വീണ്ടും ശരണമന്ത്രധ്വനികളുടെ നാളുകൾ. ശബരിമല മണ്ഡല- മകര വിളക്ക് തീർഥാടനകാലത്തിന് തുടക്കം കുറിച്ച് ഓരോ ഭക്തനും മലചവിട്ടുമ്പോൾ ‘സുഖദർശനമാകണേ’ എന്ന പ്രാ‍ർഥനയും ഒപ്പമുണ്ടാകും. ഈ ആഗ്രഹം നടപ്പിലാക്കാൻ കഴിഞ്ഞ തവണയുണ്ടായ കുറവുകളെല്ലാം മനസ്സിലാക്കി മാസങ്ങൾക്കു മുൻപേ കൃത്യമായ ആസൂത്രണത്തോടെയാണ് സർക്കാരും ദേവസ്വം ബോർഡും പ്രവർത്തിച്ചത്. ഓരോ അയ്യപ്പഭക്തനും മലയിറങ്ങുന്നത് മനസ്സുനിറഞ്ഞ സംതൃപ്തിയോടെ ആകണമെന്ന നിർബന്ധം മാത്രമാണ് അവരെ നയിച്ചത്. രണ്ടാം പിണറായി സർക്കാരിൽ വിഴിഞ്ഞം തുറമുഖം അടക്കമുള്ള സ്വപ്ന പദ്ധതികളുടെ അമരത്തുള്ള മന്ത്രി വി.എൻ വാസവന് ദേവസ്വം മന്ത്രിയായി ചുമതല ലഭിച്ചിട്ടുള്ള ആദ്യ മണ്ഡലകാലമാണിത്. വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്തറിയാം അദ്ദേഹത്തിന്. കോട്ടയം സ്വദേശിയാണ്. മുൻ വർഷങ്ങളിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു മന്ത്രിക്ക്. അതിനാൽത്തന്നെ ഇത്തവണ പരാതികൾക്കൊന്നും ഇടംകൊടുക്കാതെ കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് അദ്ദേഹം മണ്ഡലകാലത്തെ സമീപിച്ചത്. ഭക്തർക്ക് സുഖദർശനം ഉറപ്പാക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ഇത്തവണ സർക്കാർതലത്തിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാമാണ് നേരിട്ട വെല്ലുവിളികൾ, അവയെ എങ്ങനെ മറികടന്നു? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മന്ത്രി മനസ്സുതുറക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞാൻ ശബരിമലയിലേക്ക് പോവുകയാണ്, രണ്ടു ദിവസം അവിടെ തങ്ങും ഭക്തരോട് സംസാരിക്കും, എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കും...’’

വീണ്ടും ശരണമന്ത്രധ്വനികളുടെ നാളുകൾ. ശബരിമല മണ്ഡല- മകര വിളക്ക് തീർഥാടനകാലത്തിന് തുടക്കം കുറിച്ച് ഓരോ ഭക്തനും മലചവിട്ടുമ്പോൾ ‘സുഖദർശനമാകണേ’ എന്ന പ്രാ‍ർഥനയും ഒപ്പമുണ്ടാകും. ഈ ആഗ്രഹം നടപ്പിലാക്കാൻ കഴിഞ്ഞ തവണയുണ്ടായ കുറവുകളെല്ലാം മനസ്സിലാക്കി മാസങ്ങൾക്കു മുൻപേ കൃത്യമായ ആസൂത്രണത്തോടെയാണ് സർക്കാരും ദേവസ്വം ബോർഡും പ്രവർത്തിച്ചത്. ഓരോ അയ്യപ്പഭക്തനും മലയിറങ്ങുന്നത് മനസ്സുനിറഞ്ഞ സംതൃപ്തിയോടെ ആകണമെന്ന നിർബന്ധം മാത്രമാണ് അവരെ നയിച്ചത്.

ADVERTISEMENT

രണ്ടാം പിണറായി സർക്കാരിൽ വിഴിഞ്ഞം തുറമുഖം അടക്കമുള്ള സ്വപ്ന പദ്ധതികളുടെ അമരത്തുള്ള മന്ത്രി വി.എൻ വാസവന് ദേവസ്വം മന്ത്രിയായി ചുമതല ലഭിച്ചിട്ടുള്ള ആദ്യ മണ്ഡലകാലമാണിത്. വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്തറിയാം അദ്ദേഹത്തിന്. കോട്ടയം പാമ്പാടി സ്വദേശിയാണ്. മുൻ വർഷങ്ങളിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു മന്ത്രിക്ക്. അതിനാൽത്തന്നെ ഇത്തവണ പരാതികൾക്കൊന്നും ഇടംകൊടുക്കാതെ കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് അദ്ദേഹം മണ്ഡലകാലത്തെ സമീപിച്ചത്. ഭക്തർക്ക് സുഖദർശനം ഉറപ്പാക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ഇത്തവണ സർക്കാർതലത്തിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാമാണ് നേരിട്ട വെല്ലുവിളികൾ, അവയെ എങ്ങനെ മറികടന്നു? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മന്ത്രി മനസ്സുതുറക്കുന്നു.

ശബരിമല മണ്ഡല-മകര വിളക്ക് തീർഥാടനകാലത്തിന് തുടക്കമാവുമ്പോൾ മാലയിട്ട അയ്യപ്പഭക്തൻ (ഫയൽ ചിത്രം: മനോരമ)

? ദേവസ്വം വകുപ്പിന്റെ ചുമതല ലഭിച്ച ശേഷമുള്ള ആദ്യ മണ്ഡലകാലമാണല്ലോ. എങ്ങനെയായിരുന്നു മുന്നൊരുക്കങ്ങൾ

∙ 2024-25 വർഷത്തെ ശബരിമല മണ്ഡല–മകര വിളക്ക് തീർഥാടനം വളരെ ഭംഗിയായും സുഖകരമായും വിജയകരമായും നടത്തുന്നതിനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയായി. കാലേക്കൂട്ടി മുന്നൊരുക്കങ്ങൾ ആരംഭിക്കാനായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സാധാരണ സെപ്റ്റംബർ മാസമാകുമ്പോഴാണ് ശബരിമല തീർഥാടനകാലത്തേക്കുള്ള മുന്നൊരുക്കങ്ങൾക്കായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള യോഗങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഇത്തവണ ഞങ്ങളത് ജൂലൈ ആദ്യംതന്നെ ആരംഭിച്ചു.

ഭക്തർക്ക് ഏർപ്പെടുത്തുന്ന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ശബരിമലയിലെത്തിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ (Image credit: vnvasavanofficial/facebook)

സന്നിധാനത്ത് പോയതിനുശേഷം പമ്പയിൽ വച്ച് ആദ്യയോഗം കൂടി. പത്തനംതിട്ടയക്ക് പുറമേ സമീപ ജില്ലകളിലെ പ്രത്യേകിച്ച് ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ഇടത്താവളങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ കൂടി മുൻകൂട്ടി പ്ലാൻ ചെയ്തു. തിരുവനന്തപുരത്താണ് രണ്ടാമത്തെ യോഗം നടന്നത്. എല്ലാ വകുപ്പുകളുടെയും തലവൻമാരെ ഉൾപ്പെടുത്തി ഓഗസ്റ്റിലായിരുന്നു യോഗം. മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല യോഗവും അതോടൊപ്പം നടന്നു. വിവിധ മന്ത്രിമാരുടെ നേതൃത്വത്തിൽ അവസാന റൗണ്ട് പരിശോധനയും പൂർത്തിയാക്കിയാണ് മണ്ഡലകാലത്തിനായി തയാറെടുത്തത്.

ADVERTISEMENT

? മണ്ഡലകാലത്തിന് തൊട്ടുമുൻപുള്ള വിലയിരുത്തലിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയോ

∙ ഇടത്താവളങ്ങളിലും പമ്പയിലും നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ അവലോകന യോഗത്തിൽ, ലക്ഷ്യമിട്ട പ്രവൃത്തികളിൽ 95 ശതമാനവും കൈവരിച്ചതായി മനസ്സിലാക്കി. ശേഷിച്ചവ തീർഥാടനത്തിന് മുൻപായി പൂർത്തിയാക്കുകയും ചെയ്തു. മാസങ്ങളായി നടത്തിവന്ന പരിശ്രമങ്ങള്‍ വിജയിച്ചു എന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്.

ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ പമ്പയിൽ കൂടിയ അവലോകന യോഗത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർദേശങ്ങള്‍ നല്‍കുന്നു. (image credit: vnvasavanofficial/facebook)

? ഇത്തവണ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായിരുന്നല്ലോ കൂടുതൽ ശ്രദ്ധ

∙ ഭക്തര്‍ക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത് ആവശ്യമാണ്. ഇതിനായി എരുമേലിയിലും നിലയ്ക്കലിലും പാർക്കിങ് സംവിധാനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു. നിലയ്ക്കലിൽ പാർക്കിങ് സംവിധാനം 8000 വാഹനങ്ങളിൽനിന്ന് പതിനായിരമായി ഉയർത്തി. എരുമേലിയില്‍ ഭവന നിർമാണ ബോർഡിന്റെ പക്കലുള്ള 6 ഏക്കർ ആവശ്യപ്പെട്ടത് അനുസരിച്ച് അവർ ലഭ്യമാക്കി. കുമളി ഭാഗത്ത് വനംവകുപ്പിന്റെ കൈവശമുള്ള സ്ഥലത്തും പാർക്കിങ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.

നടതുറക്കുന്ന ദിവസം ഞാനുൾപ്പെടെ  ചുമതലയുള്ള എല്ലാവരും അവിടെയുണ്ടാകും. ഭക്തരോട് നേരിട്ട് കാര്യങ്ങൾ തിരക്കും എന്തെങ്കിലും അപാകതകൾ കണ്ടാൽ അതെല്ലാം തിരുത്തും.

ADVERTISEMENT

മാസങ്ങൾക്കു മുൻപേ റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ബസുകൾ പമ്പവരെ പോകുന്നതിനും ചെറിയ വാഹനങ്ങളിൽ വരുന്ന ഭക്തർക്ക് അവിടെ വരെ പോകുന്നതിനും അനുവാദം നൽകണമെന്ന് ഹൈക്കോടതിയോട് ദേവസ്വംബോർഡ് അപേക്ഷ നൽകിയിരുന്നു. ഇത് അനുവദിച്ച് കോടതി ഉത്തരവ് വന്നു. ഇതെല്ലാം സന്തോഷകരമായ കാര്യമാണ്. .

ശബരിമലയിൽ പതിനെട്ടാം പടിക്ക് മുന്നിലെ കാഴ്ച (ഫയൽ ചിത്രം: മനോരമ)

? മലചവിട്ടുന്ന ഭക്തർക്കായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്

∙ കാനന പാതയിൽ 132 ഇടങ്ങളിൽ ദാഹജലം, ലഘുഭക്ഷണം, വൈദ്യസഹായം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. പാതയിലെമ്പാടും വനം വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ മുഴുവൻ സമയ സേവനം ലഭിക്കും. കഴിഞ്ഞ തവണ തീർഥാടകർക്ക് പാമ്പുകടിയേറ്റ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായി. ഇക്കുറി അത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ ചികിത്സ നൽകാൻ ആന്റിവെനം അടക്കമുള്ള മരുന്നുകൾ ഇടത്താവളങ്ങളിലടക്കം ലഭ്യമാക്കി. അതിവേഗം ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മലകയറി എത്തുന്ന ഭക്തർക്ക് ക്ഷീണമകറ്റുന്നതിനായി മരക്കൂട്ടത്തിനടുത്ത് ഇരിക്കാൻ ആയിരത്തിലേറെ സ്റ്റീൽ കസേരകൾ തയാറാക്കിയിട്ടുണ്ട്. പമ്പയില്‍ മുൻപുണ്ടായ പ്രളയത്തിൽ നഷ്ടമായ ഹാള്‍ ഉണ്ടായിരുന്ന സ്ഥലത്ത് 8000 ഭക്തന്മാർക്ക് വിരിവയ്ക്കുന്നതിന് വേണ്ടിയുള്ള സൗകര്യമുണ്ട്. ഇതിനായുള്ള വലിയ പന്തലിന്റെ നിർമാണവും പൂർത്തിയാക്കി. പമ്പയിൽ മൂന്ന് വരികൂടി ഭക്തർക്ക് വെയിലും മഴയും ഏൽക്കാതെ നിൽക്കാനും കഴിയും. ഇതുകൂടാതെ സന്നിധാനത്തേക്കുള്ള വഴിയിൽ ഇരുവശത്തുമായി ഭക്തർക്ക് വിശ്രമിക്കാനും ദാഹമകറ്റാനും പ്രാഥമിക ചികിത്സ നൽകുന്നതിനുമുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.

സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ശബരിമലയിലെത്തിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഭക്തരോട് സംസാരിക്കുന്നു (image credit: vnvasavanofficial/facebook)

? മലകയറുമ്പോൾ ശാരീരിക അസ്വാസ്ഥ്യമുണ്ടാകുന്ന ഭക്തർക്ക് എന്തൊക്കെ ചികിത്സാ സൗകര്യങ്ങളാണുള്ളത്

∙ മലകയറ്റത്തിനിടെ ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തർക്ക് ഏത്രയും വേഗം മികച്ച ചികിത്സ ഉറപ്പാക്കും. ഇതിനായി ഭക്തരെ താഴെ എത്തിക്കുന്നതിനായി വൊളന്റിയര്‍മാരെ ഒരുക്കിയിട്ടുണ്ട്. സിപിആർ അടക്കമുള്ള പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള പരിശീലനം നേടിയവരാണ് ഇവർ. അഗ്നിരക്ഷാ സേനയുടെ ടീമും സഹായവുമായി കൂടെയുണ്ടാവും.

ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ പ്രവർത്തനമാരംഭിച്ച പ്രത്യേക വാർഡ് ഉദ്ഘാടനം ചെയ്യുന്ന ദേവസ്വം മന്ത്രി വി.എൻ. വാസവൻ (image credit: vnvasavanofficial/facebook)

ആരോഗ്യവകുപ്പ് മണ്ഡല–മകര വിളക്ക് കാലത്ത് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലും കാഞ്ഞിരപ്പള്ളി, പത്തനംതിട്ട ജനറൽ ആശുപത്രികൾ കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും ഭക്തർക്കായി പ്രത്യേക ചികിത്സ ഉറപ്പാക്കും.

? കഴിഞ്ഞ തവണ തിരക്കിൽ ഭക്തർക്ക് ദർശനം ലഭിക്കാത്ത സംഭവങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ അങ്ങനെ സംഭവിക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലെടുത്തു

∙ സന്നിധാനത്ത് എത്തുന്നവർക്ക് ദർശനം ഉറപ്പാക്കും. ഭക്തരുടെ സുരക്ഷയ്ക്കായും സഹായത്തിനായും 13,600 പൊലീസുകാരെ ശബരിമലയിൽ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം പ്രവർത്തിക്കുക. നടതുറക്കുന്ന ദിവസം ഞാനുൾപ്പെടെ ചുമതലയുള്ള എല്ലാവരും അവിടെയുണ്ടാകും. ഭക്തരോട് നേരിട്ട് കാര്യങ്ങൾ തിരക്കും എന്തെങ്കിലും അപാകതകൾ കണ്ടാൽ അതെല്ലാം തിരുത്തും.

മുൻകാലങ്ങളിൽ വലിയ തിരക്കുണ്ടാവുന്ന അവസരങ്ങളിൽ അരവണയ്ക്ക് ക്ഷാമം ഉണ്ടായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണ അതൊഴിവാക്കുന്നതിനായി 40 ലക്ഷം ടിന്‍ സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. തിരക്കിലമർന്ന് ഒരു ഭക്തനും ബുദ്ധിമുട്ടരുതെന്നും ദർശനം നടത്താൻ കഴിയരുതെന്നും ഞങ്ങൾക്ക് ആഗ്രഹമുണ്ട്. വെർച്വൽ ക്യൂ സംവിധാനവും ഫലപ്രദമായി ഉപയോഗിക്കും.

ശബരിമല സന്നിധാനത്തെ അരവണ വിതരണം (ഫയൽ ചിത്രം: മനോരമ)

? വെർച്വൽ ക്യൂവിലേക്ക് വളരെ വേഗത്തിലാണ് ബുക്ക് ചെയ്തു തീരുന്നത്, ഇത് ഭക്തർക്ക് ബുദ്ധിമുട്ടാവില്ലേ

∙ ശബരിമലയിൽ വ്രതം നോറ്റ് മാലയിട്ട് വരുന്ന ഒരു ഭക്തനും ദർശനം ലഭിക്കാത്ത അവസ്ഥയുണ്ടാവരുത്. തിരക്ക് കൂടുന്ന സമയത്ത് വാഹനങ്ങൾ നിർത്തി തിരക്ക് കുറവുള്ളപ്പോൾ കടത്തിവിടാനാണ് തീരുമാനിച്ചിട്ടുള്ളത്. സന്നിധാനത്തിൽ തിരക്ക് കൂടുമ്പോൾ നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അനുഭവത്തിൽ നിന്നുമാണ് ഇക്കുറി പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയത്. തിരക്ക് നിയന്ത്രിക്കാനായി സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമുള്ള പൊലീസ് ആശയവിനിമയം നടത്തിയാണ് തീരുമാനങ്ങൾ കൈക്കൊള്ളുക

? വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നു, മണ്ഡലകാലം രാഷ്ട്രീയ ആയുധമാക്കുന്നതായി തോന്നിയിട്ടുണ്ടോ

രാഷ്ട്രീയമായി മുതലെടുക്കുകയും ദുഷ്ടലാക്കോടെ പ്രവർത്തിക്കുന്നവരുമുണ്ട്. ഇക്കുറിയും അത്തരം ശ്രമങ്ങളുണ്ടായാൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസ് സംവിധാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.  വെർച്വൽ ക്യു ബുക്കിങ്ങിലടക്കം കൃത്രിമം നടക്കുന്നില്ലെന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിക്കും. വ്യാജ വാർത്തകൾ തടയുന്നതിനായി സമൂഹമാധ്യമങ്ങളിൽ ഇടപെടലുകൾ കാര്യക്ഷമമാക്കും

? ശബരിമലയിൽ എത്തുന്ന ഇതര സംസ്ഥാനക്കാരായ ഭക്തർക്ക് ഇത്തവണ എന്തൊക്കെ സൗകര്യങ്ങളുണ്ട്

∙ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തന്‍മാരെ അതിഥികളായി കണ്ട് പരിഗണന നൽകും. തമിഴ്നാട്ടിൽനിന്ന് 100 ഡോക്ടർമാരുടെ സംഘം മെഡിക്കൽ സഹായവുമായി എത്തും. ആദ്യമായിട്ടാണ് ഇങ്ങനെയൊന്ന്. തമിഴ്നാടുമായുള്ള മികച്ച ബന്ധത്തിന്റെ അടയാളം കൂടിയാണിത്. അവിടെയുള്ള ഒരു സംഘടന ഇങ്ങോട്ട് സഹായം നൽകാനായി സമീപിക്കുകയായിരുന്നു. അന്നദാനം ഇക്കുറി ദേവസ്വം ബോർഡ് മുൻകൈ എടുത്ത് 25 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്.

കാനന പാതയിലൂടെ ശബരിമലയിലേക്ക് എത്തുന്ന ഭക്തർ (ഫയൽ ചിത്രം: മനോരമ)

ദർശനം കഴിഞ്ഞ് തിരികെ വരുന്ന ഭക്തർക്ക് സുരക്ഷിതമായി മടങ്ങുന്നതിനുള്ള സംവിധാനവും ഏർപ്പാടാക്കിയിട്ടുണ്ട്. പലപ്പോഴും തിരികെ വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊഴിവാക്കുന്നതിനായി ഓരോ 15–20 കിലോമീറ്റർ ഇടവിട്ട് പൊലീസ് നേതൃത്വത്തിൽ ചെറിയ കഫേകൾ പ്രവർത്തിക്കുകയും അവിടെനിന്ന് കാപ്പി, ബിസ്കറ്റ് തുടങ്ങിയവ നൽകുകയും ചെയ്യും. ഡ്രൈവർമാർക്ക് റെസ്റ്റ് റൂം സംവിധാനങ്ങൾ പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഈ സംവിധാനം ഇക്കുറി നടപ്പിലാക്കുന്നത്.

? ഭക്തർക്ക് ആദ്യമായിട്ടാണല്ലോ ഇൻഷുറൻസ് സംവിധാനം

∙ ശബരിമലയിൽ എത്തുന്ന മുഴുവൻ ഭക്തരെയും ദേവസ്വം ബോർഡ് ഇൻഷുര്‍ ചെയ്തിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്. ശബരിമല യാത്രയിൽ എന്തെങ്കിലും ആപത്തു സംഭവിച്ചാൽ 5 ലക്ഷം രൂപ വരെ കിട്ടുന്ന തരത്തിൽ സൗജന്യമായ ഇൻഷുറൻസ് പരിരക്ഷയാണ് ഭക്തർക്കായി ദേവസ്വം ബോർഡ് ഉറപ്പാക്കിയിട്ടുള്ളത്. അപകടം സംഭവിച്ച ഭക്തരെ വീട്ടിലെത്തിക്കും. വിപുലമായ ക്രമീകരണങ്ങൾ ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്.

മണ്ഡല–മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ശബരിമലയിലെത്തിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ കുഞ്ഞയ്യപ്പൻമാരോട് വിശേഷങ്ങൾ തിരക്കുന്നു (image credit: vnvasavanofficial/facebook)

? മണ്ഡലകാലത്ത് പമ്പയിലും കാനനപാതയിലും ശുചിത്വം വലിയൊരു പ്രശ്നമാണല്ലോ

∙ മണ്ഡലകാലത്ത് ശബരിമല ഉൾപ്പെടുന്ന ഇടങ്ങളിലെ ശുചീകരണവും ‘വിശുദ്ധി’ എന്ന സംഘടനയുമായി ചേർന്ന് ദേവസ്വം ബോർഡ് നടപ്പിലാക്കും. പരിപൂർണ ശുദ്ധിയാണ് ലക്ഷ്യം. ഇ–ടോയ്‍ലറ്റ് ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ ഒഴിവാക്കാൻ സന്ദേശം നൽകും.

? തീർഥാടന കാലത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ

∙ ഉദ്യോഗസ്ഥരുടെ താമസ സൗകര്യങ്ങൾ, ഭക്ഷണം എല്ലാം ദേവസ്വ ബോർഡ് മുൻകൈ എടുത്ത് നടപ്പിലാക്കും. എന്തെങ്കിലും അധികമായി വേണ്ടിവന്നാൽ സർക്കാർ സഹായം ഉറപ്പാക്കും. മൂവായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാൻ അയ്യപ്പ സേവാ സംഘം ഉപയോഗിച്ചിരുന്ന സ്ഥലം പ്രത്യേകമായി ഏർപ്പാടാക്കിയിട്ടുണ്ട്.

ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കൂടിയ അവലോകന യോഗത്തിൽ പങ്കെടുക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ (image credit: vnvasavanofficial/facebook)

? ഇത്തവണ ദേവസ്വം മന്ത്രി എന്ന നിലയിൽ എന്തൊക്കെ കാര്യങ്ങൾ കൂടുതലായി ശ്രദ്ധിച്ചു

∙ സാധാരണ ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തുന്ന യോഗങ്ങളിൽ മന്ത്രി പങ്കെടുക്കുന്ന പതിവില്ല. ഇക്കുറി ഈ യോഗങ്ങളി‍ൽ ഉൾപ്പെടെ പങ്കെടുത്ത് സൗകര്യങ്ങൾ വിലയിരുത്തി. മറ്റൊന്ന് ഞാൻ പന്തളം കൊട്ടാരത്തിൽ പോയി അവരുമായി സംസാരിച്ചു. സാധാരണ ദേവസ്വം മന്ത്രിമാർ ഇങ്ങനെ ചെയ്യാറില്ല. തിരുവാഭരണ ഘോഷയാത്രയടക്കമുള്ള കാര്യങ്ങൾ സംസാരിച്ചു. അവർക്കും വലിയ സന്തോഷമായിരുന്നു. ആദ്യമായിട്ടാണ് മന്ത്രി ഇങ്ങോട്ട് വന്ന് ആലോചിക്കുന്നതെന്ന് പറഞ്ഞു. ഭംഗിയായി തീർഥാടനം നടക്കണം, അതാണ് നമുക്ക് പ്രധാനം. പരാതികളൊന്നും ഇല്ലാത്ത ഒരു തീർഥാടനകാലമാണ് ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമെന്നാണ് പ്രതീക്ഷ, അത്രയ്ക്കും മുന്നൊരുക്കങ്ങളാണ് ഞങ്ങൾ നടത്തിയത്.

English Summary:

Enhanced Facilities are Ready for Ayyappa Devotees in Sabarimala: Devaswom Minister V. N. Vasavan-Interview

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT