വിപണിയിൽ ‘ഷോപ്പിങ്’ സീസൺ, ഓഹരികൾ ന്യായവിലയിൽ; ‘ബോട്ടം ഫിഷിങ്’ നിക്ഷേപ തന്ത്രത്തിനു സമയമായോ?
ഓഹരി വിപണിയിലും ഷോപ്പിങ് സീസണോ? അങ്ങനെ വിശേഷിപ്പിക്കാറുള്ള പ്രത്യേക കാലയളവൊന്നുമില്ല. എന്നാൽ വിലകൾ തീർത്തും ന്യായമായ നിലവാരത്തിലെത്തുന്നതുവരെ കാത്തിരിക്കുകയും ആ കാലമെത്തുമ്പോൾ മാത്രം ഓഹരികൾ വാങ്ങുകയും ചെയ്യുന്ന ഒരു വിഭാഗം നിക്ഷേപകരുണ്ട്. ‘ബോട്ടം ഫിഷിങ്’ എന്നു വിശേഷിപ്പിക്കാറുള്ള നിക്ഷേപ തന്ത്രമാണ് അവരുടേത്. രണ്ടു മാസത്തോളമായി തുടർന്നുവരുന്ന ഇടിവിന്റെ ഫലമായി ഓഹരി വിലകൾ ഈ നിക്ഷേപതന്ത്രത്തിന് അനുകൂലമെന്നു വിശ്വസിക്കാവുന്ന നിലവാരത്തിലേക്ക് ഏറെക്കുറെ താഴ്‌ന്നുകഴിഞ്ഞു. ന്യായമായ വില നിലവാരത്തിന്റെ കാലമാണിതെങ്കിൽ ഇതുതന്നെയല്ലേ

ഓഹരി വിപണിയിലും ഷോപ്പിങ് സീസണോ? അങ്ങനെ വിശേഷിപ്പിക്കാറുള്ള പ്രത്യേക കാലയളവൊന്നുമില്ല. എന്നാൽ വിലകൾ തീർത്തും ന്യായമായ നിലവാരത്തിലെത്തുന്നതുവരെ കാത്തിരിക്കുകയും ആ കാലമെത്തുമ്പോൾ മാത്രം ഓഹരികൾ വാങ്ങുകയും ചെയ്യുന്ന ഒരു വിഭാഗം നിക്ഷേപകരുണ്ട്. ‘ബോട്ടം ഫിഷിങ്’ എന്നു വിശേഷിപ്പിക്കാറുള്ള നിക്ഷേപ തന്ത്രമാണ് അവരുടേത്. രണ്ടു മാസത്തോളമായി തുടർന്നുവരുന്ന ഇടിവിന്റെ ഫലമായി ഓഹരി വിലകൾ ഈ നിക്ഷേപതന്ത്രത്തിന് അനുകൂലമെന്നു വിശ്വസിക്കാവുന്ന നിലവാരത്തിലേക്ക് ഏറെക്കുറെ താഴ്‌ന്നുകഴിഞ്ഞു. ന്യായമായ വില നിലവാരത്തിന്റെ കാലമാണിതെങ്കിൽ ഇതുതന്നെയല്ലേ ഷോപ്പിങ്ങിനുള്ള മികച്ച സീസൺ?
സെപ്‌റ്റംബർ 27നു കൈവരിച്ച സർവകാല ഔന്നത്യത്തിൽനിന്നു നിഫ്‌റ്റി 10% താഴെയെത്തിയിരിക്കുന്നു. വിപണി ഇനി എങ്ങോട്ട് എന്ന കാര്യത്തിൽ നിരീക്ഷകർ ഭിന്നാഭിപ്രായക്കാരാണ്. സൂചികയിൽ 10% ഇടിവുണ്ടായാൽ അതു തിരുത്തലിന്റെ തുടക്കമായി കരുതണമെന്നും സൂചിക ഇത്രയും കൂടി താഴേക്കുപോകുമെന്നുമൊക്കെയാണു ചിലരുടെ നിരീക്ഷണം. എന്നാൽ 10% ഇടിവുണ്ടായ സ്‌ഥിതിക്കു തിരുത്തൽ അവസാനിച്ചതായി കരുതാമെന്നാണു മറു വിഭാഗത്തിന്റെ വാദം. വിൽപന സമ്മർദം ദുർബലമായിരിക്കുന്നതും ബോട്ടം ഫിഷിങ്ങിനുള്ള അവസരങ്ങൾ സുലഭമായിരിക്കുന്നതും നിക്ഷേപത്തിന് അനുകൂലമായ കാലാവസ്‌ഥയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
∙ പ്രൈസ് കറക്‌ഷനും ടൈം കറക്‌ഷനും
ഏതു വിപണിയിലും രണ്ടു തരത്തിലുള്ള തിരുത്തലുകളുണ്ടാകുമെന്നാണല്ലോ പാഠപുസ്‌തക സിദ്ധാന്തം. ഓഹരി വിലകൾ ന്യായമായ നിലവാരത്തിലെത്തിയതോടെ ‘പ്രൈസ് കറക്‌ഷൻ’ ഏറക്കുറെ പൂർത്തിയായിരിക്കുന്നു. വിലകളിലെ തിരുത്തൽ രണ്ടു മാസത്തോളം തുടർന്നിരിക്കെ ‘ടൈം കറക്‌ഷൻ’ അവസാനിക്കുകയാണെന്നു കരുതുന്നതിലും തെറ്റില്ല.
നീണ്ടുനിൽക്കുന്നതും കുത്തനെയുള്ളതുമായ കുതിപ്പായിരിക്കില്ലെങ്കിലും ഓഹരി വിലകൾ ക്രമേണ മെച്ചപ്പെടാനുള്ള സാധ്യത തെളിയുകയാണെന്ന് ഈ സാഹചര്യത്തിൽ അനുമാനിക്കാം. നേരിയ മുന്നേറ്റം പോലും വിൽപനക്കാരെ ആകർഷിക്കുമെന്നതിനാലാണ് ഇടിവിന്റെ അതേ വേഗത്തിലുള്ള കയറ്റം സാധ്യമല്ലാത്തത്. മുന്നേറ്റം പല തലങ്ങളിലായി ദൃഢതയാർജിച്ചു വേണ്ടിവരും.
∙ തിരുത്തലിന്റെ ചരിത്ര പാഠം
ചരിത്രത്തിലുടെ അൽപമൊന്നു പിന്നോട്ടു നടന്നാൽ തിരുത്തലുകൾ വിപണിയെ തളർത്താനല്ല കൂടുതൽ കരുത്തോടെ വളർത്താനാണു സഹായിച്ചിട്ടുള്ളത് എന്നു ബോധ്യമാകും. 2020 വരെ മാത്രമേ പിന്നോട്ടു പോകേണ്ടതുള്ളൂ. 41,000 പോയിന്റിൽനിന്നു സെൻസെക്‌സ് 30,000 പോയിന്റിനു താഴേക്കു പോകുന്നതാണ് അന്നു കണ്ടത്. എന്നാൽ അതേ വർഷം തന്നെ സെൻസെക്‌സ് 47,000 പോയിന്റിലേക്കു കുതിച്ചതു വിസ്‌മരിക്കാനാകാത്ത അനുഭവ പാഠം.
∙ സിഎൽഎസ്‌എയും മൂഡീസും
വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്ന പരിഭ്രാന്തിയെ വരുമാനത്തിനുള്ള അവസരമാക്കി മാറ്റാൻ മുന്നോട്ടുവരുന്നവരുടെ പിന്തുണയെ ആശ്രയിച്ചിരിക്കും ഇവിടെനിന്നുള്ള മുന്നേറ്റത്തിന്റെ കരുത്തും വേഗവും. അവരിൽ ചില്ലറ നിക്ഷേപകർ കുറവായിരിക്കാം. അതേസമയം, വിപണിയിലേക്ക് ഒഴുക്കാൻ പാകത്തിൽ ആഭ്യന്തര ധനസ്‌ഥാപനങ്ങളുടെ പക്കൽ 1.7 ലക്ഷം കോടി രൂപയാണുള്ളത്. ചൈനയേക്കാൾ ആകർഷകമായ വിപണി ഇന്ത്യയിലേതാണെന്ന് ആഗോള ബ്രോക്കിങ് സ്‌ഥാപനമായ സിഎൽഎസ്‌എ അഭിപ്രായപ്പെട്ടിരിക്കുന്നതു വിദേശ ധനസ്‌ഥാപനങ്ങളുടെ നിലപാടുമാറ്റത്തിന്റെ തുടക്കം മാത്രമാണ്.
കൂടുതൽ വിദേശ ധനസ്‌ഥാപനങ്ങൾ ഈ നിലപാടു സ്വീകരിക്കുമെന്നു തീർച്ച. രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയിലുള്ള വിശ്വാസം ആവർത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നതു കൂടുതൽ വിദേശ ധനസ്‌ഥാപനങ്ങളെ ഇന്ത്യയിലേക്കു തിരിച്ചുവരാൻ പ്രേരിപ്പിക്കുമെന്നും കരുതാം.
∙ 24,000 പോയിന്റിൽ പ്രതിരോധം
സെൻസെക്‌സ് 77,580.31 പോയിന്റിലാണ് അവസാനിച്ചിരിക്കുന്നത്; നിഫ്‌റ്റി 23,532.70 പോയിന്റിലും. സമ്മിശ്ര പ്രവണതയുടേതായിരിക്കും ഈ ആഴ്ച എന്ന് അനുമാനിക്കുന്നു. നിഫ്‌റ്റിക്ക് 23,800 പോയിന്റിൽ പ്രതിരോധം അനുഭവപ്പെട്ടേക്കാം. ആ നിലവാരം മറികടക്കാനായാൽ 24,000 പോയിന്റിൽ മാത്രമേ അടുത്ത പ്രതിരോധത്തിനു സാധ്യതയുള്ളൂ. അതേസമയം, നിഫ്‌റ്റി 23,200 – 23,100 വരെ പിന്നോട്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
∙ വ്യാപാരം 4 ദിവസം മാത്രം
കഴിഞ്ഞ ആഴ്ചയിലേതെന്നപോലെ ഈ ആഴ്ചയിലും വ്യാപാരം നാലു ദിവസത്തിലൊതുങ്ങും. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ 20നു സ്റ്റോക് എക്സ്ചേഞ്ചുകൾക്ക് അവധിയായിരിക്കും.