ശ്രീധരന് ലീഡ് 6329, ലോക്സഭയിലെത്തിയപ്പോൾ 497; യുഡിഎഫിന് പിരായിരിയിൽ 6000+; എൽഡിഎഫിന് 322, 419; കനിയുമോ ഈ പാലക്കാടൻ കണക്ക്
വെറുമൊരു ഉപതിരഞ്ഞെടുപ്പല്ല, ‘യുദ്ധകാലസാഹചര്യമാണ്’ പാലക്കാട്ട് മൂന്നു മുന്നണികൾക്കും. രാഷ്ട്രീയ മിസൈലുകളും ബോംബുകളും പലതും വീണു. തിരഞ്ഞെടുപ്പ് ഒരാഴ്ച മാറ്റിയതോടെ യുദ്ധം കൂടുതൽ കനത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ രാഷ്ട്രീയ വിവാദങ്ങളൊന്നും ചർച്ചയാക്കാതെ, പ്രചാരണവിഷയങ്ങൾ ഓരോ ദിവസവും വിവാദങ്ങളിൽനിന്നു വിവാദങ്ങളിലേക്കു വളരുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെ യുഡിഎഫ് ഏൽപിച്ച രാഷ്ട്രീയദൗത്യമാണു പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു കാരണമായത്. ഷാഫിയുടെ പാലക്കാട്ടെ ഊഴം പൂർത്തിയാക്കാനാണു യുഡിഎഫ് രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി വോട്ട് ചോദിക്കുന്നത്. വടകരയിലെ അപ്രതീക്ഷിത സ്ഥാനാർഥിമാറ്റവും തുടർന്ന് യുഡിഎഫ് നേടിയ വലിയ വിജയവും ഏൽപിച്ച ഷോക്കിനിടെയാണ് ഇടതുപക്ഷത്തിനു കോൺഗ്രസ് ക്യാംപിൽനിന്നു ഡോ.പി.സരിനെ ലഭിച്ചത്. ഷാഫിക്കും വി.ഡി.സതീശനുമെതിരെ ആരോപണങ്ങളുമായി രംഗത്തിറങ്ങിയ സരിനെ സ്ഥാനാർഥിയാക്കിയതിലൂടെ മറുഷോക്കാണു സിപിഎം ലക്ഷ്യമിട്ടത്. 2021ൽ ഇ.ശ്രീധരൻ നടത്തിയ വലിയ മുന്നേറ്റം ഇക്കുറി വിജയമാക്കാമെന്ന പ്രതീക്ഷയിലാണു നാട്ടുകാരനായ സി.കൃഷ്ണകുമാറിനെ ബിജെപി മത്സരത്തിനിറക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വോട്ടു

വെറുമൊരു ഉപതിരഞ്ഞെടുപ്പല്ല, ‘യുദ്ധകാലസാഹചര്യമാണ്’ പാലക്കാട്ട് മൂന്നു മുന്നണികൾക്കും. രാഷ്ട്രീയ മിസൈലുകളും ബോംബുകളും പലതും വീണു. തിരഞ്ഞെടുപ്പ് ഒരാഴ്ച മാറ്റിയതോടെ യുദ്ധം കൂടുതൽ കനത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ രാഷ്ട്രീയ വിവാദങ്ങളൊന്നും ചർച്ചയാക്കാതെ, പ്രചാരണവിഷയങ്ങൾ ഓരോ ദിവസവും വിവാദങ്ങളിൽനിന്നു വിവാദങ്ങളിലേക്കു വളരുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെ യുഡിഎഫ് ഏൽപിച്ച രാഷ്ട്രീയദൗത്യമാണു പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു കാരണമായത്. ഷാഫിയുടെ പാലക്കാട്ടെ ഊഴം പൂർത്തിയാക്കാനാണു യുഡിഎഫ് രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി വോട്ട് ചോദിക്കുന്നത്.
വടകരയിലെ അപ്രതീക്ഷിത സ്ഥാനാർഥിമാറ്റവും തുടർന്ന് യുഡിഎഫ് നേടിയ വലിയ വിജയവും ഏൽപിച്ച ഷോക്കിനിടെയാണ് ഇടതുപക്ഷത്തിനു കോൺഗ്രസ് ക്യാംപിൽനിന്നു ഡോ.പി.സരിനെ ലഭിച്ചത്. ഷാഫിക്കും വി.ഡി.സതീശനുമെതിരെ ആരോപണങ്ങളുമായി രംഗത്തിറങ്ങിയ സരിനെ സ്ഥാനാർഥിയാക്കിയതിലൂടെ മറുഷോക്കാണു സിപിഎം ലക്ഷ്യമിട്ടത്. 2021ൽ ഇ.ശ്രീധരൻ നടത്തിയ വലിയ മുന്നേറ്റം ഇക്കുറി വിജയമാക്കാമെന്ന പ്രതീക്ഷയിലാണു നാട്ടുകാരനായ സി.കൃഷ്ണകുമാറിനെ ബിജെപി മത്സരത്തിനിറക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വോട്ടു വർധിച്ചുവരുന്നതിലാണു ബിജെപിയുടെ പ്രതീക്ഷ. ഒന്നരവർഷം മാത്രം കാലാവധി ബാക്കിയുള്ള നിയമസഭയിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ ശക്തമായ ത്രികോണ മത്സരമാക്കുന്ന ഘടകങ്ങൾ ഇതൊക്കെയാണ്.
∙ തലയെടുപ്പോടെ...
വടകര ലോക്സഭാ മണ്ഡലത്തിലേക്കു ഷാഫി പറമ്പിലിനെ നിയോഗിച്ച സമയത്തുതന്നെ പകരം ഉയർന്ന പേരാണു രാഹുൽ മാങ്കൂട്ടത്തിലിന്റേത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ രാഹുൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാഫിയുടെ പ്രചാരണത്തിന് ഏതാണ്ടു മുഴുവൻ സമയവും പാലക്കാട്ടുണ്ടായിരുന്നു. യൂത്ത് കോൺഗ്രസിന്റെ സമരനായകനെന്ന നിലയിൽ രാഹുലിന്റെ സ്വീകാര്യതയും മാസങ്ങൾക്കു മുൻപുതന്നെ യുഡിഎഫ് താഴെത്തട്ടു മുതൽ തുടങ്ങിവച്ച ശക്തമായ തിരഞ്ഞെടുപ്പു പ്രവർത്തനവും ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. നെൽക്കർഷകരുടെ പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധി, എഡിഎമ്മിന്റെ മരണം തുടങ്ങിയവ ഇടതു സർക്കാരിനെതിരായ വോട്ടായി പ്രതിഫലിക്കുമെന്നും കൊടകര കുഴൽപ്പണ വിവാദവും സന്ദീപ് വാരിയർ കോൺഗ്രസിലേക്കു കളം മാറിയതുൾപ്പെടെ ഉൾപാർട്ടി പ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കുമെന്നും യുഡിഎഫ് കരുതുന്നു.
കഴിഞ്ഞതവണത്തെ കണക്കുതീർക്കലാണു ബിജെപിയുടെ ലക്ഷ്യം. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ തലവേദനയുണ്ടാക്കുമെങ്കിലും അതിനെയെല്ലാം മറികടക്കാൻ കഴിയുമെന്ന വിശ്വാസമവർക്കുണ്ട്. പാലക്കാട് നഗരസഭയിൽ ഉപാധ്യക്ഷനായിരുന്ന സി.കൃഷ്ണകുമാറിനു മണ്ഡലത്തിലുള്ള വിപുലമായ പരിചയവലയത്തിലും അവർ പ്രതീക്ഷവയ്ക്കുന്നു. തങ്ങൾക്കു കിട്ടിയ മികച്ച സ്ഥാനാർഥിയാണു ഡോ.സരിനെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. കോൺഗ്രസായിരുന്നപ്പോൾ സരിൻ നടത്തിയ കടുത്ത പ്രതികരണങ്ങളെല്ലാം മറന്നു മുഖ്യമന്ത്രിതന്നെ പ്രചാരണത്തിനെത്തി. അരിവാൾ ചുറ്റിക നക്ഷത്രം ഒഴിവാക്കിയതിൽ വിമർശനം ഉണ്ടെങ്കിലും കോൺഗ്രസിലെയും ബിജെപിയിലെയും അസംതൃപ്തരുടെ വോട്ട് സരിന്റെ ചിഹ്നമായ സ്റ്റെതസ്കോപ്പിനു ലഭിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.
∙ കണക്കിലെ കാര്യങ്ങൾ
പാലക്കാട് നഗരസഭയും പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളും ചേർന്നതാണു മണ്ഡലം. തുടർച്ചയായി മൂന്നുവട്ടം ഷാഫി പറമ്പിൽ ജയിച്ചു. ബിജെപി തുടർച്ചയായി രണ്ടുതവണ നഗരസഭ ഭരിക്കുന്നു. കഴിഞ്ഞ തവണ ഇ.ശ്രീധരൻ പാലക്കാട് നഗരസഭയിൽ നേടിയ 6239 വോട്ടിന്റെ ലീഡ് പിരായിരി പഞ്ചായത്തിലെ 6201 വോട്ടിന്റെ ലീഡ് കൊണ്ടാണു ഷാഫി മറികടന്നത്. കണ്ണാടിയിലും മാത്തൂരിലും ഇടതുപക്ഷം ഒന്നാമതെത്തിയപ്പോൾ ബിജെപി മൂന്നാമതായി. പക്ഷേ, ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ ബിജെപിയുടെ ലീഡ് വെറും 497 വോട്ടായപ്പോൾ പിരായിരിയിൽ കോൺഗ്രസിന്റെ ലീഡ് 6,388 വോട്ടെന്ന നിലയിൽതന്നെ നിൽക്കുന്നു. മാത്തൂരിൽ 322 വോട്ടിനും കണ്ണാടിയിൽ 419 വോട്ടിനും ഇടതുപക്ഷം മുന്നിൽ; യുഡിഎഫ് രണ്ടാം സ്ഥാനത്തുണ്ട്.
കണക്ക് അനുകൂലമെങ്കിലും വിവാദങ്ങൾ വോട്ടു ചോർത്താതിരിക്കാൻ യുഡിഎഫ് കഠിനാധ്വാനം ചെയ്യുന്നു. ബിജെപിക്കുവേണ്ടി നഗരസഭയ്ക്കൊപ്പം ഗ്രാമപ്പഞ്ചായത്തുകളിലും പരമാവധി വോട്ടുകൾ സമാഹരിക്കാൻ ആർഎസ്എസ് തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. സ്വന്തം ചിഹ്നം പോലും ഉപേക്ഷിച്ചു പഴയ കോൺഗ്രസുകാരനു സീറ്റ് നൽകിയതിൽ ഇടതുപക്ഷത്ത് അതൃപ്തിയുണ്ടെങ്കിലും സ്ഥാനാർഥി പെട്ടെന്നു ശ്രദ്ധേയനായെന്ന വിലയിരുത്തലിലാണ് എൽഡിഎഫ് നേതാക്കൾ.