വിശ്വാസം പ്രയത്നത്തിലാകട്ടെ- ‘ഉൾക്കാഴ്ച’യിൽ ബി. എസ്. വാരിയർ എഴുതുന്നു
കടലിൽ നിന്നു മുത്തുച്ചിപ്പി വാരി ജീവിക്കുന്ന പാവമാണ് കീനോ എന്ന ബൊളീവിയക്കാരൻ. ഭാര്യ ജുവാനയും പൊടിക്കുഞ്ഞും കൂടെത്താമസമുണ്ട്. (മുത്തുച്ചിപ്പി മികച്ച പോഷകാഹാരമായി ഉപയോഗിക്കാറുണ്ടെങ്കിലും, പതിനായിരക്കണക്കിനു മുത്തുച്ചിപ്പികളിൽ ഒന്നിൽനിന്നേ വിലയേറിയ മുത്തു കിട്ടൂ). കുഞ്ഞിന്റെ തൊട്ടിക്കയറിൽക്കണ്ട തേളിനെ കീനോ തട്ടിക്കളയാൻ ശ്രമിച്ചപ്പോൾ, അത് തൊട്ടിയിൽ വീണ് കുഞ്ഞിനെ കടിച്ചു. ഡോക്ടറെ കാണിക്കാനെത്തി. ദരിദ്രന്റെ കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർ വിസമ്മതിച്ചു. മടങ്ങിയെത്തിയ കീനോ ചികിത്സയ്ക്കുവേണ്ട പണമെങ്കിലും തികയുന്ന മുത്തുച്ചിപ്പി കിട്ടുമെന്ന പ്രതീക്ഷയിൽ ആഴത്തിൽ മുങ്ങി. പക്ഷേ കിട്ടിയത് വിലമതിക്കനാവാത്ത മുത്തുണ്ടാക്കാവുന്ന അസാധാരണ ചിപ്പിയായിരുന്നു. കീനോയെ ഭാഗ്യം അതിരറ്റ് കടാക്ഷിച്ചു. കീനോയ്ക്ക് അമൂല്യമായ മുത്തു കിട്ടിയ വാർത്ത കാട്ടുതീയ്പോലെ പരന്നു. അയൽപക്കക്കാർ പല തരത്തിലും പ്രതികരിച്ചു. മുത്തുവിറ്റ് കുടുംബം മെച്ചപ്പെടുത്താമെന്ന് കീനോ കരുതി. പഴയ ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാമെന്നു പറഞ്ഞ് വീട്ടിലെത്തി. രാത്രിയിൽ വീട്ടിൽ കയറാൻ വന്ന അപരിചിതനുമായി പൊരുതിയ കീനോയ്ക്കു പരുക്കു പറ്റി. കുടുംബം തകർക്കുമെന്നതിനാൽ ആ മുത്ത് കളയാൻ ജുവാന പറഞ്ഞെങ്കിലും കീനോ അനുസരിച്ചില്ല. മുത്തിന്റെ യഥാർത്ഥവില 50,000 പെസോ വരുമെങ്കിലും ആഭരണവ്യാപാരികൾ ഒത്തുകളിച്ച് 1500 പെസോയ്ക്ക് അതു തട്ടിയെടുക്കാൻ ശ്രമിച്ചു. സൂത്രം തിരിച്ചറിഞ്ഞ കീനോ അത് വേറെ പട്ടണത്തിൽച്ചെന്നു വിൽക്കാനുറച്ചു. അന്നു രാത്രി ‘ശപിക്കപ്പെട്ട’ മുത്തു കടിലിലെറിയാൻ ജുവാന രഹസ്യമായിപ്പോയി.

കടലിൽ നിന്നു മുത്തുച്ചിപ്പി വാരി ജീവിക്കുന്ന പാവമാണ് കീനോ എന്ന ബൊളീവിയക്കാരൻ. ഭാര്യ ജുവാനയും പൊടിക്കുഞ്ഞും കൂടെത്താമസമുണ്ട്. (മുത്തുച്ചിപ്പി മികച്ച പോഷകാഹാരമായി ഉപയോഗിക്കാറുണ്ടെങ്കിലും, പതിനായിരക്കണക്കിനു മുത്തുച്ചിപ്പികളിൽ ഒന്നിൽനിന്നേ വിലയേറിയ മുത്തു കിട്ടൂ). കുഞ്ഞിന്റെ തൊട്ടിക്കയറിൽക്കണ്ട തേളിനെ കീനോ തട്ടിക്കളയാൻ ശ്രമിച്ചപ്പോൾ, അത് തൊട്ടിയിൽ വീണ് കുഞ്ഞിനെ കടിച്ചു. ഡോക്ടറെ കാണിക്കാനെത്തി. ദരിദ്രന്റെ കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർ വിസമ്മതിച്ചു. മടങ്ങിയെത്തിയ കീനോ ചികിത്സയ്ക്കുവേണ്ട പണമെങ്കിലും തികയുന്ന മുത്തുച്ചിപ്പി കിട്ടുമെന്ന പ്രതീക്ഷയിൽ ആഴത്തിൽ മുങ്ങി. പക്ഷേ കിട്ടിയത് വിലമതിക്കനാവാത്ത മുത്തുണ്ടാക്കാവുന്ന അസാധാരണ ചിപ്പിയായിരുന്നു. കീനോയെ ഭാഗ്യം അതിരറ്റ് കടാക്ഷിച്ചു.
കീനോയ്ക്ക് അമൂല്യമായ മുത്തു കിട്ടിയ വാർത്ത കാട്ടുതീയ്പോലെ പരന്നു. അയൽപക്കക്കാർ പല തരത്തിലും പ്രതികരിച്ചു. മുത്തുവിറ്റ് കുടുംബം മെച്ചപ്പെടുത്താമെന്ന് കീനോ കരുതി. പഴയ ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാമെന്നു പറഞ്ഞ് വീട്ടിലെത്തി. രാത്രിയിൽ വീട്ടിൽ കയറാൻ വന്ന അപരിചിതനുമായി പൊരുതിയ കീനോയ്ക്കു പരുക്കു പറ്റി. കുടുംബം തകർക്കുമെന്നതിനാൽ ആ മുത്ത് കളയാൻ ജുവാന പറഞ്ഞെങ്കിലും കീനോ അനുസരിച്ചില്ല. മുത്തിന്റെ യഥാർത്ഥവില 50,000 പെസോ വരുമെങ്കിലും ആഭരണവ്യാപാരികൾ ഒത്തുകളിച്ച് 1500 പെസോയ്ക്ക് അതു തട്ടിയെടുക്കാൻ ശ്രമിച്ചു. സൂത്രം തിരിച്ചറിഞ്ഞ കീനോ അത് വേറെ പട്ടണത്തിൽച്ചെന്നു വിൽക്കാനുറച്ചു. അന്നു രാത്രി ‘ശപിക്കപ്പെട്ട’ മുത്തു കടിലിലെറിയാൻ ജുവാന രഹസ്യമായിപ്പോയി. അവസാനമുഹൂർത്തത്തിലെത്തിയ കീനോ അതു തടഞ്ഞു. പക്ഷേ തിരികെവരുംവഴി മൂന്നു കള്ളന്മാർ മുത്തു തട്ടിയെടുക്കാനായി കീനോയുമായി ഏറ്റുമുട്ടി. സ്വരക്ഷയ്ക്കുള്ള പോരാട്ടത്തിനിടെ കീനോ ഒരു കള്ളനെ കൊല്ലാനിടയായി. ശത്രുക്കൾ കീനോയുടെ വള്ളം നശിപ്പിച്ചു, വീടിനു തീയ് വച്ചു.
പിറ്റേന്നു രാത്രി ഭാര്യയെയും കുഞ്ഞിനെയും കൂട്ടി കീനോ യാത്ര ചെയ്യുമ്പോൾ, മൂന്നു പേർ പിന്തുടർന്നു. തങ്ങളെ കൊന്ന് മുത്തു തട്ടിയെടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നു മനസ്സിലാക്കിയ കീനോയും കുടുംബവും അടുത്തുള്ള കാട്ടിലേക്കു കടന്ന് ഗുഹയിലൊളിച്ചു. മൂവർസംഘം പിൻതുടർന്നു. അവരെ കീനോ വകവരുത്തിയെങ്കിലും അവരിലൊരുവന്റെ വെടിയേറ്റു കുഞ്ഞും മരിച്ചു. കുഞ്ഞിന്റെ മൃതശരീരവുമായി മാതാപിതാക്കൾ ദുഃഖത്തോടെ നാട്ടിലേക്കു മടങ്ങി. തങ്ങൾക്കുണ്ടായ അത്യാഹിതങ്ങൾക്കെല്ലാം കാരണമായ മുത്ത് പരമാവധി ശക്തിയോടെ കീനോ കടലിലേക്കെറിഞ്ഞു. അന്തിവെയിലിൽ തിളങ്ങി വെള്ളത്തിലേക്കു വീണ മുത്ത് കടലിന്റെ ആഴങ്ങളിലേക്കു താണു.
1962ൽ സാഹിത്യത്തിലെ നൊബേൽ സമ്മാനം നേടിയ സ്റ്റെയിൻ ബെക്ക് എന്ന അമേരിക്കൻ എഴുത്തുകാരന്റെ ‘ദ് പേൾ’ എന്ന വിഖ്യാതമായ ലഘുനോവലിന്റ രത്നച്ചരുക്കമാണിത്. ക്ഷണിക്കാതെ വന്നുകയറുന്ന ഭാഗ്യത്തെ തട്ടിത്തെറിപ്പിക്കണമെന്നൊന്നും വാദിക്കേണ്ടതില്ല. പക്ഷേ നല്ലകാലം വരും, ഭാഗ്യം കൈവരും എന്നെല്ലാം സ്വപ്നംകണ്ട് ആലസ്യത്തെ പുണരേണ്ടതുണ്ടോ? പ്രയത്നിക്കാതെ ഒന്നും നേടാൻ കഴിയില്ലെന്നതല്ലേ വാസ്തവം? കേരളലോട്ടറിയിൽ വൻതുകകൾ സമ്മാനം കിട്ടിയവരെപ്പറ്റി പല പഠനറിപ്പോർട്ടുകളുമുണ്ട്. ചിലതെല്ലാം ദയനീയകഥകൾ. ഒരാൾ അയൽ സംസ്ഥാനത്തെത്തി, കൂട്ടുകാരോടൊത്തു മദ്യപിച്ച്, അർദ്ധരാത്രിയിൽ സിനിമാ തിയേറ്ററിൽച്ചെന്നു ടിക്കറ്റു ചോദിച്ചു. ഇനി നാളെയേ സിനിമയുള്ളൂവെന്ന് അറിഞ്ഞപ്പോൾ, തങ്ങൾക്കുവേണ്ടി പ്രത്യേക ഷോ വേണമെന്നായി. ഫുൾ ഹൗസിന്റെ തുക തന്നാൽ മാത്രം സിനിമയിടാമെന്ന് ഉടമ അറിയിച്ചു. അങ്ങനെയാകട്ടെ എന്നു പറഞ്ഞ് പണമെണ്ണിക്കൊടുത്തു. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കൂട്ടുകാരെല്ലാം ഉറക്കം പിടിച്ചു. സിനിമ നിർത്തി. രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ പടം തീർന്നെന്നു പറഞ്ഞ് ഭാഗ്യശാലിയെയും സുഹൃത്തുക്കളെയും ജോലിക്കാർ യാത്രയാക്കി.
തിരുവനന്തപുരം ജില്ലയിലൊരാൾക്ക് ഓണം ബമ്പർ ലോട്ടറിയിൽ നികുതി കഴിച്ച് 12 കോടി രൂപ കിട്ടി. ‘നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും’ ഓരോ കാരണംപറഞ്ഞ് പണത്തിനായി ക്യൂ നിന്നു. പലേടത്തും മാറിത്താമസിച്ചിട്ടും ആളുകൾ വിടാതെ പിന്നാലേകൂടി, നിരന്തരം ശല്യപ്പെടുത്തി. സ്നേഹിതർ ശത്രുക്കളായി. ഭാഗ്യം പേടിസ്വപ്നമായി. ജീവിതം നരകതുല്യമായി. ലോട്ടറി കിട്ടാണ്ടേയായിരുന്നുവെന്നു തോന്നി. ഇത് ഒറ്റപ്പെട്ട കഥയല്ല. സമാനമായ ദൈന്യം അനുഭവിച്ച പലരുമുണ്ട്. പണം കരുതലോടെ വിനിയോഗിച്ച ബുദ്ധിശാലികളുമുണ്ട്. ഭാഗ്യം കൈവന്നതു പരസ്യപ്പെടുത്താതെ ശാന്തമായി കഴിഞ്ഞവരുമുണ്ട്.
ലോട്ടറിക്കാര്യം നിൽക്കട്ടെ. ഭാഗ്യമെന്നത് ഒരർത്ഥത്തിൽ അദ്ഭുതമാണ്. അങ്ങനെയൊന്നുണ്ടോയെന്നു സംശയിക്കുന്നവരുമുണ്ട്. മഹാഗായകരെപ്പറ്റി ഏവരും അഭിമാനിക്കാറുണ്ട്. ഇവരെക്കാൾ പ്രഗല്ഭരായിട്ടും അവസരം കിട്ടാതെ പോയ ഭാഗ്യഹീനരും ഉണ്ടായിരിക്കില്ലേ? തോമസ് ഗ്രേ സൂചിപ്പിച്ചതുപോലെ, കടലിന്റെ ഇരുണ്ട ആഴങ്ങളിൽ അമൂല്യമായ മുത്തുകൾ അജ്ഞാതമായി കിടക്കുന്നുണ്ടാവാം. മനോഹരമായ പൂക്കൾ മരുഭൂമിയിൽ വിടർന്ന്, പരിമളം വിതറി, ആരോരുമറിയാതെ ദുഃഖിച്ചു നശിക്കുന്നുണ്ടാവാം. അവിടെയെല്ലാം ഭാഗ്യത്തിന്റെ കുസൃതിയുമുണ്ടല്ലോ.
‘ഭാഗ്യത്തിൽ അതിരുകടന്നു വിശ്വസിക്കുന്നവനാണു ഞാൻ. കൂടുതൽ കഠിനമായി പ്രയത്നിക്കുന്തോറും എന്റെ ഭാഗ്യവും കൂടിവരുന്നു’ എന്ന പ്രശസ്തമൊഴിയുണ്ട്. ബഹുമുഖപ്രതിഭയായ തോമസ് ജെഫേഴ്സൺ പറഞ്ഞതാണെങ്കിലും അല്ലെങ്കിലും ഏതു ഭാഗ്യാന്വേഷിയും മനസ്സിൽ വയ്ക്കേണ്ട വാക്കുകളാണിവ. ശുഷ്കാന്തിയാണ് ഭാഗ്യത്തിന്റ മാതാവ് എന്നു ഡിസ്രായേലി പറഞ്ഞത് ഇതിനോടു കൂട്ടിവായിക്കാം. യോഗ്യതയും ഭാഗ്യവും ഒത്തുപോകുന്നത് വിഡ്ഢികൾ ശ്രദ്ധിക്കാറില്ലെന്ന് മഹാപ്രതിഭയായ ഗോയ്ഥേ.
പ്രശസ്തമായ പീറ്റർ പ്രിൻസിപ്പിളിന്റെ പിതാവ് ലോറൻസ് ജെ പീറ്റർ : ‘ഭാഗ്യം ഒരിക്കലേ കതകിൽ തട്ടൂ; ദൗർഭാഗ്യത്തിനു പക്ഷേ ക്ഷമയേറെയുണ്ട്’. നിങ്ങളുെട ഭാഗ്യത്തിൽ സന്തോഷിക്കുന്നവർ കുറവായിരിക്കുമെന്നതു മനസ്സിൽ വച്ചാൽ നൈരാശ്യം ഒഴിവാക്കാം. എവിടെ പ്രതീക്ഷയുണ്ടോ, അവിടെ നൈരാശ്യമുണ്ട്. വിവേകശാലികൾ അവസരങ്ങളെ പ്രയത്നത്തിലൂടെ ഭാഗ്യമായി മാറ്റുന്നു. കൈവിട്ടുപോയ അവസരം പിന്നീടു കിട്ടിയെന്നു വരില്ല. ഇക്കാര്യം ഷേക്സ്പിയർ ജൂലിയസ് സീസർ നാടകത്തിൽ ബ്രൂട്ടസിനെക്കൊണ്ടു പറയിക്കുന്നുണ്ട്.
മനുഷ്യജീവിതത്തിൽ ചില വേലിയേറ്റങ്ങളുണ്ട്. അവയെ വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ ഭാഗ്യത്തിലേക്കും, നഷ്ടപ്പെടുത്തിയാൽ ദുരിതത്തിലേക്കും അവ നയിക്കും. ‘There is a tide in the affairs of men, which, taken at the flood, leads on to fortune; omitted, all the voyage of their life is bound in shallows and in miseries’. (Julius Caesar - 4:3). ഇഷ്ടമില്ലാത്തയാൾ പ്രയത്നിച്ചു വിജയിക്കുമ്പോൾ ‘അത് അയാളുടെ ഭാഗ്യം’ എന്ന മട്ടിൽ ഇടിച്ചു താഴ്ത്തേണ്ട. അസൂയപ്പെടുന്നതിനു പകരം തനിക്കും പ്രയത്നിക്കാമല്ലോ എന്നാവട്ടെ ചിന്ത.
‘ഭാഗ്യമെന്നത് യാദൃച്ഛികസംഭവമല്ല. അതു കഠിനപ്രയത്നമാണ്. കഷ്ടപ്പെട്ടു നേടുന്നതാണ് ഭാഗ്യദേവതയുടെ അമൂല്യമായ പുഞ്ചിരി’ എന്ന് അമേരിക്കൻ കവയിത്രി എമിലി ഡിക്കിൻസൻ (1830 – 1886). കരിയായിക്കഴിയുന്ന കരിയുണ്ട്; രത്നമായി മാറുന്ന കരിയുമുണ്ട്. വിയർക്കുന്തോറും ഭാഗ്യവുമേറും. ആകാശത്തുനിന്നു ഭാഗ്യം പൊട്ടിവീണു നമ്മെ അനുഗ്രഹിക്കുമെന്നു വ്യാമോഹിക്കാതെ, ശുഭപ്രതീക്ഷയോടെ പ്രയത്നിച്ചു മുന്നേറുന്നതാണു വിജയത്തിലേക്കുള്ള വഴി.