‘ദക്ഷിണേന്ത്യക്കാർ കൂടുതൽ കുട്ടികളെ ജനിപ്പിക്കണം’; പാർലമെന്റിൽ നിശ്ശബ്ദമാകുമോ കേരളം?; സെൻസസിൽ കാത്തിരിക്കുന്ന ചതി
രാജ്യത്തെ 16-ാം സെൻസസ് അടുത്തവർഷം നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സെൻസസിലെ വിവരങ്ങൾ 2026ൽ ലഭ്യമാകുമെന്നാണു പ്രതീക്ഷ. അതനുസരിച്ച്, 2029ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്, 2028ൽ മണ്ഡല പുനർനിർണയം നടത്താം. 2021ൽ നടക്കേണ്ടിയിരുന്നതാണ് ഈ സെൻസസ്. ഇനി 2035, 2045 എന്നിങ്ങനെയാകും സെൻസസ് നടക്കുക. 2025ലെ സെൻസസിൽ മൂന്നു പ്രധാന വെല്ലുവിളികളാണുള്ളത്. 2025ലെ സെൻസസ് ഫലങ്ങൾ 2028ൽ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിലേക്കു നയിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിലോ ബിഹാറിലോ ഒരു പാർലമെന്റംഗം ഏകദേശം 30 അല്ലെങ്കിൽ 35 ലക്ഷം പേരെ പ്രതിനിധീകരിക്കുന്നെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് 20 ലക്ഷത്തിൽ താഴെയാണെന്നും വാദമുണ്ട്. ഇന്ത്യ പോലെ സങ്കീർണമായ രാജ്യത്ത്, ഈ വാദം മാത്രം മാനദണ്ഡമായി എടുക്കാനാകില്ല. ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വിശാല പശ്ചാത്തലത്തിൽ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. മണ്ഡലങ്ങളുടെ എണ്ണം തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം ജനസംഖ്യ മാത്രമായാൽ ലോക്സഭയുടെ ഘടനയിൽ ഗണ്യമായ മാറ്റം വരും. ഇതു മനസ്സിലാക്കിയ ആന്ധ്രയിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർ ദക്ഷിണേന്ത്യക്കാർ കൂടുതൽ കുട്ടികളെ ജനിപ്പിക്കണമെന്നു

രാജ്യത്തെ 16-ാം സെൻസസ് അടുത്തവർഷം നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സെൻസസിലെ വിവരങ്ങൾ 2026ൽ ലഭ്യമാകുമെന്നാണു പ്രതീക്ഷ. അതനുസരിച്ച്, 2029ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്, 2028ൽ മണ്ഡല പുനർനിർണയം നടത്താം. 2021ൽ നടക്കേണ്ടിയിരുന്നതാണ് ഈ സെൻസസ്. ഇനി 2035, 2045 എന്നിങ്ങനെയാകും സെൻസസ് നടക്കുക. 2025ലെ സെൻസസിൽ മൂന്നു പ്രധാന വെല്ലുവിളികളാണുള്ളത്.
∙ മണ്ഡല പുനർനിർണയം
2025ലെ സെൻസസ് ഫലങ്ങൾ 2028ൽ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിലേക്കു നയിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിലോ ബിഹാറിലോ ഒരു പാർലമെന്റംഗം ഏകദേശം 30 അല്ലെങ്കിൽ 35 ലക്ഷം പേരെ പ്രതിനിധീകരിക്കുന്നെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് 20 ലക്ഷത്തിൽ താഴെയാണെന്നും വാദമുണ്ട്. ഇന്ത്യ പോലെ സങ്കീർണമായ രാജ്യത്ത്, ഈ വാദം മാത്രം മാനദണ്ഡമായി എടുക്കാനാകില്ല. ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വിശാല പശ്ചാത്തലത്തിൽ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. മണ്ഡലങ്ങളുടെ എണ്ണം തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം ജനസംഖ്യ മാത്രമായാൽ ലോക്സഭയുടെ ഘടനയിൽ ഗണ്യമായ മാറ്റം വരും. ഇതു മനസ്സിലാക്കിയ ആന്ധ്രയിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർ ദക്ഷിണേന്ത്യക്കാർ കൂടുതൽ കുട്ടികളെ ജനിപ്പിക്കണമെന്നു നിർദേശിക്കുന്നിടം വരെ കാര്യങ്ങളെത്തി.
1971ലെ സെൻസസ് കണക്കുകൾ അനുസരിച്ചുള്ള മണ്ഡല പുനർനിർണയം 2026 വരെ തുടരട്ടെ എന്നു പാർലമെന്റ് തികഞ്ഞ വിവേകത്തോടെ തീരുമാനിച്ചു. ഈ തീരുമാനം പാർലമെന്റ് രണ്ടു തവണ (1976ലും 2001ലും) എടുത്തുവെന്നത് എടുത്തുപറയേണ്ടതാണ്. ധനകാര്യ കമ്മിഷന്റെ കാര്യത്തിൽ സർക്കാരും ഇതേ ഫോർമുലയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, 15 -ാം ധനകാര്യ കമ്മിഷന്റെ കാലത്തു കേന്ദ്ര സർക്കാർ 1971ലെ സെൻസസിനു പകരം 2011ലെ സെൻസസ് കണക്കുകൾ ഉപയോഗിക്കാൻ നിർദേശിച്ചു. ഇതു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുകയും അവിടത്തെ ധനമന്ത്രിമാർ ഇതിനെതിരെ ശബ്ദമുയർത്തുകയും ചെയ്തു. എന്നാൽ, ഫലമൊന്നും ഉണ്ടായില്ല. അതിനാൽ ഇത്തരം ഭയത്തിനു പ്രസക്തിയുണ്ട്.
2019ൽ കാർനഗി ഫൗണ്ടേഷനിലെ മിലൻ വൈഷ്ണവും മറ്റു ചിലരും ചേർന്നെഴുതിയ പ്രബന്ധത്തിൽ, സെൻസസിനു ശേഷമുള്ള മണ്ഡല പുനർനിർണയപ്രകിയയിൽ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചു കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്. അടിസ്ഥാനതലത്തിലുള്ള കണക്കുകൂട്ടലുകളും ഇതിലുണ്ട്. ചില സംസ്ഥാനങ്ങൾക്കുണ്ടാകാവുന്ന രണ്ടു സാഹചര്യങ്ങൾ നമുക്കു നോക്കാം. ഒന്നാമത്തെ സാഹചര്യത്തിൽ മൊത്തം ലോക്സഭാ സീറ്റുകൾ 543 ആയി തുടരുമെന്നും രണ്ടാമത്തെ സാഹചര്യത്തിൽ മൊത്തം സീറ്റുകൾ 848 ആയി മാറുമെന്നുമാണ് അനുമാനിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിലവിലുള്ള സീറ്റ് കുറയ്ക്കാതെ ജനസംഖ്യാ വർധനയുള്ള സംസ്ഥാനങ്ങളിൽ സീറ്റ് കൂട്ടുന്നതാണ് രണ്ടാമത്തെ സാഹചര്യം.
രാഷ്ട്രീയ പരിണതഫലങ്ങൾക്കു പുറമേ, ദക്ഷിണേന്ത്യയ്ക്കു പാർലമെന്റിൽ ശബ്ദം നഷ്ടപ്പെടുമെന്നതാണ് യഥാർഥ ആശങ്ക. നിലവിൽ 25% എംപിമാരാണ് ദക്ഷിണേന്ത്യയ്ക്കുള്ളത്. 543 എംപിമാരിൽ 129 പേർ. രണ്ടു സാഹചര്യങ്ങളിൽ ഏതു വന്നാലും ഇത് 19% ആയി ചുരുങ്ങും. ദക്ഷിണേന്ത്യയിൽനിന്നുള്ള മൊത്തം എംപിമാരുടെ എണ്ണം യുപിയും ഹരിയാനയും ചേർത്തുവയ്ക്കുന്നതിനു തുല്യമാകും. ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങൾ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ (ജിഡിപി) 30.6% സംഭാവന ചെയ്യുന്നു (കേരളത്തിന്റെ വിഹിതം 3.8%). അതേസമയം, യുപിയും ബിഹാറും ചേർന്നുനൽകുന്ന സംഭാവന വെറും 13.8% മാത്രം. ആന്ധ്രയിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാരുടെ ആഹ്വാനങ്ങൾ നിരാശാജനകമായ ഈ ചിന്തയുടെ അടയാളങ്ങളാണ്. ഈ ആഹ്വാനങ്ങൾ സമീപഭാവിയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് അവർക്കു നന്നായറിയാം.
ദേശീയകാര്യങ്ങളിൽ സംസ്ഥാനത്തിന്റെ ശബ്ദം നഷ്ടപ്പെടുന്നതിനെക്കുറിച്ചു രാഷ്ട്രീയ നിലപാടു മുന്നോട്ടുവയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. രണ്ടു സാഹചര്യത്തിലും കേരളത്തിനു വലിയനഷ്ടത്തിനു സാധ്യതയുണ്ട്! കേരള എംപിമാർക്കു പാർലമെന്റിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമോ? ഭൂരിപക്ഷ പാർട്ടിയുടെയോ സഖ്യത്തിന്റെയോ ഭാഗമല്ലെങ്കിൽ അവരുടെ ശബ്ദങ്ങൾ മുങ്ങിപ്പോകും! ഹിന്ദിയിൽ പ്രാവീണ്യം ഇല്ലാത്തതിന്റെ പോരായ്മയും അവർക്കുണ്ടാകാം. മണ്ഡല പുനർനിർണയ പ്രക്രിയ വ്യക്തമായും പ്രശ്നഭരിതമാണ്. പ്രായോഗിക പരിഹാരങ്ങളെക്കുറിച്ചു ചിന്തിച്ചില്ലെങ്കിൽ അതു കുഴപ്പത്തിലേക്കു നയിക്കാം! ഈ നഷ്ടം നികത്താൻ രാജ്യസഭ വിപുലീകരിക്കുകയെന്നതാണ് നിർദേശിക്കപ്പെട്ട പരിഹാരങ്ങളിലൊന്ന്. എന്നാൽ രാഷ്ട്രീയപ്രാധാന്യം ലോക്സഭയ്ക്കായതുകൊണ്ടു ബിഹാറിലെയും യുപിയിലെയും ജയം ഇന്ത്യ ആരു ഭരിക്കണമെന്നു തീരുമാനിക്കും. ജനസംഖ്യയെ നിയന്ത്രണത്തിലാക്കിയ മറ്റു സംസ്ഥാനങ്ങളുടെ ചെലവിൽ ഈ രണ്ടു സംസ്ഥാനങ്ങൾക്കു കൂടുതൽ ഇളവുകളും പരിഗണനകളും നൽകുന്നതിലേക്ക് ഇതു നയിക്കുമോ? ഭയം അസ്ഥാനത്തല്ല.
∙ വിഭവങ്ങളിലെ വിഹിതനഷ്ടം
15-ാം ധനകാര്യ കമ്മിഷന്റെ മാനദണ്ഡം 1971ലെ ജനസംഖ്യാ കണക്കുകൾക്കു പകരം 2011 സെൻസസിലേതാക്കി മാറ്റിയപ്പോൾ ദക്ഷിണേന്ത്യൻ ധനമന്ത്രിമാരിൽനിന്നു പ്രതിഷേധമുണ്ടായല്ലോ. ജനസംഖ്യാ നിയന്ത്രണത്തിൽ സംസ്ഥാനങ്ങളുടെ പ്രകടനത്തിന് 12.5% വെയ്റ്റേജ് കൊടുക്കാൻ കേന്ദ്രം സമ്മതിച്ചെങ്കിലും, അതുകൊണ്ട് കേരളത്തിനു പ്രയോജനമൊന്നും കിട്ടിയില്ല. ഈ വ്യവസ്ഥ ഉണ്ടായിട്ടുപോലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര വിഭവങ്ങളുടെ ഗണ്യമായ പങ്ക് (15.5 ശതമാനത്തിൽനിന്ന് 13.5 ശതമാനമായി കുറഞ്ഞു) നഷ്ടപ്പെട്ടു. കേരളത്തിന്റെ വിഹിതം 2.5 ശതമാനത്തിൽനിന്ന് 1.94 ശതമാനമായി. 2025 ലെ സെൻസസ് വിവരങ്ങൾ വരുമ്പോഴും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണേന്ത്യയിലെ ജനസംഖ്യാ ശതമാനം കുറവായിരിക്കാനാണ് സാധ്യത. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദാരിദ്ര്യത്തോത് ദക്ഷിണേന്ത്യയെക്കാൾ വളരെ കൂടുതലായിരിക്കുകയും ചെയ്യും. വിഭജിച്ചു നൽകാവുന്ന വിഭവങ്ങളുടെ വിഹിതം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അധികം കുറയുന്നില്ലെന്ന് ഉറപ്പാക്കാൻ 17-ാം ധനകാര്യ കമ്മിഷൻ ഏറെ പാടുപെടും. കേരളത്തിന്റെ വിഹിതം ഇനിയും കുറയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
∙ ജാതി സെൻസസ്
വിവിധ രാഷ്ട്രീയ, സാമൂഹിക വിഭാഗങ്ങൾ ജാതി സെൻസസ് ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രം ഈ ആവശ്യത്തിന് അനുകൂലമാണെന്നു തോന്നുന്നില്ല. ബിഹാർ നേരത്തേതന്നെ സ്വന്തമായ ജാതി സെൻസസിലേക്കു കടന്നിരുന്നു. തെലങ്കാനയും അതിനൊരുങ്ങുന്നു. ജാതി തിരിച്ച് എണ്ണമെടുക്കുന്നതു സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമോ എന്നതാണു ചോദ്യം. ‘ജിതിനി ആബാദി, ഉത്‌നാ ഹഖ്’ (രാജ്യത്തെ വിഭവങ്ങളിലുള്ള അവകാശം ജനസംഖ്യാ അനുപാതമനുസരിച്ച്) എന്ന ആവശ്യത്തെ ഓരോ തൽപര വിഭാഗത്തിനും ഇഷ്ടത്തിനനുസരിച്ചു വലിച്ചുനീട്ടാനും അതുവഴി സംഘർഷങ്ങൾ സൃഷ്ടിക്കാനും കഴിയും. പിന്നാക്ക വിഭാഗക്കാർക്ക് ജനസംഖ്യയുടെ അനുപാതമനുസരിച്ചു ജോലികളിൽ കൂടുതൽ സംവരണം കൊടുക്കണമെന്നതാണോ ഇതിനർഥം? ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനു കൂടുതൽ ഉയർന്ന പരിധി നിശ്ചയിക്കുകയാണോ ഇതിനർഥം? ഈ പ്രാതിനിധ്യ വാദം ഏതൊക്കെ മേഖലകളിലേക്കു വ്യാപിക്കും? സ്വകാര്യജോലികൾ, കോളജുകളിലെ സീറ്റുകൾ, വിവിധ സാമ്പത്തിക മേഖലകൾ? ഈ സ്ഥിതി ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാൻ പക്വതയും വിവേകവുമുള്ള രാഷ്ട്രീയ, സാമൂഹികനേതാക്കൾ മുൻകയ്യെടുക്കേണ്ടതുണ്ട്.
ചുരുക്കത്തിൽ, 2025ലെ സെൻസസ് കുറെയേറെ പ്രശ്നങ്ങളുമായാണ് വരുന്നത്. രാഷ്ട്രീയപ്പാർട്ടികളുടെയും പ്രവർത്തകരുടെയും കൈകളിലെ മൂർച്ചയുള്ളതും ശക്തവുമായ ആയുധങ്ങളാണ് ഭാഷയും ജാതിയും. സമൂഹത്തിലും രാജ്യത്തും അതു ചെലുത്തുന്ന സ്വാധീനം പരിഗണിക്കാതെ അവർ അതു തങ്ങളുടെ നേട്ടത്തിന് ഉപയോഗിക്കുകയാണെങ്കിൽ, ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മെ കാത്തിരിക്കുന്നതു ദുഷ്കരമായ കാലമാകും. രാഷ്ട്രീയ നേതൃത്വം അവരുടെ തിരഞ്ഞെടുപ്പു പരിഗണനകളുടെ ഹ്രസ്വദൃഷ്ടിയെ മറികടന്ന് രാജ്യത്തെ ഐക്യത്തോടെ, പുരോഗതിയുടെ പാതയിൽ നിലനിർത്തുന്നതിനു പ്രായോഗിക പരിഹാരങ്ങൾ കൊണ്ടുവരണം. ഇതു രാഷ്ട്രീയക്കാരുടെ മാത്രം പ്രശ്നമല്ല; ജനങ്ങളെയാകെ ബാധിക്കുന്ന പ്രശ്നമാണ്. അത് ഓർക്കുന്നതും ഓർമിപ്പിക്കുന്നതും നല്ലതാണ്.