സ്വന്തം പ്രതിഭയാൽ രാജ്യത്തിന്റെ ആത്മാവിനെ പ്രകാശിപ്പിച്ച വീരസന്തതികൾക്ക് എല്ലാ കാലഘട്ടങ്ങളിലും ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്. അവരിൽ ചിലർ ആകാശത്തു തെളിഞ്ഞുകാണുന്ന സപ്തർഷി മണ്ഡലത്തിലെ നക്ഷത്രരാശികൾപോലെ ഇന്നും നമുക്കു വഴികാട്ടുന്നു. ആ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ താരങ്ങളിലൊന്നാണ് ഭഗവാൻ ബിർസ മുണ്ട. ആധുനിക ഇന്ത്യാചരിത്രത്തിലെ ഇതിഹാസമായ ബിർസ മുണ്ടയുടെ 150–ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരു വർഷത്തെ ആഘോഷങ്ങൾക്കു രാജ്യം ഇന്നു തുടക്കം കുറിക്കുമ്പോൾ, അദ്ദേഹത്തിന്റെ ധന്യസ്മൃതികളെ ഞാൻ നന്ദിപൂർവം വണങ്ങുന്നു. കുട്ടിക്കാലത്ത്, ബിർസ മുണ്ടയുടെ വീരകഥകൾ കേട്ടുകേട്ട് ഞാനും കൂട്ടുകാരും ഞങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരുന്നത് ഓർക്കുന്നു. ഇന്നു ജാർഖണ്ഡിന്റെ ഭാഗമായ ഉളിഹാതു എന്ന ഗ്രാമത്തിൽ ജനിച്ച്, 25 വയസ്സു വരെ മാത്രം ജീവിച്ചൊരാളാണ് വിദേശാധിപത്യത്തിന്റെ ചൂഷണങ്ങൾക്കെതിരായ ജനകീയ പോരാട്ടത്തിന്റെ ധീരനായകനായി മാറിയത്. ബ്രിട്ടിഷ് ഭരണാധികാരികളും തദ്ദേശീയ ജന്മിമാരും ഭൂമി തട്ടിയെടുത്തും അതിക്രമങ്ങൾക്കിരയാക്കിയും ആദിവാസി ജനതയെ ചൂഷണം ചെയ്തപ്പോൾ, ആ അനീതികളെ ചെറുത്തുനിൽക്കാനും അവകാശ സംരക്ഷണത്തിനു വേണ്ടി പടപൊരുതാനും ജനങ്ങളെ നയിച്ചതു ധർത്തി ആബാ (ഭൂമിയുടെ പിതാവ്) എന്നു വിളിക്കപ്പെട്ട ബിർസ മുണ്ടയായിരുന്നു.1890കളുടെ അവസാനം, ബ്രിട്ടിഷുകാരുടെ അടിച്ചമർത്തലുകൾക്കെതിരെ ഉൽഗുലൻ എന്നറിയപ്പെട്ട മുണ്ട കലാപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം പ്രതിഭയാൽ രാജ്യത്തിന്റെ ആത്മാവിനെ പ്രകാശിപ്പിച്ച വീരസന്തതികൾക്ക് എല്ലാ കാലഘട്ടങ്ങളിലും ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്. അവരിൽ ചിലർ ആകാശത്തു തെളിഞ്ഞുകാണുന്ന സപ്തർഷി മണ്ഡലത്തിലെ നക്ഷത്രരാശികൾപോലെ ഇന്നും നമുക്കു വഴികാട്ടുന്നു. ആ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ താരങ്ങളിലൊന്നാണ് ഭഗവാൻ ബിർസ മുണ്ട. ആധുനിക ഇന്ത്യാചരിത്രത്തിലെ ഇതിഹാസമായ ബിർസ മുണ്ടയുടെ 150–ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരു വർഷത്തെ ആഘോഷങ്ങൾക്കു രാജ്യം ഇന്നു തുടക്കം കുറിക്കുമ്പോൾ, അദ്ദേഹത്തിന്റെ ധന്യസ്മൃതികളെ ഞാൻ നന്ദിപൂർവം വണങ്ങുന്നു. കുട്ടിക്കാലത്ത്, ബിർസ മുണ്ടയുടെ വീരകഥകൾ കേട്ടുകേട്ട് ഞാനും കൂട്ടുകാരും ഞങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരുന്നത് ഓർക്കുന്നു. ഇന്നു ജാർഖണ്ഡിന്റെ ഭാഗമായ ഉളിഹാതു എന്ന ഗ്രാമത്തിൽ ജനിച്ച്, 25 വയസ്സു വരെ മാത്രം ജീവിച്ചൊരാളാണ് വിദേശാധിപത്യത്തിന്റെ ചൂഷണങ്ങൾക്കെതിരായ ജനകീയ പോരാട്ടത്തിന്റെ ധീരനായകനായി മാറിയത്.

ബ്രിട്ടിഷ് ഭരണാധികാരികളും തദ്ദേശീയ ജന്മിമാരും ഭൂമി തട്ടിയെടുത്തും അതിക്രമങ്ങൾക്കിരയാക്കിയും ആദിവാസി ജനതയെ ചൂഷണം ചെയ്തപ്പോൾ, ആ അനീതികളെ ചെറുത്തുനിൽക്കാനും അവകാശ സംരക്ഷണത്തിനു വേണ്ടി പടപൊരുതാനും ജനങ്ങളെ നയിച്ചതു ധർത്തി ആബാ (ഭൂമിയുടെ പിതാവ്) എന്നു വിളിക്കപ്പെട്ട ബിർസ മുണ്ടയായിരുന്നു.1890കളുടെ അവസാനം, ബ്രിട്ടിഷുകാരുടെ അടിച്ചമർത്തലുകൾക്കെതിരെ ഉൽഗുലൻ എന്നറിയപ്പെട്ട മുണ്ട കലാപം സംഘടിപ്പിച്ചതും അദ്ദേഹം തന്നെ. വെറുമൊരു കലാപമായിരുന്നില്ല ഉൽഗുലൻ. നീതിക്കും സാംസ്‌കാരികത്തനിമയ്ക്കും വേണ്ടിയുള്ള പോരാട്ടമായിരുന്നു. ആ പോരാട്ടത്തിൽ ഗോത്രജനതയുടെ അവകാശബോധത്തെയും സാംസ്‌കാരിക സ്വത്വത്തെയും ഒരേ കുടക്കീഴിൽ അണിനിരത്താൻ ബിർസ മുണ്ടയ്ക്കു കഴിഞ്ഞു. മഹാത്മാഗാന്ധിയെപ്പോലെ, നീതിക്കും നേരിനുമായുള്ള അന്വേഷണമാണ് അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെയും അടിസ്ഥാനം. 

രാഷ്ട്രപതി ദ്രൗപദി മുർമു. (Photo by Ranu ABHELAKH / AFP)
ADVERTISEMENT

∙ ഗോത്രചരിത്രങ്ങൾ വീണ്ടെടുക്കപ്പെടുമ്പോൾ

ബിർസ മുണ്ടയെപ്പോലുള്ളവരുടെ വീരകൃത്യങ്ങൾ ഒരുകാലത്ത് ആരാലും ആഘോഷിക്കപ്പെടാതെ പോയെങ്കിലും, സമീപകാലത്തായി അവരുടെ ധീരതയും ത്യാഗവും വേണ്ടവണ്ണം അംഗീകരിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി, രാജ്യത്തിന്റെ പ്രൗഢമായ സാംസ്‌കാരികചരിത്രവും വളർച്ചയും നമ്മൾ ആഘോഷിച്ചു. ചരിത്രത്തിൽ അധികം അറിയപ്പെടാതെ പോയ ധീരദേശാഭിമാനികളുടെ സംഭാവനകൾ സമൂഹത്തിന്, പ്രത്യേകിച്ചു യുവതലമുറയ്ക്കു പരിചയപ്പെടുത്താൻ അതു സഹായിച്ചു. 

ആദിവാസി വിഭാഗത്തിൽനിന്നുള്ള സ്വാതന്ത്ര്യ പോരാളികളുടെ ഓർമയ്ക്ക്, ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജൻജാതീയ ഗൗരവ് (ഗോത്ര സ്വാഭിമാന) ദിനമായി ആഘോഷിക്കാൻ 2021ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചത് അത്തരം ചരിത്രാന്വേഷണങ്ങൾക്കു പുത്തനുണർവു പകർന്നിട്ടുണ്ട്. ബിർസ മുണ്ടയുടെ ഐതിഹാസിക ജീവിതത്തെ ആദരപൂർവം അനുസ്മരിക്കുന്നതിലൂടെ, അവഗണിക്കപ്പെട്ട ഗോത്രചരിത്രങ്ങളെ ഇന്ത്യയുടെ ചരിത്രത്തിന്റെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണു നാം ചെയ്യുന്നത്. 

ADVERTISEMENT

പ്രകൃതിയോട് ഇണങ്ങിയും പരിസ്ഥിതി സംരക്ഷിച്ചും ജീവിക്കുന്നതു സംബന്ധിച്ച് ആധുനികലോകത്തിനു സുപ്രധാന പാഠങ്ങൾ പകർന്നുനൽകുന്ന ആ ചരിത്രത്തിന് ഇന്നു മുൻകാലങ്ങളെക്കാൾ പ്രസക്തിയുണ്ട്. എന്റെ കുട്ടിക്കാലത്ത്, ഉണങ്ങിയ മരങ്ങളിൽനിന്നുപോലും വിറകു വെട്ടുമ്പോൾ അവയോടു മാപ്പുചോദിച്ചിരുന്ന അച്ഛനെ ഞാൻ ഓർക്കുന്നു. 

ആദിവാസികളുടെ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബിർസ മുണ്ടയുടെ 150–ാം ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. (Photo: PIB)

∙ സംഘബോധത്തിന്റെ സ്വത്വബോധം

ADVERTISEMENT

വ്യക്തിഗത നേട്ടങ്ങളെക്കാൾ, സംഘം ചേർന്നു നിർവഹിക്കുന്ന സൽക്കർമങ്ങളിലാണ് ആദിവാസി സമൂഹങ്ങൾ സന്തോഷവും സമാധാനവും കണ്ടെത്തുന്നത്. ലോകത്തിന്റെ ഭാവി കൂടുതൽ ശോഭനമാകണമെങ്കിൽ, ഗോത്രവിഭാഗങ്ങളുടെ ഈ സ്വഭാവസവിശേഷത വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ സാമൂഹിക-സാംസ്‌കാരിക ഘടനയിൽ ആദിവാസി സമൂഹങ്ങൾക്കുള്ള പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തി വരുന്ന പരിശ്രമങ്ങൾ അതിന്റെ ഭാഗമാണ്. മുദ്രാവാക്യങ്ങൾക്കപ്പുറം, ക്ഷേമപ്രവർത്തനങ്ങൾ താഴെത്തട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഒട്ടേറെ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 

ബിർസ മുണ്ടയുടെ 150–ാം ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. (Photo: PIB)

അറുപത്തിമൂവായിരത്തോളം ആദിവാസിഗ്രാമങ്ങളുടെ വികസനം ലക്ഷ്യമിടുന്നതാണു കഴിഞ്ഞ മാസം പ്രഖ്യാപിച്ച ധർത്തി ആബാ ജൻജാതീയ ഗ്രാം ഉൽക്കർഷ് അഭിയാൻ പദ്ധതി. ഗോത്ര മേഖലയിലെ ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന 11 സുപ്രധാന നിർദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു പ്രധാൻമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ. ഗോത്രവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ചില പുതിയ പദ്ധതികൾ രാഷ്ട്രപതിഭവന്റെ നേതൃത്വത്തിലും ആവിഷ്‌കരിച്ചിട്ടുണ്ട്. രാഷ്ട്രനിർമാണത്തിൽ ആദിവാസി സമൂഹം നിർവഹിച്ച സാമൂഹികവും സാംസ്‌കാരികവുമായ പങ്ക് അടയാളപ്പെടുത്തുന്ന ജൻജാതീയ ദർപ്പൺ എന്ന ഗാലറി രാഷ്ട്രപതിഭവനിലെ മ്യൂസിയത്തിൽ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യവും എനിക്കുണ്ടായി. 

രാജ്യത്തെ ആദിവാസികളിൽ ഏറ്റവും പ്രതിസന്ധി നേരിടുന്ന 75 വിഭാഗങ്ങളുടെ പ്രതിനിധികളുമായി രാഷ്ട്രപതിഭവനിൽ നടത്തിയ കൂടിക്കാഴ്ച എന്നെ കൂടുതൽ വിനയാന്വിതയാക്കിയ അനുഭവമായിരുന്നു. അവരുടെ കൂട്ടത്തിലൊരാളായ ഞാൻ രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിയിൽ ഇരിക്കുന്നതു മുൻപൊരിക്കലും ലഭിക്കാത്ത അംഗീകാരമായി എന്റെ സഹോദരീസഹോദരന്മാർ കാണുന്നു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനാർഹമായ നേട്ടം.  ആദിവാസികൾക്കു മാത്രമല്ല, രാജ്യമെങ്ങുമുള്ള ജനങ്ങൾക്ക് അഭിമാനസ്രോതസ്സും യുവാക്കൾക്കു പ്രചോദനവുമാണ് ഭഗവാൻ ബിർസ മുണ്ടയുടെ ആദർശങ്ങൾ.

English Summary:

The 150th birth anniversary of Birsa Munda, a revered tribal freedom fighter. President Draupadi Murmu reflects on his legacy of resistance against British colonialism and his fight for tribal rights and environmental preservation. The article also highlights government initiatives aimed at uplifting tribal communities and recognizing their contributions to India's rich cultural tapestry.