'ദില്ലിവാലയാണോ?' നഷ്ടം 11 വർഷം; പുക വലിക്കാത്തവർക്കും അർബുദം; നോക്കുകുത്തിയായി കേജ്രിവാളിന്റെ പദ്ധതി
ഡൽഹിയിൽ യോഗ ചെയ്യുന്നതിനെക്കാൾ ബെംഗളൂരുവിലെ സിഗരറ്റ് വലിയാണ് ‘ആരോഗ്യകര’മെന്നാണ് ഒരു രസികൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കുറിച്ചത്. മലിനീകരണംകൊണ്ടു പൊറുതിമുട്ടിയ ഡൽഹിയുടെ നേർസാക്ഷ്യമാണ് ഈ പോസ്റ്റ്. 2016 നവംബർ ആറിനാണു ഡൽഹിയിലെ വായുനിലവാരം ഏറ്റവും അപകടകരമായ തോതിലെത്തിയത്. അന്നു വായു നിലവാര സൂചിക (എക്യുഐ) 497 എന്ന റെക്കോർഡിലെത്തി. അതുകഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്–494. ഇതെത്രത്തോളം കൂടുതലാണെന്നറിയാൻ തിരുവനന്തപുരം നഗരത്തിലേക്കു നോക്കിയാൽ മതി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്ലാമൂടുള്ള സൂചികയിൽ ഇന്നലെ എക്യുഐ 64. തൃശൂരിലിത് 44. 400നു മുകളിലുള്ള എക്യുഐ അതീവഗുരുതരമാണ്. എന്നാൽ, ഡൽഹിയിൽ ഇതു ഞെട്ടിക്കുന്ന സംഖ്യയേയല്ല. 10 വർഷത്തോളമായി ഇതാണ് അവസ്ഥ. ഒക്ടോബർ മുതൽ ജനുവരി വരെ നീളുന്ന ‘മലിനീകരണ സീസണി’ൽ ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടാത്തവർ ഇവിടെ വിരളമായിരിക്കും. യുഎസിലെ ഷിക്കാഗോ സർവകലാശാലയിലെ ദി എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഇപിഐസി) ‘എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ്’ പഠനമനുസരിച്ച് അന്തരീക്ഷ മലിനീകരണം മൂലം ഡൽഹി നിവാസികൾക്കു നഷ്ടമാകുന്നത്

ഡൽഹിയിൽ യോഗ ചെയ്യുന്നതിനെക്കാൾ ബെംഗളൂരുവിലെ സിഗരറ്റ് വലിയാണ് ‘ആരോഗ്യകര’മെന്നാണ് ഒരു രസികൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കുറിച്ചത്. മലിനീകരണംകൊണ്ടു പൊറുതിമുട്ടിയ ഡൽഹിയുടെ നേർസാക്ഷ്യമാണ് ഈ പോസ്റ്റ്. 2016 നവംബർ ആറിനാണു ഡൽഹിയിലെ വായുനിലവാരം ഏറ്റവും അപകടകരമായ തോതിലെത്തിയത്. അന്നു വായു നിലവാര സൂചിക (എക്യുഐ) 497 എന്ന റെക്കോർഡിലെത്തി. അതുകഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത് നവംബർ 18നാണ്–494. ഇതെത്രത്തോളം കൂടുതലാണെന്നറിയാൻ തിരുവനന്തപുരം നഗരത്തിലേക്കു നോക്കിയാൽ മതി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്ലാമൂടുള്ള സൂചികയിൽ നവംബർ 20ന് എക്യുഐ 64. തൃശൂരിലിത് 44.
400നു മുകളിലുള്ള എക്യുഐ അതീവഗുരുതരമാണ്. എന്നാൽ, ഡൽഹിയിൽ ഇതു ഞെട്ടിക്കുന്ന സംഖ്യയേയല്ല. 10 വർഷത്തോളമായി ഇതാണ് അവസ്ഥ. ഒക്ടോബർ മുതൽ ജനുവരി വരെ നീളുന്ന ‘മലിനീകരണ സീസണി’ൽ ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടാത്തവർ ഇവിടെ വിരളമായിരിക്കും. യുഎസിലെ ഷിക്കാഗോ സർവകലാശാലയിലെ ദി എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഇപിഐസി) ‘എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ്’ പഠനമനുസരിച്ച് അന്തരീക്ഷ മലിനീകരണം മൂലം ഡൽഹി നിവാസികൾക്കു നഷ്ടമാകുന്നത് ആയുസ്സിലെ 11.9 വർഷമാണ്!
∙ കാരണങ്ങൾ പലത്, ഒറ്റമൂലിയില്ല
എന്താണു ഡൽഹിയിലെ മലിനീകരണത്തിന്റെ കാരണമെന്ന ചോദ്യത്തിന് ഒറ്റവാചകത്തിലൊരു മറുപടിയില്ല. ഒട്ടേറെ ഘടകങ്ങൾ ഒരുമിക്കുന്നതാണു സ്ഥിതി ഇത്ര മോശമാക്കുന്നത്. അതിനാൽ പരിഹാരമായി ഒറ്റമൂലിയുമില്ല. ഡൽഹിയിലെ പുകമഞ്ഞിന്റെ വലിയൊരു പങ്കെത്തുന്നത് പഞ്ചാബ്, ഹരിയാന, യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ കർഷകർ പാടത്തു കൃഷി അവശിഷ്ടങ്ങൾക്കു തീയിടുന്നതിൽ നിന്നാണ്. ഈ തീയിടൽ അങ്ങു പാക്കിസ്ഥാൻ വരെ നീളുന്നു. കത്തിക്കൽ ഒഴിവാക്കാനായി യന്ത്രങ്ങളുണ്ടെങ്കിലും ഇവ വാങ്ങാൻ കർഷകർക്കു സാമ്പത്തികസഹായമില്ല. കടലിന്റെ സാമീപ്യമില്ലാത്തതിനാൽ ഡൽഹിക്കു കാറ്റിന്റെ ആനുകൂല്യവുമില്ല. മൂടൽമഞ്ഞിൽ മാലിന്യ കണികകൾ തങ്ങിനിൽക്കുക കൂടി ചെയ്യുന്നതോടെ ‘ഗ്യാസ് ചേംബ’റായി മാറും.
വാഹനപ്പെരുപ്പം, വിറകടുപ്പ് ഉപയോഗം, നിർമാണ ജോലിക്കിടെ നിന്നുള്ള പൊടിപടലം, തണുപ്പു കാലത്തെ തീകായൽ, മാലിന്യം കത്തിക്കൽ, താപ വൈദ്യുത നിലയങ്ങൾ, റോഡുകളിലെ പൊടി, ഉത്സവകാലങ്ങളിലെ പടക്കം പൊട്ടിക്കൽ അടക്കം മറ്റു കാരണങ്ങൾ വേറെയുമുണ്ട്. മൺസൂൺ കാലത്തു പോലും ഡൽഹിയിൽ മഴ പൊതുവേ കുറവാണ്. തണുപ്പുകാലത്ത് ഒറ്റപ്പെട്ട മഴ മാത്രമാണുള്ളത്. പഞ്ചാബിലും മറ്റും തീകത്തിക്കുമ്പോഴുണ്ടാകുന്ന കണികകൾ മറ്റു സീസണുകളിൽ 3 കിലോമീറ്റർ വരെ ഉയരത്തിൽ പോകും. അതുകൊണ്ട് ഇവ കാര്യമായി വ്യാപിക്കാറില്ല. തണുപ്പുകാലമാകുമ്പോൾ ഇത് 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെയാകാം. ഇതു സാന്ദ്രത വർധിപ്പിക്കും. കാറ്റിന്റെ ദിശയനുസരിച്ച് ഇതു ഡൽഹിയുടെ അന്തരീക്ഷത്തിലെത്തും. ഗംഗാസമതലമാകെ വ്യാപിക്കും.
∙ അനാഥമായ സ്മോഗ് ടവർ
മലിനീകരണത്തിന്റെ തോതനുസരിച്ച് 4 ഘട്ടമായാണു പ്രതിരോധ നടപടികൾ. ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ (ഗ്രാപ്) എന്നാണിത് അറിയപ്പെടുന്നത്. ഏറ്റവും ഗുരുതരമായ സാഹചര്യമുണ്ടാകുമ്പോൾ (എക്യുഐ 450നു മുകളിൽ) ഏർപ്പെടുത്തുന്ന ഗ്രാപ് 4 നിയന്ത്രണ നടപടിയാണ് നിലവിൽ പ്രാബല്യത്തിലുള്ളത്. സ്കൂളുകൾക്ക് അവധി, സർക്കാർ–സ്വകാര്യ ഓഫിസുകളിൽ വർക് ഫ്രം ഹോം, എല്ലാത്തരം നിർമാണ പ്രവർത്തനങ്ങൾക്കും വിലക്ക്, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഡീസൽ ട്രക്കുകൾക്കു വിലക്ക് അടക്കം ഇതിന്റെ ഭാഗമാണ്. മലിനീകരണം രൂക്ഷമായിട്ടും ഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈകിയതിൽ സുപ്രീംകോടതി കഴിഞ്ഞദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എക്യുഐ 450നു താഴെയെത്തിയാലും കോടതിയുടെ നിർദേശമില്ലാതെ ഗ്രാപ് 4 നിയന്ത്രണം പിൻവലിക്കരുതെന്നാണു നിർദേശം.
വായു ശുദ്ധീകരിക്കുമെന്ന അവകാശവാദവുമായി 2021ൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉദ്ഘാടനം ചെയ്ത സ്മോഗ് ടവറുകൾ നോക്കുകുത്തിയായി. 23 കോടി രൂപ മുടക്കി കൊണാട്ട് പ്ലേസിൽ തുറന്ന 24 മീറ്റർ ഉയരമുള്ള ടവർ ഒരു സെക്കൻഡിനുള്ളിൽ ഒരു കിലോമീറ്റർ ചുറ്റളവിലെ 1000 ക്യുബിക് മീറ്റർ വായു ശുദ്ധീകരിക്കുമെന്നാണു വാദം. 40 വലിയ ഫാനുകളും 5000 എയർ ഫിൽറ്ററുകളും ഇതിലുണ്ട്. എന്നാൽ, പ്രവർത്തനമാരംഭിച്ച് 2 വർഷത്തിനുള്ളിൽ തന്നെ പ്രായോഗികമല്ലെന്നു കണ്ടെത്തി ടവർ പൂട്ടി. വെറും വഴിപാടിനപ്പുറം ദീർഘവീക്ഷണത്തോടെയുള്ള സമീപനങ്ങളില്ലെങ്കിൽ തലസ്ഥാനത്തെ കാത്തിരിക്കുന്നത് വലിയ അപകടമാണ്.
ഡൽഹി vs ആലപ്പുഴ
വലുപ്പത്തിൽ ആലപ്പുഴയാണു കേരളത്തിലെ ഏറ്റവും ചെറിയ ജില്ല. വിസ്തൃതി, 1,414 ചതുരശ്ര കിലോമീറ്റർ. ഡൽഹിക്കും ഏറക്കുറെ ഇതേ വിസ്തൃതിയാണ്. 1,483 ചതുരശ്ര കിലോമീറ്റർ. 2011ലെ സെൻസസ് അനുസരിച്ച് ആലപ്പുഴയുടെ ജനസംഖ്യ 21.27 ലക്ഷമാണെങ്കിൽ ഡൽഹിയുടേത് 1.68 കോടി; ഏകദേശം 8 മടങ്ങ് അധികം. 2023 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 79.45 ലക്ഷം മോട്ടർ വാഹനങ്ങളാണു ഡൽഹിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ കാലയളവിൽ കേരളമാകെ ഉള്ളത് 1.63 കോടി വാഹനങ്ങളാണ്. അഥവാ ഇതിന്റെ പകുതിയാണു ഡൽഹിയിലുള്ളത്.
ഇനിയിങ്ങനെ സങ്കൽപിക്കുക: കേരളത്തിലെ മൊത്തം വാഹനങ്ങളുടെ പകുതിയും ആലപ്പുഴ ജില്ലയിൽ ഓടിയാൽ എന്തായിരിക്കും കഥ? ഇതാണ് ഒറ്റവാചകത്തിൽ ഡൽഹി. ഡൽഹിക്കു പുറമേ ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് അടക്കമുള്ള രാജ്യതലസ്ഥാന മേഖല (എൻസിആർ) കണക്കാക്കിയാൽ വാഹനപ്പെരുപ്പവും ജനസംഖ്യയും ഇതിലും എത്രയോ അധികമാണ്. മറ്റു സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തു ഡൽഹിയിൽ ഓടിക്കുന്ന വാഹനങ്ങളും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ഈ കണക്കുകളിലൊന്നും വരുന്നില്ല എന്നുമോർക്കണം!
∙ മലിനീകരണ കാലം ഡൽഹി വിടുന്നവരേറ
മലിനീകരണ സീസണിൽ ബിസിനസ് കൊഴുക്കുന്ന ചില മേഖലകളുണ്ട്. ‘എയർ പ്യൂരിഫയർ’ കമ്പനികൾക്ക് ഇതു ചാകരക്കാലമാണ്. മുൻമാസങ്ങളെ അപേക്ഷിച്ച് 3 മടങ്ങ് വിൽപനയുണ്ട്. 5 മുതൽ 6 മാസ്ക് ദിവസവും വിറ്റിരുന്നവർ 50ൽ അധികം മാസ്ക്കുകൾ വിൽക്കുന്നു. പീഡിയാട്രിക് നെബുലൈസറുകൾ, ഇൻഹേലറുകൾ തുടങ്ങിയവയ്ക്കും നല്ല ഡിമാൻഡാണ്. തങ്ങളുടെ എസി ഫിൽറ്ററുകൾക്കു പൊടിപടലങ്ങളെ തടയാൻ കഴിയുമെന്നാണു പല എസി നിർമാതാക്കളും അവകാശപ്പെടുന്നത്. തണുപ്പുകാലത്ത് ഡൽഹി വിട്ടു മറ്റു സ്ഥലങ്ങളിലേക്കു പോകുന്നവരുണ്ട്. സമ്പന്നർ മാത്രമല്ല, ഇപ്പോൾ ഇടത്തരക്കാരും ഹരിദ്വാർ, ഡെറാഡൂൺ പോലെയുള്ള നഗരങ്ങളിൽ ‘രണ്ടാം വീട്’ തേടുന്നു.
∙ പുകവലിക്കാത്തവരും വലിയ വില കൊടുക്കേണ്ടിവരും
സ്വകാലത്തേക്കും ദീർഘകാലത്തേക്കും നീണ്ടു നിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കു വായുമലിനീകരണം കാരണമാണ്. ചുമ, തൊണ്ടവേദന പോലെയുള്ള പ്രശ്നങ്ങൾ രണ്ടോ മൂന്നോ ആഴ്ച കൊണ്ടു മാറിയേക്കാം. എന്നാൽ, തുടർച്ചയായി മലിനമായ വായു ശ്വസിക്കുന്നത് കുട്ടികളിലും പ്രായമുള്ളവരിലും കടുത്ത ന്യുമോണിയയ്ക്കു കാരണമാകും. ആസ്മ, ഗുരുതര ശ്വാസകോശ പ്രശ്നങ്ങൾ (ക്രോണിക് ഒബ്സ്ട്രക്റ്റിവ് പൾമനറി ഡിസീസ്-സിഒപിഡി) എന്നിവയുള്ളവരിൽ അപകടസാധ്യത ഏറെയാണ്. പ്രധാനമായും പുകവലി മൂലം വരുന്ന ‘സിഒപിഡി’ പുകവലിക്കാത്തവർക്കു പോലും വരാൻ മലിനീകരണം ഇടയാക്കാം. ശ്വാസകോശ അർബുദം, ഗർഭകാലത്തെ പ്രശ്നങ്ങൾ എന്നിവയ്ക്കൊക്കെ ഇതു കാരണമാകാം എന്നു ചൂണ്ടിക്കാട്ടുകയാണ് ജോധ്പുർ എയിംസിലെ പൾമനോളജിസ്റ്റായ ഡോ. എം.അഹമ്മദ് സഫ്‍വാൻ.
∙മലിനീകരണം കൂടുന്നില്ല, കാര്യമായ കുറവുമില്ല
മലിനീകരണം തടയാൻ എല്ലാ പരീക്ഷണങ്ങളും നടത്തിയ നഗരമാണു ഡൽഹി. 12 വർഷത്തിനിടയിൽ മലിനീകരണ സ്രോതസ്സുകൾ സംബന്ധിച്ച് 5 സുപ്രധാന പഠനങ്ങൾ, വായുഗുണനിലവാരം വിലയിരുത്താൻ 40ൽ അധികം സ്റ്റേഷനുകൾ എന്നിവയുണ്ടായി. കുറെ വർഷങ്ങളായി മലിനീകരണം കൂടുന്നില്ലെന്നു പറയാമെങ്കിലും, കുറവും കാര്യമായി പ്രകടമല്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണു പ്രധാന കാരണം. ഡൽഹിയിലെ മലിനീകരണത്തിന്റെ 60 ശതമാനവും പുറത്തുനിന്ന് എത്തുന്നുവെന്നാണു പഠനങ്ങൾ പറയുന്നത്. ബാക്കി 40% കുറയ്ക്കാൻ മെച്ചപ്പെട്ട മാർഗങ്ങൾ തേടണം. പാടങ്ങളിലെ തീയിടൽ തടയാൻ വിളരീതിയിൽ മാറ്റം വരുത്തണം. കൃഷി അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരു വിളയിലേക്കു തിരിയാൻ കർഷകരെ പ്രേരിപ്പിക്കണം എന്ന നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണ് ഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിൽ ക്ലീൻ എയർ ആൻഡ് മൊബിലിറ്റി സെന്റർ കൺസൽറ്റന്റും ഡൽഹി മലിനീകരണ നിയന്ത്രണ സമിതി മുൻ അഡിഷനൽ ഡയറക്ടറുമായ ഡോ. മോഹൻ പി.ജോർജ്.