ഉത്തരേന്ത്യയിലെ പല മുഖ്യമന്ത്രിമാരെയും നിരായുധരാക്കുന്നതാണ് ബുൾഡോസർ പ്രയോഗത്തിനെതിരെ സുപ്രീം കോടതി നൽകിയ വിധി. കാരണം, അവരിൽ പലർക്കും തങ്ങളുടെ ഭരണായുധങ്ങളിൽ പ്രധാനമായിരുന്നു ബുൾഡോസർ. തങ്ങളുടേതായ രീതിയിൽ നീതി നടപ്പാക്കാൻ അതവരെ സഹായിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിൽ 2022 ഓഗസ്റ്റ് 14നു ബുൾഡോസറുമായി ഇന്ത്യാദിന പരേഡ് നടത്തിയവർ രാജ്യത്തെ പുതിയകാല ഭരണവാഹനത്തിന് അധികതോതിൽ രാജ്യാന്തര പ്രശസ്തിയും നൽകി. അമേരിക്കയിലെ ആ ബുൾഡോസറിൽ പോസ്റ്ററായി പ്രത്യക്ഷപ്പെട്ട യുപി മുഖ്യമന്ത്രി ആദിത്യനാഥ് ‘ബുൾഡോസർ ബാബ’യെന്നും മധ്യപ്രദേശ് ഭരിച്ച ശിവരാജ് സിങ് ചൗഹാൻ ‘ബുൾ‍ഡോസർ മാമാ’യെന്നും വിശേഷിപ്പിക്കപ്പെട്ടു. താനെന്തിനു പിന്നിൽ നിൽക്കണമെന്നു തോന്നലുണ്ടായ രാജസ്ഥാനിലെ അശോക് ഗെലോട്ടും ബുൾ‍ഡോസറുമായി ഇറങ്ങിയെങ്കിലും വിശേഷണനാമം ലഭിച്ചില്ല; അതേ സങ്കടം മധ്യപ്രദേശിൽ കമൽനാഥിനും ബിഹാറിൽ നിതീഷ് കുമാറിനും ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിനുമുണ്ടായി. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പുതിയ മുഖ്യമന്ത്രിമാരും ബുൾഡോസർ ക്ലബിൽ അംഗത്വമെടുത്തിരിക്കെയാണ് ആയുധം താഴെവയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. കമൽനാഥും ഗെലോട്ടും ബിജെപിക്കാരെ കണ്ടുപഠിച്ചതാണെന്നു പറയുന്നതു ചരിത്രപരമായ തെറ്റാവും. ഡൽഹിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരേന്ത്യയിലെ പല മുഖ്യമന്ത്രിമാരെയും നിരായുധരാക്കുന്നതാണ് ബുൾഡോസർ പ്രയോഗത്തിനെതിരെ സുപ്രീം കോടതി നൽകിയ വിധി. കാരണം, അവരിൽ പലർക്കും തങ്ങളുടെ ഭരണായുധങ്ങളിൽ പ്രധാനമായിരുന്നു ബുൾഡോസർ. തങ്ങളുടേതായ രീതിയിൽ നീതി നടപ്പാക്കാൻ അതവരെ സഹായിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിൽ 2022 ഓഗസ്റ്റ് 14നു ബുൾഡോസറുമായി ഇന്ത്യാദിന പരേഡ് നടത്തിയവർ രാജ്യത്തെ പുതിയകാല ഭരണവാഹനത്തിന് അധികതോതിൽ രാജ്യാന്തര പ്രശസ്തിയും നൽകി.

അമേരിക്കയിലെ ആ ബുൾഡോസറിൽ പോസ്റ്ററായി പ്രത്യക്ഷപ്പെട്ട യുപി മുഖ്യമന്ത്രി ആദിത്യനാഥ് ‘ബുൾഡോസർ ബാബ’യെന്നും മധ്യപ്രദേശ് ഭരിച്ച ശിവരാജ് സിങ് ചൗഹാൻ ‘ബുൾ‍ഡോസർ മാമാ’യെന്നും വിശേഷിപ്പിക്കപ്പെട്ടു. താനെന്തിനു പിന്നിൽ നിൽക്കണമെന്നു തോന്നലുണ്ടായ രാജസ്ഥാനിലെ അശോക് ഗെലോട്ടും ബുൾ‍ഡോസറുമായി ഇറങ്ങിയെങ്കിലും വിശേഷണനാമം ലഭിച്ചില്ല; അതേ സങ്കടം മധ്യപ്രദേശിൽ കമൽനാഥിനും ബിഹാറിൽ നിതീഷ് കുമാറിനും ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിനുമുണ്ടായി. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പുതിയ മുഖ്യമന്ത്രിമാരും ബുൾഡോസർ ക്ലബിൽ അംഗത്വമെടുത്തിരിക്കെയാണ് ആയുധം താഴെവയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

ചിത്രീകരണം ∙ മനോരമ
ADVERTISEMENT

കമൽനാഥും ഗെലോട്ടും ബിജെപിക്കാരെ കണ്ടുപഠിച്ചതാണെന്നു പറയുന്നതു ചരിത്രപരമായ തെറ്റാവും. ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിനു സമീപമുണ്ടായിരുന്ന ചേരി 1976 ഏപ്രിലിൽ ബുൾഡോസർ പ്രയോഗിച്ചു വെളുപ്പിച്ച് സഞ്ജയ് ഗാന്ധി പണ്ടേ അവർക്കു മാതൃക കാട്ടിയിട്ടുള്ളതാണ്. തലസ്ഥാന നഗരത്തിന് അഭംഗിയാണെന്നതായിരുന്നു ചേരിയുടെ പ്രശ്നം. അങ്ങനെ നോക്കുമ്പോൾ, സഞ്ജയ് ഗാന്ധിയും പിൽക്കാലത്തു ബിജെപിയിൽ പോയ ജഗ്‌മോഹനുമൊക്കെ അന്നു ബുൾഡോസറിനെ സൗന്ദര്യവർധക ഉപകരണമായാണു കണ്ടത്. അടിയന്തരാവസ്ഥയായിരുന്നതിനാൽ‍ നിയമവാഴ്ചയുടെ പ്രശ്നമുണ്ടായിരുന്നില്ല. അന്നു ചേരി ഇല്ലാതാക്കാൻ നിയോഗിക്കപ്പെട്ട ഡൽഹി വികസന അതോറിറ്റി ഇപ്പോഴും ഇടയ്ക്കിടെ പഴയ അതേ ഉത്തരവാദിത്തബോധത്തോടെ പെരുമാറുന്നുണ്ടെന്നു സാന്ദർഭികമായി പറയാം. സുപ്രീം കോടതിയിലെ ഹർജികളിൽ ഡൽഹിയിലെ ബുൾഡോസർ പ്രയോഗവും വിഷയമായിരുന്നു.

നിയമവാഴ്ചയോടുള്ള തികഞ്ഞ പ്രതിബദ്ധതയും നീതി നടപ്പാക്കൽ വൈകരുതെന്ന ഉത്തമബോധ്യവുമാണ് മുഖ്യമന്ത്രിമാരെ ബുൾഡോസർ രാജിനു പ്രേരിപ്പിച്ചതെന്നു കരുതിയവരുണ്ട്. ബുൾഡോസറുകൾ പലപ്പോഴും സാമുദായിക വേർതിരിവോടെയാണ് നീതി നിർവഹിച്ചതെന്ന വസ്തുത പരിഗണിക്കാതെ ഇടിച്ചുനിരത്തൽവേദികളിൽ അവർ കയ്യടിച്ചു. ഡബിൾ‍ എൻജിൻ സർക്കാരെന്നു ചില സംസ്ഥാനങ്ങളെ വിശേഷിപ്പിച്ചപ്പോൾ, സംസ്ഥാനത്തെ എൻജിന്റെ ഒരു ഭാഗം ബുൾഡോസറിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്ന വസ്തുത പ്രധാനമന്ത്രി കാണാതെ പോയി. ഇടിച്ചുനിരത്തണമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ നിയമപരമായി അത് എങ്ങനെ ചെയ്യണമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അക്കമിട്ടു പറഞ്ഞത് കേന്ദ്രത്തിന് അതുവരെയുണ്ടായിരുന്ന നോട്ടപ്പിഴവിനെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോൾ‍ സുപ്രീം കോടതി പറയുന്നത് സംസ്ഥാനങ്ങളിൽ നടന്നതു ഭരണമല്ല, ഭരണഘടനാ ലംഘനമാണ് എന്നാണ്; അതു നിയമവാഴ്ചയല്ല, അരാജകത്വമാണെന്നും.

ഒരാൾ കുറ്റാരോപിതനെന്ന കാരണത്താൽ അയാളുടെ വീട് ഇടിച്ചുനിരത്തുമ്പോൾ കൂര നഷ്ടപ്പെടുന്നത് ആ വീട്ടിലെ മറ്റുള്ളവർക്കുമാണ് എന്നു പറയുന്ന കോടതി, വീടിനെ ഇങ്ങനെ നിർവചിക്കുന്നു: ‘വീടൊരു വസ്തു മാത്രമല്ല, അത് ഒരു കുടുംബത്തിന്റെ അല്ലെങ്കിൽ വ്യക്തികളുടെ സുസ്ഥിരതയും സുരക്ഷയും ഭാവിയും സംബന്ധിച്ച കൂട്ടായ പ്രതീക്ഷ ഉൾക്കൊള്ളുന്നതുമാണ്.’

ADVERTISEMENT

അങ്ങനെ പറഞ്ഞു വിധിയെഴുത്തിലെ ധൈര്യം തുടരുന്നതിനു ജസ്റ്റിസ് ബി.ആർ.ഗവായ് അഭിനന്ദനമർഹിക്കുന്നു. ഡോ.ബി.ആർ.അംബേദ്കറുടെ അനുയായിയായിരുന്ന ആർ.എസ്.ഗവായിയുടെ മകന്റെ വിധിന്യായങ്ങളിൽ സാമൂഹികനീതി, വ്യക്തിസ്വാതന്ത്ര്യം, ഭരണഘടനാനുസൃത ഭരണം തുടങ്ങിയവയ്ക്കു നൽകുന്ന ഊന്നൽ ഇതാദ്യമല്ല. എന്നാൽ, ബുൾഡോസർ ഭരണത്തിനെതിരായ വിധിയിലൂടെ ഒരു ഭരണരീതി അവസാനിപ്പിച്ചതു വലിയ കാര്യമെന്നു പറയുമ്പോഴും അത്രയും മതിയായിരുന്നോ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു.

പ്രയാഗ്‌രാജിൽ പ്രാദേശിക നേതാവ് ജാവേദ് അഹമ്മദിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു. 2022 ജൂൺ 12ലെ ചിത്രം (Photo by Sanjay KANOJIA / AFP)

നിയമവാഴ്ചയും നിയമം മറയാക്കിയുള്ള വാഴ്ചയും രണ്ടാണെന്ന് ഒട്ടേറെ വാക്കുകളിലൂടെ വ്യക്തമാക്കിയപ്പോഴും, സർക്കാരുകൾ പലതും ബുൾഡോസർ‍ പ്രയോഗത്തെ ഭരണരീതിയാക്കിയെന്നു തെളിച്ചു വിമർശിക്കാൻ എന്തുകൊണ്ട് കോടതി തയാറായില്ല എന്ന ചോദ്യത്തിനു പ്രേരിപ്പിക്കുന്നതാണ് വിധി. നിയമവിരുദ്ധമായ ഇടിച്ചുനിരത്തലിന്റെ ഉത്തരവാദിത്തമത്രയും ഉദ്യോഗസ്ഥർക്കെന്നു മാർഗനിർദേശങ്ങളിലൂടെ ഉൾപ്പെടെ സൂചിപ്പിക്കുമ്പോൾ, അവരോട് അങ്ങനെ ചെയ്യാൻ നിർദേശിക്കുന്ന രാഷ്ട്രീയ– ഭരണ നേതൃത്വങ്ങളുടെ പങ്കും പരാമർശിക്കാമായിരുന്നു. ഭരണഘടനയിൽ തൊട്ടു സത്യം ചെയ്യുന്ന അവർ പിന്നീടു നടത്തുന്ന ലംഘനങ്ങൾക്കു മറുമരുന്നെന്ത് എന്നു പറഞ്ഞാൽ അധികമാകില്ലായിരുന്നു.

ADVERTISEMENT

പരപ്രേരണയാലല്ലാതെ ബുൾഡോസറുമായുൾപ്പെടെ നീതിനിർവഹണത്തിന് ഇറങ്ങിത്തിരിക്കുന്ന ഉദ്യോഗസ്ഥരില്ലെന്നല്ല. എന്നാൽ, വിഷയം കോടതിക്കു മുന്നിലെത്താൻ‍ സമീപകാലത്തു കാരണമായ ബുൾഡോസർ‍ പ്രയോഗങ്ങളിൽ മിക്കതിന്റെയും സ്വഭാവം പരിശോധിച്ചാൽ അവയിലെ രാഷ്ട്രീയ നയ താൽപര്യങ്ങൾ വ്യക്തമായി കാണാം. ഏതെങ്കിലും ഉദ്യോഗസ്ഥരല്ല, മുഖ്യമന്ത്രിമാരാണ് ആദ്യം സൂചിപ്പിച്ച വിശേഷണനാമങ്ങൾ നേടിയതെന്നതും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. അപ്പോൾ, രാഷ്ട്രീയമേലധികാരികൾ താൽപര്യപ്പെട്ടതെന്തോ അതാണ് ഉദ്യോഗസ്ഥർ ചെയ്തിരുന്നത്. ഇടിച്ചുനിരത്തലിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ നടപടി നേരിട്ടതായി റിപ്പോർട്ടുകളില്ലെന്നത് അതിനു തെളിവാണ്.

നിയമപരമല്ലാത്ത ഉത്തരവുകൾ നടപ്പാക്കാതിരിക്കാൻ ഉദ്യോഗസ്ഥരുടെ നട്ടെല്ലിനു ബലം നൽകുന്നതാണ് സുപ്രീം കോടതിയുടെ വിധിയെന്നു വ്യാഖ്യാനിക്കാനാവും. പക്ഷേ, തങ്ങളുടെ താൽപര്യാർഥം, തങ്ങളുടെ ആശയങ്ങൾക്കൊത്ത് നിയമപരമായും അല്ലാതെയും പ്രവർത്തിക്കാൻ താൽപര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഏതു രാഷ്ട്രീയ– ഭരണ നേതൃത്വത്തിനാണു വേണ്ടത്? ഉന്നതങ്ങളിൽനിന്നുള്ള നിർദേശം തെറ്റെന്നു തുറന്നുപറഞ്ഞാൽ അപ്രീതിയുണ്ടാവില്ലെന്ന ധൈര്യത്തോടെ എത്ര ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു എന്നതു പുതിയ ചോദ്യമല്ല. അത്തരമൊരു ധൈര്യവും രാഷ്ട്രീയതാൽപര്യങ്ങൾക്ക് അതീതമായി ഭരണസംവിധാനത്തോടും അതിന്റെ വ്യവസ്ഥകളോടുമുള്ള കൂറുമാവാം ഉദ്യോഗസ്ഥരിൽനിന്നു കോടതി പ്രതീക്ഷിക്കുന്നത്. അതു നല്ല പ്രതീക്ഷയാണ്; നടപ്പുരീതികളോട് ഒത്തുപോകാത്തതും.

ഒരാൾ കുറ്റാരോപിതനെന്ന കാരണത്താൽ അയാളുടെ വീട് ഇടിച്ചുനിരത്തുമ്പോൾ കൂര നഷ്ടപ്പെടുന്നത് ആ വീട്ടിലെ മറ്റുള്ളവർക്കുമാണ് എന്നു പറയുന്ന കോടതി, വീടിനെ ഇങ്ങനെ നിർവചിക്കുന്നു: ‘വീടൊരു വസ്തു മാത്രമല്ല, അത് ഒരു കുടുംബത്തിന്റെ അല്ലെങ്കിൽ വ്യക്തികളുടെ സുസ്ഥിരതയും സുരക്ഷയും ഭാവിയും സംബന്ധിച്ച കൂട്ടായ പ്രതീക്ഷ ഉൾക്കൊള്ളുന്നതുമാണ്.’ അങ്ങനെയുള്ള വീടുകൾ ഇടിച്ചുനിരത്തിയ ഭരണകൂട നടപടി നിയമവാഴ്ചയുടെയും നീതിയുടെയും കടുത്ത ലംഘനമാണെന്നും കോടതി പറയുന്നുണ്ട്. അങ്ങനെ ബുൾഡോസർ നീതിയിലൂടെ ഇതുവരെ വീടുകൾ നഷ്ടപ്പെട്ടവർ ഇനിയെന്തു ചെയ്യണമെന്ന്, അവർക്ക് ആര്, എങ്ങനെ നീതി നടപ്പാക്കി നൽകുമെന്നു കോടതി പറയുന്നില്ല. അപ്പോഴത് സമ്പൂർണ നീതിയല്ല. നഷ്ട പരിഹാരം ചോദിക്കുമെന്ന് വീടുകൾ നഷ്ടപ്പെട്ട പലരും പറയുന്നുണ്ട്. അവർക്കു വീടുകൾ വച്ചുനൽകി പ്രതീക്ഷകൾ തിരികെ നൽകാൻ ആ ഹർജികളിൽ കോടതി സർക്കാരുകളോടു പറയുമായിരിക്കും. ഒരായുധം നഷ്ടപ്പെട്ടെന്നേയുള്ളൂ, മറ്റൊന്നെടുക്കാം എന്നു രാഷ്ട്രീയ– ഭരണ നേതൃത്വങ്ങൾക്കു തോന്നലുണ്ടാകുന്നതിനു മുൻപേ അതു സംഭവിക്കേണ്ടതുണ്ട്.

English Summary:

Supreme Court Declares Bulldozer Justice Unconstitutional: A Turning Point in India? - India File