രാഹുൽ മാങ്കൂട്ടത്തിലിന് എന്തിനാണ് ഷാഫിയുടെ ഹെയർ സ്‌റ്റൈൽ? പാലക്കാട്ടെ പിണറായി ‘നെക്സസും’ സന്ദീപിന്റെ കത്തും
രാഹുൽ മാങ്കൂട്ടത്തിലിന് എന്തിനാണ് ഷാഫി പറമ്പിലിന്റെ ഹെയർ സ്‌റ്റൈൽ? ഈ കുസൃതിച്ചോദ്യം പങ്കുവച്ചയാൾതന്നെ ഉത്തരവും പറഞ്ഞു: ഷാഫിക്കു കിട്ടുന്ന വോട്ട് അതിന്റെ പേരിൽ പോലും രാഹുൽ മാങ്കൂട്ടത്തിന് കിട്ടാതെ പോകരുത്. ഷാഫിയുമായി സെൽഫിയെടുക്കാൻ മത്സരിക്കുന്ന യുവജനതയെ നിരാശപ്പെടുത്തരുതല്ലോ. പാലക്കാട്ട് മത്സരിക്കുന്നത് ഷാഫിയല്ല, എന്നാൽ ഷാഫിയുടെ നോമിനിയാണ്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനും വ്യക്തമാക്കി. സിപിഎമ്മിന്റെ കണ്ണിലെ കരട് ആരാണെന്ന കാര്യത്തിൽ മത്സരിക്കുന്നവരാണ് ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട്ട് ഇവരെ വളഞ്ഞുപിടിക്കാൻ സിപിഎം ആദ്യ റൗണ്ടു മുതൽ ശ്രമം തുടങ്ങിയതിന്റെ പിന്നിലെ രാഷ്ട്രീയം അതിനാൽ വ്യക്തമാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന് പേരുകേട്ട സംസ്ഥാനത്ത് ബിജെപിയുടെ ‘തൊട്ടുകൂടായ്മ ഇല്ലാതായ’ ഘട്ടമെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്ന കാലത്താണ് അവർക്ക് സ്വാധീനമുള്ള ഇടത്ത് മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ നടക്കാനിരിക്കുന്ന ‘ഡീൽ ഓർ നോ ഡീൽ’ തർക്കത്തിനുള്ള തെളിവു സമാഹരണം കൂടി
രാഹുൽ മാങ്കൂട്ടത്തിലിന് എന്തിനാണ് ഷാഫി പറമ്പിലിന്റെ ഹെയർ സ്‌റ്റൈൽ? ഈ കുസൃതിച്ചോദ്യം പങ്കുവച്ചയാൾതന്നെ ഉത്തരവും പറഞ്ഞു: ഷാഫിക്കു കിട്ടുന്ന വോട്ട് അതിന്റെ പേരിൽ പോലും രാഹുൽ മാങ്കൂട്ടത്തിന് കിട്ടാതെ പോകരുത്. ഷാഫിയുമായി സെൽഫിയെടുക്കാൻ മത്സരിക്കുന്ന യുവജനതയെ നിരാശപ്പെടുത്തരുതല്ലോ. പാലക്കാട്ട് മത്സരിക്കുന്നത് ഷാഫിയല്ല, എന്നാൽ ഷാഫിയുടെ നോമിനിയാണ്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനും വ്യക്തമാക്കി. സിപിഎമ്മിന്റെ കണ്ണിലെ കരട് ആരാണെന്ന കാര്യത്തിൽ മത്സരിക്കുന്നവരാണ് ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട്ട് ഇവരെ വളഞ്ഞുപിടിക്കാൻ സിപിഎം ആദ്യ റൗണ്ടു മുതൽ ശ്രമം തുടങ്ങിയതിന്റെ പിന്നിലെ രാഷ്ട്രീയം അതിനാൽ വ്യക്തമാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന് പേരുകേട്ട സംസ്ഥാനത്ത് ബിജെപിയുടെ ‘തൊട്ടുകൂടായ്മ ഇല്ലാതായ’ ഘട്ടമെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്ന കാലത്താണ് അവർക്ക് സ്വാധീനമുള്ള ഇടത്ത് മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ നടക്കാനിരിക്കുന്ന ‘ഡീൽ ഓർ നോ ഡീൽ’ തർക്കത്തിനുള്ള തെളിവു സമാഹരണം കൂടി
രാഹുൽ മാങ്കൂട്ടത്തിലിന് എന്തിനാണ് ഷാഫി പറമ്പിലിന്റെ ഹെയർ സ്‌റ്റൈൽ? ഈ കുസൃതിച്ചോദ്യം പങ്കുവച്ചയാൾതന്നെ ഉത്തരവും പറഞ്ഞു: ഷാഫിക്കു കിട്ടുന്ന വോട്ട് അതിന്റെ പേരിൽ പോലും രാഹുൽ മാങ്കൂട്ടത്തിന് കിട്ടാതെ പോകരുത്. ഷാഫിയുമായി സെൽഫിയെടുക്കാൻ മത്സരിക്കുന്ന യുവജനതയെ നിരാശപ്പെടുത്തരുതല്ലോ. പാലക്കാട്ട് മത്സരിക്കുന്നത് ഷാഫിയല്ല, എന്നാൽ ഷാഫിയുടെ നോമിനിയാണ്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനും വ്യക്തമാക്കി. സിപിഎമ്മിന്റെ കണ്ണിലെ കരട് ആരാണെന്ന കാര്യത്തിൽ മത്സരിക്കുന്നവരാണ് ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട്ട് ഇവരെ വളഞ്ഞുപിടിക്കാൻ സിപിഎം ആദ്യ റൗണ്ടു മുതൽ ശ്രമം തുടങ്ങിയതിന്റെ പിന്നിലെ രാഷ്ട്രീയം അതിനാൽ വ്യക്തമാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന് പേരുകേട്ട സംസ്ഥാനത്ത് ബിജെപിയുടെ ‘തൊട്ടുകൂടായ്മ ഇല്ലാതായ’ ഘട്ടമെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്ന കാലത്താണ് അവർക്ക് സ്വാധീനമുള്ള ഇടത്ത് മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ നടക്കാനിരിക്കുന്ന ‘ഡീൽ ഓർ നോ ഡീൽ’ തർക്കത്തിനുള്ള തെളിവു സമാഹരണം കൂടി
രാഹുൽ മാങ്കൂട്ടത്തിലിന് എന്തിനാണ് ഷാഫി പറമ്പിലിന്റെ ഹെയർ സ്‌റ്റൈൽ? ഈ കുസൃതിച്ചോദ്യം പങ്കുവച്ചയാൾതന്നെ ഉത്തരവും പറഞ്ഞു: ഷാഫിക്കു കിട്ടുന്ന വോട്ട് അതിന്റെ പേരിൽ പോലും രാഹുൽ മാങ്കൂട്ടത്തിന് കിട്ടാതെ പോകരുത്. ഷാഫിയുമായി സെൽഫിയെടുക്കാൻ മത്സരിക്കുന്ന യുവജനതയെ നിരാശപ്പെടുത്തരുതല്ലോ. പാലക്കാട്ട് മത്സരിക്കുന്നത് ഷാഫിയല്ല, എന്നാൽ ഷാഫിയുടെ നോമിനിയാണ്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനും വ്യക്തമാക്കി. സിപിഎമ്മിന്റെ കണ്ണിലെ കരട് ആരാണെന്ന കാര്യത്തിൽ മത്സരിക്കുന്നവരാണ് ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും.
പാലക്കാട്ട് ഇവരെ വളഞ്ഞുപിടിക്കാൻ സിപിഎം ആദ്യ റൗണ്ടു മുതൽ ശ്രമം തുടങ്ങിയതിന്റെ പിന്നിലെ രാഷ്ട്രീയം അതിനാൽ വ്യക്തമാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന് പേരുകേട്ട സംസ്ഥാനത്ത് ബിജെപിയുടെ ‘തൊട്ടുകൂടായ്മ ഇല്ലാതായ’ ഘട്ടമെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്ന കാലത്താണ് അവർക്ക് സ്വാധീനമുള്ള ഇടത്ത് മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ നടക്കാനിരിക്കുന്ന ‘ഡീൽ ഓർ നോ ഡീൽ’ തർക്കത്തിനുള്ള തെളിവു സമാഹരണം കൂടി പാലക്കാട്ടു നടക്കുന്നു. ക്രോസ് വോട്ടിങ് എന്ന പ്രയോഗം പാലക്കാട്ട് അന്തരീക്ഷത്തിലുണ്ട്.
∙ സിന്ദൂരപ്പൊട്ടിന്റെ ഓർമ
‘എന്റെ കുടുംബം അധികാരത്തിൽ വരുന്നു’ എന്ന് പരിസരം മറന്ന് ആഹ്ലാദചിത്തനായ കഥ ഒ.വി. വിജയൻ എഴുതിയിട്ടുണ്ട്. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേൽക്കുന്നതായിരുന്നു സന്ദർഭം. ട്രെയിൻ തമിഴ്നാട് അതിർത്തി വിട്ട് കേരളത്തിലേക്ക് കടക്കുമ്പോൾ പച്ചപ്പിനൊപ്പം അവിടവിടെ ഉയർന്നുകണ്ട ചെങ്കൊടികൾ കണ്ടാണ് വിജയന്റെ മനസ്സു തുടിച്ചത്. അടുത്തിരുന്ന സർദാർജിയോട് സന്തോഷം പങ്കുവച്ചപ്പോൾ ‘ക്യാ’ എന്നായിരുന്നു ചോദ്യമെങ്കിലും അതൊന്നും ഉത്സാഹം കെടുത്തുന്നതായിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉറച്ച അടിത്തറയുള്ളതുകൊണ്ട് പാലക്കാട് കേരളത്തിൽ ഉൾപ്പെടുത്തുകയും കോൺഗ്രസിന് സ്വാധീനമുള്ള കന്യാകുമാരി അടങ്ങുന്ന തെക്കൻ തിരുവിതാംകൂർ തമിഴ്നാടിനു വിട്ടുകൊടുക്കുകയും ചെയ്തുവെന്ന പഴി കേട്ടയാളാണ് സംസ്ഥാന രൂപീകരണ സമിതിയുടെ അധ്യക്ഷനായ സർദാർ കെ.എം. പണിക്കർ. മകളുടെ ഭർത്താവായ എം.എൻ. ഗോവിന്ദൻനായരുടെ സ്വാധീനത്തിനു വഴങ്ങിയെന്നായിരുന്നു കഥ.
ഇഎംഎസിനെയും എകെജിയെയും ഇ.കെ.നായനാരെയും വി.എസ്. അച്യുതാനന്ദനെയും വിജയിപ്പിച്ച ഓർമകൾ പച്ചപിടിച്ചു നിൽക്കുന്നതിനാൽ ബിജെപിക്കു പിന്നിൽ മൂന്നാം സ്ഥാനത്തു തുടരേണ്ടിവരുന്നത് ഇടതുപക്ഷക്കാരെ പാലക്കാട് വിമ്മിഷ്ടപ്പെടുത്തുകയാണ്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്കും പിന്നീട് ബിജെപിയുടെ സ്വാധീനമേഖലയായി വളരുകയും ചെയ്ത ചരിത്രമാണ് പാലക്കാടിനുള്ളത്. ആദ്യ തിരഞ്ഞെടുപ്പിൽ ജയിച്ച (1957) കോൺഗ്രസിലെ ആർ.രാഘവമേനോനാണ് പാലക്കാട്ടെ ആദ്യ നിയമസഭാംഗം. 60ലും അദ്ദേഹം ജയിച്ചു. 1965ൽ സിപിഎമ്മിലെ എം.വി.വാസു ജയിച്ചു. 67ലും 70ലും ആർ.കൃഷ്‌ണനിലൂടെ സിപിഎം മണ്ഡലം നിലനിർത്തി. 1977ൽ പിഎസ്പി. സ്‌ഥാനാർഥിയായി വിജയിച്ച സി.എം. സുന്ദരം 80, 82, തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. 1987ൽ യുഡിഎഫ് സ്വതന്ത്രനായും 91ൽ കോൺഗ്രസ് സ്‌ഥാനാർഥിയായും സുന്ദരം തിരഞ്ഞെടുക്കപ്പെട്ടു.
1996ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ടി.കെ. നൗഷാദ് ഏറെക്കാലങ്ങൾക്കു ശേഷം മണ്ഡലം തിരിച്ചുപിടിച്ചു. 2001 ൽ കോൺഗ്രസിലെ കെ. ശങ്കരനാരായണനായിരുന്നു വിജയി. 2006ൽ സിപിഎമ്മിലെ കെ.കെ. ദിവാകരൻ 1344 വോട്ടിനാണ് ജയിച്ചത്. അത്തവണ വളരെ പ്രതീക്ഷയോടെ മത്സരിച്ച ഒ. രാജഗോപാലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാൽ 2001ൽ പാർട്ടി സ്‌ഥാനാർഥി രമാ രഘുനന്ദന് ലഭിച്ച 12,159 വോട്ടുകൾ ഇരട്ടിയിലേറെയാക്കി ഉയർത്താൻ രാജഗോപാലിന് കഴിഞ്ഞു. 2011ൽ കെഎസ്‌യു നേതൃത്വത്തിൽ നിന്ന് മത്സരിക്കാനെത്തിയ ഷാഫി പറമ്പിൽ 7403 വോട്ടിന് കെ.കെ. ദിവാകരനെ അട്ടിമറിച്ചു. അത്തവണയും ബിജെപിയുടെ സി. ഉദയഭാസ്കർ 19.86% വോട്ടുമായി മൂന്നാം സ്ഥാനത്തു തന്നെയായിരുന്നു.
എന്നാൽ 2016 മുതലാണ് അട്ടിമറികൾ സംഭവിച്ചുതുടങ്ങിയത്. ഷാഫി പറമ്പിൽ 41.77% വോട്ടു നേടിയ വർഷം ശോഭ സുരേന്ദ്രൻ 29.08% വോട്ടുമായി രണ്ടാമതെത്തി. സിപിഎം സ്ഥാനാർഥി എൻ.എൻ. കൃഷ്ണദാസ് 28.07% വോട്ടുമായി മൂന്നാം സ്ഥാനത്തായി. 2011ൽ സിപിഎമ്മിന്റെ ട്രേഡ് യൂണിയൻ നേതാവു കൂടിയായ കെ.കെ. ദിവാകരൻ ഷാഫി പറമ്പിലിനോട് തോൽക്കുമ്പോഴും 35.82% വോട്ടിന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് ഓർക്കണം. 2016ൽ ശോഭ സുരേന്ദ്രൻ 29.08% വോട്ടുമായി രണ്ടാമതെത്തിയെന്നത് ഞെട്ടലായി. 2021ൽ സിപിഎമ്മിനു വേണ്ടി മത്സരിച്ച സി.പി.പ്രമോദിന് പിന്നെയും ഒതുങ്ങിക്കൊടുക്കേണ്ടിവന്നു (25.64%). ബിജെപി വിജയിക്കാതിരിക്കാൻ ചെയ്ത ത്യാഗത്തിന്റെ ഫലമാണ് ഈ പിന്നോട്ടുപോക്കെന്ന് ആശ്വസിക്കുന്നവരുണ്ട്.
∙ പാലക്കാട്ടെ പരീക്ഷണശാല
ഹിന്ദുത്വ ലബോറട്ടറിയായി (ഗുജറാത്ത് പോലെ) കേരളവും മാറുമെന്ന് ബിജെപി ആവർത്തിക്കാറുണ്ട്. ഒ. രാജഗോപാൽ ബിജെപിക്ക് ആദ്യജയം കൊണ്ടുവന്നത് തിരുവനന്തപുരത്താണെങ്കിലും അദ്ദേഹത്തെ നേതാവാക്കി വളർത്തിയത് പാലക്കാട് ആയിരുന്നു. കേരളത്തിലെ സംഘപരിവാർ ചരിത്രത്തിൽ പാലക്കാടിന് സുപ്രധാന സ്ഥാനമുണ്ട്. നാൽപതുകളിലും അൻപതുകളിലും പോലും ആർഎസ്എസിന് വേരുകളുണ്ടായിരുന്നു. ബിജെപിയുടെ വിജയത്തിന്റെ ആദ്യമുകുളങ്ങൾ നാമ്പെടുത്തത് പാലക്കാട് നഗരസഭയിലായിരുന്നു.
ആദ്യ കൗൺസിലർ, വൈസ് ചെയർമാൻ എല്ലാം ഇവിടെയായിരുന്നു. എറണാകുളവും ആറന്മുളയും പിന്നെ പാലക്കാടുമാണ് സംഘത്തിന്റെ ആദ്യകാല ഈറ്റില്ലങ്ങൾ. പാലക്കാട് മണ്ഡലത്തിൽ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നതിന് സാക്ഷ്യം പറയുന്നത് കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകൾ തന്നെയാണ്. പാലക്കാട് നഗരസഭ ഒന്നിലേറെ തവണയായി ബിജെപി ഭരിക്കുന്നു. കഴിഞ്ഞതവണ ഇ. ശ്രീധരൻ അവസാന റൗണ്ടിൽ മാത്രമാണ് പിൻവാങ്ങിയത്. കേരളം ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം നീങ്ങുമോ എന്ന് പാലക്കാട് തെളിയിക്കുമെന്ന് കരുതുന്നവരുണ്ട്. ഒപ്പം കേരളത്തിൽ ബിജെപി ഹനനത്തിന് കോൺഗ്രസിന് കരുത്തുണ്ടോ എന്നും ഇവിടെ തെളിയും.
അയിത്തത്തിനെതിരെ നടന്ന സമരത്തിന്റെ പേരിലാണ് വൈക്കം ചരിത്രത്തിൽ അറിയപ്പെടുന്നത്. ഏതാണ്ട് അതേ കാലത്ത്, 1924–25 കാലത്ത്, സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി പിന്നാക്ക വിഭാഗങ്ങളുടെ സമരം കൽപ്പാത്തിയിലും നടന്നിരുന്നു. കൽപ്പാത്തി സമരം ഇപ്പോൾ അധികം ഉദ്ധരിക്കപ്പെടുന്നില്ല. പകരം ബിജെപിയുടെ ഉറച്ച അടിത്തറയുടെ പേരിൽ ഈ പൈതൃക നഗരം ശ്രദ്ധിക്കപ്പെടുന്നു. ബിജെപിക്ക് ശക്തമായ അടിത്തറയുള്ള കൽപ്പാത്തിയിൽ പോലും ഷാഫിക്ക് വോട്ടു കിട്ടിയിരുന്നു എന്നത് കോൺഗ്രസിന്റെ വക്താക്കളുടെ വാദമാണ്. എന്നാൽ വോട്ടുനില പരിശോധിക്കുമ്പോൾ ബിജെപിയുടെ അപ്രമാദിത്വം തന്നെയാണ് തെളിയുന്നത്. ഷാഫിക്ക് സ്വാധീനമുണ്ട്. രാഹുൽ അതു വിപുലപ്പെടുത്തുമെന്ന് കോൺഗ്രസ് കരുതുന്നു.
∙ സിപിഎമ്മിന് അസാധ്യമല്ല
മൂന്നാം സ്ഥാനത്തു നിന്ന് ഒന്നാമതെത്തുക അസാധ്യമാണോ? സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ലെന്ന് തെളിയിച്ചത് വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് ആയിരുന്നു. വടകരയിലേക്ക് കെ. മുരളീധരൻ പോയതിനെ തുടർന്നാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പു വന്നത്. 2016ൽ കെ. മുരളീധരൻ (37.43%) കുമ്മനം രാജശേഖരൻ (31.87%) സിപിഎമ്മിലെ ടി.എൻ. സീമ (29.50%) എന്നായിരുന്നു വോട്ടുനില. എന്നാൽ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി. വി.കെ. പ്രശാന്തിന് 14,465 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്ത് ഭൂരിപക്ഷം വർധിപ്പിച്ചു. വി.കെ. പ്രശാന്ത് 44.40% വോട്ടുനേടിയപ്പോൾ ബിജെപി 28.77% വോട്ടും കോൺഗ്രസ് 25.76% വോട്ടും മാത്രമാണ് നേടിയത്.
വടകരയിലേക്ക് ഷാഫി പറമ്പിൽ പോയതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് സിപിഎം കണ്ണുവച്ചാൽ അമിത ആത്മവിശ്വാസമെന്ന് പറയേണ്ടതില്ല. പാലക്കാട് ബാലികേറാമലയായി സിപിഎം കരുതേണ്ട സാഹചര്യവുമില്ല. ക്യാപ്റ്റൻ പാലക്കാട്ട് എന്ന അടിക്കുറിപ്പോടെയാണ് മണ്ഡലത്തിലെങ്ങും പിണറായി വിജയന്റെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത് പിണറായിയുടെ നേരിട്ടുള്ള ഇടപെടലുണ്ടെന്നതിന്റെ സൂചനകൾ ആണ്. പെട്ടിവിവാദവും സരിനെ ഇരുട്ടിവെളുക്കും മുൻപേ സ്ഥാനാർഥിയാക്കിയതും സന്ദീപ് വാര്യരെ സ്വീകരിക്കാൻ ശ്രമം നടത്തിയതുമെല്ലാം ചടുല നീക്കങ്ങളായിരുന്നു.
എന്നാൽ താരപ്രചാരകരുടെ അഭാവം പാർട്ടിക്കുണ്ട്. കോടിയേരിയെപ്പോലുള്ളവരുടെ അഭാവം വ്യക്തമാണ്. താരപ്രചാരകരുടെ അസാന്നിധ്യം ‘അഡ്ജസ്റ്റ്’ ചെയ്യുന്നത് ചാനലുകൾ സൃഷ്ടിക്കുന്ന പെരുപ്പിക്കലുകളാണ്.
വിവാദങ്ങളുടെ ഘോഷയാത്രകൾ കണ്ട പ്രചാരണത്തിനിടയിലേക്ക് ഇ.പി. ജയരാജൻ എത്തിയത് കൂടുതൽ വിവാദമാണ് സൃഷ്ടിച്ചത്. ‘സരിനെപ്പറ്റി ഇ.പി. ജയരാജന് ഒന്നും അറിയില്ലെ’ന്ന് പറഞ്ഞ് പിണറായി വിഷയം ലഘൂകരിക്കാൻ ശ്രമിച്ചെങ്കിലും ഒരു കേന്ദ്രകമ്മിറ്റി അംഗത്തിന് ഒന്നും അറിയില്ലേ എന്ന് പാർട്ടിക്കാർ തന്നെയാണ് ചോദിക്കുന്നത്.
∙ സരിനാണ് ശരി
‘എൽഡിഎഫ് സർക്കാർ 3.0 അവതരിപ്പിക്കാനുള്ള രാഷ്ട്രീയദൗത്യത്തിന്റെ ഭാഗമാകാനാണു ഞാൻ പോകുന്നത്’ എന്നാണ് സിപിഎമ്മിലേക്കുള്ള യാത്രയെപ്പറ്റി ഡോ.പി.സരിൻ പറഞ്ഞത്. കാലുമാറ്റമല്ലേയെന്നാണ് എല്ലാവരും സംശയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ താത്വികമായി വിശദീകരിച്ചത് ‘കാലുമാറുന്നതിന്റെ അടിസ്ഥാനം രാഷ്ട്രീയമാണെന്നും അങ്ങനെ മാറുന്നവരെ ഉൾക്കൊള്ളുക എന്നത് ഏതു കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രധാന ചുമതലയാണെന്നും’ ആയിരുന്നു. ഇതു ന്യായീകരിക്കുന്നതാണ് ‘സരിനാണ് ശരി’ എന്ന പോസ്റ്ററുകൾ.
ഒരു സംഘടനയെ നിർണായക സന്ദർഭത്തിൽ കാലുവാരുന്നത് എങ്ങനെ ശരിയാവും എന്നാണ് മറുചോദ്യം. ആദർശത്തിന്റെ പേരിലല്ല സരിൻ സിപിഎം വിട്ടത്. നീണ്ട കാലമായി സിപിഎമ്മിനെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയിരുന്ന സരിൻ സിപിഎമ്മിന് ബാധ്യതയാകുമെന്ന വിലയിരുത്തുന്നവരുമുണ്ട്. എൽഡിഎഫ് വരും എല്ലാം ശരിയാവും എന്ന മട്ടിൽ, സരിൻ ശരിയാവില്ലെന്ന് അവർ ഉറപ്പിക്കുന്നു. സരിൻ പോയ ശേഷം കോൺഗ്രസിന്റെ സോഷ്യൽ മീഡിയയിൽ എന്ത് സംഭവിച്ചു എന്നു നോക്കിയാൽ മതിയെന്ന് അവർ പറയുന്നു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പതിവുപോലെ ഊർജസ്വലമായി മുന്നോട്ടുപോകുകയാണ്.
∙ സന്ദീപ് വാരിയർ
ഒറ്റപ്പാലത്തു നിന്ന് പാർട്ടി വിട്ട സരിന്റെ ചാട്ടം ശരിയായെങ്കിൽ മറ്റൊരു ഒറ്റപ്പാലംകാരൻ സന്ദീപ് വാരിയർക്ക് സീറ്റുകിട്ടാൻ ഭാഗ്യമുണ്ടായില്ല. സന്ദീപ് വാരിയർ ‘ക്രിസ്റ്റൽ ക്ലിയർ സഖാവാ’ണെന്ന് എ.കെ. ബാലൻ വ്യക്തമാക്കുകയും ‘ബാലേട്ടനും ഞാനും തമ്മിൽ’ എന്ന് സന്ദീപ് പറഞ്ഞുതുടങ്ങുകയും ചെയ്തത് അണികളിൽ അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും സിപിഎം ഒരു ചാട്ടം കൂടി തങ്ങളുടെ ഭാഗത്തേക്ക് ആഗ്രഹിച്ചിരുന്നു. . എന്തുകൊണ്ട് ഇടതുമുന്നണിയെ സന്ദീപ് തള്ളി? ഷൊർണൂർ സീറ്റ് സിപിഎമ്മും മണ്ണാർക്കാട് സിപിഐയും നൽകില്ലെന്നു വന്നതോടെയാണ് സന്ദീപ് വാരിയർ കോൺഗ്രസിലേക്ക് നീങ്ങിയതെന്ന് ഇടതുകേന്ദ്രങ്ങൾ ആരോപിക്കുന്നു.
‘വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറി’ വിട്ട് ‘സ്നേഹത്തിന്റെ കട’യിലെത്തുകയും പാണക്കാട് തങ്ങളെ സന്ദർശിച്ച് മതനിരപേക്ഷ നിലപാട് വ്യക്തമാക്കുകയും ചെയ്തതോടെ ഒരു ദിവസം കൊണ്ട് സിപിഎമ്മും നിലപാട് മാറ്റി. സന്ദീപിനെ സിപിഎമ്മിലേക്ക് ഒരിക്കലും അടുപ്പിച്ചിട്ടില്ലെന്നും അങ്ങനെ ആലോചിച്ചിട്ടുപോലുമില്ലെന്നുമായി എം.ബി. രാജേഷിന്റെ നിലപാട്. എ.കെ. ബാലൻ നല്ല മനുഷ്യനായതുകൊണ്ട് ആരെപ്പറ്റിയും മോശമായി ഒന്നും പറയില്ലെന്നും രാജേഷ് ന്യായീകരിച്ചു. ബിജെപിയുടെ ഒരു മുഖത്തെ അടർത്തി മാറ്റി കോൺഗ്രസിൽ എത്തിച്ചത് പ്രായോഗിക രാഷ്ട്രീയത്തിലെ ‘സിംബോളിക്’ വിജയമായി കരുതാം.
ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായക തിരഞ്ഞെടുപ്പു കാലത്ത് ഉണ്ടായ ഈ നീക്കം അവരെ പ്രതിരോധത്തിലാക്കുന്നു. ബിജെപി– സിപിഎം (പിണറായി) നെക്സസിനെപ്പറ്റി സന്ദീപ് വാരിയർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് നിശ്ചയമായും വാർത്താപ്രാധാന്യമുണ്ടാവും. സിപിഎം സന്ദീപിനെ ‘വെളുപ്പിച്ച്’ കൊണ്ടുവരാനെടുത്ത കാലതാമസം കോൺഗ്രസുകാർ മുതലെടുത്തു. ‘കറ കളഞ്ഞ സഖാവി’നെ ‘കാളിയനാ’ക്കാൻ ഇനി സിപിഎമ്മിന് അധ്വാനിക്കേണ്ടിവരും. വാരിയർ പറഞ്ഞതിനേക്കാൾ മോശമായി സ്വന്തം പാർട്ടിയെ പറഞ്ഞവർ നിലവിൽ കോൺഗ്രസിലുണ്ടെന്നതിനാൽ യുഡിഎഫ് തൽക്കാലം അതൊന്നും ഗൗരവത്തിലെടുക്കുന്നില്ല.
∙ ബിജെപിയുടെ സാധ്യത
സന്ദീപ് വാരിയർ ‘ടിവി ഷോ അടിത്തറ’ മാത്രമുള്ളയാളാണെന്ന് ബിജെപി തള്ളിപ്പറയുന്നു. എന്നാൽ ശോഭ സുരേന്ദ്രന്റെ പിണക്കം അങ്ങനെ കാണേണ്ടതല്ല. 2016ൽ ബിജെപി കുതിച്ചുകയറിയത് ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തോടെയാണ്. 2019ൽ ആറ്റിങ്ങലും ഇത്തവണ ആലപ്പുഴയിലും ബിജെപിക്കു വേണ്ടി കൊടുങ്കാറ്റ് സൃഷ്ടിച്ചതും ചരിത്രമാണ്. ‘ശോഭ ഫാക്ടർ’ തിരഞ്ഞെടുപ്പിനു ശേഷവും ചർച്ചയാവും. ജയിച്ചാൽ കേരളത്തിലെ ബിജെപിയുടെ തലപ്പത്തേക്കായിരിക്കും സി. കൃഷ്ണകുമാറിന്റെ സഞ്ചാരം. അതു തടയാൻ തൊഴുത്തിൽകുത്തിന് ക്ഷാമമില്ലാത്ത ബിജെപിയിൽ ആളുണ്ടായെന്നു വരാം.
തുറന്നു ചിരിക്കാത്തയാളാണ് കൃഷ്ണകുമാർ എന്നും എപ്പോഴും തോൽക്കുന്നയാളെന്ന ലേബലുണ്ടെന്നും പ്രചരിപ്പിക്കുന്നത് എതിരാളികളാണെന്ന് ബിജെപി വ്യക്തമാക്കുന്നു. 2016ൽ ശോഭ സുരേന്ദ്രന് വിജയസാധ്യതയുണ്ടായിരുന്നെന്നും ഇടഞ്ഞുനിന്ന സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തനങ്ങൾക്ക് ഇടങ്കോലിട്ടെന്നും മണ്ഡലത്തിൽനിന്നു വ്യാപകമായി പരാതികൾ പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിരുന്നു.
മലമ്പുഴയിൽ മത്സരിച്ച കൃഷ്ണകുമാറിന്റെ പ്രചാരണത്തിനായി പാലക്കാട് മണ്ഡലത്തിൽനിന്നു പ്രവർത്തകരെ കൊണ്ടുപോയതു ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയിരുന്നു.
നേതൃത്വം ഇടപെട്ട് മറ്റു ജില്ലകളിൽനിന്നുള്ള ആർഎസ്എസ് പ്രവർത്തകരെ പാലക്കാട്ടു നിയോഗിച്ചാണു കുറവു പരിഹരിച്ചത്. ഒ. രാജഗോപാലിനു ശേഷം നിയമസഭയിൽ അക്കൗണ്ടു തുറക്കണമെന്ന ആഗ്രഹം പാർട്ടിക്കുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വിജയം വർധിതവീര്യത്തോടെ തിരഞ്ഞെടുപ്പ് നേരിടാൻ പാലക്കാട്ട് ബിജെപിയെ സഹായിക്കുന്നുവെന്നത് വസ്തുതയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കർട്ടൻ റെയ്സർ കൂടിയാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ ഉപതിരഞ്ഞെടുപ്പ്.
∙ ഒരു പഴുതും നൽകാതെ കോൺഗ്രസ്
ഉപതിരഞ്ഞെടുപ്പുകൾ ജയിക്കാൻ സിപിഎമ്മിനുള്ള വൈദഗ്ധ്യം അടുത്തിടെയായി വി.ഡി. സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസും കരഗതമാക്കിയിട്ടുണ്ട്. തൃക്കാക്കരയും പുതുപ്പള്ളിയും ജയസാധ്യതയുള്ള ഇടങ്ങളായിരുന്നുവെന്ന് പറയുമ്പോഴും എതിരാളികളെ നിഷ്പ്രഭമാക്കാൻ സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കഴിഞ്ഞു. പാലക്കാട്ട് കോൺഗ്രസിന്റെ പ്രവർത്തനം ഗംഭീരമായി മുന്നേറുന്നതായി നിരീക്ഷകർ പറയുന്നു. ഇവിടെ സിപിഎമ്മിന് കോൺഗ്രസിൽ രണ്ട് എതിരാളികളുണ്ട്. വടക്കൻ തേരോട്ടത്തോടെ ഷാഫി സിപിഎമ്മിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പിണറായിയെയും സിപിഎമ്മിനെയും മയമില്ലാതെ വിമർശിക്കുന്ന രാഹുൽ നിയമസഭയിലെത്തുന്ന കാര്യം ഒട്ടും അംഗീകരിക്കാനാവില്ല.
2011ൽ ആദ്യതവണ മത്സരിക്കുമ്പോൾ ഷാഫി പറമ്പിൽ വേദിയിലിരിക്കുന്ന 140 പേരെയും പേര് വിളിച്ചാണ് അഭിവാദ്യം ചെയ്തതെന്ന് ഒരു കോൺഗ്രസ് അനുഭാവി ഓർക്കുന്നു. പാലക്കാട്ടെ പാർട്ടിയിലുള്ള ഷാഫിയുടെ സ്വാധീനമാണ് അതു കാണിക്കുന്നത്. അതു വോട്ടായി മാറുമെന്നാണ് പാർട്ടിയുടെ ഉറച്ച വിശ്വാസം. എതിർപ്പുകൾ കോൺഗ്രസിലെ പുതിയ തലമുറയെ ഭയപ്പെടുത്തുന്നില്ലെന്നതാണ് ശ്രദ്ധേയം. സിപിഎമ്മിനെ വെല്ലുവിളിക്കാൻ അവർ തയാറാണ്. അക്കാര്യത്തിൽ കെ. കരുണാകരനെ അനുസ്മരിപ്പിക്കുന്ന പോരാട്ടമാണ് അവർ നടത്തുന്നത്.
ഓരോ പ്രസംഗത്തിലും മോദിയേയും പിണറായിയേയും എതിർക്കാനുള്ള ചങ്കൂറ്റം കാണിക്കുന്ന കെ. മുരളീധരനും മുന്നിലുണ്ട്. കോൺഗ്രസിൽ സുധാകരനും സതീശനും എം.എം. ഹസ്സനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കഴിഞ്ഞ് ആറാം സ്ഥാനത്താണ് മുരളി നിൽക്കുന്നതെന്ന് വേണമെങ്കിൽ പറയാം. പക്ഷേ രാഹുൽഗാന്ധി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളെ കൂട്ടാൻ കഴിയുന്ന നേതാക്കളിൽ ഒരാളായി മുരളീധരൻ മാറിക്കഴിഞ്ഞു. മാധ്യമശ്രദ്ധ കിട്ടുന്ന രീതിയിൽ പെരുമാറാനും അദ്ദേഹത്തിന് അറിയാം. പി. സരിനെ സ്വീകരിച്ചുകൊണ്ട് കോൺഗ്രസിൽ പൊട്ടിത്തെറിയെന്ന് സ്ഥാപിക്കാൻ നോക്കിയതും ഡിസിസി കത്തു പുറത്തുവിട്ടതും ആദ്യഘട്ടത്തിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. പാതിരാത്രി റെയ്ഡ് സംഭവത്തെ ഒറ്റക്കെട്ടായും പഴുതടച്ചും കോൺഗ്രസ് മറികടന്നതോടെ പന്ത് അവരുടെ കൈയിലേക്ക് വന്നു.
പെട്ടി വിവാദം പാലക്കാട്ടെ പ്രമുഖനായ എം.ബി. രാജേഷിന് ചില്ലറ ക്ഷീണമുണ്ടാക്കി. കോൺഗ്രസ് ക്യാംപിൽനിന്ന് വ്യക്തമായ വിവരം ചോർന്നുകിട്ടിയെന്ന് സിപിഎം അടക്കംപറയുന്നു. അങ്ങനെയാണെങ്കിൽ റെയ്ഡ് വരുന്നെന്ന വിവരം മറുവശത്തേക്കും ചോർന്നു. കോൺഗ്രസിന്റെ പുതുതലമുറയുടെ കരുത്താണ് ഇതിൽ തെളിയുന്നത്. പാലക്കാട്ടെ പഴയ നേതൃത്വമായിരുന്നെങ്കിൽ പെട്ടുപോകുമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. സന്ദീപ് വാരിയരെ ഒപ്പം കൊണ്ടുവരാനുള്ള ‘സർജിക്കൽ സ്ട്രൈക്കും’ നീക്കവും പുതുതലമുറ നേതൃത്വത്തിന്റെ കരുത്തിന് തെളിവായി.
∙ ഡീൽ ബന്ധങ്ങളിലേക്ക്
പാലക്കാട്ടെ രണ്ടു മുന്നണികളുടെ ‘ഡീൽ ചരിത്രം’ സന്ദീപ് വാരിയരും പി. സരിനും പുറത്തുവിട്ടതും കൗതുകരമാണ്. 1991ൽ പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന സിപിഎമ്മിലെ എം.എസ്.ഗോപാലകൃഷ്ണൻ അന്നത്തെ ബിജെപി ജില്ലാ പ്രസിഡന്റ് ടി.ചന്ദ്രശേഖരനു നൽകിയ കത്താണ് സന്ദീപ് വാരിയർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. കത്തിൽ പറയുന്നത് ഇങ്ങനെ: ‘1991 ഓഗസ്റ്റ് 9നു പാലക്കാട് നഗരസഭയിൽ നടക്കാൻ പോകുന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാൻ ആഗ്രഹിക്കുന്നു. ചെയർമാൻ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനു വേണ്ടി ഭാരതീയ ജനതാ പാർട്ടിയുടെ 6 കൗൺസിലർമാരും വോട്ടു നൽകി എന്നെ വിജയിപ്പിക്കുന്നതിനു വേണ്ട തീരുമാനം കൈക്കൊള്ളുന്നതിനു വിനീതമായി അഭ്യർഥിക്കുന്നു.’
അന്നു നഗരസഭയിൽ കോൺഗ്രസിനു 18, സിപിഎമ്മിനു 11, ബിജെപിക്ക് 6, ഒരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഎം അംഗങ്ങൾക്കു പുറമേ കോൺഗ്രസിന്റെ ഒരംഗവും ബിജെപിയുടെ 6 അംഗങ്ങളും എം.എസ്.ഗോപാലകൃഷ്ണനു വോട്ടു ചെയ്തു. ഇതോടെ അദ്ദേഹം 18 വോട്ടുകൾ ലഭിച്ച് അധ്യക്ഷനായി. കോൺഗ്രസ് സ്ഥാനാർഥിക്ക് 17 വോട്ടാണു കിട്ടിയത്. ഇങ്ങനെയൊരു സാധ്യത ഇനിയും ഉണ്ടെന്നാണ് സന്ദീപ് വാരിയരുടെ ആരോപണം.
സിപിഎം വോട്ടു മറിക്കുന്ന കാര്യം ഇടതു സ്ഥാനാർഥി സരിൻ ചർച്ചയാക്കിയെന്നതാണ് മറ്റൊരു കൗതുകം. കഴിഞ്ഞ തവണ കോൺഗ്രസിന് ഇടതുമുന്നണി വോട്ടുമറിച്ചെന്നാണ് സരിൻ പറഞ്ഞത്. കഴിഞ്ഞ തവണത്തെ ഇടതു സ്ഥാനാർഥി സി.പി.പ്രമോദും അപ്പോൾ സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞതവണ മെട്രോമാൻ ശ്രീധരന് ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം നാലായിരത്തിനു താഴെയെത്തിക്കാൻ (3859 വോട്ട്) കഴിഞ്ഞു. പാലക്കാട് നഗരസഭയിൽ ബിജെപി ലീഡ് നേടിയെങ്കിലും പഞ്ചായത്തുകളാണ് ഷാഫിയെ വിജയിപ്പിച്ചത്. പാലക്കാട് നഗരസഭയും പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. സിപിഎം ഷാഫിയെ സഹായിച്ചുവെന്നു പറഞ്ഞത് സെൽഫ് ഗോളുപോലെയായി.
∙ ക്രോസ് വോട്ടിങ് സാധ്യതകൾ
‘വടകരയിൽ സഹായിച്ചതിന് കോൺഗ്രസ് പാലക്കാട്ട് ബിജെപിയെ സഹായിക്കു’മെന്നാണ് സിപിഎം മുൻകൂറായി പറയുന്നത്. ‘സിപിഎം സ്വന്തം സ്ഥാനാർഥിയെ നിർത്താതെ ദുർബലനായ സ്വതന്ത്രനെ ഇറക്കിയത് ബിജെപിയെ സഹായിക്കാനാണെ’ന്ന് കോൺഗ്രസ് ആരോപിക്കുന്നു. ‘ഡീൽ ആരൊക്കെ തമ്മിലാണെന്ന് ഫലം വരുമ്പോൾ വ്യക്തമാകു’മെന്ന് പറഞ്ഞ് ഒഴിയുകയാണ് ബിജെപി. ഫലം വന്നാലുടൻ ഈ ആരോപണങ്ങൾ വീണ്ടും ശക്തിപ്രാപിക്കും. മണ്ഡലത്തിലെ വോട്ടിങ് പാറ്റേൺ പരിശോധിച്ചാൽ ബിജെപിക്കും ജയസാധ്യതയുണ്ട്. സിപിഎം സർവശക്തിയും സംഭരിച്ച് വോട്ടുകൾ സമാഹരിച്ചാൽ അതു ബിജെപിയുടെ വിജയത്തിലേക്ക് നയിക്കുമോ എന്നതാണ് ആകാക്ഷയുണർത്തുന്നത്. വോട്ടുവിഹിതം വർധിക്കുമെന്നതിനാൽ സിപിഎമ്മിനെ കുറ്റപ്പെടുത്താനാവില്ല. സിപിഎം വോട്ടുമറിക്കുമെന്നാണ് ലീഗ്, കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
ബിജെപി പാലക്കാട്ട് ജയിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക വിഭജനരേഖയായി ഈ നഗരം മാറും. സതീശൻ– ഷാഫി– മാങ്കൂട്ടത്തിൽ ത്രയത്തിന് ക്ഷീണമാകും. ബിജെപി ജയിച്ചാൽ കോൺഗ്രസ് വരുത്തിവച്ച ഉപതിരഞ്ഞെടുപ്പാണ് പാലക്കാടെന്ന് സിപിഎമ്മിന് വാദിക്കാം. (അങ്ങനെത്തന്നെയാണ് ചേലക്കരയിലും ഉപതിരഞ്ഞെടുപ്പു വന്നതെന്നതിനാൽ ആ വാദം ദുർബലമാണെന്നതും വസ്തുതയാണ്). അടുത്ത നിയമസഭയിലേക്ക് ഭൂരിപക്ഷം നേടാനുള്ള ഊർജമായി സിപിഎമ്മിന് അതു മാറും. പക്ഷേ വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസിന്റെ വന്യമായ സ്വപ്നങ്ങളിൽ പോലുമില്ല.