പാലക്കാട് നഗരസഭയിൽ ഈ ലീഡ് നേടിയാൽ ബിജെപിക്ക് ജയം; ഒരു പഞ്ചായത്ത് അകലെ രാഹുലിന്റെ ഭാവി; വോട്ടിൽ വിള്ളലിന് ഇടത് ശ്രമവും
പകുതിയിലേറെ വോട്ട് നഗരസഭയിൽ കിടക്കുന്നതിനാൽ പട്ടണത്തിൽ നേടുന്ന ലീഡ് മുന്നണികൾക്കു നിർണായകമാകുന്ന മണ്ഡലം; പാലക്കാട്ട് മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരസഭയിൽനിന്നു മാത്രം 34,143 വോട്ടു നേടാൻ ബിജെപിക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസിന് ലഭിച്ചതാകട്ടെ 27,905 വോട്ടും. ബിജെപിക്ക് 6238 വോട്ടിന്റെ ലീഡ്. മൂന്നാം സ്ഥാനത്ത് എത്തിയ സിപിഎമ്മിനു കിട്ടിയത് 16,455 വോട്ടു മാത്രം. എന്നാൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥിതിക്ക് ചെറിയ മാറ്റമുണ്ടായി. നഗരസഭയിൽ ബിജെപി ലീഡ് 497 വോട്ടിൽ ഒതുക്കാൻ കോൺഗ്രസിനു കഴിഞ്ഞു. ബിജെപി സ്ഥാനാർഥിയുടെ വോട്ടിൽ 4788 വോട്ടിന്റെ കുറവുണ്ടായി. പാർട്ടി നേടിയത് 29,355 വോട്ട്. കോൺഗ്രസ് പെട്ടിയിൽ 28,858 വോട്ടു വീണു. 953 വോട്ടിന്റെ വർധന. സിപിഎം വോട്ടിൽ വലിയ ഏറ്റകുറച്ചിലുണ്ടായില്ല. ഇടതു സ്ഥാനാർഥിക്ക് 16,356 വോട്ട് ലഭിച്ചു. നഗരസഭയിൽ ബിജെപിയും യുഡിഎഫും മുന്നിലെത്തുന്നതിനാൽ, മണ്ഡലത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനായുള്ള മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. ഇവിടെ പതിനായിരത്തിലേറെ വോട്ടിനു പിന്നിലായതിനാൽ പഞ്ചായത്തുകളിൽ മുന്നിലെത്തിയാലും ഇടതുമുന്നണിക്കു വിജയപ്രതീക്ഷ ഏറെ അകലെയാണ്. നഗരസഭയിൽ ഏഴായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയാൽ മാത്രമെ ബിജെപിക്ക് വിജയപ്രതീക്ഷ നിലനിർത്താൻ കഴിയൂ.

പകുതിയിലേറെ വോട്ട് നഗരസഭയിൽ കിടക്കുന്നതിനാൽ പട്ടണത്തിൽ നേടുന്ന ലീഡ് മുന്നണികൾക്കു നിർണായകമാകുന്ന മണ്ഡലം; പാലക്കാട്ട് മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരസഭയിൽനിന്നു മാത്രം 34,143 വോട്ടു നേടാൻ ബിജെപിക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസിന് ലഭിച്ചതാകട്ടെ 27,905 വോട്ടും. ബിജെപിക്ക് 6238 വോട്ടിന്റെ ലീഡ്. മൂന്നാം സ്ഥാനത്ത് എത്തിയ സിപിഎമ്മിനു കിട്ടിയത് 16,455 വോട്ടു മാത്രം. എന്നാൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥിതിക്ക് ചെറിയ മാറ്റമുണ്ടായി. നഗരസഭയിൽ ബിജെപി ലീഡ് 497 വോട്ടിൽ ഒതുക്കാൻ കോൺഗ്രസിനു കഴിഞ്ഞു.
ബിജെപി സ്ഥാനാർഥിയുടെ വോട്ടിൽ 4788 വോട്ടിന്റെ കുറവുണ്ടായി. പാർട്ടി നേടിയത് 29,355 വോട്ട്. കോൺഗ്രസ് പെട്ടിയിൽ 28,858 വോട്ടു വീണു. 953 വോട്ടിന്റെ വർധന. സിപിഎം വോട്ടിൽ വലിയ ഏറ്റകുറച്ചിലുണ്ടായില്ല. ഇടതു സ്ഥാനാർഥിക്ക് 16,356 വോട്ട് ലഭിച്ചു. നഗരസഭയിൽ ബിജെപിയും യുഡിഎഫും മുന്നിലെത്തുന്നതിനാൽ, മണ്ഡലത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനായുള്ള മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. ഇവിടെ പതിനായിരത്തിലേറെ വോട്ടിനു പിന്നിലായതിനാൽ പഞ്ചായത്തുകളിൽ മുന്നിലെത്തിയാലും ഇടതുമുന്നണിക്കു വിജയപ്രതീക്ഷ ഏറെ അകലെയാണ്. നഗരസഭയിൽ ഏഴായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയാൽ മാത്രമെ ബിജെപിക്ക് വിജയപ്രതീക്ഷ നിലനിർത്താൻ കഴിയൂ.
∙ രാഹുലിന്റെ രക്ഷ ഈ പഞ്ചായത്ത്
ന്യൂനപക്ഷ വിഭാഗത്തിനു സ്വാധീനമുള്ള പിരായിരി പഞ്ചായത്തിൽ യുഡിഎഫിനു നിർണായക ഭൂരിപക്ഷമുണ്ട്. 2021ൽ ഷാഫി പറമ്പിൽ 6201 വോട്ടിന്റെയും 2024ൽ വി.കെ.ശ്രീകണ്ഠൻ 6388 വോട്ടിന്റെയും ലീഡ് പിടിച്ച പഞ്ചായത്താണ്. ഇവിടെ കാൽലക്ഷത്തിലധികം വോട്ടു പോൾ ചെയ്യും. യുഡിഎഫിനു സ്ഥിരമായി പതിമൂവായിരത്തോളം വോട്ട് ലഭിക്കുന്നു. 2021, 2024 തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും സിപിഎമ്മിനും ആറായിരം വോട്ടു വീതം ലഭിച്ചു. ഈ ലീഡ് നിലനിർത്താൻ രാഹുൽ മാങ്കൂട്ടത്തിനു കിട്ടിയാൽ സാധിച്ചാൽ അന്തിമഫലം കൈപ്പിടിയിൽ ഒതുക്കാൻ യുഡിഎഫിനു കഴിയും. ന്യൂനപക്ഷ വോട്ടുകളിൽ ഇടതു മുന്നണിക്കു വിള്ളലുണ്ടാക്കാൻ കഴിയുമോയെന്നതാണ് ഇത്തവണ ഉറ്റുനോക്കപ്പെടുന്നത്. സുപ്രഭാതം, സിറാജ് പത്രങ്ങളിൽ തിരഞ്ഞെടുപ്പിനു തലേന്നു നൽകിയ പി.സരിന്റെ വിവാദ പരസ്യത്തിന്റ സാഹചര്യത്തിലാണ് നവംബർ 20ന് പിരായിരി പോളിങ് ബൂത്തിലെത്തിയത്.
∙ മാത്തൂർ 'കണ്ണാടി' നോക്കുമ്പോൾ...
മാത്തൂർ പഞ്ചായത്തിൽ 2021, 2024 തിരഞ്ഞെടുപ്പുകളിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. രണ്ടു തവണയും എൽഡിഎഫിനു നേരിയ ലീഡ് നേടാൻ കഴിഞ്ഞു. ബിജെപിക്ക് 3500 – 4000 വോട്ടിന്റെ ഫിക്സഡ് വോട്ടുണ്ട്. പതിനേഴായിരം വോട്ടിനടുത്ത് പോൾ ചെയ്യാൻ സാധ്യതയുണ്ട്. ഇവിടെ നില മെച്ചപ്പെടുത്തേണ്ടത് യുഡിഎഫിനും എൻഡിഎയ്ക്കും നിർണായകമാണ്. 2021ൽ ഷാഫി പറമ്പിൽ 6445 വോട്ടും 2024 ശ്രീകണ്ഠൻ 5863 വോട്ടും നേടി. സിപിഎം സ്ഥാനാർഥി സി.പി.പ്രമോദ് 6475 വോട്ടും ലോക്സഭയിലേക്ക് എ.വിജയരാഘവൻ 6195 വോട്ടും സ്വന്തമാക്കി. കൃഷ്ണകുമാറിനും രാഹുലിനും നിർണായകമാണ് മാത്തൂരിലെ വോട്ടുനില.
കണ്ണാടി പഞ്ചായത്തിൽ 17,000 വോട്ട് പോൾ ചെയ്യാൻ സാധ്യത. മത്സരം ഇവിടെ കോൺഗ്രസും സിപിഎമ്മും തമ്മിലാണ്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനു നേരിയ ലീഡ് നേടാൻ കഴിഞ്ഞ പഞ്ചായത്ത്. യുഡിഎഫിനും സിപിഎമ്മിനും ആറായിരം വോട്ടു വീതമുണ്ട്. ബിജെപി 4000–5000 വരെ വോട്ടു പിടിക്കാൻ സാധ്യത. മത്സരം കടുത്ത രാഷ്ട്രീയ വിഷയത്തിൽ ഊന്നുമ്പോൾ മുൻ വർഷത്തെ നില ആവർത്തിക്കാനാണു സാധ്യത.
∙ വോട്ടിനെ സ്വാധീനിക്കാവുന്ന വിഷയങ്ങൾ
∙ ശക്തമായ സർക്കാർ വിരുദ്ധവികാരം
∙ ക്ഷേമപെൻഷൻ മുടക്കം
∙ കോൺഗ്രസിൽ നിന്നൊരാൾ സിപിഎം സ്വതന്ത്രനായി മത്സരിക്കുന്നു
∙ ചിഹ്നമില്ലാതെ ഇടതു സ്ഥാനാർഥി മത്സരിക്കുന്നു
∙പാതിരാനാടകം പെട്ടി വിവാദം
∙ കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറിയിലെ റെയ്ഡ്
∙ ബിജെപി നേതാവ് സന്ദീപ് വാരിയരുടെ പാർട്ടി മാറ്റം
∙ ന്യൂനപക്ഷ ധ്രുവീകരണം
∙ മുനമ്പം കുടിയിറക്ക്
∙ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ
∙ വിലക്കയറ്റം, പൊതുവിതരണമേഖലയുടെ മാന്ദ്യം
∙ വയനാട് പുനരധിവാസം കേന്ദ്ര അവഗണന
∙ കരുവന്നൂർ ബാങ്ക് വിവാദം
∙ കൊടകര കുഴൽപ്പണക്കേസ്
∙ ഇരട്ടവോട്ട് വിവാദം
∙ മുൻ എംഎൽഎ ഷാഫി പറമ്പിലിന്റെ വ്യക്തി പ്രഭാവം
പാലക്കാട്ടെ സ്ഥാനാർഥികൾ
∙ രാഹുൽ മാങ്കൂട്ടത്തിൽ (33)
യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം പ്രസിഡന്റായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. കെഎസ്‌യുവിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2017ൽ കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. തുടർന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻഎസ്‌യു ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് സംസ്ഥാന അധ്യക്ഷനായത്. മികച്ച പ്രസംഗകനായും ചാനൽ ചർച്ചകളിൽ വക്താവായും തിളങ്ങി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമായി വിദ്യാഭ്യാസം. എംജി സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം. പത്തനംതിട്ട അടൂർ മുണ്ടപ്പള്ളി ആറ്റുവിളാകത്തു വീട്ടിൽ ബീന ആർ.കുറുപ്പിന്റെയും പരേതനായ രാജേന്ദ്രക്കുറുപ്പിന്റെയും മകനാണ്.
∙ സി.കൃഷ്ണകുമാർ (52)
ബിജെപി ജില്ലാ അധ്യക്ഷനായിരിക്കെ കേരളത്തിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ നഗരസഭയായി പാലക്കാടിനെ മാറ്റിയതിൽ മുഖ്യപങ്കു വഹിച്ചു. പാലക്കാട് അയ്യപുരം മാളവീയം വീട്ടിൽ പരേതരായ സി.കൃഷ്ണനുണ്ണിയുടെയും ലീലാകൃഷ്ണന്റെയും മകൻ. ബികോം ബിരുദധാരി. 1984ൽ ആർഎസ്എസിലൂടെ പ്രവർത്തനം ആരംഭിച്ചു. എബിവിപി വിക്ടോറിയ കോളജ് യൂണിറ്റ് സെക്രട്ടറി, പാലക്കാട് നഗരപരിഷത് കൺവീനർ, ജില്ലാ കൺവീനർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു.
2009 മുതൽ 2015 വരെ ബിജെപി ജില്ലാ പ്രസിഡന്റായിരുന്നു. 2000ൽ അയ്യപുരം ഈസ്റ്റ് വാർഡിൽനിന്നു നഗരസഭാംഗമായി. 20 വർഷത്തോളം നഗരസഭാംഗമായിരുന്ന ഇദ്ദേഹം 2015-20ൽ നഗരസഭാ ഉപാധ്യക്ഷനായി. 2016ൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ വി.എസ്.അച്യുതാനന്ദനെതിരെ മത്സരിച്ചു രണ്ടാം സ്ഥാനത്തെത്തി. 2021ൽ വീണ്ടും മലമ്പുഴയിൽ മത്സരിച്ചപ്പോഴും രണ്ടാം സ്ഥാനത്തായിരുന്നു. 2019ലും 2024ലും പാലക്കാട്ടുനിന്നു ലോക്സഭയിലേക്കു മത്സരിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ പ്രതിനിധി, ദക്ഷിണ റെയിൽവേ യൂസേഴ്സ് കൺസൽറ്റേറ്റിവ് കമ്മിറ്റിയംഗം എന്നീ ചുമതലകളും വഹിച്ചു. പാലക്കാട് നഗരസഭാ സ്ഥിരസമിതി അധ്യക്ഷ മിനി കൃഷ്ണകുമാറാണു ഭാര്യ. മാളവിക, മഞ്ജുനാഥ് എന്നിവർ മക്കൾ.
∙ ഡോ.പി.സരിൻ (41)
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്നു ഡോ.പി.സരിൻ (41). പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടു കടുത്ത വിമർശനം ഉന്നയിച്ചതിനാണു കോൺഗ്രസ് പുറത്താക്കിയത്. തിരുവില്വാമല പകവത്ത് കുടുംബാംഗമായ സരിൻ, അധ്യാപികയായ ഗീതയുടെയും പരേതനായ എം.രാമകൃഷ്ണന്റെയും മകനാണ്. തൃശൂർ സെന്റ് തോമസ് കോളജിൽനിന്നു പ്രീഡിഗ്രിയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസും നേടിയ സരിൻ 2009ൽ ആദ്യ ശ്രമത്തിൽ സിവിൽ സർവീസിലെത്തി, ഇന്ത്യൻ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് സർവീസിൽ പ്രവേശിച്ചു.
കർണാടകയിൽ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെ 2016ൽ രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തു കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. നിലവിൽ എറണാകുളം ലോ കോളജിൽ എൽഎൽബി വിദ്യാർഥി. കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ ചെയർമാൻ, എഐസിസി റിസർച് കോഓർഡിനേറ്റർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: ഡോ. സൗമ്യ സരിൻ (ശിശുരോഗ വിദഗ്ധ). മകൾ: സ്വാതിക.