1945ൽ തന്റെ 15-ാം വയസ്സിൽ നാത്‍സി തടങ്കൽപാളയത്തിൽ മരിച്ചുപോയ ആൻ ഫ്രാങ്ക് എന്ന ജർമൻ പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ പലരും വായിച്ചു കാണും. ലോകത്തിലെ എക്കാലത്തെയും പ്രധാനപ്പെട്ട ആത്മകഥകളിൽ ഒന്നാണത്. എഴുപതിലധികം ഭാഷകളിൽ അതിനു പരിഭാഷകളുണ്ടായി. ആത്മകഥ എഴുതാൻ ഒരു പ്രായമില്ലെന്നു മനസ്സിലായല്ലോ. ജീവിതം സംഭവബഹുലമാണെങ്കിൽ ചെറുപ്പത്തിൽത്തന്നെ ആത്മകഥയെഴുതാം. വൈകാതെ മരിച്ചുപോകും എന്നോർത്താകുമോ ആൻ തന്റെ സംഭവബഹുലമായ ഡയറിക്കുറിപ്പുകളെഴുതിയത്? അതിനെ വേണമെങ്കിൽ ഉൾവിളി എന്നും വിളിക്കാം. ഇ.പി.ജയരാജന്റെ ലീക്കായ ആത്മകഥ ‘പരിപ്പുവടയും കട്ടൻചായയും’ എഴുതപ്പെട്ട പ്രായം ഏതാണ്ടു കൃത്യമാണ്. ഞാനായിരുന്നെങ്കിൽ ‘കട്ടൻചായ മുതൽ ഇൻഡിഗോ വരെ’ എന്നു പേരിട്ടേനേ. ജീവിതദൈർഘ്യവും പ്രായത്തിനു മാത്രം നൽകാനാവുന്ന പക്വതയും നിസ്സംഗതയും ധൈര്യവും ഇനിയെന്ത്, പോടാ പുല്ലേ എന്ന തോന്നലുമെല്ലാം ചേരുമ്പോൾ 70 കഴിഞ്ഞ ഒരാളുടെ ആത്മകഥയിൽ ഉറപ്പായും എന്തെങ്കിലും ഉണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1945ൽ തന്റെ 15-ാം വയസ്സിൽ നാത്‍സി തടങ്കൽപാളയത്തിൽ മരിച്ചുപോയ ആൻ ഫ്രാങ്ക് എന്ന ജർമൻ പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ പലരും വായിച്ചു കാണും. ലോകത്തിലെ എക്കാലത്തെയും പ്രധാനപ്പെട്ട ആത്മകഥകളിൽ ഒന്നാണത്. എഴുപതിലധികം ഭാഷകളിൽ അതിനു പരിഭാഷകളുണ്ടായി. ആത്മകഥ എഴുതാൻ ഒരു പ്രായമില്ലെന്നു മനസ്സിലായല്ലോ. ജീവിതം സംഭവബഹുലമാണെങ്കിൽ ചെറുപ്പത്തിൽത്തന്നെ ആത്മകഥയെഴുതാം. വൈകാതെ മരിച്ചുപോകും എന്നോർത്താകുമോ ആൻ തന്റെ സംഭവബഹുലമായ ഡയറിക്കുറിപ്പുകളെഴുതിയത്? അതിനെ വേണമെങ്കിൽ ഉൾവിളി എന്നും വിളിക്കാം.

ഇ.പി.ജയരാജന്റെ ലീക്കായ ആത്മകഥ ‘പരിപ്പുവടയും കട്ടൻചായയും’ എഴുതപ്പെട്ട പ്രായം ഏതാണ്ടു കൃത്യമാണ്. ഞാനായിരുന്നെങ്കിൽ ‘കട്ടൻചായ മുതൽ ഇൻഡിഗോ വരെ’ എന്നു പേരിട്ടേനേ. ജീവിതദൈർഘ്യവും പ്രായത്തിനു മാത്രം നൽകാനാവുന്ന പക്വതയും നിസ്സംഗതയും ധൈര്യവും ഇനിയെന്ത്, പോടാ പുല്ലേ എന്ന തോന്നലുമെല്ലാം ചേരുമ്പോൾ 70 കഴിഞ്ഞ ഒരാളുടെ ആത്മകഥയിൽ ഉറപ്പായും എന്തെങ്കിലും ഉണ്ടാകും. പ്രതിഭകളാണെങ്കിലോ പറയുകയും വേണ്ട. കസാൻസാകീസിന്റെ ‘Report to Greco’, പാലൂരിന്റെ ‘കഥയില്ലാത്തവന്റെ കഥ’, ചാർലി ചാപ്ലിന്റെ ‘My Autobiography' എന്നീ ക്ലാസിക് ആത്മകഥകളാണ് ആദ്യം ഓർമയിൽ വരുന്നത്.

പല ഭാഷകളിലായി പരിഭാഷപ്പെടുത്തിയ ആൻ ഫ്രാങ്കിന്റെ പുസ്തകങ്ങൾ (Photo by AFP)
ADVERTISEMENT

പഴയകാലത്തെ ജെൻഡർ അനീതിയുടെ ബലത്തിൽ എഴുതപ്പെട്ട ആത്മകഥകളെ, അവ എത്ര ഗംഭീരമായിരുന്നാലും കാലം വിചാരണ ചെയ്യുമെന്നുമറിയണം. ഉദാഹരണത്തിന് ഇന്നായിരുന്നെങ്കിൽ പാബ്ലോ നെരൂദയുടെയും (Memoirs) പി.കുഞ്ഞിരാമൻ നായരുടെയും (കവിയുടെ കാൽപാടുകൾ) ആത്മകഥകൾ മാത്രമല്ല, ജീവിതങ്ങളും മറ്റൊരു വിധമായിരുന്നേനെ. നമ്മുടെ ആത്മകഥാശാഖ അതിസമ്പന്നമാണ്. രാഷ്ട്രീയം, സമുദായപ്രവർത്തനം, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, സാഹിത്യം, സിനിമ, മാധ്യമപ്രവർത്തനം, ബിസിനസ്, സന്യാസം, പൗരോഹിത്യം, ലൈംഗികത്തൊഴിൽ, മോഷണം... എന്താ ഒരു റേഞ്ച്! അതേസമയം കേരളത്തിന്റെ കായികമേഖലയിൽനിന്ന് ഇതുവരെ തുറന്നെഴുത്തുകളൊന്നും കിട്ടിയി‌ട്ടില്ല. അങ്ങനെയാണ് ഈയിടെ ആന്ദ്രെ ആഗസിയുടെ ‘Open’ വായിച്ചത്. മാസ്റ്റർപീസ് എന്നല്ലാതെ എന്തുപറയാൻ.

എന്നും വായിക്കപ്പെടേണ്ട ചില ആത്മകഥകൾ കോപ്പിറൈറ്റ് പോലുള്ള കാരണങ്ങളാൽ പിന്നീടു പുറത്തിറങ്ങുന്നില്ല എന്ന ദുര്യോഗമുണ്ട്. ആനി തയ്യിലിന്റെ ‘ഇടങ്ങഴിയിലെ കുരിശ്’ തന്നെ ഉദാഹരണം. ആനി തയ്യിലിനെ (1918-1993) അതിജീവിച്ച ചില ദീർഘകാല വിഗ്രഹങ്ങളെ മുൻകാല പ്രാബല്യത്തോടെ തകർത്തതുകൊണ്ടാകാം ‘ഇടങ്ങഴിയിലെ കുരിശിനെ’ ചുറ്റിപ്പറ്റി കോപ്പിറൈറ്റ് തർക്കങ്ങളുണ്ടായത്. കുറ്റിപ്പുഴ കൃഷ്ണപിള്ള എന്ന പ്രസിദ്ധ യുക്തിവാദി ആവശ്യപ്പെട്ട് എഴുതിയതാണു മലയാളത്തിലെ ആദ്യകാല ആത്മകഥകളിലൊന്നായ, കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ‘എന്റെ സ്മരണകൾ’ (3 ഭാഗമുണ്ട്) എന്നതു വിസ്മയകരമാണ്. ആദ്യമായി എഴുതാൻ പഠിച്ചത് മാൻമാർക്ക് കുട എന്നാണെന്നു വി.ടി.ഭട്ടതിരിപ്പാട് ആത്മകഥയിൽ പറയുന്നുണ്ട്. കേരളം ഒരു ബ്രാൻഡാലയം എന്നു തിരുത്താൻ ധൈര്യം കിട്ടിയത് അതു വായിച്ചിട്ടാണ്.

ഇ.പി.ജയരാജൻ എഴുതിയ ആത്മകഥ ‘കട്ടൻചായയും പരിപ്പുവടയും’
ADVERTISEMENT

ചില പ്രധാന കേരളീയ ആത്മകഥകൾ ഇംഗ്ലിഷിലും എഴുതപ്പെട്ടു. സ്ഥാനമൊഴിഞ്ഞ തമ്പുരാൻ എന്നു വിളിപ്പേരുള്ള കൊച്ചി രാജാവായിരുന്ന രാജർഷിയുടെ (1852-1932) 21 പേജുള്ള ഇംഗ്ലിഷ് ആത്മകഥയും 240 പേജുള്ള ജീവചരിത്രവും ചേർന്ന പുസ്തകം ഈയിടെയാണു സ്വന്തമാക്കിയത്. കൊച്ചി - ഷൊർണൂർ റെയിൽപാതയുടെ നിർമാണത്തിനായി തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ സ്വർണ നെറ്റിപ്പട്ടങ്ങൾ വിറ്റയാളെന്ന ഖ്യാതിയുള്ളയാളാണു രാജർഷി. (ഇക്കാര്യത്തിൽ ചില എതിരഭിപ്രായങ്ങളുമായി ചെറായി രാമദാസിന്റെ പുസ്തകം വരുന്നുണ്ട്). എന്നാൽ, അദ്ദേഹം സ്ഥാനമൊഴിഞ്ഞത് എന്തിനെന്നു മാത്രം അതിലൊന്നും കണ്ടില്ല. ആർക്കൈവ്‌സിലെ അതു സംബന്ധിച്ച രേഖകളിലേക്കു പൊതുജനത്തിനു പ്രവേശനമില്ലെന്നും കേട്ടു. ഒന്നാം ലോകയുദ്ധകാലത്തു ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ കടുത്ത എതിരാളിയായിരുന്ന ജർമൻ ഭരണാധികാരി കൈസറുമായി ചർച്ച നടത്തിയെന്ന കാരണത്താലാണ് രാജർഷിയോടു സ്ഥാനമൊഴിയാൻ ബ്രിട്ടിഷുകാർ ആവശ്യപ്പെട്ടതെന്നാണു കിംവദന്തി.

നാരായണ ഗുരുവിന്റെ കിങ് മേക്കർ എന്നു വിളിക്കാവുന്ന ഡോ.പൽപ്പുവിന്റെ മകനും നിത്യചൈതന്യയതിയുടെ ഗുരുവുമായ നടരാജഗുരുവിന്റെ ആത്മകഥയും (Autobiography of an Absolutist) ഇംഗ്ലിഷിലാണ്. കൊച്ചി ഭരണത്തിലെ നിർണായകശക്തിയും ചരിത്രകാരനുമായിരുന്ന ടി.കെ.കൃഷ്ണ മേനോന്റെ ‘The Days That Were’ ആണ് മറ്റൊരു കേരളീയ ഇംഗ്ലിഷ് ആത്മകഥ. രചനാ സൗന്ദര്യത്തിൽ മാധവിക്കുട്ടിയുടെ ‘എന്റെ കഥ’യെക്കാൾ മുന്നിൽ നിൽക്കും അവർ തന്നെ എഴുതിയ ‘ My Story’. ഓബ്രി മെനന്റെ ‘The Space within the Heart’ ആണ് മറ്റൊന്ന്.

ഹോളിവുഡിലെ ഏറ്റവും മികച്ച ആത്മകഥ ചാപ്ലിന്റേതാണെന്നാണ് അതു വായിച്ചതിന്റെ ഞെട്ടലിൽ ധരിച്ചത്. എന്നാൽ, ഗാർഡിയൻ പത്രത്തിന്റെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്, അത്രത്തോളമൊന്നും പ്രശസ്തനല്ലാത്ത ഡേവിഡ് നിവിന്റെ ‘The Moon's a Balloon’ ആണെന്നു കണ്ട് അതുവാങ്ങി വായിച്ച്, ‘അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു’ എന്ന വേദവാക്യം ഉറപ്പിച്ചു.

ADVERTISEMENT

മലയാളത്തിലെ സിനിമാ ആത്മകഥകളിൽ ഡെന്നീസ് ജോസഫിന്റെ ‘നിറക്കൂട്ടുകളില്ലാതെ’, നിർമാതാവ് എൻ.ജി.ജോണിന്റെ (ജിയോ കുട്ടപ്പൻ) ‘സിനിമയും ഞാനും’ എന്നിവ ഏറെ പ്രിയപ്പെട്ടു. കരൺ ജോഹറിന്റെ ‘An Unsuitable Boy’, നീനാ ഗുപ്തയുടെ ‘സച്ഛ് കഹൂം ദോ’ എന്നിവ വായിക്കാൻ എടുത്തുവച്ചിരിക്കുന്നു. സാഹിത്യ ആത്മകഥകളിൽ എസ്.ഗുപ്തൻ നായരുടെ ‘മനസാസ്മരാമി’, കെ.പി.നാരായണ പിഷാരടിയുടെ ‘ആയാതമായാതം’, കെ.പി.അപ്പന്റെ ചെറുതെങ്കിലും പ്രിയപ്പെട്ട ‘തനിച്ചിരിക്കുമ്പോൾ ഓർമിക്കുന്നത്’ എന്നിവയും എടുത്തു പറയണം. ആരാണ് മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരൻ, കുമാരനാശാനോ സി.വി.രാമൻപിള്ളയോ എന്ന നടുങ്ങുന്ന ചോദ്യം കെ.പി.അപ്പൻ ചോദിക്കുന്നതു കേൾക്കേണ്ടതാണ്; അതിന് അദ്ദേഹം പറയുന്ന ഉത്തരവും.

വിമോചനസമരത്തിൽ പങ്കെടുത്തതിലെ ഖേദങ്ങൾ മാത്രമല്ല ഫാ. വടക്കന്റെ ‘എന്റെ കുതിപ്പും കിതപ്പും’, ജസ്റ്റിസ് കെ.ടി.തോമസിന്റെ ‘സോളമന്റെ തേനീച്ചകൾ’ എന്നിവയെ വേറിട്ടതാക്കുന്നത്; അവ നല്ല ചരിത്രരേഖകൾ കൂടിയാണ്. (സോളമന്റെ തേനീച്ചകൾ എന്ന ലാൽ ജോസ് സിനിമയ്ക്കു കെ.ടി.തോമസുമായി ബന്ധമൊന്നുമില്ല. ആ പേര് ഉപയോഗിക്കാൻ ലാൽ ജോസ് അദ്ദേഹത്തിന്റെ അനുമതി വാങ്ങി എന്നു മാത്രം). സാഹിത്യവും മാധ്യമപ്രവർത്തനവും ഒഴിച്ചുള്ള മേഖലകളിലെ ആത്മകഥകൾ അതത് ആളുകൾതന്നെ എഴുതണമെന്നു കരുതുന്നതു ശരിയല്ല. ഇ.പിയുടെ ‘പരിപ്പുവട’യ്ക്കും അതു ബാധകമാണ്. 

(Representative Image by PeopleImages / istock)

പ്രസിദ്ധനായ പിതാവിന്റെ പ്രസിദ്ധമായ ആത്മകഥയ്ക്ക് അവതാരികയെഴുതിയ പ്രസിദ്ധനായ മകൻ തന്നെയാണ് ആ ആത്മകഥയും ഗോസ്റ്റ് റൈറ്റിങ് നടത്തിയതെന്നു ഞങ്ങളുടെ ഗുരുനാഥനും സംവിധായകൻ അമൽ നീരദിന്റെ പിതാവുമായ സി.ആർ.ഓമനക്കുട്ടൻ സാർ എഴുതിയതും ഓർത്തുകൊള്ളട്ടെ. (മിസ് കുമാരിയുടെ ആത്മകഥാകാരൻ എന്ന പദവി കൂടിയുണ്ട് ഓമനക്കുട്ടൻ സാറിന്). അങ്ങനെ നൂറുനൂറ് ആത്മകഥകൾ, എണ്ണിയാലൊടുങ്ങാത്ത മഹദ് ജീവിതങ്ങൾ... പോരാഞ്ഞ് ഇപ്പോൾ എല്ലാ ആളുകളും ആത്മകഥകളെഴുതുകയല്ലേ? എല്ലാ സമൂഹമാധ്യമ പോസ്റ്റുകളും ഫോട്ടോകളും വിഡിയോകളും ആത്മകഥനം തന്നെയല്ലേ? ആത്മൻ, അതു തീരുന്നില്ലല്ലോ അതിനു നാശമില്ലല്ലോ.

ലാസ്റ്റ് സീൻ: ഒരു ദിവസം ഏറ്റവുമധികം ചെയ്യുന്ന കാര്യം സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ ലൈക്കുന്നതാകയാൽ ഇതെഴുതുന്ന ആളിന്റെ ആത്മകഥയ്ക്ക് ഒരു ലൈക്കിക തൊഴിലാളിയുടെ ആത്മകഥ എന്നു പേരിട്ടാലോന്നാണ് (തൊപ്പി പാകള്ളോർക്കൊക്കെ ഇടാം).