മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനത്തിന്റെ വിധിയെഴുത്തു മാത്രമല്ല; രണ്ടു ശിവസേനകളുടെയും രണ്ട് എൻസിപികളുടെയും നിലനിൽപിന്റെ പോരാട്ടം കൂടിയാണ്. 288 സീറ്റിലേക്കു മത്സരം നടക്കുന്ന, രാജ്യത്തെ മൂന്നാമത്തെ വലിയ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഭാവി എങ്ങോട്ടെന്ന സൂചനയും ലഭിക്കും. സഖ്യകക്ഷികളുടെ ചുമലിൽ താങ്ങിനിൽക്കുന്ന കേന്ദ്രസർക്കാരിനെ നയിക്കുന്ന എൻഡിഎയ്ക്കു ജയം അനിവാര്യം. ഇന്ത്യാസഖ്യത്തിന്റെ കെട്ടുറപ്പിനും ഫലം നിർണായകം. ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത് പവാർ) എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹായുതിയും (എൻഡിഎ) കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ) എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയും (ഇന്ത്യാസഖ്യം) തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതിനാൽ, പോളിങ് ബൂത്തിലെത്തുന്ന മഹാരാഷ്ട്രയുടെ മനസ്സു വായിക്കാൻ പാടുപെടുകയാണ് തിരഞ്ഞെടുപ്പു വിശകലന വിദഗ്ധർ. അധികമാരും ഏതെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനത്തിന്റെ വിധിയെഴുത്തു മാത്രമല്ല; രണ്ടു ശിവസേനകളുടെയും രണ്ട് എൻസിപികളുടെയും നിലനിൽപിന്റെ പോരാട്ടം കൂടിയാണ്. 288 സീറ്റിലേക്കു മത്സരം നടക്കുന്ന, രാജ്യത്തെ മൂന്നാമത്തെ വലിയ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഭാവി എങ്ങോട്ടെന്ന സൂചനയും ലഭിക്കും. സഖ്യകക്ഷികളുടെ ചുമലിൽ താങ്ങിനിൽക്കുന്ന കേന്ദ്രസർക്കാരിനെ നയിക്കുന്ന എൻഡിഎയ്ക്കു ജയം അനിവാര്യം. ഇന്ത്യാസഖ്യത്തിന്റെ കെട്ടുറപ്പിനും ഫലം നിർണായകം. ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത് പവാർ) എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹായുതിയും (എൻഡിഎ) കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ) എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയും (ഇന്ത്യാസഖ്യം) തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. 

അതിനാൽ, പോളിങ് ബൂത്തിലെത്തുന്ന മഹാരാഷ്ട്രയുടെ മനസ്സു വായിക്കാൻ പാടുപെടുകയാണ് തിരഞ്ഞെടുപ്പു വിശകലന വിദഗ്ധർ. അധികമാരും ഏതെങ്കിലും സഖ്യത്തിനു മേൽക്കൈ പ്രവചിക്കുന്നില്ല. വിജയിക്കുന്നവർക്ക് 15–20 സീറ്റിന്റെ ഭൂരിപക്ഷം ചിലർ പറയുമ്പോൾ ത്രിശങ്കുസഭയ്ക്കുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ  48ൽ 31 സീറ്റുകളും ഇന്ത്യാസഖ്യം നേടിയെങ്കിലും എൻഡിഎയുമായുള്ള വോട്ടിൽ 0.16 ശതമാനത്തിന്റെ വ്യത്യാസം മാത്രം. ചെറുപാർട്ടികളും വലിയ വിമതപ്പടയും നൂറുകണക്കിനു സ്വതന്ത്രരുമായിരിക്കും പല സീറ്റുകളിലെയും ജയം നിശ്ചയിക്കുക.

നാസിക് ജില്ലയിലെ കൽവൺ മണ്ഡലത്തിലെ മഹാ വികാസ് അഘാഡിയുടെ സിപിഎം സ്ഥാനാർഥി ജെ.പി. ഗാവിത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്ന്. ചിത്രം: മനോരമ
ADVERTISEMENT

∙ ലാഭമാകുമോ ലാഡ്കി ബഹിൻ?

4.69 കോടി സ്ത്രീവോട്ടർമാരിൽ 2.5 കോടി പേർക്കു സഹായധനം വാഗ്ദാനം ചെയ്യുന്ന ലാഡ്കി ബഹിൻ പദ്ധതിയാണ് (സാമ്പത്തികമായി പിന്നാക്കമായ 21 മുതൽ 65 വയസ്സുവരെയുള്ളവർക്ക്  മാസം 1500 രൂപ വീതം) എൻഡിഎയുടെ തുറുപ്പുചീട്ട്. ഒരു മണ്ഡലത്തിൽ ചുരുങ്ങിയത് 50,000 ഗുണഭോക്താക്കൾ. അതിൽ 15–20% പേരുടെ വോട്ടു ലഭിച്ചാൽ ഭരണത്തുടർച്ച ഉറപ്പെന്നാണ് കണക്കുകൂട്ടൽ. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം കാര്യമായ ഗൃഹപാഠം ചെയ്തു സ്വീകരിച്ച തിരുത്തൽനടപടികൾ മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. മുസ്‌ലിം വിഭാഗത്തിനെതിരെ വോട്ട് ജിഹാദ്, ലാൻഡ് ജിഹാദ് ആരോപണങ്ങൾ ഉന്നയിച്ച് ഹൈന്ദവവോട്ടുകൾ ധ്രുവീകരിക്കാനുള്ള  ശ്രമങ്ങളുമുണ്ടായി. 

ഹൈന്ദവർ ബിജെപിക്കു കീഴിൽ ഒന്നിച്ചുനിൽക്കണമെന്ന് അർഥം വരുന്ന ബട്ടേങ്കേ തോ കട്ടേങ്കേ (ഭിന്നിച്ചാൽ തകരും), മുസ്‌ലിം സംവരണം നടപ്പാക്കില്ല, മുസ്‌ലിംകൾ ഭൂമി പിടിച്ചെടുക്കാൻ നോക്കുന്നു എന്നിവയെല്ലാം ബിജെപി പ്രചാരണത്തിൽ മുഴങ്ങിക്കേട്ടു. ഹൈന്ദവ വോട്ടുകൾ തടുത്തുകൂട്ടാൻ നടത്തിയ ശ്രമങ്ങൾ ഫലിക്കാതിരിക്കുകയും അതു മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനു കാരണമാവുകയും ചെയ്താൽ എൻഡിഎ  തന്ത്രം പാളും. ബിജെപിക്കായി ആർഎസ്എസും സംഘപരിവാർ സംഘടനകളും സജീവമായി കളത്തിലുണ്ട്. 

∙ മോദിയോടു മുഖം തിരിച്ച് 

കടുത്ത പോരാട്ടം നടക്കുന്ന ബാരാമതിയിൽ എൻഡിഎ സ്ഥാനാർഥിയായ എൻസിപി (അജിത് പക്ഷം) നേതാവ് അജിത് പവാർ തന്റെ പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ടെന്നു പറഞ്ഞതും മുംബൈയിൽ മോദിയുടെ നേതൃത്വത്തിൽ നടത്തിയ എൻഡിഎ റാലിയിൽനിന്നു വിട്ടുനിന്നതും ചർച്ചയായി. ചിലയിടങ്ങളിൽ എൻഡിഎ പോസ്റ്ററുകളിൽ അജിത്തിന്റെ പടമില്ല. അദ്ദേഹത്തിന്റെ പാർട്ടിയിലെ ന്യൂനപക്ഷ നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ മോദിയുടെയും ഫഡ്നാവിസിന്റെയും പോസ്റ്റർ ചിത്രങ്ങളില്ല. അജിത്തുമായുള്ള സഖ്യം കാരണം തങ്ങളുടെ ഹൈന്ദവ വോട്ടുകൾ ചോരാതെ ബിജെപിയും അവരുമായുള്ള കൂട്ടുകെട്ടുവഴി ന്യൂനപക്ഷവോട്ടുകൾ ചോരാതിരിക്കാൻ അജിത്തിന്റെ പാർട്ടിയും നടത്തുന്ന നാടകമാണിതെന്ന വ്യാഖ്യാനവുമുണ്ട്. ബട്ടേങ്കേ തോ കട്ടേങ്കേ, വോട്ട് ജിഹാദ് എന്നിവ ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തെ എതിർത്ത് അജിത് പവാർ, അശോക് ചവാൻ എന്നിവരടക്കം സഖ്യത്തിലെ ഒട്ടേറെപ്പേർ രംഗത്തുവന്നതും വിചിത്ര കാഴ്ചയായി. 

Show more

ADVERTISEMENT

∙ പ്രതീക്ഷ ഭരണവിരുദ്ധവികാരം 

നഗരമേഖലകളിലെ നിറപ്പകിട്ടില്ല ഗ്രാമീണജീവിതത്തിന്. കാർഷികപ്രശ്നങ്ങളും വരൾച്ചയും ജലക്ഷാമവുമെല്ലാം രൂക്ഷം. 1500 രൂപയുടെ ലാഡ്കി ബഹിൻ സഹായധനം കൈമാറിയതുകൊണ്ട് വോട്ടു കിട്ടണമെന്നില്ല. വിളകൾക്കു വിലയില്ല, അർഹിക്കുന്ന കൂലിയില്ല. സോയാബീൻ കർഷകർ കടുത്ത നിരാശയിൽ. വിദർഭ, മറാഠ്‌വാ‍ഡ മേഖലകളിൽ അൻപതിലേറെ മണ്ഡലങ്ങളിൽ സോയാബീൻ കർഷകരുണ്ട്. സർക്കാരിനെതിരെയുള്ള കർഷകരോഷം മഹാ വികാസ് അഘാഡി(എംവിഎ)ക്കു പ്രതീക്ഷ നൽകുന്നു. ദലിത്, മുസ്‌ലിം, മറാഠാ വോട്ടുകളാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എംവിഎക്കു തുണയായത്. അവരിൽ ഭൂരിഭാഗവും അതേ നിലപാട് തുടരുന്നു. സ്ത്രീകൾക്കുള്ള സഹായം 1500 രൂപയിൽനിന്ന് 3000 രൂപയാക്കുമെന്ന കോൺഗ്രസ് വാഗ്ദാനം ലാഡ്കി ബഹിൻ ഗുണഭോക്താക്കളെ ആകർഷിച്ചേക്കും. പാർട്ടികൾ പിളർത്തപ്പെട്ടതിന്റെ പേരിലുള്ള സഹതാപം ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും ഗുണം ചെയ്യാം. ശരദ് പവാറിന്റെ ഭാര്യ പ്രതിഭയെ അജിത്തിന്റെ ഭാര്യ സുനേത്ര ചെയർപഴ്സനായ ടെക്സ്റ്റൈൽസ് പാർക്കിൽ കയറ്റാതെ അരമണിക്കൂർ തടഞ്ഞിട്ടതിന്റെ വിഡിയോ പുറത്തുവന്നത് അജിത്തിനു ക്ഷീണമായി. 

മഹാരാഷ്ട്രയിലെ നാഗ്പുരിൽ എൻഡിഎയുടെ റോഡ‍് ഷോയിൽ പങ്കെടുക്കുന്ന ബിജെപി എംപി കങ്കണ റനൗട്ട് (Photo by PTI)

∙ പ്രാദേശിക ഘടകങ്ങ‍ൾ

സംസ്ഥാനത്തെ 288 സീറ്റിൽ 130ലും സ്വാധീനമുള്ള സമുദായമാണ് സംവരണത്തിനായി പ്രക്ഷോഭരംഗത്തുള്ള മറാഠകൾ. ജനസംഖ്യയുടെ 28% വരുന്ന വിഭാഗം. ലോക്സഭാ തിരഞ്ഞെടുപ്പിൽ, മറാഠ്‌വാഡ മേഖലയിലെ എട്ടിൽ ഏഴു സീറ്റും എൻഡിഎക്കു നഷ്ടപ്പെടാൻ കാരണം ഇൗ സമുദായത്തിന്റെ രോഷമാണ്. 46 നിയമസഭാ സീറ്റുകളുള്ള മറാഠ്‌വാഡയിൽ ഈ ഭീഷണി പ്രതിരോധിക്കാൻ ഒബിസി വോട്ടുകൾ തടുത്തുകൂട്ടാനുള്ള ശ്രമത്തിലാണ് എൻഡിഎ. നാഗ്പുരടങ്ങുന്ന വിദർഭ മേഖലയിലാണ് കോൺഗ്രസ് കൂടുതൽ ശ്രദ്ധിക്കുന്നത്. പശ്ചിമ മഹാരാഷ്ട്രയിൽ ശരദ് പവാറും മുംബൈ, കൊങ്കൺ മേഖലയിൽ ഉദ്ധവ് താക്കറെയും കേന്ദ്രീകരിക്കുന്നു. ദലിത് വോട്ടുകൾ ഭിന്നിപ്പിച്ചിരുന്ന പ്രകാശ് അംബേദ്കർ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു പ്രചാരണത്തിൽ സജീവമല്ലെന്നതും ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിടുന്ന അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി 16 സീറ്റിൽ മാത്രമേ മത്സരിക്കുന്നുള്ളൂവെന്നതും കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകുന്നു. 

ADVERTISEMENT

∙ ഇവർക്കു നിർണായകം 

∙ശരദ് പവാർ (എൻസിപി)

83–ാം വയസ്സിലും ഓടിനടന്നുള്ള പ്രചാരണത്തിലൂടെ എതിരാളികളെ അമ്പരപ്പിക്കുന്നു. 54ൽ 40 എംഎൽഎമാർ വിമത നേതാവായ അജിത് പവാറിനൊപ്പം പോയതിനാൽ പുതുമുഖങ്ങളെ അണിനിരത്തി തിരിച്ചുവരവിനു ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പത്തിൽ എട്ടിലും ജയിച്ചതിന്റെ ആത്മവിശ്വാസമുണ്ട്. 

ശരദ് പവാർ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (Photo: Facebook / Sharad Pawar)

∙ അജിത് പവാർ (എൻസിപി അജിത് വിഭാഗം നേതാവ്)

പാർട്ടി പിളർത്തിയ തന്റെ തീരുമാനം ശരിയെന്നു തെളിയിക്കാനുള്ള അവസാന അവസരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാലിൽ ഒരിടത്തു മാത്രം ജയിച്ച അജിത് ബാരാമതിയിൽ തുടർച്ചയായ എട്ടാം തവണ ജനവിധി തേടുന്നു.

∙ നാനാ പഠോളെ (കോൺഗ്രസ്) 

ബിജെപിക്കെതിരെ ആഞ്ഞടിക്കുന്നു. വിദർഭ മേഖലയിൽ മികച്ച പ്രവർത്തനം. മുന്നണിയിലും പാർട്ടിയിലും എല്ലാവരെയും കൂട്ടിയിണക്കി കൊണ്ടുപോകുന്നതിൽ മികവു പോരാ. മികച്ച വിജയം നേടാനായില്ലെങ്കിൽ നേതൃമികവ് ചോദ്യം ചെയ്യപ്പെടും. 

∙ ഉദ്ധവ് താക്കറെ (ശിവസേന)

പാർട്ടി പിളർത്തപ്പെട്ടതിന്റെ പേരിലുള്ള സഹതാപം ഗുണം ചെയ്യുമെന്നു പ്രതീക്ഷ. 56ൽ 40 എംഎൽഎമാർ പാർട്ടി പിളർത്തിയ ഏക്നാഥ് ഷിൻഡെക്കൊപ്പം പോയിരിക്കെ ഇൗ തിരഞ്ഞെടുപ്പിൽ ദുർബലമായാൽ തിരിച്ചുവരവു പ്രയാസം. 

അജിത് പവാർ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (Photo: Facebook / Ajit Pawar)

∙ ഏക്നാഥ് ഷിൻഡെ (ശിവസേന ഷിൻഡെ വിഭാഗം നേതാവ്)

ക്ഷേമപദ്ധതികളിലൂടെ ജനപ്രീതി വർധിപ്പിച്ചു. ബിജെപിയുടെ നിഴലിലാകുമെന്ന മുൻവിധിയെയും മറികടന്നു. തനിക്കൊപ്പം എത്തിയ 39 എംഎൽഎമാരുടെ വിജയം ഉറപ്പിക്കേണ്ടതുണ്ട്. മുന്നണി ജയിച്ചാൽ ബിജെപി പിടിമുറുക്കുമെന്നതിനാൽ മുഖ്യമന്ത്രിക്കസേര ഉറപ്പില്ല. 

∙ ദേവേന്ദ്ര ഫഡ്നാവിസ് (ബിജെപി)

എൻഡിഎ ഭൂരിപക്ഷം നേടുകയും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്താൽ മുഖ്യമന്ത്രിക്കസേര വീണ്ടും തേടിയെത്തിയേക്കും. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിക്കസേരയ്ക്കായി രംഗത്തുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിലെ ക്ഷീണം മറികടക്കാനായില്ലെങ്കിൽ പാർട്ടിയിലെ പിടി അയയും.

English Summary:

Maharashtra Assembly Election: A Battleground for National Politics