുടെ കന്നിമത്സരം. ബിജെപിയെ ജയിപ്പിക്കാത്തതാണു ചരിത്രമെങ്കിലും, ചവാൻ കുടുംബത്തിൽനിന്നൊരാൾ മത്സരിക്കുമ്പോൾ ചരിത്രം വഴിമാറുമെന്നാണു ശ്രീജയയുടെ ആത്മവിശ്വാസം.
എന്നാൽ, താമരയും മോദിയും ചേർന്നുള്ള പതിവു പ്രചാരണം ഇവിടെയില്ല. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ പോലും ബിജെപിയുടെ ബോർഡില്ല. അകത്തും പുറത്തും അശോക് ചവാന്റെ ചിത്രമാണ്. ഏതെങ്കിലും പാർട്ടിക്കല്ല, നാട്ടിൽ വികസനമെത്തിച്ച ചവാൻ കുടുംബത്തിന്റെ സ്ഥാനാർഥിക്കാണു ജനം വോട്ടു ചെയ്യുകയെന്നതാണ് അവകാശവാദം. അഭിഭാഷകയായ ശ്രീജയ അവിവാഹിതയാണ്. ചവാനു കീഴിൽ രാഷ്ട്രീയം പഠിച്ച കോൺഗ്രസ് യുവനേതാവ് തിരുപതി കദമാണ് എതിർ സ്ഥാനാർഥി. മറാത്താ സംവരണവും കർഷകരുടെ ദുരിതവും പ്രധാന പ്രചാരണ വിഷയമായ മണ്ഡലത്തിൽ, ചവാന്റെ പാർട്ടിമാറ്റം കൂടിയായതോടെ ജയം ഉറപ്പെന്നു കോൺഗ്രസ് വിശ്വസിക്കുന്നു.
ഭോകറിൽനിന്നു 15 കിലോമീറ്റർ അകലെയുള്ള ‘വായി’ ഗ്രാമത്തിലാണു ശ്രീജയയെ കണ്ടത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കുലുങ്ങിക്കുലുങ്ങിയുള്ള യാത്രയ്ക്കു ശേഷമാണു ഗ്രാമത്തിലെത്തിയത്. ഓരോ വീട്ടിലും പോയി വോട്ടർമാരെ കാണുന്നു ശ്രീജയ. മുതിർന്നവരുടെ കാൽ തൊട്ടുതൊഴുന്നു. മത്സരം കടുത്തതാണെന്നതിന്റെ സൂചനകൾ സ്പഷ്ടം.
ശ്രീജയ അശോക് ചവാൻ ‘മനോരമ’യോട്:
? കന്നിമത്സരമാണ്. ആശങ്കയുണ്ടോ.
ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാം. പരിഹരിക്കേണ്ടത് എങ്ങനെയെന്നും അറിയാം. അശോക് ചവാന്റെ മകളായാണ് വോട്ടർമാരെ കാണാൻ പോകുന്നതെങ്കിലും അവരുടെ മകളോ സഹോദരിയോ ആയാണു മടങ്ങുന്നത്.
? ബിജെപിയെ ജയിപ്പിക്കാത്തവരാണ് വോട്ടർമാർ. പാർട്ടിമാറ്റം അവർ അംഗീകരിക്കുമോ.
എന്റെ പിതാവ് കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നതിനു വ്യക്തമായ കാരണങ്ങളുണ്ട്. അതുവഴി ജനങ്ങൾക്കു ഗുണമുണ്ടാകുമെന്നു വിശ്വസിക്കുന്നു. ജനം എന്റെ പിതാവിലൂടെയാണു കോൺഗ്രസിനെ സ്നേഹിച്ചത്. അങ്ങനെയൊരു ആത്മബന്ധമാണുള്ളത്.
? ജയിച്ചാൽ എന്തു മാറ്റമുണ്ടാക്കും.
വിദ്യാഭ്യാസത്തിനാകും കൂടുതൽ പ്രാധാന്യം നൽകുക. സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കും.