മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ കൊലപാതകത്തിനു പകരംവീട്ടാൻ സായുധഗ്രൂപ്പുകൾ നീക്കം തുടങ്ങിയതോടെ മണിപ്പുർ വീണ്ടും കലാപഭീതിയിൽ. ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ ഏഴ് എംഎൽഎമാരുള്ള നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി) പിൻവലിക്കുകയും കൂടുതൽ ഭരണപക്ഷ, പ്രതിപക്ഷ എംഎൽഎമാർ രാജിഭീഷണി ഉയർത്തുകയും ചെയ്തതോടെ ഭരണവും പ്രതിസന്ധിയിലേക്കു നീങ്ങുന്നു. എട്ടു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ മൂന്നു കുട്ടികളെയും മൂന്നു സ്ത്രീകളെയും ദുരിതാശ്വാസ ക്യാംപിൽനിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവമുണ്ടായതിനെത്തുടർന്നാണ് മണിപ്പുരിൽ വീണ്ടും സ്ഥിതിഗതികൾ കൈവിട്ട നിലയിലേക്കെത്തിയത്. ഒന്നരവർഷത്തിനുശേഷം ആദ്യമായി സുരക്ഷാസേനയോടു കലാപം അടിച്ചമർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇംഫാൽ താഴ്‌വരയും കുക്കി കുന്നുകളും സംഗമിക്കുന്ന ‘ബഫർസോണിൽ’ ഇന്നലെയും വ്യാപക വെടിവയ്പു നടന്നു. കലാപത്തിൽ മെയ്തെയ് വിഭാഗത്തിന് അനുകൂലമായ നിലപാടെടുത്ത മുഖ്യമന്ത്രി ബിരേൻ സിങ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഇംഫാൽ താഴ്‌വരയിലെ ഒരു വിഭാഗം രംഗത്തിറങ്ങിയതു സർക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. ഒന്നരവർഷം പിന്നിട്ടിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ കൊലപാതകത്തിനു പകരംവീട്ടാൻ സായുധഗ്രൂപ്പുകൾ നീക്കം തുടങ്ങിയതോടെ മണിപ്പുർ വീണ്ടും കലാപഭീതിയിൽ. ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ ഏഴ് എംഎൽഎമാരുള്ള നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി) പിൻവലിക്കുകയും കൂടുതൽ ഭരണപക്ഷ, പ്രതിപക്ഷ എംഎൽഎമാർ രാജിഭീഷണി ഉയർത്തുകയും ചെയ്തതോടെ ഭരണവും പ്രതിസന്ധിയിലേക്കു നീങ്ങുന്നു. എട്ടു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ മൂന്നു കുട്ടികളെയും മൂന്നു സ്ത്രീകളെയും ദുരിതാശ്വാസ ക്യാംപിൽനിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ  സംഭവമുണ്ടായതിനെത്തുടർന്നാണ് മണിപ്പുരിൽ  വീണ്ടും സ്ഥിതിഗതികൾ കൈവിട്ട നിലയിലേക്കെത്തിയത്.  ഒന്നരവർഷത്തിനുശേഷം ആദ്യമായി സുരക്ഷാസേനയോടു കലാപം അടിച്ചമർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇംഫാൽ താഴ്‌വരയും കുക്കി കുന്നുകളും സംഗമിക്കുന്ന ‘ബഫർസോണിൽ’ ഇന്നലെയും വ്യാപക വെടിവയ്പു നടന്നു.

കലാപത്തിൽ മെയ്തെയ് വിഭാഗത്തിന് അനുകൂലമായ നിലപാടെടുത്ത മുഖ്യമന്ത്രി ബിരേൻ സിങ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഇംഫാൽ താഴ്‌വരയിലെ ഒരു വിഭാഗം രംഗത്തിറങ്ങിയതു സർക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. ഒന്നരവർഷം പിന്നിട്ടിട്ടും വംശീയകലാപം അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭരണത്തിൽ തുടർന്നിട്ടു കാര്യമില്ലെന്ന് എംഎൽഎമാർതന്നെ തുറന്നടിച്ചുകഴിഞ്ഞു. എന്നാൽ, മുൻപും സർക്കാരിനു ഭീഷണിയുണ്ടായപ്പോൾ തീവ്ര മെയ്തെയ് വികാരം ആളിക്കത്തിച്ച് അതിനെ അതിജീവിക്കുന്ന തന്ത്രമായിരുന്നു ബിരേൻ സിങ്ങിന്റേത്. ബിരേൻ രാജിവച്ചാൽ മെയ്തെയ് താൽപര്യങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന പ്രചാരണത്തെത്തുടർന്ന് അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങുകയായിരുന്നു പതിവ്. തീവ്ര മെയ്തെയ് വിഭാഗമായ ആരംഭായ് തെംഗോൽ ഇപ്പോഴും ബിരേൻ സിങ്ങിനെയാണ് പിന്തുണയ്ക്കുന്നത്.

ജിരിബാമിൽ പ്രതിഷേധക്കാർ ലോറിക്കു തീയിട്ടപ്പോൾ. (Photo: REUTERS/Stringer)
ADVERTISEMENT

ബിരേൻ സിങ്ങിന്റെ കുടുംബവീട് ഉൾപ്പെടെ, മൂന്നു മന്ത്രിമാരുടെയും ആറ് എംഎൽഎമാരുടെയും വീടുകൾക്കു നേരെയാണ് കഴിഞ്ഞദിവസം ജനക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. ഇന്നലെയും വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സുരക്ഷാസേന ചെറുത്തുനിൽപു നടത്തിയില്ലായിരുന്നെങ്കിൽ ബിരേൻ സിങ്ങിന്റെ വീട് ചാരമായേനെ. ദുരിതാശ്വാസ ക്യാംപിൽനിന്നു കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു തിരിച്ചടിയുണ്ടായില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമാകുമെന്നു വിവിധ സംഘടനകൾ സർക്കാരിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പട്ടാളത്തെ ഉപയോഗിച്ചു കുക്കി ക്യാംപുകൾ തകർക്കണമെന്നാണ് മെയ്തെയ് സംഘടനകളുടെ അന്ത്യശാസനം.

∙ സുരക്ഷാ സേനകൾക്ക്‌ വലിയ വീഴ്ച

ADVERTISEMENT

ദുരിതാശ്വാസ ക്യാംപിൽനിന്ന് അന്തേവാസികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതു 18 മാസം നീണ്ട മണിപ്പുർ കലാപത്തിലെ ആദ്യത്തെ സംഭവമാണ്. കലാപത്തിന്റെ ആദ്യനാളുകൾക്കുശേഷം കുക്കികളും മെയ്തെയ്കളും അവരവരുടെ മേഖലകളിലേക്കു പിന്മാറി അതിർത്തികളിൽ വെടിവയ്പും ആക്രമണവും നടത്തുകയായിരുന്നു രീതി. അതിർത്തികളിലെ ബഫർസോണുകളിൽ സുരക്ഷാസേനയെ വെട്ടിച്ചായിരുന്നു ആക്രമണങ്ങളേറെയും. പലപ്പോഴും സുരക്ഷാസേന ആക്രമണത്തിനു മൗനാനുവാദം നൽകുകയും ചെയ്തു. എന്നാൽ, വിവിധ വിഭാഗങ്ങൾ ഒന്നിച്ചു താമസിക്കുന്ന അസം അതിർത്തിയിലെ ജിരിബാമിൽ നടന്ന കൂട്ടക്കൊല അപ്രതീക്ഷിതമായി. ഒപ്പം, സുരക്ഷാസേനകളുടെ വലിയ വീഴ്ചയും. ബന്ദികളെ മോചിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നു മെയ്തെയ് വിഭാഗം ആരോപിക്കുന്നു.

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ ബിഷ്ണുപുർ ജില്ലയിൽ കാവൽ നിൽക്കുന്ന പൊലീസ്. (Photo by AFP)

ഭൂമിശാസ്ത്രപരമായ ഒറ്റപ്പെട്ടുനിൽക്കുന്ന ജിരിബാം എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. വിവിധ മത, ഗോത്രവിഭാഗങ്ങൾക്കൊപ്പം മെയ്തെയ്കളും കുക്കികളും ഇവിടെ ഒന്നിച്ചു താമസിക്കുന്നു. കുക്കി ഗോത്രവുമായി ബന്ധപ്പെട്ട മാർ വിഭാഗക്കാരാണ് ഇവിടെയുള്ളത്. കലാപം ആരംഭിച്ച് ഒരു വർഷം വരെ ഇവിടെ അനിഷ്ടസംഭവങ്ങളുണ്ടായിരുന്നില്ല. സിആർപിഎഫിന്റെ നേതൃത്വത്തിൽ ആദ്യമായി കുക്കി- മെയ്തെയ് സമാധാന കരാർ ഉണ്ടാക്കിയതും ജിരിബാമിലാണ്. എന്നാൽ, മണിക്കുറുകൾക്കകം കരാർ കുക്കി കേന്ദ്ര സംഘടന തള്ളുകളും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്തു. ഈ വർഷം പകുതിയോടെയാണ് ജിരിബാം കത്തിത്തുടങ്ങിയത്.

ADVERTISEMENT

ജിരിബാമിലെ മാർ ഗോത്രത്തിന്റെ ഗ്രാമത്തിനു നേരെ ഈ മാസം ഏഴിനു മെയ്തെയ് സായുധ ഗ്രൂപ്പുകൾ നടത്തിയ ആക്രമണമാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കു തുടക്കമിട്ടത്. ഗ്രാമത്തിലുള്ളവർ ഓടിരക്ഷപ്പെട്ടെങ്കിലും കാലിനു വെടിയേറ്റ യുവതിക്കു രക്ഷപ്പെടാനായില്ല. ഇവരെ മെയ്തെയ് സംഘം ക്രൂരമായി പീഡിപ്പിച്ചശേഷം ചുട്ടുകൊന്നു. മൂന്നു ദിവസം കഴിഞ്ഞ് പൊലീസ് സ്റ്റേഷനും സിആർപിഎഫ് പോസ്റ്റിനും നേരെ മാർ സായുധ ഗ്രൂപ്പിന്റെ ആക്രമണം നടന്നു. പൊലീസ് സ്റ്റേഷനു സമീപത്തെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ പതിമൂന്നോളം പേരെ കാണാതായതും ഇതേസമയത്തായിരുന്നു. സിആർപിഎഫ് പോസ്റ്റിനു സമീപത്തുണ്ടായിരുന്ന ബുള്ളറ്റ് പ്രൂഫ് കവചിത വാഹനം അക്രമികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഈ വാനിൽനിന്നുള്ള വെടിയേറ്റ് മാർ സായുധഗ്രൂപ്പ് അംഗങ്ങളായ പത്തുപേർ കൊല്ലപ്പെട്ടു.

തട്ടിക്കൊണ്ടുപോയവരുടെ മൃതദേഹങ്ങൾ ഇതിനു ശേഷമാണ് ഓരോന്നായി പുഴയിൽ പ്രത്യക്ഷപ്പെട്ടത്. ദുരിതാശ്വാസ ക്യാംപിലെ രണ്ടു മുതിർന്ന പൗരൻമാരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ രണ്ടാംദിവസം തന്നെ കണ്ടെത്തി. ജിരി, ബരാക് പുഴകളിൽനിന്നായി മൂന്നു കുട്ടികളുടെയും മൂന്നു സ്ത്രീകളുടെയും അഴുകിയ മൃതദേഹങ്ങൾ കഴിഞ്ഞദിവസവും ഇന്നലെയുമായി കണ്ടെത്തി. ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികളെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം കുക്കി സംഘടനകൾ ഏറ്റെടുത്തിട്ടില്ലെങ്കിലും കൊലയ്ക്കു പിന്നിൽ ഇവർ തന്നെയാണെന്നു സുരക്ഷാസേന ഉറപ്പിക്കുന്നു. ജിരിബാമിൽ ഇന്നലെയും വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി.

∙ സൈനിക ഇടപെടൽ സ്ഥിതി രൂക്ഷമാക്കുമോ?

ഇംഫാൽ താഴ്‌വരയും കുക്കി കുന്നുകളും ചേരുന്ന മേഖലകളിൽ നടന്നിരുന്ന ഏറ്റുമുട്ടൽ പുതിയ പ്രദേശങ്ങളിലേക്ക് എത്തുന്നതിനെ ഭീതിയോടെയാണ് ജനങ്ങൾ കാണുന്നത്. മാർ ഗോത്രങ്ങൾ കുക്കികളുടെ അവാന്തരവിഭാഗമാണെങ്കിലും കലാപത്തിൽ മറ്റു കുക്കി ഉപഗോത്രങ്ങളെപ്പോലെ സജീവമായി പങ്കെടുത്തിരുന്നില്ല. കേന്ദ്രഭരണ പ്രദേശം അനുവദിക്കുക മാത്രമാണ് മണിപ്പുരിലെ പ്രശ്നങ്ങൾക്കുള്ള ഏക രാഷ്ട്രീയ പരിഹാരമെന്നു കുക്കി സംഘടനകൾ അസന്ദിഗ്ധമായി പ്രഖ്യാപിച്ചത് ചർച്ചകളിൽ പ്രതിസന്ധിയാണ്. കലാപം ആരംഭിച്ച ശേഷം മെയ്തെയ്കളും കുക്കികളും ഒന്നിച്ചിരുന്നു ചർച്ച നടത്തിയിട്ടില്ല. കുക്കി, മെയ്തെയ്, നാഗാ എംഎൽഎമാരെ കേന്ദ്ര സർക്കാർ ചർച്ചയ്ക്കു വിളിച്ചിരുന്നെങ്കിലും ഒന്നിച്ചല്ല അവ നടത്തിയതെന്നു കുക്കി സംഘടനകൾ വിശദീകരിച്ചിരുന്നു. 

ഇംഫാലിനടുത്ത് കാന്റോ സബാൽ ഗ്രാമത്തിൽ പട്രോളിങ് നടത്തുന്ന ഇന്ത്യൻ സൈനികൻ . (File Photo: AFP)

മണിപ്പുരിന്റെ അഖണ്ഡതയ്ക്ക് എതിരായതിനാൽ പ്രത്യേക ഭരണപ്രദേശമെന്ന കുക്കികളുടെ ആവശ്യം ഒരിക്കലും അംഗീകരിക്കില്ലെന്നു മെയ്തെയ്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നരവർഷം നീണ്ട കലാപം അവസാനിക്കാതിരിക്കുകയും പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകൾ രാഷ്ട്രീയ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തതോടെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്. കലാപത്തിന്റെ ആദ്യനാളുകളിലെന്നപോലെ കഴിഞ്ഞ ദിവസം ജിരിബാമിൽ ക്രിസ്തീയ ദേവാലങ്ങൾക്കുനേരെ വ്യാപക ആക്രമണം നടന്നു.

പ്രത്യേക സൈനികാധികാര നിയമം ഇംഫാൽ താഴ്‌വരയിലും ജിരിബാമിലും നടപ്പാക്കിയതു കേന്ദ്രസേനയ്ക്കും പട്ടാളത്തിനും മേൽക്കൈ നൽകിയിട്ടുണ്ട്. സൈന്യം അടിച്ചമർത്തൽ ആരംഭിച്ചാൽ ഒരുപക്ഷേ, മണിപ്പുർ കൂടുതൽ സംഘർഷത്തിലേക്കു നീങ്ങുമെന്നു ഭയപ്പെടുന്നവരുമുണ്ട്.  സർക്കാരുമായി സമാധാന കരാർ ഒപ്പിട്ട (സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ) 25 കുക്കി സായുധഗ്രൂപ്പുകൾ വീണ്ടും ആയുധമെടുത്താൽ കൂട്ടക്കുരുതിയുടെ എണ്ണം പതിന്മടങ്ങാകും. മാരകശേഷിയുള്ള ആയുധങ്ങളും റോക്കറ്റുകളുമാണ് വിവിധ ക്യാംപുകളിൽ സൂക്ഷിച്ചിട്ടുള്ളത്. ദീർഘദൂര പ്രഹരശേഷിയുള്ള ആയുധങ്ങൾവരെ കലാപകാരികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

English Summary:

Renewed ethnic violence in Manipur has sparked fears of wider unrest as relief camps become targets and political tensions escalate. The abduction and killing of women and children have ignited demands for military intervention, while calls for a separate Kuki territory further complicate the situation.