രാഷ്ട്രീയ സത്യസന്ധത, നീതിബോധം, നിർഭയ നിലപാടുകൾ, അചഞ്ചലമായ രാജ്യസ്നേഹം, ആത്മത്യാഗം, ബഹുസ്വരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറ്... കേരളത്തിന്റെ ദേശീയപ്രസ്ഥാന ചരിത്രത്തിൽ ഈ വിശേഷണങ്ങൾക്കൊപ്പം ചൂണ്ടിക്കാണിക്കേണ്ട ആദ്യപേര് ഒരുപക്ഷേ, മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് എന്നായിരിക്കും. അതുകൊണ്ടാണ് അബ്ദുറഹ്‌മാൻ സാഹിബിനെപ്പോലെ അദ്ദേഹം മാത്രമേയുള്ളൂ എന്ന് സുകുമാർ അഴീക്കോട് പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന് അഭയവും തണലും ആയിരുന്നു സാഹിബെങ്കിൽ, ഗാന്ധിജിക്കു ധീരനായ സേനാനിയും രാജാജിക്കു സത്യസന്ധതയുടെ ആൾരൂപവും ആയിരുന്നു. സ്വന്തം രാജ്യത്തോടും തന്റെ രാഷ്ട്രീയപ്രസ്ഥാനത്തോടും മതവിശ്വാസത്തോടും ഒരുപോലെ ‘വിശ്വസ്തൻ’ ആയിരുന്നു അബ്ദുറഹ്‌മാൻ സാഹിബ്. അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ പേരും അൽ അമീൻ (വിശ്വസ്തൻ) എന്നു തന്നെയായിരുന്നു. കൊടുങ്ങല്ലൂരിലെ, അഴീക്കോടിനടുത്തുള്ള കറുകപ്പാടത്ത് പുന്നച്ചാൽ വീട്ടിൽ അബ്ദുറഹ്മാന്റെയും കൊച്ചൈശുമ്മയുടെയും മകനായി, 1898ൽ ജനിച്ച അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട്‌ ബാസൽ മിഷൻ കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ ശേഷം മദ്രാസിലെ മുഹമ്മദൻ കോളജിൽ ബിരുദത്തിനു ചേർന്നു. നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനം സജീവമായിരുന്ന നാളുകളായിരുന്നു അത്. ഒന്നാം ലോകയുദ്ധവും ഗാന്ധിജിയുടെ കടന്നുവരവും ജാലിയൻ വാലാബാഗ് സംഭവവും നിസ്സഹകരണപ്രസ്ഥാനവും മൗലാനാ അബുൽകലാം ആസാദിന്റെ ‘അൽ ഹിലാൽ’ പത്രവും രാജ്യമെമ്പാടുമുള്ള ദേശീയവാദികളായ മുസ്‌ലിം ചെറുപ്പക്കാരെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിച്ച കാലമായിരുന്നു അത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയ സത്യസന്ധത, നീതിബോധം, നിർഭയ നിലപാടുകൾ, അചഞ്ചലമായ രാജ്യസ്നേഹം, ആത്മത്യാഗം, ബഹുസ്വരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറ്... കേരളത്തിന്റെ ദേശീയപ്രസ്ഥാന ചരിത്രത്തിൽ ഈ വിശേഷണങ്ങൾക്കൊപ്പം ചൂണ്ടിക്കാണിക്കേണ്ട ആദ്യപേര് ഒരുപക്ഷേ, മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് എന്നായിരിക്കും. അതുകൊണ്ടാണ് അബ്ദുറഹ്‌മാൻ സാഹിബിനെപ്പോലെ അദ്ദേഹം മാത്രമേയുള്ളൂ എന്ന് സുകുമാർ അഴീക്കോട് പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന് അഭയവും തണലും ആയിരുന്നു സാഹിബെങ്കിൽ, ഗാന്ധിജിക്കു ധീരനായ സേനാനിയും രാജാജിക്കു സത്യസന്ധതയുടെ ആൾരൂപവും ആയിരുന്നു.  സ്വന്തം രാജ്യത്തോടും തന്റെ രാഷ്ട്രീയപ്രസ്ഥാനത്തോടും മതവിശ്വാസത്തോടും ഒരുപോലെ ‘വിശ്വസ്തൻ’ ആയിരുന്നു അബ്ദുറഹ്‌മാൻ സാഹിബ്. അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ പേരും അൽ അമീൻ (വിശ്വസ്തൻ) എന്നു തന്നെയായിരുന്നു.

കൊടുങ്ങല്ലൂരിലെ, അഴീക്കോടിനടുത്തുള്ള കറുകപ്പാടത്ത് പുന്നച്ചാൽ വീട്ടിൽ അബ്ദുറഹ്മാന്റെയും കൊച്ചൈശുമ്മയുടെയും മകനായി, 1898ൽ ജനിച്ച അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട്‌ ബാസൽ മിഷൻ കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ ശേഷം മദ്രാസിലെ മുഹമ്മദൻ കോളജിൽ ബിരുദത്തിനു ചേർന്നു. നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനം സജീവമായിരുന്ന നാളുകളായിരുന്നു അത്. ഒന്നാം ലോകയുദ്ധവും ഗാന്ധിജിയുടെ കടന്നുവരവും ജാലിയൻ വാലാബാഗ് സംഭവവും നിസ്സഹകരണപ്രസ്ഥാനവും മൗലാനാ അബുൽകലാം ആസാദിന്റെ ‘അൽ ഹിലാൽ’ പത്രവും രാജ്യമെമ്പാടുമുള്ള ദേശീയവാദികളായ മുസ്‌ലിം ചെറുപ്പക്കാരെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിച്ച കാലമായിരുന്നു അത്. അബ്ദുറഹ്‌മാൻ സാഹിബ് കോളജ് വിദ്യാഭ്യാസവും സിവിൽ സർവീസ് സ്വപ്നവും ഉപേക്ഷിച്ചു ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് മൗലാനാ ആസാദ് എഴുതിയ ‘ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ്’ എന്ന ചെറുപുസ്തകമായിരുന്നു. 

എം.പി. നാരായണ മേനോൻ. (Photo Courtesy: schoolwiki)
ADVERTISEMENT

‘ബ്രിട്ടിഷുകാർ നിയന്ത്രിക്കുന്ന കലാശാലകൾ വിഷം നിറച്ചുവച്ച പാനപാത്രങ്ങളാണെന്നും സ്വദേശിവിദ്യാലയങ്ങളുടെ അഭാവത്തിൽപോലും ഒരിക്കലും കൊളോണിയൽ വിദ്യാഭ്യാസം എന്ന വിഷവള്ളികളിൽ ആകൃഷ്ടരാകരുതെന്നും’ ആയിരുന്നു ആസാദിന്റെ സന്ദേശം. 1920ലെ നാഗ്പുർ കോൺഗ്രസ് സമ്മേളനത്തിൽ കെ.മാധവൻ നായർക്കൊപ്പം പങ്കെടുത്ത അബ്ദുറഹ്മാൻ സാഹിബ്, 1921ൽ ഒറ്റപ്പാലത്തു നടന്ന കെപിസിസിയുടെ ആദ്യ കോൺഗ്രസ് സമ്മേളനത്തിൽ സജീവമായി പങ്കെടുത്തതു മുതൽ മരണം വരെ സമരമുഖത്തു നിറഞ്ഞുനിന്നു. ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ കലാപമായപ്പോൾ, എം.പി. നാരായണ മേനോനൊപ്പം അവിടെത്തി സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശം ഖുർആൻ വചനങ്ങളുടെ പിൻബലത്തിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് അബ്ദുറഹ്‌മാൻ സാഹിബായിരുന്നു. 

കലാപം തടയാനാവാത്തതിൽ അദ്ദേഹം ഏറെ വേദനിച്ചിരുന്നു. പിന്നീട് കലാപത്തിനുശേഷം മലബാറിലെ മാപ്പിളമാർ സമാനതകളില്ലാത്ത ഭരണകൂട മർദനങ്ങൾക്കും അന്യവൽക്കരണത്തിനും ഇരയായപ്പോൾ ദേശീയമാധ്യമങ്ങളിൽ അവരുടെ ശബ്ദമായതും അബ്ദുറഹ്‌മാൻ സാഹിബ് തന്നെയാണ്. കലാപവുമായി ഒരു ബന്ധവുമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ടർക്കു കത്തയച്ചത് അവഗണിക്കപ്പെട്ടപ്പോൾ അദ്ദേഹം ഹിന്ദു, ബോംബെ ക്രോണിക്കിൾ പത്രങ്ങളിൽ ഈ വിഷയത്തെക്കുറിച്ച് എഴുതി. ബ്രിട്ടിഷ് പട്ടാളത്തിന്റെ ക്രൂരത പരസ്യമായതിന്റെ നാണക്കേട് അവർ തീർത്തത് സാഹിബിനെ ജയിലിലടച്ചാണ്. ബെല്ലാരി ജയിലിൽ ക്രൂരപീഡനങ്ങളാണ് അദ്ദേഹം അനുഭവിച്ചത്‌. 

അൽ അമീൻ പത്രം. (Photo: Arranged)
ADVERTISEMENT

ജയിൽ മോചിതനായശേഷം ‘അൽ അമീനി’ലൂടെ അദ്ദേഹം ബ്രിട്ടിഷുകാർക്കെതിരെ പോരാട്ടം ശക്തമാക്കി. മലബാറിലെ പ്രശ്നങ്ങൾ യങ് ഇന്ത്യയിലും നവജീവനിലും പ്രസിദ്ധീകരിക്കപ്പെട്ടതോടെ മാപ്പിളമാർക്കു സഹായമെത്തി. ഹിന്ദു- മുസ്‌ലിം ഐക്യത്തിനുവേണ്ടി ആൻഡമാൻ ദ്വീപുകളിലേക്കു കുടികിടപ്പുകാരായി കൊണ്ടുപോയിരുന്ന സാധുക്കളായ തൊഴിലാളികൾക്കുവേണ്ടി, മലബാർ കലാപത്തിനുശേഷം ഒറ്റപ്പെട്ടുപോയ മാപ്പിളമാർക്കു വേണ്ടി, സമുദായപരിഷ്കരണത്തിനുവേണ്ടി അദ്ദേഹം അതിശക്തമായി വാദിച്ചുകൊണ്ടേയിരുന്നു. സ്വന്തം മതനിഷ്ഠയിൽ അടിയുറച്ചുനിന്ന് ‘മതരാഷ്ട്രവാദത്തെ’ അദ്ദേഹം പൂർണമായി തള്ളിക്കളഞ്ഞു. 

ബഹുസ്വരമായ ഒരൊറ്റ ദേശീയതയുടെ സൗന്ദര്യത്തിൽ അദ്ദേഹം എന്നും വിശ്വസിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തെ മുന്നോട്ടുനയിച്ച സാമൂഹിക തത്വശാസ്ത്രവും വഴികാട്ടിയും നൈതികമായ ഓർമപ്പെടുത്തലുമായി ‘മതനിരപേക്ഷത’ എല്ലായ്പോഴും സാഹിബിനെ പൊതിഞ്ഞു നിന്നിരുന്നു.  കേരളത്തിലെ കോൺഗ്രസിനെ ജനകീയപ്രസ്ഥാനമാക്കി മാറ്റിയെടുത്തതിൽ അബ്ദുറഹ്‌മാൻ സാഹിബിനു വലിയ പങ്കുണ്ട്. ഉപ്പു സത്യഗ്രഹത്തിൽ  മുസ്‌ലിം യുവാക്കളെ വൻതോതിൽ പങ്കെടുപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1937ൽ ഏറനാട് വള്ളുവനാട് മണ്ഡലത്തിൽനിന്നു മദ്രാസ് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ജനപ്രീതിക്കു തെളിവാണ്.

ADVERTISEMENT

കോൺഗ്രസിലെ സോഷ്യലിസ്റ്റ് ആശയക്കാരനായിരുന്നു അബ്ദുറഹ്‌മാൻ സാഹിബ്. അദ്ദേഹം കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ ഇഎംഎസായിരുന്നു സെക്രട്ടറി. പിന്നീടു നേതാജിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഫോർവേഡ് ബ്ലോക്കിന്റെ കേരളഘടകം പ്രസിഡന്റായി. 1940 ജൂലൈ മൂന്നിനു രാജ്യരക്ഷാനിയമം അനുസരിച്ച് സാഹിബ് അറസ്റ്റിലായി. അഞ്ചുവർഷത്തെ ശിക്ഷ കഴിഞ്ഞെത്തുമ്പോഴേക്കും മലബാറിലെയും ഇന്ത്യയിലെയും രാഷ്ട്രീയ സാഹചര്യത്തിൽ ദ്വിരാഷ്ട്രവാദം ശക്തമായിരുന്നു. ദേശീയവാദിയായ അബ്ദുറഹ്‌മാൻ സാഹിബിനു മതരാഷ്ട്രവാദികളുടെ അതിശക്തമായ എതിർപ്പും വിമർശനങ്ങളും നേരിടേണ്ടി വന്നെങ്കിലും അദ്ദേഹം നിർഭയമായി മുന്നോട്ടുപോയി. വീണ്ടും കോൺഗ്രസിൽ സജീവമായി.

മലബാർ കലാപത്തിന്റെ സ്മാരകം. (ചിത്രീകരണം: മനോരമ)

അദ്ദേഹം പങ്കെടുത്ത പല യോഗങ്ങളിലും പാക്കിസ്ഥാൻ അനുകൂലികൾ സംഘർഷം സൃഷ്ടിച്ചു. മദ്രാസിലെ സമ്മേളനത്തിൽ പങ്കെടുക്കവേ, സാഹിബിന്റെ മുഖത്തു കാർക്കിച്ചു തുപ്പാനും ആളുണ്ടായി. 1945ലെ റമസാൻ മാസത്തിൽ, മതിലകത്തെ പൊതുയോഗത്തിൽ അബ്ദുറഹ്‌മാൻ സാഹിബിനെ പ്രസംഗിക്കാൻ സമ്മതിക്കാതെ എതിരാളികൾ യോഗം അലങ്കോലമാക്കിയതു മതിലകത്തെ രാഷ്‌ട്രീയ-സാംസ്‌കാരിക പ്രവർത്തകനായിരുന്ന പി.എം.കാദർ എഴുതിയിട്ടുണ്ട്. വികാരഭരിതനായ സാഹിബ് ‘ഞാൻ വീണ്ടും വരും. അതു സ്വതന്ത്ര ഇന്ത്യയിലായിരിക്കും. അന്ന്‌ നമുക്കു വീണ്ടും കാണാം’ എന്നു പറഞ്ഞുകൊണ്ടാണ് അന്നു വേദിവിട്ടത്.  

പക്ഷേ, സ്വാതന്ത്ര്യത്തിന്റെ പുലരി കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. 1945 നവംബർ 23നു കൊടിയത്തൂരിലെ യോഗത്തിനിടെ അദ്ദേഹം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. അന്ന് അദ്ദേഹത്തിനു വയസ്സ് 47. കേരള രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യമായിരുന്നു അത്. പി.കുഞ്ഞിരാമൻ നായരുടെ ‘വീര മുസൽമാൻ’ എന്ന കവിതയിൽ ‘ധീരത തൻ വാളൂരിപ്പിടിച്ചു നിൽക്കും വീരകേരള മുസൽമാന്റെ മഹിതാരഹരൂപം’ എന്നെഴുതിയത് അക്ഷരാർഥത്തിൽ ശരിയാണ്.

English Summary:

The life and legacy of Muhammad Abdurrahman Sahib, a prominent figure in Kerala's struggle for Indian independence. From his early involvement in the Khilafat Movement to his leadership in the Congress and Forward Bloc, Sahib exemplified honesty, patriotism, and a commitment to a pluralistic India.